UMMANE AARUM|FATHIMA FIDHA| AMAR NOUSHAD KANNUR|MAPPILA SONG |MUKTHAR MUHIBBNOOR| hameed kolyadukam

Музыка

അമർ ഓർഗനൈസേഷൻ അവതരിപ്പിക്കുന്ന കിനാക്കിളി പാട്ടിൻറെ സ്റ്റേജ് ഷോ ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു .പരിപാടി നടത്താൻ താല്പര്യമുള്ളവർ ബന്ധപ്പെടുക.
Watsapp
Noushad kannur
7795551555
Muqthar muhibb Noor
8590633005
Hameed koliyadukkam
9961860019
(കേട്ടു മടുത്ത സ്ഥിരം പാട്ടുകളില്ല നിങ്ങൾ കേൾക്കാൻ കൊതിക്കുന്ന ഫ്രഷ് പാട്ടുകൾ മാത്രം )
രചന
ഹമീദ് കോളിയടുക്കം
സംഗീതം
നൗഷാദ് കണ്ണൂർ
ബി ജി എം
മുക്താർ മുഹിബ്ബ് നൂർ
പാടിയത്
ഫാത്തിമ ഫിദ
Song No 6
ഉമ്മാനെ ആരും കരയിക്കരുതേ
ഉള്ളറിയും പോൽനോവിക്കരുതേ(2)
അൽ ജന്നത്തു തഹ്ത അഖ്ദാമിൽ ഉമ്മഹാത്
ഉമ്മത്തിലുണ്ടാവണമീ നബിവചനം
ഉടലിൽ മായാതെ പൊക്കിളിൽ കിടക്കും
അകലാനാവാത്ത
ആത്മബന്ധം(2)
(ഉമ്മാനെ ആരും::::)
ഉദരം ചുമന്ന നാള്തൊട്ട്
ഊണും
ഉറക്കവും വിട്ടവളുമ്മാ
ഉലകിൽ നിൻ പിറവിയും കാത്ത്കൊണ്ട്
ഉടയോനിൽ
എന്നും തേടിഉമ്മാ
പെറ്റ് വീണ കാലം തൊട്ടേ
ആറ്റുനോറ്റ് പോറ്റിയതല്ലേ
പകലിരവിൽനിനക്ക് വേണ്ടി
പലതും സഹിച്ചതല്ലേ
(ഉമ്മനെയാരും::::)
ആദരം ചാർത്തേണ്ട
ആറ്റ കിളിയേ
ആട്ടിയകറ്റരുതാ നിധിയേ
ഇഹപരത്തിൽ
കാവലായി നിത്യമില്ലേ
ആ മനസ്സിൻ ദുആ ഒന്നുമാത്രമല്ലേ
ഉമ്മാക്ക് പകരമുമ്മാ
ഉമ്മത്തോടോതി ത്വാഹ
ഉലകിൽ ഒരു സ്നേഹക്കടലാ
ഉണ്ടാവണം ഉള്ളിൽ ഉമ്മാ
(ഉമ്മാനെയാരും::::)
************
സംഗീതം
നൗഷാദ് കണ്ണൂർ
#mappilappattu #songs #malayalam #keralasongs #music #malayalamsongs #india

Пікірлер: 240

  • @muhammedali2963
    @muhammedali29632 ай бұрын

    ഫിദ മോൾ ഒരു രക്ഷയുമില്ല നല്ല ശബ്ദം എത്ര തവണ കേട്ടു എന്നറിയില്ല ഇനി എത്ര തവണ കേട്ടാലും മതിവരില്ല

  • @HaneeshaThesneem
    @HaneeshaThesneemАй бұрын

    വല്ലാത്തൊരു ഫീൽ... കണ്ണ് നിറഞ്ഞു പോണു... മാഷാ അല്ലാഹ് ഉമ്മ 🤲🤲🤲🤲🤲🤲🤲🤲യ അല്ലാഹ് ദീര്ഗായുസ്സ് നൽകണേ ameen🤲🤲🤲🤲

  • @MuhammedBilal-ge8bm

    @MuhammedBilal-ge8bm

    5 күн бұрын

    nuovkudutt ummaprardek annparejkaremella ummak nimonuarejaethaelladauo pennagaekedumsupargamok

