ഉണ്ണികളെ ഒരു കഥ പറയാം HD | Unnikale Oru Kadha Parayam Movie Songs | Mohanlal
Watch ഉണ്ണികളെ ഒരു കഥ പറയാം HD | Unnikale Oru Kadha Parayam Movie Songs | #Mohanlal
Music: ഔസേപ്പച്ചൻ
Lyricist: ബിച്ചു തിരുമല
Singer: കെ ജെ യേശുദാസ്
Raaga: യമുനകല്യാണി
Film/album: ഉണ്ണികളേ ഒരു കഥ പറയാം
ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
(2)
പുൽമേട്ടിലോ പൂങ്കാറ്റിലോ എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ
ഉണ്ണികളേ
ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ
കൈമാറിയും
വേനൽ കുരുന്നിന്റെ തൂവലായ് തൂവലകൾ തുന്നിയും
പാടാത്ത പാട്ടിന്റെ
ഈണങ്ങളിൽ തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം
ഒരു നാളിൻ സംഗീതമായ് പുല്ലാങ്കുഴൽ നാദമായ്
പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും
മേച്ചിൽപ്പുറം തന്നിലും
ആകാശ കൂടാരക്കീഴിലെ ആചാമരച്ചോട്ടിലും
ഈ പാഴ്മുളം
തണ്ട് പൊട്ടും വരെ ഈ ഗാനമില്ലാതെയാകും വരെ
കുഞ്ഞാടുകൾക്കെന്നും
കൂട്ടായിരുന്നിടും
ഇടയന്റെ മനമാകുമീ...പുല്ലാങ്കുഴൽ നാദമായ്
ഉണ്ണികളേ ഒരു
കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
Пікірлер: 744
ഈ song 2024 കേൾക്കുന്നവർ ഇണ്ടോ
@anusris
2 ай бұрын
me
@SoulSisters731
2 ай бұрын
Me
@AlanKing113
2 ай бұрын
Yes ഇന്ന് രാവിലെ 16ഏപ്രിൽ 2024
@AlanKing113
2 ай бұрын
ഇന്ന് കേൾക്കുന്നകാർ കമെന്റ് ഇടണേ,, നമ്മുടെ മൈൻഡ് ഒക്കെ ഏകദേശം ഒരു പോലെ ആയിരിക്കും
@PreathapJosep
Ай бұрын
അതെന്താ 2024 ഉള്ളവർക്ക് കാത് കേൾക്കില്ലേ.😂
അന്ന് പ്രായം മുൻപോട്ടു പോവാൻ കൊതിച്ചിരുന്നു, ഇന്ന് പ്രായം പുറകോട്ട് പോയിരുന്നേൽ എന്ന് ആശിച്ചു പോവുന്നു. കടന്ന് പോയ ബാല്യം
@memyworld9284
Жыл бұрын
Sathyam😌
@njan6160
Жыл бұрын
How old ru now
@binilthomas6640
Жыл бұрын
@@njan6160 26
@shabeebak5197
Жыл бұрын
Corect brother👍 🤝
@ksfortech8720
Жыл бұрын
Athe
90 kids ന് കിട്ടിയ അനുഭവങ്ങളൊന്നും ഒരു മൊബൈൽ യുഗത്തിലും കിട്ടില്ല മക്കളേ അത് വേറെ ലെവൽ ആയിരുന്നു
@michaeljohn1991
Жыл бұрын
😊👍
@kdmoniles7504
Жыл бұрын
🙏❤
@sangeethkp9479
Жыл бұрын
80's... This film and my year of birth same aan... 😌
@joysonjoy3031
Жыл бұрын
Satyammmm proud to be
@rajeeshkv48
Жыл бұрын
You are right 👍
ഈ പാട്ട് ഒക്കെ കേൾക്കുമ്പോൾ ഉള്ളിൽ ഒരു നോവും പഴയ ഓർമകളും ഒക്കെ മനസ്സിൽ വരുന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങൾ ഒരു നല്ല മനസ്സിന്റെ ഉടമയാണ് 😔
@nidheeshap9052
2 жыл бұрын
Athu baratha arumilla
@abhijithashok3537
Жыл бұрын
🙏🙏❤️❤️❤️
@michaeljohn1991
Жыл бұрын
😊🥰👍
@minisalim5342
Жыл бұрын
Yes
@LOVE-ns8kx
Жыл бұрын
Sathyam.. 👍
മലയാള സിനിമയുടെ ആദ്യത്തെ 'ചാർലി' ❤️
@venulaksh6999
Жыл бұрын
Yes!!
ഓരോ പാട്ടും ഓരോ കാലഘട്ടത്തിന്റെ ഓർമ്മകളാണ്. ഒപ്പം അപ്പോൾ അക്കാലത്ത് നമ്മൾക്കുള്ളിലൂടെ കടന്നു പോയ അനുഭൂതികളുടെ ഓർമ്മപ്പെടുത്തലും.
@JSVKK
2 жыл бұрын
ചില കാലഘട്ടം സുവർണ്ണകാലഘട്ടം എന്നറിയപ്പെടും മലയാളസിനിമയുടെ സുവർണ്ണകാലഘട്ടം എൺപതുകളും തൊണ്ണൂറുകൾ ആദ്യവും ആണ്.
