ഒട്ടകങ്ങൾ വരി വരി വരിയായ്.. | A Tribute to Peer Muhammad | Sameer Binsi | Ottakangal Vari Variyaay

Музыка

നാല്പത് വർഷങ്ങൾക്ക് മുമ്പ് മദ്രാസിലെ HMV സ്റ്റുഡിയോവിൽ
'ലൈലാ മജ്നു' എന്ന ആൽബത്തിൻ്റെ വർക്ക് നടക്കുകയാണ്. റെക്കോർഡിംഗ് കഴിഞ്ഞപ്പോൾ എഞ്ചിനീയർ പറയുകയാണ് .
ഡിസ്കിൽ ഒരു ലേശം സ്പേയ്സ് കൂടി ബാക്കിയുണ്ടെന്ന്.
നിമിഷങ്ങൾക്കുള്ളിൽ റെക്കോർഡിംഗ് തീർക്കുകയും വേണം.
എന്ത് ചെയ്യും? ഉടൻ പി.ടി ക്ക എന്ന പി.ടി അബ്ദുറഹ്മാൻ കുറച്ച് വരികൾ എഴുതുന്നു. അപ്പോൾ തന്നെ AT ഉമ്മർക്ക ഈണം നൽകുന്നു. പീർക്കയും ശൈലജച്ചേച്ചിയും പാടുന്നു.
ആ പാട്ട് ഹിറ്റാകുന്നു!
ഈ ചരിത്രം കേട്ടതോടെ
ഈ പാട്ടിനൊപ്പം എൻ്റെ കൂടെയുണ്ടായിരുന്ന കുറേ ചോദ്യങ്ങൾക്ക് ഉത്തരം കിട്ടി. പി.ടി എന്ന ദാർശനിക സുഭഗതയുള്ള കവിയെ കൂടുതൽ അനുഭവിച്ചു. ആ പാട്ട് എഴുതിയ സമയത്തെ പി.ടി യെ ഞാൻ കണ്ടു!
'ലൈലാ മജ്നു' എന്നതാണല്ലോ ആൽബത്തിൻ്റെ പേര്. പ്രണയത്തിൻ്റെ അനശ്വരപ്രതീകമായി ആളുകൾ കേട്ടും പറഞ്ഞും കൊണ്ടിരിക്കുന്ന കഥയിൽ നിന്നുണ്ടായ പേര്! ബാക്കിയുള്ള സ്പേയ്സിലേക്ക് പാട്ടെഴുതാനിരിക്കുമ്പോഴും മൂപ്പർ 'ലൈലാമജ്നു'വിൽ ത.......ന്നെയാണ്! ആ മസ്തിൽ!
നിസാമിയുടെ പ്രണയകാവ്യമായ 'ലൈലാമജ്നു' യഥാർഥത്തിൽ സൂഫീ ദാർശനികതയുടെ കമ്പളം പുതച്ച കാവ്യമാണെന്നും അത് ഉറപൊട്ടിയേടം തന്നെയാണ് മുത്ത്നബിമുറ്റമായ അറേബ്യ എന്നും പി.ടി ക്കറിയാം. ഖൈസുബ്നു മുലവ്വയുടെ അറബ് പുരാവൃത്തമാണല്ലോ നിസാമി ഗഞ്ജവിയുടെ പേർഷ്യൻ ഗൂഢാർഥ പ്രണയകാവ്യമായത്.
അതാണ്
"നിസാമിക്ക് കവിതകൾ ഉറവിട്ടതിവിടം"!
ആ ഇരിപ്പിൽ പി.ടി യുടെ കിളികൾ പിന്നെയും ചിറകടിച്ചു പറന്നു.
'കിളി പോയി' എന്നും സുന്ദരമായി പറയാം.
നിസാമിയിലൂടെ... പേർഷ്യയിലൂടെ... മസ്നവിയിലൂടെ ആ കിളി റൂമിയിലെത്തി.
ജലാലുദ്ദീൻ റൂമിയുടെ സൂഫീകാവ്യമായ മസ്നവിയുടെ (മഥ്നവി എന്നാണ് ശരിക്കെഴുതേണ്ടത്) യുടെ ദാർശനികപ്രഭവവും മുത്തുനബിമുറ്റം തന്നെ!
റൂമിയെ പ്രഭവത്തിൽ നിന്ന് പറിച്ചെടുത്ത് അത്യാഖ്യാനം ചെയ്യുന്ന കാലത്തെ കണ്ടറിഞ്ഞ്, "മഥ്നവിക്കുറവയാം അറബിക്കെട്ടിവിടം"