  • @nirshankallullathil5691
    @nirshankallullathil56915 ай бұрын

    വളരെ നന്നായി ആ മോൾ പാടീട്ടുണ്ട്. ഉയരങ്ങളിലെത്തട്ടെ ആമീൻ

  • @haseenaakbar5881

    @haseenaakbar5881

    Ай бұрын

    😊😊 AA

  • @muhammadalithariyeri6866
    @muhammadalithariyeri68665 ай бұрын

    നന്നായിട്ടുണ്ട്....... അഭിനന്ദനങ്ങൾ

  • @shoukathali5454
    @shoukathali54545 ай бұрын

    ഇത് പോലെത്തെ പുതിയ പാട്ടുകൾ ഇനിയും പിറവി കൊളെട്ടെ സൂപ്പർ വോയ്സ്

  • @mohammedsiyad3482
    @mohammedsiyad34823 ай бұрын

    Super

  • @user-ev2pq9fg5x
    @user-ev2pq9fg5x4 ай бұрын

    ഫിദ മോളെ എല്ലാ പാട്ടും ഇഷ്ട്ടമാണ് പക്ഷെ ഉമ്മാനെ കുറിച്ച് പാടിയത് വല്ലാതെ ഫീൽ ചെയ്തു

  • @ismailkannur778
    @ismailkannur7785 ай бұрын

    വളരെ നല്ല പാട്ട്

  • @Royal-K4
    @Royal-K45 ай бұрын

    യദാർത്ഥ ഫീലിംഗ് ഓടെ പാടി... കണ്ണ് നിറഞ്ഞ് ❤ ഉമ്മ ❤❤❤

  • @smnasar5577
    @smnasar55775 ай бұрын

    നല്ല പാട്ട് ,നല്ല വരികൾ,നല്ല ആലാപനം ,❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @anaspallikandikannur
    @anaspallikandikannur5 ай бұрын

    ഉമ്മയെ കുറിച്ചുള്ള പ്രിയപ്പെട്ട ഹമീച്ചയുടെ ഹൃദയം തൊടുന്ന വരികൾക്ക് ഹൃദ്യമായ നൗഷാദ്ക്കയുടെ സംഗീതവും ഫിദയുടെ ആലാപനവും ചേർന്നപ്പോൾ അതി മനോഹരമായ ഗാനം പിറന്നിരിക്കുന്നു..❤ കിനാക്കിളിയിലൂടെ തനിമയുള്ള പാട്ടുകൾ സമ്മാനിക്കുന്ന AMAR ന് നന്ദി.. ✨

  • @nksdot4712
    @nksdot47125 ай бұрын

    നല്ല ഫീൽ ❤

  • @yashibinu1234
    @yashibinu12345 ай бұрын

    Nalla adipoli song❤❤❤

  • @rafeequesha2473
    @rafeequesha24735 ай бұрын

    Super song. Orupadu pravashiyam kettu. Super

  • @najeemnajeem513
    @najeemnajeem5135 ай бұрын

    Nalla feel prethekich ummaye kurich 🥰🥰

  • @badarudheenparannur4617
    @badarudheenparannur46175 ай бұрын

    🥰 പ്രിയ ഹമീദിച്ച വല്ലാത്ത വരികൾ എന്തു മനോഹരമായാണ് മോൾ പാടിയത് ഹൃദയം കൊണ്ട് എഴുതിയ വരികൾക്ക് അഭിനന്ദനങ്ങൾ നൗഷാദ് കണ്ണൂരിൻ്റെ ഈണം ഉള്ളിൽ തറക്കുന്നതാണ് ഈ പാട്ടുകൂട്ടത്തിന് അഭിവാദ്യങ്ങൾ ബദറുദ്ദീൻ പാറന്നൂർ🥰🥰

