കണ്ണനെ.. നേരിട്ട് കണ്ട അനുഭവങ്ങൾ..

Пікірлер: 2 200

  • @rajineerajabiju2139
    @rajineerajabiju21393 жыл бұрын

    അതിസുന്ദരം മനോഹരം മറ്റൊരാളിന്റെ സങ്കടം കേൾക്കുമ്പോൾ കണ്ണ് നിറയും എന്നാൽ ഭക്തികൊണ്ട് കണ്ണ് നിറക്കാൻ അങ്ങേയ്ക്ക് കഴിഞ്ഞു കൃഷ്ണ ഭക്തനായ അങ്ങയുടെ പാദങ്ങളിൽ 100 കോടി പ്രണാമം

  • @noufalenamav5036
    @noufalenamav50362 жыл бұрын

    ഇതെല്ലാം കേൾക്കുമ്പോൾ : ഗുരുവായൂർ നാട്ടിൽ ജനിക്കാൻ കഴിഞ്ഞത് സന്തോഷം : (നൗഫൽ ചാവക്കാട് )

  • @anoopp4816

    @anoopp4816

    Жыл бұрын

    ജനിക്കുന്ന, ജീവിക്കുന്ന സ്ഥലത്തിന്, അത് പാവനമായ സ്ഥലമാണെങ്കിൽ അവിടത്തെ ആളുകളിൽ ഒരു പ്രത്യേക എനർജി അല്ലെങ്കിൽ നൈർമല്യം ഉള്ളതായി തോന്നിയിട്ടുണ്ട്. (100 % ആളുകൾക്ക് എന്നല്ല ഉദ്ദേശിച്ചത്).

  • @sreejithshankark2012

    @sreejithshankark2012

    Ай бұрын

    🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @prasannanperappu1343
    @prasannanperappu13433 жыл бұрын

    ഞാൻ വേറൊരു അനുഭവം പറയാം. കഴിഞ്ഞ വർഷം ജനുവരിയിൽ ഒരു സ്വപ്നം കണ്ടു. ഞാൻ ഗുരുവായൂരഅമ്പലത്തിൽ കണ്ണന്റെ മുൻപിൽ നില്കുന്നു. തൊഴുതു ഭഗവാന്റെ മുഖത്ത് നോക്കിയപ്പോൾ ആ വിഗ്രഹം എന്നോട് സംസാരിക്കുന്നു. എനിക്ക് കഞ്ഞിയും കല്ലിൽ അരച്ച ചമ്മന്തിയും വേണം ഞാൻ ഇറങ്ങി ഓടി നടന്നു. എവിടെയൊക്കെയോ പോയി കഷ്ട പെട്ടു കഞ്ഞി ഉണ്ടാക്കി ഒരു അമ്മൂമ്മയുടെ അടുത്ത് കാര്യം പറഞ്ഞു . അമ്മ ഒരു കല്ല് ലംണിച്ചു തന്നു. ഈ കഷ്ടപ്പാടെല്ലാം ഞാൻ അറിയുന്നുണ്ട്. എല്ലാം ശേരിയാക്കി കഞ്ഞി നല്ല ച്ചുടുണ്ട്. എന്റെ സാരിയുടെ തുമ്പു മടക്കി ഈ കഞ്ഞി അതിൽ വെച്ച്. ഞാൻ കേറിചെന്നപ്പോൾ ആരൊക്കെയോ പറയുന്നു കണ്ണന്റെ അമ്മയാണ് കഞ്ഞി കൊടുക്കാൻ പോകുന്നെന്ന്. ഞാൻ മുൻപിൽ ചെന്ന്. എന്റെ കയ്യിൽ നിന്ന് ആ കഞ്ഞി തിടുക്കപ്പെട്ടു വ്വാങ്ങി. ചമ്മന്തിയും. എന്നിട്ട് ഭയപ്പാടോടെ എന്നോട് പറയുകയാണ് ഗ്രഹണം വരുന്നു ഓടി എല്ലാവരോടും വീട്ടിൽ പോയി പുറത്തിറങ്ങാതെ വീടിനകത്തു ഇരിക്കാൻ. പിറ്റേന്ന് അടുത്തുള്ള അമ്പലത്തിൽ പോയി തിരുമേനിയോടെ കാര്യം പറഞ്ഞു. അപ്പോൾ പറഞ്ഞു വീട്ടിലുള്ള കണ്ണൻ നല്ല ശക്തി യായെന്നു. പക്ഷെ പിറ്റേ മാസം മനസിലായി. എന്റെ കണ്ണൻ എന്നോട് പറഞ്ഞത് കൊറോണ വരുന്നു. വീടിനു വെള്ളിയിൽ ഇറങ്ങേണ്ട എന്നാണ്ണെന്നു

  • @prasannanperappu1343
    @prasannanperappu13433 жыл бұрын

    ഞാൻ കുട്ടികാലം മുതൽ ഗുരുവായൂരപ്പനെ പൂജിക്കുമായിരുന്നു.ഞങ്ങൾ മൂന്ന് പെൺപിള്ളേർ ആയിരുന്നു അത് കൊണ്ട് കണ്ണനെ ഞാൻ മോനെ എന്നാണ് വിളിച്ചിരുന്നത്. എന്റെ വീടിന്റെ ബാക്ക് സൈഡിൽ ആയിരുന്നു പൂജമുറി. നാമം ജപിക്കുമ്പോൾ സന്ധ്യ കഴിഞ്ഞാൽ പേടിയാണ്. ഒരു ദിവസം ഞാൻ കണ്ണനോട് പറഞ്ഞു. എന്റെ മോനെ എനിക്ക് ഇരുട്ട് വീണാൽ ഇവിടെ ഇരുന്നു നാമം ജപിക്കാൻ പേടിയാണ്. ഇത് പറഞ്ഞപ്പോൾ എന്റെ കണ്ണന്റെ ഫോട്ടോയിൽ ആ കണ്ണ് ഒന്ന് അടഞ്ഞ പോലെ തോന്നി. പിറ്റേന്ന് ഒരു കാക്ക എന്റെ മുൻപിൽ ഒരു അണ്ണാൻ കുഞ്ഞിനെ കൊത്തി കൊണ്ടിട്ടു. ഞാൻ അതിനെ പരിപാലിച്ചു. കൂട്ടിൽ അടയ്ക്കാതെ വളർത്തി. പിന്നെ ഞാൻ വീട്ടിലുള്ളപ്പോൾ എപ്പോഴു എന്റെ കൂടെ യാണ്. നാമം ജെപിയ്ക്കുപോൽ എന്റെ അടുത്ത് അവൻ കാണും. ഏതാണ്ട് ഒന്നര വർഷം കഴിഞ്ഞു എന്റെ കല്യാണം ഉറപ്പിച്ചു. ജാതകം കൈമാറിയത്തിന്റെ അന്ന് ഉച്ചയ്ക്ക് അവണേ കാണാതായി. അന്ന് രാത്രിയും വന്നില്ല ഞാൻ പൂജമുറിയിൽ പോയി നാമം ജപിച്ചില്ല. കരഞ്ഞു. വീട്ടിൽ എല്ലാവർക്കും വിഷമമായി. പിറ്റേന്ന് രാവിലെ ഞാൻ പല്ല് തേച്ചു സൂര്യനമസ്കാരം കഴിഞ്ഞു പടിയിൽ ഇരുന്നു അവന്റെ പേര് വിളിച്ചു കൊണ്ടിരുന്നു. അവിടെ ഒരുപാടു അണ്ണാൻ കളിക്കുന്നുണ്ടായിരുന്നു. എന്റെ വിളി കേട്ടു അവൻ അവരുടെ കൂട്ടത്തിൽ നിന്ന് എന്റെ മുൻപിൽ വന്നു. തോളിൽ ചാടികയറി. ഞാൻ കരഞ്ഞു. അപ്പോൾ എന്റെ കണ്ണുനീര് അവൻ കുടിച്ചു. ഉമ്മ തന്നു ഒരൊറ്റ പോക്ക്. പിന്നെ കണ്ടിട്ടില്ല. പക്ഷെ അന്ന് രാത്രി ഉറക്കത്തിൽ ഒരു ആൺകുട്ടി എന്നോട് പറഞ്ഞു. കൂട്ടിനാണ് ഞാൻ വന്നത്. ഇനി കൂടായല്ലോ ഞാൻ പോവാ. എന്ന് പറഞ്ഞു. പിന്നെ എനിക്ക് സങ്കടം തോന്നിയിട്ടില്ല. ഇപ്പോഴും ഉണ്ട്‌ എന്റെ കണ്ണൻ എന്നോടൊപ്പം

  • @vivekmv2204
    @vivekmv22043 жыл бұрын

    ഭാഗവതം കേട്ടിട്ടില്ല, വായിച്ചിട്ടില്ല, ഭഗവദ്ഗീത വായിച്ചിട്ടില്ല, ഗുരുവായൂര് പോലും ഒന്ന് ഇന്ന് വരെ പോകാൻ പറ്റിയിട്ടില്ല, പക്ഷെ കണ്ണനെ പറ്റി കേൾക്കുമ്പോൾ അറിയാതെ കണ്ണ്‌ നിറഞ്ഞു പോകും, മനസ്സ് വാത്സല്യകൊണ്ട് നിറയും....

  • @rakheepisharody8906

    @rakheepisharody8906

    3 жыл бұрын

    Bhagavan kondethikum

  • @radhikarajeev4264

    @radhikarajeev4264

    3 жыл бұрын

    That's true love for krishna

  • @malavika2119

    @malavika2119

    3 жыл бұрын

    Samayam akumbo kannan thane ethikuto.. Athanu kannan

  • @dr.edanadrajannambiar8793

    @dr.edanadrajannambiar8793

    3 жыл бұрын

    Vykaathe ഗുരുരുവായൂരപ്പനെ കാണാൻ ഇടവരും

  • @remadevibiju7217

    @remadevibiju7217

    3 жыл бұрын

    എനിക്കും അങ്ങനെ തന്നെ

  • @sathigk4971
    @sathigk49713 жыл бұрын

    ആ പരമാത്മ സ്വരൂപത്തെിൻെറ അനുഭവകഥ കേട്ട് കണ്ണ് നിറഞ്ഞു.... കണ്ണാ....അവിടുത്തെ കൃപ എല്ലാവരിലും ഉണ്ടാകട്ടെ...