എന്നെഴുതി വെച്ചു പി.ടി. !
'കിളി പിന്നെയും പറന്ന്' പേർഷ്യയിൽ നിന്നും അഫ്ഘാൻ വഴി ഇന്ത്യയിലേക്ക്. അവിടെയുണ്ട് ഇന്ത്യയുടെ തത്ത!
സിത്താർ രൂപകൽപന ചെയ്ത സൂഫീകവി അമീർ ഖുസ്റു!
നോക്കൂ...
പേർഷ്യയിലെ ഷെഹ്താറും ഇന്ത്യയിലെ രുദ്രവീണയും ഒന്നിച്ചു ചേർത്ത് ഇവിടെ അദ്ദേഹം രൂപകൽപന ചെയ്ത സിത്താറിൻ്റെ ഊർവ്വരമായ പൊരുൾവഴിയും
ശൈഖ് ഹസ്റത്ത് നിസാമുദ്ദീനിലൂടെ എത്തിച്ചേരുന്നത് അങ്ങകലെ ആ ഊഷരമണൽക്കെട്ടിൽതന്നെ!
"കലയുടെ സിത്താറുകൾ മുഴങ്ങിയതിവിടം"!
ഇതെഴുതാൻ പി.ടി അല്ലാതാര്!
അങ്ങനെ, അഞ്ച് മിനുട്ട് ലൈലാമജ്നുവിൻ്റെ ആന്തരികത്തിൽ മസ്തിലായ പി.ടി,
മ(ക്ക)(ദീന)ദ്രാസ്സിലിരുന്ന് 'ഇവിടം..ഇവിടം'എന്ന് മരുഭൂമിയെ രുചിപ്പിച്ചു.
ചലച്ചിത്ര- മാപ്പിളപ്പാട്ട് മേഖലകളിൽ പല വർണ്ണങ്ങളിലുള്ള ഈണം നമ്മെ കേൾപ്പിച്ച എ.ടി ഉമ്മർക്ക ആ വരികളെ നിമിഷനേരം കൊണ്ട് കോപ്പയിലാക്കി. "ആ കണ്ഠത്തിൽ ഒരു പൂങ്കുയിൽ ഉണ്ട്' എന്ന് മഹാകവി വൈലോപ്പിള്ളി വിശേഷിപ്പിച്ച പീർക്കയും അക്കാലത്തെ പ്രസിദ്ധ ഗായിക ഷൈലജച്ചേച്ചിയും ആ കോപ്പയെടുത്ത്
നമ്മെ കുടിപ്പിച്ചു!
രണ്ട് അനുപല്ലവികളെ മെർജ് ചെയ്ത്, സാവധാനം കുടിച്ചു നോക്കിയതാണ്.
വാക്കുകൾക്കിടയിൽ
ഇരട്ടിപ്പോടെ വരുന്ന ക, ച, s, ത, പ എന്നീ അക്ഷരങ്ങൾ നാദമില്ലാത്തതും, അതിനാൽ ശ്രുതിയെ മൂളി നിർത്തൽ സാധ്യമല്ലാത്തവയുമാണെന്നത് മലയാളഭാഷയും, സംഗീതവും ഒരു പോലെ അറിയുന്നവർ പണ്ടേ കൈമാറിയറിയുന്ന രഹസ്യമാണ്!
എന്നിട്ടും ടെംപോ കുറച്ച് പാടിയത്, മേൽപ്പറഞ്ഞ ആ 'ഇടങ്ങളി'ലൊക്കെ ഒന്നുപോയി അർഥസഞ്ചാരം നടത്തി വരാനാണ്.
ഇന്നലെ 16 th Nov. 2021 മുതൽ നമ്മെ വിട്ട് പിരിയാത്ത പീർക്കക്ക് വേണ്ടി...
- ബിൻസി
Vocal: Sameer Binsi
Backing score: Akbar Green
Studio: Green Concepts
Dop & cuts : sameer fotofocus
Special thanks to:
Ameen Yasir
Original Credits:
Lyrics: P T Abdurahman
Music: A T Ummer
Vocal : Peer Muhammed & Shailaja
--------

