മൻ കി ബാത്തിൽ താരമായി കാർത്തുമ്പി കുടകൾ; കുട നിർമ്മിച്ച് ജീവിതത്തിന് മേൽക്കൂര തീർത്ത് ആദിവാസി വനിതകൾ

കുട നിർമ്മാണത്തിലൂടെ ജീവിതമാർഗം കണ്ടെത്തിയ ആദിവാസി വനിതകളുടെ കൂട്ടായ്മ ശ്രദ്ധേയമാകുന്നു.
ഈ കൂട്ടായ്മ നിർമിക്കുന്ന കാർത്തുമ്പി കുടകൾ മഴയെ പ്രതിരോധിക്കുന്നത് പോലെ തന്നെ ഈ വനിതകളുടെ ജീവിതത്തിനും മേൽക്കൂര ഒരുക്കുകയാണ്.
വനിതകളുടെ നേതൃത്വത്തിൽ അട്ടപ്പാടിയിലെ ഗോത്ര സമൂഹം സംരംഭകത്തിന്റെ മികച്ച മാതൃകയാണ് അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പരാമർശിച്ചു.
(ഹോൾഡ് - വോയിസ് ഓവർ).
അട്ടപ്പാടിയിലെ അഗളിയിലെയും
പരിസരപ്രദേശത്തെ ആദിവാസി വനിതകളുമാണ് കുട നിർമ്മാണത്തിൽ സജീവമായിരിക്കുന്നത്. അൻപതോളം വനിതകളുടെ കൂട്ടായ്മയാണ് ഇവരുടെത്. ആദിവാസി ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന തമ്പ് എന്ന സംഘടനയുടെ ആഭിമുഖ്യത്തിലാണ് വനിതകളെ കുട നിർമ്മാണത്തിലേക്ക് എത്തിച്ചത്. കൂടെ നിർമ്മാണം ഇവരുടെ ജീവിതത്തെ നല്ല രീതിയിൽ തന്നെ മാറ്റിമറിച്ചിട്ടുണ്ടെന്ന് തമ്പ് കൂട്ടായ്മയിൽ 17 വർഷത്തോളമായി പ്രവർത്തിക്കുന്ന ലക്ഷ്മി ഉണ്ണികൃഷ്ണൻ പറയുന്നു. 750 ഓളം വനിതകൾക്ക് ഇവരുടെ ആഭിമുഖ്യത്തിൽ കൂട നിർമ്മാണത്തിൽ പരിശീലനം നൽകിയിട്ടുണ്ട്. സ്കൂളുകൾ, പട്ടികവർഗ്ഗ ഹോസ്റ്റലുകൾ, ടെക്നോപാർക്ക് കൂടാതെ കേട്ടറിഞ്ഞ് ഇവരുടെ കുട നിർമ്മാണത്തെ പ്രോത്സാഹിപ്പിക്കുന്ന ആളുകൾ എന്നിവരാണ് കാർത്തുമ്പി കുടയുടെ ഉപഭോക്താക്കൾ ' നേരത്തെ കുട നിർമ്മാണത്തിലൂടെ മികച്ച വരുമാനം ലഭിച്ചിരുന്നുവെങ്കിലും ഇന്ന് കുടകൾക്കുള്ള വർണ്ണപ്പകിട്ട് ലഭിക്കുന്ന കൂലിയിൽ ഇല്ല എന്നും ഈ വനിതകൾ പറയുന്നു. കുട നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കളുടെ വിലക്കയറ്റവും അതിനനുസരിച്ച് കുടയുടെ വിലയിൽ വർദ്ധന വരുത്താനാവാത്ത വിപണി മത്സരവും ഇവരെ പ്രതിസന്ധിയിൽ ആക്കുന്നുണ്ട്. എങ്കിലും നിലവിൽ ലഭിക്കുന്ന വരുമാനത്തിൽ ഇവർ സംതൃപ്തരാണ്. ജീവിതത്തിൽ സ്വന്തമായി വഴി കണ്ടെത്തി മുന്നേറുന്ന ഈ വനിതകളെ സഹായിക്കാൻ ഇനി സർക്കാർ പൊതുമേഖല തുടങ്ങിയവരുടെ സഹകരണം കൂടിയുണ്ടെങ്കിൽ കാർത്തുമ്പി കുടകൾ കൂടുതൽ കൂടുതൽ വിടരുക തന്നെ ചെയ്യും. അതിനൊപ്പം കൂടുതൽ ആദിവാസി വനിതകളുടെ ജീവിതവും
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
Follow us on:
🔗Twitter: / ddnewsmalayalam
🔗Facebook: / ddmalayalamnews

Пікірлер

    Келесі