പ്രണയകാവ്യം മലയാളം കവിത || Pranayakavyam malayalam poem

Музыка

കവിത :പ്രണയകാവ്യം
രചന : കൃഷ്ണ പ്രിയ
ആലാപനം : രാജു പനക്കൽ
അറിയാതെ എഴുതിയ വരികളിലൊക്കെയും ആത്മാവിൽ തൊടുന്നൊരു പ്രണയമുണ്ട് അനുഭൂതിയായെന്നിൽ പടരുന്ന പ്രണയത്തിൻ നിറമുള്ള കനവുകൾ ഏറെയുണ്ട് (2)
അഴകേറും വർണ്ണങ്ങൾ വാരി വിതറി നിറമാർന്ന സന്ധ്യകൾ കൂട്ടിനുണ്ട് മധുമാരി പെയ്യുന്ന രാവിലതൊക്കെയും ലഹരിയായ് നീ എന്നിൽ പടരാറുണ്ട്
അനുരാഗം കലർന്നൊരാ വരികളിലൊക്കെയും അറിയാതെ വസന്തം വിരിഞ്ഞിടുമ്പോൾ എഴുതുന്ന വരികളിൽ നീപോലും അറിയാതെ നിൻ മുഖചിത്രം തെളിയാറുണ്ട് (2)
കണ്ണിന് പൊൻകണി ആകാറുണ്ട് ചെറുമര ചില്ലയിൽ ചേക്കേറും പക്ഷികൾ കലപില ശബ്ദം കൂട്ടിടുമ്പോൾ അതിലൊരു പക്ഷിയായ് എൻ മനം മാറുന്നു ഇണയായ നിന്നെ തിരഞ്ഞിടുന്നു
പാൽനിലാ ചന്ദ്രിക പുഞ്ചിരി തൂകിയ രജനികൾക്കൊപ്പം മയങ്ങിടുമ്പോൾ നേർത്തൊരു രാഗമായ് രാക്കിളി പാട്ടുകൾ കുളിരാർന്ന രാവിൽ കേൾക്കാറുണ്ട്
ഇടറുന്ന സ്വരമോടെ ഒഴുകുന്ന രാഗത്തിൽ ഇണയെ പിരിഞ്ഞൊരു ദുഃഖമുണ്ട് മോകമാം അവളിലെ മോഹങ്ങൾ ഒക്കെയും കനവാർന്ന മിഴികളിൽ കാണാറുണ്ട്
ഇടറുന്ന സ്വരമോടെ ഒഴുകുന്ന രാഗത്തിൽ ഇണയെ പിരിഞ്ഞൊരു ദുഃഖമുണ്ട് മോകമാം അവളിലെ മോഹങ്ങളൊക്കെയും നനവാർന്ന മിഴികളിൽ കാണാറുണ്ട്
ഇലകൊഴിഞ്ഞാൽ മരചില്ലകൾ ഓരോന്നും മുളപൊട്ടി വീണ്ടും തളിർത്തിടുമ്പോൾ മധുരമാം സ്വപ്‌നങ്ങൾ ചിറക് വിരിക്കും അനുരാഗമെന്നിൽ നിരഞീടുന്നു
പൂർണ്ണമാകാത്തൊരു കവിതപോൽ നീയെൻ തൂലിക തുമ്പിൽ നിറഞ്ഞീടുമ്പോൾ വർണ്ണങ്ങളായിരം ചേർത്ത് ഞാൻ കുറിക്കട്ടെ
നിനക്കായ്‌ വീണ്ടുമൊരു പ്രണയകാവ്യം (3)
#kavithakalmalayalam
#kavita
#kavitha
#malayalamkavitha
#malayalamkavithakal
#malayalamkavita

