അതിരിൽ നിന്നുള്ള അകലം || മരം നടുമ്പോൾ ശ്രദ്ധിക്കേണ്ടത് || DANGER TREES CUTTING AND REMOVAL || LEGAL

മരം നടുമ്പോൾ അതിരിൽ നിന്നുള്ള അകലം ശ്രദ്ധിക്കേണ്ടത്
ഇപ്രകാരം അകലം പാലിച്ചില്ലെങ്കിൽ ​ഗുരുതരമായ പ്രത്യഘാതങ്ങൾ ഉണ്ടായേക്കാം. വലിയ നാശനഷ്ടങ്ങൾക്ക് ഉത്തരവാദിത്തം പറയേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ നാം അറിയാതെ ചെന്നെത്തുന്നതാണ്. പിന്നീട് അത് ദുരഭിമാന പ്രശ്നം ആയി കണക്കിലെടുത്ത് നിയമയുദ്ധത്തിനു തയാറെടുക്കുന്നവരും കുറവല്ല. നല്ല സാമൂഹിക ബന്ധങ്ങൾ നിലനിൽക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ പോഡ്കാസ്റ്റ് പോകുന്നത്.
Other Videos
• നിലം തരംമാറ്റം ഫീസ് പു...
• ഇൻകം സർട്ടിഫിക്കറ്റ് അ...
• സർവ്വേ നമ്പരിൽ വ്യത്യാ...
• അതിരിൽ നിന്നുള്ള അകലം ...
• അവകാശങ്ങൾ നഷ്ടപ്പെടാതി...
• ഒരു രൂപ ചെലവില്ലാതെ ഭൂ...
• ഭൂമിസർവ്വേ വില്ലേജ് ഉദ...
• WET LAND PADDY LAND RU...
• HURRY ENSURE DIGITAL S...
• THARAM MATTAM || UPDAT...
• VERY IMPORTANT INFO AB...
• LAW OF WILLS || VILPAT...
• POKKUVARAVU || TRANSFE...
• TREE CUTTING IN KERALA...
• BTR ROR SETTLEMENT REG...
• JAMABANDI MADE EASY MA...
• TIPS FOR MAHAZAR || മഹ...
• EARTH CUTTING RIGHTS &...
• UNIQUE THANDAPPER (UTP...
#tree #plantingseeds #boundary_dispute
Courtesy: pixabay You Tube

Пікірлер: 192

  • @akpteenaantony8190
    @akpteenaantony8190 Жыл бұрын

    ❤ സ്വന്തം പറമ്പിൽ മരം നട്ട് ആരും പ്രകൃതി സ്നേഹം കാട്ടാറില്ല. മരം വളർന്നാൽ റോഡിലേ , അടുത്ത പറമ്പിലോ .... ചുവട് മാത്രം എനിക്ക് മതി❤❤❤❤

  • @legalprism

    @legalprism

    Жыл бұрын

    വാസ്തവമാണ്. സ്വന്തം മുറ്റം ടൈലിട്ട് വെടിപ്പാക്കിയിട്ട് റോഡിലിറങ്ങി ഫുഡിപാത്തില്‍ മരം നട്ട് പ്രകൃതി സ്നേഹം കാണിക്കുന്നവരും ഉണ്ട്.

  • @josephfci
    @josephfci Жыл бұрын

    Very useful and informative .thank you so much

  • @Mankuzhikkari
    @Mankuzhikkari7 ай бұрын

    ചില പടു മുളകൾ അയൽവാസിക്ക് ഉണ്ടാക്കുന്ന മനോ വിഷമവും,സാമ്പത്തിക നഷ്ടവും ഒരു തീരാ ദുഃഖമാണ്. നമ്മൾ ഒരു പരാതി കൊടുത്താൽ ഏത് പടുമുളയ്ക്കും മന്ത്രി തലത്തിൽ വരെ പിടിപാടുള്ള കാലം 😢

  • @prasanthmp8370
    @prasanthmp8370 Жыл бұрын

    Good naraation ...Good voice....Well knowledge 👍👍👍👍👍

  • @omanakuttanpillaig1959
    @omanakuttanpillaig1959 Жыл бұрын

    കോടതിയിൽ പോയാൽ ആളുടെ മരണശേഷം പോലും തീർപ്പ് ആവതില്ല😊

  • @legalprism

    @legalprism

    Жыл бұрын

    കോടതി എപ്പോഴും പ്രശ്നങ്ങളെ സോള്‍വ് ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കും എന്നാണ്. നമ്മുടെ ജീവിതം വഴിമുട്ടിയാല്‍ കോടതിയെ ശരണം പ്രാപിക്കുകയേ നിര്‍വാഹമുള്ളൂ..

  • @smooky.737

    @smooky.737

    3 ай бұрын

    😂😂😂😂😂😂😂

  • @thetru4659

    @thetru4659

    Ай бұрын

    സത്യം

  • @SanthaSasidharan-ky7ci

    @SanthaSasidharan-ky7ci

    3 күн бұрын

    😊q😊😊😊😊😊😊😊😊😊😊😊 huh​@@thetru4659

  • @user-pv1mw9tg9i
    @user-pv1mw9tg9i Жыл бұрын

    സ്കൂളിൽ ഇതൊക്കെയാണ് പഠിപ്പിക്കേണ്ടത്

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzadАй бұрын

    Durantha nivaranna authority" niyamam passakki apakadam oundakkunna,trees 15 days nullil trees owner vettikodukkannam or panchayath action edukkume ,fine ume eeddakume may 25 muthal prabalyathil

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 Жыл бұрын

    Thanks മറ്റാരും ഇതുവരെ നല്കാത്തത്

  • @legalprism

    @legalprism

    Жыл бұрын

    Nice of you

  • @revin2534
    @revin25345 ай бұрын

    ജനങ്ങളുടേയും നാടിണ്ടേയും നന്മക്ക് മരംനടുവാൻ സ്പേസ് നിർണാനേയിക്കുന്ന നിയമം കൂടി നിർമ്ക്കുവാൻ താല്പര്യപെടുന്നു

  • @sajeeshmundiyankavil522
    @sajeeshmundiyankavil522 Жыл бұрын

    Good message

  • @legalprism

    @legalprism

    Жыл бұрын

    Nice of you. Thanks

  • @sudhakaran3284
    @sudhakaran3284 Жыл бұрын

    Valuable information Thank you

  • @legalprism

    @legalprism

    Жыл бұрын

    You are welcome Thanks for this first comment. Thanks a lot.🙏🙏🙏

  • @ABDULRAZACEPPICAD
    @ABDULRAZACEPPICAD7 ай бұрын

    അകലം പറഞ്ഞില്ല

  • @SURESHS-ue3mp
    @SURESHS-ue3mp Жыл бұрын

    അകലം കുറഞ്ഞാൽ അടുപ്പവും കുറയും.... 🙏

  • @legalprism

    @legalprism

    Жыл бұрын

    Yes...

  • @hanannafeeza8595

    @hanannafeeza8595

    Жыл бұрын

    Akalam kurannbaduppam kurayum

  • @raghavanp1195

    @raghavanp1195

    Жыл бұрын

    @@hanannafeeza8595 j

  • @sanilkumar1972
    @sanilkumar1972 Жыл бұрын

    ഇത് ഒരുവിധം എല്ലാ വ്യക്തികളും നേരിടുന്ന പ്രശ്നം ആണ്. പലരും സഹിക്കുന്നു. ഇത് പഞ്ചായത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നാലോ ഒരു പ്രയോജനവും ഇല്ല. എതിർഭാഗം അതിനുള്ള വഴിയും കണ്ടുപിടിച്ചിട്ടുണ്ടായിരിക്കും. നമ്മുടെ പ്രബുദ്ധ കേരളത്തിൽ ഒരാളുടെ എങ്കിലും ജീവൻ നഷ്ടപ്പെട്ടാലേ ന്യായം ലഭിക്കുകയുള്ളൂ. ഇല്ലെങ്കിൽ ഭരണ കക്ഷിയുടെ പിന്തുണ ഉണ്ടായിരിക്കണം.

  • @legalprism

    @legalprism

    Жыл бұрын

    ജീവന് അപകടം ഉണ്ടെങ്കില്‍ ട്രീ കമ്മിറ്റിയില്‍ പരാതി ഫയല്‍ ചെയ്യണം. പഞ്ചായത്ത് സെക്രട്ടറി, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, റവന്യു ഓഫീസര്‍ അടങ്ങിയ ചെറിയ ഒരു സമിതി ആണിത്. ദുരന്ത നിവാരണ നിയമപ്രകാരം ആണ് നടപടി. ദുരന്തങ്ങളുണ്ടാകാതെ ഇരിക്കാനുള്ള കരുതല്‍ പദ്ധതി ആണിത്. പഞ്ചായത്ത് സെക്രട്ടറി ആണ് കണ്‍വിനര്‍.