  • @kavitharaviravi7455

    @kavitharaviravi7455

    3 жыл бұрын

    kannaaa bagavana katholanae

  • @kurupkgm4014

    @kurupkgm4014

    3 жыл бұрын

    Nalla anubhava katha.kelkan saadhichathil charithartyamundu

  • @rishimantrachannel6416

    @rishimantrachannel6416

    3 жыл бұрын

    മകൾക്ക് ചിതക്ക് തീ കൊടുക്കാൻ പാടുണ്ടോ? കാണുക: kzread.info/dash/bejne/hHiYtJWPh72tfM4.html

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️

  • @minimadhavan7024
    @minimadhavan70242 жыл бұрын

    വളരെ നന്ദി ഇത്രയും നല്ല വാക്കുകൾ ക്ക്. Vdo അവസാനിപ്പിക്കുന്ന രീതി... 👍... ശാന്തമായീ. ചാനൽ സബ്സ്ക്രൈബ് ചെയ്യു എന്ന്ള്ള ബഹളം ഇല്ല.. മറ്റ് ശബ്ദ കോലാഹലങ്ങൾ ഇല്ല്ല. ആലുവ manappurath അലിലകൾ നിശബ്ദമായ പോലെ.... മനോഹരമയി അവസാനിച്ചു 🙏🙏🙏

  • @chithramalayath9529
    @chithramalayath95293 жыл бұрын

    എന്റെ 7വയസുള്ള മകൻ ചെറുപ്പം മുതലേ കണ്ണന്റെ വല്യ ഭക്തനാണ്.ഇന്നവൻ ലുക്കീമിയ ട്രീട്മെന്റിലാണ്. അവനനുഭവിക്കുന്ന കടുത്ത പരീക്ഷണങ്ങൾ ഞങ്ങളുടെ ഹൃദയം നുറുക്കുമ്പോഴും പുഞ്ചിരിയോടെ എന്റെ കുട്ടി പറയും. ഇതൊക്കെ കണ്ണന്റെ പരീക്ഷണങ്ങളാണമ്മേ ന്ന്... എന്റെ അസുഖം കണ്ണൻ മാറ്റിതരും ന്ന്.. കൃഷ്ണാ... 🙏🙏

  • @renjinivt6130

    @renjinivt6130

    2 жыл бұрын

    Theerchayaayum matti tharum🙏🙏🙏

  • @s_u_r_y_a._____

    @s_u_r_y_a._____

    4 ай бұрын

    അതെ ഭേദമാക്കി തരും❤

  • @Loxgamer69

    @Loxgamer69

    4 сағат бұрын

    ഞങ്ങളുടെ മകനും ട്രീറ്റ്മെന്റ് നടത്തേണ്ടി വന്നിരുന്നു 6വയസ്സിൽ... മോൻ പൂജമുറിയിൽ കുഞ്ഞി കണ്ണനെ പൂജിച്ചിരുന്നു.. കണ്ണൻ കൂടെ ഉണ്ടായിരുന്നു... അന്നും ഇന്നും... 🙏🏻🙏🏻

  • @parameswarannambiar9054
    @parameswarannambiar90544 жыл бұрын

    കൃഷ്ണകഥ കേട്ട് വളരെയധികം സന്തോഷം ഉണ്ടായി.

  • @meenasanthamma3309

    @meenasanthamma3309

    3 жыл бұрын

    രോമാഞ്ചമുണ്ടായി സർ, കൃഷ്ണാ......

  • @minisiva9011

    @minisiva9011

    3 жыл бұрын

    സാറിന്റെ അനുഭവങ്ങൾ കേട്ട് കണ്ണുകൾ നിറഞ്ഞു... മനസ്സും.. എന്റെ കണ്ണാ..🙏🙏

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️

  • @rajeevsreedharan9798
    @rajeevsreedharan97984 жыл бұрын

    20 മിനിട്ട് മറ്റൊന്നും ഓർക്കാതെ കൃഷ്ണ കൃപയിൽ അലിഞ്ഞിരുന്നു. താങ്കളുടെ ജന്മോദ്ദേശ്യം ഇതു തന്നെയാണ്. നന്ദി

  • @bysudharsanaraghunadh1375

    @bysudharsanaraghunadh1375

    3 жыл бұрын

    കണ്ണാ

  • @sheelasuuuper9182

    @sheelasuuuper9182

    3 жыл бұрын

    Parayan vaakkukalilla

  • @geethugopu4424

    @geethugopu4424

    2 жыл бұрын

    💯♥️♥️♥️

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️

  • @sruthyjayaprakash5903
    @sruthyjayaprakash59033 жыл бұрын

    എന്റെ ഐശ്വര്യം എല്ലാം നീയ് ആയിരുന്നു കൃഷ്ണ. നിന്നെ ഞാൻ മറന്നു അന്ന് മുതൽ എന്റെ പതനം തുടങ്ങി. എന്റെ കൃഷ്ണ എന്നോട് ക്ഷേമിക്കാനെ. സമസ്ത അപാരതവും എന്നോട് പൊറുക്കണേ ഭഗവാനെ. നീയേ എനിക്ക് ഉള്ളു നീയ് മാത്രം. ഇനി ഒരിക്കലും ഭഗവാനെ നിന്നെ ഞാൻ മറക്കില്ല. മറന്നു ഉള്ള ജീവിതം എനിക്ക് ഇല്ല. നീയ് തന്നെ ആണ് ഞാൻ. നിന്റെ കൃപ തന്നെയാണ് ഈ ജീവിതം. എന്നെ അവിടെന്നു രക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️🙏🙏🙏🙏🙏🙏🙏🙏🙏

  • @dr.edanadrajannambiar8793

    @dr.edanadrajannambiar8793

    2 жыл бұрын

    ഇനിയും തുടരു കണ്ണനോട് ഉള്ള ഇഷ്ട്ടം

  • @suryasurendran2554
    @suryasurendran25542 жыл бұрын

    രാധേ... രാധേ.... കണ്ണുനിറഞ്ഞു കേൾക്കുന്നു.. ആ കണ്ണൻറെ രാധ എന്ന സീരിയലിൽ രാധ ദേവിക്ക് ശബ്ദം നൽകാൻ കഴിഞ്ഞ മഹാ ഭാഗ്യം സിദ്ധിച്ചവളാണ് ഞാൻ.... രാധേ... രാധേ.....

  • @Radh333

    @Radh333

    Жыл бұрын

    ❤️🙏🏻🙏🏻

  • @dr.shimakapil6446
    @dr.shimakapil64463 жыл бұрын

    എനിക്ക് അത്ഭുതം തോന്നിയത്, എനിക്കുണ്ടായ അനുഭവങ്ങളും അങ്ങയുടേയും തമ്മിലുള്ള സാദൃശ്യമാണ്..ഞെട്ടിച്ചു കളയുന്നു... ഊണ് കഴിക്കാൻ പറ്റാഞ്ഞപ്പോൾ, പിറന്നാളിന്റെ അന്ന്, അമ്മ കാത്തു നിന്നതും ഒരു മുത്തശ്ശി എന്നെ മാടി വിളിച്ചതും "മോളേ, അല്പം ചോറ് ഉണ്ട് ഈ പൊതിയിൽ, ഭഗവാന്റെ.." എന്ന് പറഞ്ഞു കൈ നീട്ടിയതും ആ പൊതിയുമായി ഞാൻ എന്റെ അമ്മയുടെ അടുത്തേക്ക് ഓടിച്ചെന്നതും ഒക്കെ...ആ സുന്ദരി മുത്തശ്ശിയെ അവിടെയൊക്കെ ഞാൻ നോക്കിയതും.. അമ്മയെ കാണിക്കാൻ.. അപ്പോഴേക്കും മുത്തശ്ശിയെ കാണുന്നില്ല...🙏🙏🙏🙏🙏🙏ഭൂമിയിലെ വൈകുണ്ഡം ആണ് ഗുരുവായൂർ.. അച്ഛൻ പറയുമായിരുന്നു....... ഒരുപാട് സന്തോഷം അങ്ങയുടെ അനുഭവങ്ങൾ കേൾക്കാൻ സാധിച്ചതിൽ ......🙏🙏🙏🙏🙏🙏🙏

  • @krishnapriya4295
    @krishnapriya42953 жыл бұрын

    ജീവിതത്തിൽ ഏറ്റവും വിഷമകരമായ ഘട്ടത്തിലൂടെയാണ് ഞാൻ ഇപ്പോൾ കടന്നുപോകുന്നത്.... കണ്ണാ അവിടുന്ന് എനിക്കു തുണയായി കൂടെ ഉണ്ടാവേണമേ🙏🙏🙏

  • @anagha953

    @anagha953

    3 жыл бұрын

    Bagavante anugraham undavatte🙏Ellathinhm koode Guruvayoorappan indavum

  • @parthasarathy-bn8xe

    @parthasarathy-bn8xe

    6 ай бұрын

    ഞാനും വളരെ സങ്കട ഘട്ട ത്തിൽ ആണ് പോയിട്ടിരിക്കുന്നത് ജീവിക്കാനും വയ്യ മരിക്കാനും വയ്യത്ത അവസ്ഥ യിൽ മുന്നിൽ കുട്ടികൾ

  • @Shijo-jh1qu

    @Shijo-jh1qu

    4 ай бұрын

    തീർച്ചയായും കണ്ണൻ കൂടെ ഉണ്ടാവും🙏 ഹരേ കൃഷ്ണാ🥰

  • @babuk128
    @babuk128 Жыл бұрын

    ശ്രീ ഗുരുവായൂരപ്പാ അങ്ങയുടെ കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി..ഇന്നാണ് ഇത് കേൾക്കാൻ ഭഗവാൻ അവസരം തന്നത്..🙏🙏🙏🙏

  • @rishikeshka.19
    @rishikeshka.193 жыл бұрын

    ഇത്തരം അനുഭവം ചിലപ്പോഴൊക്കെ ഉണ്ടായിട്ടുണ്ട്. അന്നെല്ലാം കണ്ണ് നിറഞ്ഞിട്ടുമുണ്ട്. പക്ഷെ അതിനെ ഇത്രയേറെ ഭാവ തീവ്രതയോടെ മറ്റുള്ളവരിലേക്ക് എത്തിക്കുവാനുള്ള അങ്ങയുടെ പാടവം അസാധ്യം. അതാണ് അങ്ങേക്ക് കിട്ടിയ ഗുരുവായൂരപ്പന്റ അനുഗ്രഹം 🙏🙏

  • @shobhanakrishna3491
    @shobhanakrishna34913 жыл бұрын

    എൻ്റെ കണ്ണാ ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ എൻ്റെ ഭാഗ്യം ഹരേ കൃഷ്ണനന്ദി സ്വാമി

  • @bysudharsanaraghunadh1375

    @bysudharsanaraghunadh1375

    3 жыл бұрын

    രാധേ ശ്യാം

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️

  • @sreejagopi1832

    @sreejagopi1832

    2 жыл бұрын

    അതുപോലെ തന്നെ ഇവിടെയും . ആ അനുഭവം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു.