@rajis1224
2 жыл бұрын
❤😢
@harishkumarp6173
2 жыл бұрын
Yes bro.🙏🙏
@askarpmr
2 жыл бұрын
കുഞ്ഞുന്നാളിൽ വാക്മാനിൽ ഇതൊക്കെ കേൾപ്പിച്ചു തന്ന ജ്യേഷ്ഠനെ ഓർമ വരുന്നു 😢
@sanalsanal823
2 жыл бұрын
❤❤❤
കരയിപ്പിച്ചല്ലോ ലാലേട്ടാ.. അഭിനയ കലയിലെ ആറാം തമ്പുരാൻ 🙏🏻🔥
ഇനി ഒരിക്കലും തിരിച്ചുവരാത്ത ബാല്യ കാല ഓർമകൾ.
@swapnaj5884
Жыл бұрын
Sathyam
@aneeshd3229
Жыл бұрын
👍👍
@sonusunny9639
Жыл бұрын
😢
@sudhakarank.k6089
7 ай бұрын
മറക്കാൻ പറ്റുമോ
അന്ന് ആ കാലഘട്ടത്തിൽ ആരും പോകാത്ത വഴിയിൽ സഞ്ചരിച്ച ഒരു സിനിമ ഓർമ്മയിൽ ഓരോ സീനുകളും ഇപ്പോഴും മനസ്സിൽ.
മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടങ്ങി ഇങ്ങ് ജയിലർ വരെ.. ഒരേയൊരു നടന വിസ്മയം മോഹൻലാൽ 🧡🧡💯
@saiduparambil1643
8 ай бұрын
5. മിനിട്ടോ
@sreejithjithujithu7820
6 ай бұрын
5 മിനിറ്റ് വേണ്ടാ മോനെ ഒരു സെക്കന്റ് മതി അതാണ് ലാൽ
ഒരിക്കലും തിരിച്ചു വരാത്ത ബാല്യം ഇത് എഴുതുമ്പോൾ കണ്ണ് നിറഞ് എഴുതാൻ പറ്റുന്നില്ല ❤️❤️❤️💋💋🙏
എന്തൊരു ഫീൽ മനസ്സിൽ കഴിഞ്ഞു പോയ കാലത്തെ ഓർമ്മകൾ ഓടിവരും
@josephkb8628
Жыл бұрын
Swaminathan rajeeva Caterpillar super
@sreejithagithars
Жыл бұрын
❤️❤️❤️
ദാസേട്ടന്റെ ഗാനം അത് വേറെ ലെവൽ...നൂറ്റാണ്ടിൽ ഒരിക്കൽ പിറക്കുന്ന ശബ്ദ മാധുര്യം...great..
മനസ്സിൽ ഒരു നൊമ്പരം 😔ഈ പാട്ട് കേൾക്കുമ്പോൾ കുട്ടിക്കാലത്തെ ഒരു പത്തു വർഷമെങ്കിലും ഓർമ വരും 😥😍 വല്ലാത്തൊരു ഫീൽ ആണ്. നൊസ്റ്റാൾജിയ
@jojipv7768
Жыл бұрын
Aàqsx cccccçcç da wydydydyuuuuuyftttttttrrreew
@jojipv7768
Жыл бұрын
T
മനസ്സ് ഒരുപാട് ആഗ്രഹിച്ച ഒരു ജീവിതം ആണ് ഇതിൽ മോഹൻലാൽ ചെയ്തത് ♥️♥️♥️♥️
എൻ്റെ മക്കളെ പാടിയുറക്കിയ പാട്ടുകൾ ഇന്ന് എൻ്റെ കൊച്ചുമക്കളെ പാടിയുറക്കാൻ വേണ്ടി ഇന്നും ഞാൻ പാടുന്നു ആ പാട്ടുകൾ കേട്ട് അവരും ഉറങ്ങുന്നു ..... ആ പാട്ടുകളെടെ ഫീൽ ഈ തലമുറക്കും വരും തലമുറക്കും ആസ്വദിക്കാൻ കഴിയുന്നു .....
@teophinasher4678
Жыл бұрын
എന്റെ പൊന്നു ചേട്ടോ...💙💙💙
@hyderksd5436
Жыл бұрын
👏🥰👌
@orma6249
3 ай бұрын
Age ethrya eppo 100 ayo
ഇനി ഒരിക്കൽ കൂടി ആ കാലം തിരിച്ചുകിട്ടിയിരുന്നെങ്കിൽ!
ഞാൻ സ്കൂളിൽ വെച്ചാണ് ഈ പടം കാണുന്നത് അന്നൊക്കെ ചില സിനിമകൾ സ്കൂളിൽ കാണിക്കുന്ന ഒരു പതിവ് ഉണ്ട് വല്ലാത്ത ഒരു മൂവി തന്നെ എത്ര കാലം കഴിഞ്ഞാലും ഈ സിനിമ കാണുമ്പോൾ മനസിന് വല്ലാത്ത ഒരു ഭാരം വരും
@sufaijamp3642
Жыл бұрын
Nchanum school ninnum aanu kaanunnath 👍
@itsme-ow8ut
Жыл бұрын
സ്ഫടികം സ്കൂളിൽ വച്ച് കണ്ടതായി ഓർക്കുന്നു
@musicallyamal20
Жыл бұрын
Njanum
@PriyaPaachakam
Жыл бұрын
Same here.