  • @aliadhour1114
    @aliadhour11145 ай бұрын

    Super സോങ്ങ് ❤

  • @zubairvelliyode
    @zubairvelliyode5 ай бұрын

    ഹമീച്ച വരികൾ ❤ അതിനൊത്ത ആലാപനം സംഗീതം

  • @nasirbayar7543
    @nasirbayar75435 ай бұрын

    സൂപ്പർ നന്നയിപാടി വരിഗൽ അദി മനോഹരം ഹമീച്ച കൊളിയദ്കം അഭിനന്ദനങ്ങൾ

  • @bashajasmin5378
    @bashajasmin53785 ай бұрын

    മനോഹരമായ ഗാനം ടിക്ക്ടോക്കിൽ വയറലായികൊണ്ടിരിക്കുന്നു ഹമീദ് കോളിയടുക്കത്തിനും നൗഷാദ് കണ്ണൂരിനും ഫിദ ഫാത്തിമ ക്കുo അഭിനന്ദനം ആലാപനം ഒരു രക്ഷയുമില്ല😘😘😘😘🏅🏅

  • @abmrafi2892
    @abmrafi28925 ай бұрын

    ഉമ്മയെ കുറിച്ച് ഒരു പാട് പാട്ടുകൾ കേട്ടിട്ടുണ്ട്. പക്ഷെ ഉമ്മാനെ കരയിക്കല്ലെ എന്ന പാട്ട് എല്ലാത്തിലും വ്യത്യസ്തമായിരിക്കുന്നു. lyrics/music/tune/audio/ orchestra/recording/voice and singing.എല്ലാം വളരെ ഏറെ മെച്ചപ്പെട്ടിരിക്കുന്നു.. മുഴുവൻ ടീമിന് അഭിനന്ദനങ്ങൾ. കിനാക്കിളി 2 തകർത്തു 😊🎉🎉

  • @Rithu352
    @Rithu3525 ай бұрын

    ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാർക്കും അഭിനന്ദനങ്ങൾ ❤❤❤ഫിദ മോളേ നന്നായി പാടി ❤❤❤

  • @bashajasmin5378
    @bashajasmin53785 ай бұрын

    വല്ലാത്ത വാക്കുകൾ ശ്രീ ഹമീദ് കോളിയടുക്കത്തിന്റെ🤝😘

  • @user-wq1us4xw6t
    @user-wq1us4xw6t5 ай бұрын

    സൂപ്പർ❤❤❤❤❤

  • @MysticRose-zr9mw
    @MysticRose-zr9mw5 ай бұрын

    Fidha mol... Singing is very imotional...❤❤

  • @_Fathima_Sana
    @_Fathima_Sana4 ай бұрын

    ഉമ്മ❤️ എത്ര സ്നേഹിച്ചാലും കൊതി തീരാത്ത ബന്ധം ആണ് ഉമ്മ🥰🤍

  • @MysticRose-zr9mw
    @MysticRose-zr9mw5 ай бұрын

    Hameed koloyadukkam Soul full Lyrics❤❤❤

  • @harifremix
    @harifremix5 ай бұрын

    മനോഹരം വരികളും, ഈണങ്ങളും ഹമീദ്ക്ക, നൗഷാദ് ഭായ് അടിപൊളി Harif remix

  • @bavabava7194
    @bavabava71945 ай бұрын

    നല്ല ഫീലോടെ അടിപൊളി ആയി പാടി 👍❤️❤️❤️ഒരുപാട് ഇഷ്ടം ആയി ❤️❤️❤️👍👍👍

  • @nathasharahman
    @nathasharahman5 ай бұрын

    ഉമ്മാനെ ആരും കരയിക്കരുതെ ഉള്ളറിഞ്ഞ് എഴുതിയ വരികൾ അനുയോജ്യമായ ഈണം പശ്ചാത്തലം ഗംഭീരം റഹ്‌മാൻ മടക്കര

  • @user-ox8ew6qc8c
    @user-ox8ew6qc8c4 ай бұрын

    സൂപ്പറായിട്ടുണ്ട് മോളെ പാട്ട് ഞാൻ ഒരുപാട് പ്രാവശ്യം കേട്ടു സൂപ്പറായിട്ടുണ്ട് വലിയൊരു ഗായികയായി പടച്ചോൻ അനുഗ്രഹിക്കട്ടെ❤️❤️❤️👍👍❤️❤️

  • @harissafar
    @harissafar5 ай бұрын

    ഉമ്മാനെക്കുറിച്ച് ഉള്ളറിഞ്ഞ് എഴുതിയ പ്രിയ ജ്യേഷ്ഠനും, ഭാവാത്മകമായി ആലപിച്ച ഫിദയ്ക്കും, ലളിതമായി ഈണം നൽകിയ നൗഷാദ്ക്കാക്കും ഹൃദയമായ അഭിനന്ദനങ്ങൾ ❤

