T.J Joseph - 39 | Charithram Enniloode 2381 | T.J Joseph | Safari TV

T.J Joseph - 39 | Charithram Enniloode 2381 | T.J Joseph | Safari TV
#charithramenniloode #safaritv #tjjoseph
Stay Tuned: www.safaritvchannel.com
To watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-v...
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-v...
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-v...
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : / safaritelevision
►Twitter : / safaritvchannel
►Instagram : / safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 876

  • @sageervnb5029
    @sageervnb5029 Жыл бұрын

    ഒരു കാലത്ത് ഇദ്ദേഹത്തിന്റെ ഈ വിധിയിൽ സന്തോഷിച്ച ഞാൻ ഇന്ന് ഇതെല്ലാം വിടാതെ കണ്ട് കണ്ണ്നിറയിച്ചു! മതം മൂത്ത് ഭ്രാന്തികാതിരിക്കാൻ മാത്രമാണ് ഇപ്പോൾ എന്റെ പ്രാർത്ഥന!

  • @Jesy000

    @Jesy000

    Жыл бұрын

    Salute❤

  • @libinthomas1841

    @libinthomas1841

    Жыл бұрын

    👏🏻👏🏻👏🏻👏🏻

  • @marykuttyabraham4833

    @marykuttyabraham4833

    Жыл бұрын

    മതം വിട്ടു പുറത്ത് വരൂ 🌹🌹

  • @tomikuriakose4340

    @tomikuriakose4340

    Жыл бұрын

    ഞാനും ഒരു നല്ല മത വിശ്വാസി ആയിരുന്നു ഈ ഒരു സംഭവം എന്നെ മതത്തിന്റെ പിടിയിൽ നിന്നും പുറത്തു വരുവാൻ വേഗത്തിൽ സഹായിച്ചു, ഏത് മതവും നന്നായി പഠിച്ചാൽ അത് ഉപേക്ഷിച്ച് ഒരു നല്ല മനുഷ്യസ്നേഹിയാകും ഇല്ലാത്ത പക്ഷം അത് പിടിച്ചു മറ്റുള്ളവരെ പറ്റിച്ചു ജീവിക്കും, തീവ്രവാദി മതത്തിന്റെ അടിമ മാത്രം, കുഞ്ഞു തലചോറിൽ കയറി പ്പറ്റിയവ നുറോൺ പ്രവർത്തനം, സർവ്വശക്തന് എന്തിന് നമ്മുടെ വക്കലാത്തും ഗുണ്ടായിസം ആവശ്യകത ഉണ്ടോ?

  • @rameshrs75

    @rameshrs75

    Жыл бұрын

    Humanity is the biggest religion😀

  • @MaheshKumar-pm9yo
    @MaheshKumar-pm9yo Жыл бұрын

    ജോസഫ് സാറിന്റെ ചരിത്രം പ്രേക്ഷകരിലേയ്ക്കെത്തിയ്ക്കാൻ ചങ്കൂറ്റം കാണിച്ച സന്തോഷ്‌ സാറിന് ഒരു big salute. മറ്റ് പേടിത്തൊണ്ടൻ മാ ചാനല്കാർ താങ്കളെ കണ്ട് പഠിക്കട്ടെ

  • @rameshrs75

    @rameshrs75

    Жыл бұрын

    He's a rare breed...with spine 👍

  • @balaggopalan846

    @balaggopalan846

    Жыл бұрын

    കഴിഞ്ഞോ

  • @vipinvarghese9845

    @vipinvarghese9845

    Жыл бұрын

    Naked truth

  • @sreejith8256

    @sreejith8256

    Жыл бұрын

    Yes

  • @sajeevankunnathattile2790

    @sajeevankunnathattile2790

    Жыл бұрын

    That's not a big deel only biussines santho

  • @mnkumar49
    @mnkumar49 Жыл бұрын

    സഫാരി ചാനലിൽ ഏതു വരെയും കേട്ട ഏറ്റവും മികച്ച Charithram എന്നിലൂടെ എന്ന പരമ്പര ആയിരുന്നു സാറിന്റേത്. കഥ പറഞ്ഞ T J ജോസഫു സാറിനും ഇത് പറയിക്കാൻ ധൈര്യം കാണിച്ച സന്തോഷ്‌ ജോർജ് കുളങ്ങരക്കും നന്ദി. മനസിൽ നർമ്മബോധമുള്ളത് നമ്മെ കഠിനമായ ജീവിത അനുഭവങ്ങളെ അതിജീവിക്കാൻ സഹായിക്കും. ഇത് എല്ലാവര്ക്കും ഒരു ഓര്മയായിരിക്കെട്ടെ. ജോസഫ് സാറിന് എല്ലാ വിധ നന്മകളും നേരുന്നു. സലോമിയുടെ ആത്‌മാവ്‌ മുകളിൽ ഇരുന്ന് ഇതെല്ലം കണ്ടു സന്തോഷിക്കുന്നുണ്ടാകും.

  • @sreeharirv2277

    @sreeharirv2277

    Жыл бұрын

    True

  • @muthalavan1122

    @muthalavan1122

    Жыл бұрын

    അതേ... ഞാനും സർ ന്റെ ഓരോ വാർത്തകളും വളരെ താല്പര്യത്തോടെ പിന്തുടരുന്നു...

  • @sulaimankottani3597
    @sulaimankottani3597 Жыл бұрын

    നീറുന്ന മനസോടെയാണ് താങ്കളുടെ എല്ലാ എപ്പിസോഡും കേട്ടിരുന്നത്. തങ്ങളുടെ ജീവിതത്തിൽ സംഭവിച്ച എല്ലാ ദുര്നിമിത്തങ്ങൾക്കും ഉത്തരവാദികളായവരെ സമൂഹം വിധിക്കട്ടെ. നർമം കലർന്ന താങ്കളുടെ ഓർമ്മക്കുറിപ്പുകൾ വളരെ ഹൃദ്യമായിരുന്നു. ശിഷ്ടമുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

  • @abelisac4971
    @abelisac4971 Жыл бұрын

    പേരും മഴ പെയ്തു തോർന്ന ഒരു ഫീൽ.... മനസറിഞ്ഞു സന്തോഷിക്കാൻ പറ്റില്ലന്നറിയാം എന്നാലും എല്ലാ മതവെറിയൻമാർക്കും ഉള്ള ഉത്തരം ആണ് ജോസഫ് മാഷേ നിങ്ങൾ... എല്ലാ നന്മകളും നേരുന്നു love you sir and a big salute ❤❤

  • @dasp.k720
    @dasp.k720 Жыл бұрын

    എത്രെയോ അറിവുള്ള അദ്ധ്യാപകൻ...വാക്കുകൾ പ്രയോഗിക്കുന്നതിലെ കൃത്യത....മലയാള സാഹിത്യത്തിലെ ജ്ഞാനം ഇതോക്കെ കേട്ടു മനസ്സിലാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്...മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എത്രെയോ സത്യം..ജീവിക്കുന്ന രക്തസാക്ഷി

  • @ac.abdulrasheed3199

    @ac.abdulrasheed3199

    Жыл бұрын

    വയലാറിന്റെ രണ്ടു വരി ഓർമ വരുന്നു കേട്ടപ്പോൾ സ്നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രങ്ങളെയും.

  • @sobhanakumari8548
    @sobhanakumari8548 Жыл бұрын

    ഞാൻ ഹിന്ദു ആയിട്ടും എനിക്ക് രാമൻഎങ്ങനെയാണ് മരിച്ചത് എന്നറിയില്ലായിരുന്നു.. സാറിന്റെ വായനയെ അഭിനന്ദിക്കുന്നു

  • @libinthomas1841

    @libinthomas1841

    Жыл бұрын

    അദ്ദേഹം ഒരു സാഹിത്യ അദ്ധ്യാപകനല്ലേ 👍🏻❤️

  • @NS-mm8im

    @NS-mm8im

    Жыл бұрын

    കർമ കാണ്ഡം തീർന്നു പ്രായം കടന്നു കഴിയുമ്പോൾ സ്വമേധയാ മരണത്തിന് വിട്ടു കൊടുക്കുകയാണ് പൈതൃകം.

  • @pradeepputhumala5744

    @pradeepputhumala5744

    Жыл бұрын

    ആശംസകൾ 🥰🙏 ശുഭം 🎉

  • @soniaanilkumar9824

    @soniaanilkumar9824

    Жыл бұрын

    സത്യം

  • @josemathew5171

    @josemathew5171

    Жыл бұрын

    Anikum Ariyillayirunnu

  • @princysanthosh90
    @princysanthosh90 Жыл бұрын

    സഫാരി ചാനൽ ഇല്ലായിരുന്നു എങ്കിൽ എന്നെ പോലുള്ള സാധാരണക്കാരൊന്നും സാർന്റെ ജീവിതം സത്യ സന്ധമായി അറിയില്ലായിരുന്നു... Thank you Santhosh George kulangalara and entire Safari team

  • @clainceabraham7496

    @clainceabraham7496

    Жыл бұрын

    Good

  • @Hbn-fk5ms

    @Hbn-fk5ms

    Жыл бұрын

    The book gives a more in-depth view

  • @jijoarjun

    @jijoarjun

    Жыл бұрын

    Yes read Attupokatha Ormakal

  • @lissammatomy5308

    @lissammatomy5308

    Жыл бұрын

    എട്ടു വയസ്സുള്ള ഒരു പെൺകുട്ടിയെ പീഡിപ്പിച്ച ഈ സാറാണോ സത്യ സന്ധൻ . നിത്യ രോഗി ആണേലും ആ കുട്ടി ഇപ്പോഴും ജീവനോടെ ഉണ്ട്. ജോസഫ് സാറിന്റെ കൈകൾ ഒരുപാടു പേരുടെ ശാപം പേറുന്നതാണ്. പൊതുജനത്തിന് അതൊന്നും അറിയണ്ട. അയ്യോ പാവം സാർ. പാവത്തിന്റെ കൈ വെട്ടിയില്ലേ ദുഷ്ടന്മാർ. 😢. അയാളുടെ കൈ അല്ല വെട്ടേണ്ടിയിരുന്നത്( ഒരു സിനിമയിൽ (22 female Kottayam) റീമ കല്ലുങ്കൽ ഫഗദ് ഫാസിലിന്റെ രോഗം ബാധി ച്ച ഒരവയവം മുറിച്ചുമാറ്റിയ ക്ലൈമാക്സ്‌ ഇല്ലേ )അതാണ് ചെയ്യേണ്ടത്. ഇങ്ങനെ ഒരു ക്രിമിനലിനെ ആണ് എല്ലാരും കൂടി തലയിൽ കയറ്റി വച്ചിരിക്കുന്നത്. സത്യ സന്ധന്റെ വീര കഥകൾ മുഴുവൻ കുറിക്കുന്നില്ല.

