മിഴിയിണ ഞാൻ | Mizhiyina Njan | Sufi Cover Maniyara | Sameer Binsi | Souf the cover

Музыка

Mizhiyina Njaan - Soūf the cover
A sufi cover by Sameer Binsi
Backing score: Akbar Green
D O P : Fayis Manjeri
Production designer: Mithulesh
Light up: Nihad Kannur
Studio: Green, Davingi Ads
Designs: Lukhmanul Hakeem
Sufi/Esoteric tranlation: Sameer Binsi
English : Shameer K S
Special Thanks: Umer Naseef Ali
Original song credits:
Sung by K.J Yesudas
Lyric by P Bhaskaran
Music by A.T Ummer
Movie: Maniyara (1983)
"മിഴിയിണ ഞാൻ..."
Esoterically de-re constructed by Binsi:
"കണ്ണുകൾ അടച്ചാലും തുറന്നാലും എൻ്റെ നിനവിലും കിനാവിലും നീയല്ലാതാരുമില്ലല്ലോ!
ഓരോ അലകളിലും പാൽനിലാവെളിച്ചം പ്രതിബിംബിക്കുന്നതു പോലെ,
എൻ്റെ ഹൃദയ വിചാരങ്ങളാകുന്ന നീലക്കടലിൻ്റെ തിരമാലകളിലൊക്കെയും നിൻ്റെ മുഖം തന്നെ!
എൻ്റെ മധുരസങ്കൽപനങ്ങളുടെ പുഷ്പവാടിയിൽ ഇശ്ഖിൻ്റെ തെളിയരുവി ഒഴുകുമ്പോഴൊക്കെ, നിൻ്റെ തൃപ്തിയുടെ ആ അമൂല്യമായ പാത്രവുമായി അത് കോരിയെടുക്കാൻ വന്ന പ്രണയഭാജനമേ... ആ അനന്യമായ വിശുദ്ധ നയനങ്ങളിൽ ആലേഖനം ചെയ്ത കവിതകൾ ഞാൻ വായിച്ചു നോക്കിയപ്പോൾ, ദൈവമേ... അതിലെൻ്റെ പേരാണല്ലോ!
നിന്നെ എന്നിൽ അറിഞ്ഞ എൻ്റെ ആദ്യനിമിഷങ്ങളിൽ നിൻ്റെ ദിവ്യപ്രഭാവം താങ്ങാനാവാതെ എൻ്റെ ബാഹ്യ സ്ഥലകാലാവസ്ഥകളുടെ ആടയാഭരണങ്ങളെല്ലാം പൊട്ടിപ്പോയി! ആ നിമിഷം തൊട്ട് എൻ്റെ ഉള്ളിൻ്റെ ഉള്ളിലെ ജ്ഞാനപ്പൊരുളിൻ്റെ ചുമരുകളിലെല്ലാം ഞാൻ കണ്ടത്, പല പല വർണങ്ങളിൽ നീ വരച്ചു തന്ന, നിൻ്റെ മുഖം മാത്രം!"
---------
Souf the cover - 2 :
• മറഞ്ഞിരുന്നാലും | Sufi...
Souf the cover - 3 :
• സുന്ദര സ്വപ്നരാജസ്വരൂപ...
സൂഫ് ദി കവർ!
ഇങ്ങനെ കുറച്ച് പാട്ടുകൾ മുമ്പിൽ വെക്കുകയാണ്.
സൂഫ് എന്നാൽ സൂഫികളുടെ ഒരു കരിമ്പടമാണ്. ഒരു പുതപ്പ്.
ഖൽബിനെ ആന്തരിക രഹസ്യങ്ങൾ കൊണ്ടും കാഴ്ചാ / കേൾവികളെ ഗൂഢവും വശ്യവുമായ ദിവ്യപ്രണയം കൊണ്ടും ചൂടാക്കുന്ന ഒരു പുതപ്പ്. കാലങ്ങളായി നമ്മുടെ തണുത്തു വരണ്ട പദാർഥിക നോട്ടങ്ങളെ ആ പുതപ്പ് കൊണ്ട് പുതപ്പിച്ച് ചില കളികൾ പഠിപ്പിച്ചു കൊണ്ടിരുന്നു ഗുരുക്കന്മാർ .
ആ കളി തിരിഞ്ഞാൽ നോക്കുന്നിടത്തൊക്കെയും പ്രണയ ഭാജനത്തിൻ്റെ മുഖം മാത്രം! ഉള്ളാകാശം കാണുന്ന ഈ കളി തിരിയാത്തവരോ.. കുട്ടിക്കളി എന്ന് നിനച്ച് പരിസരത്ത് നിന്ന് തന്നെ, താനെന്ന രഹസ്യത്തിൽ നിന്ന് തന്നെ എക്സിറ്റ് അടിച്ചേക്കാം.
