Saphalamee Yathra | സഫലമീ യാത്ര | N.N.Kakkad | G.Venugopal | Jaison J Nair

#SaphalameeYathra #NNKakkad #GVenugopal
Poem : Saphalamee Yathra (സഫലമീ യാത്ര) | Poem by : N.N.Kakkad
Singer : G.Venugopal | Music: Jaison J.Nair
Album : Kavyageethikal | മലയാളത്തിലെ ഏറ്റവും പ്രശസ്തമായ അഞ്ച് അവാർഡുകൾ ( ഓടകുഴൽ ,ആശാൻപ്രൈസ് , ആശാൻ പ്രൈസ് ഫോർ പൊയ്‌റ്റ്‌റി ,വയലാർ , കേരളം സാഹിത്യഅക്കാഡമി ) തടരേ തുടരെ ലഭിച്ച കവിത എൻ. എൻ കക്കാട് ( കക്കാട് നാരായണൻ നമ്പൂതിരി )കോഴിക്കോട് ജില്ലയിലെ അവിടെനല്ലൂർ എന്ന ഗ്രാമത്തിൽ നാരായണൻ നമ്പൂതിരിയുടെയും ദേവകി അന്തർജനത്തിന്‍റെയും മകനായി 1927 ജൂലൈ14 ആണ് ജനിച്ചത്
Lyrics of this Poem as follows :-
ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ
ആതിര വരും പോകുമല്ലേ സഖീ...
ആർദ്രമീ ധനുമാസ രാവുകളിലൊന്നിൽ
ആതിര വരും പോകുമല്ലേ സഖീ...
ഞാനീ ജനലഴി പിടിച്ചൊട്ടു നില്ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്ക്കൂ
ഈ പഴങ്കൂടൊരു ചുമയ്ക്കടി ഇടറി വീഴാം
വ്രണിതമാം കണ്ഠത്തിൽ ഇന്ന് നോവിത്തിരി കുറവുണ്ട്
വളരെ നാള് കൂടി ഞാൻ നേരിയ നിലാവിൻ്റെ
പിന്നിലെ അനന്തതയില് അലിയും ഇരുള് നീലിമയില്
എന്നോ പഴകിയൊരോർമ്മ കൾ മാതിരി
നിന്നു വിറക്കുമീ ഏകാന്ത താരകളെ
ഇങ്ങൊട്ടു കാണട്ടെ നീ തൊട്ടു നില്ക്കൂ
ആതിര വരും നേരം ഒരുമിച്ച് കൈകൾ കോർത്ത്
എതിരേൽക്കണം നമുക്കിക്കുറി
ആതിര വരും നേരം ഒരുമിച്ച് കൈകൾ കോർത്ത്
എതിരേൽക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നു മാർക്കറിയാം
ആതിര വരും നേരം ഒരുമിച്ച് കൈകൾ കോർത്ത്
എതിരെല്ക്കണം നമുക്കിക്കുറി
വരും കൊല്ലമാരെന്നും എന്തെന്നുമാർക്കറിയാം
എന്ത്, നിൻ മിഴിയിണ തുളുമ്പുന്നുവോ സഖീ
ചന്തം നിറക്കുകീ ശിഷ്ട ദിനങ്ങളിൽ
മിഴിനീര് ചവർപ്പ് പെടാതീ
മധുപാത്രം അടിയോളം മോന്തുക
നേർത്ത നിലാവിൻ്റെ അടിയിൽ തെളിയുമിരുൾ നോക്ക്
ഇരുളിൻ്റെ മറകളിലെ ഓർമ്മ കളെടുക്കുക
ഇവിടെ എന്തോരോർമ്മ കളെന്നോ
നിറുകയിലിരുട്ടെന്തി പാറാവ് നില്ക്കുമീ
തെരുവ് വിളക്കുകള്ക്കപ്പുറം
പധിതമാം ബോധത്തിനപ്പുറം
ഓര്മ്മകള് ഒന്നും ഇല്ലെന്നോ... ഒന്നുമില്ലെന്നോ...