@dhanyanair8335
11 ай бұрын
Nghnum schoolil ninnanu kandath 👍
2024 ൽ എനിക്ക് 38 വയസ്സ് ആവുന്നു 🙏, എന്റെ കുട്ടികാലം ഈ സിനിമയും പപ്പയുടെ സ്വന്തം അപ്പൂസ്, നോക്കാത്ത ദൂരത് കണ്ണും നട്ടു, മൂന്നാം പക്കം, നമുക്ക് പാർക്കാൻ മുന്തിരി തോപ്പുകൾ, മണിച്ചിത്രതായ്, ഇങ്ങനെ ഒരു പാട് സിനിമകൾ നമ്മുടെ ജീവിതത്തിൽ ഇന്നും സ്വാധീനം ചെലുത്തുന്നു, അല്ലെങ്കിൽ നമ്മേ മോട്ടിവേഷൻ ചെയുന്നു 🙏🙏🙏🙏, കഴിഞ്ഞു പോയ കാലം ❤❤❤❤
ദാസേട്ടന് ദേശീയ പുരസ്കാരം കിട്ടിയ ഗാനം 💞👌❤️
@sunilmathew4247
Жыл бұрын
ഉള്ളിന്റെ ഉള്ളിലെ നോവിന്റെ നൊമ്പരം ഒരു നാളിൽ സംഗീതമായ്..... പോയ് മറഞ്ഞ എന്റെ ബാല്യമേ നിന്നെ ഒരിക്കൽ കൂടി ഓർക്കുന്നു,.. പ്രിയ ദാസേട്ടാ... പ്രിയ ലാലേട്ടാ നിങ്ങളൊക്കെ ഞങ്ങളുടെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം എത്ര വലുതാണ്... വേദനയോടെ മാത്രമേ ഈ ഗാനം കേൾക്കാൻ സാധിക്കൂ
@jafarjafar2256
Жыл бұрын
Yes. 5th national award 😍
@arunanirudhan988
Жыл бұрын
@@sunilmathew4247 ❤❤❤👌👌👌🙏🙏😢😢😢
അനാഥത്തിന്റെ നൊമ്പരം മനസിലാക്കി തന്ന സിനിമ, ഇന്നും ഒരിറ്റ് കണ്ണീർ പൊഴിക്കാതെ കണ്ടു തീർക്കാനാവില്ല. എന്നിട്ടും നമ്മൾ എത്രപേർ ഒരു അനാഥലയം സന്ദർച്ചിട്ടുണ്ട്, അവർക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങി കൊടുത്തിട്ടുണ്ട്..
@sumro
10 ай бұрын
❣️
@ashanair5098
10 ай бұрын
😢
@AnishkaDeepu
6 ай бұрын
❤❤❤
@remyamohan7343
3 ай бұрын
Correct
ഉള്ളിന്റെ ഉള്ളിലെ നോവിന്റെ നൊമ്പരം ഒരു നാളിൽ സംഗീതമായി...ഈ പാഴ്മുളം തണ്ട് പൊട്ടും വരെ ഈ ഗാനമില്ലാതെയാകുംവരെ കുഞ്ഞാടുകൾക്കെന്നും കൂട്ടായിടുന്നൊരു ഇടയന്റെ സംഗീതമായി...ഈ വരികൾ ജീവനുള്ളവയാണ്.ബിച്ചു തിരുമല🥺 ഔസേപ്പച്ചൻ🥰 ദാസേട്ടൻ👍ലാലേട്ടൻ❤️❤️❤️❤️
ഞാൻ ആദ്യമായി കാണുന്ന ലാലേട്ടന്റെ മൂവി ആദ്യ സിനിമയിൽ തന്നെ മനസിൽ മുറിവേൽപ്പിച്ചു അങ്ങേരു പോയി... പിന്നീടാങ്ങോട്ട് ഇങ്ങേരെ തേടി പിടിച്ചു ആസ്വദിക്കായിരുന്നു ഓരോ ചലനങ്ങളും നിമിഷങ്ങളും ഓരോ സെക്കന്റും..... വല്ലാത്തൊരു മനുഷ്യൻ ലാലേട്ടൻ 😘😘😘
2023 ഈ പാട്ട് കേൾക്കുന്ന ആദ്യത്തെ വ്യക്തി ഞാനായിരിക്കട്ടെ
@hidayathulla3338
5 ай бұрын
2024 ൽ ഞാൻ
@hidayathulla3338
5 ай бұрын
കണ്ണുനനയാതെ കാണാൻ കഴിയുമോ ഈ ലാലേട്ടൻ മാജിക്ക്
@rinjojosey3385
4 ай бұрын
Feb 3 2024
@chinnusubair3989