പാട്ടെന്നല്ല, പ്രപഞ്ചത്തെത്തന്നെ, തന്നെത്തന്നെ
അങ്ങനെ നോക്കാനാവാത്ത എത്രയെത്ര 'എക്സുകൾ' ആണ് ഈയിടെ ബാഹ്യനോട്ടങ്ങളുടെ തലച്ചോർ ഗർത്തങ്ങളിൽ ആപതിച്ച് കയ്യും കാലും ഇട്ടിളക്കുന്നത്.
'അയ്ന മാ തുവല്ലൂ' ( നീ എവിടെന്തിരിഞ്ഞാലും ) എന്ന ആന്തരിക സംഗീത ദർപ്പണത്തിലൂടെ ചില പാട്ടുകൾ / ചൊല്ലുകൾ/ വരികൾ കേട്ട് നോക്കുക.
അപ്പോൾ തിരിയും ( will turn എന്നും അർഥം! ) അവിടെയൊക്കെയും 'പ്രണയപ്പൊരുളിൻ്റ മുഖം' ( ഫ ഥമ്മ വജ്ഹുല്ലാഹ് ) എന്ന്!
അപ്പോഴറിയും, 'കൊള്ളാൻ വേണ്ടി എറിഞ്ഞതിനെ'ക്കാൾ, 'എറിഞ്ഞപ്പോൾ കൊണ്ട' ചില പാട്ടുകളുണ്ടെന്ന്!
( പ്രയോഗത്തിന് സുഹൃത്ത് ഡോ. ഹുദൈഫ റഹ്മാനോട് കടപ്പാട്. ) അപ്പോൾ കാണാം; നമ്മൾ ഒട്ടും നിനക്കാത്ത ചില കവികൾ അവർ പോലുമറിയാതെ മഹത്തായ സൂഫീ ഹംദുകളും നാത്തുകളുമായി മുന്നിൽ നിൽക്കുന്നത്!
പേർഷ്യനിലും ഉർദുവിലും പഞ്ചാബിയിലുമൊക്കെ ഈ രീതി ആദ്യമേ ഉണ്ട്. സൂഫികൾ അല്ലാത്തവർ ഈ സവിശേഷ നോട്ടത്തിനുതകുന്ന രീതിയിൽ തന്നെ മന: പൂർവം വരികളെഴുതുന്ന രീതികൾ വികസിച്ചു വന്നത് യഥാർഥ സൂഫീ കവികകളുടെ സ്വാധീനമായിരുന്നു. മേരെ രശ്ഖെ ഖമർ , ആഫ് രീൻ, തുമെ ദിൽ ലഗീ തുടങ്ങിയ പാട്ടുകൾക്ക് സൂഫീ രീതിയിലും അല്ലാത്തതുമായ ഭാഷ്യങ്ങളും ചിത്രീകരണങ്ങളും കാണാം.
'സൂഫ് ദി കവർ'
നമുക്ക് പരിചിതമായ പാട്ടുകളിലെ, എറിഞ്ഞപ്പോൾ കൊണ്ട ചില പൂക്കളെ പെറുക്കാനുള്ള ശ്രമമാണ്!
കേൾവിയെ പിന്നെയും ഞാൻ പാട്ടായി തന്നെയാണ് അവതരിപ്പിക്കുന്നതെന്നറിയാം. അതിനെ ഇനിയും വേറെയായി പിന്നെയും ആളുകൾ കേട്ടേക്കാം. Text നപ്പുറം, ശബ്ദത്തെ - കേൾക്കാനുള്ളതിനെ അപനിർമ്മിക്കുന്നതിനെക്കുറിച്ചുള്ള സിദ്ധാന്ത ചർച്ചകൾ ഉണ്ടോ എന്നറിയില്ല.
അപ്പോൾ സൂഫ് ദി കവർ!
ഏത് കവർ സോംഗും, ഒരു ആലാപനത്തെ തൻ്റെ ആലാപനമാക്കി കവർ ചെയ്യലാണല്ലോ. സൂഫ് ദി കവർ,
ആലാപനത്തെ എൻ്റെ കേൾവിയിൽ കവർ ചെയ്യുകയാണ്. പുതപ്പിക്കുകയാണ്. സൂഫ് !
അപ്പോഴും എനിക്ക് എൻ്റെ കേൾവിയെ കാണിക്കാനാവില്ലല്ലോ. ഞാൻ 'കേട്ടതിനെ' പാടാനേ ആവൂ. ഉള്ളിൽ കേട്ടതെന്താണ് എന്നതാണ് പാട്ടിന് ഞാൻ മേൽ കൊടുത്ത അർഥവിചാരങ്ങൾ...
പാട്ട് പാടണമെങ്കിൽ പാടിയാൽ പോരേ! ഇങ്ങനൊക്കെ വേണോ? താങ്കൾക്ക് പാടാൻ പറ്റിയ പാട്ടുകൾ വേറെ തന്നെ ഉണ്ടല്ലോ.. എന്നൊക്കെയുള്ള അഭിപ്രായമുള്ളവരോടും സ്നേഹം.
ഇനി ഇതൊന്നുമില്ലെങ്കിലും, എത് പാട്ടിലെയും പ്രണയത്തെ, വേദനയെ, സന്തോഷത്തെ , വിരഹത്തെ ഏതൊരാളും തൻ്റേതായ സവിശേഷാനുഭവങ്ങളോട് ചേർത്തുവെച്ചാണല്ലോ കേൾക്കുന്നത്. സിംപിൾ !
സൂഫ് ദി കവർ.. 1
Eshq
🕊️