പല നിറം കാച്ചിയ വളകള് അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില് എതിരേറ്റും
പല നിറം കാച്ചിയ വളകള് അണിഞ്ഞും അഴിച്ചും
പല മുഖം കൊണ്ട് നാം തമ്മില് എതിരേറ്റും
നൊന്തും പരസ്പരം നോവിച്ചും
മുപതിറ്റാണ്ടുകള് നീണ്ടോരീ
അറിയാത്ത വഴികളില് എത്ര കൊഴുത്ത
ചവര്പ്പ് കുടിച്ചു വറ്റിച്ചു നാം
ഇത്തിരി ശാന്തി തന് ശര്ക്കര നുണയുവാന്
ഓര്മ്മകളുണ്ടായിരിക്കണം
ഒക്കെയും വഴിയോര കാഴ്ചകളായി
പിറകിലേക്കോടി മറഞ്ഞിരിക്കാം
പാതിയിലേറെ കടന്നുവല്ലോ വഴി
പാതിയിലേറെ കടന്നുവല്ലോ വഴി
ഏതോ പുഴയുടെ കളകളത്തില്
ഏതോ മലമുടി പോക്കുവെയിലില്
ഏതോ നിശീഥത്തിന് തേക്ക് പാട്ടില്
ഏതോ വിജനമാം വഴി വക്കില് നിഴലുകള്
നീങ്ങുമൊരു താന്തമാം അന്തിയില്
പടവുകളായി കിഴക്കേറെ ഉയര്ന്നു പോയി
കടു നീല വിണ്ണില് അലിഞ്ഞുപോം മലകളില്
പടവുകളായി കിഴക്കേറെ ഉയര്ന്നു പോയി
കടു നീല വിണ്ണില് അലിഞ്ഞുപോം മലകളില്
പുളയും കുരുത്തോല തെളിയുന്ന പന്തങ്ങള്
വിളയുന്ന മേളങ്ങള് ഉറയുന്ന രാവുകളില്
എങ്ങാനോരൂഞ്ഞാല് പാട്ട് ഉയരുന്നുവോ സഖീ
എങ്ങാനോരൂഞ്ഞാല് പാട്ട് ഉയരുന്നുവോ
ഒന്നുമില്ലെന്നോ... ഒന്നുമില്ലെന്നോ
ഓർമ്മകള് തിളങ്ങാതെ മധുരങ്ങള് പാടാതെ
പാതിരകള് ഇളകാതെ അറിയാതെ
ആർദ്രയാം ആർദ്ര വരുമെന്നോ സഖീ
ആർദ്രയാം ആർദ്ര വരുമെന്നോ സഖീ
ഏതാണ്ടൊരോർമ്മ വരുന്നുവോ
ഓർത്താലും ഓർക്കാതിരുന്നാലും
ആതിര എത്തും കടന്നുപോയീ വഴി
നാമീ ജനലിലൂടെതിരെല്ക്കും
ഇപ്പഴയോരോർമ്മകള് ഒഴിഞ്ഞ താലം
തളർന്നൊട്ടു വിറയാർന്ന കൈകളിലേന്തി
അതിലൊറ്റ മിഴിനീർ പതിക്കാതെ മനമിടറാതെ
കാലമിനിയുമുരുളും വിഷു വരും
വർഷം വരും തിരുവോണം വരും
കാലമിനിയുമുരുളും വിഷു വരും
വർഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിനും പൂ വരും കായ് വരും
അപ്പോളാരെന്നും എന്തെന്നും ആർക്കറിയാം
നമുക്കിപ്പോഴീ ആർദ്രയെ ശാന്തരായി
സൗമ്യരായി എതിരേല്ക്കാം
വരിക സഖീ അരികത്തു ചേർന്ന് നില്ക്കൂ
പഴയൊരു മന്ത്രം സ്മരിക്കാം
അന്യോന്യം ഊന്നുവടികളായി നില്ക്കാം
ഹാ സഫലമീ യാത്ര
ഹാ സഫലമീ യാത്ര
Website : www.manoramamusic.com
KZread : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com