  • @sreesree1111
    @sreesree11113 жыл бұрын

    കേൾക്കാൻ കഴിഞ്ഞത് പുണ്യം 🙏🙏🙏ഈ ശ്രേഷ്ഠമഹാന്‌ഭാവനെ അനുഗ്രഹിച്ച പോലെ കണ്ണാ ഈ മഹാപാപിയെയും അനുഗ്രഹിക്കണേ 🙏🙏🙏കരഞ്ഞു കൊണ്ടല്ലാതെ ഈ അനുഭവങ്ങൾ കേൾക്കാൻ സാധിക്കില്ല ❤

  • @lekshmilachu7722
    @lekshmilachu77223 жыл бұрын

    ഓർമ വെച്ച നാൾ മുതൽ ഞാൻ നാരായണാ എന്നു മാത്രമേ ഉരുവിട്ടുട്ടുള്ളൂ. ഏത് ഒരു അമ്പലത്തിൽ പോയാലും ഓം നമോ നാരായണാ എന്നാണ് ആദ്യം നാവിൽ വരുന്നത്. പലപ്പോഴും ഞാൻ വിചാരിച്ചിട്ടുണ്ട് എന്തേ എനിക്ക് തെറ്റ് പറ്റുന്നത് എന്നു. പിന്നെ മനസിൽ ഓർക്കും നാരായണനിൽ എന്റെ മനസ്സ് അത്ര അലിഞ്ഞു ചേർന്നത് കൊണ്ടാക്കും എന്നു .വീട്ടിൽ ആയാലും മറ്റെവിടെ ആയാലും പെട്ടെന്ന് നാവിൽ എന്റെ നാരായണാ എന്ന് പറഞ്ഞു പോകും. ചിലപ്പോഴൊക്കെ എന്റെ അമ്മ ചോദിക്കും നിനക്ക് വട്ടാനോ എന്നു. കാരണം നിനച്ചിരിക്കാത്ത നേരത്തിൽ പോലും ഞാൻ ഭഗവാനെ വിളിക്കും. അതും ഒരു ചെറിയ ഞെട്ടലോടെ. കൊല്ലത്തുള്ള എനിക്ക് ഇത് വരെ പത്മനാഭനെയോ ഗുരുവയുരപ്പാനെയോ ഒരു നോക്കു കണ്ടു തൊഴാൻ സാധിച്ചിട്ടില്ല. എന്തേങ്കിലും ഒരു കാരണം ഉണ്ടായി ആ പോക്ക് തടസപ്പെടും. ചിലപ്പോൾ എന്റെ ഭക്തിയിൽ ഭഗവാൻ തൃപ്തൻ ആയിട്ടുണ്ടാവില്ല.അല്ലെങ്കിൽ ഞാൻ എന്തേലും തെറ്റ് ചെയ്തിട്ടുണ്ടാക്കും. ഒരുപാട് സങ്കടം ഉണ്ട്. ചിലപ്പോഴൊക്കെ നാരായണാ എന്ന വിളിയോട്‌ഒപ്പം എന്റെ കണ്ണും നിറയും കാരണം ഒന്നും ഇല്ലെങ്കിൽ പോലും. ഈ അക്ഷരം കുറിക്കുമ്പോഴും എന്റെ കണ്ണുകൾ നിറയുന്നു. സർവ്വവും നീ ആണ് നാരായണാ എനിക്ക് സർവ്വവും....... ഹരേ കൃഷ്ണാ 🙏🙏🙏

  • @sreesreeni5380
    @sreesreeni53803 жыл бұрын

    കണ്ണാ ഞാൻ ആഗ്രഹിച്ചതെല്ലാം നീ തന്നിട്ടുണ്ട് എന്റെ കുടുംബത്തെ ഒരു രോഗവും വരാതെ കാത്തു സൂക്ഷിക്കണേ കൃഷ്ണാ...... ഭഗവാനെ

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️🕉️🕉️🕉️

  • @BRO-qb7ce
    @BRO-qb7ce3 жыл бұрын

    കണ്ണ് നിറയാതെ ആർക്കും ഇത് കേട്ട് പോകാൻ കഴിയില്ല... ഒപ്പം മനസും കൃഷ്ണ ഭക്തിയാൽ നിറയുന്നു... ഹരേ കൃഷ്ണ... രാധേശ്യാം....

  • @jyothikp530

    @jyothikp530

    3 жыл бұрын

    OM NAMO NARAYANAYA

  • @cpjayanthi3005

    @cpjayanthi3005

    3 жыл бұрын

    കണ്ണുകൾ നിറഞ്ഞൊഴുകി.മനസ്സിൽ കണ്ണൻ മാത്രമായി.ഈ അനുഭവം നൽകിയ അങ്ങേയ്ക്ക് സാദര നമസ്കാരം

  • @unnikrishnank.k5617

    @unnikrishnank.k5617

    3 жыл бұрын

    സത്യം🙏

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️🕉️🕉️🕉️

  • @remaniamma189
    @remaniamma1893 жыл бұрын

    സന്തോഷം ഈ അനുഭവങ്ങൾ കേട്ടപ്പോൾ ഭഗവാനെ കാണുന്നതുപോലെ തോന്നി 🙏🙏🙏

  • @ameermirza3733
    @ameermirza3733 Жыл бұрын

    കണ്ണാ..... ഭഗവാനെ കുറിച്ച് ജ്യോതിഷ വാർത്തയിൽ കേട്ടപ്പഴാണ് ഇവിടെ അന്നേഷിച്ചു വന്നത് ... ഭഗവാനെ ഒരുപാട് ഇഷ്ടമാണ് കഥകൾ കേൾക്കാൻ നല്ല ഇഷ്ടം ആണ് ❤️😘❤️

  • @Davey1022
    @Davey10223 жыл бұрын

    ☺️... my friends Amma told a similar story ... her Amma was supposed to bring the paddy for payasam at guruvayoor... her husband could not go with her ... those times were no electricity and bus was a scarcity . She mustered all courage and set on her journey to guruvayoor ... at the temple steps she was confused not knowing what to do and how . There came a young man who helped her with the procedures at the temple ... and once the pooja was over and payasam was received , she was about to leave . Till she boarded the bus , the young man was with her .. but when she was about to board she turned and he was not to be seen . Till today aunty believes that was krishna .

  • @dr.edanadrajannambiar8793

    @dr.edanadrajannambiar8793

    3 жыл бұрын

    ഹരേ കൃഷ്ണ

  • @bysudharsanaraghunadh1375

    @bysudharsanaraghunadh1375

    3 жыл бұрын

    ഹരേ കൃഷ്ണ

  • @rekhabiju1323

    @rekhabiju1323

    2 жыл бұрын

    🙏

  • @keerthymohan369

    @keerthymohan369

    Жыл бұрын

    ഹരേ കൃഷ്ണാ..... 🙏🏻🙏🏻🙏🏻

  • @babus1407
    @babus14073 жыл бұрын

    താങ്കളുടെ കഥ കേട്ട് കരഞ്ഞ് പോയി. ഹരെ കൃഷ്ണ'

  • @harinslal9131
    @harinslal91313 жыл бұрын

    " ഹേ , മഹാത്മാവേ , കൃഷ്ണാമൃതം ഭുജിച്ച അങ്ങയുടെ കാല്ക്കൽ ഈ ദരിദ്രൻ്റെ ദണ്ഡനമസ്ക്കാരം. "

  • @jayalekshmys6345

    @jayalekshmys6345

    3 жыл бұрын

    മഹാത്മാവ് ആണ് അങ്ങ്.🙏🙏🙏

  • @jayalakshmi4165

    @jayalakshmi4165

    3 жыл бұрын

    കൃഷ്ണാ.........

  • @sulabhagopinath6739

    @sulabhagopinath6739

    3 жыл бұрын

    രാധേ കൃഷ്ണ 🌹🌹🌹

  • @anoopaji1469

    @anoopaji1469

    3 жыл бұрын

    രാധേ കൃഷ്ണ

  • @vijayakrishnantp8655

    @vijayakrishnantp8655

    3 жыл бұрын

    ഏതു തരത്തിലാണ്: നിങ്ങൾ: ദരിദ്രൻ.... ഭക്തി: ജ്ഞാനം''.. സമ്പത്ത്.... സ്നേഹം.... സഹവർത്തിത്വം.... കരുണ:: - ..etc ?!!നിങ്ങൾ ഇപ്പോൾ .... ജീവിച്ചിരിക്കുന്നില്ലേ... പഞ്ചേന്ദ്രിയങ്ങളിൽ കൂടി നിങ്ങൾ ..... ജീവിതത്തെ.... ആ സ്വ ദിക്കുന്നില്ലേ.'' '!!!

  • @retnammagopal1579
    @retnammagopal15799 ай бұрын

    എന്റെ കണ്ണാ 🙏🙏🙏🙏ഇത് കേട്ടിട്ട് കണ്ണ് നിറഞ്ഞു എന്ന് മാത്രമല്ല കരഞ്ഞു പോയി. അങ്ങ് ഭാഗ്യവനാണ്. കണ്ണന്റെ കഥകൾ ഇങ്ങനെ പറയാൻ പറ്റുന്നുണ്ടല്ലോ. എത്ര പേരെ സന്തോഷം കൊണ്ട് കരയിച്ചു. അങ്ങയുടെ പാദത്തിൽ കോടി നമസ്കാരം 🙏🙏🙏🙏

  • @reejamohandas7124
    @reejamohandas7124 Жыл бұрын

    എന്റെ കൃഷ്ണാ ഇതൊക്കെ കേൾക്കാൻ എനിയ്ക്കൊരു ജന്മം തന്നല്ലോ കണ്ണാ എന്റെ ഭഗവാനെ 🙏🌹

  • @lathapa7551
    @lathapa75513 жыл бұрын

    ആദ്യാവസാനം കണ്ണുനീരോടെ അല്ലാതെ കേൾക്കാനും കാണാനും കഴിഞ്ഞിട്ടില്ല..പ്രണാമം 🙏🙏

  • @geethapurushothaman231

    @geethapurushothaman231

    Жыл бұрын

    കൃഷ്ണ ഗുരുവായൂരപ്പാ കണ്ണ് നിറയാതെ വിങ്ങി പൊട്ടാതെ അങ്ങയുടെ അനുഭവം കേൾക്കാൻ കഴിഞ്ഞില്ല. 🙏🏽🙏🏽🙏🏽

  • @nrcpulluvazhy
    @nrcpulluvazhy3 жыл бұрын

    ഹൃദയസ്പർശിയാണ് സംഭവം. അങ്ങേയ്ക്ക് നന്ദി. ശുദ്ധമായ മനസ്സിൽ കണ്ണനും രാധയുമുണ്ടാകും. അതാണല്ലോ അർദ്ധ നാരീശ്വര സങ്കല്പവും. ഭക്തിയിലാണ്ട മനസ്സിൽ ശുദ്ധിയുണ്ടാകും അവിടെ കണ്ണനും രാധയുമുണ്ടാകും