  • @Abcdefgh11111ha
    @Abcdefgh11111ha5 ай бұрын

    നല്ല വരികൾ and മികച്ച ആലാപനം സംഗീതം പൊളി 👍🏻👍🏻👌Congrats

  • @roobymanjeri4781
    @roobymanjeri47814 ай бұрын

    വരികൾ ഒരു രക്ഷയും ഇല്ല അടിപൊളി ആലാപനം അതിമനോഹരം ഒന്നും പറയാനില്ല ❤❤❤❤❤ഉമ്മാക് വേണ്ടി ഉള്ള സോങ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻🎉🎉🎉🎉🎉🎉മാഷാ allah👍🏻

  • @Balkisrasheed
    @Balkisrasheed5 ай бұрын

    പ്രിയപ്പെട്ട ഹമീച്ചാൻ്റെ ഉമ്മയെ കുറിച്ചുള്ള മനോഹരവരികളും, ഒത്ത സംഗീതവും ഏറെ ഹൃദ്യം❤ മോൾ നല്ല ഫീലോടെ പാടി

  • @diamondomer4395
    @diamondomer43953 ай бұрын

    കണ്ണീരിൽ കുതിരാത്ത കണ്ണുമായല്ലാതെ ഈ ഒരു പാട്ട് കേൾക്കാൻ കഴിഞ്ഞില്ല....ഉമ്മയില്ലാത്ത ദുഃഖം കണ്ണീരിന്റെ അളവ് കൂട്ടി...😢😢😢😢

  • @sajeermayyil9202
    @sajeermayyil92025 ай бұрын

    ആഹ. മനോഹരം ..♥️ ഹൃദ്യമായ വരികൾക്കൊത്ത ഈണവും ശബ്ദവും. അഭിനന്ദനങ്ങൾ 🌹🌹

  • @irsahadpookode9129
    @irsahadpookode91294 ай бұрын

    ഫിദ മോൾ സൂപ്പർ ആയി പാടി അടിപൊളി 👌👌👌നല്ല വരികൾ 👌

  • @anwarsadaththirunnavaya9688
    @anwarsadaththirunnavaya96885 ай бұрын

    ഉമ്മാനെ കുറിച്ച് എത്ര വിചാരിച്ചാലും മതിയാവില്ല ഉമ്മാക്ക് പകരം ഉമ്മ മാത്രം 😍😍👌👌🥰🥰

  • @suneerbabu07
    @suneerbabu074 ай бұрын

    നല്ല സുന്ദരിക്കുട്ടി @ സുന്ദരമായ പട്ട്❤ ഇതിൻ്റെ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ❤

  • @muhammadsameer.uuzhunnan6755
    @muhammadsameer.uuzhunnan67554 ай бұрын

    ഫിദ സൂപ്പർ ❤❤❤❤

  • @Safamahalshazz
    @Safamahalshazz4 ай бұрын

    ഫിദ മോളെ ഒരു രക്ഷയുമില്ല അടിപൊളി ഒരുപാട് വട്ടം കേട്ടു നല്ല ഫീൽ. A good heart touching song congrtzzz🌹🌹🌹🌹❤️

  • @abdulsaif3472
    @abdulsaif34725 ай бұрын

    Ethra kettalum mathiyavatha varigal ❤

  • @riyakathali6177
    @riyakathali61773 ай бұрын

    Super Mole കണ്ണ് നനയിച്ചു വരികൾ

  • @Fathimaabdulla06
    @Fathimaabdulla065 ай бұрын

    പ്രിയ സുഹൃത്ത് ഹമീദ് കോളിയടുകത്തിന്റെ വരികൾ ഇരുത്തി ചിന്തിപ്പിക്കും.ഫാത്തിമ ഫിദ നന്നായി പാടി. എല്ലാവർക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @Johnwick0777
    @Johnwick07773 ай бұрын