  • @v.s.reddiarreddiar4243

    @v.s.reddiarreddiar4243

    Жыл бұрын

    ​@@legalprismwhere is the tree committee located. How to approach them.

  • @padmanabhanvijayan
    @padmanabhanvijayan10 ай бұрын

    എല്ലാ പേരും ദൈനം ദിനം നേരിടുന്ന പ്രശ്നങ്ങളാണ് വിവരണങ്ങളിൽ ഏറെയും. പക്ഷെ പരിഹരിച്ചു കിട്ടാൻ ഭഗീരഥപ്രയത്നം തന്നെ നടത്തേണ്ട വിധം നിയമ നടപടികളുടെ ബാഹുല്യം നിമിത്തം അഴിയാക്കുരുക്കുകൾ അവസാനമില്ലാതെ നീളുകയാണ്. വിവരണത്തിലെ വ്യക്തത പ്രശംസനീയം.

  • @legalprism

    @legalprism

    10 ай бұрын

    നിയമക്കുരുക്കുകള്‍ നമ്മെ വരിഞ്ഞു മുറുക്കുന്നതിനു മുന്‍പേ അതില്‍ നിന്നും രക്ഷപെടുന്നതിനുള്ള ജാഗ്രതയാണ് ഇന്ന് ആവശ്യം. ഇടവേളകളിലെ സമയം മറ്റുള്ളവര്‍ക്കും ഉപകാരപ്രദമാകട്ടേ എന്നു കരുതി ചെയ്യുന്നതാണ്. വളരെ വിലപ്പെട്ട അഭിപ്രായം പങ്കുവച്ചതിന് പ്രത്യേകം കടപ്പെട്ടിരിക്കുന്നു.

  • @GhgnbjFgfvbh-um9vk
    @GhgnbjFgfvbh-um9vk9 ай бұрын

    കരിങ്കല്ല് കൊണ്ട് കെട്ടിയ മതിലിന്റെ അടുത്ത് മരങ്ങൾ വെക്കുന്നത് തടയാൻ ഒരു നിയമം ഉണ്ടാവണം ഉണ്ടാവണം

  • @Vijayanvr-hw5xj
    @Vijayanvr-hw5xj Жыл бұрын

    എല്ലാ നടപടിക്രമങ്ങളും പാലിച്ച് പ്രശ്നം പരിഹൃതമാക്കുമ്പോഴേക്കും പരാതിക്കാരന്റെ പതിനാറടിയന്തിരവും പുലകുളിയും കഴിഞ്ഞിരിക്കും

  • @legalprism

    @legalprism

    Жыл бұрын

    ഇത്തരം വിഷയങ്ങളില്‍ അടിയന്തിര തീരുമാനം എടുക്കുന്നതിന് ട്രീ കമ്മിറ്റി പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്ത് പ്രസിഡന്‍റ് ആണ് കമ്മിറ്റി നിയന്ത്രിക്കുന്നത്. കെടുകാര്യസ്ഥതയുണ്ടെങ്കില്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടു വരണം.

  • @josethomas3626
    @josethomas36265 ай бұрын

    Kindly enlighten us on c c tv camera and others privacy

  • @legalprism

    @legalprism

    5 ай бұрын

    Good suggestion, early as possible👍

  • @sivasankar8202
    @sivasankar820214 сағат бұрын

  • @akamkshasahodaran9019
    @akamkshasahodaran901924 күн бұрын

    എനിക്ക് ഒരു സംശയമുണ്ട് മരം പടർന്ന പന്തലിച്ചു നിൽക്കുന്നത് മറ്റൊരാളുടെ പാടത്തോട്ട് ആണെങ്കിൽ അത് അവർക്ക് ദോഷം ഒന്നും ഉണ്ടാക്കുന്നില്ലെങ്കിൽ വെട്ടി മാറ്റണമെന്ന് പരാതി കൊടുത്താൽ വെട്ടി മാറ്റേണ്ട ആവശ്യമുണ്ടോ

  • @jithin8537
    @jithin8537 Жыл бұрын

    Road ന്റെ സൈഡിൽ നിൽക്കുന്ന മരങ്ങൾ വീട്ടുകാർ മതിൽ ഒക്കെ കെട്ടി മറച്ചതായിരിക്കും. എന്നാൽ അതു വളഞ്ഞു roadinte നടുക്കായിട്ടാണ് നിൽക്കുന്നത്. ഒരിക്കൽ bike ഇൽ പോയപ്പോൾ എന്റെ കണ്ണിൽ വെള്ളക്ക വീണു. വല്ല തേങ്ങാ വല്ലോം ആയിരുനെൽ എന്റെ അവസ്ഥ എന്തായിരിക്കും. ഇതുപോലെ ഒരുപാട് തെങ്ങുകൾ റോഡിൽ നിൽക്കുന്നുണ്ട്. പരാതി കൊടുത്താൽഎല്ലാം മുറിച്ചുമാറ്റുമോ

  • @legalprism

    @legalprism

    Жыл бұрын

    മൊത്തം മരങ്ങളും മുറിച്ചു മാറ്റുക പ്രായോഗികമല്ല.... എന്നാൽ ശക്തമായ കാറ്റിലോ മറ്റോ ആർക്കെങ്കിലും ദോഷം വരാതിരിക്കാൻ ഉടമ ശ്രദ്ധിക്കണം... ശരിയായ pruning നടത്തി മുൻകരുതൽ എടുക്കണം.. പൊതുസ്ഥലത്തെ മരത്തിന്റെ ഉത്തരവാദിത്തം സർക്കാരിനാണ്... അധികാരികളുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരം കാണാം...

  • @jithin8537

    @jithin8537

    Жыл бұрын

    @@legalprism thanks

  • @ismailvasil9341

    @ismailvasil9341

    Жыл бұрын

    നിങ്ങളല്ലേ fb യിൽ ask and answeril ചോദ്യം ഇട്ടത്. .😅

  • @jithin8537

    @jithin8537

    Жыл бұрын

    @@ismailvasil9341 kandupidichallo😂

  • @benadictspenser9675
    @benadictspenser9675 Жыл бұрын

    രാജ്യത്ത് സാധാരണ ജനങ്ങൾ ക്ക് യാതൊരു വിധ പ്രയോജനവും ഇല്ലാത്ത നിയമവും നിയമപാലകരും എന്ന് ഇല്ലാതാകുമോ ..,അതായിരിക്കും നമ്മുടെ രാജ്യത്തിന്റെ എക്കാലത്തെയും പുരോഗതി .

  • @legalprism

    @legalprism

    Жыл бұрын

    ജനഹിതം അനുസരിച്ച് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികള്‍ ആണ് നിയമം നിര്‍മ്മിക്കുന്നത്. ജനങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന നിയമം. നിയമ നിര്‍മ്മാണ വേളയിലും പൊതുജനങ്ങളില്‍ നിന്നും അഭിപ്രായ സ്വരൂപണം നടത്തുന്നു.

  • @macdonald5440
    @macdonald54406 ай бұрын

    So after hearing this, I think there is no law to cut the tree even if it is shredding leaves to other parties property. 🤔

  • @sivanpillai1559
    @sivanpillai1559 Жыл бұрын

    Narration is good. But the distance of tree of the other party from the border of the objecting party is not mentioned.

  • @legalprism

    @legalprism

    Жыл бұрын

    മരം നടുന്നതിന് അതായത് നടുന്ന സമയത്ത് പാലിക്കേണ്ട യാതൊരു അകലവും നിയമത്തിലില്ല. പക്ഷേ മരം വളര്‍ന്ന് ശല്യം ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ മാത്രമാണ് നിയമം ഇടപെടുന്നത്. പൊതു ശല്യങ്ങള്‍, സ്വകാര്യ ശല്യങ്ങള്‍ ഇങ്ങനെ ക്ലാസ്സിഫൈ ചെയ്യുന്നു. ജീവന് അപകരമാണെങ്കിലാണ് പൊതുശല്യമായി മാറുന്നത്. സ്വത്തിനു മാത്രമേ ശല്യമുള്ളുവെങ്കില്‍ സ്വകാര്യ ശല്യമാണ്. അതുകൊണ്ട് മരം നടുന്നതിന് 3 അടി അല്ലെങ്കില്‍ 5 അടി അകലം എന്നൊക്കെ നിയമം കൊണ്ടു വന്നാലും കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ ഉണ്ടാകും. Thanks for comment.