4 ай бұрын
Feb 19 2024
@NikHiL-ee4ux
3 ай бұрын
അന്നാ 2025 ൽ ഞാൻ ആദ്യം കേൾക്കും 🥲
ലാലേട്ടാ ❤❤... ഒറ്റക്ക് ഇരുന്ന് കേൾക്കണം ഈ പാട്ട്
90´s കിട്ടിയ ഇത് പോലെ ഉള്ള ഭാഗ്യം ഒന്നും ഈ മൊബൈൽ കാലഘട്ടത്തിൽ കിട്ടില്ല മക്കളെ ഏട്ടൻ ഇഷ്ടം
ഒരു പ്രാവിശ്യമെങ്കിലും ഈ സിനിമയും ഈ സോങ്ങും കരയാതെ കാണണം എന്നുണ്ട് 😣
@lephginp475
2 жыл бұрын
♥️♥️♥️♥️♥️♥️♥️♥️you brooooo👌👌👌👌👌👌
@gireeshkumar2026
2 жыл бұрын
Nadakoolla
@anfasdezu9581
2 жыл бұрын
@@gireeshkumar2026 Athe 😊
@anfasdezu9581
2 жыл бұрын
@@lephginp475 ♥️♥️♥️
@rakeshgj5191
Жыл бұрын
Nope dear.. nobody can't.... പാട്ട് ആസ്വദിച്ച് കേട്ടാൽ, പാട്ടിലെ നൊമ്പരം മനസ്സിൽ വന്നുപോകും .... എന്താ വരികൾ ... എന്താ ഫീലിങ്ങ് ... 😔
ഈ പാട്ടിൽ നല്ല ഫീൽ എത്ര കേട്ടാലും മതിവരാത്ത ഒരു ഗാനം ഉണ്ണികളേ ഒരു കഥ പറയാം ..... ബിച്ചു തിരുമല സാറുടെ മനോഹരമായ വരികൾ , ഔസേപ്പച്ചൻ സാറുടെ ഇമ്പമാർന്ന സംഗീതം , ദാസേട്ടന്റെ മനോഹരമായ ആലാപനം .... ലാലേട്ടന്റെ ആക്ടിംഗ് എന്റെ ഇഷ്ട ഗാനം....❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰
@ajithsudheer5487
2 жыл бұрын
❤️
@abdulraheem3000
2 жыл бұрын
Love songs
@ushakumari1706
3 ай бұрын
Beautiful singing.super lyrics & sweet feeling👌👌👌👍👍👍
🙏🙏🙏🌹🌹🌹ഈ സിനിമ യും ഇതിലെ ഗാനങ്ങളും കേട്ട് കരയാത്തതാരും ഉണ്ടാകില്ല 🌹🌹🌹🌹 🌹🌹💞💞💞ഇങ്ങനെ ഉള്ള ഗാനങ്ങൾ കുറെ നല്ല നല്ല ഓർമ്മകൾ നമുക്ക് സമ്മാനിക്കുന്നു 🌹💞💞🥳
@minisalim5342
Жыл бұрын
സത്യം
ഞാൻ സ്കൂളിൽ വെച്ചാണ് ഈ സിനിമ കണ്ടത്. അന്ന് ഞാൻ കരഞ്ഞു എന്തിനാണെന്ന് അറിയില്ല. ഇപ്പോഴും ഈ പാട്ട് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോകുന്നു. അതിന്റെ lyrics, music മനോഹരം 🙏🏻🙏🏻🙏🏻
@vineshtv3447
Жыл бұрын
🙏
@rajeeshkv48
Жыл бұрын
Njanum
@rajeeshkv48
Жыл бұрын
Njan e pattu urakkathilum padum
@prakasanpraku5985
11 ай бұрын
Yes👍njanum🙏
@santhinicherpu4300
10 ай бұрын
Njanum
നെഞ്ചില് ഒരു വിങ്ങൽ 🥺🙂
@azyayaan96
2 жыл бұрын
❤️
@LOVE-ns8kx
2 жыл бұрын
❤️ ❤️❤️
@panimathi
2 жыл бұрын
True 😞😞
@tishaagin4816
Жыл бұрын
Always
ഈ പാട്ടൊക്കെ കേൾക്കുമ്പോൾ.... കുട്ടികാലം.... ഇനി ഒരിക്കലും തിരിച്ചുകിട്ടാത്ത കാലം..... എല്ലാം പോയി....
