SHARANGAKA PAKSHIKAL| ശാർങ്ഗ പക്ഷികൾ | O N V KURUP | MALAYALAM POEM

കവിത : ശാർങ്ഗ പക്ഷികൾ
രചന : O N V കുറുപ്പ്
ആലാപനം : O N V കുറുപ്പ്
സംഗീതം : V രാജീവ്
മലയാളത്തിലെ പ്രശസ്ത കവിയാണ് ഒ.എൻ.വി കുറുപ്പ് (ജനനം: 27 മെയ് 1931, മരണം: 13 ഫെബ്രുവരി 2016). ഒ.എൻ.വി. എന്നു മാത്രമായും അറിയപ്പെടുന്നു. ഒറ്റപ്ലാക്കൽ നമ്പിയാടിക്കൽ വേലു കുറുപ്പ് എന്നാണ് പൂർണ്ണനാമം. 1982 മുതൽ 1987 വരെ കേന്ദ്ര സാഹിത്യ അക്കാദമി അംഗമായിരുന്നു. കേരള കലാമണ്ഡലത്തിന്‍റെ ചെയർമാൻ സ്ഥാനവും ഒ. എൻ. വി വഹിച്ചിട്ടുണ്ട്. സാഹിത്യ രംഗത്തെ സംഭാവനകളെ പരിഗണിച്ച് 2007-ലെ ജ്ഞാനപീഠ പുരസ്കാരം ഇദ്ദേഹത്തിന് 2010-ൽ ലഭിച്ചു. ഇന്ത്യാ ഗവൺമെന്‍റെ 2011- ൽ പത്മവിഭൂഷൺ ബഹുമതി നൽകി ഇദ്ദേഹത്തെ ആദരിക്കുകയുണ്ടായി.
കൊല്ലം ജില്ലയിലെ ചവറയിൽ ഒറ്റപ്ലാക്കൽ കുടുംബത്തിൽ ഒ. എൻ. കൃഷ്ണകുറുപ്പിന്‍റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടേയും പുത്രനായി 1931 മേയ് 27 ജനിച്ചു. ഈ ദമ്പതികളുടെ മൂന്നുമക്കളിൽ ഇളയമകനായിരുന്നു ഒ.എൻ.വി. അദ്ദേഹത്തിന് എട്ടു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. പരമേശ്വരൻ എന്നായിരുന്നു ആദ്യത്തെ പേര്. അപ്പു ഓമനപ്പേരും. സ്കൂളിൽ ചേർത്തപ്പോൾ മുത്തച്ഛനായ തേവാടി വേലുക്കുറുപ്പിന്‍റെ പേരാണ് നൽകിയത്. അങ്ങനെ അച്ഛന്‍റെ ഇൻഷ്യലും മുത്തച്ഛന്‍റെ പേരും ചേർന്ന് പരമേശ്വരൻ എന്ന അപ്പു സ്കൂളിൽ ഒ.എൻ.വേലുക്കുറുപ്പും സഹൃദയർക്ക് പ്രിയങ്കരനായ ഒ.എൻ.വി.യുമായി. പ്രാഥമിക വിദ്യാഭ്യാസം കൊല്ലത്തായിരുന്നു. ശങ്കരമംഗലം ഹൈസ്കൂളിൽ തുടർ വിദ്യാഭ്യാസം.
1948-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും ഇൻറർമീഡിയറ്റ് പാസ്സായ ഒ.എൻ.വി കൊല്ലം എസ്.എൻ.കോളേജിൽ ബിരുദപഠനത്തിനായി ചേർന്നു. 1952-ൽ സാമ്പത്തികശാസ്ത്രത്തിൽ ബിരുദമെടുത്തു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1955-ൽ മലയാളത്തിൽ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി.
1957 മുതൽ എറണാകുളം മഹാരാജാസ് കോളേജിൽ അദ്ധ്യാപകനായി. 1958 മുതൽ 25 വർഷം തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലും കോഴിക്കോട് ആർട്സ് ആൻഡ് സയൻസ് കോളേജിലും തലശ്ശേരി ഗവ: ബ്രണ്ണൻ കോളേജിലും തിരുവനന്തപുരം ഗവ: വിമൻസ് കോളേജിലും മലയാ‍ളവിഭാഗം തലവനായി സേവനം അനുഷ്ഠിച്ചു. 1986 മേയ് 31-നു ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചെങ്കിലും പിന്നീട് ഒരു വർഷക്കാലം കോഴിക്കോട് സർവ്വകലാശാലയിൽ വിസിറ്റിങ് പ്രൊഫസർ ആയിരുന്നു. കുട്ടികളുടെ ദ്വൈവാരികയായ തത്തമ്മയുടെ മുഖ്യ പത്രാധിപരായിരുന്നു.
കേരള കലാമണ്ഡലത്തിന്‍റെ ചെയർമാൻ, കേന്ദ്ര സാഹിത്യ അക്കാദമി അംഗം , കേരള സാഹിത്യ അക്കാദമി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു . ഇന്ത്യൻ പ്രോഗ്രസ്സീവ് റൈറ്റേഴ്സ് ദേശീയ അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട് . യു.കെ., കിഴക്കൻ യൂറോപ്പ് , യുഗോസ്ളോവ്യ , സോവിയറ്റ് യൂണിയൻ, അമേരിക്ക, ജർമ്മനി, സിംഗപ്പൂർ ‍, മാസിഡോണിയ, ഗൾഫ് രാജ്യങ്ങൾ എന്നീ വിദേശ രാജ്യങ്ങളിൽ ഒ.എൻ.വി. സന്ദർശനം നടത്തിയിട്ടുണ്ട് .
Content Owner: Manorama Music
Website: www.manoramamusic.com
KZread: / manoramamusic
Facebook: / manoramasongs
Twitter: / manorama_music
Parent Website: www.manoramaonline.com