Пікірлер: 236

  • @SameerBinsiMajboor
    @SameerBinsiMajboor2 ай бұрын

    സുഹൃത്തുക്കളെ.. ഇതിലെ വരിയുമായി ബന്ധപ്പെട്ട ഒരു വീഡിയോ പലയിടങ്ങളിൽ കറങ്ങി നടക്കുന്നുണ്ട്. അതിനോടുള്ള പ്രതികരണം ഞാൻ എഫ്ബിയിൽ/ ഫെയ്സ്ബുക്കിൽ ഇട്ടിട്ടുണ്ട്. അതിനാൽ ആ വീഡിയോ കിട്ടിയപാടെ ഉടൻ ഇവിടെ ഓടി വന്ന് കമന്റ് ചെയ്യുന്നവർ അതുകൂടി ശ്രദ്ധിച്ച ശേഷം വരിക. ❤ ഇനി ഇതാ ഈ പാട്ടിന്റെ ഒറിജിനൽ. ഒറിജിനലിനെ ആരും തിരുത്തില്ലല്ലോ. kzread.info/dash/bejne/imxhl9Kmlc3LYcY.htmlsi=QGgAruvg483Zpm80 Binsi

  • @siddiqptb
    @siddiqptb2 жыл бұрын

    നിങ്ങൾ പാടുന്ന ഏത്‌ പാട്ടുകൾക്കും നിങ്ങൾ കൊടുക്കുന്നൊരു ഊർജ്ജമുണ്ട്‌.. അത്‌ പറഞ്ഞറിയിക്കാൻ പറ്റാത്തതാണു..

  • @shamilvakkaloor3183
    @shamilvakkaloor31832 жыл бұрын

    പീർ മുഹമ്മദ്‌ ക അള്ളാഹു പൊറുത്തു കൊടുക്കട്ടെ... ആമീൻ 🤲

  • @fidhaashiq6838
    @fidhaashiq68382 жыл бұрын

    Binsi sir ❣️ എന്റെ sociology ടീച്ചർ ആയിരുന്നു . You are a fabulous guide 🥰we lucky to have a teacher like you.... You are my favorite teacher forever 😍

  • @musthafak9265

    @musthafak9265

    2 жыл бұрын

    Same feeling

  • @muhammadalijauhar3553

    @muhammadalijauhar3553

    2 жыл бұрын

    ♥️

  • @firozkalathil3158

    @firozkalathil3158

    2 жыл бұрын

    Malappuram MAS college il idheham undayirunno ?

  • @bishirpullara1854

    @bishirpullara1854

    2 жыл бұрын

    Enteyum sir aayirunnu Pallippuram

  • @seethymuhammed3671

    @seethymuhammed3671

    Жыл бұрын

    ❤️

  • @DrShaneebCH
    @DrShaneebCH2 жыл бұрын

    എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല.വീണ്ടും വീണ്ടും കേട്ടു കൊണ്ടിരിക്കുന്നു. പാട്ടിന്റെ റൂഹ് മനസ്സിനെ വല്ലാതെ പിടിച്ചു ഉലക്കുന്നു.. ബിൻസിക്കാ ഇശ്ഖിന്റെ മുത്തങ്ങൾ.❤️❤️💚💜❤️❤️...