@Nayan557
2 жыл бұрын
അതെ 😞
@Vipin_Ponnu
2 жыл бұрын
❤️
@justthetimingofyourlife
Жыл бұрын
ഒരു കണക്കിന് നമ്മൾ ഭാഗ്യവാന്മാർ ആണ് സുഹൃത്തേ..... ആ കാലം നമ്മൾ ശരിക്കും ആസ്വദിച്ചു ...ഇപ്പോഴത്തെ കുഞ്ഞുങ്ങളുടെ ലോകം വേറെ അല്ലെ..? അവർക്ക് കുട്ടിക്കാലത്തിൻ്റെ മധുരം നുണയാൻ കഴിയുന്നുണ്ടോ?....എന്ത് രസമായിരുന്നു....നമ്മുടെ കുട്ടികാലം......ഒരിക്കലും തിരിച്ചു വരാത്ത....എന്നും മനസ്സിൽ പൊലിമ മങ്ങാതെ നിൽക്കുന്ന ആ.... ബാല്യകാലം❤️
@___123.___
Жыл бұрын
👍
ഒരിക്കലും തിരിച്ചു കിട്ടാത്ത നഷ്ട ബാല്യം 😢😢😢 1985 kid
@naughtymallu
Жыл бұрын
That means you are no longer a kid ..uncle😜
@sachulachu2798
9 ай бұрын
41
ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം ഒരു നാളിൽ സംഗീതമായ് പുല്ലാങ്കുഴൽ നാദമായ്.... ഒരേയൊരു ബിച്ചു തിരുമല
എനി ഒരിക്കലും ഇത് പോലെ യുള്ള പാട്ടുകൾ മലയാള സിനിമയ്ക്കു സംഭാവന ചെയ്യാൻ കവി കൾ ഇല്ല എന്നോർക്കുമ്പോൾ.നഷ്ട്ടം ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
@jayarajramjayaram7623
Жыл бұрын
ശരിയാണ് കവികള് ഇല്ല എന്ന് ഓര്ക്കുന്നു
@ajayb.4738
Жыл бұрын
😢😢😢
@jijinrjayan7058
5 ай бұрын
True ippol ellam kure chavar rap songs aan
@sobinarya5148
2 ай бұрын
Sathayam
ഞാൻ ആദ്യം കണ്ട ലാലേട്ടൻ film ❤അന്ന് thudangiya ഇഷ്ടാണ് ❤പാട്ട് ഒരുപാടിഷ്ടം ❤
@manuanish4825
Жыл бұрын
Sa
@manuanish4825
Жыл бұрын
T
ഈ പാട്ടുകേൾക്കുമ്പോൾ ഞങ്ങളുടെ കുട്ടിക്കാലം ഓർമ്മവരും.. 😞എന്നും അച്ഛന്റെയും അമ്മയുടെയും കുഞ്ഞുമക്കൾ ആയിരുന്നാൽ മതിയെന്ന് തോന്നും... വളരണ്ടായിരുന്നു 😢😢😢😭
ഈ സിനിമ സ്കൂളിൽ ഞങ്ങൾ കുട്ടികൾക്കായി പ്രദർശിപ്പിച്ചത് ഓർമ്മ വരുന്നു. ഒരുപാട് കരഞ്ഞു അന്ന്😌90's kids നു മാത്രം relate ചെയ്യുന്ന അനുഭവങ്ങൾ
ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം (2) പുൽമേട്ടിലോ പൂങ്കാറ്റിലോ എങ്ങോ പിറന്നുപണ്ടിളംമുളം കൂട്ടിൽ ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ കൈമാറിയും വേനൽ കുരുന്നിന്റെ തൂവലായ് തൂവലകൾ തുന്നിയും പാടാത്ത പാട്ടിന്റെ ഈണങ്ങളിൽ തേടുന്ന കാറ്റിന്റെ ഓളങ്ങളിൽ ഉള്ളിന്റെയുള്ളിലെ നോവിന്റെ നൊമ്പരം ഒരു നാളിൻ സംഗീതമായ് പുല്ലാങ്കുഴൽ നാദമായ് പുല്ലാഞ്ഞികൾ പൂത്തുലഞ്ഞിടും മേച്ചിൽപ്പുറം തന്നിലും ആകാശ കൂടാരക്കീഴിലെ ആചാമരച്ചോട്ടിലും ഈ പാഴ്മുളം തണ്ട് പൊട്ടും വരെ ഈ ഗാനമില്ലാതെയാകും വരെ കുഞ്ഞാടുകൾക്കെന്നും കൂട്ടായിരുന്നിടും ഇടയന്റെ മനമാകുമീ...പുല്ലാങ്കുഴൽ നാദമായ് ഉണ്ണികളേ ഒരു കഥപറയാം ഈ പുല്ലാം കുഴലിൻ കഥ പറയാം
@artwithoutcanvaas
Жыл бұрын
♥️
@noorjahanaslam5986
Жыл бұрын
🥰🥰🥰
@teresamickle4431
Жыл бұрын
Ashamarachotilum or Achamarachotilum u typed
@ukvisuals7123
Жыл бұрын
Thank you 😊
@sunithmon4864
Жыл бұрын
ഒരു പുല്ലാംകുഴലിൻ നൊമ്പരം....❤
എന്റെ കുട്ടിക്കാലം ഓർമ്മവരുന്ന് എന്തോ ഫീലിംഗ് ❤❤❤❤ ഒരുപാട് നഷ്ടങ്ങൾ ഇപ്പൊ എന്റെ ഏട്ടൻ 😔😔😔😔😔😔 അടുത്ത ജന്മം അനിയത്തിക്കുട്ടി ആയാൽ മതി
@vishnuashokan9361
2 жыл бұрын
Ellam shariyakum 🙂🙂🙂
@Vipin_Ponnu
2 жыл бұрын
അനിയത്തിക്കുട്ടിക്ക് ഏട്ടൻ.... ❤️❤️🥰
ഞാനും അച്ഛനും കൂടി ഞാറക്കൽ മെജസ്റ്റിക് തീയറ്ററിൽ കണ്ട സിനിമ അന്ന് ഞാൻ ചെറുതാണ് ഇന്നും ഈ ഗാനം കാണുമ്പോഴും കേൾക്കുമ്പോഴും എന്റെ ഓർമ്മകൾ ആ തീയറ്ററിനുള്ളിൽ ഞാനിരിക്കുന്നതായി ഓർക്കും ദാസേട്ടന്റെ ആലാപനവും ലാലേട്ടന്റെ അഭിനയവും പറഞ്ഞറിയിക്കാൻ പറ്റാത്തത് ആണ് വസന്ത് വാവക്കാട് 20- 7 - 2022 Time 6 : 32 PM
@mrluttappi597
Жыл бұрын
ഞാൻ പള്ളിപ്പുറം സ്വപ്നയിൽ ആണ് കണ്ടത്
എന്റെ നാലാം ക്ലാസ്സിലെ മധുരമുള്ള ഓർമ്മകൾ, ❤ഞാൻ സ്കൂളിൽ ആദ്യം പാടിയ പാട്ട് ❤
@SandeepSandeep-pd5ex
Жыл бұрын
💙💙💙💙💙
@VINSPPKL
Жыл бұрын
me also 4th standard.. pakshe schoolil pattonnum paadiyittilla !!
