MEDAK FORT | 800 years old fort | ആന ദ്വാരം | സിംഹ ദ്വാരം | പ്രഥമ ദ്വാരം |Medak Church | Telangana

Subscribe and turn on notifications 🔔 so you don't miss any videos
നാട്ടുരാജ്യങ്ങളുടെ കാലത്ത് ഹൈദരാബാദിലെ പ്രധാന നാട്ടുരാജ്യങ്ങളിലൊന്നായിരുന്ന മേഡക് ഇന്ന് അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒരിടമാണ്. പഴയതിന്റെ സ്മരണകൾ ഒന്നും അവശേഷിപ്പിക്കാതെ തെലുങ്കാനയിലെ ഒരിടമായി മാറിക്കഴിഞ്ഞിരിക്കുന്നു ഇന്ന് മേഡക്. കോട്ടകളും ദേവാലയങ്ങളും ഒക്കെയായി സഞ്ചാരികൾക്ക് വ്യത്യസ്തത ഒരുക്കി കാത്തിരിക്കുന്ന മേഡക്കിലെ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലങ്ങൾ പരിചയപ്പെടാം.. മേഡക് കോട്ട കുന്നിൻമുകളിൽ സ്ഥിതി ചെയ്യുന്ന മേഡക് കോട്ട മേഡക് പട്ടണത്തിൻറെ അടയാളമാണ്. കാകതീയ രാജാകക്ൻമാരുടെ ഇടത്താവളം എന്ന നിലയിൽ ചരിത്രത്തിൽ ഇടം നേടിയിരിക്കുന്ന ഈ കോട്ട പന്ത്രണ്ടാം നൂറ്റാണ്ടിൽ പ്രതാപ രുദ്രയുടെ കാലത്താണ് നിർമ്മിക്കുന്നത്. മേതുകുതുർഗം എന്ന് പണ്ട് അറിയപ്പെട്ടിരുന്ന ഇതിന്റെ നിർമ്മാണത്തിൽ ചില പ്രത്യേകതകൾ കാണാം. കോട്ടയുടെ പ്രധാനപ്പെട്ട രണ്ടു വാതിലുകളിൽ ഹിന്ദു-ഇസ്ലാം വാസ്തു വിദ്യകൾ ഒരുപോലെ കൂടിച്ചേർന്നിട്ടുണ്ട്. കാലങ്ങളോളം കുത്തബ് ഷാഹികളുടെ കീഴിലായിരുന്നു കോട്ട. അവരാണ് കോട്ടയ്ക്കുള്ളിൽ മസ്ജിദും പത്തായപ്പുരയുമൊക്കെ നിർമ്മിച്ചിരിക്കുന്നത്.

Пікірлер: 5

  • @ridermachanKL06
    @ridermachanKL06 Жыл бұрын

    Sound super 👍👌

  • @-adilsha
    @-adilsha Жыл бұрын

    👍

  • @RealMediaOnline

    @RealMediaOnline

    Жыл бұрын

    thanks

  • @YatrayumaghoshavumTV
    @YatrayumaghoshavumTV Жыл бұрын

    Super narration

  • @VijeeshP-lu1nu
    @VijeeshP-lu1nu Жыл бұрын

    ഹലോ എന്തുകൊണ്ടാണ് ഇപ്പോൾ വീഡിയോ ഇടാത്തത് പിന്നെ തുടക്കം നല്ല വ്യൂ ഉണ്ടായിരുന്നല്ലോ പിന്നെ എന്താണ് കുറയൻ കാരണം കണ്ടിന്യൂയിറ്റി ഇല്ലാത്തതുകൊണ്ടാണോ ..

Келесі