സുന്ദര സ്വപ്നരാജസ്വരൂപി| Sameer Binsi | Sufi cover | Sundara Swapna raaja swaroopi | Sou‌f the cover

Музыка

Sundara Swapnaraajaswaroopi..
- Soūf the cover - 3
A sufi cover by Sameer Binsi
Backing score: Akbar Green
D O P : Fayis Manjeri
Light up: Mudu Davingi
Studio: Green Audio concepts, Malappuram, Davingi Ads, Manjeri
Designs: Lukhmanul Hakeem
Sufi/Esoteric translation: Sameer Binsi
English : Shameer KS
Special Thanks: Umer Naseef Ali
Original song credits:
Sung by Peer Muhammed
Lyric by P T Abdurahman
Music by M Kunjimoosa
സൂഫീ പരാവർത്തനം:
എൻ്റെ സ്വപ്നങ്ങളിൽ രാജകീയമായി വന്നു നിൽക്കുന്ന ദിവ്യസൗന്ദര്യസ്വരൂപമേ...
ഒരു കുളിർ കാറ്റു കണക്കെ നിന്നിലേക്കുള്ള സാധകനായി / സാധകയായി വരികയാണു ഞാൻ
വെളിച്ചമേ... ധ്യാനത്തിൻ്റെ സുന്ദരമാല നിനക്കായി കോർക്കുകയാണ് ഞാൻ
എൻ്റെ റൂഹ് നിന്നെ വിളിച്ചു കൊണ്ടേയിരിക്കുന്നു!
........
ആദിമമായ ശുദ്ധബോധത്തെ ഓർത്താണെൻ്റെ കരച്ചിൽ..!
(ബാഹ്യശരീരമേ... ) ഒരു പരിവ്രാജകനെപ്പോലെ, കാതങ്ങൾ നീണ്ട നിൻ്റെ അലച്ചിൽ..!
പ്രണയഭാജനമേ... എൻ്റെ ഹൃദയത്തിൽ പ്രണയത്തിൻ്റെ അഗ്നിയാണ്...
അഭിലാഷത്തിൻ്റെ അഗ്നി! അതിൽ ഹഖീഖത്തെന്ന കനകം പഴുത്തു തിളങ്ങുന്നു!
ഈ ബാഹ്യജീവിതത്തിൻ്റെ താളം തന്നെ പിഴച്ചു പോകുന്ന മസ്ത് ഉണ്ടാക്കുന്ന കനകം!
.......
അന്തരാത്മാവേ... പ്രണയനോവിൻ്റെ ഖബറിൽ ചെന്നൊന്ന് പ്രശാന്തിയിൽ ശയിക്കണമെനിക്ക്...
അതോടെ ഞാൻ എന്ന അഹംബോധം, പ്രണയാഗ്നിയുടെ മേഘക്കല്ലിൽ ബലിയാകും !
ആനന്ദത്തിൻ്റെ ആകാശഭൂമികളിൽ ദിവ്യപ്രണയ സംഗീതം അലയടിക്കും!
വിലയനാനന്ദത്തിനുള്ള അഭിലാഷം, സംഗീതം പൊഴിക്കുന്ന പക്ഷികളാകും !
അത് തന്നെയാണ്, പൂന്തെന്നൽ വീശുന്ന സ്വർഗ്ഗീയ ഇടം !
oh the one who
appears in my dream
manifesting
the beauty divine
I approach you
as your devotee
like a dewy breeze.
Light,
I fashion a radiant garland
of meditation for you
My rooh
never ceases to call you
I cry
for the primal consciousness
(external body...) you wander
like a mendicant for miles and miles.
Oh, love.
The fire of live
covers my heart
The fire of aspiration
where the gold of Haqeeqah
burns resplendent
The gold that intoxicates
..that gives a kick
to disturb the rhythm of
this external life
Oh, my inner soul
May I repose
in the tomb of my love pang.
Then, the sense of "I"
will be offered
to sarifical fire.
The heavens and earths of pleasure,
echo
the music of divine love
Aspiration for
the pleasure of atonement [union]
will be birds that drop music.
That is, paradise
that wafts the floral breeze
---------
Souf the cover - 1 :
• മിഴിയിണ ഞാൻ | Mizhiyin... '
Souf the cover - 2 :
• മറഞ്ഞിരുന്നാലും | Sufi...
സൂഫ് ദി കവർ! - 3
ഇങ്ങനെ കുറച്ച് പാട്ടുകൾ മുമ്പിൽ വെക്കുകയാണ്.
സൂഫ് എന്നാൽ സൂഫികളുടെ ഒരു കരിമ്പടമാണ്. ഒരു പുതപ്പ്.