Пікірлер: 254

  • @rahmanalsaad4618
    @rahmanalsaad4618 Жыл бұрын

    ഈ പാട്ട് ഇതുവരെ കേട്ടത് മാനുഷിക തലം. ബിൻസി പാടിയപ്പോൾ ഇത് ദൈ വിക തലത്തിൽ... (മണിയറത്തൻ ആദ്യ രാവിൽ... ) മണ്ണറ ഓർമ്മ വന്നു🤲

  • @sameer31
    @sameer312 жыл бұрын

    അള്ളാഹ് നിന്റെ സ്നേഹം ഹൃദയിൽ അടയാളപ്പെടുത്തുന്നതല്ലാത്ത ഒന്നും ഞാൻ കാണുന്നില്ല, ഉപ്പയായും, ഉമ്മയായും, അയൽവാസിയായും, അപരിചിതനയും, ഭാര്യയായും, ചൊരിഞാഞ്തന്ന സ്നേഹവും, സ്വന്തനവും എല്ലാം, നിന്റെ പ്രതിനിധികൾ

  • @AyishaAbdulBasith
    @AyishaAbdulBasith2 жыл бұрын

    🤍🤍🤍 - ഹുബ്ബുല്ലാഹ് !!

  • @jahfarkyn

    @jahfarkyn

    2 жыл бұрын

    🥰

  • @shaheemfaris918

    @shaheemfaris918

    2 жыл бұрын

    Yarith sugalle antte patt oru rakshayum illa superan

  • @salmanulfaris9017

    @salmanulfaris9017

    Жыл бұрын

    നിന്നെ എവിടെയോ🤔

  • @aliyar4321
    @aliyar43212 жыл бұрын

    ഖൽബ് പിളർത്തുന്ന ആലാ പനവും അവതരണവും... ഇത്രക്കും അർത്ഥവത്തായ വരികളെഴുതിയ വൻ.അവന്റെ ഖൽബിൽ കുടിയിരുന്നവളുടെ വിരഹത്തിന്റെ വരികൾ.. മണിയറ.. മലയാള സിനിമയുടെ മഹാ അത്ഭുതം ❤❤❤

  • @jalaludheenek9849
    @jalaludheenek98492 жыл бұрын

    അല്ലാഹ്‌ കണ്ണടച്ചാൽ നീ മാത്രം കണ്ണ് തുറന്നാലും നീ മാത്രം

  • @rbabupookkattil3314
    @rbabupookkattil33142 жыл бұрын

    ഈ പാട്ട് ഒരു പാട് കേട്ടിട്ടുണ്ടെങ്കിലും വരികളെ ഇത്രമാത്രം ശ്രദ്ധിച്ചത് സമീർ പാടിയപ്പോഴാണ്... അത്യുഗ്രൻ

  • @shajeerks5509
    @shajeerks55092 жыл бұрын

    മിഴിയിണ ഞാൻ അടക്കുമ്പോൾ ദർശിക്കുന്നത് ഹഖിനെ മാത്രം .... മിഴിയിണ തുറന്നാലും ദർശിക്കുന്നത് ഹഖിനെ മാത്രം.... Complete Sufi touch

  • @mohammedrasheed8820

    @mohammedrasheed8820

    2 жыл бұрын

    Bayangara touch..

