വനിതാ ഓട്ടോ ഡ്രൈവറെ അക്രമിച്ച കേസിൽ : മുംബൈയിൽ നിന്നും അറസ്റ്റ്

വൈപ്പിൻ: പള്ളത്താംകുളങ്ങരയിൽ വനിതാ ഓട്ടോ ഡ്രൈവറെ അക്രമിച്ച കേസിൽ മുഖ്യപ്രതികളായ രണ്ടുപേരെ പോലീസ് അറസ്റ് ചെയ്തു. മുംബൈയിൽ നിന്നുമാണ് അന്വേഷണ സംഘം പ്രതികളെ കസ്റ്റഡിയിലെടുത്തത്.മുഖ്യ സൂത്രധാരൻ സജീഷിൻ്റെ സുഹൃത്തുക്കളായ എഴുപുന്ന സ്വദേശികൾ മനു മണിയപ്പൻ (22),അഖിൽ ഡാനിയൽ (22) എന്നിവരാണ് അറസ്റ്റിലായത്.
ഇന്ന് രാവിലെ പ്രതികളുമായി തെളിവെടുപ്പും നടത്തി. മർദ്ദനം നടത്തിയ സംഘത്തെ സംഭവസ്ഥലത്തു നിന്നും മുഖ്യസൂത്രധാരൻ സജീഷ് തന്റെ വാഹനത്തിൽ എറണാകുളം റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയി അവിടെനിന്ന് ഗോവയിലേക്ക് ട്രെയിനിൽ കയറ്റി വിടുകയും ചെയ്തു, തുടർന്ന് പ്രതികൾ സൂറത്തിലേക്കും അവിടെ നിന്നും മുംബൈയിലേക്കും കടന്നു.പ്രതികളെ പിടിക്കാൻ എറണാകുളം റൂറൽ പോലീസ് സൂപ്രണ്ട് ഡോ. വൈഭവ് സക്സേന യുടെ നിർദേശപ്രകാരം ഡി വൈ എസ് പി സലീഷ് എൻ എസിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ച ഇൻവെസ്റ്റിഗേഷൻ ഓഫീസർ ഇൻസ്പെക്ടർ സുനിൽ തോമസ്, എസ് ഐ ബിജു,എ എസ് ഐ ഷഹീർ,സി പി ഒ മാരായ ശരത്ത് ബാബു,സ്വരാബ്,ശ്രീജൻ
തുടങ്ങിയവരടങ്ങിയ പോലീസ് സംഘമാണ് മുംബൈൽ വെച്ച് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Пікірлер: 7

  • @jamesmatthewalphy-gm4pl
    @jamesmatthewalphy-gm4pl9 күн бұрын

    Very good

  • @DAILYVAARTHA83

    @DAILYVAARTHA83

    7 күн бұрын

    Thanks

  • @reyuuuazeez
    @reyuuuazeez7 күн бұрын

    എന്തായാലും സുഡു അല്ല. സമാധാനം. ഭാരത സംസ്കാരം അതിന്റെ ആളുകൾ ആണ് 😅😂😂

  • @neo3823
    @neo38236 күн бұрын

    Kerala Police ❤

  • @beerankutty9948
    @beerankutty99484 күн бұрын

    EvarpurthuiraghiyallKayumkallumAdichuMurykkuka

  • @georgev8934
    @georgev89346 күн бұрын

    ആദ്യമേ പൊട്ടിക്കുക .നിഗൾക്ക് പറ്റുകേൽ ഞഗൾ ന്യുയോർക്കിൽ നിന്നും കൊടുക്കാം.

Келесі