@nidheeshap9052
Жыл бұрын
@@VINSPPKL y
സിനിമ കണ്ടു ആദ്യമായി കരഞ്ഞ സോംഗ്...💌
പഴയ ആ കാലത്തെ ഓർത്ത് പോയി! എന്ത് ഭംഗിയായിരുന്ന ! നവമാധ്യമ ശല്യങ്ങൾ ഒന്നുമില്ലത്ത ആ കാലം
Ende favourite song eppol kettalum ariyathe kannil ninnu vellam varum
കടന്നുപോയ ബാല്യത്തിന്റെ ഓർമ്മകൾ പുതുക്കുന്ന വരികൾ.
Miss u Dad....😔😔😘😘😥😥.... feeling vry sad ...bcs this was the ringtone i kept for ur call... still difficult to accept that u will never call me ....wish heaven had visiting... hrs...😢😢😢
@radhakrishnannair2121
Жыл бұрын
What happened mole
@radhakrishnannair2121
Жыл бұрын
God bless you
Whenever I listen this song tears will come , missing those days , 90 kid 😢😢
പുല്ലാം കുഴൽ വായിച്ചു തുടങ്ങിയപ്പോ തന്നെ സങ്കടം വരും .. ഔസേപ്പച്ചൻ സാർ ,ദാസേട്ടൻ കൂട്ടുകെട്ട് ..ഒരു നൊമ്പര കഥ പാട്ടിലൂടെ .. ലാലേട്ടന്റെ അഭിനയം , അദ്ദേഹത്തിന്റെ വേഷം ,കാണുന്നവരെ കണ്ണ് നനയിപ്പിക്കും. കഥകൾ കേട്ടിരിക്കാൻ ഇഷ്ടപ്പെടുന്ന നിഷ്കളങ്ക ബാല്യകാലം,ഒരു വട്ടം കൂടി തിരിഞൊന്ന് നടക്കാൻ ആഗ്രഹിച്ച് പോകുന്നു..🌸
നല്ല ഭംഗി മനസ്സിൽ ഒരു ഫീൽ ബഹളം ഇല്ലാത്ത ഗാനം
ഇഷ്ട്ടമുള്ള പാട്ടുകളിൽ ഒന്ന് ❤️
കുഞ്ഞിലേ കേട്ടപ്പോൾ മനസ്സിൽ വല്ലാതെ തറഞ്ഞൊരു പാട്ട്...ഇന്നും മനസ്സിൽ ഒരുപാട് വിഷമം വന്നു ഒറ്റക് ആയിരിക്കുമ്പോൾ, ഈ പാട്ട് വെച്ചിട്ട് കണ്ണടച്ചു കിടക്കും. അപ്പോൾ കിട്ടുന്ന ആശ്വാസം.. നമ്മളെ ഒരുപാട് സ്നേഹിക്കുന്ന ആരോ ഒരാൾ പാടി തരുന്ന പോലെ.. അതാണ് ഇതിലെ ആ മാജിക്.. ❤️
കഴിഞ്ഞു പോയ മനോഹര ദിനങ്ങൾ തിരിച്ചു കിട്ടണം എന്നാഷിക്കരുത്.... കരണം തിരിച്ചു കിട്ടില്ലെന്നുറപ്പുള്ളത്കൊണ്ടാണ് ആ ദിനങ്ങൾ മനോഹരമായി തീർന്നത്..... 😖😖😖
@sachulachu2798
9 ай бұрын
❤
ഫാൻ ഫൈറ്റില്ലാത്ത ആ നല്ലകാലം ഇനി തിരിച്ചു കിട്ടുമോ..
ഈ സിനിമയിലെ അനാഥരിൽ ഒരുവനായി ആ പുഴക്കരയിലെ വീട്ടിൽ ലാലേട്ടന്റെ കൂടി ജീവിക്കാൻ കൊതിച്ച ഒരു കുട്ടി കാലമുണ്ടായിരുന്നു. പക്ഷേ ക്ലൈമാക്സിൽ കരച്ചിൽ വന്നു.
😔....... പ്രായം ഒരു പ്രാരാബ്ധം ആയി തോന്നുന്നു...😔🙏 ...... നഷ്ടപ്പെട്ട കുട്ടികാലം ഇനി തിരിച്ചു വരില്ല എന്ന യാഥാർത്ഥ്യം ഒന്നുകൂടി ഇടറുന്ന മനസ്സിൽ മന്ത്രിക്കുന്നു ...😔😔
@sreekumarjini2923
Жыл бұрын
ഓർക്കുമ്പോൾ കണ്ണുനിറയുന്നു..