  • @salihafizhafiz3793
    @salihafizhafiz37932 жыл бұрын

    ബിൻ സിക്കയിൽ നിന്ന് പഴയ പാട്ടുകൾ കേൾക്കുമ്പോൾ എല്ലാത്തിനും പുതിയ ഉണർവുകൾ സമ്മാനിക്കുന്നു

  • @faisalkm2298
    @faisalkm22982 жыл бұрын

    ബിൻസി സാർ നിങ്ങൾ ചെയ്യുന്ന ഈ പ്രവർത്തികൾ ചരിത്രം തങ്ക ലിപികളിൽ രേഖപെടുത്തും

  • @user-cb4xo3pv3w
    @user-cb4xo3pv3w2 жыл бұрын

    എന്തൊക്കെയോ എഴുതണമെന്നുണ്ട്. ഇനിയെന്തെഴുതാൻ..❤️ ഇനിയുമേറെ പാടണം പഴയ കവിതകൾ, ഗാനങ്ങൾ, വരികൾ .., ആർഥഗർഭമായി കേൾക്കാൻ കഴിയുന്ന തരത്തിൽ, മെല്ലെ മെല്ലെ, പ്രാർഥന ഉരുവിടുന്നത് പോലെയിങ്ങനെ..💗

  • @palapuzha
    @palapuzha2 жыл бұрын

    കുട്ടികാലത്തു കേൾക്കാൻ തുടങ്ങിയത് ആണ് ഈ പാട്ട് ഇത്ര ആസ്വദിച്ചു ഈ പാട്ട് കേൾക്കുന്നത് ഇപ്പോഴാണ് ഒന്നല്ല എത്രതവണ കേട്ടു എന്ന് ഒരു പിടിയും ഇല്ല വേറെ ലെവൽ

  • @mubashirpulikkalofficial7977
    @mubashirpulikkalofficial79772 жыл бұрын

    എത്ര മനോഹരമായി ട്ടാ ണാ മഹാരഥർ ഈ പാട്ടിനെ നമുക്ക് തന്നു പോയത് ❤️

  • @misabdr9391
    @misabdr93912 жыл бұрын

    എത്ര അർത്ഥവത്തായ വരികൾ... അതിനോട് ചേർന്ന് നിൽക്കുന്ന അവതരണവും... സ്നേഹം ബിൻസിക്ക ❤❤❤

  • @fathimathhisanasaid1649
    @fathimathhisanasaid16492 жыл бұрын

    ഇഷ്ടപ്പെട്ട പഴയ പാട്ടുകൾക്ക് ഒരു പുതുജീവൻ 😍😍😍❤️❤️👍👍👍

  • @lantern2426
    @lantern24262 жыл бұрын

    പോകുന്ന പാതകളിൽ നമ്മളും കണ്ട് മുട്ടാറുണ്ട് ഒരേ മൗനത്തിന്റെ അകമ്പടിയോടെ, ചിലപ്പോൾ ഒരനുനിമിഷം മുഖാമുഖം നോക്കാറുമുണ്ട് __ ഒരു നിമിഷത്തിൽ അങ്ങനെ വരികയും പോവുകയും ചെയ്യുന്ന തിരമാലകൾ എത്രയോ,,, തീരത്തായ് ഇനിയും നമ്മൾ അങ്ങനെ കണ്ട് മുട്ടാം__ ഒരു വാക്ക് പോലും ഉരിയാടാതെ, ഒരുപക്ഷെ ഒരു ചെറുപുഞ്ചിരിയുടെ പരിചയം പോലും ഇല്ലാതെ, വീണ്ടും അതേ മൗനം.. ഓർമകളെ തിരകളാക്കി...