  • @singersoumyapurushothamans1512

    @singersoumyapurushothamans1512

    3 жыл бұрын

    kzread.info/dash/bejne/aZyhxNWEm7izipc.html

  • @mrs.krishnanair3363
    @mrs.krishnanair33633 жыл бұрын

    എനിക്കും ഒരു അനുഭവം ഗുരുവായൂരിൽ വെച്ചുണ്ടായI. ഹോട്ടലിൽ കയറി ഭക്ഷണം കഴിക്കാൻ ചെന്നതപ്പോൾ ഭക്ഷണം കിട്ടാൻ വൈ ഗി യത് കൊണ്ട് ദേഷ്യപ്പെട്ടു താൻ കഴിക്കാതെ, ഞങ്ങളെ കഴിച്ചിട്ട് ഇറങ്ങിയാൽ മതി എന്ന് കടിപ്പിച്ച് പറഞ്ഞു എൻ്റെ ഭർത്താവ് ഇറങ്ങി പോയി. ഭക്ഷണം കഴിക്കാതെ ക്യൂവിൽ (diabetic കൂടിയാണ്), നിൽക്കുമ്പോൾ ഞങ്ങളോട് "നിങ്ങളുടെ യൊക്കെ വയറു നിറഞ്ഞു. ഞാൻ മാത്രം ഇവിടെ കാലി വയറോട്. എനിക്ക് വയ്യ. തല ചുറ്റുന്നു. നമുക്ക് തിരിച്ചു പോകാം" എന്ന് പറഞ്ഞപ്പോൾ എനിക്ക് എന്ത് ചെയ്യണം എന്നറിയാതെ കൃഷ്ണ കൃഷ്ണ എന്ന് വിളിച്ചു , കണ്ണുനീരോടെ പറഞ്ഞു " pl ഇത്രേം ദൂരം വന്നിട്ട് ഇത്രേം നേരം നിന്നിട്ട് ദർശന സമയത്ത് എങ്ങനെ ഭഗവാനെ കാണാതെ പുറത്ത് പോവുന്നത്. ഒന്ന് ഷെമി ക്ക്". അങ്ങേരു കുറെ ചീത്ത പറഞ്ഞു. ഞാൻ ഭഗവാനോട് " എൻ്റെ കൃഷ്ണ എനിക്കറിയില്ല. കണ്ണനെ തൊഴുമ്പോൾ ഇതേഹത്തിണ്ടെ വയറു നിറഞ്ഞ് ഇരിക്കണം" എന്ന് പ്രാർത്ഥിച്ചു. ഞങ്ങളെ അഗത് വിട്ടു. പിറുപിറുത്തു കൊണ്ട് ഭർത്താവും. അപ്പോ മേലെ തുലാഭാരം കൗണ്ടറിൽ നിന്ന് ഒരാൽ എൻ്റെ നേർക്ക് ഒരു ചീർപ്പ് പഴം നീട്ടി പ്രസാദം എടുത്തോളൂ എന്ന്. കണ്ണീരോടെ ഇതെന്തൽപുതം. കണ്ണാ നന്നി എന്നും പറഞ്ഞു നിന്നപോ അതിൽ രണ്ട് പഴം എടുത്തു കഴിച്ചു വയർ നിറഞ്ഞു എന്ന് എൻ്റെ ഭർത്താവ് പറഞ്ഞു. വിശ്വസിക്കാൻ പറ്റാത്ത ഞാനും. എൻ്റെയും പ്രാർത്ഥന ഭഗവാൻ കേട്ട്. ശിപ്ര പ്രശാധി. എൻ്റെ കണ്ണാ എന്ന് ഉറക്കെ വിളിച്ചു. നന്ദി ഭഗവാനെ നന്ദി. ഒരു സാധാരണ സ്ത്രീയായ എൻ്റെ പ്രാർത്ഥന പോലും ഭഗവാൻ കേട്ട്. ധന്യമായി.ഹരേ കൃഷ്ണാ കൃഷ്ണ കൃഷ്ണ...

  • @dr.edanadrajannambiar8793

    @dr.edanadrajannambiar8793

    3 жыл бұрын

    ഹരേ കൃഷ്ണ

  • @karthikakrishna3759
    @karthikakrishna37593 жыл бұрын

    എനിക്കും ഇതുപോലെ അനുഭവം ഉണ്ട്.. എന്റെ കണ്ണൻ എനിക്ക് ഒരുപാട് പ്രിയപ്പെട്ടവൻ ആണ്.... ഒരു അസുഖം വന്നു അങ്ങോട്ടോ ഇങ്ങോട്ടോ എന്ന മട്ടിൽ നടക്കാൻ പോലും മറ്റൊരാളുടെ സഹായം വേണ്ടി കിടന്ന എനിക്ക് എന്റെ മോൾക്ക്‌ ചോറ് കൊടുക്കാൻ കണ്ണന്റെ അടുത്ത് പോകാത്തത്തിൽ ഭയങ്കര വിഷമം ആരുന്നു. ഞാൻ റൂമിൽ ഇരുന്നു അമ്മയും അനിയനും കുഞ്ഞിനേം കൊണ്ട് ചോറ് കൊടുക്കാൻ പോയി.. അപ്പോഴും എന്റെ ആഗ്രഹം വേറെ ആരുടേയും ഹെല്പ് ഇല്ലാതെ കണ്ണനെ എനിക്ക് ഒന്ന് തൊഴണം എന്നാരുന്നു.... സമയം ഉച്ചയോളം ആയി.. നടക്കണമെങ്കിലെനിക് വേറൊരാളുടെ സഹായം വേണം... ചോറ് കൊടുത്തിട്ട് അവർ തിരിച്ചു വന്നത് ഒരു സെറ്റും മുണ്ടും കൊണ്ട്.. എന്നോട് എന്റെ അനിയൻ പറഞ്ഞു.. ചേച്ചി വാ.. ചേച്ചി അമ്പലത്തിൽ വരണം.. വന്നേ പറ്റു.. ഞാൻ പറഞ്ഞു നട അടച്ചു കാണും.. ഇനി എങ്ങനാ എന്ന്... വെളിയിൽ നിന്നും തൊഴാം എന്നും പറഞ്ഞു ആ വെയിലത്തു വയ്യാത്ത കാലുമായി ഞാൻ ഏന്തി നടന്നു.. അങ്ങനെ ഭഗവാന്റെ മുന്നിലെത്തി... ഞാൻ നോക്കിയപ്പോൾ എന്റെ കണ്ണന്റെ മുന്നിൽ ഒരു തിരക്കും ഇല്ല.. ഞാൻ ഭംഗിയായി എന്റെ കണ്ണനെ കണ്ടു.. വേറാരുടെയും സഹായം ഇല്ലാതെ എനിക്ക് ഒറ്റയ്ക്കു നടന്നു ചെല്ലാൻ പറ്റി.. ഞാൻ തൊഴുതു കണ്ണടച്ച് തുറന്നു കഴിഞ്ഞപോൾ നടയും അടച്ചു.... എനിക്ക് വേണ്ടി കാത്തിരുന്ന പോലെ... എന്റെ കണ്ണൻ എപ്പോഴും എന്റെ കൂടെയുണ്ട്.... ആ വിശ്വാസം ആണ് എനിക്ക് ഇപ്പോൾ ഉള്ള ഊർർജ്ജം.... ഞാൻ ഇപ്പോൾ എല്ലാ അസുഖവും മാറി പഴയതു പോലെ ആയി.. എല്ലാം എന്റെ കണ്ണന്റെ അനുഗ്രഹം.. 🥰.. ഇനിയും ചെല്ലണം എനിക്ക് എന്റെ കണ്ണനെ കാണാൻ

  • @soumyahindolam6538
    @soumyahindolam65383 жыл бұрын

    എന്റെ കണ്ണാ, ശ്രീ രാധേ... ഇത് കേൾക്കാൻ കഴിഞ്ഞത് തന്നെ മഹാ സുകൃതം..

  • @midunps1998

    @midunps1998

    3 жыл бұрын

    Satymmmmm

  • @sharathnarayanannamboothir5833

    @sharathnarayanannamboothir5833

    3 жыл бұрын

    Narayana:

  • @jayakumark944

    @jayakumark944

    3 жыл бұрын

    സത്യം 🌹🌹🌹🌹🌹

  • @123123239

    @123123239

    3 жыл бұрын

    സത്യം

  • @geethavk5421

    @geethavk5421

    2 жыл бұрын

    അനന്ത കോടി പ്രണാമം:

  • @moluvava1985
    @moluvava19853 жыл бұрын

    🙏🙏🙏🙏 ഭാഗ്യദോഷി ആയ ഞാൻ അങ്ങയുടെ ഈ അനുഭവസാക്ഷ്യം കേൾക്കാൻ ഉള്ള അനുഗ്രഹം കണ്ണൻ തന്നു 🙏🙏🙏

  • @user-ls7vg1ky2t

    @user-ls7vg1ky2t

    Жыл бұрын

    ഭാഗ്യം ഉള്ളതുകൊണ്ടല്ലേ താങ്കൾക്ക് ഇത് കേൾക്കാൻ സാധിച്ചത് , ഭഗവാൻറെ മുൻപിൽ എല്ലാവരും ഒരുപോലെ ആണ്

  • @kuttympk
    @kuttympk3 жыл бұрын

    ഇന്നാണ് ഈ ചാനൽ കാണാൻ ഭാഗ്യം സിദ്ധിച്ചത്; കേൾക്കുമ്പോൾ തന്നെ ശരീരം കുളിരണിയുക മാത്രമല്ല; പല തവണ ആനന്ദക്കണ്ണീർ തൂകി; അങ്ങയുടെ പുസ്‌തകം എവിടെ കിട്ടും എന്നറിയിച്ചാൽ വാങ്ങുവാൻ അതിയായ ആഗ്രഹമുണ്ട്. ഭാരതത്തിന്റെ 5 സ്റ്റേറ്റുകളിൽ നാലു പതിറ്റാണ്ടു സേവനമനുഷ്ടിച്ചിട്ടും വൃന്ദാവനത്തിൽ പോകാനുള്ള അസുലഭ ഭാഗ്യം ലഭിച്ചില്ല എനിക്ക് ........രാധാഷ്ടകം ഞാൻ എന്നും സന്ധ്യാനാമത്തിൽ ചൊല്ലുന്നുണ്ട്‌. അങ്ങയുടെ അവതരണ ശൈലി ആരെയും പിടിച്ചിരുത്തും. അങ്ങേക്ക് എന്റെ സാഷ്ടാംഗ പ്രണാമം 🙏🏻🙏🏻🙏🏻

  • @jineshjinu2537
    @jineshjinu25373 жыл бұрын

    സങ്കടംക്കൊണ്ടാണോ സന്തോഷം കൊണ്ടാണോ എന്നൊന്നും അറിയില്ല കണ്ണുനിറഞ്ഞു മനസ്സുനിറഞ്ഞു ന്റെ കൃഷ്ണ....

  • @neethupk5435

    @neethupk5435

    3 жыл бұрын

    Sathyam

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️

  • @santhoshkumarperinthalmann1176
    @santhoshkumarperinthalmann11764 жыл бұрын

    അങ്ങയുടെ കൃഷ്ണ കഥകൾ കേട്ട് കണ്ണുകൾ നിറയുന്നു.

  • @chitrasubramanian8083

    @chitrasubramanian8083

    3 жыл бұрын

    Very true

  • @athirabiju879

    @athirabiju879

    3 жыл бұрын

    സത്യം

  • @sunithasuni1333

    @sunithasuni1333

    3 жыл бұрын

    @@athirabiju879 sathyam

  • @Abhiraj3466

    @Abhiraj3466

    3 жыл бұрын

    Sathyam❤️

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️

  • @ruparani7810
    @ruparani78103 жыл бұрын

    എനിക്കും ഉണ്ടായിരുന്നു അനുഭവങ്ങൾ.ഭഗവാൻ അമ്പലത്തിന്റെ ചുറ്റും കറങ്ങി നടക്കാറുണ്ടെന്നു തോന്നുന്നു.ഗുരുവായൂർ എന്ന ബോർഡ് വച്ച ബസ്സ് കാണുമ്പോൾ തന്നെ എന്തൊരു സന്തോഷമാണ്.

  • @ruparani7810

    @ruparani7810

    3 жыл бұрын

    @@dimplechin4298 👃

  • @divyanikhil6267

    @divyanikhil6267

    3 жыл бұрын

    Sathyam

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️🕉️🕉️

  • @kamalraj7394
    @kamalraj73943 жыл бұрын

    ഞാൻ ഒരു കൃഷ്ണ ഭക്തനേ അല്ല . പക്ഷെ ഇതുകേട്ട് എന്റെ കണ്ണ് നിറഞ്ഞു, ആകെ കുളിരു കോരി പോയി. അറിയാതെ കണ്ണാ എന്നു വിളിച്ചു പോയി.. കണ്ണാ..