Пікірлер: 26

  • @Lubica_Official_2023
    @Lubica_Official_2023Ай бұрын

    സൂപ്പർ കവിത ആത്മാവിൽ തൊടുന്ന വരികൾ

  • @sreejiththaikandy2525
    @sreejiththaikandy2525Ай бұрын

    L👍9പൊളിച്ചു ❤️❤️അടിപൊളി സോങ്

  • @shajikallarakkal9208
    @shajikallarakkal9208Ай бұрын

    പ്രണയകാവ്യം മനോഹരം

  • @wearehappybyhashim
    @wearehappybyhashimАй бұрын

    ഇടറുന്ന സ്വരമോടെ ഒഴുകുന്ന രാഗത്തിൽ ഇണയെ പിരിഞ്ഞൊരു ദുഃഖമുണ്ട്...😢😢😢 മൂകമാം അവളിലെ മോഹങ്ങളൊക്കെയും നനവാർന്ന മിഴികളിൽ കാണാറുണ്ട്❤❤❤❤❤

  • @Food-lover649
    @Food-lover649Ай бұрын

    കവിത കൊള്ളാം ❤️❤️

  • @aryaneerunaithusmom
    @aryaneerunaithusmomАй бұрын

    Nalla kavitha alapanavum varikalum oke manoharamayittund❤

  • @genesisdesignfactory5094
    @genesisdesignfactory50949 күн бұрын

    സൂപ്പർ.

  • @abhishekprabhu6198
    @abhishekprabhu6198Ай бұрын

    അനുരാഗം കലർന്ന വരികളിലൊക്കെയും അറിയാതെ വസന്ത വിരിഞ്ഞിടുമ്പോൾ, എഴുതുന്ന വരികളിൽ നീ പോലും അറിയാതെ നിൻ മുഖചിത്രം തെളിയാറുണ്ട്...! സത്യം..!

  • @naturedrops6239
    @naturedrops6239Ай бұрын

    പ്രണയം തുടിക്കുന്ന വരികൾ. മനോഹരമായ വരികൾ 🎉

  • @rajeswariv7269
    @rajeswariv7269Ай бұрын

    Kavithayum alapanavum manoharam 👌

  • @JuvanaAbey
    @JuvanaAbeyАй бұрын

    Super😊

  • @hezooty
    @hezootyАй бұрын

    Nalla varikal nalla feeling.....❤❤❤❤

  • @Zainasabaya
    @ZainasabayaАй бұрын

    Nalla varikal

  • @abhishekprabhu6198
    @abhishekprabhu6198Ай бұрын

    വീണ്ടും വീണ്ടും.... എഴുതാൻ ശ്രമിക്കുക..❤

  • @sabeenanazimudeen1148
    @sabeenanazimudeen1148Ай бұрын

    ❤❤❤🎉

  • @user-kx6ck3qb4n
    @user-kx6ck3qb4n24 күн бұрын

    ❤❤

  • @PONNUS_WORLD-1234
    @PONNUS_WORLD-1234Ай бұрын

  • @soniamathew9911
    @soniamathew9911Ай бұрын

    Super ayit und❤️

  • @Ayishuhappiness
    @AyishuhappinessАй бұрын

    ❤❤❤ enikh orupad ishttamann kavithakal collegil padikunna samayath orupad kavithakal ezhuditund😊😊

  • @storyteller2023

    @storyteller2023

    Ай бұрын

    ഇനിയും എഴുതാൻ കഴിയട്ടെ

  • @abhishekprabhu6198

    @abhishekprabhu6198

    Ай бұрын

    എഴുതിയത്.... എടുത്ത് പോസ്റ്റ്‌ ചെയ്യൂ...! ഉണ്ടന്ന് പറഞ്ഞിട്ട് കാര്യമില്ല.

  • @Lovelythoughtsbs
    @LovelythoughtsbsАй бұрын

    Mm nallatha prenayam.... Enthinna ariyatha yezhuthanath athannu preshnam 😢😢😢

  • @storyteller2023

    @storyteller2023

    Ай бұрын

    സോറി ശക്തിമാൻ

  • @Mohanammusicworld19
    @Mohanammusicworld1920 сағат бұрын

    Copyright ഇല്ലാതെ ഇതെങ്ങനെ ചെയ്യാൻ പറ്റുന്നത്. പറഞ്ഞുതരുമോ. മോണിറ്റൈസേഷൻ ആയോ

  • @storyteller2023

    @storyteller2023

    17 сағат бұрын

    ഇൻസ്റ്റയിൽ msg അയക്ക്

  • @Srk0970
    @Srk0970Ай бұрын

Келесі