കോടികൾ നഷ്ടപ്പെടുത്തിയിട്ടും ഫിനീക്‌സ് പക്ഷിയെപ്പോലെ തിരിച്ച് വന്ന സംരംഭകന്റെ കഥ

Spark - Coffee with Shamim Rafeek.
പഠിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ സംരംഭക രംഗത്തോടായിരുന്നു ബേബി ആന്റോയ്ക്ക് കമ്പം. പിന്നീട് പഠനത്തിന് ശേഷം ഒരു തൊഴിലാളിയായി തുടക്കം. തുടർന്ന് ജ്വല്ലറി രംഗത്തേക്ക്. സിൽവർ ജ്വല്ലറിയിൽ പാർട്ണറായി സംരംഭക രംഗത്ത് നിലയുറപ്പിച്ച് വരുന്നതിനിടെ അപ്രതീക്ഷിതമായി ഉണ്ടായ തിരിച്ചടികളിൽ പതറിപ്പോയ അദ്ദേഹം പിന്നീട് ഗ്ലാസ് ബിസിനസിലേക്ക് ചുവടുമാറി. അഞ്ച് വർഷം കൊണ്ട് സമ്പാദ്യങ്ങൾ എല്ലാം തന്നെ നഷ്ടമായ അദ്ദേഹം, പിന്നീട് അതേ ബിസിനസിൽ തന്നെ തിരിച്ചുവരവ് നടത്തി. തൃശൂരുകാരൻ ബേബി ആന്റോയുടെ സ്പാർക്കുള്ള കഥയാണ് ഇന്ന് സ്പാർക്കിൽ...
Spark Coffee with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
Guest Details
Baby Anto
+91 93499 91594
#sparkstories #ShamimRafeek #fabglass

Пікірлер: 302

  • @fcbmakingponnu9557
    @fcbmakingponnu95574 жыл бұрын

    ഒരു ബിസിനസ് തകർന്ന് പൂട്ടാൻ ദിവസം ഉറപ്പിച്ചിരിക്കുന്ന സമയമാണിത്. ഒരു പോസിറ്റീവ് എനർജി കിട്ടാനാണ് spark കണ്ടത്. മനസ്സ് വീണ്ടും കരുത്താർജ്ജിച്ചു. Thank you

  • @storyteller8921
    @storyteller89214 жыл бұрын

    ഇത്രയും ഫീലോടെ ഞാൻ ഒരിക്കലും spark കണ്ടിട്ടില്ല.....

  • @SABIKKANNUR
    @SABIKKANNUR4 жыл бұрын

    സംസാരത്തിൽ ഇടക്ക് വന്ന ആ കണ്ണീരുണ്ടല്ലോ അതുമതി ആ വ്യക്തി അനുഭവിച്ച വിഷമങ്ങൾ മനസ്സിലാക്കാൻ

  • @mealsonwheels3884
    @mealsonwheels38844 жыл бұрын

    ഇന്ഷാ അല്ലാഹ് ഒരു ദിവസം ഞാനും വരും ഈ “Spark Stories”ൽ

  • @senasena3716
    @senasena37164 жыл бұрын

    നഷ്ട്ടപെട്ടവന്റെ വേദന അവന് മാത്രമേ അറിയൂ...

  • @adarshjyothirgamaya4932
    @adarshjyothirgamaya49324 жыл бұрын

    കരയരുത് ഒരിക്കലും കണ്ണ് നിറയരുത്.. സംരംഭകൻ ഒരിക്കലും തളരരുത്. ഇനിയുള്ള ലോകം നമുക്ക് ഉള്ളതാണ്. ചിരിക്കണം ഉള്ളിൽ കരയുമ്പോഴും. തല ഉയർത്തി നിൽക്കണം. അഭിമാനം തോന്നുന്നു നിങ്ങളെ ഓർക്കുമ്പോൾ. നിങ്ങളുടെ കണ്ണുനീർ ഇത് കാണുന്ന ഓരോ സംഭരംഭകനും കണ്ണ് നിറഞ്ഞു പോകും

  • @ubaidkolamban2197
    @ubaidkolamban21974 жыл бұрын

    പച്ചയായ മനുഷ്യൻ

  • @itsmemuhsin5832
    @itsmemuhsin58324 жыл бұрын

    ഒരു രക്ഷ ഇല്ലാത്ത സ്പാർക് ❤കഷ്ടപ്പാടിന്റെ വിജയം.... ആത്മവിശ്വാസത്തിൽ ഒരിത്തിരി കൊറവ് തോന്നുമ്പോ ഞാൻ ഓടി വന്ന് സ്പാർക് ൻറെ ഒരു എപ്പിസോഡ് അങ്ങട്ട് കാണും. പിന്നേ ബാറ്ററി ഫുള്ള് ചാർജ് ❤❤❤❤താങ്ക്സ് ഇക്ക