    ഉമ്മമാർ ഉള്ള മക്കൾ അവരെ ഒരിക്കലും കരയിക്കല്ലേ😢😢😢😢 എന്തൊരു ഫീൽ ആയിട്ടാണ് മോൾ പാടിയത് ❤❤

  • @jaleelkc836
    @jaleelkc8363 ай бұрын

    ഒരു രക്ഷയുമില്ല എന്തൊരു ഫീലാണ് പാട്ട് കേൾക്കാൻ ഫിദയുടെ ശബ്ദം👌🙏🙏🙏

  • @nirshankallullathil5691
    @nirshankallullathil56915 ай бұрын

    ഒരുപാട് അർത്ഥമുള്ള വരികൾ. അളിയങ്ക സൂപ്പർ. ഞാൻ ബുഷ്‌റയാ. കണ്ണും ഖൽബം നിറഞ്ഞു. നല്ല വരികൾ നല്ല ഈണം നല്ല മ്യൂസിക്. ഒരുപാട് ഒരുപാട് അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ.

  • @razackmaloram8013
    @razackmaloram80135 ай бұрын

    കിനാക്കിളിയുടെ അഞ്ചാം ഗാനവും ജനങ്ങളിലേക്ക്.ഹമീദ് കോളിയടുക്കം എന്ന ഇരുത്തംവന്ന മാപ്പിളപ്പാട്ട് സഹയാത്രികൻ്റെ ഗാനം ഒരു നീറ്റലോടെ നാടേറ്റു പാടും. ഛെ എന്ന് പോലും മാതാപിതാക്കളോട് പറയരുത് എന്ന് വേദം പഠിപ്പിക്കുമ്പോൾ നമ്മളൊക്കെ എത്ര മാത്രം പൊരുത്തപ്പെടീക്കാനുണ്ടാകും എന്ന് ഈ ഗാനം ഓർമിപ്പിക്കും. അനുസൃത ഭാവ സംഗീതം ആശയങ്ങൾക്ക് ലയം നൽകുന്നു. കേരളക്കര കാതോർക്കുന്ന ഫിദയുടെ ആലാപനം ഗംഭീരമായി. ജീവിക്കാൻ പാടാ... പോലെ ഇതും തരംഗമാവും.മറ്റ് ഗാനങ്ങൾക്ക് കൂടി സൂര്യശോഭ പകരുമ്പോൾ നിലാവായ് കിനാക്കിളി പരന്ന് പറക്കും. ഓർക്കസ്ട്രേഷനും അഭിനന്ദനങ്ങൾ

  • @azizktparammal4487
    @azizktparammal44874 ай бұрын

    വളരെ മനോഹരമായ ഗാനം ഒരു ലളിത ഗാനം കേട്ട ഫീൽ ഉമ്മാക്ക് പകരം ഉമ്മ തന്നെ

  • @shafimundakai2400
    @shafimundakai24005 ай бұрын

    മനോഹരം ❤എന്റെ പ്രിയ സ്നേഹിതൻ മാർ ഹമീദ് കോളിയടുക്കം. നൗഷാദ് കണ്ണൂർ. പിന്നെ ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും 🙏നന്ദി. പാടിയ. മോൾക്കും അഭിനന്ദനങ്ങൾ 🌹🌹🌹

  • @BusharaBushu-hq2py

    @BusharaBushu-hq2py

    4 ай бұрын

    👍

  • @nezeernezeer3597
    @nezeernezeer35975 ай бұрын

    കോളിയടുക്കം ഹമീദ്ക്കയുടെ മനോഹരവരികൾ അമർനൗഷാദ് സാഹിബ്‌ ഇമ്പമാർണ ഈണംനൽകിയ ഈ ഗാനം ഫിദമോൾ വളരെ നന്നായാലപിച്ചു. അഭിനന്ദനങ്ങൾ ❤❤❤

  • @Berlin-cj5ly
    @Berlin-cj5ly2 ай бұрын

    ഫാത്തിമ ഫിദ 😥😢എന്നെ ഏറെ കരയിപ്പിച്ചു അല്ലാഹു ജീവിച്ചിരിക്കുന്ന എല്ലാമാതാപിതാക്കൾ ക്കും ആഫിയത്തും ദീർഘായുസ് ഉം ഏറ്റികൊടുക്കണേ അല്ലാഹ്