  • @princysanthosh90

    @princysanthosh90

    Жыл бұрын

    @@lissammatomy5308 😳സത്യം ആണോ? അതെപ്പോൾ സംഭവിച്ചു

  • @eldhosekc4593
    @eldhosekc4593 Жыл бұрын

    മാഷേ ഈ തുറന്നു പറച്ചിൽ ഇനി അധികം ഡേയ്‌സ് ഇല്ലല്ലോ എന്ന് ഓർക്കുമ്പോൾ മനസിനു ഒരു വിഷമം. കഴിഞ്ഞ 2 ഡേയ്‌സ് ആയിട്ടു വെയിറ്റ് ചെയുവായിരിന്നു.ഒരുപക്ഷെ ചരിത്രം എന്നിലൂടെ എന്ന ഈ പ്രോഗ്രാം ഇല്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ സാറിനെ കുറച്ചു പേർക്ക് മാത്രമേ മനസിൽ ആക്കാൻ പറ്റുമായിരുന്നോള്ളൂ. ഇതു ഇപ്പോൾ വേൾഡ് വൈഡ് ആയി ജനങ്ങൾക്ക് മനസ്സിൽ ആയി. ഇനി സിന്ദാബാദ് വിളിക്കാൻ ഞാൻ ഇല്ല ഒരു പാർട്ടിക്ക് വേണ്ടിയും.

  • @AfsalKabeer
    @AfsalKabeer Жыл бұрын

    ഓരോ വീഡിയോ കഴിയുമ്പോഴും കമന്റ് ആയിട്ട് സർ നോട് ഉള്ള ഐക്യധാര്ട്യം കാണിക്കാൻ വെപ്രാളം ഉണ്ടായിരുന്നു. ഇന്നത്തെ വീഡിയോടു കൂടി കഴിയുമ്പോൾ, ഈ ഒരു സംഭവം എന്റെ ജീവിതത്തിൽ എങ്ങനെ സ്വാധിനിക്കുന്നു എന്ന് പറയാതിരിക്കാൻ വയ്യ. ഒരു കോളേജ് വെക്കേഷന് കാസർഗോഡ് സുഹൃത്തിന്റെ വീട്ടിൽ നിക്കുമ്പോഴാണ് , സർ നോട് ഉള്ള ആക്രമണം അറിയുന്നത്. എനിക്ക് അത്ര പരിചയമില്ലത്ത ഒരു വാർത്ത ആയിരുന്നു മത നിന്ദ, അല്ലെങ്കിൽ ഞാൻ തീരെ ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെ, ആക്രമണം ഉണ്ടായി എന്ന് ഒരു സുഹൃത്ത് പറഞ്ഞപ്പോൾ അടുത്ത നിന്നവൻ പറഞ്ഞു , നന്നായി. മറ്റൊരുവൻ അതിനെ തടുത്തു കൊണ്ട് പറഞ്ഞു, എന്ത് നന്നായി എന്ന് ? ഇങ്ങനെ ആണോ അതിന്റെ പരിഹാരം ചെയ്യുന്നത്. അവർ തമ്മിൽ ഒരു വാഗ്വാദം തന്നെ നടന്നു. ആദ്യം നന്നായി എന്ന് പറഞ്ഞവനെ തടുത്തു സംസാരിക്കുന്ന സുഹൃത്തിനോട് ചേർന്ന് എന്റെ മനഃസാക്ഷിയും. എന്തിനാണെന്നോ , എങ്ങനെ എന്നോ അറിയില്ല. പക്ഷെ അങ്ങനെ ചെയ്യാൻ ആണ് തോന്നിയത്. ഇപ്പോൾ പത്തു പന്ത്രണ്ട് വര്ഷങ്ങള്ക് ഇപ്പുറം സർ ഇതൊക്കെ വിവരിക്കുമ്പോൾ മനസിലാകുന്ന കാര്യം, ഒരു സമൂഹത്തിന് ഒന്നാകെ സർ നോട് ചെയ്തതിനെ അംഗീകരിക്കാൻ കഴിയില്ല. കുറഞ്ഞ ഒരു പക്ഷം ആളുകൾ അങ്ങനെ ചിന്തിച്ചിട്ടുണ്ടേൽ അത് അവരുടെ കുഷ്ഠം ബാധിച്ച മനസാക്ഷി തന്നെയാണ് കാണിക്കുന്നത്. ഇവിടെ പലരും അഭിപ്രായങ്ങളെ അവതരിപ്പിച്ചു. ചിലർക്ക് സങ്കടവും ദേഷ്യവും കൊണ്ടാകും, മറ്റ് പലരും വെറുപ്പ് പടർത്താനുള്ള അവസരമായി ചൂഷണം ചെയുന്നുമുണ്ട്. എന്ത് തന്നെയാണേലും, മനുഷ്യന്മാർ എല്ലാ സമൂഹവുമായി ഒന്നിച്ചു പോകരുത് എന്ന് തന്നെയാണ് മതങ്ങൾ വളരെ സാഹിത്യപരമായി വേദ-ദൈവിക ഗ്രന്ഥങ്ങൾ വഴി പടർത്തുന്നത്. നല്ല ലോകം വരട്ടെ. മനസ്സ് വിശാലമാകട്ടെ. പ്രാർത്ഥിക്കുന്നില്ല. വെറുതെ ആഗ്രഹിക്കുന്നു!!!!

  • @JoeandAlex

    @JoeandAlex

    Жыл бұрын

    Love it...നല്ലത് മാത്രം വരട്ടെ❤

  • @princethomas7013

    @princethomas7013

    Жыл бұрын

    അവസാന പാരഗ്രാഫ് ലെ ആദ്യ വരികൾ കിറ് കൃത്യം ആണ്.

  • @sm7198

    @sm7198

    Жыл бұрын

    ❤️❤️❤️

  • @how2do46

    @how2do46

    Ай бұрын

    ഇസ്ലാം ഗോത്രമതത്തിന് അങ്ങനെയൊരു പ്രശ്നമുണ്ട്.

  • @sujithkinassery1154
    @sujithkinassery1154 Жыл бұрын

    ഇത്രേയും കേട്ടുകഴിഞ്ഞപ്പോൾ സ്നേഹം ബഹുമാനവും ഒന്നുകൂടെ കൂടി സാറിനോടും SGk സാറിനോടും🙏❤

  • @rvnair9847
    @rvnair9847 Жыл бұрын

    കേരളത്തിന്റെ ധീരപുത്രന് അഭിനന്ദനങ്ങൾ

  • @amals2454
    @amals2454 Жыл бұрын

    സാറിന്റെ ജീവിതത്തിൽ സംഭവിച്ചകാര്യങ്ങൾ ഇനി ഒരാൾക്കും ഉണ്ടാകരുത് എന്നാണ് പ്രാർത്ഥന ജോസഫ് സാർ ❤ 🙏🏻

  • @SureshGopalakrishnan-sy1jc

    @SureshGopalakrishnan-sy1jc

    Жыл бұрын

    Iniyum undakum brother kaaranam rashtreeyakaarum policum theevravadikale preenipikunnu

  • @josoottan
    @josoottan Жыл бұрын

    പ്രകൃതിയാണ് നമ്മുടെ അമ്മയും ദൈവവും, അതിനെ ബഹുമാനിക്കുക, ഉപദ്രവിക്കാതിരിക്കുക, അധ്യാനിച്ച് ജീവിക്കുക! അത് സാറിനെപ്പോലെ എത്ര നേരത്തെ നമ്മൾ മനസ്സിലാക്കുന്നുവോ, അത്രയും നേരത്തെ പ്രതിസന്ധികളെ തരണം ചെയ്യാനും വിജയിക്കാനും തുടങ്ങും! ഒട്ടും സംശയിക്കണ്ട, എന്തൊക്കെ സംഭവിച്ചാലും സാറിൻ്റെ ജീവിതം അങ്ങേയറ്റം വിജയമാണ്!❤