ഖൽബിനെ ആന്തരിക രഹസ്യങ്ങൾ കൊണ്ടും കാഴ്ചാ / കേൾവികളെ ഗൂഢവും വശ്യവുമായ ദിവ്യപ്രണയം കൊണ്ടും ചൂടാക്കുന്ന ഒരു പുതപ്പ്. കാലങ്ങളായി നമ്മുടെ തണുത്തു വരണ്ട പദാർഥിക നോട്ടങ്ങളെ ആ പുതപ്പ് കൊണ്ട് പുതപ്പിച്ച് ചില കളികൾ പഠിപ്പിച്ചു കൊണ്ടിരുന്നു ഗുരുക്കന്മാർ .
ആ കളി തിരിഞ്ഞാൽ നോക്കുന്നിടത്തൊക്കെയും പ്രണയ ഭാജനത്തിൻ്റെ മുഖം മാത്രം! ഉള്ളാകാശം കാണുന്ന ഈ കളി തിരിയാത്തവരോ.. കുട്ടിക്കളി എന്ന് നിനച്ച് പരിസരത്ത് നിന്ന് തന്നെ, താനെന്ന രഹസ്യത്തിൽ നിന്ന് തന്നെ എക്സിറ്റ് അടിച്ചേക്കാം.
പാട്ടെന്നല്ല, പ്രപഞ്ചത്തെത്തന്നെ, തന്നെത്തന്നെ
അങ്ങനെ നോക്കാനാവാത്ത എത്രയെത്ര 'എക്സുകൾ' ആണ് ഈയിടെ ബാഹ്യനോട്ടങ്ങളുടെ തലച്ചോർ ഗർത്തങ്ങളിൽ ആപതിച്ച് കയ്യും കാലും ഇട്ടിളക്കുന്നത്.
'അയ്ന മാ തുവല്ലൂ' ( നീ എവിടെന്തിരിഞ്ഞാലും ) എന്ന ആന്തരിക സംഗീത ദർപ്പണത്തിലൂടെ ചില പാട്ടുകൾ / ചൊല്ലുകൾ/ വരികൾ കേട്ട് നോക്കുക.
അപ്പോൾ തിരിയും ( will turn എന്നും അർഥം! ) അവിടെയൊക്കെയും 'പ്രണയപ്പൊരുളിൻ്റ മുഖം' ( ഫ ഥമ്മ വജ്ഹുല്ലാഹ് ) എന്ന്!
അപ്പോഴറിയും, 'കൊള്ളാൻ വേണ്ടി എറിഞ്ഞതിനെ'ക്കാൾ, 'എറിഞ്ഞപ്പോൾ കൊണ്ട' ചില പാട്ടുകളുണ്ടെന്ന്!
( പ്രയോഗത്തിന് സുഹൃത്ത് ഡോ. ഹുദൈഫ റഹ്മാനോട് കടപ്പാട്. ) അപ്പോൾ കാണാം; നമ്മൾ ഒട്ടും നിനക്കാത്ത ചില കവികൾ അവർ പോലുമറിയാതെ മഹത്തായ സൂഫീ ഹംദുകളും നാത്തുകളുമായി മുന്നിൽ നിൽക്കുന്നത്!
പേർഷ്യനിലും ഉർദുവിലും പഞ്ചാബിയിലുമൊക്കെ ഈ രീതി ആദ്യമേ ഉണ്ട്. സൂഫികൾ അല്ലാത്തവർ ഈ സവിശേഷ നോട്ടത്തിനുതകുന്ന രീതിയിൽ തന്നെ മന: പൂർവം വരികളെഴുതുന്ന രീതികൾ വികസിച്ചു വന്നത് യഥാർഥ സൂഫീ കവികകളുടെ സ്വാധീനമായിരുന്നു. മേരെ രശ്ഖെ ഖമർ , ആഫ് രീൻ, തുമെ ദിൽ ലഗീ തുടങ്ങിയ പാട്ടുകൾക്ക് സൂഫീ രീതിയിലും അല്ലാത്തതുമായ ഭാഷ്യങ്ങളും ചിത്രീകരണങ്ങളും കാണാം.
'സൂഫ് ദി കവർ'
നമുക്ക് പരിചിതമായ പാട്ടുകളിലെ, എറിഞ്ഞപ്പോൾ കൊണ്ട ചില പൂക്കളെ പെറുക്കാനുള്ള ശ്രമമാണ്!
കേൾവിയെ പിന്നെയും ഞാൻ പാട്ടായി തന്നെയാണ് അവതരിപ്പിക്കുന്നതെന്നറിയാം. അതിനെ ഇനിയും വേറെയായി പിന്നെയും ആളുകൾ കേട്ടേക്കാം. Text നപ്പുറം, ശബ്ദത്തെ - കേൾക്കാനുള്ളതിനെ അപനിർമ്മിക്കുന്നതിനെക്കുറിച്ചുള്ള സിദ്ധാന്ത ചർച്ചകൾ ഉണ്ടോ എന്നറിയില്ല.
അപ്പോൾ സൂഫ് ദി കവർ!
ഏത് കവർ സോംഗും, ഒരു ആലാപനത്തെ തൻ്റെ ആലാപനമാക്കി കവർ ചെയ്യലാണല്ലോ. സൂഫ് ദി കവർ,
ആലാപനത്തെ എൻ്റെ കേൾവിയിൽ കവർ ചെയ്യുകയാണ്. പുതപ്പിക്കുകയാണ്. സൂഫ് !
അപ്പോഴും എനിക്ക് എൻ്റെ കേൾവിയെ കാണിക്കാനാവില്ലല്ലോ. ഞാൻ 'കേട്ടതിനെ' പാടാനേ ആവൂ. ഉള്ളിൽ കേട്ടതെന്താണ് എന്നതാണ് പാട്ടിന് ഞാൻ മേൽ കൊടുത്ത അർഥവിചാരങ്ങൾ...
പാട്ട് പാടണമെങ്കിൽ പാടിയാൽ പോരേ! ഇങ്ങനൊക്കെ വേണോ? താങ്കൾക്ക് പാടാൻ പറ്റിയ പാട്ടുകൾ വേറെ തന്നെ ഉണ്ടല്ലോ.. എന്നൊക്കെയുള്ള അഭിപ്രായമുള്ളവരോടും സ്നേഹം.
ഇനി ഇതൊന്നുമില്ലെങ്കിലും, എത് പാട്ടിലെയും പ്രണയത്തെ, വേദനയെ, സന്തോഷത്തെ , വിരഹത്തെ ഏതൊരാളും തൻ്റേതായ സവിശേഷാനുഭവങ്ങളോട് ചേർത്തുവെച്ചാണല്ലോ കേൾക്കുന്നത്. സിംപിൾ !
സൂഫ് ദി കവർ.. 3
'സുന്ദര സ്വപ്നരാജസ്വരൂപി ...'
Eshq
🕊️

