സ്നേഹിച്ചിരുന്നുവോ നീ എന്നെ || Malayalam poem

കവിത : സ്നേഹിച്ചിരുന്നുവോ നീ എന്നെ?
രചന : ബിസ്സി ഹരിദാസ്
ആലാപനം : രാജു പനക്കൽ
ചില്ലിട്ട ജാലകവാതിലിലൂടെ ഞാൻ ദൂരേക്ക് കണ്ണ് നീട്ടുമ്പോൾ (2)
അകലെയാ കുന്നിൻ ചെരുവിൽ മുളം കാട്ടിൽ മുരളിയിൽ ഈണം ഇടറുമ്പോൾ ഒരു മൈന മാത്രം പറന്നിറങ്ങി തൊടിയിൽ
ഏകാകിയായ് അലയുമ്പോൾ (2)
ഒരു നേർത്ത തേങ്ങൽ എവിടെനിന്നോ എന്റെ കാതിൽ അലയടിക്കുമ്പോൾ അകനെഞ്ചു പിടയുന്ന നോവുമായ് ഞാനിന്നും
ചോദിക്കയാണൊന്നു മാത്രം (2)
സ്നേഹിച്ചിരുന്നുവോ നീ എന്നെ (2)
പല പൂക്കൾ കാത്തിരിക്കുമ്പോഴും
മധുപനൊരു മലരിന്റെ മനസ്സ് തേടുമ്പോൾ ഒരു മഴചാറ്റലിൻ കുളിരുള്ള യാമിനി രാവിനെ വിസ്മരിക്കുമ്പോൾ
ഇല ഞെരമ്പിൽ നിന്നടരാതെ ജലകണം തളിർ മേനിയിൽ പടരുമ്പോൾ
ഉറവകൾ വറ്റിയൊരു നീർത്തടം വിട്ട് കൊറ്റികൾ യാത്രയാകുമ്പോൾ
കേൾക്കാൻ കൊതിക്കുന്ന ശബ്ദമേ നിന്നോട്
ചോദിക്കയാണൊന്നു മാത്രം (2)
സ്നേഹിച്ചിരുന്നുവോ നീ എന്നെ (2)
കതിരോന്റെ കൈവിട്ട് സന്ധ്യയായ് ഇരുളിന്റെ ഇടനാഴി തന്നിൽ അലിയുമ്പോൾ
പായ്‌വഞ്ചി തുഴയുന്ന പാഴ്ജന്മം അശതനായ് കാറ്റിന്റെ കരുണ തേടുമ്പോൾ
എത്ര പുണർന്നാലും അറിയാതെ തീരമീ തിരമാലയെ മറക്കുമ്പോൾ
ആകാശത്തൊരു ദുഖനക്ഷത്രമിറ്റുവീണാഴിയിൽ ഓർമ്മയാകുമ്പോൾ
കണ്ണുനീർ ഇറ്റിയ കനവുമായ് ഞാൻ ഇന്നും
ചോദിക്കയാണൊന്നു മാത്രം (2)
സ്നേഹിച്ചിരുന്നുവോ നീ എന്നെ (2)
ഒരു നിദ്ര പോലും തഴുകാത്ത രാത്രികൾ പുലരിയെ കാത്തിരിക്കുമ്പോൾ
മിഴി ചൂർന്നു വീഴുമാ നനവാർന്നോരോർമ്മകൾ തലയിണയിൽ ഉമ്മ വയ്ക്കുമ്പോൾ
പിടയുന്ന പ്രാണന്റെ പ്രിയമെഴും സ്വപ്‌നങ്ങൾ എരിതീയിൽ വെന്തുരുകുമ്പോൾ
കഥയെല്ലാം അറിയുന്നൊരലിവിന്റെ കരമേതോ
കൈവിരൽപോൽ തഴുകുമ്പോൾ (2)
ചോദിക്കയാണു ഞാൻ ഉത്തരമറിയാതെ
നിന്നിലെ നിന്നോട് മാത്രം (2)
സ്നേഹിച്ചിരുന്നുവോ നീ എന്നെ (2)
തംബുരുവില്ലാത്ത ഗായകൻ മണ്ണിലൊരു കളി വീണ പോലെ തേങ്ങുമ്പോൾ
ചില്ലലമാരയിൽ കൗതുക കാഴ്ചയായ് ഒരു രുദ്രവീണ പഴകുമ്പോൾ
പൂജകളില്ലാത്ത കോവിലിൽ വിഗ്രഹം ആരെയോ കാത്തിരിക്കുമ്പോൾ
ചിറകു തളർന്നൊരു പക്ഷി ചേക്കേറുവാൻ കഴിയുമൊരു ചില്ല തേടുമ്പോൾ
ചോദിക്കയാണ്‌ ഞാൻ എന്തിനെന്നറിയാതെ
നിന്നിലെ നിന്നോട് മാത്രം (2)
സ്നേഹിച്ചിരുന്നുവോ നീ എന്നെ (2)
ജീവിതവേഷപകർച്ചകൾ നാടക തിരശീല മാറ്റിയെത്തുമ്പോൾ
അവസാന നാളം അരങ്ങിൽ കെടുത്തിയ സൂത്രധാരൻ മടങ്ങുമ്പോൾ
മുഖമറയില്ലാത്ത മോഹങ്ങൾ വീണ്ടുമെൻ
കാലിൽ ചിലങ്ക കെട്ടുമ്പോൾ (2)
ആടുവാൻ അരുതാത്ത കഥയുടെ അന്ത്യമീ അഗ്നിയിൽ ചാരമാകുമ്പോൾ
ഒരുവേള കൂടി ഞാൻ ചോദിക്കയാണിന്ന്
നിന്നിലെ നിന്നോട് മാത്രം (2)
സ്നേഹിച്ചിരുന്നുവോ നീ എന്നെ...