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️🕉️🕉️

  • @Pushpa-rw3uj
    @Pushpa-rw3uj3 жыл бұрын

    സന്തോഷം ആണോ സങ്കടം ആണോന്നറിയില്ല എന്റെ കണ്ണ് നിറഞ്ഞു.. കണ്ണാ ഇനിയും വരാൻ അനുഗ്രഹിക്കണേ 🙏🙏

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️🕉️🕉️🕉️

  • @krishnapriyaa2002
    @krishnapriyaa20023 жыл бұрын

    ഭക്തിസാന്ദ്രമായ വാക്കുകൾ...... കണ്ണ് നിറഞ്ഞുപോയി...... രാധ കൃഷ്ണ ❤️❤️🙏🙏🙏🙏🙏

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️🕉️🕉️

  • @swethakrishna1182
    @swethakrishna11823 жыл бұрын

    കണ്ണു നിറഞ്ഞൊഴുകിട്ടെ കേൾക്കാൻ പറ്റുന്നുള്ളു ഭഗവാനെ എത്രയോ അനുഭവിച്ചിരിക്കുന്നു അവിടുത്തെ സാന്നിധ്യം പറഞ്ഞറിയിക്കാൻ വാക്കുകളില്ല കണ്ണാ😪😪😪😪അവിടുന്നേ ആശ്രയം ഭഗവാനെ രാധാദേവി ഭഗവാനുമാത്രം സ്വന്തം.. ഭഗവാനൊരിക്കലും രാധാദേവിയെ മറക്കാനാവില്ല ദേവിക്ക് ഭഗവാനെക്കാൾ പ്രിയപ്പെട്ട മറ്റാരും ഉണ്ടാവില്ല.. കണ്ണാ നിന്റെ കൃപ പറഞ്ഞറിയിക്കാൻ ആവാത്തത്.. അനുഭവിച്ചവർക്കുമാത്രം മനസ്സിലാകുന്നതത്രെ ഭഗവൽകൃപ.. ഹരേകൃഷ്ണ ഹരേകൃഷ്ണ..😪😪😪😪

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️🕉️🕉️

  • @akshayjimbruttan1069
    @akshayjimbruttan10693 жыл бұрын

    ഒരേ ഒരു രാജാവ് 😍ഗുരുവായൂരപ്പൻ 😍

  • @sreekalanidhi8183

    @sreekalanidhi8183

    2 жыл бұрын

    👌👌👌👌🙏

  • @lalithavijay387
    @lalithavijay3873 жыл бұрын

    എനിക്കും ഉണ്ടായിട്ടുണ്ട് ഒരനുഭവം ഈ കഥകൾ കണ്ണു നിറയാതെ കേള്‍ക്കാന്‍ ആര്‍ക്കും കഴിയില്ല 🙏ഹരേ കൃഷ്ണാ🙏.. താങ്കൾ ഒരു പുണ്യാത്മാവ് തന്നെയാണ്

  • @sreelekshmi1018

    @sreelekshmi1018

    3 жыл бұрын

    Aah katha onnu parayuo, samayam eduthu paranjal mathi, kelkan orupad kothi aayta.

  • @mukundnair8362
    @mukundnair83624 жыл бұрын

    ഹരേ കൃഷ്ണ.....ഗുരുവായൂരപ്പാ.. വൃന്ദാവനത്തിലെ താങ്കളുടെ വിവരണം അതിഗംഭീരം. അതുപോലെ ഗുരുവായൂരിൽ പായസം കൗണ്ടർ അടച്ചപ്പോൾ ഉണ്ടായ വിഷമം... ഭഗവാൻ കണ്ടറിഞ്ഞ നിമിഷങ്ങൾ... എല്ലാം നേരിട്ട് കാണുന്ന പോലെ.. കൃഷ്ണ... കൃഷ്ണ... കൃഷ്ണ.. എല്ലാം അവിടുത്തെ.. മായാവിലാസം

  • @bysudharsanaraghunadh1375

    @bysudharsanaraghunadh1375

    4 жыл бұрын

    ഹരേ കൃഷ്ണ

  • @RakeshRakesh-dw1zb
    @RakeshRakesh-dw1zb3 жыл бұрын

    നല്ല കഥ. ഞാൻ മഞ്ജാടി കൂട്ടുന്നുണ്ട് എന്റെ ഉണ്ണിക്കണ്ണനുവേണ്ടി.

  • @rejiscurryworld751
    @rejiscurryworld7513 жыл бұрын

    കണ്ണും മനസ്സും നിറഞ്ഞു പോയി അങ്ങയുടെ അനുഭവം കേട്ടിട്ട് , ഒരുപാട് ദുരിതങ്ങക്കിടയിൽ എനിക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവണേ ഭഗവാനെ 🙏🙏🙏

  • @jyopixel5573
    @jyopixel55733 жыл бұрын

    കണ്ണൻ്റെ കഥ കേട്ട് കണ്ണു നിറഞ്ഞത് എനിക്ക് മാത്രമാണോ 😌😌🙏❤️

  • @chandrajithc9925

    @chandrajithc9925

    3 жыл бұрын

    അല്ല എനിക്കും, കണ്ണന്റെ ഭാഗ്‌ദ്ധർ വെണ്ണ പോലെ ആണ്......

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️

  • @remasimponey7535
    @remasimponey75353 жыл бұрын

    ഭഗവാന്റെ ഓരോ കഥയും നെഞ്ച് വിങ്ങിയും, മനസ് നിറഞ്ഞും,, കണ്ണ് നിറഞ്ഞും മാത്രമേ കേൾക്കാൻ കഴിയു. ഹരേ കൃഷ്ണ, നാരായണ, പരംപൊരുളെ.

  • @unnikrishnanwarrier6242
    @unnikrishnanwarrier62423 жыл бұрын

    അങ്ങ് പറഞ്ഞ കൃഷ്ണ കഥകൾ കേട്ട് വളരെ സന്തോഷം തോന്നി. കണ്ണുകൾ നിറഞ്ഞു.

  • @ushass7405

    @ushass7405

    3 жыл бұрын

    കണ്ണാ

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️🕉️🕉️

  • @thankamnair3195
    @thankamnair31953 жыл бұрын

    ഹരേ കൃഷ്ണാ 🙏 അങ്ങയുടെ വാക്കുകളിലൂടെ ഭഗവാന്റെ തിരുസന്നിധിയിയിൽ എത്തി അവിടുത്തെ പ്രസാദം കഴിച്ചതുപോലെ, അതുപോലെ വൃന്ദാവനത്തിലെ അനുഭവം വളരെ മനോഹരമായി പകർന്നുതന്നു. അങ്ങയോടൊപ്പം മനസ്സുകൊണ്ട് അവിടെ എത്തിയതുപോലെ 🙏രാധേ രാധേ.. രാധേ ഗോവിന്ദാ

  • @akhilaanshu5752
    @akhilaanshu57523 жыл бұрын

    Angayude anubhava kadha kettu ente kannukal niranju.....sathyam aan...kannane manas uruki vilichal urappayum kannan vili kelkum...💯hare krishanaaa🙏🙏🙏kannan ente shathakodi pranamam🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤

  • @devisuresh9283
    @devisuresh92833 жыл бұрын

    സ്വാമി എനിക്കും കണ്ണന്റെ സാന്നിധ്യം ഉണ്ടായിട്ടുണ്ട്... കണ്ണൻ സത്യമാണ്...

  • @unnikrishnan7178

    @unnikrishnan7178

    3 жыл бұрын

    എന്തായിരുന്നു അനുഭവം

  • @kan-wn4uw

    @kan-wn4uw

    3 жыл бұрын

    Me too 🙌🌈💐❤️🙏

  • @unnikrishnan7178

    @unnikrishnan7178

    3 жыл бұрын

    @@kan-wn4uw എന്താണ്

  • @satheeshkumar-gk4jl

    @satheeshkumar-gk4jl

    3 жыл бұрын

    എന്താണ്....പറയാൻ..പറ്റാത്താണോ...? അതൊ എഴുതാൻ പറ്റാത്തതാണോ...?

  • @devisuresh9283

    @devisuresh9283

    3 жыл бұрын

    പറയാൻ സന്തോഷമേയുള്ളൂ ട്ടോ... എന്റെ മകൻ മരിച്ചിട്ട് 5വർഷം കഴിഞ്ഞു. ഭഗവത് പ്രാർത്ഥനകളുമായി നടന്ന എനിക്ക് മകന്റെ മരണം വലിയൊരു ഷോക്ക് ആയിരുന്നു. കാരണം എന്റെ പ്രാർത്ഥന ദൈവം കേട്ടില്ലല്ലോ. ഇനി നാമം ചൊല്ലൽ ഒന്നും വേണ്ട എന്ന് വരെ ഞാൻ ചിന്തിച്ചു പോയിട്ടുണ്ട്. മോൻ മരിച്ചു 1വർഷം കഴിഞ്ഞപ്പോൾ ഗുരുവായൂർ ഒന്നു പോകാൻ തോന്നി. പോയി നിരകണ്ണുകളോടെ ചോദിച്ചു എന്റെ മോനെ എന്നിൽ നിന്നും കൊണ്ടുപോയത് എന്തിനാ... ഞാൻ എത്ര പ്രാർത്ഥിച്ചു.. അവൻ കണ്ണനോടൊപ്പം ഉണ്ടോ... എനിക്ക് ഒന്നു കാണാൻ കൊതിയാകുന്നു... കുറെ ചോദ്യങ്ങൾ ഞാൻ ചോദിച്ചു. പിന്നെ ഭക്ഷണം കഴിക്കാൻ നിൽക്കുമ്പോൾ നാരായണ ആലയത്തിന് മുന്നിലായി എത്തിയപ്പോൾ വരി നീങ്ങി കൊണ്ടിരിക്കെ താഴെ നിന്നും എന്റെ മോന്റെ ഫോട്ടോ മരണവാർത്ത മനോരമ news പേപ്പർ പോലെ പെട്ടെന്ന് ഞങ്ങളുടെ കണ്ണിൽ പെട്ടു. പക്ഷെ അത് എടുത്തു നോക്കാൻ പറ്റിയില്ല. വരി നീങ്ങികഴി ഞ്ഞിരുന്നു. ഭക്ഷണം കഴിഞ്ഞു തിരിച്ചു വരും വഴി ആ പേപ്പർ കിടന്ന സ്ഥലം നോക്കി പോയി പേപ്പർ എടുത്തു.അത് ആ പേപ്പർ തന്നെയായിരുന്നു. എത്ര പേരാണ് അതിനു മേലെ കൂടി ചവിട്ടി പോയത് എന്നിട്ടും എന്റെ മോന്റെ ഫോട്ടോ ഉള്ള ഭാഗം നല്ല വ്യക്തമായി കാണാമായിരുന്നു. വിശ്വസിക്കാൻ കഴിഞ്ഞില്ല..... അധികം ദീർഘി പ്പിക്കുന്നില്ല... എന്റെ കണ്ണൻ അല്ലാതെ ആരാണ് ഞാൻ ചെല്ലുന്ന ദിവസം നോക്കി ആ പേപ്പർ അവിടെ കൊണ്ടുപോയി ഇട്ടത്.. എന്റെ കണ്ണൻ എന്റെ ചോദ്യത്തിനായി തന്ന മറുപടിയാണ് ആ പേപ്പർ.. എന്റെ മോൻ കണ്ണനോടൊപ്പം എന്ന് എനിക്ക് ഉറപ്പായി.. ഏറ്റവും സുരക്ഷിതനായി അവൻ അവിടെ കഴിയുന്നു.. ഞാൻ ഇപ്പൊ ഭഗവത് ഗീത ഭാഗവതം നാരായണീയം ഇതൊക്ക പഠിക്കുന്നു 🙏ചൊല്ലുന്നു 🙏ഭഗവാൻ സത്യം തന്നെയല്ലേ...🙏