Пікірлер: 89

  • @thajudheenvatakaravadakara1308
    @thajudheenvatakaravadakara1308 Жыл бұрын

    എന്റെ ഉപ്പയുടെ സംഗീതം അൽഹംദുലില്ലാഹ് ❤❤❤👍

  • @SameerBinsiMajboor

    @SameerBinsiMajboor

    Жыл бұрын

    സ്നേഹം താജു ഭായ്... നമ്മുടെ പ്രാർഥനാ നിമിഷങ്ങളിൽ ഉപ്പ എപ്പോഴും ഉണ്ട്. ശ്രുതിനിർഭരമായ അദ്ദേഹത്തിൻ്റെ ദറജയെ പ്രണയപ്പൊരുളായ റബ്ബ് ഏറ്റിയേറ്റിക്കൊടുക്കട്ടെ...🌹

  • @aarpee8139

    @aarpee8139

    Жыл бұрын

    Thanu bro...sukano

  • @user-fn3ej4fy8w

    @user-fn3ej4fy8w

    Жыл бұрын

    ​@@SameerBinsiMajboorഅൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ

  • @izzudheenabuabdullah5770

    @izzudheenabuabdullah5770

    Жыл бұрын

    @@SameerBinsiMajboor امين يارب العالمين 🤲

  • @miqdaddynasty9997

    @miqdaddynasty9997

    Жыл бұрын

  • @basmalah.k3720
    @basmalah.k37202 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @aneesanees9983
    @aneesanees9983 Жыл бұрын