  • @somasundharan.v1017
    @somasundharan.v1017 Жыл бұрын

    👍👍👍👍👍👍👍🙏

  • @krishkutty796
    @krishkutty796 Жыл бұрын

    യാതൊരു പുല്ലും നടക്കില്ല, ഇത് എന്റെ അനുഭവത്തിൽ നിന്നുമാണ് പറയുന്നത്, നടന്ന് നടന്ന് ചെരുപ്പ് തേഞ്ഞത് മാത്രം മിച്ചം.

  • @legalprism

    @legalprism

    Жыл бұрын

    നടക്കും. നടന്നില്ലെങ്കില്‍ മുകളിലുള്ള ഫോറത്തില്‍ പരാതി കൂടി നല്‍കണം. വിവരാവകാശവും പിന്നാലെ പോകട്ടേ... അപേക്ഷിക്ക്കുന്നത് ശരിയായ ഫോറത്തില്‍ ആയിരിക്കണം എന്നു മാത്രം.

  • @littleflower6041

    @littleflower6041

    Жыл бұрын

    Sathyam panchayathil paranjit onnum nadakkilla policil parathi koduthittum nadakkunnilla ippozhum pariharam kanan pattade kidskkunnu anubavam ann

  • @rajankm1499
    @rajankm1499 Жыл бұрын

    ഏറ്റവും നല്ലത് ശക്തരായ പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ സഹായം തേടലാണ് തുടർന്ന് എല്ലാ വർഷവും നിശ്ചിത സംഭാവന അവർ ആവശ്യപ്പെടുകയാണൻകിൽ നൽകിയാൽ മതി. സമയ ലാഭം, ബന്ധങ്ങളിൽ വലിയ അസ്വസ്ഥത കുറയും, നല്ല സാമ്പത്തിക ശേഷിയും സ്വാധീനം ചെലുത്താൻ കഴിയുന്നവർക്ക് എല്ലാം തനിയെ ശരിയാകും

  • @legalprism

    @legalprism

    Жыл бұрын

    പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ തക്ക ഫോറങ്ങള്‍ നിരവധിയുണ്ട്. പഞ്ചായത്തിനെ സംബന്ധിച്ചാണെങ്കില്‍ ഓംബുഡ്സ്മാന്‍ ആണ് പ്രശ്നപരിഹാരത്തിനുള്ള ഏജന്‍സി.

  • @prasanthsp748
    @prasanthsp7489 ай бұрын

    ചില പിണക്കങ്ങൾ നല്ലതാ അതു നമ്മുടേ ജീവൻ രക്ഷിക്കും 👍 മരം വീണിട്ട് എന്തിനാ . വെട്ടി മാറ്റാൻ പറഞ്ഞാൽ വീട്ടിമറ്റണം

  • @legalprism

    @legalprism

    9 ай бұрын

    Rigth Please listen this. kzread.info/dash/bejne/aJ6tx6eJdqTKZco.htmlsi=P6rJrLvmUaULYfJ4

  • @harizummer3233
    @harizummer3233 Жыл бұрын

    Every body thinks only their rights

  • @legalprism

    @legalprism

    Жыл бұрын

    Right. None will come to protect our rights.So.

  • @munuachu5036
    @munuachu50363 ай бұрын

    Ith cheruman badhakamano

  • @legalprism

    @legalprism

    2 ай бұрын

    മനസ്സിലായില്ല..

  • @user-fs4od6vr7t
    @user-fs4od6vr7t Жыл бұрын

    ഓരോ വിളകൾക്കും വേണ്ട അകലം കൃഷി വകുപ്പ് നിശ്ചയിച്ചിട്ടുണ്ട് ആയതിന്റെ പകുതി അകലം അതിർത്തി യിൽ മാറ്റിയാണ് നടേണ്ടതാണ്

  • @legalprism

    @legalprism

    Жыл бұрын

    Good suggestion. But law is different.

  • @cisvee
    @cisvee Жыл бұрын

    ഇങ്ങനെ ഒഴുക്കൻ മട്ടിൽ പറയാതെ ഓരോന്നിന്റെയും ചട്ടവും വകുപ്പും കൂടി ചേർത്ത് പറഞ്ഞിരുന്നെങ്കിൽ !

  • @legalprism

    @legalprism

    Жыл бұрын

    ചട്ടവും വകുപ്പും ഇല്ലാത്ത നിയമങ്ങളാണ് ഇവിടെ ബാധകമാകുന്നത്. സിവില്‍ കുറ്റങ്ങള്‍ എന്ന വിഭാഗത്തില്‍ വരുന്നത്.

  • @shakeermaxima
    @shakeermaxima Жыл бұрын

    👍

  • @sagar5ag
    @sagar5ag6 ай бұрын

    തൊഴുത്തിന് അപകടം ആകുന്ന വിധം ആണ് എങ്കിൽ?

  • @highilightvedio.kkv.7297
    @highilightvedio.kkv.7297 Жыл бұрын

    പഞ്ചായത്ത് റോഡിന് എത്ര അകലെ സ്ഥലം ഉടമയ്ക്ക് മരം വച്ചു പിടിപ്പിയ്ക്കാം?

  • @legalprism

    @legalprism

    Жыл бұрын

    കൃത്യമായ അകലം നിയമത്തില്‍ ഇല്ല. മരം മറ്റാര്‍ക്കെങ്കിലും ദോഷമായി വരുന്ന നിമിഷം വരെ നിയമ തടസ്സം ഇല്ല. ഇലക്ട്രിക് ലൈനിലേക്ക് വന്നാല്‍ അവര്‍തന്നെ അത് വെട്ടി നീക്കും. അതിനുള്ള പണം കൂടി കറണ്ടി ബില്ലില്‍ വരും എന്നു മാത്രം. സാമാന്യ മര്യാദയും ധര്‍മ്മവും പാലിച്ച് പ്രവര്‍ത്തിക്കാന്‍ എല്ലാവരും സന്നദ്ധരാകേണ്ടതുണ്ട്. മരം വളര്‍ന്നു കഴിഞ്ഞാല്‍ വെട്ടാന്‍ പ്രയാസമാണ്.

  • @DineshKumar-fv1tf
    @DineshKumar-fv1tf Жыл бұрын

    എന്റെ അടുത്ത വീട്ടിലെ മരങ്ങൾ എന്റെ കോമ്പൗണ്ട് വാളിന് സാമാന്തരാമയാണ് വെച്ചിരിക്കുന്നത്. അത്‌ വളർന്നു അതിന്റെ ശാഖ കളെല്ലാം എന്റെ വീട്ടിനു തൊട്ടു നിൽക്കയായിരുന്നു. വില്ലേജ് ഓഫീസിൽ പരാതി പറഞ്ഞതിൻ പ്രകാരം അവർ വന്നു നോക്കുകയും, ശാഖ കൾ വെട്ടി മാറ്റുകയും ചെയ്തു. പക്ഷെ, ഒരു മരം കാരണം കോമ്പൗണ്ട് വാൾ പൊട്ടി വീഴാവുന്ന സ്ഥിതിയിലാണ്. അങ്ങനെ വീണിട്ടു ണ്ടെങ്കിൽ അടുത്ത നടപടി എന്താണ്

  • @legalprism

    @legalprism

    Жыл бұрын

    സ്വത്തിനു നാശനഷ്ടം വന്നാല്‍ നഷ്ടപടിഹാരത്തിനും ശല്യങ്ങള്‍ തടയുന്നതിനും ശാശ്വതമായ പരിഹാരം സിവില്‍ കോടതി ഉത്തരവുകള്‍ വഴിയേ ലഭിക്കു.

  • @mohanank7115
    @mohanank7115 Жыл бұрын

    ഇപ്പോൾ വേഗം കായ്ക്കുന്ന കുള്ളൻ മരങ്ങൾ ഉണ്ടല്ലോ? അതാകുമ്പോൾ പ്രശ്നം അത്ര രുക്ഷമാവില്ല...

  • @legalprism

    @legalprism

    Жыл бұрын

    Nice comment..

