ഓണസദ്യ കഴിക്കാമോ? ഹൈന്ദവ സഹോദരൻ പവിത്രന്റെ സംശയം | Onam Sadhya | MM Akbar

Topic :: ഓണസദ്യ കഴിക്കാമോ? ഹൈന്ദവ സഹോദരൻ പവിത്രന്റെ സംശയം
Speaker :: എം. എം അക്ബർ
Place :: Kadavathoor, Kannur
#MMAkbar #SnehaSamvadam #NicheOfTruth
𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
podcasts.apple.com/podcast/mm...
𝗦𝗽𝗼𝘁𝗶𝗳𝘆 :
open.spotify.com/show/70L3N7w...
𝗔𝗻𝗰𝗵𝗼𝗿.𝗳𝗺
anchor.fm/mmakbarofficial
𝐖𝐞𝐛𝐬𝐢𝐭𝐞:
www.snehasamvadam.org/
www.MMAkbar.info/
www.NicheofTruthOnline.com/
𝗬𝗼𝘂𝘁𝘂𝗯𝗲:
/ mmakbarofficial
𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
/ mmakbarofficial
𝗧𝘄𝗶𝘁𝘁𝗲𝗿:
/ mmakbarofficial
𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
/ mmakbarofficial
Latest Malayalam Islamic Speech :: M.M Akbar Latest 2022
Topic Presentation & Question and Answer Session

Пікірлер: 585

  • @MusthafaKC-mv6nm
    @MusthafaKC-mv6nm

    റസൂൽ (സ) പറഞ്ഞു എന്റെ സമുദായത്തിന് ഒരു കാല ഘട്ടം വരാനുണ്ട്... അന്ന് തൗഹീദിൽ നിന്ന് വ്യതിചലിക്കാതെ പോയവരാരൊ അവരാണ് ഉത്തമ സമുദായം ... അല്ലാഹു അനുഗ്രഹിക്കട്ടെ ...

  • @rstvssss
    @rstvssss

    നിങ്ങൾ കഴിക്കണ്ട...bt എല്ലാവരോടും അങ്ങനെ പറയല്ലേ....... Plz എന്റെ friends ഒക്കെ മുസ്ലിങ്ങളാണ്... അവരാരും വന്നില്ലേൽ എന്റെ വീട്ടിൽ ഓണത്തിന് ഞങ്ങൾ 2 പേര് മാത്രമാകും

  • @ChabuSabu
    @ChabuSabu

    ഒരു മുസ്ലീം വലിയ പെരുന്നാളിനും ചെറിയ പെരുന്നാളിനും .... മറ്റു മതസ്ഥരെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചാൽ വരാതിരിക്കുകയും .... അവർ പെരുന്നാൾ ആശംസ പോലും പറയാതെയാകുന്ന കാലം അതി വിദൂരമല്ല........ എന്ന് ഓർമ്മപ്പെടുത്തുന്നു.

  • @ahammedulkabeerck648
    @ahammedulkabeerck648

    ഉസ്താദേ.... ഞമ്മക്ക് ഓണക്കിറ്റ് മാങ്ങാൻ പറ്റുമോ?

  • @Global2023-wy7in
    @Global2023-wy7in

    മനുഷ്യനായി ജീവിച്ചാൽ ഇതൊന്നും ഒരു പ്രശ്നം അല്ല.......

  • @vasunknelliparamb2001
    @vasunknelliparamb2001

    കണ്ണൂരിൽ നിന്നും കോഴിക്കോട് പോകാൻ നേരെ ഡൽഹിയിൽ പോയി കോഴിക്കോട് ചെന്ന പോലെ ആയി.

  • @muhammedsiyadps1250
    @muhammedsiyadps1250

    സുഹൃത്തുക്കളോടും അയൽവാസികളോടും ഉള്ള സ്നേഹവും മര്യാദയും കാത്തുസൂക്ഷിക്കുക എന്നുള്ളതാണ് പരമ പ്രധാനം. ഇസ്ലാം അതിനെ എല്ലാ നിലയ്ക്കും അനുകൂലിക്കുകയും ചെയ്യും.

  • @user-xo9wn3si9w
    @user-xo9wn3si9w14 күн бұрын

    🎉 എ ന്റെ അ യൽപക്കത്തു നിന്നും ഞങ്ങൾക്ക് ഓണത്തിനും വിഷുവിനും ഭക്ഷണം തരാറുണ്ടായിരുന്നു ഞങ്ങൾ രണ്ട് പെരു നാളിനും അങ്ങോടും കൊടുക്കാറു ണ്ടായിരുന്നു . ഏറ്റവും അടുത്ത ബന്ധു അയൽപക്ക മാണ്.