Пікірлер: 25

  • @VijayKumar-od3ih
    @VijayKumar-od3ih

    അതി മനോഹരം

  • @rajeswarychandrasekhar5683
    @rajeswarychandrasekhar5683

    Super 👌🏻👌🏻👌🏻👌🏻❤❤❤❤

  • @rajeswariv7269
    @rajeswariv7269

    Atipoli ❤

  • @soumyaptpm
    @soumyaptpm

    അർത്ഥവത്തായ മനോഹരമായ വരികൾ

  • @ShabnaUbaid-
    @ShabnaUbaid-

    L59 ഒരുപാട് ഇഷ്ടമായി നല്ല വരികൾ ❤️❤️

  • @Mothermerry954
    @Mothermerry954

    ❤❤

  • @gopakumark7922
    @gopakumark7922

    Super

  • @user-wd8eq3dx1w
    @user-wd8eq3dx1w

    നല്ലകവിത്ത❤❤❤❤❤

  • @ammasmusickitchen6330
    @ammasmusickitchen6330

    Beautiful poem...🥰👍🏻

  • @PrasannaKumar-iw7qq
    @PrasannaKumar-iw7qq

  • @jayalekshmyr7680
    @jayalekshmyr7680

    നല്ല വരികൾ

  • @bency3776
    @bency3776

    Very good

  • @wearehappybyhashim
    @wearehappybyhashim

    പല പൂക്കൾ കാത്തിരിക്കുമ്പോഴും മധുപനൊരു മലരിൻ്റെ മനസ്സ് തേടുമ്പോൾ🥰✌️

  • @PONNUS_WORLD-1234
    @PONNUS_WORLD-1234

    🥰🥰🥰

  • @user-kc5ux7il8k
    @user-kc5ux7il8k

    നല്ല കവിത, നല്ല ആലാപനം, നല്ല സ്വരം🎉🎉🎉🎉

  • @sreejiththaikandy2525
    @sreejiththaikandy2525

    L👍7അടിപൊളി 🙏🙏🙏

  • @user-ze9dg7dh2k
    @user-ze9dg7dh2k

    serikum e kavitha ennae eruthi chindipichu pala karyangalum

  • @nishanidheesh
    @nishanidheesh

    അതിമനോഹരമായ കവിത 👌

  • @shajikallarakkal9208
    @shajikallarakkal9208

    കവിത ഇഷ്ടപ്പെട്ടു മനോഹരം

  • @Renisfamilyvlog
    @Renisfamilyvlog

    Super 👍ആലാപനം 👌

Келесі