  • @kabeerek7060
    @kabeerek70605 ай бұрын

    Nalla varikal.song is beutiful

  • @ssameer5454
    @ssameer54545 ай бұрын

    Amar ഗ്രൂപ്പിന്റെ ഉമ്മാനെ കുറിച്ചുള്ള ഇ പാട്ട് എനിക്ക് ഇഷ്ടമായി എഴുതിയ ഹമീദ് കോലിയടുക്കത്തിനും ഈണം നൽകിയ നൗഷാദ് കണ്ണൂറിനും Bgm മുക്താർ മുഹിബ് നൂറിനും അഭിനന്ദനം ❤

  • @shanushan6215

    @shanushan6215

    Ай бұрын

    Masha allah

  • @BULLETMANU
    @BULLETMANU5 ай бұрын

    Wow very nice &feelingfull👍❤️

  • @tunesstudio9602
    @tunesstudio96023 ай бұрын

    ഫിദ mol നന്നായി പാടി ഹമീചാന്റെ.. സൂപ്പർ വരികൾ.. നൗഷാദ്ക്കാന്റെ ഈണത്തിൽ കേൾക്കാൻ നല്ല ഫീൽ masha allah

  • @nonus170
    @nonus1704 ай бұрын

    പതിനാലാം രാവിലെ പാട്ട് പാടിയ കുട്ടിയല്ലേ ഫിദ 👏🏻👏🏻👏🏻

  • @shamsuayippuzha5563
    @shamsuayippuzha55635 ай бұрын

    കിനാക്കിളിപ്പാട്ടിൻ്റെ അഞ്ചാമത്തെ ഗാനവും അങ്ങിനെ ചിറകടിച്ച് പറന്ന് പൊങ്ങുകയാണ്. ഹമീദ് കോളിയടുക്കം എന്ന പരിചയസമ്പന്നനായ ഗാനരചയിതാവിൻ്റെ പക്വവും അർത്ഥഗർഭവുമായ വരികൾ ഹൃദയത്തെ തൊട്ടുണർത്തുന്നു. നൗഷാദ് കണ്ണൂരിൻ്റെ സംഗീതം തരളമായി, അതി സാന്ദ്രമായി കരളിലെവിടെയോ തഴുകി ഒഴുകുന്നുണ്ട്. വരിയിലെ നോവ് മുഴുവൻ ആർദ്രമായ വിങ്ങലായ് ആവാഹിച്ച് ആലപിക്കുന്നു; ഫിദ എന്ന ഭാവി വാഗ്ദാനം. ആശംസകൾ.

  • @U.P.Basheer
    @U.P.Basheer5 ай бұрын

    വളരെ നല്ല രചന,മികച്ച സംഗീതം...മനോഹരമായ ആലാപനം...അഭിനന്ദനങ്ങൾ

  • @SHANUSONU
    @SHANUSONU5 ай бұрын

    ഫിദമോളെ ഒരു രക്ഷയും ഇല്ല ഞാൻ ഇത് റിലീസ് ആയിട്ട് എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല. ചുരിങ്ങിയത് 150 പ്രാവശ്യമെങ്കിലും കേട്ടിട്ടുണ്ടാവും ഇന്നലെ മാത്ര 10 ൽ കൂടുതൽ കേട്ടു

  • @nichoosworld3319

    @nichoosworld3319

    4 ай бұрын

    Njanum

  • @pkmali3712

    @pkmali3712

    2 ай бұрын

    Njanum

  • @razakkarivellur6756
    @razakkarivellur67564 ай бұрын

    ഹമീദ് കോളിയടുക്കം ത്തിന്റെ അർത്ഥവത്തായ വരികൾ,നല്ല ആലാപനം, good work... 👍🏻

  • @busharapinanghode1544
    @busharapinanghode15444 ай бұрын

    എനിക്ക് ഈ പാട്ട് ഒരുപാട് ഇഷ്ട്ടായി എന്റെ ഉമ്മ ഞങ്ങളെ വിട്ടു പിരിഞ്ഞു ഇത് കേട്ടപ്പോൾ ഒരുപാട് സങ്കടം ആയി 😭😭😭😭😭🤲🤲🤲🤲