Пікірлер: 877

  • @dileepalukaran4885
    @dileepalukaran48853 жыл бұрын

    എനിക്ക് തോന്നുന്നില്ല ഈ കവിത വേണുഗോപാൽജി യെക്കാൾ മനോഹരമായി പാടാൻ മാറ്റാർക്കെങ്കിലും പറ്റുമെന്നു.... ശെരിയായ അർഹത ലഭിക്കാത്ത കലാകാരൻ

  • @harikrishnanvkg
    @harikrishnanvkg

    2024 ൽ കേൾക്കുന്നവർ ആരെങ്കിലുo ഉണ്ടോ 😊

  • @daffodils5154
    @daffodils51543 жыл бұрын

    രോഗി ആയി കിടക്കുമ്പോൾ തന്റെ പ്രിയസഖി ആയ ഭാര്യയെ ഓർത്ത് കക്കാട്‌ എഴുതിയ ഹൃദയസ്പർശിയായ കവിതയാണ് സഫലമീ യാത്ര❤️

  • @rahul_owlpool2122
    @rahul_owlpool212216 сағат бұрын

    ഈ മഴ കാലത്ത് ഒരു പണീം ഇല്ലാതെ ഇത് റിപ്പീറ്റ് അടിച്ച് കേട്ട് സാഡ് 😢 അടിക്കുന്നവർ ഇവിടെ ബാ❤ ഒന്നിച്ചിരുന്ന് മോങ്ങം 😢😢😢😢

  • @ajutharakan
    @ajutharakan21 күн бұрын

    കമൻറ് ബോക്സിൽ ആരോ എഴുതിയത് പോലെ ജി വേണുഗോപാലിക്കാൾ ഭംഗിയായി ഈ കവിത ആലപിക്കാൻ സാധിക്കുമെന്നു എനിക്ക് തോന്നുന്നില്ല. ശ്രീ കക്കാട് ഈ കവിത എഴുതിയത് ജീവേണുഗോപാലിന് ആലപിക്കാനായാണ് എന്ന് തോന്നിപ്പോകുന്നു.

  • @GouriGouri-nc2ci
    @GouriGouri-nc2ci21 күн бұрын

    2024 il kelkkuvanar ❤

  • @ajutharakan
    @ajutharakan21 күн бұрын

    ആർക്കെങ്കിലും റൊമാൻറിക് ആകാൻ സാധിക്കുന്നില്ല എങ്കിൽ മുമ്പ് ഞാൻ പറഞ്ഞിരുന്നു കുളു മണാലിയിലേക്ക് ട്രിപ്പ് പോകാൻ. അവിടുത്തെ മഞ്ഞുവീഴുന്ന താഴ്വരയിൽ ആരും റൊമാൻറിക് ആയി പോകും. ഈ കവിത കേട്ടാൽ അഭിപ്രായ൦ മാറ്റുന്നു. ഈ കവിത ഒന്ന് കേട്ടാൽ മതി എത്ര റൊമാൻറിക് അല്ലെങ്കിലും റൊമാൻറിസം മനസ്സിലേക്ക് വരും ഭാവിയെ കുറിച്ച് ഓർക്കും നമ്മുടെ സഖിയെ കുറിച്ച് ഓർക്കും നമ്മുടെ ജീവിതത്തെക്കുറിച്ച് ഓർക്കും കവി ആ നിമിഷം അനുഭവിച്ച വേദനകളിലേക്ക് ഒന്ന് കടന്നുചെല്ലും അങ്ങനെ ഒരുപാട് ഒരുപാട് അർത്ഥങ്ങൾ നമുക്ക് സ്വന്തമാക്കാൻ ഈ കവിത കൊണ്ട് സാധിക്കും ശ്രീ കക്കാടിനും ആലപിച്ച ശ്രീ വേണുഗോപാലുനു൦ എൻറെ ഹൃദയം നിറഞ്ഞ ഒരായിരം ഒരായിരം പൂച്ചെണ്ടുകൾ