  • @ganesanganesang3214
    @ganesanganesang32146 ай бұрын

    എനിക്കും ഇതാണ് പ്രശ്നം മരങ്ങൾ മുറിക്കാൻ പറഞ്ഞു മുറിക്കാം എന്ന് പറഞ്ഞു അവർ മതില് കെട്ടുന്നതിനെ തടസ്സം ഉള്ളത് മാത്രം മുറിച്ചു എന്റെ അതിർ കേറ്റി കെട്ടുകയും ചെയിതു അതിന് വഴക്ക് ഉണ്ടാവുകയും ചെയ്തു എനിക്ക് തടസം ഉള്ള മരങ്ങൾ ഇനിയും ഉണ്ട് അത് മുറിക്കുന്നില്ല എന്നോട് പോലീസ്സോ പട്ടാളമോ കൊണ്ട് വരാൻ പറഞ്ഞു മനപ്പൂർവം ശല്യം ചെയുകയാണ്

  • @madhavanvc4721

    @madhavanvc4721

    6 ай бұрын

    😮❤😊

  • @beenamolbeenamol1575

    @beenamolbeenamol1575

    5 ай бұрын

    എല്ലായിടത്തും ഉണ്ട് ഇങ്ഘനെയുള്ള കുറെയെണ്ണം. ഉത്തരവാദപ്പെട്ടവർ ആരും ചോദിക്കാൻ ഇല്ല.

  • @shafeekm8718
    @shafeekm8718 Жыл бұрын

    Gene

  • @rajeevanparambathagro7686

    @rajeevanparambathagro7686

    Жыл бұрын

    പരമ ചെറ്റ

  • @jayashreemeenakshiammal6664
    @jayashreemeenakshiammal66649 ай бұрын

    ചവർ വീഴുന്നു എന്നത് കൊണ്ട് മാത്രം മരം വെട്ടണമോ

  • @legalprism

    @legalprism

    8 ай бұрын

    ചവർ വീഴാതെ ഇരുന്നാൽ മതി.

  • @kurianvaghese5890
    @kurianvaghese5890 Жыл бұрын

    The positive side is not mentioned here.

  • @saadhu3240
    @saadhu3240 Жыл бұрын

    Govt land duplicate pattayam undakkiyal engina thirichedukkan pattum

  • @legalprism

    @legalprism

    Жыл бұрын

    പട്ടയം ഡ്യൂപ്ലിക്കേറ്റ് എന്ന് പറയുമ്പോള്‍ വ്യാജ പട്ടയം എന്നാണോ ഉദ്ദേശിക്കുന്നത്. തെറ്റായി നല്‍കിയ പട്ടയം റദ്ദു ചെയ്യണമെന്നാണ് 8(3) ല്‍ പറയുന്നത്. സര്‍ക്കാര്‍ ഭൂമി പതിച്ചു നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ നമമുടെ ഒരു വീഡിയോയില്‍ വ്യക്തമായി പറയുന്നുണ്ട്. നടപടിക്രമങ്ങള്‍ തെറ്റിച്ചു ചെയ്ത പട്ടയങ്ങള്‍ നിലനില്‍ക്കുകയില്ല. അതിലെ ഭൂമി സര്‍ക്കാര്‍ ബൂമിയായി തുടരും.

  • @sibisebastian865
    @sibisebastian865 Жыл бұрын

    അയൽവാസിയുടെ പറമ്പിലെ മരത്തിന്റെ വേര് എന്റെ പറമ്പിലേക്കു ഇറങ്ങി. എനിക്ക് അയൽവാസിയിൽനിനും നഷ്ടപരിഹാരം വാങ്ങാൻ പറ്റുമോ?

  • @legalprism

    @legalprism

    Жыл бұрын

    നഷ്ടപരിഹാരം കോടതി വഴി മാത്രമേ പറ്റൂ. മറ്റെന്തെങ്കിലും പരിഹാരം ഉണ്ടോയെന്ന് അന്വേഷിക്കൂ.

  • @sajikumar7918
    @sajikumar7918 Жыл бұрын

    വീട് അതിരിൽ നിന്നും എത്ര അകലെ വെക്കണം.

  • @legalprism

    @legalprism

    Жыл бұрын

    കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരമാണ് തുറന്ന സ്ഥലം വിടേണ്ടത്. പഞ്ചായത്തിലും മുനിസിപ്പല്‍ ഏര്യായിലും വ്യത്യാസം ഉണ്ട്. വിശദമായ ഒരു വീഡിയോ ഉടനേ ചെയ്യണമെന്ന് കരുതുന്നു.

  • @minimathew3029
    @minimathew3029 Жыл бұрын

    മാഡം കുടി വെള്ളത്തിൽ chemical അടിക്കുന്നു എവിടെ പരാതി പെടും

  • @legalprism

    @legalprism

    Жыл бұрын

    Police. Urgent. panchayat ലും പരാതി നല്‍കണം. ഹെല്‍ത്ത് വിഭാഗം നേരിട്ട് പരിശോധിക്കും.

  • @antojoseph3272
    @antojoseph3272 Жыл бұрын

    Ethra akalam vennam ennu paranjilla

  • @legalprism

    @legalprism

    Жыл бұрын

    നിയമത്തിൽ അകലം കൃത്യമായി പറയാത്ത സ്ഥിതിക്ക് മര്യാദയുടെ അകലം പാലിച്ചാൽ മതിയാകും..

  • @lekshmyp3684

    @lekshmyp3684

    Жыл бұрын

    ഇതൊക്കെ സാധാർണക്കാരോട് പറയാം. അവർ അനുസരിക്കും. വലിയ സ്ഥാനങ്ങളിൽ ഉള്ളവർക്ക് ഇതൊന്നും ബാധകം അല്ല. അനുഭവം അതാണ്.

  • @abdulmajeedrk4981
    @abdulmajeedrk49819 ай бұрын

    എവിടെ പരാതി കൊടുത്തിട്ടും ഒന്നും നടക്കാൻ പോകുന്നില്ല - സിവിൽ കോടതിയിൽ പോയാൽ കേസ് രണ്ടു തലമുറ കഴിഞ്ഞ് തീർപ്പായെങ്കിലായി !

  • @legalprism

    @legalprism

    9 ай бұрын

    ദയവായി ഇത് കാണൂ. kzread.info/dash/bejne/aJ6tx6eJdqTKZco.htmlsi=YYBi2UPSXKq58bN1

  • @k.m.mathew6349

    @k.m.mathew6349

    5 ай бұрын

    I parked my car on the public road side of the road border line near a shop near , he was threatening me do not park your vehicle in front of our shop,nowadays it is a threat of shopkeepers who don't like to park in public where the shop is situated! If you can legal clause support to shopkeepers, infact I did park any board of No Parking area.

  • @shimmivk806
    @shimmivk806 Жыл бұрын

    നിയമം ഉണ്ടാവും പക്ഷേ നമ്മുടെ ഏത് ഗവ: അതോററ്റി നടപ്പിലാക്കാൻ ശ്രമിക്കു..?

  • @legalprism

    @legalprism

    Жыл бұрын

    ഇത് സ്വകാര്യ അവകാശങ്ങള്‍ ആണ്. സര്‍ക്കാരിന് നടപ്പാക്കേണ്ട ഉത്തരവാദിത്തം ഇല്ല. അതുകൊണ്ടാണ് കോടതി വഴി പരിഹാരം തേടേണ്ടി വരുന്നത്. എന്നാല്‍ ജീവന് അപകടം എങ്കില്‍ സര്‍ക്കാര്‍ ഇടപെടും... ഇടപെടണം....

  • @dqraise8165
    @dqraise816510 ай бұрын

    എന്റെ പ്ലോട്ടിൽ ഒരുമാവ് ഉണ്ട് അത് കൊണ്ട് എന്തകിലും പ്രശനം ഉണ്ടോ 4.5 cent ആണ് വീട് എടുക്കാൻ പോകുകയാണ്

  • @mariyammaliyakkal9719

    @mariyammaliyakkal9719

    10 ай бұрын

    മാവ് വീടിനു പായലും പൂപ്പലും varuthm.... മൂപു ണ്ടെങ്കിൽ വാതിൽ / ജനൽ പാളി ഉണ്ടാക്കാം.... വീട് മൂന്നു തട്ടിൽ പണിതു ഓട്ടുമാവ് വെക്കാം. അയൽവാസിക്കു ശല്യം ആകരുത്..

