ഇവനെ അറിയുമോ ? 🔥🔥🔥| Kottappuram Muziris | TravelGunia | Vlog 90

For Enquiries Jayadev: 9633605205
*** Follow us on ***
Instagram: / travel_gunia
Facebook: / travelguniaamindfultra...
WhatsApp: wa.me/message/VMZFFPT6UEGXA1
അവർ ഉപരിതലത്തിൽ നിന്നും ഏതാണ്ട് ഒന്നര മീറ്റർ താഴ്ച്ചയിൽ മണ്ണ് മാറ്റി പഠനങ്ങൾ നടത്തുകയായിരുന്നു. അതിസൂക്ഷ്മമാണ് ഇത്തരം സ്ഥലങ്ങളിൽ നടത്തുന്ന പര്യവേഷണങ്ങൾ. അതിനാൽത്തന്നെ യാതൊരു നാശവും കൂടാതെ കണ്ടെത്തിയ അസ്ഥികൂടം പൂർണ്ണമായും പുറത്തെടുക്കാൻ സാധിച്ചു. ശാസ്ത്രീയമായ പഠനങ്ങളിൽ ശരാശരി ഇരുപത് വയസ്സ് പ്രായമുള്ള ഒരാൺകുട്ടിയുടെ അസ്ഥികൂടമാണ് ലഭിച്ചതെന്ന് മനസ്സിലായി. ഇതുപോലൊരു സംഭവം നമ്മുടെ കേരളത്തിൽ ഉണ്ടെന്നറിഞ്ഞത് കൊടുങ്ങല്ലൂരേക്കുള്ള ഈ യാത്രയിലാണ്. പഴക്കം ഒരുപാട് കാണും ഈ കാണുന്ന ഓരോന്നിനും. കൊതിക്കല്ലെന്ന് കേട്ടിട്ടുപോലുമില്ല, പക്ഷെ പണ്ടത്തെ വളരെ പ്രധാനപ്പെട്ട ഒരതിര് തിരുവിനെ സൂചിപ്പിക്കുന്ന കണക്കുകല്ലാണത്. കൊച്ചിരാജ്യവും തിരുവിതാംകൂറും തമ്മിൽ പങ്കുവെക്കുന്ന അതിര്. ഇന്ന് ഒരേ ഭാഷയിൽ വർത്തമാനം പറഞ്ഞുനമ്മൾ ഒരു നാടായി കഴിയുമ്പോളും പരസ്പരം വിദേശികളെപ്പോലെ ജീവിച്ചിരുന്ന ഒരു പഴയ തലമുറ നമുക്കുണ്ടായിരുന്നെന്ന് ഇത്തരം കാഴ്ച്ചകൾ കാണുമ്പോൾ ഓർത്തെടുക്കാം. സായിപ്പും സാമൂതിരിയും പിന്നെ മൈസൂർ രാജാക്കന്മാരും മാറി മാറി അധികാരം കയ്യാളി ഒടുവിൽ ഏതൊരു യുദ്ധത്തിന്റെയും അവസാനം സംഭവിക്കുന്ന സർവ്വനാശം, അതെങ്ങനെ എന്ന് നേരിൽ കണ്ടറിയാൻ തകർന്നുവീണ ഈ കോട്ടപ്പുറം കോട്ടയിൽ വന്നാൽമതി. കൊടുങ്ങല്ലൂരിന്റെ വന്നാൽ ധാരാളം പൈതൃകം ഇത്തരത്തിൽ മുസിരിസ് പദ്ധതിയുടെ ഭാഗമായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയമായ പുരാവസ്തു സംരക്ഷണ രീതികൾ വലിയ തോതിൽ ഉപയോഗപ്പെടുത്തി കാത്തുസൂക്ഷിക്കുന്ന ഒരിടം. പെരിയാറിന്റെ തീരത്ത് കൊച്ചിക്കും തിരുവിതാംകൂറിനും ഇടയിൽപ്പെട്ട ഈ നാട് അതിന്റെ നയതന്ത്ര പ്രാധാന്യം കൊണ്ട് മാത്രമല്ല ഭൂമിശാസ്ത്ര സവിശേഷതകളും കൂട്ടിവെച്ചാണ് ചരിത്രത്തിന്റെ ഏടുകളിൽ നിർണ്ണായക സ്ഥാനം നേടിയത്. നെടുംകോട്ട എന്നൊരു വാക്ക് മലയാളത്തിൽ വളരെ സാധാരണയായി ഉപയോഗിച്ച് പോരുന്നതാണ്. ചരിത്രത്തിൽ ഇത്തരത്തിലൊരു നീളൻകോട്ട പണ്ട് കെട്ടിപ്പൊക്കിയിരുന്ന കാര്യം കൊടുങ്ങല്ലൂർ കോട്ടയിലേക്കുള്ള ഈ യാത്രയിലാണ് മനസ്സിലാക്കിയത്. പുതിയ തലമുറ നമ്മുടെ നാടിന്റെ ചരിത്രം ആസ്വദിച്ചു പഠിച്ചു മനസ്സിലാക്കാൻ ഇത്തരം സ്ഥലങ്ങളിലൂടെ യാത്രചെയ്യുക തന്നെ വേണം. പാലിയത്തച്ഛന്റെ നാട്ടിലൂടെ, ടിപ്പു സുൽത്താന്റെ പടയോട്ടങ്ങൾ പോയ വഴികളിലൂടെ, തോമസ്‌ളീഹ ശാന്തിയുടെ സന്ദേശവുമായി വന്നിറങ്ങിയ തീരങ്ങളിലൂടെ.
#KottappuramMuzirisFort #TippuFort #KodungallurFort #MuzirisFort #TravelGunia