  • @HussainKutty-dc6od
    @HussainKutty-dc6od5 ай бұрын

    നല്ല വരികൾ 👍🏻 ആലാപനം അതിമനോഹരം. വരികൾക്ക് ജന്മം കൊടുത്തവരെ ശ്രോതാക്കൾക്ക് മുൻപിൽ പരിചയപ്പെടുത്തുക എന്നുള്ളത് വിരളമാണ്. രചയിതാവിന് ഇങ്ങനെയൊരു സന്തോഷവും സംതൃപ്തിയും നൽകി സന്തോഷിപ്പിച്ചു കൂടെ കൂടിയതിനു അനണിയപ്രവർത്തകർതീർത്തും പ്രശംസയാർഹിക്കുന്നു tnks 💐

  • @murshidmusthafa9581
    @murshidmusthafa95815 ай бұрын

    മാഷാ അല്ലാഹ് നല്ലവരികൾ❤❤❤

  • @user-be8qc5is9o
    @user-be8qc5is9o4 ай бұрын

    യാത്ര സ്നേഹി ചെല്ലും കൊതി തീരില്ല ഉമ്മ

  • @Angel-sj7gt
    @Angel-sj7gt5 ай бұрын

    Super song ❤

  • @MEHBIN48
    @MEHBIN485 ай бұрын

    Beutifull feeling song❤️❤️❤️❤️🥰🥰

  • @suluzzmedia2426
    @suluzzmedia24262 ай бұрын

    ഹ്രദയത്തിൽ സ്ഥാനം പിടിച്ച ആലാപനവും മ്യൂസിക്കും വരികളും നല്ല വരികൾ ഇനിയും പിറവി എടുക്കട്ടേ'❤❤❤❤

  • @ponnus4060
    @ponnus40605 ай бұрын

    Muqthar muhibb noor BGM❤❤❤heart touching song😢

  • @redrosemusic7744
    @redrosemusic77444 ай бұрын

    Heart touching song ❤❤❤❤❤❤❤❤❤❤❤

  • @aneesok
    @aneesok5 ай бұрын

    ഹൃദ്യം സൂപ്പർ രചനയും സംഗീതവും ആലാപനവും ഗംഭീരം... ഓർക്കസ ട്രേഷൻ അതി മനോഹരം.. വ്യത്യസ്തം

  • @jasminrejeeb6395
    @jasminrejeeb63952 ай бұрын

    മാഷാ അള്ളാ.. സൂപ്പർ സോങ് ❤❤❤❤

  • @muqtharmuhibbnoor5614
    @muqtharmuhibbnoor56145 ай бұрын

    Masha Allah... ഫിദ മോൾ പൊളി.. ഇങ്ങനെ ഒരു ഗാനത്തിന് Orchestration നൽകാൻ എനിക്ക് അവസരം കിട്ടിയതിൽ സന്തോഷമുണ്ട്.. പ്രിയപ്പെട്ട Noushadkka ക്കും, കിനാക്കിളിപ്പാട്ടിന്റെ സഹയാത്രികർക്കും ഹൃദയ പൂർവ്വം നന്ദി..❤ -Muqthar Muqhibb Noor

  • @MysticRose-zr9mw
    @MysticRose-zr9mw5 ай бұрын

    Noushad kannur... Greate composition..❤❤❤

  • @nasarkdy8561
    @nasarkdy85612 ай бұрын

    Maasha അള്ളാഹ് 🎉🎉🎉🎉🎉എന്തര് ഫീലിലാണ് ഇവൾ പാടിയത്.. ശെരിക്കും ഖൽബ് പിടക്കുന്നു 😢കണ്ണുനീർ വരുന്നു 😢😢😢നല്ല അർത്ഥമുള്ള പാട്ടാണ്.. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും Big selut 👌👏👍👍👍😢😢😢😢

