No video

500 സ്‌ക്വയർഫീറ്റിൽ ആദ്യ സംരംഭം; ഇന്ന് 100 കോടി വാർഷിക വിറ്റുവരവുള്ള വീട്ടമ്മയുടെ കഥ | SPARK STORIES

വിവാഹത്തോടെ ഒരു ബിസിനസ് ഫാമിലിയിൽ എത്തിപ്പെട്ട യുവതി. ആലപ്പുഴയിലേക്ക് പറിച്ചുനടപ്പെട്ട കൊച്ചിക്കാരിക്ക് ഷോപ്പിങ്ങിന് എറണാകുളത്തേക്ക് പോകേണ്ടിവന്നതോടെയാണ് സ്വന്തം സംരംഭം എന്ന ആശയം ഉയർന്നത്. പിന്നീട് ഫാഷൻ ഡിസൈനിങ് പഠിച്ചതോടെ ബോട്ടികിനും സ്റ്റിച്ചിങ്ങിനുമായി 4000 സ്ക്വയർഫീറ്റിൽ ഇഹ എന്ന പേരിൽ സ്വന്തം സ്ഥാപനം ആരംഭിച്ചു. ഒരിക്കൽ സാരി എടുക്കാനായി പോയ ഷോപ്പിൽനിന്നുമുണ്ടായ മോശം അനുഭവമാണ് സ്വന്തം ബ്രാൻഡിൽ സാരികൾ എന്ന തീരുമാനത്തിലേക്ക് എത്തിയത്. സാരികൾക്കായുള്ള വിഭാഗം ആരംഭിച്ചതോടൊപ്പം ഓൺലൈനിൽ വീഡിയോകൾ ചെയ്തത് വഴിത്തിരിവായി. ഓൺലൈനിൽ വില്പന ആരംഭിച്ചതിന് ശേഷം തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല എന്ന് ഈ സംരംഭക പറയുന്നു. മിഡിലീസ്റ്റിൽനിന്നും കൂടുതൽ എൻക്വയറികൾ വന്നുതുടങ്ങിയതോടെ ദുബായിൽ സ്റ്റോർ ആരംഭിച്ചു. ഉപഭോക്താക്കൾക്ക് കൂടുതൽ സൗകര്യങ്ങൾ നൽകുക എന്ന താല്പര്യത്തോടെ 2022 ഒക്ടോബറിൽ ആലപ്പുഴയിൽ 35,000 സ്ക്വയർഫീറ്റിൽ പുതിയ ഷോപ്പ് ആരംഭിച്ചു. സ്ഥാപനത്തിന്റെ നവംബറിലെ വിറ്റുവരവ് 10 കോടി കടന്നു. ഇഹ ഡിസൈനിന്റെയും നൂഹയുടെയും സ്പാർക്കുള്ള കഥ....
Spark - Coffee with Shamim
Website: www.ihadesigns.in
Contact num: 9544175578
Facebook: Iha Designs - The Big Boutique
Instagram: iha_designs
#sparkstories #entesamrambham #shamimrafeek #ihadesigns

Пікірлер: 352

    Келесі