Пікірлер: 106

  • @weedman1294
    @weedman12942 жыл бұрын

    ഒരു തിരുത്തുണ്ട്. കോട്ട പണിയാൻ തിരുവിതാംകൂർ ഒത്താശ ചെയ്യാൻ സാധ്യതയില്ല. കാരണം 1503ൽ ആണ് കോട്ട പണിയുന്നത്. എന്നാൽ തിരുവിതാംകൂർ സ്ഥാപിക്കപ്പെടുന്നത് 1729ൽ മാർത്താണ്ഡവർമ്മ അധികാരം ഏൽക്കുന്നതോടെയാണ്. അതിന് മുൻപുള്ള വേണാട് രാജാക്കന്മാർക്ക് ഈവക കാര്യങ്ങളിൽ വലിയ റോൾ ഉണ്ടായിരുന്നില്ല. അവർക്കിടയിൽ തന്നെ മൂപ്പിളമ തർക്കം വേണ്ടുവോളം ഉണ്ടായിരുന്നു. ആകെക്കൂടി പവർ ഉണ്ടായിരുന്നത് ആറ്റിങ്ങൽ റാണിക്ക് ആണ്. അവർക്കാണെങ്കിൽ വടക്കൻ തിരുവിതാംകൂറിൽ വല്യ റോളും ഇല്ല. പോർച്ചുഗീസുകാർക്ക് കൊച്ചിയോട് ആയിരുന്നു സഖ്യം. അപ്പോൾ കൊച്ചി രാജാവ് ആയിരിക്കും അനുമതി കൊടുത്തത്. മാർത്താണ്ഡവർമ്മയുടെ വരവോടെയാണ് നാടുവഴികളെ ഒതുക്കി തിരുവിതാംകൂർ സ്ഥാപിച്ചത്. പോർച്ചുഗീസുകാർക്ക് ശേഷം ഡച്ചുകാർ കയ്യടക്കിയിരുന്ന കോട്ട പിന്നീട് തിരുവിതാംകൂറിന് കൈമാറുകയായിരുന്നു.

  • @enjoyvlogs1474
    @enjoyvlogs14742 жыл бұрын

    Hi

  • @mohandaskc4161
    @mohandaskc41612 жыл бұрын

    എത്ര തിരക്ക് ഉണ്ടെങ്കിലും നിങ്ങളുടെ വീഡിയോ skip ചെയ്യാതെ കാണാൻ പ്രേരിപ്പിക്കുന്ന നിങ്ങളുടെ അവതരണശൈലി വേറെ ലെവലാണ് 🤗❤️😍

  • @weedman1294
    @weedman12942 жыл бұрын

    ഈ യാത്രയിൽ പങ്കുചേരാൻ കഴിയാതെ പോയതിൽ ഒത്തിരി സങ്കടം ഉണ്ട്. 😢😢😢 അടുത്ത വരവിനായി കാത്തിരിക്കുന്നു ❤️

  • @hafsathharis4070
    @hafsathharis40702 жыл бұрын

    Supper explain 👍

  • @sweeteyes522
    @sweeteyes5222 жыл бұрын

    അധികമാരും കാണാത്ത സ്ഥലം ഒക്കെ കണ്ടു പിടിച്ചു അതിനെ ഭംഗിയായി പറഞ്ഞു തരാൻ ജയ്ദേവിന് പ്രത്യേക കഴിവുണ്ട് ❤👍