  • @nisarcherayinisarcherayi6491
    @nisarcherayinisarcherayi64912 күн бұрын

    Allahuve Enteummaku Deergayussum Aafiyathum Nalkane Fidha Super

  • @maharoofmuhammed2024
    @maharoofmuhammed20245 ай бұрын

    Team kinakkili ❤❤❤

  • @MysticRose-zr9mw
    @MysticRose-zr9mw5 ай бұрын

    Muqthar Muhibb Noor BGM painfull.....❤❤❤❤

  • @shazsheri8266
    @shazsheri82665 ай бұрын

    Masha allah ponnumma pattu

  • @RaseenaRasi-wj4ky
    @RaseenaRasi-wj4ky5 ай бұрын

    Ponnusahothariye,polichu,orurakshayumilla,iniyum,uyarangalil,ethatte,ameen,ameen

  • @iqbalkc141
    @iqbalkc1414 ай бұрын

    അപാര പാട്ട് ഭയങ്കര തന്നെ

  • @nusaibahussain90
    @nusaibahussain902 ай бұрын

    ഉമ്മയും ഉപ്പയും നമുക്ക് വഴ് കാട്ടിയാണ് അവരെ നമ്മൾ മാത്രമെ നോക്കാൻ ഉള്ളു അവർക്ക് എപ്പേയും ദുആ ചെയ്യ്, പാട്ട് സൂപ്പർ

  • @user-cd8jk7mg6c
    @user-cd8jk7mg6c5 ай бұрын

    Fida...excellent sung sister super👍👏👏👏👌👌👌🌹🌹🌹💐💐💐

  • @shoukathali5454
    @shoukathali54545 ай бұрын

    സൂപ്പർ സൂപ്പർ❤❤❤❤

  • @naseemaismail3320
    @naseemaismail33204 ай бұрын

    Kann niranjhu pokunnu❤

  • @abdulrasak962
    @abdulrasak9625 ай бұрын

    ഏതൊരാളും കേട്ട് അലിഞ്ഞു പോകും

  • @ismailkannur778
    @ismailkannur7785 ай бұрын

    ചരണം കേൾക്കുമ്പോൾ കണ്ണുനിറയുന്നു

  • @rasiyahamsu4028
    @rasiyahamsu40284 ай бұрын

    സൂപ്പർ സോങ് 👍

  • @user-dp7qh4zv8p
    @user-dp7qh4zv8p5 ай бұрын

    Amar noushad ❤❤

  • @Angel-sj7gt
    @Angel-sj7gt5 ай бұрын

    Nannayutund padiyathum 👌👌

  • @naseerperumbala1515
    @naseerperumbala15155 ай бұрын

    കണ്ണ് നിറഞ്ഞു പോയി 😍😍😍👍

  • @user-mt1bo9hx6d
    @user-mt1bo9hx6d4 ай бұрын

    ഫസ്റ്റ് 2വരി നല്ല രസമുണ്ട് ❤

  • @abookkakaliyaroadabookkaka9926
    @abookkakaliyaroadabookkaka99265 ай бұрын

    Maasha Allaah😍

  • @lookme8450
    @lookme84503 ай бұрын

    👍🏻🌹❤️സൂപ്പർ ഓൾ ടീം അഭിന്ദനങ്ങൾ

  • @fathimasulaiman9642
    @fathimasulaiman96425 ай бұрын

    സൂപ്പർ 😢😢😢😢😢

  • @ShabnamShabu-hr1zw
    @ShabnamShabu-hr1zw5 ай бұрын

    Masha allah❤

  • @riyasksdofficial
    @riyasksdofficial3 ай бұрын

    Fidha.. Hameecha.. Naushadh kka poli... ❤️❤️❤️❤️വല്ലാത്ത ഫീൽ

  • @MUHAMMEDRIYASSONGS-hs6oe
    @MUHAMMEDRIYASSONGS-hs6oe5 ай бұрын

    👌❤️

  • @haneefadubai7918
    @haneefadubai7918Ай бұрын

    ഈ പാട്ട് കേൾകുമ്പോൾ നെഞ്ചിൽ വല്ലാതൊരു വിങ്ങൽ. ഉമ്മ ഇല്ലാത്തവർ ഇതു ഇതു കേൾകുമ്പോൾ 😭😭😭😭റബ്ബേ മരിച്ചു പോയ ഉമ്മമാർക് സ്വർഗം കൊടുക്കണേ നാഥാ 🤲🤲🤲

  • @munirmunir891

    @munirmunir891

    Ай бұрын

    ആമീൻ

  • @raseenabasheer-py3kh

    @raseenabasheer-py3kh

    Ай бұрын

    ആമീൻ

Келесі