  • @dqraise8165

    @dqraise8165

    10 ай бұрын

    ചെറിയ മാവ് വെക്കുന്നത് കൊണ്ട് എന്തെങ്കിലും

  • @mariyammaliyakkal9719

    @mariyammaliyakkal9719

    10 ай бұрын

    @@dqraise8165 മൂന്നു നാലു സെൻട്ടുള്ളവർ അയൽവാസിയുടെ വീടിനടുത്തു മാവ് വെക്കരുത് പേര, അനാർ (ഒട്ടിച്ച തൈ ) വാങ്ങി drumil നടാം

  • @legalprism

    @legalprism

    10 ай бұрын

    മരം ശല്യം ആകുന്നത് അയല്‍വാസി പരാതി പറയുമ്പോഴാണ്. അതുവരെ പ്രശ്നം ഒന്നും ഇല്ല. അയല്‍വാസിയുടെ സ്ഥാനത്ത് നമ്മള്‍ ആണെന്നു കരുതുക. അപ്പോള്‍ എല്ലാം തെളിഞ്ഞു കാണും.

  • @dqraise8165

    @dqraise8165

    10 ай бұрын

    @@legalprismനമ്മൾ എപ്പോഴും പോസറ്റീവ് anu

  • @shajishaji2899
    @shajishaji2899 Жыл бұрын

    അതിരിൽ മതിൽ കെട്ടൂമ്പോൾ എന്തല്ലാം ശ്രത്തിക്കണം

  • @legalprism

    @legalprism

    Жыл бұрын

    മതില്‍ കെട്ടുന്നതിനു മുന്‍പായി അയല്‍ വസ്തുക്കാരന്റെ സമ്മതം വാങ്ങണം. മതില്‍ വരുന്ന ഭാഗത്തെ അയല്‍ക്കാരനോട് പറഞ്ഞ് സമവായത്തിലെത്തുക. സര്‍ക്കാര്‍ സ്ഥലമാണെങ്കില്‍ പഞ്ചായത്ത് അല്ലെങ്കില്‍ ആ സ്ഥലം കൈവശം വയ്ക്കുന്ന ഏജന്‍സി, അല്ലെങ്കില്‍ തഹസില്‍ദാരില്‍ നിന്നും സമ്മതം വാങ്ങണം. (നിയമം ആണ് പറയുന്നത്)

  • @madhusoodananvasudevanpill2308
    @madhusoodananvasudevanpill2308 Жыл бұрын

    എനിക്കു കിട്ടിയ ഓഹരിയിൽ 300 വർഷം എങ്കിലും പ്രായം ഉള്ള നാട്ടുമാവ് ഉണ്ട്. വെട്ടി കൊടുക്കണം എന്ന് അയൽക്കാരൻ ആവശ്യ പ്പെടുന്നു. എന്തു നിയമം എന്നെ സഹായിക്കും? നന്ദി 🙏

  • @legalprism

    @legalprism

    Жыл бұрын

    നമ്മുടെ ഉടമസ്ഥതയിലുള്ള ഒന്നും അന്യര്ക്ക് ദോഷം ആയി വരാന് പാടില്ല എന്നാണ് നിയമത്തില് .. ബ്രാഞ്ച് വെട്ടി പ്രശ്നം പരിഹരിച്ചു കൂടേ...

  • @beenat-tw6jo
    @beenat-tw6jo6 ай бұрын

    ഒരു ചുക്കും നടക്കില്ല

  • @legalprism

    @legalprism

    5 ай бұрын

    😃

  • @dharma9953
    @dharma99534 ай бұрын

    CrPC 133 (d)

  • @legalprism

    @legalprism

    3 ай бұрын

    ജൂലൈ 1 മുതൽ മാറും.

  • @themalayalitimes484
    @themalayalitimes484 Жыл бұрын

    ഒരു സ്ഥലത്ത് 10വർഷം പ്രായമുള്ള പൊക്കം കൂടിയ നെല്ലി മരത്തിന്റെ പൊടി ഇല മുറ്റത്ത് വീണ് രാവിലെ മുറ്റം അടിച്ച് വരാൻ പാടാണ് എന്ന് പറയുന്നു അപ്പോൾ നെല്ലി മരണണോ ആ വീട്ടുക്കാർ മുറിച്ച് കൊടുക്കേണ്ടത് അതോ നെല്ലിയുടെ കൊമ്പ് മുറിച്ചാണോ കൊടുക്കേണ്ടത് ?.. അവർക്ക് നെല്ലി മരം മുറിച്ചു കൊടുക്കണമെന്നാണ് ആവശ്യപ്പെടുന്നത് അയൽ വീട്ടുക്കാരൻ ഈ നെല്ലിയിൽ നിന്ന് നെല്ലിക്ക എല്ലാം എടുക്കും അച്ചാർ ഇടാൻ അതിന് പ്രശ്നം ഇല്ല... നെല്ലിയുടെ ഇല പൊടി ഇല ആയത് കൊണ്ട് മുറ്റം അടിക്കാൻ പാടാണ് എന്നതാണ് കാരണം.. ആ മരം മുറിച്ചു കൊടുത്തില്ലെങ്കിൽ സുപ്രീം കോടതി വരെ എത്തുമോ വധ ശിക്ഷ കിട്ടുമോ എന്നതാണ് പേടി

  • @Babu.955
    @Babu.95510 ай бұрын

    എന്റെ വീടിന്റെ രണ്ടരമീറ്റർ അകലെ 2 നില കോട്ടോഴ്സ് ഉണ്ടാക്കിയതിനാൽ എന്റെ വീട്ടിൽ അമ്മക്കും ഭാര്യക്കും ഒന്ന് തുണി മാറ്റാൻ പോലും കഴിയുന്നില്ല എന്ത് ചെയ്യണം

  • @legalprism

    @legalprism

    10 ай бұрын

    സ്വകാര്യ സ്ഥലങ്ങള്‍ സ്വകാര്യതയ്ക്കുവേണ്ടി കെട്ടി മറയ്ക്കാറുണ്ട്. സ്വകാര്യതയിലേക്ക് ശല്യമായി എന്തെങ്കിലും ഉണ്ടെങ്കില്‍ പൊലീസില്‍ ഒരു പരാതി നല്‍കാം. കോര്‍ട്ടേഴ്സ് ഉണ്ടാക്കിയത് നിയമപ്രകാരം അല്ലേ. പ്രശ്നം വ്യക്തമായില്ല.

  • @mariyammaliyakkal9719

    @mariyammaliyakkal9719

    10 ай бұрын

    വീടിനു ജനലിൽ ഡിസൈൻ glass ഇടണം. അവർ നിയമനുസരണം ആണോ ഉണ്ടാക്കിയത് എന്ന് നോക്കണം കർട്ടൻ ഇടുകയും ചെയ്യാം

  • @muraleedharan9200
    @muraleedharan92005 ай бұрын

    നടപടി പൂർത്തിയാകും മുന്നേ മരം ആവലാതിക്കാരൻ്റെ പുറത്തു ഒടിഞ്ഞു വീഴും

  • @legalprism

    @legalprism

    5 ай бұрын

    തീര്‍ച്ചയായും. ഇന്ന് നമ്മള്‍ എല്ലാവരും നേരിടുന്ന ഒരു സാമൂഹ്യ പ്രശ്നമാണിത്. ഇത്തരം മര്യാദകളും നമ്മുടെ പാഠ്യപദ്ധിതികളില്‍ ചേര്‍ക്കണമെന്നാണ് ലീഗല്‍ പ്രിസം കരുതുന്നത്. ധാര്‍മ്മികമായ കാര്യങ്ങള്‍ സ്വയം ചെയ്യുന്ന മനോഹരമായ ഒരു പരിഷ്കൃത സമൂഹത്തിലേക്കാണ് നമ്മുടെ യാത്ര. അഭിപ്രായം പങ്കുവച്ചതിന് നന്ദി. 👍

  • @jaccapadi

    @jaccapadi

    4 ай бұрын

    @@legalprismgood luck!

  • @ganesanganesang3214
    @ganesanganesang32146 ай бұрын

    കോൺടാക്ട് no. തരുമോ

  • @sevenstars8196
    @sevenstars8196 Жыл бұрын

    കേസിനു പോയി മരം മരം മുറിക്കാൻ ആളെത്തുമ്പോൾ 50 കൊല്ലം എടുക്കും.

  • @legalprism

    @legalprism

    Жыл бұрын

    approach tree committee headed by panchayat president

  • @ayyappaswamys5977

    @ayyappaswamys5977

    10 ай бұрын

    It will never act as a neutral body...and expect partisan attitude from it....