  • @shibilazeezkamaal9084

    @shibilazeezkamaal9084

    Жыл бұрын

    Ath thenne aver udeshichath

  • @izzudheenabuabdullah5770

    @izzudheenabuabdullah5770

    Жыл бұрын

    🤩

  • @SalmanSaleema-mc9mn

    @SalmanSaleema-mc9mn

    9 ай бұрын

    Ath ❤

  • @izzudheenabuabdullah5770

    @izzudheenabuabdullah5770

    7 ай бұрын

  • @jabirkvk09
    @jabirkvk092 жыл бұрын

    വല്ലാത്തൊരു അനുഭൂതിയാണ് ഈ മനുഷ്യൻ തരുന്നത്... ഇഷ്ഖ്❤️

  • @zakariyam.b3227
    @zakariyam.b32272 жыл бұрын

    പി. ഭാസ്കരൻമാസ്റ്ററുടെ വരികളും, എ. ടി. ഉമ്മർസാഹിബിന്റെ സംഗീതവും,, ആ കാലഘട്ടത്തിൽ ഒരു തരംഗം തന്നെയായിരുന്നു ഈ ഗാനം,, ഇപ്പഴും 👍👍👍

  • @shafeequekizhuparamba
    @shafeequekizhuparamba2 жыл бұрын

    എത്ര മധുരമായിട്ടാണ് സമീർ നീ പാടിയത്..... ശുക്റൻ ലക

  • @stepup1761
    @stepup17612 жыл бұрын

    കൽപന തൻ ആരാമത്തിൽ..🎶 On the peak.. 😘

  • @nkali4553
    @nkali45532 жыл бұрын

    ഹൃദയത്തിലേക്ക് പാടുന്നു😍😍😍😍😍

  • @sumradsulfi9419
    @sumradsulfi94192 жыл бұрын

    ഒരു പാട് തവണ കേട്ട സോങ് ആണ് എന്നാലും.... ഇത് വല്ലാതെ ഒരു ഫീൽ തരുന്നു 🥰🥰🥰🥰🥰👌👌👌👌

  • @khansaka4389
    @khansaka43896 ай бұрын

    ദാസേട്ടൻ👍👍👍👍🤝🤝

  • @sabithsabu8097
    @sabithsabu80972 жыл бұрын

    Voice ❤️❤️❤️

  • @soul_akku4073
    @soul_akku40732 жыл бұрын

    അടിപൊളി ആയിട്ടുണ്ട് ഓർമകളിൽ എങ്ങോട്ടോ മനസ്സിനെ കൊണ്ട് പോകുന്ന വരികളും ഈണവും 👌🎵😍💙

  • @mansoorclr
    @mansoorclr2 жыл бұрын

    തീരല്ലേ എന്ന് ആഗ്രഹിച്ചു പോവുന്ന ആലാപനം. ഇനിയും പ്രദീക്ഷിക്കുന്നു 🤝🤝

  • @shabujas7012
    @shabujas7012 Жыл бұрын

    ഹക്കും നീയേ...ദിക്കും നീയേ സത്യം നീയേ...നിത്യം നീയേ...❤❤❤

  • @muhammedruvaisam1424
    @muhammedruvaisam14242 жыл бұрын

    ഇങ്ങനാണേൽ പൊളിക്കും👍🏻 സൂഫ് ദി കവർ ന് അഭിവാദ്യങ്ങൾ

  • @shanavaspp7721
    @shanavaspp77212 жыл бұрын

    Great..super❤️

  • @sabeerali1540
    @sabeerali15402 жыл бұрын

    💙👌

  • @anvarpk305
    @anvarpk3052 жыл бұрын

    Mashaallah ❤️

  • @rafeeqpanthalingalneermunda
    @rafeeqpanthalingalneermunda2 жыл бұрын

    ❤️❤️👍

  • @itsme-rabi
    @itsme-rabi2 жыл бұрын

    മനോഹരം ❤️

  • @shahanasbabu6872
    @shahanasbabu68722 жыл бұрын

    So lovely ❤️❤️❤️😍😍

  • @shadusmedia786
    @shadusmedia7862 жыл бұрын

    😍👌👌

  • @ajmalpk4154
    @ajmalpk41542 жыл бұрын

    🖤🖤

  • @Abintk
    @Abintk2 жыл бұрын

    Nice song 🤘🏿

  • @badharistalks4866
    @badharistalks48662 жыл бұрын

    Super 😍😍😍

  • @azadazeez2410
    @azadazeez24102 жыл бұрын

    🥰😍

  • @jaseelathasneemcv
    @jaseelathasneemcv2 жыл бұрын

    Beautiful 😍