@sanalmkdmechanic6448
Жыл бұрын
@@sreekumarjini2923 😔
ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യം. കൊറോണ ഇല്ല വെള്ളപ്പൊക്കം ഇല്ല മനുഷ്യന്മാർ തമ്മിൽ വേർതിരിവും ഇല്ല
@adwaithm7285
Жыл бұрын
K bhoothavum...
ഈ ഫിലിം കണ്ടവർക്ക് എപ്പോൾ ഈ song കേട്ടാലും മനസ്സിൻ്റെ അടിത്തട്ടിൽ ഒരു വിങ്ങൽ അണ്. അത്ര മനോഹരമായ ഒരു പാട്ടും അതിലും മനോഹരമായ ഒരു ഫിലിം.കൂടേ. ...മനോഹരം അതി മനോഹരം...
എത്രകേട്ടാലും മതിവരാത്ത പാട്ടുകൾ
മറക്കാനാവില്ല ഞങ്ങൾ മനസ്സിലേറ്റിയ ഈ എബിച്ചേട്ടനെ ....😪 ആ പാഴ്മുളന്തണ്ട് പൊട്ടിയപ്പോൾ ആ ഗാനം ഇല്ലാതെയായപ്പോൾ കണ്ണ് നിറഞ്ഞു പോയ ബാല്യം ...😪ബാല്യകാല ഓർമ്മകൾ...😚 ഈ കാലത്തു ജീവിക്കാൻ കഴിഞ്ഞത് ഞാൻ പുണ്യമായി കരുതുന്നു ...💖💚
പൊയ്പ്പോയ മനോഹരമായ കാലഘട്ടം
ഫേവറൈറ് സോങ് 🥰
1991to2005 വരെ ജനിച്ചവർ എത്ര ഭാഗ്യവാന്മാർ ❤❤❤❤❤❤❤
ഈ സിനിമയുടെ ക്ലൈമാക്സ് ഇഷ്ടമുള്ളവർ എത്ര പേരുണ്ട്
@LOVE-ns8kx
2 жыл бұрын
Karanju chanku potti pogum.. 😪
@snehavishnu9316
2 жыл бұрын
No🥺🥺
ഈ പാട്ട് കേൾക്കുമ്പോൾ ആ പഴയ കാലം തിരിച്ചു കിട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തു പോകുന്നു ❤
തിരിച്ചു കിട്ടാത്ത ബാല്യകാലം ❤️
I miss my grandparents too much... Love them too much..... 😘😘😘😘😘😘😘
ഇന്നും ഈ ചിത്രം കാണുമ്പോൾ ഒരു നൊമ്പരം ആണ്. 🙏😟😟💕💕💕.
എന്നെ ഉറക്കാൻ എന്റെ അച്ഛൻ തോളിൽ ഇട്ട് പാടി തരാറുള്ള പാട്ട്... അച്ഛന്റെ Favorite song🥰
My favorite song,I had a childhood like this,enjoyed every moments even though struggled with financial stability, listening to music and stories that we were told by my father and brother, both are no longer.... nostalgia
@vishnumohan7507
Жыл бұрын
Ill be so glad to hear what exactly you went through and your memories.Sadly we are strangers!
@mohammedshihab866
4 ай бұрын
let you be helped by the Almighty to cope with the loss of your beloved ones
ഒരിക്കലും തിരിച്ചു കിട്ടാത്ത കാലം
ഈ ലാലേട്ടനെ വല്ലാതെ മിസ്സ് ചെയ്യുന്നു 😓 ലാലേട്ടൻ ഇപ്പോൾ വൻ ഹൈപ്പിൽ ഉള്ള സിനിമകൾ മാത്രേ ചെയ്യുന്നുള്ളു
@nithinkb93
2 жыл бұрын
Nalla kadha illa allenki pulli ippalum cheyum
@vvp8120
2 жыл бұрын
@@nithinkb93 അൽഫോൺസ് പുത്രനൊക്കെ കഥയുമായി ചെന്നതല്ലേ. ഒട്ടുമിക്ക പിള്ളേരുടെയും കൈയിൽ ലാലേട്ടന് പറ്റിയ കഥയുണ്ട് പക്ഷെ ലാലേട്ടൻ അതൊന്നും മൈന്റ് ചെയ്യാതെ ബി ഉണ്ണികൃഷ്ണൻ, ഉദയകൃഷ്ണ (തിരക്കഥ), പ്രിയദർശൻ, ജിത്തു ജോസഫ്,അങ്ങനെ സ്ഥിരം സംവിധായകർക്കും തിരക്കഥകൃത്തുകൾക്കും മാത്രം ഡേറ്റ് കൊടുക്കുന്നു നല്ലതായാലും മോശം ആയാലും
@nithinkb93
2 жыл бұрын
@@vvp8120 alphonse kadha ready aayitilla enanu njn kettathu.
@muralidharanktp309
2 жыл бұрын
നമ്മുടെ പഴയ ലാൽ - പോയ് മറഞ്ഞു -
@aadhilirfan6442
2 жыл бұрын
@@muralidharanktp309 പിന്നെ...
കുഞ്ഞിലേ സിനിമ കാണാൻ തുടങ്ങിയപ്പഴേ ഈ മനുഷ്യൻ ഇങ്ങനെ ഉള്ളിൽ തുളച്ചു കയറിയതാ.. ഇങ്ങനെ വെറുക്കും..