    ഇങ്ങള് സൂഫി പാട്ടിനോട് വല്ലാത്തൊരു മുഹബത്താണ് ഈ പാട്ട് കുറെ കാലായി വെയിറ്റ് ചെയ്യണം

  • @sharafuthavodi-ns5se
    @sharafuthavodi-ns5se8 ай бұрын

    Sooopr song ഇത് വരെ കേൾക്കാത്ത വരികളും മ്യൂസികും👍👍

  • @anfaspalathingal9891
    @anfaspalathingal9891 Жыл бұрын

    വരികൾ മുൻപ് കേട്ടിട്ടുണ്ടെങ്കിലും വേറിട്ട ആലാപന ശൈലി ഒത്തിരി ഇഷ്ടമായി...❤ സൂഫി പാട്ടുകളുടെ ജിന്ന്..❤❤❤❤

  • @izzudheenabuabdullah5770
    @izzudheenabuabdullah5770 Жыл бұрын

    റൂഹിന്റ്റെ വാപ്പ ഹബീബ്💚 (സ)മദ്ഹ് കേൾക്കുമ്പോൾ...കണ്ണും,ഖൽബും അറിയാതെ...കണ്ണീരിനാൽ😥 പുഞ്ചിരി തൂകും.....അൽഹംദുലില്ലാഹ്....ഗംഭീരംഹബീബേ.....ഇഷ്ക്🕊

  • @AbbasAli-bd1ij
    @AbbasAli-bd1ij Жыл бұрын

    BinSi ഹൃദസ്വർശിയായ് പാടി. : മാഷാ അല്ല❤

  • @HarryPotter-hg3qv
    @HarryPotter-hg3qv Жыл бұрын

    സർ, നിങ്ങളുടെ ശബ്ദം ഒരു അത്ഭുതമാണ് ✨️ ❤

  • @moideenkutty4407
    @moideenkutty44077 ай бұрын

    ❤❤❤❤❤❤

  • @shimakamal3052
    @shimakamal30525 ай бұрын

    ❤❤❤

  • @arshadmuttathil4561
    @arshadmuttathil45617 ай бұрын

  • @vcmusicals
    @vcmusicals Жыл бұрын

    Aha... touching Sameer bhai 👌💕💕

  • @suhailvarikkodan8699
    @suhailvarikkodan8699 Жыл бұрын

    പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീൽ💔🥺 Thanks you ❤Sameer kka 🫂❣️

  • @user-fn3ej4fy8w
    @user-fn3ej4fy8w Жыл бұрын

    ആമീൻ അൽഹംദുലില്ലാഹ്❤

  • @rabirabaah6535
    @rabirabaah6535 Жыл бұрын

    Sufism 💞soul of islam ❤❤❤❤ hooo haqq

  • @chemmuraza2335
    @chemmuraza2335 Жыл бұрын

    ആഹാ ചെവിയിൽ ഭയറിട്ട് കേൾക്കണം മക്കളേ 🥰 ബിൻസി താങ്കൾ എപ്പോളാ ഇനി കണ്ണൂര് വരുന്നേ 😊