  • @sulaimanka6417
    @sulaimanka64172 ай бұрын

    സൂപ്പർ. എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ നിശ്ചയമില്ല... അത്രക്കും സൂപ്പർ❤❤❤❤❤

  • @mohammedshabeerj4916
    @mohammedshabeerj49162 жыл бұрын

    ഈ പാട്ടിന്റെ സന്ദർഭവും ചരിത്രവും വായിച്ചു.. പറഞ്ഞറിയിക്കാൻ പറ്റാത്ത അനുഭവം.. ❤️

  • @laktrackmkthangal119
    @laktrackmkthangal1192 жыл бұрын

    ഈ പാട്ട് മുമ്പ് ഒരു പാട് തവണ കേട്ടിട്ടുണ്ട് എന്നാൽ താങ്കളുടെ ആലാപന ശൈലിയിലൂടെ ഒരു പാട് ദൂരം സഞ്ചരിക്കാനായി..... Alhamdulillah

  • @ashiqashi-sv9wb
    @ashiqashi-sv9wb11 ай бұрын

    Happy teachers day sir you are my favorite teacher. നിങ്ങളുടെ ക്ലാസ്സ്‌ കേട്ടുകൊണ്ടിരിക്കാൻ എനിക്ക് ഒത്തിരി ഇഷ്ടായിരുന്നു 🥰

  • @Gamingwithjaizz
    @Gamingwithjaizz2 жыл бұрын

    താങ്കളുടെ ജന്മനിയോഗം താങ്കൾ മനോഹരമായി നിർവ്വഹിക്കുന്നു. പാടുക റൂഹ് അതിന്റെ ഉടമസ്ഥന്റെ അടുക്കൽ എത്തും വരെയും. അല്ലാഹു തൗഫീഖ് നൽകട്ടെ ♥️

  • @semeerbappu6425

    @semeerbappu6425

    Жыл бұрын

    Ameen ❤️enteyum abhiprayam athan

  • @razakbullet3425
    @razakbullet34252 жыл бұрын

    മാഷാഅല്ലാഹ്.......എത്ര വട്ടം കേട്ടെന്ന് എനിക്ക് തന്നെ അറിയില്ല.

  • @_nabeel__muhammed
    @_nabeel__muhammed2 жыл бұрын

    Description കൂടി വായിച്ചപ്പോഴാണ് ഈ പാട്ടൊക്കെ ഇങ്ങനെയാണ് ഇതിന് വേറെയും ആസ്വാദനതലം ഉണ്ടെന്ന് മനസ്സിലായത്.. ബിൻസി💙💙

  • @yoonustdy2119
    @yoonustdy21192 жыл бұрын

    ഇന്നലെ(21/11/21) കോഴിക്കോട് വെച്ച് നിങ്ങളുടെ പരിപാടി നേരിട്ട് കണ്ടു ഹൊ ഒരു വല്ലാത്ത ഫീൽ... ❤️❤️❤️