  • @Thahir8547
    @Thahir8547

    അവിടെയും ഇവിടെയും തൊടാത്ത മറുപടി.

  • @shibiludheenb7450
    @shibiludheenb7450

    എം.എം അക്ബർ സാഹിബ് ഇമാം ഇബ്നു തൈമിയായെ ഉദ്ധരിച്ച് പറഞ്ഞ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. ഇന്ത്യ പോലുള്ള ബഹുസ്വരത നിലനിൽക്കുന്ന രാജ്യത്ത് തന്റെ അയൽക്കാരനും സുഹൃത്തുക്കളുമൊക്കെ ആശംസകൾ നേരു മ്പഴോ പൂജകൾ ഒന്നും തന്നെ ഇല്ലാത്ത ഓണ സദ്യകളോ ഒരുക്കി നമ്മളെ ക്ഷണിക്കുമ്പോൾ ആ ക്ഷണം സ്വീകരിച്ചു കൊണ്ട് സൗഹാർദ്ദം ഊട്ടി ഉറപ്പിക്കുകയാണ് വേണ്ടത്. തിരിച്ച് മുസ്‌ലിംകൾ അവരുടെ പെരുന്നാളിലേക്ക് അവരെയും ക്ഷണിച്ച് ഭക്ഷണം കൊടുക്കുന്നതിലൂടെ വെറുപ്പും വിദ്വേഷവും ഇല്ലാതെ മതത്തിന്റെ അന്തസത്ത അനുഭവിക്കാൻ ഇടവരുന്നു... അല്ലാതെ ശിർക്ക് പറഞ്ഞ് അകൾച്ച ഉണ്ടാക്കാനല്ല നോക്കേണ്ടത്. കാലഘട്ടത്തിന്റെ ആവശ്യമാണ് നൻമയിൽ പരസ്പരം സഹകരിക്കുക. തിൻമയിൽ നിന്ന് വിട്ട് നിൽക്കുകയെന്നത് .

  • @faizalschannel4491
    @faizalschannel4491

    ഓണാഘോഷത്തിന്റെ സദ്യ ഞാന്‍ കഴിക്കാറുണ്ട് കഴിച്ചിട്ടുമുണ്ട് ഇനിയും കഴിക്കും എന്റെ വിശ്വാസം എന്റെ മനസ്സിൽ ആണ്‌ എന്റെ ഹിന്ദു സുഹൃത്തുക്കൾ ക്ഷണിക്കാറുണ്ട് പോയിട്ടും ഉണ്ട് ഞാന്‍ അവരുടെ ക്ഷണം സ്വീകുരിച്ച് ഫുഡ് കഴിച്ചു തമാശ കളും സൌഹൃദവും പങ്കിട്ട് പിരിയുകയും ചെയ്യും കേരളത്തിലെ സമൂഹ്യ ചുറ്റുപാടുകള്‍ അങ്ങനെ യാണു ചെറുപ്പത്തില്‍ തൊട്ടേ ഞാന്‍ അങ്ങനെ ജീവിച്ചു പോന്നിട്ടുള്ളതാണ് അതൊന്നും ഇനി മാറ്റാനും കഴിയില്ല

  • @jijidaskurishingal5459
    @jijidaskurishingal5459

    അന്നത്തിന്റെ ഉള്ളിലും ദൈവത്തെ തിരയുന്ന പൊട്ടന്മാരോട് ഒന്നും പറയാൻ ഇല്ല......😂

  • @thambithambu6918
    @thambithambu6918

    അക്ബർ ന് ഒരു കാര്യം ആ സഹോദരനെ ബോധ്യപെടുത്താനുണ്ടായിരുന്നു ഹ എനിക്കുള്ള. ഒരു അനുഭവമാണ് എൻ്റെ വീട്ടിൽ സാധാരണയായി മിക്ക ദിവസവും ജോലിക്ക് വരുന്ന ഒരു ഹിന്ദു സഹോദരൻ ഉണ്ട് അദ്ധേഹം നല്ല ഒരു മനുഷ്യനാണ് എല്ലാ കാര്യത്തിലും വിശ്വസിക്കാൻ. കൊള്ളാവുന്ന ഒരു മനുഷ്യനായിരുന്നു പാവം മരിച്ചു പോയി അദ്ധേഹം സ്ഥിരമായി മുസ്ലീം മതക്കാരായ ഞങ്ങളുടെ വീട്ടിൽ നിന്നായിരുന്നു ഭക്ഷണം കഴിക്കാറുള്ളത് എന്നാൽ. 'വൃക്ഷികമാസം ആയാൽ. അദ്ധേഹം ശബരിമലക്ക് പോകാനുള്ള മാലയിടും പിന്നെ ശബരിമലയിൽ പോയി വന്നിട്ടേ ഞങ്ങളുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിക്കുകയുള്ളൂ എന്നാൽ ഞങ്ങൾ അതിനെ ചോദ്യം ചെയ്തു ബുദ്ധിമുട്ടിക്കാറില്ല. അവരുടെ വിശ്വാസം അതാണ് അതിന് അവർക്ക് സ്വാതന്ത്ര്യം ഉണ്ട്