Пікірлер: 28

  • @sethupravi
    @sethupravi2 жыл бұрын

    ജീവിതത്തെ ഇത്രയും വലിയ കാൻവാസിൽ വരച്ചു കാണിക്കുന്ന സാറിന് കോടി പ്രണാമം

  • @pradeepkannur
    @pradeepkannur2 жыл бұрын

    ഓ എൻ വി സാറിന്റെ ഓർമ്മകൾ..🌹🌹🌹 വരികളിലൂടെ നിരവധി തവണ പോയി 🙏🙏🙏

  • @ManojNair123
    @ManojNair1233 жыл бұрын

    ഇനി ഞാൻ ഉണർന്നിരിക്കാം... നീ ഉറങ്ങുക .... ❤️ONV Sir 🙏🏽

  • @rajendrank5418

    @rajendrank5418

    3 жыл бұрын

    Ini njan unarnnirikkam.....ni uranguka.....

  • @jugaldarshan261
    @jugaldarshan2612 жыл бұрын

    ONV sir വരികളിൽ അലിഞ്ഞു ചേർന്നു,👌👌❤❤🙏🙏🌹🌹

  • @NishaReji-yq2qk
    @NishaReji-yq2qk Жыл бұрын

    കാലം കവരാത്ത കവി....... വരികളും..... 😍😍😍😍😍

  • @vaiganair27
    @vaiganair273 жыл бұрын

    Ee corona kalathu important ayithula meaning ulla kavithayanithu

  • @mahadevan1979
    @mahadevan1979 Жыл бұрын

    കണ്ണ് നിറഞ്ഞു തൂവിയാണ് ഇത് കേട്ടിരുന്നത് 😢😢😢

  • @sreejeshvlogs4196
    @sreejeshvlogs41963 жыл бұрын

    അടിപൊളി കവിത 👌👌👌👌👌

  • @krishnanp3206
    @krishnanp32062 жыл бұрын

    Super super

  • @user-os5kx2fd3x
    @user-os5kx2fd3x24 күн бұрын

    Pootthinpurathetuna......

  • @TruthWillSF
    @TruthWillSF2 жыл бұрын

    ഇനി ഞാനുണർന്നിരിക്കാം നീയുറങ്ങുക ഏറെനടന്നു തളർന്നതല്ലേ

  • @sabnatksabna1913
    @sabnatksabna19133 жыл бұрын

    ചരിത്രം സത്യം

  • @തുന്നാരൻ
    @തുന്നാരൻ4 ай бұрын

    സ്വപ്നങ്ങളെല്ലാമവസാനിപ്പിച്ച് എന്നാണ് വർത്തമാന കാലത്തിൽ ശ്രദ്ധിച്ചുതുടങ്ങുക? ഓർമ്മകളുടെ സപ്തവർണാഞ്ഛിത ചിത്രവടിയൂന്നി നടന്നുതുടങ്ങുക? അന്നല്ലോ ജീവിതം തുടങ്ങുക!

  • @aliyavarghese7605
    @aliyavarghese76052 жыл бұрын

    ❤️❤️

  • @user-os5kx2fd3x
    @user-os5kx2fd3x3 ай бұрын

    പ്രണാമം

  • @user-sx6fy7lg4h
    @user-sx6fy7lg4h Жыл бұрын

    Super

  • @habeeburahman9715
    @habeeburahman97152 жыл бұрын

    Listening from Jabal Jaiz UAE s highest peak point at 3:49am

  • @shajushekhkattoli4613
    @shajushekhkattoli4613 Жыл бұрын

    Dhussakuna pakshi choollamadichatho?

  • @jayceantonyroy3241
    @jayceantonyroy32413 жыл бұрын

    super

  • @jayceantonyroy3241

    @jayceantonyroy3241

    3 жыл бұрын

    super

  • @user-sx6fy7lg4h
    @user-sx6fy7lg4h Жыл бұрын

    Super

  • @indiravarma8075
    @indiravarma807511 ай бұрын

    ❤❤

  • @dhanishriyask5419
    @dhanishriyask54193 жыл бұрын

    Super

  • @dhanishriyask5419

    @dhanishriyask5419

    3 жыл бұрын

    😄😄😄😄

Келесі