  • @emzee.youtube
    @emzee.youtube Жыл бұрын

    ❣️

  • @_nabeel__muhammed
    @_nabeel__muhammed Жыл бұрын

    💙💙

  • @haseebmattanur174
    @haseebmattanur174 Жыл бұрын

    ❤️👍

  • @muhammedshafi3063
    @muhammedshafi3063 Жыл бұрын

    🖤🖤

  • @lingersonling5607
    @lingersonling5607 Жыл бұрын

    ❤❤❤❤❤🎉

  • @sapc2050
    @sapc2050 Жыл бұрын

    😊😊😊😍😍😍😍💜

  • @saheedmoothedan972
    @saheedmoothedan972 Жыл бұрын

    😍👍

  • @hamdangarage9465
    @hamdangarage9465 Жыл бұрын

    🎉🎉🎉

  • @mubarakbinmohammedali7154
    @mubarakbinmohammedali7154 Жыл бұрын

    ❤❤❤❤❤❤❤❤

  • @pookkupmpookkupmpookku399
    @pookkupmpookkupmpookku399 Жыл бұрын

    ❤❤❤❤

  • @AjmalAju-iv6mu
    @AjmalAju-iv6mu Жыл бұрын

    😍🥰

  • @abduljaleel9282
    @abduljaleel9282 Жыл бұрын

    ❤❤❤❤❤

  • @rafeeq.hareeri
    @rafeeq.hareeri Жыл бұрын

    💖

  • @harisharis3984
    @harisharis3984 Жыл бұрын

    Adipoli ❤❤

  • @jiyadhussainahdalav2018
    @jiyadhussainahdalav2018 Жыл бұрын

    🔥

  • @user-tr4lu2fe5r
    @user-tr4lu2fe5r Жыл бұрын

    Masha allah...❤

  • @NurMuhammad072
    @NurMuhammad072 Жыл бұрын

    Masha Allah..

  • @aboobackertm6542
    @aboobackertm6542 Жыл бұрын

    ❤🤝

  • @yasirpgdi2027
    @yasirpgdi2027 Жыл бұрын

    പല വട്ടം കേട്ടു.....

  • @niyaframapuram7961
    @niyaframapuram7961 Жыл бұрын

    ഇഷ്ട്ടം ❣️

  • @musafirmedia1555
    @musafirmedia1555 Жыл бұрын

    വളരെ ഗംഭീരം

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 Жыл бұрын

    രസം❤

  • @farooknjp5531
    @farooknjp5531 Жыл бұрын

    ❤ mashaALLAH❤

  • @basheerromantic3816
    @basheerromantic3816 Жыл бұрын

    Masha allah 🌹

  • @abdulrasheedop
    @abdulrasheedop Жыл бұрын

    മാഷേ❤

  • @nisarkakkad3519
    @nisarkakkad3519 Жыл бұрын

    വല്ലാത്ത ഫീൽ ❤️

  • @suhailahmedbachu
    @suhailahmedbachu Жыл бұрын

    വരിയും ആലാപനവും ❤️

  • @ikkru100
    @ikkru100 Жыл бұрын

    ഹൃദയം ഇഷ്ക്ക് നിറഞ്ഞു....❤

  • @ishootphotography
    @ishootphotography Жыл бұрын

    Beautiful ❤

  • @rahmanalsaad4618
    @rahmanalsaad4618 Жыл бұрын

    മുടി നാരേഴായ് കീറിയിട്ട് നേരിയ പാലം കെട്ടിയിട്ട് ..എന്ന പാട്ട് പാടൂ.....

  • @sanukvsanunishu2321
    @sanukvsanunishu2321 Жыл бұрын

    മാഷേ സൂപ്പർ

  • @user-lr9er2ls5d
    @user-lr9er2ls5d7 ай бұрын

    കേൾകാൻ ഇമ്പം ഏറെ

  • @khalidmcity
    @khalidmcity Жыл бұрын

    ഇശ്ഖ് പ്രിയനേ ....❤❤❤

  • @sahiraamina3306
    @sahiraamina3306 Жыл бұрын

    ബിൻസി.ക്ക സൂപ്പർ.നല്ല ആലാപനം

  • @makboolalungal782
    @makboolalungal782 Жыл бұрын

    വൗ.....

  • @aarpee8139
    @aarpee8139 Жыл бұрын

    Niranju manassu...❤️❤️❤️❤️

  • @paydaykvk
    @paydaykvk Жыл бұрын

    ISHQ😘

  • @anasvt6799
    @anasvt6799 Жыл бұрын

    ഗുഡ്..🎉

  • @sharafudheenmookkuthalashe4484
    @sharafudheenmookkuthalashe4484 Жыл бұрын

    പാട്ടിനേക്കാൾ ഓർക്കേസ്ട്രാ കൂടുതൽ ഇഷ്ടം

  • @kuttyurduscert
    @kuttyurduscert Жыл бұрын

    Zabardast Khoobsurat Mubaarak baad

  • @Abdulsameer-hf5kc
    @Abdulsameer-hf5kc Жыл бұрын

    Eshq

  • @muneermunee7575
    @muneermunee757526 күн бұрын

    പി ടി അബ്ദുറഹ്മാൻ അവർകളുടെ കാവ്യ രചനയിൽ എം കുഞ്ഞിമൂസയുടെ മനോഹര ഈണത്തിൽ പീർ മുഹമ്മദ്‌ സിബില്ല സദാനന്ദനും ഏകദേശം 40 വർഷങ്ങൾക്ക് മുൻപ് പാടി സുന്ദരമാക്കിയ പാട്ട്.