  • @gracegrace806
    @gracegrace8064 күн бұрын

    Distanc😅e. Tree

  • @sajithajibin2519
    @sajithajibin2519 Жыл бұрын

    മരത്തിൻ്റെ ചുവടു മാത്രം ഉടമസ്ഥൻ്റെ പറമ്പിൽ ബാക്കി മുഴുവൻ അയൽക്കാരൻ്റെ വീടിൻ മുകളിൽ വേണമെങ്കിൽ അയൽക്കാരൻവലിച്ചുകെട്ടിക്കോണം ഞങ്ങൾക്കതിൻ്റെ ആവശ്യമില്ല

  • @legalprism

    @legalprism

    11 ай бұрын

    ആരുടേയും ജീവന്‍ വച്ചുള്ള കളിക്ക് നില്‍ക്കരുത്. മരത്തേക്കാള്‍ വലുതാണ് ജീവന്‍.

  • @themalayalitimes484
    @themalayalitimes484 Жыл бұрын

    വേറെ ഒരു കാര്യം പറയും പലർക്കും മരത്തിനോട് പക ഇല്ല അയൽക്കാരനോടാണ് പക കായ് ഫലങ്ങൾ കിട്ടുന്ന ഫല വൃഷങ്ങൾ കായിച്ചു നിന്നിട്ട് അത് അയൽക്കാരനോട് കൊടുത്തില്ലെങ്കിലോ അല്ലെങ്കിൽ സ്വന്തം വീട്ടിലെ കുട്ടികളും അയൽ വീട്ടിലെ കുട്ടികളും കളികൾക്കിടയിൽ അടിപിടി കൂടുകയോ ചെയ്യുമ്പോൾ അത് ചിലപ്പോൾ മുതിർന്നവർ തമ്മിൽ ഏറ്റെടുത്ത് അവർ തമ്മിൽ അടികൂടുന്ന സ്ഥിതിയിൽ എത്തും വർഷങ്ങളായി സൗഹൃദത്തിൽ കഴിഞ്ഞ അയൽക്കാർ ശത്രുതയിൽ ആയി കഴിഞ്ഞാൽ വീടിന്റെ മതിലിനോട് ചേർന്ന് നിൽക്കുന്ന ഫലവൃഷങ്ങളുടെ ഇലയോ ചില്ലയോ തട്ടി നിൽക്കുന്നത് രണ്ട് വീട്ടുകാർക്കും പ്രശ്നം ഇല്ലാതിരിന്നിട്ടും ഈ പിണക്കം കാരണം ഈ മരങ്ങൾ മുറിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തിലും പോലീസിലുമൊക്ക പരാതി കൊടുക്കുന്ന സ്ഥിതി വരെ ഉണ്ടാക്കുന്നുണ്ട്.. ഇത്രയും വർഷം ഒരു കുടുംബം പോലെ കഴിഞ്ഞവർക്ക് മരത്തിന്റെ ചില്ല വീടിൽ തട്ടി നിന്നപ്പോൾ ഒരു കുഴപ്പവും ഇല്ലാതിരുന്ന അയൽ വീട്ടുക്കാരന് ഈ പിണക്കം കാരണം അവന്റെ മരത്തിനോടും ശത്രുതയായി. ഇത് പരാതി പെട്ടാൽ അധികാരികൾ മരം മുറിച്ചു കൊടുക്കാനെ പറയുകയുള്ളു

  • @legalprism

    @legalprism

    8 ай бұрын

    സിവിൽ അവകാശം മറ്റുള്ളവർക്ക് വേണ്ടി പരിത്യാഗം ചെയ്യാം. So..

  • @abrahammathew1801
    @abrahammathew1801 Жыл бұрын

    Panchayat won't do anything. All relatives friends or recommendations..our life will go up and down.result will be a big Zero 🎉

  • @legalprism

    @legalprism

    Жыл бұрын

    Panchayat is supposed to play a vital role as pre-litigation process. Settle disputes at the primary level. The litigation policy of India is to achieve zero litigation. May forward suggestion to Govt. LSGD department.

  • @abhilashvt-gc2xl
    @abhilashvt-gc2xl2 күн бұрын

    പറയാൻ പറ്റു०

  • @lijusanthosh3279
    @lijusanthosh3279 Жыл бұрын

    Title misleading

  • @legalprism

    @legalprism

    Жыл бұрын

    Actually title was taken from a doubt raised by one viewer. Shall take care.

  • @kurianvaghese5890
    @kurianvaghese5890 Жыл бұрын

    The trees are releasing sufficient oxygen in the air But dangerous and harmful trees shall be cut down for safety measures.

  • @legalprism

    @legalprism

    Жыл бұрын

    Yes. danger ഒഴിവാക്കുന്ന കട്ടിംഗ് പോരേ...

  • @musthafamusthu1917
    @musthafamusthu1917Ай бұрын

    മറ്റൊരാളുടെ മരം കൊമ്പുകൾ എൻറെ പറമ്പിലൂടെ എൻറെ വീട്ടിലേക്ക് വരുന്ന ലൈനുകളുടെ മുകളിൽ തട്ടി പീസുകൾ പോകുന്നത് ഒരു തുടർക്കഥയായി ഇരിക്കുകയാണ് ഇടത്തെ ഇലക്ട്രിസിറ്റി വന്ന് കൊമ്പുകൾ കൊത്തും അവർ അത് എൻറെ സ്ഥലത്തുള്ള വാഴയുടെ മുകളിലും മറ്റ് കൃഷിയുടെ മുകളിലും വെട്ടി ഇടും ഇതും ഒരു തുടർക്കഥയാണ് അഞ്ചുവർഷമായി ഇതിന് എന്ത് ചെയ്യാൻ പറ്റും

  • @legalprism

    @legalprism

    27 күн бұрын

    സാമാന്യ മര്യാദയുടെ നിയമമാണിത്. ഇത്തരം കാര്യങ്ങൾ വീഡിയോ ഇടുന്നതിനുള്ള കാരണം തന്നെ എല്ലാവരും സ്വയം മനസ്സിലാക്കി പ്രവർത്തിക്കാനാണ്. നിയമനടപടികളിലേക്കു പോകുമ്പോൾ പിണക്കമാകും, ശത്രുതയാകും...

  • @sudhakumarir811
    @sudhakumarir811 Жыл бұрын

    Ithokkeyanelum mattullavarude veedinu cherthu maram nattu valarthunnu enthu cheyyan athu valarnnu valuthakumbole👺👺

  • @legalprism

    @legalprism

    Жыл бұрын

    മരത്തിന് നമ്മുടെ അതിര്‍ത്തിയും സര്‍വ്വേ നമ്പരും ഒന്നും അറിയില്ല. അത് വെയില്‍ , വളം, ഉള്ള ഭാഗത്തേക്ക് തഴച്ച് വളരും. വളര്‍ന്നു വലുതായാല്‍ വെട്ടാനും കൂടി കഴിയാത്ത അവസ്ഥ വരും. മരത്തിന്റെ ഉടമയാണ് ഉത്തരവാദി...

  • @vazhikatti968
    @vazhikatti968 Жыл бұрын

    അയൽവാസിയുടെ വസ്തുവിൽ നിന്ന് കൊണ്ട് നമമുടെ സ്വന്തം മതിൽ സംരക്ഷണ മെയീൻ്റെ നൻസ് (പെയീൻ്റീഗ് തേപ്പ്) നടത്തേണ്ടി വരുന്ന സാഹചര്യത്തിൽ അയൽവാസി തടസ പെടുത്തിയാൽ എന്താണ് പോംവഴീ

  • @legalprism

    @legalprism

    Жыл бұрын

    അതിര്‍ത്തി മതില്‍ ബലപ്പെടുത്തേണ്ടത് അനിവാര്യമാണെങ്കില്‍ പോലീസ് സംരക്ഷണത്തോടെ മതില്‍ കേടുപാടുകള്‍ തീര്‍ക്കാം. തര്‍ക്കം രൂക്ഷമാണെങ്കില്‍ ആര്‍ഡിഒ യ്ക്ക് പരാതി നല്‍കാം. പണി തടസ്സപ്പെടുത്തിയാല്‍ കരുതല്‍ തടങ്കലില്‍ വയ്കാവുന്നതാണ്. കഴിയുന്നേടത്തോളം അയാളോട് രമ്യമായി പോകാന്‍ ശ്രമിക്കണം. അദ്ദേഹത്തിന് ദോഷം വരുന്ന കാര്യങ്ങള്‍ നിയമം അനുകൂലിക്കുന്നില്ല. രക്ഷയില്ലെങ്കില്‍ മാത്രം സബ്ഡിവിഷണല്‍ കോര്‍ട്ടുവഴി പരിഹാരം തേടാം... [SDM means RDO]

  • @vazhikatti968

    @vazhikatti968

    Жыл бұрын

    @@legalprism thanks

  • @georgekurian2135

    @georgekurian2135

    Жыл бұрын

    2 kodukkuka ellam sari aavum.