  • @_nabeel__muhammed
    @_nabeel__muhammed2 жыл бұрын

    മനോഹരം🍂

  • @agentmedia8199
    @agentmedia81992 жыл бұрын

    💙💙💙💙

  • @ashrafempnr
    @ashrafempnr2 жыл бұрын

    Excellent!!

  • @vadakkanartist3980
    @vadakkanartist39802 жыл бұрын

    ❤️❤️

  • @moideenchy
    @moideenchy2 жыл бұрын

    Super feel... 🌹🌹

  • @AMALMUHAMMEDCH
    @AMALMUHAMMEDCH2 жыл бұрын

    ✨️✨️😍

  • @sarfarazalikp8284
    @sarfarazalikp82842 жыл бұрын

    😍😍😍😍

  • @abduljelil4459
    @abduljelil44592 жыл бұрын

    ❤️❤️❤️❤️💯💯🌹

  • @marwanriyaz6703
    @marwanriyaz67032 жыл бұрын

    Super ❤️❤️❤️

  • @saifuddinazhicode
    @saifuddinazhicode2 жыл бұрын

    🥰😍🥰😍🥰😍

  • @mshibub
    @mshibub2 жыл бұрын

    🌹🌹🌹👏👏👏

  • @marwanriyaz6703
    @marwanriyaz67032 жыл бұрын

    ❤️❤️❤️🔥🔥🔥🔥

  • @ayishapm8289
    @ayishapm82892 жыл бұрын

    ♥️♥️♥️♥️

  • @ashkabshac8830
    @ashkabshac88302 жыл бұрын

    💞

  • @salimt101
    @salimt1012 жыл бұрын

    ❤️❤️❤️⚘️⚘️

  • @abduljaleelpakara6409
    @abduljaleelpakara64092 жыл бұрын

    ❤️❤️❤️👌👌👌😘😘😘💕💕💕

  • @sulfeekerali1878
    @sulfeekerali18782 жыл бұрын

    ❤👍

  • @rahees6454
    @rahees64542 жыл бұрын

    💚💚💚💚💚💚💚

  • @jamsheeralimp1010
    @jamsheeralimp10102 жыл бұрын

    👍👍👍

  • @cpmuneerahmed
    @cpmuneerahmed2 жыл бұрын

    💕💕💕💕Good feel 💕

  • @nihadkcnihad
    @nihadkcnihad2 жыл бұрын

    😍❤️

  • @shefeekea2019
    @shefeekea20192 жыл бұрын

    ♥♥😍😍പ്രണ നാഥന്റെ പ്രണയ സംഗീതം 😍😍♥♥

  • @yoosuft1289
    @yoosuft12892 жыл бұрын

    Soopper song 🎧

  • @jahfarkyn
    @jahfarkyn2 жыл бұрын

    😍

  • @habeebrahman2307
    @habeebrahman23072 жыл бұрын

    ❤❤❤

  • @mujeebmhd
    @mujeebmhd2 жыл бұрын

    ♥♥

  • @Bilal-9198
    @Bilal-91982 жыл бұрын

    ഒരുപാടിഷ്ടം🖤💖

  • @afsalmt
    @afsalmt2 жыл бұрын

    💖

  • @niyaframapuram7961
    @niyaframapuram79612 жыл бұрын

    ഇഷ്ട്ടം ❣️

  • @munirbadsatrmltrml7887
    @munirbadsatrmltrml78872 жыл бұрын

    Supper🌹🌹🌹

  • @razakkarivellur6756
    @razakkarivellur67562 жыл бұрын

    Very nice.... 👍🏻

  • @shajeeh4322
    @shajeeh43222 жыл бұрын

    😇

  • @AbdulAzeez-xm8oy
    @AbdulAzeez-xm8oy2 жыл бұрын

    ❤️👌👌👌

  • @iumlstatusvideos7598
    @iumlstatusvideos75982 жыл бұрын

    പൊളി പാട്ട് 🥰ما شاء الله

  • @ameerm7894
    @ameerm78942 жыл бұрын

    Excellent 👌

  • @J3medias
    @J3medias2 жыл бұрын

    അടിപൊളി ആയിട്ടുണ്ട് സൂപ്പർ 🌹🌹🌹🌹🌹🌹

  • @soudamini147
    @soudamini1472 жыл бұрын

    Super.....