  • @user-hh2jc1id5i

    @user-hh2jc1id5i

    Жыл бұрын

    🙏🙏🙏🌹🌹❤️❤️

  • @HariKumar-tj3wp

    @HariKumar-tj3wp

    Жыл бұрын

    ☑️❤❤

  • @annievarghese6
    @annievarghese6 Жыл бұрын

    നമസ്കാരം സാർ സാറിൻ്റെ ചരിത്രം കേട്ടതിൽ നിന്നും സഭയും മാനേജ്മെന്റും സാറിനോടു ചെയ്ത ഏറ്റവും വലിയ ദ്രോഹമായി എനിക്കു തോന്നിയതു 120 പള്ളികളിൽ സാറിനെതിരെ ഇടയലേഖനം വായിച്ചതാണു ഇതിലെന്നും ശ്രദ്ധിക്കാതെയിരുന്ന വിശ്യാസികളുടെമനസ്സിൽ സാറിനെ കൂടുതൽ തെറ്റുകാരനാക്കി ചിത്രീകരിച്ചതു ഒരിക്കലും സഭയോടു മനസ്സാക്ഷിയുള്ള ക്രിസ്ത്യാനിക്കു ക്ഷമിക്കാൻ സാധിക്കില്ല തൊടുപുഴ യിൽ ഉള്ള ബന്ധുക്കൾ എന്നോടു സംസാരിച്ചതു സാറിനെ ഇപ്പോഴും കുറ്റപ്പെടുത്തിയാണു ഞാൻ അവരോടുപറഞ്ഞു സഫാരിയിലെ ചരിത്രം എന്നിലൂടെ എപ്പിസോഡ് ഒന്നുമുതൽ കാണാൻ സത്യം നിങ്ങൾക്കു ബോദ്ധ്യ പ്പെടട്ടെയെന്നു

  • @dijuvarghese496

    @dijuvarghese496

    Жыл бұрын

    സത്യമായും, നുണ പറഞ്ഞ് ,, ഒരു ഇടയലേഖനം, വരുമെന്ന്,, ഞാൻ, സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല,, ഇടയലേഖനങ്ങൾ തൊണ്ട തൊടാതെ വിഴുങ്ങരുതെന്ന്,,, എന്നെ പഠിപ്പിച്ച സംഭവം,

  • @sarithamenon5772

    @sarithamenon5772

    Жыл бұрын

    🤝

  • @gilbertjoseph5624

    @gilbertjoseph5624

    Жыл бұрын

    ഒരു കാര്യം കൂടി ചേർക്കട്ടെ, ഞാൻ മാനേജ്മെന്റ് സപ്പോർട്ടറോ, സാറിന്റെ വിരോധിയോ അല്ല. ഒരു മാനേജ്മെന്റ് സ്ഥാപനത്തിൽ, ജോലി ലഭിക്കണമെങ്കിൽ മിനിമം ക്വാളിഫിക്കേഷൻനും, അതുപോലെ മാനേജ്മെന്റിന്റെ കണ്ണിലുണ്ണിയുമായിരുന്നാൽ മതി . ( അക്കാഡമിക് എക്സലൻസ് സെക്കൻഡറി ആണ്.)ഇത് ഏവർക്കും അറിയാവുന്ന ഒരു സത്യമാണല്ലോ? ടിജെ സാർ എന്നുമുതലാണ്, എന്തുകൊണ്ടാണ്, മാനേജ്മെന്റിന്റെ കണ്ണിലെ കരടായത് എന്ന് നമുക്കും അറിയില്ല. ഒരു ചോദ്യപേപ്പർ വിവാദം കൊണ്ട് ഒരു കാരണവശാലും മാനേജ്മെന്റ്, തള്ളിക്കളയാൻ സാധ്യതയില്ല. ഇതിനിടയിൽ എന്തോ വിശദീകരിക്കാനാവാത്ത സാഹചര്യം ഉണ്ട്. അത് മാനേജ്മെന്റിന് വിളിച്ചു പറയാൻ ആവില്ലല്ലോ.? അത് ടി ജെ സാർ വെളിപ്പെടുത്തിയാൽ നന്നായിരുന്നു. എന്തോ ഒന്നുണ്ടെന്ന് ഉള്ളത് സത്യം. ടിജെ സാറിന് സംഭവിച്ചത് തീർച്ചയായും ദൗഭാഗ്യകരമാണ് എന്നുള്ളത് സംശയാതീതമാണ്. ഒരാൾക്കും സംഭവിക്കാൻ പാടില്ലാത്തതുമാണ്. തല മറന്ന് ആരും എണ്ണ തേക്കാതിരിക്കട്ടെ.

  • @ramank5315

    @ramank5315

    Жыл бұрын

    നിങൾ പറഞ്ഞത് ഞാൻ ഭയപ്പെട്ടത് പോലെ തന്നെ സംഭവിച്ചു. തൊടുപുഴയിലെ ഇടവകക്കാരുടെ പ്രതികരണത്തിൽ അദ്ഭുതപ്പെടേണ്ടതില്ല. മനുഷ്യന്റെയും മതത്തിന്റെയും ചരിത്രവും കാലഘട്ടത്തിന്റെ ചുവരെഴുത്തുകളും കാണാത്ത ഒരു മഹാ ഭൂരിപക്ഷം ഉള്ള സമൂഹമാണ് നമ്മുടേത്. എനിക്ക് സാറിനോട് ഈ സമൂഹത്തോട് പ്രതികാര ബുദ്ധി തോന്നാത്തത് ഒരു സത്യസന്ധനായ സാഹിത്യബോധമുള്ള അപരിഷ്കൃത സമൂഹത്തെ നന്നായി അറിയാവുന്ന ഒരു മലയാളം അധ്യാപകനായതാ കൊണ്ടായിരിക്കാം എന്ന് ഞാൻ വിശ്വസിക്കുന്നു.

  • @josoottan

    @josoottan

    Жыл бұрын

    @@gilbertjoseph5624 അങ്ങനെ പറയത്തക്ക സംഭവം ഒന്നും കാണാനിടയില്ല. എന്നാൽ സാറിൻ്റെ ഒരു ആറ്റിറ്റ്യൂഡ് വച്ച് ചിന്തിച്ചാൽ സഭയുടെ പല പൊള്ളത്തരങ്ങൾക്കെതിരെയും പരസ്യമായും രഹസ്യമായും മുമ്പ് പ്രതികരിച്ചിട്ടുണ്ടാവാം! അത് പലരെയും മുറിപ്പെടുത്തിയിട്ടുണ്ടാവാം! ഒരവസരം കിട്ടിയപ്പോൾ അവർ ഉള്ളിലെ പകയെ തൃപ്തിപ്പെടുത്താൻ അതങ്ങുപയോഗിച്ചതായിരിക്കണം. ആരുടെയോ വെടിയേറ്റ് വീണവനെ കടിച്ച് കീറുന്നത് കഴുതപ്പുലികളും ചീഞ്ഞ് കഴിയുമ്പോൾ കൊത്തിവലിക്കുന്നത് കഴുകന്മാരുമാണ്.

  • @sajinsha
    @sajinsha Жыл бұрын

    ആദ്യമായിട്ടാണ് ഈ പ്രോഗ്രാമിന്റെ ഒരാളുടെ എല്ലാ എപ്പിസോഡും കാണുന്നത് സാറിന് എല്ലാ ആശംസകളും

  • @princysanthosh90
    @princysanthosh90 Жыл бұрын

    ഇനിയൊരു കാരണത്താലും അങ്ങ് വേട്ടയാടപെടാതിരിക്കട്ടെ ഇനിയൊരു വിധിയും അങ്ങയെ ശിക്ഷിക്കാതിരിക്കട്ടെ ഒരുപാട് സ്നേഹം ❤

  • @Shinuchaan
    @Shinuchaan Жыл бұрын

    Sir , കഥ കേട്ട് കണ്ണ് നിറഞ്ഞു പോയി .. ഒന്നും പറയാനില്ല.. മതവും , രാഷ്ട്രീയവും, സഭ യും തകർത്ത ജീവിതം. !!ഇനിയെങ്കിലും നന്മകൾ പ്രാപിക്കട്ടെ 🙏

  • @joicejohn5804
    @joicejohn5804 Жыл бұрын

    സാറാണ് ഈ കഥ ഞങ്ങളോട് പറഞ്ഞത്, സഫാരിയിലൂടെയാണ് ഈ കഥ ഞങ്ങൾ കേട്ടത്. പറഞ്ഞ T J ജോസഫ്സാറിനു സ്തുതി! പറയിപ്പിച്ച സന്തോഷ്‌ ജോർജ് കുളങ്ങര സാറിനു സ്തുതി! ....... സന്തോഷം ❤️❤️❤️ അഭിമാനം 👍👍👍

  • @gilbertjoseph5624

    @gilbertjoseph5624

    Жыл бұрын

    കുളങ്ങര ഇതുവച്ച് എത്ര ലക്ഷംഉണ്ടാക്കി എന്നുള്ളത് കൂടി പഠിക്കേണ്ടതാണ്.

  • @rajeevankarunakaran2432

    @rajeevankarunakaran2432

    Жыл бұрын

    ഫ്രീ ആയിട്ടു kelkunnille, തനിക് നഷ്ടo onnum illallo

  • @Kaalan830

    @Kaalan830

    Жыл бұрын

    ​@@gilbertjoseph5624 poda narree sudappi. 🤮

  • @rameshrs75

    @rameshrs75

    Жыл бұрын

    @@rajeevankarunakaran2432 Exactly

  • @lailajoseph2759

    @lailajoseph2759

    Жыл бұрын

    ​@@gilbertjoseph5624 ഇതിലും negativity തപ്പിയെടുത്ത അങ്ങയുടെ ഈ പ്രത്യേക സ്വഭാവത്തെ മലയാളത്തിലെ ഏതു വാക്ക് കൊണ്ടു വിവരിക്കണമെന്നറിയില്ല😬.