  • @sanals811
    @sanals811 Жыл бұрын

    മരം വയ്ക്കുന്നതിന് മാത്രമല്ല, രണ്ട് വ്യക്തികളുടെ വസ്തുക്കളുടെ ഇടയിൽ മതിൽ കെട്ടേണ്ടി വരുമ്പോൾ ഒരു നിശ്ചിത നിയമമുള്ളതായി കാണുന്നില്ല... പലരും പ്രാദേശിക മാമൂലുകൾക്കു അനുസരിച്ചാണ് ചെയ്യാറുള്ളത്... പഞ്ചായത്തുകൾ ഒരു ലിഖിത നിയമമുണ്ടാവണം..

  • @legalprism

    @legalprism

    Жыл бұрын

    അതിരടയാള നിയമം ഉണ്ട്.

  • @sanals811

    @sanals811

    Жыл бұрын

    @@legalprism Awareness ന്റെ കുറവാണോ എന്നറിയില്ല, ആരും പാലിക്കുന്നില്ല എന്നു തോന്നുന്നു... PWD road ന്റെ വശങ്ങളിൽ മാത്രം ചിലർ പാലിക്കുന്നു...

  • @devanandadevu2012
    @devanandadevu20128 ай бұрын

    നമ്മുടേ വസ്തുവിൽ നിന്ന മരം അടുത്ത real estate ഉടമ ഞങൾ അറിയാതെ മുറിച്ച് മാറ്റിയാൽ എന്ത് ചെയ്യും... 112ഇൽ വിളിച്ച് പറഞ്ഞപ്പോൾ ഞങ്ങളോട് ഒരാഴ്ചയ്ക്ക് അകം തടി ഞങൾ താമസിക്കുന്ന സ്ഥലത്ത് എത്തിക്കാം എന്ന് പറഞ്ഞു.. സ്റ്റേഷനില് ഇതറിയിച്ചപ്പോൾ തടി എത്തിച്ചില്ലെങ്ങിൽ പരാതി കൊണ്ട് ചെല്ലാൻ പറഞ്ഞു... ഒരു നടപടിയും ഉണ്ടായില്ല.. ഇനി എവിടെ പരാതിപ്പെടണം sir

  • @legalprism

    @legalprism

    8 ай бұрын

    മോഷണത്തിന് ഉടൻ എഫ്ഐആർ ഇടണം. കൂടാതെ സിവിൽ കേസ് ഫയൽ ചെയ്തു നഷ്ടം വാങ്ങണം. സിവിലായും ക്രിമിനൽ ആയും നടപടി ഉടൻ സ്വീകരിക്കണം. വക്കീലിന്റെ സഹായം വേണ്ടി വരും... മറ്റാരും സഹായിക്കും എന്ന് പ്രതീക്ഷിക്കരുത്. .

  • @dawnywycliffe
    @dawnywycliffe Жыл бұрын

    100 വർഷമായി നിൽക്കുന്ന മരത്തിൻ്റെ അടുത്ത് മരം വെട്ടിച്ചെ അടങ്ങൂ എന്ന് പറഞ്ഞു കോഴിക്കൂട് കൊണ്ടുവെച്ച് complaint ചെയ്താൽ എന്ത് ചെയ്യണം

  • @sunnyn3959

    @sunnyn3959

    11 ай бұрын

    അന്യനു ബുദ്ധിമുട്ടാണെങ്കിൽ മുറിക്കണം. 100 വർഷമായാലും 1000 വർഷമായാലും അനയൽ വാസിയുടെ ആകാശത്ത് ശിഖരങ്ങൾ പാടില്ല. ഇലകൾ അന്യന്റെ പറമ്പിൽ വീഴരുത്.

  • @legalprism

    @legalprism

    11 ай бұрын

    മരം അതിര്‍ത്തി കഴിഞ്ഞ് പോകുന്നത് ശത്രുത സൃഷ്‍ടിക്കും. മരത്തിനെ നിയന്ത്രിക്കാനാകാതെ വരും. നല്ല ബന്ധങ്ങള്‍ വഷളാകും.

  • @mariyammaliyakkal9719

    @mariyammaliyakkal9719

    10 ай бұрын

    അയൽവാസിയുടെ മരം പണ്ടെയുള്ളതും, ഫലം കായ്ക്കുന്നതും,രണ്ടു മീറ്റർ അകലെയും, ആണെങ്കിൽ സാരമില്ല.... (ചെറിയ ശാഖ മുറിക്കാൻ അനുവാദം നല്ല നിലയിൽ ചോദിക്കാം) നമ്മൾ മുറ്റം തൂത്താലും മരം തണലും ഓക്സിജിനും നൽകുന്നതാണ് എന്ന് മറക്കരുത്. നമ്മൾ പുറത്തു വിടുന്ന ഓക്സിജൻ മരം സ്വീകരിക്കും. നമുക്ക് തെങ്ങിന് വളമായി കൊഴിയുന്ന ഇലകൾ ഉപയോഗിക്കാം

  • @mariyammaliyakkal9719

    @mariyammaliyakkal9719

    10 ай бұрын

    ഞാൻ ഇന്നലെ എന്റെ പറമ്പിലെ ആരോ വച്ച പിലാവ് അയൽവാസിക്ക് വേണ്ടി മറ്റൊരു അയലവാ സിക്ക് കൊടുത്തു... അൽഹംദുലില്ലാഹ് മൂന്നു വീടിനും സന്തോഷം

  • @jamest1402
    @jamest14024 ай бұрын

    നമ്മുടെ നിയമ വ്യവസ്ഥകൾ അറുപഴഞ്ചൻ, കോടതിയിൽ പോയാൽ നമ്മുടെ കാലം കഴിഞ്ഞാലും തീരുമാനം വരില്ല 😪

  • @legalprism

    @legalprism

    4 ай бұрын

    ഉടന്‍ ഇടക്കാല ഉത്തരവുകള്‍ ലഭിക്കും. വക്കീല്‍ മിടുക്കനാണെങ്കില്‍ കേസില്‍ വന്‍ വിജയം നേടാം. ഇല്ലെങ്കില്‍ ...

  • @shajanjohn6623

    @shajanjohn6623

    13 күн бұрын

    നിയമത്തിന് ഒരു കുഴപ്പവുമില്ല. നിയമം മാറ്റണമെന്ന് പറയുന്നവരുടെ കൂടെയാണോ നിങ്ങളും ?

  • @legalprism

    @legalprism

    13 күн бұрын

    തികച്ചും ശരിയാണ്. കേസുകളിൽ കാലതാമസം വരുന്നത് കേസിലെ കക്ഷികളുടെ പിടിവാശി കൊണ്ടാണ്. അവകാശങ്ങളെ കുറിച്ച് മാത്രം ചിന്തിക്കുകയും കടമകളെ കുറിച്ച് ചിന്തിക്കാതിരിക്കുകയും ചെയ്യുന്നതാണ് പ്രശ്നം. കടമകളെ കുറിച്ച് കൂടി പ്രചരിപ്പിക്കാനാണ് ശ്രമിച്ചത്.

  • @indira5962
    @indira5962 Жыл бұрын

    എന്തൊക്കെയാണ് പറയുന്നത് . നാട് മുഴുവൻ ടി പ്രശ്നമാണ് മരത്തിന്റെ പ്രശ്നം

  • @legalprism

    @legalprism

    11 ай бұрын

    ഇത് പറയുന്ന എന്റെ വീടിനു മുകളിലും ഒരു മരം വളര്‍ന്നു നില്‍ക്കുകയാണ്. എന്നു കരുതി നിയമകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ കഴിയില്ല.