  • @abstnrtnr8814
    @abstnrtnr8814 Жыл бұрын

    തൊപ്പി യുടെ മുകളിൽ 👍🏻👍🏻

  • @sapc2050

    @sapc2050

    Жыл бұрын

    എന്താണ്😊

  • @shamjishahul6840
    @shamjishahul684010 ай бұрын

    Please make a Sufi composition The song Nadha nee varum kalocha kelkkan......

  • @muhammedsajal8894
    @muhammedsajal8894 Жыл бұрын

    എന്ത് രസം ബിൻസിയുടെ ഹൃദയസ്പർഷമായ. ഗാനം കേൾക്കാൻ മനസ്സിൽ തട്ടുന്ന ഗാനവുമായി ഇനിയും വരിക മനസ്സിനെ അങ്ങ് ദൂരത്തിൽ കൊണ്ടുപോകുന്ന ഗാനവുമായി ❤❤

  • @moinurayhan9460
    @moinurayhan94609 ай бұрын

    💫💫💫🌹🌹💚💚👍💫☪️👍

  • @MuhammadMuhammad-dh9cw
    @MuhammadMuhammad-dh9cw7 ай бұрын

    ഇക്കാന്റെ പാട്ടൊക്കെ കേൾക്കാറുണ്ട്.. സൂപ്പർ 👍🌹 ഈ പാട്ടിലെ ഒരു വരിയിലുള്ള സംശയം..... പീർക്ക പാടിയതും ഇക്ക പാടിയതും 2 ഉം വേറെ വേറെ ആണോ എന്നത്....... ഇക്ക : പെണ്ണെ ഞാൻ ഖബർ തന്നിലായി ചെന്ന് കിടന്നാൽ. പൊന്നെ തീ മേഘ കല്ലിന്മേൽ വീണോടുങ്ങും ഞാൻ... പീർക്ക : പിന്നെ ഞാൻ ഖബർ തന്നിലായി ചെന്ന് കിടന്നാൽ. F പൊന്നെ തീ മീസാൻ കല്ലിന്മേൽ വീണോടുങ്ങും ഞാൻ.....

  • @qalamyzt
    @qalamyzt Жыл бұрын

    Location name please ?

  • @SameerBinsiMajboor

    @SameerBinsiMajboor

    Жыл бұрын

    Malappuram town

  • @qalamyzt

    @qalamyzt

    Жыл бұрын

    ​​@@SameerBinsiMajboorong shoot chytha centre name, calligraphy ellam ulla 0:13

  • @SameerBinsiMajboor

    @SameerBinsiMajboor

    Жыл бұрын

    @@qalamyzt it s my home

  • @qalamyzt

    @qalamyzt

    Жыл бұрын

    @@SameerBinsiMajboor Masha Allah 🥰

  • @razakrazrazi8152
    @razakrazrazi8152 Жыл бұрын

    🩷

  • @mohdaslam5652
    @mohdaslam56528 ай бұрын

    ❤❤❤

  • @muhammedmuneef2118
    @muhammedmuneef2118 Жыл бұрын

    ❤️

  • @maduritechtravel743
    @maduritechtravel743 Жыл бұрын

    🎉🎉🎉

  • @muhammedruvaisam1424
    @muhammedruvaisam1424 Жыл бұрын

    😍🥰

  • @basimaslam6420
    @basimaslam6420 Жыл бұрын

    ❤❤❤❤❤❤

  • @Windowviews
    @Windowviews Жыл бұрын

    ❤❤❤❤

  • @abduljaleelpakara6409
    @abduljaleelpakara6409 Жыл бұрын

    ❤❤❤❤❤

  • @suhailvarikkodan8699
    @suhailvarikkodan8699 Жыл бұрын

    🥺🤍

  • @vedikaswonderland6036
    @vedikaswonderland6036 Жыл бұрын

    ❤️

  • @asdp8334
    @asdp8334 Жыл бұрын

  • @VPMRASHID
    @VPMRASHID Жыл бұрын

  • @user-fn3ej4fy8w
    @user-fn3ej4fy8w Жыл бұрын

    ❤❤❤

  • @hassainarpanthur1666
    @hassainarpanthur1666 Жыл бұрын

Келесі