  • @IbrahimIbrahim-ws4ey
    @IbrahimIbrahim-ws4ey2 жыл бұрын

    Varygood👍♥️

  • @rafeeq.hareeri
    @rafeeq.hareeri2 жыл бұрын

    Masha Allah

  • @kabulliwalla1219
    @kabulliwalla12192 жыл бұрын

    Mashaallah 🥰🥰🥰🥰🥰👍👍👍👍

  • @abdulhafeez375
    @abdulhafeez3752 жыл бұрын

    Great

  • @foodandtravelkerala7564
    @foodandtravelkerala75642 жыл бұрын

    ❤️

  • @shynishameer6719
    @shynishameer67192 жыл бұрын

    🥰👍🏻

  • @muhammedmuhsin9908
    @muhammedmuhsin99082 жыл бұрын

    ഒരുപാട് ഇഷ്ട്ടം ❤️❤️❤️

  • @educorner2464
    @educorner24642 жыл бұрын

    ഹുബ്ബ്ല്ലാഹ് ❤❤

  • @muhammedmusthafa4443
    @muhammedmusthafa44432 жыл бұрын

    , mashaallah

  • @ibin__0727
    @ibin__07272 жыл бұрын

    Masha Allah 💖

  • @vedan350
    @vedan3502 жыл бұрын

    പൊളി 😍

  • @amjithamjith7105
    @amjithamjith71052 жыл бұрын

    Super song.

  • @salihkallaiclt
    @salihkallaiclt2 жыл бұрын

    Wow super

  • @kadalayibasith8603
    @kadalayibasith86032 жыл бұрын

    ❣️💥💥💥💥❣️

  • @muhammadalijauhar3553
    @muhammadalijauhar35532 жыл бұрын

    കമെന്റ് ബോക്സിൽ ബിൻസി സാറിന്റെ സ്റ്റുഡന്റസ് ആറാടുകയാണല്ലോ 🥳🥳

  • @irshadashrafiponnani2303
    @irshadashrafiponnani23032 жыл бұрын

    ♥ നന്നായിട്ടുണ്ട് ♥

  • @ajeeraji1213
    @ajeeraji12132 жыл бұрын

    Masha Allah subhanallah...🌹🌹🌹❤️❤️❤️🙏🙏🙏

  • @majithamanu2863
    @majithamanu28632 жыл бұрын

    സൂപ്പർ 👏👏

  • @faisalelachola4694
    @faisalelachola46942 жыл бұрын

    Super 😘

  • @salahu3931
    @salahu39312 жыл бұрын

    Uff poli 😍🥰💞

  • @mohammedarif.p3375
    @mohammedarif.p33752 жыл бұрын

    Suuuuper...

  • @anshidibnyoosuf3188
    @anshidibnyoosuf31882 жыл бұрын

    ഇലാഹീ ❤️

  • @naseemak3186
    @naseemak31862 жыл бұрын

    ما شاء الله

  • @mumthasriyas5021
    @mumthasriyas50212 жыл бұрын

    Sameer sir❤❤❤

  • @Time_For_Harsh
    @Time_For_Harsh2 жыл бұрын

    യാ ഹബീബി..... 🥰🥰😘😘

  • @sujinanazar6189
    @sujinanazar61892 жыл бұрын

    Super

  • @haneefakv4355
    @haneefakv43552 жыл бұрын

    അടിപൊളി

  • @faseelak1771
    @faseelak1771 Жыл бұрын

    Great feel

  • @jippooos
    @jippooos2 жыл бұрын

    ഇശ്ഖ്‌ ❣️

  • @suhailreddevil2698
    @suhailreddevil26982 жыл бұрын

    ഇശ്ഖ് ♥️

  • @fathiman7067
    @fathiman70672 жыл бұрын

    സാറിന്റെ പാട്ടുകൾ കേൾക്കാൻ ഇഷ്ട്ടാ 👌👌👌

  • @hafizmuhammed913
    @hafizmuhammed9132 жыл бұрын

    Eshq💖

Келесі