Graduation Ceremony 2024| University of Calicut | 2nd July 2024 |PSMO College, Tirurangadi | Live

കാലിക്കറ്റ് സർവകലാശാലാ അഫിലിയേറ്റഡ് കോളേജുകൾ / വിദൂര വിദ്യാഭ്യാസ വിഭാഗം / പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴി 2021 - 2022 അക്കാദമിക വർഷത്തിൽ വിവിധ യു.ജി. (CBCSS-UG) കോഴ്‌സുകളിൽ പ്രവേശനം നേടുകയും 2024-ൽ കോഴ്സ് വിജയകരമായി പൂർത്തീകരിച്ചതുമായ വിദ്യാർഥികൾക്കുള്ള ബിരുദദാന ചടങ്ങ് വിദ്യാർഥികൾ പഠിച്ച കോളേജ് സ്ഥിതി ചെയ്യുന്ന ജില്ലയിലെ നിയുക്ത കേന്ദ്രങ്ങളിൽ വച്ച് താഴെ പറയുന്ന തീയതികളിൽ നടത്തും. പാലക്കാട്: യുവക്ഷേത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് മുണ്ടൂർ - ജൂൺ 25, തൃശൂർ: വിമല കോളേജ് തൃശ്ശൂർ - ജൂൺ 26, വയനാട്: പഴശ്ശിരാജ കോളേജ് പുൽപ്പള്ളി - ജൂൺ 28, കോഴിക്കോട്: സെന്റ് ജോസഫ്സ് കോളേജ് ദേവഗിരി കോഴിക്കോട് - ജൂൺ 29, മലപ്പുറം: പി.എസ്.എം.ഒ. കോളേജ് തിരൂരങ്ങാടി - ജൂലൈ രണ്ട്. കൂടുതൽ വിവരങ്ങളും വിദ്യാർഥികൾക്കുള്ള നിർദ്ദേശങ്ങളും വെബ്‌സൈറ്റിൽ. ഫോൺ: 0494 2407200, 2407239, 2407269.

Пікірлер

    Келесі