ഈ പാട്ട് കേട്ട് ജീവിതം വിശകലനം ചെയ്യുന്നവർ എത്ര പേർ???
Oru Vingalodu koodeyallathe kanane pattarilla ee pattu pinne kannerinte karyam parayanda niranjangottu nilkkum 🔥👌💕💘❤marakkan pattilla lalettante character um karthika mam👌💕💘oseppachan sir and dasettan🙏❤Aa makkalem parayathe vayya 90s hits nammude kalam thanne aa nallath💘💕❤
ഈ ഫിലിമിലെ കള കളമൊഴുകുമോരരുവിയിൽ ടാസ്ക് try ചെയ്തവരുണ്ടോ? തിലകൻ ചേട്ടൻ പൊളി 😂👍
Lalettan 💕💕💕💕💕
Ee film Kanan eniku entho pattula vallatha feela oru thavana eganeyo karanju kondu kandu theerthu Lalettan the great legendary actor ❤️
❤️❤️❤️ LALETTAN uyir.. ❤️ ee songum😪
@azyayaan96
2 жыл бұрын
❤️
@LOVE-ns8kx
2 жыл бұрын
@@azyayaan96 👍 ❤️
ആഹാ എന്താ രസം യേശുദാസ് സാറിന്റെ പാട്ടും ലാലേട്ടന്റെ അഭിനയവും ഇങ്ങനെയുള്ള പാട്ടുകൾ ഇനി വരുമോ😭😭
Ousepachan mash great music director 🙏🙏🙏
ഇഷ്ടം ഉള്ള പാട്ട്
കഴിഞ്ഞ് പോയത് ഒന്നും തിരിച്ചു കിട്ടില്ല.. ഓർത്തു സുഖിക്കാം.. ദുഖിക്കാം... ചിരിക്കാം... ❤️❤️❤️❤️👌👌👌
Ariyaathe Kannu Nirayum..... Ousepachan Sir....Super...no words to say......
ഈ പാട്ടുകേട്ടപ്പോൾ എന്തോ മനസ്സിൽ ഒരു ഭാരം ഒരു വിങ്ങൽ 😔😔
ക്ലാസ്സ് cut ചയ്തു കാണുന്ന സിനിമക്കൊരു പ്രേത്യേക സുഖമാണ്
@rishiraj2005
Жыл бұрын
അങ്ങനെ കണ്ട സിനിമ ആണോ
എല്ലാം മറക്കണമെന്ന് തോന്നും പക്ഷെ.. ഈ ലാലേട്ടനെ അറിയാതെ വീണ്ടും ഇഷ്ടപ്പെട്ടു പോകുന്നു ❤️❤️🥲🥲
*അടിപൊളി👌👌👌 സോങ്*
The singing of Yesudas is divine.
കാലഘട്ടത്തിലായിരിക്കുമ്പോൾ മുന്നോട്ടു പോവ്വാൻ ആഗ്രഹിച്ചു എന്നാൽ ഇപ്പോ ആ കാലഘട്ടത്തിൽ തിരിച്ചെത്തണം എന്ന് ആഗ്രഹിക്കുന്നവർ എത്ര പേരുണ്ട് ✌️
@ashwi.online
Жыл бұрын
🙂
നെഞ്ചിൽ ഒരു വിങ്ങലോടോ മാത്രം കേൾക്കാൻ പറ്റുന്ന ഗാനം 😍
മനസിൽ നിന്നും മായാത്ത പാട്ട്. ഇതിൻ്റെ സംഗീതത്തിൻ്റെ മാസ്മരികതയിൽ ഞാൻ പലപ്പോഴും മതി മറന്നു ഇരുന്നു പോകും.
2024😍 freshness 😢
For those who don't have anyone this song is a companion...what a composition...tru to the context....
എന്താ വരികൾ ബിച്ചുതിരുമല സാറിന്റെ, ഓർമകൾ മനസ്സിൽ മാടി വിളിക്കും, ഒപ്പം ഔസെപ്പിച്ചൻ, ദാസ്സേട്ടൻ, one & only മോഹൻലാൽ 18/04/24, 8:28
ലാലേട്ടൻ 🥺❤
Only lalettan do this role effortlessly ❤...
90s Kids ഇൻ്റെ ജീവിതകാലം പൂർണമാവുന്നത് വരെ ഈ പാട്ടൊക്കെ എന്നും ഉണ്ടാകും so don't need to ask like " 2024.. കേൾക്കണവരുണ്ടോ.."❤
അന്നത്തെ ലാലേട്ടൻ വേറെ അരോ ആയിരുന്നു! ഞങ്ങൾ ലാലേട്ടാ എന്ന് വിളിക്കുന്നത് ആ ലാലേട്ടനെ ആയിരുന്നു! ഞങ്ങളുടെ ആ ലാലേട്ടന് വിരോധികൾ ഇല്ല. ഇന്നത്തെ ലാലേട്ടനെ അന്നത്തെ ലാലേട്ടൻ്റെ പേരിൽ ആരൊക്കെയോ വിറ്റ് ജീവിക്കുന്നു.
National Award Winning Song 1987.. ❣️ Daaettan, Ouseppachan sir, Bichu Thirumala sir, Lalettan..👏