  • @arafathrm
    @arafathrm2 жыл бұрын

    ബിൻസി ഭായ് , അതിമനോഹരം❤️❤️❤️

  • @ikkru100
    @ikkru1002 жыл бұрын

    കേൾക്കുമ്പോൾ കണ്ണു നിറയുന്നു.... ഹൗ ബല്ലാത്ത ജാതി.❤️❤️❤️

  • @introspection6083
    @introspection60832 жыл бұрын

    Melodious! Love from Karnataka

  • @haneefaktni6915
    @haneefaktni69155 ай бұрын

    അള്ളാഹ് പഴയ കാലം ഓർമ്മ വരുന്നു 12വയസ്സ് ആയിരുന്ന സമയത്താ ണ് ആദ്യമായി ഈ പാട്ട് കേട്ടത് പുവത്താണീ യിൽ റൈഞ്ചിന്റെ മത്സരത്തിൽ നിന്ന് ആകുട്ടി ക്കാലം എന്തൊരു സന്തോഷ മുള്ള കാലം അങ്ങേ അറ്റത്തെ സ്നേഹ മുള്ള കാലം ഒരുമയുള്ള കാലം കന്നു പൂട്ടിന്റെയും കൊയ്തിന്റെയും കാലം വീടുകൾ ക്കിടയിൽ മതിലില്ലാത്ത കാലം സന്തോഷതിന്റെ ആ കാലം ഇനി യും തിരിച്ചു വരുമോ

  • @nissarv.m6492
    @nissarv.m6492 Жыл бұрын

    കേട്ടു കൊണ്ടേയിരിക്കുന്നു.. മതിവരുന്നില്ല... ഇഷ്‌ഖ് ❤️❤️❤️

  • @muhammedswalih8461
    @muhammedswalih84612 жыл бұрын

    ഹൃദയത്തോട് ചേർത്തെഴുതിയ വരികളോട് ചേർന്ന് നിന്നൊരു പേര്. പീർ മുഹമ്മദ് Binsi sir-Ishq

  • @ANASNARIKKUNNAN
    @ANASNARIKKUNNAN2 жыл бұрын

    സൂപ്പർ സാറ് തകർത്തു 😘😘😘😍😍🥰

  • @jawadpazhedath6035
    @jawadpazhedath60352 жыл бұрын

    Loved ♥️ Peer ka ! Will be in hearts forever !

  • @shabeerali7525
    @shabeerali75252 жыл бұрын

    പറയാൻ വാക്കുകളില്ല...അതിമനോഹരം...👌👌💝

  • @siraj457
    @siraj4572 жыл бұрын

    Masha Allah... superb

  • @mohammedrashid5910
    @mohammedrashid59102 жыл бұрын

    Maşallah.... Ellarodum sneham mathram Sameer binsi❣️

  • @truthseeker4813
    @truthseeker48132 жыл бұрын

    Super Song...Super Lyric and Composition...God Bless you...

  • @shamseershaan
    @shamseershaan2 жыл бұрын

    നന്നായിട്ടുണ്ട് 👍🏼

  • @haneefaadiyattil5021
    @haneefaadiyattil50212 жыл бұрын

    😥🤲👌💯🤔🥰🤝🙏..THANKS BAHRAIN 🇧🇭

  • @ansark83
    @ansark832 жыл бұрын

    My favorite singer ❤️🙏😍

  • @illyasmm8739
    @illyasmm87392 жыл бұрын

    സമീർ ഭായ് നിങ്ങൾ ഈ കാലത്തിന്റെ പാട്ടുകാരനാണ്... പാടുകയാണ് നിങ്ങളുടെ ദഹവത്ത്‌ തുടരുക..... ❤

  • @vpmsameer
    @vpmsameer Жыл бұрын

    , amazing feeling💞💞🤲🤲🤲

  • @abdulsalam8482
    @abdulsalam8482 Жыл бұрын

    Super Song Feeling Very well 🥰🥰🥰🥰

  • @Aynu2020
    @Aynu20202 жыл бұрын

    Mashaallaah..👍 sir..spr..sir nte life full variety aan.എല്ലാവരിൽ നിന്നും വ്യത്യസ്തമായിരിക്കും എല്ലാം.👍👍👍

  • @Butterflys-su9ic
    @Butterflys-su9ic2 жыл бұрын

    What a feel.... ❤.....❤.....❤.....

