Kanikanum Neram || Ganga Sasidharan || Violin ||

കുമാരി ഗംഗ ശശിധരനും ഗുരുവായ പ്രസിദ്ധ വയലിനിസ്റ്റ് അനുരൂപ് CS കൂടി തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നടത്തിയ വയലിൻ ഫ്യൂഷൻ
#Ganga #Anuroop#Kanikanum Neram
കണികാണും നേരം കമലനേത്രനെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിര-
മണിഞ്ഞുകാണേണം... ഭഗവാനേ!
നരകവൈരിയാം അരവിന്ദാക്ഷന്റെ
ചെറിയനാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നേൻ
അടുത്തുവാ ഉണ്ണീ... കണികാണ്മാൻ.
മലർ‌‍മാതിൻ കാന്തൻ, വസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന-
ച്ചിലമ്പിട്ടോടിവാ... കണികാണ്മാൻ.
ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവർ‌‍ന്നുണ്ണും കൃഷ്ണാ
അടുത്തുവാ ഉണ്ണീ... കണികാണ്മാൻ.
ബാലസ്ത്രീകടെ തുകിലും വാരിക്കൊ-
ണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണാ... കണികാണ്മാൻ.
എതിരെ ഗോവിന്ദനരികെ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ മന്ദ-
സ്മിതവും തൂകി വാ... കണികാണ്മാൻ.

Пікірлер: 9

  • @Mukundanputhiyapurayil
    @Mukundanputhiyapurayil3 ай бұрын

    ഗുരുവിനും ശിഷ്യ ക്കും അഭിനന്ദനങ്ങൾ നേരുന്നു .എൻ്റെ നാട്ടിലെ ക്ഷേത്രം, ഇവിടെ വരുന്നത് അറിഞ്ഞില്ല .❤

  • @musicdreamerforever
    @musicdreamerforever3 ай бұрын

    My favorite song Iam from Kerala always heard . Thank u kutty Ganga. ❤

  • @unnikrishnan.p.k.krishinan2877
    @unnikrishnan.p.k.krishinan28773 ай бұрын

    Super. Gives a big salute to the young artist 🙏🌹👌👌👌👌

  • @sarun0584
    @sarun05842 ай бұрын

    Nannayittundu mole valare santhosham ❤❤❤❤❤

  • @muralimarar784
    @muralimarar7844 ай бұрын

    Adipoli🌹🌹

  • @AshaAsha-ig2pb
    @AshaAsha-ig2pb3 ай бұрын

    🙏🏻🙏🏻

  • @raghavanchaithanya9542
    @raghavanchaithanya95424 ай бұрын

    Sooparayi

  • @ChithrasVlogs0521

    @ChithrasVlogs0521

    4 ай бұрын

    Thanks for watching.More videos uploading

  • @deepuvasudevan6205
    @deepuvasudevan6205Ай бұрын

    നന്നായി വരും 🙏

Келесі