  • @pradeepkumarkg4840
    @pradeepkumarkg4840 Жыл бұрын

    ഒരു മുഴുനീള സിനിമ കണ്ട പ്രതീതി ഇത്ര ആത്മാർഥമായി ഒരു പരിപാടി ഞാൻ കണ്ടിട്ടില്ല എത്ര പെട്ടെന്ന് തീരും എന്ന് വിചാരിച്ചില്ല സാറിനെ സ്തുതി

  • @beenajasabari9745
    @beenajasabari9745 Жыл бұрын

    സർ പറഞ്ഞത് വളരെ ശരിയാണ്. മനസിൽ ഒരു നർമ്മബോധമുള്ളത് നമ്മെ ജീവിത തീവ്ര അനുഭവങ്ങളെ അതിജീവിക്കാൻ സഹായിക്കും❤

  • @mohammedashruf3642

    @mohammedashruf3642

    Жыл бұрын

    ദു രാനുഭവങ്ങൾ നമ്മളുടെ നന്മക്ക് ആണെന്നും വിചാരിക്കുക .... എല്ലാം ദൈവ നിഞ്ചയം എന്നു കരുതി സമാധാന പ്പെടുക

  • @user-me2py1kb7w

    @user-me2py1kb7w

    Жыл бұрын

    @@mohammedashruf3642 🤣

  • @Krishnannair373
    @Krishnannair3734 ай бұрын

    9 മാസം മുൻപ് upload ചെയ്ത ഈ episodes എല്ലാം ഞാൻ ഈ കഴിഞ്ഞ നാല് ദിവസം കൊണ്ട് മുഴുവൻ കണ്ടു തീർത്തു! ചരിത്രം എന്നിലൂടെ എന്ന ഈ പ്രോഗ്രാമിലെ ഒരാളുടെ പോലും 3 episode പോലും ഞാൻ ഇതുവരെ കണ്ടു പൂർത്തീകരിച്ചിട്ടില്ല. ഈ ചാനലും പോലും വല്ലപ്പോളും ഒക്കെയേ കാണുകയുള്ളൂ. അങ്ങനെയുള്ള ഞാൻ TJ ജോസഫ് സാറിന്റെ 39 episodes ഉം കണ്ടു തീർത്തു. കണ്ടു തീർത്തപ്പോൾ ഒരു വലിയ പെരുമഴ പെയ്തു തീർന്നപോലെ അനുഭവപ്പെട്ടു.ഒപ്പം മനസിൽ അടങ്ങാത്ത വിങ്ങി പൊട്ടലും! സലോമി ചേച്ചിയും കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരുപാട് ആശിച്ചു പോകുന്നു 😢ജീവിതത്തിൽ പരാജയപെട്ടു എന്ന് തോന്നുന്ന പലർക്കും ഇദ്ദേഹത്തിന്റെ ജീവിതം വലിയ ഒരു പാഠം ആണ് നൽകുന്നത്.

  • @dileepnarayanan
    @dileepnarayanan Жыл бұрын

    തണ്ടും തടിയും, മസിലും ഉള്ളവരെ മാത്രം കരുത്തർ എന്നു കരുതുന്ന വിഡ്ഢികൾ നമ്മളിൽ മിക്കവരും. അങ്ങേയറ്റം കരുത്തനായി സാർ ഞങ്ങളുടെ മുന്നിൽ നിൽക്കുന്നു. , ഇടറാതെ പതറാതെ സ്വയം വിമർശിച്ചും അധികം emotional ആവാതെ, ആരെയും കുറ്റപ്പെടുത്താതെ, അല്പവും ക്രോധവും, പ്രതികാര ബുദ്ധിയും നിരാശയും കൂടാതെ ഇരിക്കാനും അങ്ങേയ്ക്ക് കഴിയുന്നത് അപാരമായ മന:ശക്തിയെ കാണിക്കുന്നു. our support to you. നമസ്കാരം.

  • @prasanthkumar2403
    @prasanthkumar2403 Жыл бұрын

    സാറിനെ ഗുരുനാഥനായി കിട്ടാനും ഒരു ഭാഗ്യം വേണം❤❤❤ യേശുദേവൻ പോലും ഇത്രയും ദുരിതമനുഭവിച്ചു കാണില്ല😢😢😢

  • @tomikuriakose4340

    @tomikuriakose4340

    Жыл бұрын

    യേശുവിന്റെ ഗുണ്ടകൾ ആണല്ലോ ഈ ആക്രമണം നടത്തുന്നതിന് പ്രധാന കാരണം, അതിൽ നിന്ന് എന്താണ് മനസ്സിലാക്കാൻ കഴിയുന്നത്, മതം നന്നായി പഠിച്ചാൽ അത് ഉപേക്ഷിച്ച് ഒരു നല്ല മനുഷ്യസ്നേഹിയാകും ഇല്ലാത്ത പക്ഷം അത് പിടിച്ചു മറ്റുള്ളവരെ പറ്റിച്ചു ജീവിക്കും അതാണ് ഇപ്പോൾ യേശുവിന്റെ അനുയായികൾ

  • @libinthomas1841

    @libinthomas1841

    Жыл бұрын

    യേശുവിന്റെ പ്രതിപുരുഷന്മാരാണ് മാഷിനെ കൂടുതൽ ദ്രോഹിച്ചത്

  • @doncgeorge

    @doncgeorge

    Жыл бұрын

    സാറിന്റെ മലയാളം വിദ്യാർത്ഥി ആണ് ഞാൻ. ഇദ്ദേഹം എന്റെ NCC ഓഫീസർ കൂടി ആയിരുന്നു.

  • @prasanthkumar2403

    @prasanthkumar2403

    Жыл бұрын

    ​@@libinthomas1841 ശരിയാണ് അവരൊക്കെ ഇവിടെനിന്ന് പോകുന്നതിനു മുൻപ് അനുഭവിക്കണം😢 ഒരു പരിഷ്കൃത സമൂഹം ഇതുപോലെ തേജോവധം ചെയ്യാൻ പാടില്ല സ്വയം പറയുന്നതോ പ്രബുദ്ധർ അതാണ് രസം

  • @NS-mm8im

    @NS-mm8im

    Жыл бұрын

    ​@@libinthomas1841 യഥാർത്ഥത്തിൽഅവർ പ്രതിപുരുഷൻമാർ അല്ലായിരുന്നു

  • @muhamedfayizva3289
    @muhamedfayizva3289 Жыл бұрын

    എപ്പിസോഡ് ഇനിയില്ല അല്ലേ... ❤ ജീവിതതിൽ നന്മകൾ മാത്രം നേരുന്നു. ""എന്റെ ജീവിതമാണ് എന്റെ സന്ദേശം" എന്ന് താങ്കൾ ഇത്രയും എപ്പിസോഡുകളിലൂടെ കേരള ജനതയോട് പറഞ്ഞു കഴിഞ്ഞിരിക്കുന്നു.

  • @Mallutripscooks
    @Mallutripscooks Жыл бұрын

    *ശ്രീരാമന്റെ ജീവത്യാഗത്തെ കുറച്ചു ആദ്യമായി കേൾക്കുന്നു* ❤

  • @rakesharuvipuram3546
    @rakesharuvipuram3546 Жыл бұрын

    സാർ പറഞ്ഞത് ശരിയാണ്. മറ്റാർക്കും സാധിക്കില്ല ഇത്രയും വലിയ ദുരിത കടൽ നീന്തി കയറാൻ

  • @ithentestyle
    @ithentestyle Жыл бұрын

    ചരിത്രം എന്നിലൂടെ! സാറിനെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ സാറിൽ നിന്ന് തന്നെ കേട്ടതിൽ വളരെ സന്തോഷം.

  • @azeezks
    @azeezks Жыл бұрын

    ധീരമായ ജീവിതം സർ. 🙏

  • @xndbxnda8817
    @xndbxnda8817 Жыл бұрын

    കേരളം ഉള്ളിടത്തോളം ജോസഫ് മാഷ് ഓർമ്മിക്കപ്പെടും ❤

  • @ratheeshmappatta1607
    @ratheeshmappatta1607 Жыл бұрын

    മുഴുവൻ എപ്പിസോഡും കണ്ടു,,, കേട്ടു ഇനിയും എത്ര പേർക്ക് വേണേലും ഇത്തരം അനുഭവങ്ങൾ ഉണ്ടായേക്കാം,,,, അവിടെ ചിലപ്പോൾ കഥാപാത്രങ്ങളുടെ പേര് മാത്രം മാറിയയേക്കാം,,, ലോകം അത്രമേൽ പുരോഗമിച്ചു.

  • @gopakumarhari4773
    @gopakumarhari4773 Жыл бұрын

    സന്തോഷേട്ടാ ഏഷ്യാനെറ്റിൽ സഞ്ചാരം ഉള്ള കാലം മുതൽ ചേട്ടനെയും ചേട്ടന്റെ വാക്കുകളെയും ഒരുപാടു ഇഷ്ടം ആയിരുന്നു പ്രൊഫസറിന്റെ ജീവിതകഥ വരുംവരാഴികൾ നോക്കാതെ പ്രക്ഷേപണം ചെയ്യാൻ താങ്കൾ കാണിച്ച മനസിന്‌ അഭിനന്ദനങ്ങൾ Thank u sir 😍😍😍😍

  • @merinmaryvarghese344
    @merinmaryvarghese344 Жыл бұрын

    സാറിന്റെ കഥ, നാളെ കുട്ടികൾ സ്കൂളിൽ ചരിത്രമായി പഠിക്കാൻ സാധിക്കട്ടെ എന്നാഗ്രഹിക്കുന്നു 🕊️🕊️ ഒരു പക്ഷെ വിദൂര ഭാവിയിൽ സിനിമയോ, Web Serieso ആയി ഇറങ്ങുമായിരിക്കും 👍🏻👍🏻 ഇന്നത്തെ കേരളത്തിലെ സാഹചര്യത്തിൽ ഇത് almost impossible ആണെന്ന് തോന്നുന്നു 🤔🤔🤔

  • @vinodgeorge7830
    @vinodgeorge7830 Жыл бұрын

    ഒരു എപ്പിസോഡ് പോലും മിസ്സ്‌ ചെയ്യാതെ കണ്ടു എന്ത് പറയണമെന്നില്ല. ഞാനും ഒരു കത്തോലിക്കനാണു. ആരെയും വിധിക്കുന്നില്ല കാരണം ഞാനും ഒരു പാപിയാണ് സാറിനോട് സ്നേഹം മാത്രം ❤❤❤🌹🌹🌹🙏🙏🙏