  • @Asisha-u6l
    @Asisha-u6l2 жыл бұрын

    Explanation 💥 .... video quality 🔥🔥

  • @velayudhanmalayil6384
    @velayudhanmalayil63842 жыл бұрын

    ഹായ് ✋

  • @nibinnt2437
    @nibinnt24372 жыл бұрын

    First

  • @rdnairtvm
    @rdnairtvm2 жыл бұрын

    ചാലക്കുടിക്കടുത്ത് കോട്ടപ്പറമ്പിൽ എന്ന സ്ഥലത്തും കോനൂർ കോട്ട വാതിൽ എന്ന സ്ഥലത്തും നെടുങ്കോട്ടയുടെ അവശിഷ്ടം കാണാൻ കഴിയും എന്ന് കേട്ടിട്ടുണ്ട്

  • @amazil545
    @amazil5452 жыл бұрын

    നല്ല ഇന്റെരെസ്റ്റിംഗ് ആണ് ചേട്ടന്റെ വീഡിയോ കാണാൻ..!😌❤️

  • @jubynk2073
    @jubynk20732 жыл бұрын

    Super. ജയദേവ് പറഞ്ഞ നെടുകോട്ട യുടെ ഇങ്ങേയററം ഞങ്ങളുടെ അടുത്താണ്. കോട്ട യുടെ രണ്ട് വശവും കിടങ്ങാണ് ഉളളത്. നല്ല അഴമുളള കിടങ്ങായിരുന്നു. കിടങ്ങിൽ നിന്നുമുളള മണ്ണ് കൊണ്ടാണ് കോട്ട പണിതിട്ടുളളത്. കിടങ്ങിന് എത്രതോളം അഴമുണ്ടോ അത്രതോളം ഉയരുണ്ട് കോട്ടയ്ക്ക്. ഒററ ദിവസമാണോ ഒററ രാത്രി കോണ്ടാണ് നിർമാണം. എൻെറ അച്ഛന് 25 വയസ്സുളളസമയത്ത് ഇതിൻെറ ഭാഗങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ എല്ലാം നിരത്തി. നിരത്തുന്ന സമയത്ത് ധാരാളം പിരങ്കിഉണ്ടകൾ കിട്ടിയിട്ടുണ്ട്.

  • @naveenvp6423
    @naveenvp64232 жыл бұрын

    നിങ്ങൽ വീഡിയോസ് elaam polii💥♥

  • @preethaok2206
    @preethaok22062 жыл бұрын

    ഇനിയും പുതിയ കാഴ്ചകളുമായി വരു

  • @mariajaseenda9437
    @mariajaseenda94372 жыл бұрын

    കൊടുങ്ങല്ലൂർ ചരിത്രമുറങ്ങുന്ന എൻറെ സ്വന്തം നാട് കാഴ്ചകൾ മനോഹരമായിരിക്കുന്നു

  • @mrterrordevil9321
    @mrterrordevil93212 жыл бұрын

    Njan avide poyittun

  • @anandhukarnnan6980
    @anandhukarnnan69802 жыл бұрын

    വളരെ നന്ദി ഉണ്ട് ഇങ്ങനെ ഉള്ള അറിവുകൾ ഇനിയും പങ്കുവെക്കുക 😍

  • @kaleelkaleel356
    @kaleelkaleel3562 жыл бұрын

    ഗുഡ് 👌👌👌👌

  • @sreyasuresh4168
    @sreyasuresh41682 жыл бұрын

    Adipoli 👌👌👌👌👌

  • @reneyjacob6194
    @reneyjacob6194

    കോട്ടപ്പുറം കോട്ട ഇരിക്കുന്ന സ്ഥലം ചേരമാൻ പെരുമാൾ ക്നാനായ ക്രൈസ്തവർക്ക് കൊടുത്ത സ്ഥലമാണ്..വ്യാപാരകുത്തക നേടാൻ വേണ്ടി സാമൂതിരിയുടെ ഒത്താശയോടെ കുഞ്ഞാലിയും കൂട്ടരും ഇവിടെ ആക്രമിക്കുകയും നഗരം തീയിടുകയും ചെയ്തു.. പിന്നീട് പോർട്ട്ഗീസുകാർ ഈ സ്ഥലം കൈയടക്കി കോട്ട പണിതു

Келесі