  • @mariyammaliyakkal9719

    @mariyammaliyakkal9719

    10 ай бұрын

    അയൽവാസിയുടെ മരം പണ്ടെയുള്ളതും, ഫലം കായ്ക്കുന്നതും,രണ്ടു മീറ്റർ അകലെയും, ആണെങ്കിൽ സാരമില്ല.... (ചെറിയ ശാഖ മുറിക്കാൻ അനുവാദം നല്ല നിലയിൽ ചോദിക്കാം) നമ്മൾ മുറ്റം തൂത്താലും മരം തണലും ഓക്സിജിനും നൽകുന്നതാണ് എന്ന് മറക്കരുത്. നമ്മൾ പുറത്തു വിടുന്ന ഓക്സിജൻ മരം സ്വീകരിക്കും. നമുക്ക് തെങ്ങിന് വളമായി കൊഴിയുന്ന ഇലകൾ ഉപയോഗിക്കാം

  • @sajinjoseph916

    @sajinjoseph916

    12 күн бұрын

    @@mariyammaliyakkal9719 Maram murinju veenal enthu cheyyum Athaa ivide preshnam

  • @thomaskthomas7414
    @thomaskthomas7414Күн бұрын

    .

  • @kumara4898
    @kumara4898 Жыл бұрын

    Did not tell correct answer.

  • @legalprism

    @legalprism

    Жыл бұрын

    We are not in a position for making laws, still invite attention to the prevailing laws. Comments are requested. Thanks.

  • @hind3110T
    @hind3110T8 ай бұрын

    അയ്യോ കോടതിയിൽ പോകല്ലേ നശിച്ചു പോകും

  • @nirmalanirmala4475
    @nirmalanirmala4475 Жыл бұрын

    ഞാൻ ഈ പ്രശ്നം നേരിടുന്ന വൃക്തി ആണ്. അയൽപക്കത്തെ മരങ്ങൾ ഞങ്ങൾക്ക് ഒരു ദുരിതം ആണ്.

  • @legalprism

    @legalprism

    Жыл бұрын

    പഞ്ചായത്ത് വഴി പരിഹാര ശ്രമം നടത്തൂ...

  • @hhkp4630

    @hhkp4630

    Жыл бұрын

    Same rubber marangal kinarinum veedinum mukalik anu marathinte mudu matram ayalkarante vasthuvil..vetitharam nu paranjathallathe cheythilla..munsplty cmplnt ilum nadapadi undayilla.. Kattil ulanj veetile wtrtank pipe il udaki full potipoyi.. (Seriakiya cash tharam nu paranjath allathe 3yrs ayitum thannitumilla)..veendum munsplty cmplnt & RTI koduthpol avar vilichath kond kambukl vetti.. Ipol veendum pazhaya pole marachillakal veedinum kinarinum mukalilek thanne

  • @mohammedshari5863

    @mohammedshari5863

    11 ай бұрын

    ​@@legalprismവെറുതെ ആണ് പഞ്ചായത്ത് ഒന്നും ചെയ്യില്ല

  • @bijuvarghese3603
    @bijuvarghese3603 Жыл бұрын

    എനിക്ക് നേരേ തിരിച്ച് ആണ് പ്രശ്നം. എന്റെ പറമ്പിൽ എന്ത് മരം വച്ചാലും അയലത്തെ മാന്യദേഹം വന്ന് പിഴുത് കളയുക, എന്റെ അമ്മയെ വാക്കുകൾ കൊണ്‌ട് ഹരാസ് ചെയ്യുക… അകലം പാലിച്ച് നട്ടാലും ഇതൊകെ ആണ് ചെയ്തികൾ. പുരയിടത്തിൽ ആണ്, വീട്ടുമുറ്റം അല്ല!

  • @legalprism

    @legalprism

    Жыл бұрын

    നമ്മുടെ പുരയിടത്തില്‍ വന്ന് നമ്മുടെ മരം പിഴുത് കളഞ്ഞ് അമ്മയെ ഹരാസും ചെയ്തിട്ട് പോകുന്നു. നമ്മള്‍ കാണാത്തതുപോലെ ഇരിക്കുന്നു. ഇതില്‍ ആര്‍ക്കും പരാതി ഒന്നും ഇല്ലാത്ത സ്ഥിതിക്ക് ... Thanks for comment.

  • @elsamma3885

    @elsamma3885

    Жыл бұрын

    പാത്തിരുന്ന് ഒരു കൊത്ത്. അത്രയേ വേണ്ടു. കുറഞ്ഞത് 3അടി അകലത്തിൽ മരങ്ങൾ നടാം. അടുത്ത് വീടുകൾ ഉണ്ടങ്കിൽ ബ്രാഞ്ചസ് അധികം വളരുന്ന മരങ്ങൾ ഒഴിവാക്കണം. മരങ്ങൾ നടുമ്പോൾ ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം മുറിച്ചു വിൽക്കുമ്പോൾ ഉണ്ടാകാവുന്ന നാശനഷ്ടങ്ങളെക്കുറിച്ചും ഒരവലോകനം നടത്തുന്നതും നല്ലതാണ്.

  • @hdhhhfhfjjfjjfhrjj
    @hdhhhfhfjjfjjfhrjj8 күн бұрын

    പറഞ്ഞാൽ കെട്ടില്ലെങ്കിൽ ഇച്ചിരി മെർകുറി. സൽഫൂറിക് ആസിഡ് കുത്തി വെക്കുക ഉണങ്ങി പൊയ്ക്കോളും 😂

  • @legalprism

    @legalprism

    8 күн бұрын

    എപ്പോഴും നിയമം അനുസരിച്ച് വ്യവസ്ഥാപിതമായ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുക

  • @alicevarghese9447
    @alicevarghese94476 ай бұрын

    Contact number അയച്ചു തരാമോ

  • @legalprism

    @legalprism

    6 ай бұрын

    Extremely sorry. Please consult a legal practitioner of your locality please.

  • @themalayalitimes484
    @themalayalitimes484 Жыл бұрын

    ഒരു സ്ഥലത്ത് 10വർഷം പ്രായമുള്ള പൊക്കം കൂടിയ നെല്ലി മരത്തിന്റെ പൊടി ഇല മുറ്റത്ത് വീണ് രാവിലെ മുറ്റം അടിച്ച് വരാൻ പാടാണ് എന്ന് പറയുന്നു അപ്പോൾ നെല്ലി മരണണോ ആ വീട്ടുക്കാർ മുറിച്ച് കൊടുക്കേണ്ടത് അതോ നെല്ലിയുടെ കൊമ്പ് മുറിച്ചാണോ കൊടുക്കേണ്ടത് ?.. അവർക്ക് നെല്ലി മരം മുറിച്ചു കൊടുക്കണമെന്നാണ് ആവശ്യപ്പെടുന്നത് അയൽ വീട്ടുക്കാരൻ ഈ നെല്ലിയിൽ നിന്ന് നെല്ലിക്ക എല്ലാം എടുക്കും അച്ചാർ ഇടാൻ അതിന് പ്രശ്നം ഇല്ല... നെല്ലിയുടെ ഇല പൊടി ഇല ആയത് കൊണ്ട് മുറ്റം അടിക്കാൻ പാടാണ് എന്നതാണ് കാരണം.. ആ മരം മുറിച്ചു കൊടുത്തില്ലെങ്കിൽ സുപ്രീം കോടതി വരെ എത്തുമോ വധ ശിക്ഷ കിട്ടുമോ എന്നതാണ് പേടി

  • @themalayalitimes484
    @themalayalitimes484 Жыл бұрын

    ഒരു സ്ഥലത്ത് 10വർഷം പ്രായമുള്ള പൊക്കം കൂടിയ നെല്ലി മരത്തിന്റെ പൊടി ഇല മുറ്റത്ത് വീണ് രാവിലെ മുറ്റം അടിച്ച് വരാൻ പാടാണ് എന്ന് പറയുന്നു അപ്പോൾ നെല്ലി മരണണോ ആ വീട്ടുക്കാർ മുറിച്ച് കൊടുക്കേണ്ടത് അതോ നെല്ലിയുടെ കൊമ്പ് മുറിച്ചാണോ കൊടുക്കേണ്ടത് ?.. അവർക്ക് നെല്ലി മരം മുറിച്ചു കൊടുക്കണമെന്നാണ് ആവശ്യപ്പെടുന്നത് അയൽ വീട്ടുക്കാരൻ ഈ നെല്ലിയിൽ നിന്ന് നെല്ലിക്ക എല്ലാം എടുക്കും അച്ചാർ ഇടാൻ അതിന് പ്രശ്നം ഇല്ല... നെല്ലിയുടെ ഇല പൊടി ഇല ആയത് കൊണ്ട് മുറ്റം അടിക്കാൻ പാടാണ് എന്നതാണ് കാരണം.. ആ മരം മുറിച്ചു കൊടുത്തില്ലെങ്കിൽ സുപ്രീം കോടതി വരെ എത്തുമോ വധ ശിക്ഷ കിട്ടുമോ എന്നതാണ് പേടി

Келесі