  • @roytm8606

    @roytm8606

    Жыл бұрын

    നിങ്ങൾ പാപിയാണെന്നു ആ രാണ് പറഞ്ഞത് ഈ ഒരു കുറിപ്പെഴുതിയതാങ്കൾ പാപിയാകാൻ സാധ്യതയില്ല

  • @tomikuriakose4340

    @tomikuriakose4340

    Жыл бұрын

    പാവി എന്നത് കത്തോലിക്കാ വിശ്വാസം അടിച്ചു എൽപിച്ചത് ആയിരിക്കരുത്, ആദ്യ പ്രണാമം തന്നെ ""ഞാൻ അല്ലാതെ മറ്റൊരു ദൈവം ഉണ്ടാകരുത്;; എന്ന് പറയുന്നത് തന്നെ എന്തൊരു വിരോധാഭാസം. സൃഷ്ടി കർമ്മം കഴിഞ്ഞപ്പോൾ നിയന്ത്രണം വിട്ടു പോയി എന്നു കരുതണം,മറ്റൊരു ദൈവത്തിന് സാദ്ധ്യതകൾ ഉണ്ടോ, അടച്ചിട്ട മുറിയിൽ പുരുഷന്മാർ നിർമ്മിച്ച കഥകൾ അല്ലേ,

  • @user-tv9tg8md3m

    @user-tv9tg8md3m

    Жыл бұрын

    ​@@tomikuriakose4340 😮

  • @jijuj2815
    @jijuj2815 Жыл бұрын

    ഇത്രയും എപ്പിസോഡുകൾ ഒന്നും വിടാതെ കണ്ട എനിക്ക് തോന്നിയ ഒരു കാര്യം മൂന്നാമതൊരു വിഭാഗത്തിന് കൂടി ഇതിൽ പങ്കുണ്ട് എന്ന് വേണം കരുതാൻ. അതും മറ്റാരുമല്ല അന്ന് ഭരിച്ചിരുന്ന മാർക്സിസ്റ്റ് പാർട്ടി ആണ്. ഇരയോടൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം കൂടെ വേട്ടയാടുകയും ചെയ്തത് അവരാണ്. ഇത്തരമൊരു ആരോപണം ഉയർന്ന മാത്രയിൽ തന്നെ സ്വന്തം അധ്യാപക സംഘടനയിൽ പെട്ട ആൾ ആയിരുന്നിട്ടു പോലും തള്ളിപ്പറഞ്ഞു. പിന്നീട് അങ്ങോട്ട് യാതൊരു കുറ്റവും ചെയ്തിട്ടില്ല എന്ന് ബോധ്യപ്പെട്ട ശേഷവും വോട്ടുബാങ്ക് രാഷ്ട്രീയത്തെ ഭയന്ന് കേസ് പിൻവലിക്കാൻ പോലും തയ്യാറായില്ല.

  • @Manoj_P_Mathew
    @Manoj_P_Mathew Жыл бұрын

    ആ ഭ്രാന്തനും സ്തുതി ഭ്രാന്തിനും സ്തുതി❤❤❤ അങ്ങനെ ഒരു വലിയ മഴ പെയ്തു തോർന്നു സാറിനെ കാണാൻ ഞാനും മക്കളും വരുന്നുണ്ട്❤❤ മറക്കരുത് വടശ്ശേരിക്കരയിൽ നിന്ന് ഒരു മനോജ് പി മാത്യു❤❤ സന്തോഷ് ജോർജ് കുളങ്ങര നന്ദി പിന്നിൽ പ്രവർത്തിച്ച അണിയറപ്രവർത്തകർ സഫാരി tv നന്ദി❤❤❤ എല്ലാ ആശംസകളും

  • @maalaramesh7223
    @maalaramesh7223 Жыл бұрын

    നോട്ടിഫിക്കേഷൻ കാണുമ്പോൾ തന്നെ കേൾക്കുന്ന പ്രോഗ്രാം ആയിരുന്നു. സർ ന് നന്മകൾ നേരുന്നു 🙏

  • @indiradevi2512
    @indiradevi2512 Жыл бұрын

    ഒരു ഹിംസ്ര ജന്തുവിനുപോലും സാറിന്റെ മുഖത്തു നോക്കിയാൽ നോവിക്കാൻ തോന്നുകയില്ല. അത്ര നിർമലവും നിഷ്കളങ്കവുമായ മനസ്സുള്ള പരമസാധുവായ ഒരധ്യാപകൻ എത്രസംയമനത്തോടെയാണ് താൻ നേരിട്ട ക്രൂരതകളെ വിവരിക്കുന്നത്. നന്മകൾ ഉണ്ടാകട്ടെ 🙏🙏🙏

  • @AnimaShankar-vm7pi

    @AnimaShankar-vm7pi

    Жыл бұрын

    Exactly! That’s what I too thought as I started listening to him. 😊

  • @0433764497
    @0433764497 Жыл бұрын

    അങ്ങയുടെ ജീവിതത്തിൻ്റെ ഒരു പാതി വെട്ടി മാറ്റിയ വെള്ളയടിച്ച കുഴിമാടങ്ങളെ (ക്രൈസ്തവ സഭ) ഉപേക്ഷിച്ചിട്ട് 6 വർഷം ആയി. അങ്ങയുടെ ബുക്ക് വായിച്ചപ്പോൾ ഞാൻ എടുത്ത തീരുമാനം വളരെ ശെരി ആയിരുന്നു എന്ന് എനിക്ക് തോന്നി. Thank you for sharing your story sir. Your story will help alot of people to fight for truth.

  • @josephpercy1

    @josephpercy1

    Жыл бұрын

    Our 'Ganagadharvan 'is a living example of leaving the white washed tombs.

  • @manikantans4631
    @manikantans4631 Жыл бұрын

    അവസാന എപ്പിസോഡ് ആയതിനാൽ 'കുറെ ദിവസങ്ങളായി കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഇനി ഇല്ല.'

  • @binduc9834
    @binduc9834 Жыл бұрын

    പ്രൊഫസറെ ഒന്നും പറയാനില്ല. ഇന്നത്തെ ending . മനസിന്റെ സമസ്ത മേഖലകളെയും ഉലച്ചു കളഞ്ഞു. അങ്ങേയ്ക്ക് സർവ ആദരങ്ങളും നേർന്നു കൊള്ളുന്നു. സലോമിയ്ക്കും പ്രണാമം. ആമിയ്ക്കും മിഥുനും എന്നും നന്മകൾ നേരുന്നു.❤

  • @sobhananangiyalil7618
    @sobhananangiyalil7618 Жыл бұрын

    ഇതു കേൾക്കുന്നവരുടെ മനസ്സിൽ സാറിന്റെ സ്ഥാനം വളരെ ഉയരത്തിലാണ്

  • @besantangilimoottil2229
    @besantangilimoottil2229 Жыл бұрын

    ഹൃദയത്തിൽ തട്ടിയ ഒരു സംഭവ പരമ്പരയുടെ അതിമനോഹരമായ വിവരണം. ഓരോ ദിവസവും കാത്തിരിയ്ക്കുമായിരുന്നു ഇതു കാണുവാൻ വേണ്ടി

  • @kedarnath8364
    @kedarnath8364 Жыл бұрын

    സമൂഹത്തിന്റെ കണ്ണുതുറപ്പിക്കാൻ ഈ വാക്കുകൾക്ക് ആയെങ്കിൽ!!!!!!! അങ്ങേക്ക് വിനീതമായ നമസ്കാരം 💓🙏🙏 Dr. P. S. Kedarnath Nilambur

  • @omanaroy1635
    @omanaroy1635 Жыл бұрын

    സാർ അങ്ങ് എന്നും ഞങ്ങളുടെ ഓർമ്മയിൽ ഉണ്ടായിരിക്കും.... ഹൃദയം വല്ലാതെ വിങ്ങുന്നു... നല്ല നല്ല വാക്കുകൾ, വാചകങ്ങൾ ചേർത്ത് അങ്ങ് പറഞ്ഞ ഈ ഓർമ്മകൾ നിത്യമാണ്...

  • @jessyjohn6280
    @jessyjohn6280 Жыл бұрын

    ചരിത്രം എന്നിലൂടെ എന്ന ഈ പരിപാടിയിൽ ഒറ്റ എപ്പിസോഡ് പോലും വിടാതെ കാത്തിരുന്ന് കണ്ടത് ഇതുമാത്രമാണ് ഇനിയുള്ള ജീവിതം സമാധാനമായി ജീവിക്കാൻ സാധിക്കട്ടെ🙏 ❤️❤️❤️

  • @lijugangotri
    @lijugangotri Жыл бұрын

    സമാധാന പൊത്തകം കൊണ്ട് കയ്യും മനസ്സമാധാനവും തന്റെ പാതിയും നഷ്ട്ടപ്പെട്ട പ്രബുദ്ധ കേരളത്തിലെ ഒരു പ്രഫസറുടെ കഥ,

  • @padmamadhu1237
    @padmamadhu1237 Жыл бұрын

    സാറിനെയും, മക്കളെയും കുടുംബത്തെയും, കഷ്ടതയുടെ സമയത്തു കൂടെ നിന്ന എല്ലാവരെയും ദൈവം സമൃദ്ധിയായി അനുഗ്രഹിക്കട്ടെ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @roytm8606

    @roytm8606

    Жыл бұрын

    സാറിനെ ഇബലീസ് കഷ്ടപ്പെടുത്തിയപ്പോൾ ദൈവം പേടിച്ചു മാറി നിൽക്കുക ആയിരുന്നു പുള്ളി സ്ഥലം വിട്ടെങ്കിൽഇനി ദൈവത്തിനു വേണ്ടതു ചെയ്യാം

  • @nathmiha

    @nathmiha

    Жыл бұрын

    ദൈവമോ?😂

  • @satheesanbhaskaran1259
    @satheesanbhaskaran1259 Жыл бұрын

    A big salute to Santhosh George Kulangara.