  • @manicherukattil6621
    @manicherukattil66213 жыл бұрын

    ഞാൻ എന്താണ് പറയേണ്ടെന്നു അറിയില്ല.. അത്രക്ക് ആശ്ചര്യത്തോടെ അല്ലാതെ ഞാൻ കേട്ടിരുന്നില്ല.. അങ്ങ് ഇത് പറയുമ്പോൾ എനിക്ക് കിട്ടുന്ന സന്തോഷം വളരെ വലുതാണ്.. 😇

  • @bysudharsanaraghunadh1375

    @bysudharsanaraghunadh1375

    3 жыл бұрын

    കണ്ണാ കണ്ണാ ❤️❤️❤️❤️❤️❤️

  • @RawWindows
    @RawWindows3 жыл бұрын

    ശരിക്കും അഹിന്ദുവായ ഞാൻ പോലും ഡോ.രാജന്റെ വാക്ധോരണിയിൽ അലിഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾക്ക് ജീവനുണ്ടു. ഞാനും കൃഷ്ണനെ അനുഭവിച്ചെന്നു പറഞ്ഞാൽ മതിയല്ലെ. നന്ദിയുണ്ടു മഹാനായ കലാകാരാ❤️🙏

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️

  • @bindhumolt.g8512
    @bindhumolt.g8512 Жыл бұрын

    ഹരേ രാമ ഹരേ കൃഷ്ണാ🙏 ഭഗവാന്റെ കഥ കേൾക്കുമ്പോൾ കണ്ണുകൾ നിറയുന്നത് തന്നെ മഹാ ഭാഗ്യം

  • @vamozhikal1616
    @vamozhikal16163 жыл бұрын

    കണ്ണു നിറഞ്ഞു. അങ്ങക്ക് ഇനിയും ധാരാളം പാഠക സാദന നടത്താൻ കഴിയട്ടെ.കൃഷ്ണാ, ഗുരുവായുരപ്പാ..,🙏🙏🙏

  • @singersoumyapurushothamans1512

    @singersoumyapurushothamans1512

    3 жыл бұрын

    kzread.info/dash/bejne/aZyhxNWEm7izipc.html

  • @sasikalas3608
    @sasikalas36083 жыл бұрын

    അവിടുന്ന് ഭാഗ്യവാൻ ആണ്. ഗുരുവായൂരപ്പന്റെ അനുഗ്രഹം ഇനിയും ഉണ്ടാകട്ടെ 🙏🙏🙏

  • @bindhur9514
    @bindhur95143 жыл бұрын

    പറയാൻ വാക്കുകളില്ല... മനസും കണ്ണും നിറഞ്ഞു പോയി.... ഹരേ കൃഷ്ണാ....🙏🙏❤️❤️❤️😍😍

  • @sreekumareu921

    @sreekumareu921

    3 жыл бұрын

    Hi

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️

  • @malabarfoodbookbyjaji3708
    @malabarfoodbookbyjaji37083 жыл бұрын

    Kannu niragu poyiiii..... Enikum ethu pole oranubhavam undayittund.... Kannane nganum kandu... ഒരു ദിവസം husband ngan mon ഗുരുവായൂരിൽ പോയി. രാവിലെ നിർമാല്യം തൊഴാനായിരുന്ന് പോയത്.പോകുന്ന വഴിയിലൂടെ മുല്ല പൂ വിൽകുന്നത് കണ്ടപ്പോ എനിക്ക് വേണമെന്ന് തോന്നി pakhe നല്ല que ഉണ്ടായത് കൊണ്ട് മുല്ല vagan ഒന്നും നിന്നില്ല ngal വേഗം ക്യൂ വിൽ നിന്നു.... ക്യു വിൽ നികുമ്പോ ഓരോ സ്ത്രീകളും മു ല്ല പ്പു വച്ചു പോകുമ്പോ എനിക്ക് നല്ല വീണ്ടും മുല്ല പ്പു വേണമെന്ന് ആഗ്രഹം വന്നൂ.ngan husbandinod പോലും paragilla...... അങ്ങനെ ngal അമ്പലത്തിലേക്ക് കടന്നു.. unnikannane തൊഴുതു മോനെ കാണിച്ചു കൊടുത്തു. Apo l ente manzile മുല്ലപ്പൂ ആഗ്രഹം okk മറന്നു പോയിരുന്നു... അപോഴുണ്ട് ഒരു ശാന്തി എന്നെ നോക്കി ചിരിക്കുന്നു ഞാനും ചിരിച്ചു എന്നിട്ട് ഒന്ന് കൂടെ കണ്ണനെ തൊഴുതു പോകാൻ thirigappo aro enne. Vilikunath pole തോന്നി. തിരിഗ് നോക്കിയപ്പോ എന്നെ നോക്കി ചിരിച്ച ശാന്തി എൻ്റെ khaiyilek ഒരു വാഴയിലയിൽ pothigu എന്തോ തന്നു. Ngan തുറന്നു നോക്കിയപ്പോ കണ്ണനെ പൂജിച്ച മുല്ല പ്പു മാല ആയിരുന്നു..കണ്ണ് nirag u പോയി.Ngan appo തന്നെ അത് മുടിയിൽ ചൂടി..husband ചോദിച്ചു ഇവിടന് കിട്ടിന്ന് apozhanu എല്ലാ കാര്യവും ngan അദ്ദേഹത്തോട് paragath.അത് വരെ ngan adhehathot polum paragirunilla മുല്ലപ്പൂ വെക്കാൻ കൊതി ഉണ്ടെന്ന് എൻ്റെ കൃഷ്ണൻ എൻ്റെ ആഗ്രഹം arigu എനിക്ക് സാധിച്ചു തന്നു...ഓം നമോ bhagavath e വാസു ദേവായ ......

  • @sathinair2743
    @sathinair27433 жыл бұрын

    കരഞ്ഞു കൊണ്ട് മാത്രമേ ഈ പുണ്യം കേൾക്കാൻ കഴിയൂ , അവിടുത്തെ പാദ ധൂ ളി യിൽ പോലും ശ്രീകൃഷ്ണ അമൃതം ഉണ്ട് പാദ നമസ്കാരം ചെയ്യുന്നു 🙏🙏🙏🙏

  • @seethavasudevan5247

    @seethavasudevan5247

    3 жыл бұрын

    Namaskaram sr

  • @seethavasudevan5247

    @seethavasudevan5247

    3 жыл бұрын

    🙏🙏🙏

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️

  • @baburajbabu4608

    @baburajbabu4608

    2 жыл бұрын

    No

  • @suchithrshobin1688
    @suchithrshobin16883 жыл бұрын

    എനിക്കൊരു അമ്മ ആവാൻ കഴിഞ്ഞത് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടാണ്‌..എത്ര കേട്ടാലും മതിവരില്ല ഭഗവാന്റെ കഥ... രാധാ ദേവിടേം... ഹരേ രാമ ഹരേ കൃഷ്ണ.. കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sruthiananthu4927

    @sruthiananthu4927

    3 жыл бұрын

  • @suchithrshobin1688

    @suchithrshobin1688

    3 жыл бұрын

    @@sruthiananthu4927 😊😊

  • @ArunKumar-ng4ie
    @ArunKumar-ng4ie2 жыл бұрын

    എത്ര തവണ കണ്ടു എന്നറിയില്ല. എന്നാലും അങ്ങ് ഈ ഭാഗം പറയുന്നത് കേൾക്കാൻ ഏറെ ഇഷ്ട്ടമാണ് 🙏

  • @vasanthakumari7731
    @vasanthakumari77313 жыл бұрын

    കണ്ണ് നിറഞ്ഞു തുളുബി പോയി. കൃഷ്ണാ നീയേ ശരണം.🙏🙏🙏

  • @radhakrishnankrishna9187
    @radhakrishnankrishna91873 жыл бұрын

    അങ്ങയുടെ അടുത്ത് നിന്നും ഇനിയും ഒരുപാടു അനുഭവ കഥകൾ കേൾക്കാൻ അവസരം ഉണ്ടാകട്ടെ എന്ന് കണ്ണനോട് അപേക്ഷിക്കുന്നു

  • @leenababu6500

    @leenababu6500

    3 жыл бұрын

    രാധേ ശ്യാം. കൃഷ്ണനെ ഹൃദയത്തിൽ ഉറപ്പിച്ച അങ്ങേക്ക് എന്റെ പാദ നമസ്കാരം ഒരിക്കൽ എന്റെ മനസ് വളരെ ഷീണിച്ചു കണ്ണാ... അത് മാറാൻ ഗുരുവായൂരിൽ അങ്ങയുടെ അടുത്ത് ഒരു 7ദിവസം എന്നെ ഇരുത്തുമോ ഇങ്ങനെ ഉള്ളു നൊന്തു പ്രാത്ഥിച്ചു. കണ്ണന്റെ കൃപഎന്ന് പറയട്ടെ അവിടുന്ന് എന്നെ വൃന്താവനത്തിലേക്കു പോകുവാനുള്ള അവസരം ഉണ്ടാക്കിത്തന്നു 12ദിവസത്തെ യാത്ര. രാധേ രാധേ അവിടുത്തെ മണൽതരി പോലും രാധയുടെയും കണ്ണന്റെയും കഥ പറഞ്ഞു. ഞാൻ അവിടെ ആടിപ്പടി ഇവിടുന്നു പോയ ഞാൻ അല്ല തിരികെവന്നപ്പോൾ കണ്ണാ.. എന്റെ എല്ലാ ഷീണവും അകറ്റി വീട്ടിൽനിന്നാലും വൃന്ദവനത്തിൽ നിൽക്കുന്ന പ്രതീതി ഹൃദയത്തിൽ അലയടിച്ചുകൊണ്ടിരുന്നു ആ ഓർമ ഇപ്പോഴും സൂക്ഷിക്കുന്നു ഒരു ആഴ്ച ഗുരുവായൂരിൽ താമസിക്കാൻ അവസരം ഇല്ലാതിരുന്ന എനിക്ക് എങ്ങിനെയാ കണ്ണാ,. വൃന്ദവനത്തിൽ കൊണ്ടുപോയി അങ്ങ് ജനിച്ച ഗൃഹവും അവിടുത്തെ എല്ലാ കാഴ്ച കളും കൺകുളിർക്കേ കണ്ടു ഗോവർധനത്തെ ചുറ്റി രാധേ രാധേ എങ്ങും നിറഞ്ഞു നിൽക്കുന്ന രാധാകൃഷ്ണന്മാരുടെ മണ്ണിൽ ഈ യുള്ളവൾക്കും വന്നുഎത്തുവാനുള്ള ഭാഗ്യം തന്നല്ലോ ഭഗവാനെ..🌹