  • @noufalwayanad11
    @noufalwayanad11 Жыл бұрын

    കട്ട ഫീലിങ്ങ് ഒരു രക്ഷയും ഇല്ല

  • @shafiinsatnet853
    @shafiinsatnet8532 жыл бұрын

    What a feel .....,🥰🥰🥰🥰🥰🥰

  • @noushadkalody
    @noushadkalody2 жыл бұрын

    അള്ളാഹു ഖൈർ ചെയ്യട്ടെ.... അനുഗ്രഹിക്കട്ടെ...... ❤❤

  • @ANASNARIKKUNNAN
    @ANASNARIKKUNNAN2 жыл бұрын

    Maasha allah 🤩😍😍🥰🥰

  • @sabnamk1300

    @sabnamk1300

    2 жыл бұрын

    എത്ര തവണ കേട്ടു എന്നറിയില്ല....

  • @rameesrinkuvlogs7091
    @rameesrinkuvlogs70912 жыл бұрын

    ഇന്ന് കോഴിക്കോട് ബീച്ച്

  • @afsakk
    @afsakk2 жыл бұрын

    Masha allah nalla song❤️

  • @kunjippaathanippadi1264
    @kunjippaathanippadi12642 жыл бұрын

    മനോഹരം

  • @yoonusaleempalakkal8583
    @yoonusaleempalakkal85832 жыл бұрын

    മാഷാഅല്ലാഹ്‌, ❤❤❤❤

  • @sulfeekerali1878
    @sulfeekerali18782 жыл бұрын

    മനോഹരം ❤🌹

  • @muneerthirurkad3104
    @muneerthirurkad31042 ай бұрын

    വരി തെറ്റാതെ പാടു.. എന്നിട്ട് ഫീൽ കൊടുക്ക് മോനേ 😊😊 തുടത്ത സൈത്തൂൻ ആണ്..‼️

  • @SameerBinsiMajboor

    @SameerBinsiMajboor

    2 ай бұрын

    No. ഇതാണ് ഒറിജിനൽ : kzread.info/dash/bejne/imxhl9Kmlc3LYcY.htmlsi=QGgAruvg483Zpm80