  • @user-hh2jc1id5i

    @user-hh2jc1id5i

    Жыл бұрын

    🙏🙏🌹🌹👍❤️❤️❤️❤️

  • @jyothi5563
    @jyothi5563 Жыл бұрын

    സാറിനൊപ്പം ഞങ്ങളുടെയൊക്കെ പ്രാർത്ഥന ഉണ്ട്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സാറിൻ്റെ അനുഭവങ്ങളുമായി നമ്മുടെ തട്ടിച്ചു നോക്കുമ്പോൾ ചെറുതാണ് എന്ന് പലപ്പോഴും തോന്നിപ്പോകും❤

  • @sreeharirv2277

    @sreeharirv2277

    Жыл бұрын

    True

  • @lailajoseph2759

    @lailajoseph2759

    Жыл бұрын

    തീർച്ചയായും!

  • @jincyjesudas786

    @jincyjesudas786

    Жыл бұрын

  • @amsankaranarayanan6863
    @amsankaranarayanan6863 Жыл бұрын

    ജോസഫ് സാറിന്റെ അനുഭവങ്ങൾ, കഷ്ടപ്പാടുകൾ അവതരിപ്പിക്കാൻ അവസരം ഒരുക്കിയ ശ്രീ. സന്തോഷ്‌ ജോർജ് കുളങ്ങരക്ക് അഭിനന്ദനങ്ങൾ. ഒരുപാട് ദുരിതം അനുഭവിച്ച സാറിന്റെ ഇനിയുള്ള ജീവിതം സന്തോഷപ്രദമാകട്ടെ

  • @remapk7336
    @remapk7336 Жыл бұрын

    കരഞ്ഞു കരഞ്ഞു മടുത്തു കരയാതിരിക്കാൻ ശ്രെമിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് മാത്രമാണ് ഞാൻ ഓരോ എപ്പിസോടും കരയാതെ കാണുന്നത്. പക്ഷെ എത്രെയൊക്കെ ശ്രമിച്ചാലും..... 🙏🙏🙏🙏🙏

  • @-seb2701
    @-seb2701 Жыл бұрын

    പ്രിയപ്പെട്ട ജോസഫ് മാഷെ, എന്റെ ഹൃദയത്തിൽനിന്നും അങ്ങെയ്ക്കൊരു സ്നേഹ വന്ദനം നെരുന്ന👏👏👏.

  • @lekshmidevibl1529
    @lekshmidevibl1529 Жыл бұрын

    ഓരോ എപ്പിസോഡും കാത്തിരുന്നു കണ്ടു... കേട്ടു. ഇതിനുള്ള ധൈര്യം തന്ന ആത്മധൈര്യത്തിന് സ്തുതി👍

  • @arunms1923
    @arunms1923 Жыл бұрын

    "ആ ഭ്രാന്തിനും സ്തുതി "..……വാക്കുകൾ ❤.....

  • @shyamalatk2114
    @shyamalatk2114 Жыл бұрын

    കാലമെത്ര കഴിഞ്ഞാലും ജോസഫ് സാറിന്റെ ചരിത്രം മനസ്സിൽ ഒരു നോവായി നിൽക്കും

  • @sebastianthomas4090
    @sebastianthomas4090 Жыл бұрын

    പാലാ St Thomas കോളേജിൽ ജോസഫ് sir B A മലയാളം degre ചെയ്ത സമയം BSc Zoology ക്ക് ഞാനും അതെ കോളേജിൽ പഠിച്ച ഒരാളാണ് , ഈ കാര്യങ്ങൾ ഒക്കെ അറിഞ്ഞത് , സാറിന്റെ ആറ്റുപോകാത്ത ഓർമ്മകൾ വായിച്ചതിനു ശേഷം മാത്രമാണ് , ഇതുപോലെ മനസിനെ നൊമ്പര പെടുത്തുകയും ചെയ്ത ഒരു ആത്മ കഥ ആരും വായിച്ചിട്ടുണ്ടാകില്ല , Hai Joseph മാഷ് താങ്ങൾക്ക് ഒരു big , big salute , Sebastian Munnar

  • @thomassebastian7596
    @thomassebastian7596 Жыл бұрын

    സന്തോഷ് ജോർജ്ജ് തങ്ങൾക്ക് ജന്മം നല്‍കിയ മാതാ പിതാക്കളും ഈ അവസരത്തില്‍ സ്മരിക്കപ്പെടുന്നു❤❤❤

  • @trueroutescafe547
    @trueroutescafe547 Жыл бұрын

    ജോസഫ് സാറിൻ്റെ ഈ എപ്പിസോഡുകൾ മതാന്ധത ബാധിച്ച് ശെരി തെറ്റുകളെ തിരിച്ചറിയാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന എല്ലാ മതത്തിൽ പെട്ടവർക്കും വീണ്ടു വിചാരത്തിനുള്ള ഒരു ഇടവേള ആകട്ടെ. മത വികാരത്തിനും മത്സരത്തിനും പകരം പരസ്പര സ്നേഹത്തോടെയും ബഹുമാനതോടെയും നിലകൊള്ളുന്ന നന്മനിറഞ്ഞ ഒരു സമൂഹത്തിനായി അഗ്രഹിക്കാം... പ്രവർത്തിക്കാം.

  • @manojpachat5659
    @manojpachat5659 Жыл бұрын

    ഇത്ര തീവ്രമായ ദുരന്താനുഭവത്തെ എങ്ങനെ തരണം ചെയ്തു ഇപ്പോഴത്തെ വിജയകരമായ ജീവിതാവസ്ഥ കൈവരിക്കാൻ സാധിച്ചത് എന്ന് പലപ്പോഴും ചിന്തിച്ചു പോയിട്ടുണ്ട്. കാരണമായി മനസ്സിലാക്കുന്നത് സാർ ചെറുപ്പം മുതൽ ശീലിച്ച കാർഷികവൃത്തിയും, b. A, m. A, മലയാളം പഠനത്തിലൂടെ സ്വായത്തമാക്കിയ സാഹിത്യ പരിജ്ഞാനവും ആണെന്നാണ്. മനോഹരമായ അവതരണം. അതാണ് ഈ എപ്പിസോഡുകളെ ഇത്ര ജനപ്രിയമാക്കിയത്. എല്ലാ ശത്രുക്കളും നിഷ്പ്രഭരായിപ്പോയി. അഭിനന്ദനങ്ങൾ.... ഒരു അപേക്ഷ യുണ്ട്. സാർ ഒരിക്കലും രാഷ്ട്രീയത്തിൽ വരാനോ, ഇലക്ഷനിൽ മൽസരിക്കാനോ മുതിരരുത്. തുടക്കത്തിൽ ഉള്ള പൊലിപ്പേ ഉണ്ടാവൂ. പിന്നെ അത് പൊല്ലാപ്പാകും. പ്രേം നസീറിന്റെ അനുഭവം നമുക്ക് അറിയാവുന്ന താണല്ലോ. കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമികളിൽ വരാം. ഏതായാലും അതി ഘോരമായ യുദ്ധം ഒറ്റക്ക് പോരാടി വിജയിച്ച വീരയോദ്ധാവിന് വീണ്ടും വീണ്ടും എന്റെ അഭിനന്ദനങ്ങൾ....

  • @sreerajpc39
    @sreerajpc39 Жыл бұрын

    കഴിഞ്ഞ പോയ കാലത്തിൽ തന്നെ സ്വാധീനിച്ച എല്ലാവരെയും കൃത്യമായി പേര് സഹിതം ഓർക്കുന്ന ഒരാള്...❤❤❤ ജോസഫ് സാർ 🥰

  • @vijayakumarvadakkaduthu3738
    @vijayakumarvadakkaduthu3738 Жыл бұрын

    ആദ്യാവസാനം കേട്ടു. ഇന്നത്തെ പ്രശ്നം ദൈവത്തെ അറിയാത്തതാണ്. സഫാരിക്ക് നന്ദി.

  • @rimarose9594

    @rimarose9594

    Жыл бұрын

    O തമ്പ്ര

  • @harryakv3203

    @harryakv3203

    Жыл бұрын

    😝ദൈവത്തെ അറിഞ്ഞ മുസ്ലീം തീവ്രവാദികളും അതിനേക്കാൾ ക്രൂരത കാണിച്ച ദൈവസമാനമായ വൈദീകരും അറിഞ്ഞ ദൈവത്തെ അറിയാതെ ഇരിക്കുന്നതാണ് ഉത്തമം

  • @isreedevi9358
    @isreedevi9358 Жыл бұрын

    സാറിൻറെ ശിഷ്ടജീവിതം സമാധാനം നിറഞ്ഞതാവട്ടെ

  • @hefseeba303
    @hefseeba303 Жыл бұрын

    This courageous man has left an indelible mark on my heart, reminding me of the boundless potential within each of us. Thank you safari channel for bringing us this incredible story of bravery and reminding us of the extraordinary power that lies within the human spirit. And it is also a powerful reminder that true heroes exist in our world. Prayers and blessings 🙏🙏

  • @mumthasmumthas7683
    @mumthasmumthas7683 Жыл бұрын

    ജോസഫ് സാറേ ഞാൻ അങ്ങയെ അങ്ങേയറ്റം ബഹുമാനിക്കുന്നു ദൈവം ജോസഫ് സാറിനോടൊപ്പമാണ് തീർച്ച

  • @sarahkuruvilla9877
    @sarahkuruvilla9877 Жыл бұрын

    എത്രമാത്രം ഉത്കണ്ഠയോടെയാണ് ഓരോ എപ്പിസോഡും കാത്തിരുന്ന് കേട്ടത്. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @jayamani6

    @jayamani6

    Жыл бұрын

    ❤😢

  • @SureshKumar-mw1vj
    @SureshKumar-mw1vj Жыл бұрын

    എല്ലാ എപ്പിസോഡു൦ ശ്വാസമടക്കിപ്പിടിച്ചാണ് കണ്ടു തീർത്തത്.