  • @biju1278
    @biju12784 жыл бұрын

    വളരെ നല്ല ഇന്റർവ്യൂ പച്ചയായ മനുഷ്യൻ

  • @skumarppnair
    @skumarppnair4 жыл бұрын

    തൃശൂർ കാരന്റെ എല്ലാ നന്മയും അദ്ദേഹത്തിനുണ്ട്. ബഹുമാനപൂർവ്വം നമിക്കുന്നു

  • @relaxingtime7216
    @relaxingtime72164 жыл бұрын

    ഞാനും ഒരു ചെറിയ ബിസിനസ്സ് തുടങ്ങാനിരിക്കുകയാണ് ഇതു പോലുള്ള അനുഭവങ്ങൾ കേൾക്കുമ്പോൾ ഒരു പ്രചോദനമാണ്. Thanks Spark ഞാനും വരും ഒരു നാൾ ആ സീറ്റിലേക്ക്😊

  • @pariskerala4594
    @pariskerala45944 жыл бұрын

    തകർന്ന സംഭവം വിവരിക്കുമ്പോൾ ബേബി എന്ന വ്യക്തിയുംടെ കണ്ണുകൾ നിറഞ്ഞതും, വാക്കുകൾ ഇടറിയതും... കണ്ടപ്പോൾ ആ വേദന മനസ്സലായി.. ഇത് പോലെ ആണ് ഓരോ തകർന്ന സ്ഥാപനങ്ങളുടെ ഉടമക്കും... തകരാതെ പിടിച്ച് നിനന് വ്യക്തിക്കും പറയാൻ ഉണ്ടാകുക

  • @noufalkoradan
    @noufalkoradan4 жыл бұрын

    എനിക്കറിയുന്നത് ഞാൻ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കും എന്ന് ഈ ഒറ്റ വാക്ക് മതി അദ്ദേഹത്തെ മനസ്സിലാക്കാൻ

  • @Dilnajsu
    @Dilnajsu4 жыл бұрын

    ബേബിച്ചേട്ടാ നിങ്ങൾ എന്നെയും കരയിപ്പിച്ചല്ലോ......

  • @johnyc.a.350
    @johnyc.a.3504 жыл бұрын

    Baby is my school mate...very simple in his life...he is so young too... Happy to see you in SPARK programme....meet you at Thrissur....with prayers..Anish.

  • @manapuramdesham5619
    @manapuramdesham56194 жыл бұрын

    സ്പാർക്കിൽ വന്നതിൽ ഏറ്റവും സൂപ്പർ ഇന്റർവ്യൂ

  • @perumbavoorcars6338
    @perumbavoorcars63384 жыл бұрын

    പച്ചയായ മനുഷ്യന്റെ വികാരാം ഒറ്റപ്പെടലിങ്ങെ വേധന, മനസിലാകുന്നു മനുഷ്യ നിങ്ങളിലെ വികാരം , മാസം ഒന്നരലക്ഷം ശമ്പളം മേടിക്കുന്നെ ബിസിനസിലേക്കിറങ്ങാൻ പ്രേരിപ്പിച്ച സ്പാർക്ക്‌ 🥰❤️

  • @suhailvengara8514
    @suhailvengara85144 жыл бұрын

    നഷ്ടപ്പെട്ടവരുടെ വേദന ആരും അറിയാറില്ല, ഞാനും എല്ലാം നഷ്ടപ്പെട്ട് തിരിച്ചു പിടിക്കാന്‍ അവസരം നോക്കി നില്‍ക്കുകയാണ്, ഇപ്പോൾ sharjah യില്‍ ഉണ്ട്, തിരിച്ചു വരും നല്ല ഒരു Idea ക്കായി കാത്തിരിക്കുന്നു

  • @applemol5
    @applemol54 жыл бұрын

    ബേബി ഇദ്ദേഹം പറഞ്ഞതാണ് യഥാര്ത സ്പാർക് സ്റ്റോറി കണ്ണ് നിറഞ്ഞു നല്ലത് വരട്ടെ

  • @user-hx1wd2qo9o
    @user-hx1wd2qo9o4 жыл бұрын

    സ്പാർക്കിൻറെ എല്ലാ എപ്പിസോഡും കാണാറുണ്ട് തുടക്കം മുതലേ . അതിൽ ഇന്നത്തേതാണ് ഏറ്റവും കൂടുതൽ സ്പർശിച്ച വീഡിയോ . വേറൊരാളെ എത്രത്തോളം സഹായിക്കാൻ മനസ്സ് ഉണ്ടെന്നുള്ളതിന് ഉദാഹരണം ആണ് കൂടെ നിന്നവർക്ക് ഫ്രാഞ്ചെസി കൊടുക്കുക എന്നുള്ളതും ഇനിയും ആർക്കു വേണമെങ്കിലും ഗ്ലാസ്സുമായി ബന്ധപ്പെട്ട എന്ത് ബിസിനസ് ചെയ്യാനും സഹായിക്കും എന്നുള്ള വാക്കും 🎿♟️🏅🐎💪👏

Келесі