  • @sundargopalan5686
    @sundargopalan5686

    ഗൾഫ് രാജ്യങ്ങളിൽ അറബികൾ ഓണാഘോഷത്തിന് പങ്കെടുക്കാം ...സദ്യ കഴിക്കാം ഇവിടെ കേരളത്തിൽ ഈ അടുത്ത കാലത്താണ് ഇത്തരം ആരോപങ്ങൾ ഉയർന്നു വരുന്നത്

  • @moorkathabdulmajeed
    @moorkathabdulmajeed

    അടുത്ത വീട്ടിലെ ബേബി ചേച്ചിക്ക് എന്നെയും കുടുംബത്തെയും എനിക്ക് ബേബി ചേച്ചിയെയും കുടുംബത്തെയും വലിയ ഇഷ്ടമാണ് ...

  • @mansabd
    @mansabd

    പട്ടിണി ... മരിക്കാൻ ആയാൽ കഴിക്കാം അല്ലെ, പണ്ടൊരു കാലത്തു ഇത് തന്നെ കേരളത്തിലെ മിക്ക ജനങ്ങളുടെ അവസ്ഥ, പട്ടിണി ആയിരുന്നു കൂടുതലും. അന്ന് നല്ലവരായ ഹിന്ദുക്കളും മുസ്ലികളും ക്രിസ്ത്യാനികളും കൊടുത്തും വാങ്ങിയും ആണ് ജീവിച്ചത് എന്നത് അത്ഭുതമാണ്. ഇന്ന് പണമായി എന്ന് കരുതി പഴയത് മറക്കാൻ പറ്റില്ല. അന്നത്തെ ഭക്ഷണം എവിടെ നിന്ന് വന്ന് എന്ന് നോക്കിയില്ല ... കാരണം പട്ടിണി ആയിരുന്നു.. ഇന്ന് എല്ലാവര്ക്കും കുടവയറായി..... എല്ലാവര്ക്കും ഓണാശംസകൾ....

  • @user-ke8sv1cg9d
    @user-ke8sv1cg9d

    ഒരു അമുസ്ലിം സഹോദരൻ അവരുടെ വീട്ടിലേക്കു സ്നേഹപൂർവ്വം ഭക്ഷണത്തിനു ക്ഷണിച്ചാൽ അത് ഓണമായാലും വിഷുവായാലും സന്തോഷപൂർവം പോവുക. അവരോടൊപ്പം ഭക്ഷണം കഴിക്കുക. അവർക്കു അവരുടെ വിശ്വാസം നമുക്ക് നമ്മുടെ വിശ്വാസം.ഈ പ്രസംഗിക്കുന്ന പലരും പോവാറുമുണ്ട്.

  • @sayyidfazalaidaroos7751
    @sayyidfazalaidaroos7751

    ഒരു അമുസ്‌ലിം സഹോദരന്റെ ലളിതമായ ഈ ഒരു ചോദ്യത്തിന് വളരെ ലളിതമായി മറുപടി പറയേണ്ടതിന് പകരം കിടന്നു ഉരുളുന്ന ഇയാളെയൊക്കെ എങ്ങനെയാണ് ഒരു പണ്ഡിതൻ എന്ന് പറഞ്ഞ് താങ്ങി നടക്കുന്നത്.

  • @aboobackerkunnumal4249
    @aboobackerkunnumal4249

    അക്ബർ വളരെ വ്യക്തമായി വിശദീകരണം നൽകിയിട്ടുണ്ട്, സൃഷ്ടാവായ ഏക ദൈവത്തിന് അല്ലാത്ത മറ്റു ദൈവ സങ്കല്പങ്ങൾക്ക് അർപ്പിച്ചത് അല്ലെങ്കിൽ കഴിക്കാൻ പാടില്ല

  • @abubecker8370
    @abubecker8370

    എന്തോ മനസ്സിലായി... ഒരു കുന്തോം മനസ്സിലായില്ല... ഭക്ഷണം പുണ്ണ്യമാണ്, അത് തരുന്നവർ ഏത് മതത്തിൽ പെട്ടവരായാലും പുണ്യാത്മാക്കളാണ്... അവരെ ബഹുമാനിക്കുക, ആദരിക്കുക....ഉൽപ്പാദനം നാനാ ജാതി മതത്തിൽ പെട്ടവരാണ് ലോകത്തെവിടെയും... 🙏🙏

Келесі