  • @abyisac6901
    @abyisac6901 Жыл бұрын

    ദുഃഖപൂർണ്ണമായ ജീവിതത്തിനു ശേഷം അങ്ങ് സന്തോഷകരമായ ഒരു അവസ്ഥയിൽ എത്തി എന്നത് ആശ്വാസകരമാണ്. അസാമാന്യമായ ധൈര്യവും പാണ്ഡിത്യവുമുള്ള വ്യക്തിയാണ് സാർ. സാറിന് ആയുസ്സും ആരോഗ്യവും നൽകി ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഭ്രാന്തന് മുഹമ്മദ്‌ എന്ന് പേരിട്ടതിനാണ് മതഭീകരർ കൈയും കാലും എതിർ ദിശകളിൽ നിന്ന് വെട്ടിയത് എന്ന് വിശ്വസിക്കാനാവുന്നില്ല. സാമാന്യബോധം ഉള്ളവർക്ക് അതിൽ പ്രത്യേകിച്ചെന്തെങ്കിലും നിന്ദ ഉള്ളതായി തോന്നില്ല. തങ്ങൾ ഉദ്ദേശിക്കുന്നതെന്തും കേരളത്തിൽ തങ്ങൾക്ക് ചെയ്യാൻ സാധിക്കും എന്ന് പൊതു സമൂഹത്തിന് കാണിച്ചു കൊടുക്കാനാണ് അവർ ആ കൊടുംക്രൂരത ചെയ്തത് എന്നുവേണം കരുതാൻ. PFI യെ നിരോധിച്ച് അതിന്റെ നേതാക്കളെ ജയിലിൽ അടച്ച കേന്ദ്ര ഗവണ്മെന്റിനോട് നാം നന്ദി പറയണം. ബഹു. CJM കോടതിയുടെ വിധിയും സലോമിയുടെ അപ്രതീക്ഷിതമായി ഉണ്ടായ ദാരുണമായ മരണത്തെത്തുടർന്ന് സഭ കാണിച്ച വിപദി ധൈര്യവുമാണ് അദ്ദേഹത്തിനു തുണയായത്. @18:10, @19:15, @19:48 ജോസഫ് സാറിന്റെ നിഷ്കളങ്കത നമ്മെ കരയിക്കുന്നു 😪🙏

  • @alphonsajohn1546

    @alphonsajohn1546

    Жыл бұрын

    സഭ കാണിച്ചതു വിപദിധൈര്യമല്ല സമൂഹത്തെ പേടിച്ചു ചെയ്തതാണ്

  • @joharam2758
    @joharam2758 Жыл бұрын

    ഹൃദയ സ്പർശിയായ രചനകൾ എഴുതിയവരെല്ലാം അസാധാരണമായ ചിന്തകളിലൂടെയും അനുഭവങ്ങളിലൂടെയും കടന്ന് പോയവരാണ്. ആ പ്രതിഭകൾക്കൊപ്പം കണ്ണി ചേരാൻ സാർക്കും ഒരവസരം ലഭിക്കാൻ വേണ്ടിയാണീ പ്രതിസന്ധികളൊക്കെ ഉണ്ടായത് എന്ന് കരുതി പ്രേക്ഷകരായ ഞങ്ങളും സമാധാനിക്കുന്നു.

  • @manojmuraleedhar4480
    @manojmuraleedhar4480 Жыл бұрын

    നാട്ടിലെ കാര്യങ്ങൾ തുറന്നു പറഞ്ഞ കാർഷിക വ്യത്തിയെ സ്നേഹിയ്യ ഒരു അധ്യാപകന്റെ സമചിത്തമായ സത്യസന്ധത നിറഞ്ഞ നാനാ കാര്യങ്ങളെ കുറിച്ചള്ള വിവരണം

  • @LolLelLuL
    @LolLelLuL Жыл бұрын

    2 days weren’t good because we missed your episode.

  • @keralaganga2667
    @keralaganga2667 Жыл бұрын

    മതഭ്രാന്തന്മാർക്ക് കൂട്ടുനിന്ന മാനേജ്മെന്റ് തുലയട്ടെ...

  • @hebrew80

    @hebrew80

    Жыл бұрын

    true

  • @suni321

    @suni321

    Жыл бұрын

    സത്യം ആ പട്ടികൾ തുലഞ്ഞു തുടങ്ങി ഇപ്പോ മത ഭ്രാന്തൻ മാര് മുകളിൽ കയറി

  • @sanketrawale8447

    @sanketrawale8447

    Жыл бұрын

    കൈവെട്ടിയ മത വെറിയൻമാരേക്കാൾ ആ നanagement നെ വെറുക്കുന്നു, നികൃഷ്ട ജന്മങ്ങൾ👎👎😬😡

  • @amruthathomas1606

    @amruthathomas1606

    Жыл бұрын

    Saithanmarudae sabha Francoyum Robert okkae Vanarulunna SABHAAAA.

  • @worldofunni
    @worldofunni Жыл бұрын

    അവസാനത്തെ ഡയലോഗ് 🥺... ആ ഭ്രാന്തന് സ്തുതി ... ആ ഭ്രാന്തിനും സ്തുതി 🙏

  • @vijinmenonkeezhillam9135

    @vijinmenonkeezhillam9135

    Жыл бұрын

    യാ ദേവീ സർവ്വഭൂതേഷു ഭ്രാന്തി രൂപേണ സംസ്ഥിതാ നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:

  • @minimathew7572
    @minimathew7572 Жыл бұрын

    T. J. Joseph sir❤️

  • @jacobvarghese604
    @jacobvarghese604 Жыл бұрын

    2000 വർഷങ്ങൾക്കു മുമ്പ് ഊനമില്ലാത്ത ഒരു കുഞ്ഞാടിനെ കൊലചെയ്യണമെന്ന വിചിത്ര ആവശ്യവുമായി കുഞ്ഞാടിൻ കൂട്ടങ്ങളെ സംരക്ഷിക്കേണ്ട ഇടയന്മാരുടെ കൂട്ടം തന്നെ മുന്നോട്ട് വന്നു. കൊലക്കുറ്റം വിധിക്കാൻ തക്ക എന്ത് തെറ്റാണ് കുഞ്ഞാട് ചെയ്തത് എന്നതിന് വ്യക്തമായ മറുപടി ഉണ്ടായില്ല. മഹാപുരോഹിതന്മാർ ഉൾപ്പെടെയുള്ളവരെ ധിക്കരിച്ചു; അതുതന്നെ കുറ്റം. 2000 വർഷത്തിനുശേഷം ചരിത്രം ആവർത്തിക്കപ്പെടുകയാണ്. മറ്റൊരു ഊനമില്ലാത്ത കുഞ്ഞാടിനെ ഇല്ലായ്മ ചെയ്യുന്നതിന് മഹാപുരോഹിതന്മാരും നടുവാഴിയും മാത്രമല്ല സ്വന്തം ശിഷ്യൻ വരെ ഒത്തുചേരുകയാണ്. എന്താണ് കുറ്റം എന്നു മാത്രം ആർക്കും അറിയില്ല. പക്ഷേ ചരിത്രത്തിൻറെ നിയോഗം മറ്റൊന്നായിരുന്നു; അറ്റുപോകാത്ത ഓർമ്മകളായി ഉയർത്തെഴുന്നേൽക്കാൻ ആയിരുന്നു അത്. ക്രൂശിക്കപ്പെടുന്ന സത്യം ഉയർത്തെഴുന്നേൽക്കും; അതാണ് പ്രകൃതി നിയമം.

  • @ajokjose

    @ajokjose

    Жыл бұрын

    കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വെള്ളയടി ച്ചകുഴിമാടങ്ങള്‍ക്കു സദൃശരാണ്‌. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്‌ക്കുള്ളില്‍ മരിച്ചവരുടെ അസ്‌ഥികളും സര്‍വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. മത്തായി 23 : 27

  • @dramminisguruvayur184
    @dramminisguruvayur184 Жыл бұрын

    Sir നമസ് തേ ഇത് last episode ആണെന്ന് തോന്നി. എന്നും കാത്തിരുന്നു കേൾ കുന്നതയിരുന്നു... നാളെ മുതൽ ഇല്ലെന്നറിയുമ്പോൾ ഒരു വിഷമം.. സാറിനെ എന്നെങ്കിലും ഞാൻ കാണാൻ വരും.. SJK... നന്ദി... ഒരായിരം....

  • @resmiradhakrishnan5374
    @resmiradhakrishnan5374 Жыл бұрын

    സത്യത്തിൽ അനുഭവങ്ങൾ കുറഞ്ഞ ഇന്നത്തെ യുവത ചെറിയ കാര്യങ്ങൾക്ക് പോലും ആത്മഹത്യ ചെയ്യുന്ന വാർത്തകൾ മനസിനെ നൊമ്പരപ്പെടുത്തുന്നു..സാറിന്റെ ഈ അനുഭവകഥ ഈ തലമുറയ്ക്കും വരും തലമുറയ്ക്കും ഊർജ്ജം പകരുമെന്നതിൽ സംശയം ഇല്ല..സ്കൂൾ സിലബസിൽ പോലും ഈ അനുഭവം പാഠഭാഗം ആകേണ്ടതാണ്.. 👍🏻

  • @praveenvijayan7309
    @praveenvijayan7309 Жыл бұрын

    Your story changed my perspective about our society, police, and judiciary. My respects to you.