  • @ManojKumar-et5ps

    @ManojKumar-et5ps

    3 жыл бұрын

    @@leenababu6500 🌹🌹🌹🌹

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️🕉️🕉️

  • @murugank3615

    @murugank3615

    2 жыл бұрын

    Ithu kettu kanne niranju krishna neeye thuna

  • @ajithakumari7892
    @ajithakumari78923 жыл бұрын

    എന്റെ കണ്ണാ അങ്ങയുടെ തിരുനാമങ്ങൾ കേൾക്കാൻ കഴിഞ്ഞല്ലോ ഒരുകോടി പ്രണാമം കൃഷ്ണ 🙏🙏🙏🙏🙏🙏

  • @MyWorld-gf1en
    @MyWorld-gf1en3 жыл бұрын

    ഒത്തിരി സന്തോഷം തോന്നി മനസ്സ് നിറഞ്ഞു കേട്ടപ്പോൾ . ഇത് പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് ഗുരുവായൂർ അപ്പന്റെ ഉച്ചസദ്യ കഴിക്കാൻ🙏🙏🙏

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️

  • @reshmithareshmitha9151
    @reshmithareshmitha91513 жыл бұрын

    എഴുതാൻ വാക്കുകൾ ഇല്ല സ്വാമി..എന്റെ കണ്ണുകളും മനസ്സും നിറഞ്ഞിരിക്കുന്നു.🙏🙏🙏🙏🙏🙏

  • @ajinlalpk
    @ajinlalpk3 жыл бұрын

    കൃഷ്ണനോടുള്ള എൻറെ ആത്മാർത്ഥത കാരണം നിങ്ങളുടെ ഓരോ വാക്കുകളും തുടക്കം മുതൽ കേട്ടു അവസാനം വരെ എൻറെ കണ്ണുനിറഞ്ഞു കൃഷ്ണാ ഗുരുവായൂരപ്പാ

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️🕉️🕉️🕉️

  • @syamalamohan1979
    @syamalamohan19793 жыл бұрын

    എന്റെയും കണ്ണു നിറഞ്ഞു പോയി. അതി സുന്ദരം. Kanna!!!

  • @vaavivaavachi6083
    @vaavivaavachi60833 жыл бұрын

    എനിക്ക് ഈ കഥ കേട്ടു കണ്ണ് നിറഞ്ഞു.... എന്റെ കൃഷ്ണൻ 🥰🥰🥰

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES3 жыл бұрын

    ലോകത്തിലെ നല്ല മനസ്സുള്ള എല്ലാവർക്കും നന്മകൾ ഉണ്ടാകട്ടെ., Stay blessed 🍁

  • @JYOTHIRGAMAYAJYOTHISH
    @JYOTHIRGAMAYAJYOTHISH3 жыл бұрын

    എന്തിനാ കരഞ്ഞുപോയതെന്നറിയാതെ ...കരയുന്നോരവസ്ഥ ...ഗുരുവായൂരപ്പൻ ചേർത്തു പിടിച്ചപോലെ ...ഇതൊക്കെ കേൾക്കാനും ഒരു ഭാഗ്യം വേണമല്ലോ ...🙏🙏🙏🙏🙏🙏

  • @bysudharsanaraghunadh1375

    @bysudharsanaraghunadh1375

    3 жыл бұрын

    അത്‌ ഉള്ളിൽ നിറഞ്ഞ ആനന്ദമാണ് ❤️❤️❤️❤️❤️🙏

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️

  • @radhikakrishna853
    @radhikakrishna8533 жыл бұрын

    അങ്ങയുടെ ഈ channel ഇന്നലെയാണ് കാണാനിടയായത്... ഭഗവാന്റെ എല്ലാ അനുഗ്രഹാശിസ്സുകളും അങ്ങേയ്ക്ക് ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ രാധിക..

  • @monishamm5788
    @monishamm57883 жыл бұрын

    ഹരേ കൃഷ്ണാ.... ഭഗവാനെ.... നമ്പ്യാരുടെ അനുഭവം കണ്ണുകളെ ഇറൻ അണിയിക്കുന്നു... ഭഗവാന് എത്ര പ്രിയപ്പെട്ട ആളാണ്‌ നിങ്ങൾ... നിങ്ങൾ എത്ര നല്ല മനുഷ്യൻ ആണ് 🙏🙏🙏🙏🙏🙏🙏🙏🙏

  • @dr.edanadrajannambiar8793

    @dr.edanadrajannambiar8793

    2 жыл бұрын

    എല്ലാദിവസവും കണ്ണന്റെ കഥ ഉണ്ട് ട്ടൊ കാണണം

  • @monishamm5788

    @monishamm5788

    2 жыл бұрын

    @@dr.edanadrajannambiar8793 😪എന്റെ മനസ്സ് അതിനു അനുവദിക്കുന്നില്ല ചിന്തകൾ വേറെ ആണ് മനസ്സ് ആകെ... ഭക്തി ഉണ്ട് but സമയം ഇല്ല 😔

  • @aswinsnair5611
    @aswinsnair56113 жыл бұрын

    bhagavan vilikumbol matre njan aa Thiru nadayil povarullu ...angane oro thavana chellumbozhum sree kovilinu veliyil um njan adhehathe kanditund ... sumsarichitund but ath vivarikan ulla kazhivu enikilla... enne injiyum bhagavan pareekshichu kazhinjitilla .. athu orikalum theerruthe ennanu ente prarthanyum ..becz I can feel him whenever I am there in Guruvayur ...krishna 🙏

  • @aryamanoj6300
    @aryamanoj63003 жыл бұрын

    അങ്ങ് എത്രയോ ഭാഗ്യവാൻ ആണ് 🙏.... ഈ ജന്മത്തിൽ ഇത്രെയും കൃഷ്ണന്റെ അനുഭവകൾ അങ്ങേക്ക് സാധിച്ചല്ലോ?😊🙏

  • @vidyam6613
    @vidyam66133 жыл бұрын

    ഇതു പോലെ ഒരു അനുഭവം എനിക്കും ഉണ്ടായിരുന്നു....കടലായ് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന്..കൃഷ്ണാ അവിടുത്തെ മായ അനിർവചനീയം ആണ്

  • @girijanair3127

    @girijanair3127

    3 жыл бұрын

    Hare Rama Hare Krishna

  • @Abhiraj3466

    @Abhiraj3466

    3 жыл бұрын

    Aa anubhavam onnu parayamo....

  • @shobanaayillath8498

    @shobanaayillath8498

    3 жыл бұрын

    B

  • @nishamol7596
    @nishamol75963 жыл бұрын

    Enikk ettavum ishttapetta video ithann 💖💓💕💜💝💛💌❤💟💐💐💚🌹🌹💘🤲🙏🧡🌼❣️💞💗🌷💙💖💓💕💜💝💛❤❤💐💚🌹💘💘🤲🤲🧡💟❣️🌼🧡🙏🤲💙🌷💗💞💖💓💕❤❤💖💖💖😘😘😘😘😍😍😍😍😍😍😘😘😘🤩🤩🤩🤩🤩🤩❤

  • @sajithsajith2958
    @sajithsajith29582 жыл бұрын

    ഈ ഒരു എപിസോട് ഞാൻ ഒരു 15 20പ്രവശ്യത്തിൽ കൂടുതൽ കണ്ട് കാണും🙏🙏🙏 എല്ലാം എപിസോടും കാണാറുണ്ടെങ്കിലും എന്തോ ഇ എപിസോട് മനസ്സിൽ ഇപ്പയും കിടന്നു കളിക്കുന്നു🙏

  • @bindumurali3490
    @bindumurali34903 жыл бұрын

    അങ്ങയെ നമിക്കുന്നു 🙏 എനിക്കും വൃന്ദാവനത്തിൽ പോകാൻ ഉള്ള ഒരു മഹാ ഭാഗ്യം.....ഭഗവാന്റെ കാരുണ്യം ഉണ്ടായി.... അവിടെ താമസിച്ച പതിനാലു ദിവസവും... മക്കളെ കുടുംബത്തെ എല്ലാം മറന്നു... തിരിച്ചു പോരാൻ മനസു വന്നില്ല.... എങ്ങനെയോ പോന്നു ഇനിയും വരാൻ കഴിയണേ എന്ന പ്രാർഥന യോടെ.... ഹരേ കൃഷ്ണാ 🙏🙏🙏

  • @sanils8734

    @sanils8734

    3 жыл бұрын

    Madam , virndavanill evda stay cheythey...? Details share cheyamo...pls

  • @ramesanramesan6662

    @ramesanramesan6662

    3 жыл бұрын

    @@sanils8734 അങ്ങയുടെ പാദപത്മ ങ്ങളിൽ അനന്ദ കോടി നമ: സ്കാരം

  • @sanils8734

    @sanils8734

    3 жыл бұрын

    @@ramesanramesan6662 അങ്ങയുടെ പാദ പത്മങ്ങളിൽ ഈ ഉള്ള എന്റെയും അനന്ത കോടി നമസ്കാരം..... ഹരേ രാമ.....

  • @kalajagopalakrishnan2917

    @kalajagopalakrishnan2917

    2 жыл бұрын

    🙏🏻🌿🙏🏻 കണ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ രാധേ കൃഷ്ണാ കണ്ണന്റെ കഥ കേട്ടത് എന്നെങ്കിലും വൃന്ദാവനത്തിലെ കാഴ്ചകൾ കാണാൻ ഈ ജന്മം സാധിക്കുമോ 🌿🌿🌿🌿🌿

  • @craftworks2785
    @craftworks27853 жыл бұрын

    എന്റെ കൃഷ്ണാ !!!!!!! എനിക്കൊന്നും ഒന്നുമൊന്നും ഇതുവരെ അറിയാൻ കഴിഞ്ഞില്ലല്ലോ? ഇനിയെങ്കിലും എനിയ്ക്കെന്തെങ്കിലുമൊക്കെ അറിയാൻ കഴിയാണേ എന്റെ കൃഷ്ണാ. ഇതു കേൾപ്പിക്കാനും അനുഭവിക്കാനും അവസരം തന്ന ശ്രീ രാജൻ അവരകൾക്ക് എന്റെ വിനീത പ്രണാമം 🙏🙏🙏🙏🙏🕉️🕉️🕉️🕉️

  • @bysudharsanaraghunadh1375

    @bysudharsanaraghunadh1375

    3 жыл бұрын

    തീർച്ചയായും കണ്ണൻ അനുഭവം ആകും. മനസ്സ് നിറഞ്ഞു കൊതിച്ചാൽ മതി.