  • @Ithalezhuthukal
    @Ithalezhuthukal

    പാട്ടിന്റെ എടേൽ പരസ്യം വരുന്നേ എന്തൊരു കഷ്ടാണ് 🤧

  • @user-jt1em8xr4s
    @user-jt1em8xr4s3 жыл бұрын

    മലയാളമേ.... നിന്നിൽ ഞാൻ ഒരു അഹങ്കാരി ആയി മാറുന്നു..... 💖💝🥰

  • @hasandsayisfunworld4826
    @hasandsayisfunworld4826 Жыл бұрын

    ഇണയെ സ്നേഹിക്കുന്ന ആർക്കും ഒരു നിമിഷം നെഞ്ചുപിടയും. കണ്ണുകൾ ഈറനണിയും.ജീവിതം അവസാനിക്കാൻ പോകുവാണെന്നറിയുന്ന കവി ഭാര്യയോട് പറയാൻ ആഗ്രഹിക്കുന്ന വരികളാണിത്. ജീവിതത്തോടുള്ള തന്റെ മതിവരാത്ത അഭിനിവേശവും ഇണ ഇനിയും അതനുഭവിക്കണമെന്നുമുള്ള അദ്ദേഹത്തിന്റെ ആഗ്രഹവും കവിതയിൽ കാണാം.ആ വലിയ മനസ്സിനെ ഉൾക്കൊള്ളാൻ പോലും ചിലപ്പോൾ ഇന്നത്തെ തലമുറയിൽ പെട്ട പലർക്കും സാധിക്കില്ല.

  • @athiraabhayakumar1993
    @athiraabhayakumar1993

    അവസാനത്തെ ആ സഫലമീ യാത്ര ...ആ വരികളുടെ ഫീൽ ....രോമാഞ്ചം ❤❤❤

  • @jithinjithu7477
    @jithinjithu7477

    ഒരു കവിത കൊണ്ട് ആത്മകഥ തന്നെ എഴുതി..സഫലമീ യാത്രയെ ജീവനുള്ള, ഒരു കുളിർമയായി, ഓർമ്മയായി, മടുപ്പില്ലാതെ ഏത് കാലവും കേൾക്കാൻ പാകത്തിൽ തയ്യാറാക്കിയ , ഈ ശബ്ദത്തിനും, സംഗീതത്തിനും, പ്രിയപ്പെട്ട കക്കാടിനും നന്ദി ♥️

  • @anuprasad9971
    @anuprasad9971

    ഇത്രയും ഇഷ്ടം ഉള്ള ഒരു കവിത വേറെ ഇല്ല

  • @hariss1044
    @hariss10443 жыл бұрын

    ഈ വരികൾക്ക് ഇത്രയും അനിയോജ്യമായ ശബ്ദം ലഭിച്ചത് തന്നെയാണ് ഈ കാവ്യഗീതത്തിന്റെ പൂർണത...🖤

  • @aiswaryaanil3482
    @aiswaryaanil34823 жыл бұрын

    ഇത്ര മനോഹരമായി എഴുതാൻ മലയാളത്തിലല്ലാതെ മറ്റേതു ഭാഷയിലാണ് കഴിയുക, അത് പ്രണയമായാലും വിരഹമായാലും , ശരിക്കും എത്ര മാന്ത്രികം ,വാക്കുകളില്ല.......

  • @amalswalihpulappatta6926
    @amalswalihpulappatta6926Күн бұрын

    മറ്റൊന്നിനും പൂർണ്ണമാക്കാൻ പറ്റാത്ത മനുഷ്യ സമൂഹത്തിന്റെ നെന്മ നിറഞ്ഞ എല്ലാ സ്നേഹത്തിനും ഒരിറ്റ് കണ്ണീർ പൊഴിക്കാം.. 💕🌹

  • @sojafaizal4392
    @sojafaizal4392

    അര്‍ത്ഥം ഉള്‍കൊള്ളാന്‍ ഇന്നേ കഴിഞ്ഞുള്ളൂ...ഒരുപാട് ഇഷ്ടം...പണ്ടേ പ്രിയമുള്ള കവിത...❤

  • @pushphalathamr7904
    @pushphalathamr79043 жыл бұрын

    കരഞ്ഞു പോവാറുണ്ട് എന്നു കേൾക്കുമ്പോഴും ,.... ഓർമ്മകളുണ്ടായിരിക്കണം എപ്പോഴും ----സഫ ലമീ യാത്ര ....

  • @christyjoseph7041
    @christyjoseph70414 жыл бұрын

    ആര്‍ദ്രമീ ധനുമാസരാവുകളിലൊന്നില്‍

  • @fathimashahanas6041
    @fathimashahanas60412 жыл бұрын

    9 le മലയാളം പുസ്തകത്തിൽ പഠിച്ചതാണ് ഈ കവിത. അന്നുമുതൽ ഹൃദ്ധയത്തിൽ കൊണ്ടുനടക്കുന്ന കവിതകളിൽ ഒന്ന്

Келесі