  • @elsu6501

    @elsu6501

    Жыл бұрын

    Endeyum

  • @arungeorge3700
    @arungeorge3700 Жыл бұрын

    എല്ലാം കേട്ടു, ഭാര്യയുടെ മരണം കേൾക്കാൻ വളരെ ബുദ്ധിമുട്ട് ആയിരുന്നു... ഇപ്പോഴും ഇത്ര സന്തോഷവാൻ ആയിരിക്കുന്നത് അത്ഭുതം തന്നെ... ദൈവം അനുഗ്രഹിക്കട്ടെ.. തുടർന്നും സമൂഹത്തിന് വേണ്ടി നല്ലത് ചെയുക...

  • @mohammedashruf3642

    @mohammedashruf3642

    Жыл бұрын

    അദ്ദേഹം സന്തോഷ വാനല്ലല്ലോ .... അദ്ദേഹത്തിന്റെ ദുഃഖത്തിന്റെ ആഴം മുഖത്ത് നിഴലിക്കുന്നുണ്ട് ... ഇടക്കുള്ള തേങ്ങൽ Edit ചെയ്ത് ഒഴിവാക്കിയതാവാം

  • @roytm8606

    @roytm8606

    Жыл бұрын

    ദൈവം എന്തു ചെയ്യുമെന്നാണ് പുള്ളി എന്നേ മരിച്ചു

  • @jayarajs5717
    @jayarajs5717 Жыл бұрын

    ചരിത്രം എന്നിലൂടെ പരിപാടിയിൽ പലരും വന്നിട്ടുണ്ട്, പലരും ജനിജത് മുതൽ ഇപ്പോൾ വരെ ഉള്ള കഥ പറയുമ്പോൾ 10-15 episode കഴിമ്പോൾ കിതക്കുന്നുനത് ആണ് നാം കാണുന്നത്, പക്ഷെ ജോസഫ് സാറിന്റെ episode ഒരു incident കഴിഞ്ഞു ശേഷം നോൺ സ്റ്റോപ്പ്‌ ആയിട്ട് 40 episode പറയുമ്പോൾ ഇത്ര യും ആകാംഷയോടും കണ്ണിരോടും കണ്ട വേറെ ഒരു എപ്പിസോഡ് ടും ഇല്ല 🙏 Thank you Joseph sir, 🙏 Thank you SG kulankara sir🙏

  • @anjanas8941
    @anjanas8941 Жыл бұрын

    ജോസഫ് സാറിനും കുടുംബാംഗങ്ങൾക്കും നേരിടേണ്ടി വന്ന തിക്താനുഭവകൾ ഓരോ പ്രേക്ഷകന്റെയും മനസ്സിൽ അറ്റുപോവാത്ത ഓർമ്മകളായിനിലനിൽക്കും..... Big salute sir 🙏🙏🙏

  • @edamullasudhakaran7876
    @edamullasudhakaran7876 Жыл бұрын

    Keralites will be thankful to Safari TV

  • @Aneesha_385
    @Aneesha_385 Жыл бұрын

    സാറിന് അഭിവാദ്യങ്ങൾ👍♥️

  • @sakkeertm8878
    @sakkeertm8878 Жыл бұрын

    മതമില്ലാത്ത ഒരു ലോകം എവിടെയെങ്കിലും ഉണ്ടെങ്കിൽ അടുത്ത ജന്മത്തിൽ അവിടെ എന്നെ ജനിപ്പിക്കണേ ദൈവമേ

  • @georgeabraham5532
    @georgeabraham5532 Жыл бұрын

    A powerful Kerala Story.. Though a few people got carried away and attacked professor, the college management abandoned him, the society at large acted with lot of maturity.

  • @dbvenu
    @dbvenu Жыл бұрын

    ആശംസകൾ സർ, ഓരോ എപ്പിസോഡ് നും വേണ്ടി കാത്തിരിക്കുക ആയിരുന്നു. ഇത് ലാസ്റ്റ് one. ഇനിയും വേറെ സബ്ജെക്ട് ഉം ആയി താങ്കളെ കേൾക്കാൻ ഓരോ പ്രേഷകരും.

  • @Ammoooss
    @Ammoooss Жыл бұрын

    ഒരു episode പോലും മുടങ്ങാതെ എല്ലാം കണ്ടു... പെരുമഴ പെയ്തു തോർന്ന പോലെ... Thank You Santhosh Sir... ഇങ്ങനെയും ഒരു ചരിത്രം ഉണ്ടായിരുന്നു എന്ന് കേൾപ്പിച്ചു തന്നതിന് ❤️

  • @sonnyfrancis7893
    @sonnyfrancis7893 Жыл бұрын

    സാറിന്റെ ജീവിത അനുഭവം കേട്ടിട്ടു കണ്ണ് നിറഞ്ഞു പോയി. ഇത്രയുമായിട്ടുപോലും ആരോടും ഒരു പ്രതികാരമോ വെറുപ്പോ പ്രകടിപ്പിക്കാത്ത സാറിനെ നമിക്കുന്നു 🙏. Thanks safari TV for telicasting such a great life story.

  • @bijiphilip623
    @bijiphilip623 Жыл бұрын

    A big salute to S G Kulangara sir & T J Joseph sir❤❤❤❤❤❤❤

  • @skj624
    @skj624 Жыл бұрын

    വളരെ നല്ല മെസേജ് അല്ലെങ്കില്‍ ഒരു advice അവസാനത്തെ episode il... ജീവിതം എങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞു തന്നു.. എല്ലാവര്‍ക്കും വേണ്ടിയാണ് ആ ഉപദേശം... എല്ലാം നര്‍മ്മത്തില്‍ എടുക്കുക...❤

  • @santhuvs5027
    @santhuvs5027 Жыл бұрын

    T J Joseph sir and santhosh George kulangara sir.... 💕 💕 💕

  • @SebinThankachan-ns4te
    @SebinThankachan-ns4te Жыл бұрын

    ഒരു മലയാളം അദ്ധ്യാപകൻ അല്ലെങ്കിൽ ഒരു അദ്ധ്യാപകൻ എങ്ങനെ ആയിരിക്കണമെന്നതിന് ഉത്തമ ഉദാഹരണമായി ചൂണ്ടികാണിക്കാം പ്രൊഫസർ ടി ജെ. ജോസഫ് സാറിനെ....

  • @sr.maryemmanuel2000
    @sr.maryemmanuel2000 Жыл бұрын

    Dear Br Joseph I am following your life history God has a great and definite plan for you and through you to the whole world. If you don't mind I kindly request you to read The Acts of the Apostle from our Holy Bible. Who was St Paul and what he has become The amount of Blessings he has given to the Whole world. I desire you be on e like him. The amount of Suffering and Hardship he has undergone. He didn't change the track when he faced problems. He new Who Jesus Is. Thank you🙏🙏🙏

  • @elsu6501
    @elsu6501 Жыл бұрын

    സത്യാവസ്ഥ അറിഞ്ഞത് ഇ പ്പോഴാ ണ്... മനുഷ്യരുടെ, സഭയുടെ...ഗതി എങ്ങോട്ടാണ്... Joseph Sir.. 🙏🙏🙏🙌🙌🙌💪ഇതു പോലെ ധൈര്യത്തോടെ സഹിക്കാനുള്ള ശക്തി ഞങ്ങൾ ക്കും തരേണമേ പിതാവേ... അഹങ്കാരത്തിന്റെ കൂടെ വിവേകവു൦ ഇല്ലാതെ യായാലുള്ള സമൂഹത്തിന്റെ അധപതനത്തിന്റ നേരെ സാക്ഷ്യം.

  • @KJAnil
    @KJAnil Жыл бұрын

    നന്ദി സർ 🙏 വല്ലാത്തൊരു അനുഭവമായിരുന്നു അങ്ങയുടെ വാക്കുകൾ. എപ്പോഴെങ്കിലും അങ്ങയെ നേരിൽ കാണാൻ കഴിയണേ എന്ന് ആശിക്കുന്നു. തമ്പുരാൻ ഇനിയുള്ള ജീവിതം അങ്ങേയ്ക്കു സമാധാനപൂർണ്ണമാക്കാൻ പ്രാർത്ഥിക്കുന്നു 🙏

  • @venugobal8585
    @venugobal8585 Жыл бұрын

    ❤❤A long episode of,, life story,, is temporary over.. The mind is so restless and feeling too agony... This is life.. Best wishes to respected professor and loving Safari channel...... ❤❤

  • @anngracepost845
    @anngracepost845 Жыл бұрын

    epic ending... this entire series was like reading a malayalam classic... such a beautiful narration and choice of words.. Im a fan of your thoughts and perspectives.. cant wait to get a copy of your books next time Im in India. thanks a lot T J Joseph sir for sharing your life story with us.. and thanks a lot Santhoshji & his team for giving us this gift of history...❤ Prof. T J Joseph is resilience personified.. very much inspired by someone after a long time.. the best ever series of charithram ennilude...

  • @dennyjoseph7240
    @dennyjoseph7240 Жыл бұрын

    Conclusion was epic.. A man who stuck between different versions of madness.... hats off to you sir

  • @danialkv
    @danialkv Жыл бұрын

    രാമായണവും മഹാഭാരതവും ഒക്കെ എഴുതിയ വാല്മീകിയുടെയും വ്യാസന്റെയുമൊക്കെ ആ ഒരു ഭാവനയുടെ ആഴം🔥... ലോക പ്രശസ്തമായ 2 സാഹിത്യ കൃതികൾ രാമായണവും മഹാഭാരതവും🔥🔥

  • @gvasudevanpillai5820
    @gvasudevanpillai5820 Жыл бұрын

    Tj ജോസഫ് സാറിന് പകരം വയ്ക്കാൻ മറ്റൊരു ജോസഫ് ഈ നൂറ്റാണ്ടിൽ ജനിക്കില്ല. 🙏🙏

Келесі