  • @ashokpc2840

    @ashokpc2840

    Жыл бұрын

    @@bysudharsanaraghunadh1375 ഹരേ കൃഷ്ണ ഹരേ. ഹരേ

  • @jayasreegangadharan5115
    @jayasreegangadharan5115 Жыл бұрын

    കണ്ണാ ഇതാ വീണ്ടും വീണ്ടും നിന്റ ഈ കഥ കേൾക്കുന്നു 🙏🙏🙏

  • @anjujinesh5374
    @anjujinesh537410 ай бұрын

    ജീവിതത്തിൽ ഒരുപാട് തോറ്റുപോയി ഇരിക്കുന്ന സമയം അണ് ..കടന്നു poyikondirikunathu...അയ സമയത്ത് എങ്ങിനെയോ e vedio kandu ..ipo manasinu oru ശാന്തത കിട്ടി ...sandhoshamayi...bagavan കൂടെ indu.. ശരിയാണ്....എല്ലാ dhukkavum bagavan കാണുന്നു...,😌🙏

  • @sanjeevkrishna3784
    @sanjeevkrishna37843 жыл бұрын

    If krishna was not there i wouldn't be watching this video and typing this comment. Its as simple as that. Krishna took me to a level thats unimaginable for me before i had become an exclusive devotee of lord krishna. Hare krishna

  • @padmarnambiar7444

    @padmarnambiar7444

    3 жыл бұрын

    Hare Krishna

  • @anjupradeep5318

    @anjupradeep5318

    3 жыл бұрын

    Hare krishna

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️🕉️🕉️🕉️

  • @lathasunil5907

    @lathasunil5907

    2 жыл бұрын

    🙏🙏🙏bagava naellavarayum Anugrahikana

  • @Sangeethapallavi
    @Sangeethapallavi3 жыл бұрын

    എന്റെ കണ്ണുകൾ നിറഞ്ഞൂ..അങ്ങയുടേ വാക്കുകൾ കേട്ട്... ഞങ്ങളും ഭഗവാന്റെ അനുഗ്രഹത്തിൽ വൃന്ദാവനത്തിൽ പോയി.... ഒരുപാട് ചിത്രങ്ങൾ എന്റെ phoneൽ എടുത്തു... ആ phone പാടേ തുലഞ്ഞു... ഹൃദയത്തിൽ ഓർമ്മയുള്ളതല്ലാതേ ഒരു Photoഉം ഇല്ല.... അന്ന് എനിക്ക് ഒരുപാട് വിഷമമായി.....എന്നാൽ ഇന്ന് അങ്ങയുടേ വാക്കുകൾ കേട്ടപ്പോ.. ഭഗവാന്റെ ഇഷ്ടം മനസിലായി........ ഹരേ കൃഷ്ണ....🙏

  • @sreelathas6246
    @sreelathas62463 жыл бұрын

    Radhe.... Krishna...... Ethra manoharamayorunnu kelkkan. Valare sandosham kelkkan kazhi jathu ente bhagyamayi karuthayye.... Radhe shyam.... Radhe krishna.....😍😍😍😍🙏🙏🙏🙏🙏🙏 namaskkarikkunnu

  • @sabar1895
    @sabar18953 жыл бұрын

    നിറഞ്ഞ കണ്ണുകളോടെയാണ് അങ്ങയും പ്രഭാഷണം ശ്രവിച്ചത്. വളരെ നന്ദി .എല്ലാവരേയും കണ്ണൻ അനുഗ്രഹിക്കട്ടെ.

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️

  • @jayasreesatish7421
    @jayasreesatish74213 жыл бұрын

    കണ്ണു നിറഞ്ഞു.എന്നെങ്കിലും ഈ രാധക്കു കൂടി കണ്ണന്റെ വൃന്ദവനത്തിൽ എത്തി ചേരുവാൻ ഭാഗ്യമുണ്ടാകുമോ കണ്ണാ...🙏🙏🙏

  • @mohammadkrishnanmohammad7105

    @mohammadkrishnanmohammad7105

    3 жыл бұрын

    ഏത് നാട്ടിലാണ് ഈ രാധ ഉള്ളത് ???? 🤔🤔🤔🤔🤔

  • @midhunm464

    @midhunm464

    3 жыл бұрын

    Pinnennaa all ways welcome ms: രാധ

  • @bysudharsanaraghunadh1375

    @bysudharsanaraghunadh1375

    3 жыл бұрын

    തീർച്ചയായും രാധാദേവി കൊണ്ടുപോകും... ജയ് ജയ് ശ്രീ രാധേ ശ്യാം

  • @dr.edanadrajannambiar8793

    @dr.edanadrajannambiar8793

    3 жыл бұрын

    @@bysudharsanaraghunadh1375 തീര്ച്ചയായും

  • @muralie753
    @muralie7533 жыл бұрын

    ഒരു പാട് കണ്ണനീർ ഒഴുകി കണ്ണന്റെ കഥ കേട്ട്, ഇനിയും ഒരു പാട് കഥകൾ പറയൂ കൃഷ്ണാ ഗുരുവായൂരപ്പാ

  • @bysudharsanaraghunadh1375

    @bysudharsanaraghunadh1375

    3 жыл бұрын

    ഹരേ കൃഷ്ണ

  • @remyalatha34
    @remyalatha343 жыл бұрын

    Radhe Krishna...orupad karanju angayude kadhakal kett.anubhavangal orupaadund ee ullavalk.kannane snehichaal kaividilla.cherthupidikum .dhuruthangal prarabhdhangal aanu.athanubhavikumpozhum thangayi thunayaayi kannan koodeyundaavum.anubhavamanu. Hare krishna..Radhe Radhe

  • @deepthymurukan55
    @deepthymurukan55 Жыл бұрын

    🙏🙏🙏ഗുരുവായൂരപ്പാ......... കണ്ണാ.... 🙏🙏🙏

  • @sobhanaa1476
    @sobhanaa14763 жыл бұрын

    കണ്ടു കേട്ട > r. മഹാഭാഗ്യം . ഇനിയും പ്രതീക്ഷി-ക്കുന്നു. നമസ്ക്കാരം സ്വാമി

  • @mahendrathankam4238
    @mahendrathankam42383 жыл бұрын

    മനോഹരം . എനിക്കും ഒരുപാടു് അനുഭവം ഉണ്ടായിട്ടുണ്ട് . കൃഷ്ണനെ ഭക്തിയോടു വിളിച്ചാൽ തീർച്ച ആയും കേൾക്കും എൻറെ കൃഷ്ണാ ഗുരുവായൂരപ്പാ

  • @devanarayanan8703
    @devanarayanan87033 жыл бұрын

    മഹാത്മാവെ അങ്ങയുടെ കഥകൾ കേട്ടപ്പോൾ വല്ലാത്ത സന്തോഷം ഹരേ കൃഷ്ണ ഗുരുവായൂരപ്പ്

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️🕉️🕉️

  • @navyapk4305
    @navyapk43053 жыл бұрын

    Njan cheruthayirunnappe guruvayoor ambalathilu kadelu mulla poovirikkanu kandu cheruthalle vallathe poovu chudan kothichu ammedelu annu paisa undayilla enikki veshamayi krishnane ullil keri thozhuthappe avadathe sandhi endha kutti poovu choodittillallo paranju bhagavante mulla poovu Mala enikki thannu...enikki eppazhum valiya albutha ethrem peril enikki mathram thannnu bhagavane krishna guruvayurappa

  • @geethakkanakalatha1053
    @geethakkanakalatha10533 жыл бұрын

    ഭക്തന്റെ സങ്കടം തീർത്ത അതേ ഭഗവാൻ്റെ സാന്നിധ്യം കൺമുന്നിൽ അനുഭവവേദ്യമാക്കി കേട്ടവരുടെയൊക്കെ കണ്ണും മനസ്സും നിറച്ചതിന് 🙏🏻🙏🏻🙏🏻

  • @user-on5xo8kr6b

    @user-on5xo8kr6b

    2 жыл бұрын

    kzread.info/dash/bejne/jJylqaSEibnYZbw.html😍😍😍 Krishnan തന്റെ ഭക്തയെ രക്ഷിച്ച കഥ 😍🙏🕉️🕉️🕉️🕉️

  • @Sreeshailam.
    @Sreeshailam.3 жыл бұрын

    സന്തോഷം തന്നാൽ എന്റെ കണ്ണനെ ഞാൻ മറക്കുമെങ്കിൽ ഈ ജന്മം എനിക്ക് സങ്കടം മാത്രം മതി എന്റെ കണ്ണാ..... ഹരേ കൃഷ്ണാ.... 🙏🙏

  • @unnikrishnan7178

    @unnikrishnan7178

    3 жыл бұрын

    നന്മകൾ

  • @vijayalekshminair8205

    @vijayalekshminair8205

    3 жыл бұрын

    ജയ് രാധേശ്യാം!

  • @manugopinath4633

    @manugopinath4633

    3 жыл бұрын

    അപ്പൊ അത്രേയുള്ളൂ ഭഗവാനോടുള്ള ഭക്തി... സന്തോഷമാണെലും, സങ്കടമാണേലും ഭഗവാനോടുള്ള സ്നേഹം അത് അചഞ്ചലമാകണം... ഓം നമഃ ശിവായ 🙏🙏🙏 ഓം നമോ നാരായണായ 🙏🙏🙏

  • @Sreeshailam.

    @Sreeshailam.

    3 жыл бұрын

    @@manugopinath4633 🙏🙏🙏

  • @roshcreates6628

    @roshcreates6628

    3 жыл бұрын

    Sarvam krishnarpanamasthu

  • @leelaleela9817
    @leelaleela98172 жыл бұрын

    ഓ തിരു മേനി യുടെ പ്രഭാഷണം കേട്ടു എ ന്തു ര സ മായിരുന്നു അത് കേൾക്കാൻ ആ പാൽ പാ യ ശം 🌹🌹എ ന്തു ok വി വ ര ങ്ങ ളാണ് തിരു മേനി പറഞ്ഞ ത് ഒക്കെ കണ്ണ ന്റെ കഥ കൾ എ നി ക്ക് വളരെ ഇഷട്ട മായി 🌹ഇനിയും ആ കണ്ണ്ന്റെ കഥ കൾ കേ ൾ ക്കാൻ ഇ ഉ ല ക ത്തി ൽ എ ല്ലാം ഭക്ത മ്മാർക്കും വളരെ സന്തോഷം ആ യി രം നാവു ള്ള അ ന ന്ത നു പോലും പറയാൻ സാധി ക്കില്യാ എ ന്നല്ലേ മുഴുവനാ യിട്ടും 🙏ഹരേ കൃഷണാ 🌹

  • @prabhau5930
    @prabhau5930 Жыл бұрын

    അങ്ങയുടെ അനുഭവം കേട്ടു പൊട്ടികരഞ്ഞുപോയി. എന്റെ അനുഭവം ഓർത്തുപോയി. കുറെവർഷങ്ങൾക്ക് മുൻപ് ആണ്, അങ്ങയെപോലെ അന്ന് ഞാൻ വലിയ ഭക്ത ഒന്നും അല്ല.പായസം ആഗ്രഹിച്ച ഞാൻ counter അടച്ചത് കണ്ടപ്പോൾ വീട്ടിൽ നിന്ന് നേരത്തെ പുറപ്പാടാഞ്ഞല്ലേ എന്ന് എന്റെ ഭർത്താവ് വഴക്ക് പറഞ്ഞു. കുറച്ചു കഴിഞ്ഞു counternte മുന്നിലുള്ള പടിയിൽ ഇരുന്ന എന്റെ അടുത്തേക്ക് സ്റ്റാഫ്‌ ആയ ഒരാൾ ഒരു ഡപ്പാ പായസം ആയി എന്റെ അടുത്തേക്ക് വന്നിട്ട് പറയുകയാണ്. ഇനിയും ഇത്രെയും കൂടി പായസം അധികം ഉണ്ട് നിങ്ങള്ക്ക് വേണോ എന്ന്. ഇപ്പോഴും ഞാൻ അതോർത്തു കരയാറുണ്ട്. ഇപ്പോ കണ്ണനാണ് എന്റെ ജീവിതം മുന്നോട്ടു നയിക്കുന്നത്. ഓം നമോ ഭഗവതേം വാസുദേവായ 🙏🙏🙏🙏

Келесі