  • @hibaskhaan
    @hibaskhaan2 ай бұрын

    Mashaallah

  • @shahlathasni8832
    @shahlathasni88322 жыл бұрын

    Masha Allah super

  • @001siddy
    @001siddy2 жыл бұрын

    മനോഹരം ❤️

  • @faisalm3868
    @faisalm38682 жыл бұрын

    Masha Allah 💖 Very Beautiful

  • @Aayisha1237
    @Aayisha12372 жыл бұрын

    Amezing

  • @arahmanillath1
    @arahmanillath12 жыл бұрын

    Wow.... Masha Allah... Super

  • @monumuthu1205
    @monumuthu12052 жыл бұрын

    സൂപ്പർ 💚💚💚

  • @ckmurshid2073
    @ckmurshid20732 жыл бұрын

    Adipoli...👍👍👍

  • @VPMRASHID
    @VPMRASHID2 жыл бұрын

    Masha Allah....👍👌

  • @habeebrahman9354
    @habeebrahman93542 жыл бұрын

    ماشاءالله ❤️

  • @kottakkalmurali7094
    @kottakkalmurali70942 жыл бұрын

    Great

  • @jazthas3178
    @jazthas31782 жыл бұрын

    Nice 😍😍

  • @dilfashihab7199
    @dilfashihab71992 жыл бұрын

    Super👍👍👍👍

  • @jaisalpokkat7740
    @jaisalpokkat77402 жыл бұрын

    👍🥰👍 അടിപൊളി

  • @shahidulhaque529
    @shahidulhaque5292 жыл бұрын

    Adipoli🤩💞♥️🔥

  • @sajidkcm
    @sajidkcm2 жыл бұрын

    Ohh vallatha feel..❤️❤️❤️

  • @shuhaibrahman5653
    @shuhaibrahman56538 ай бұрын

    Superb.. 🔥🔥🔥🔥🔥🔥

  • @soudarashi
    @soudarashi2 жыл бұрын

    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳 bayankara ishtam

  • @bushrac.k8788
    @bushrac.k87882 жыл бұрын

    Sooper

  • @ckvjank5590
    @ckvjank5590 Жыл бұрын

    Amazing

  • @sinanvp5559
    @sinanvp55592 жыл бұрын

    😍😍💞💞 അടിപൊളി 🥳🥳

  • @ghaazi5774
    @ghaazi5774 Жыл бұрын

    Outstanding

  • @niyaframapuram7961
    @niyaframapuram7961 Жыл бұрын

    ഇഷ്ട്ടം ❣️

  • @faseelak1771
    @faseelak17712 жыл бұрын

    Super ❤️

  • @ZAKIRHUSSAIN-un5ix
    @ZAKIRHUSSAIN-un5ix2 жыл бұрын

    Suuuuuper👍👍👍👍

  • @SainuVP
    @SainuVP2 жыл бұрын

    ما شاء الله

  • @mohamedshafeeqkk5777
    @mohamedshafeeqkk57772 жыл бұрын

    enthu ezhuthanam ennu ariyunnilla ...really outstanding

  • @yousufali8112
    @yousufali81122 жыл бұрын

    Super ❤️💙

  • @abdulbasith2716
    @abdulbasith27162 жыл бұрын

    Amazing maaaannnn

  • @anuchacko377
    @anuchacko3772 жыл бұрын

    Wow 😍😍It's superb dear, What a feel 💐💐💐

  • @abdulkhadarthaivalappu2965
    @abdulkhadarthaivalappu29652 жыл бұрын

    Nice

  • @farhana__2841
    @farhana__28412 жыл бұрын

    ❤️❤️

  • @ashiquevk9325
    @ashiquevk93252 жыл бұрын

    ❤️

  • @marvelassociates7497
    @marvelassociates7497 Жыл бұрын

    👍👍❤❤❤

  • @greengardenmkm
    @greengardenmkm2 жыл бұрын

    Great 👍 and wonderful ❤️

  • @SameerBinsiMajboor

    @SameerBinsiMajboor

    Жыл бұрын

    Many thanks

  • @izzudheenabuabdullah5770
    @izzudheenabuabdullah57702 жыл бұрын

    🌹🌹🌹🌹🌹

  • @santhancg4768
    @santhancg47682 жыл бұрын

    🙏❤❤

  • @abduljaleel9282
    @abduljaleel92822 жыл бұрын

    ❤❤❤👌👌👌👌

  • @abdulkadharhazale8336
    @abdulkadharhazale83362 жыл бұрын

    super

  • @abduljaleelpakara6409
    @abduljaleelpakara64092 жыл бұрын

    ❤️❤️❤️❤️❤️

  • @najmapadanna5344
    @najmapadanna53442 жыл бұрын

    👌👌👌

  • @ourownmedia1236
    @ourownmedia12362 жыл бұрын

    വല്ലാത്തൊരു ഫീലിങ്.....

  • @mohammedmubashir5021
    @mohammedmubashir5021 Жыл бұрын

    😍

  • @harismolur7947
    @harismolur79472 жыл бұрын

    Adipoli ilkka... 😘 😘..

  • @muhammedashiquekp638
    @muhammedashiquekp6382 жыл бұрын

    🌹🌹🌹

  • @favask6874
    @favask68742 жыл бұрын

    പരിശുദ്ധ ഖുർആൻ വന്നിറങ്ങിയതിവിടം.. എന്ന വരി കൂടെ പാടിയിരുന്നെങ്കിൽ..

  • @thufailv1381
    @thufailv13812 жыл бұрын

    😍😍

  • @abduljaleelpakara6409
    @abduljaleelpakara64092 жыл бұрын

    ❤️❤️❤️

  • @sulaimani2943
    @sulaimani29432 жыл бұрын

    ഇപ്പോഴാണ് വരികള്‍ ശരിക്കും തിരിഞ്ഞത്

Келесі