Mangala deepavumaay | Kaikkudanna Nilaavu Movie Song | Gireesh Puthenchery | Kaithapram

Музыка

Mangala deepavumaay | Kaikkudanna Nilaavu Movie Song | Gireesh Puthenchery | Kaithapram
Mangala deepavumaay ...
Movie Kaikkudanna Nilaavu (1998)
Movie Director Kamal
Lyrics Gireesh Puthenchery
Music Kaithapram
Singers MG Sreekumar
ബാലേ ചാരുശീലേ നാരീകുലമൗലേ
ഇനി മോദമോടെ കേളിയാടാം
താ തതെയ് തെയ് തതെയ്
മംഗളദീപവുമായ് തൃക്കാര്‍ത്തികയുണരുകയായ്
പൊന്‍‌തിരി തെളിയുമൊരരിയ നിലാക്കിളി
തംബുരുമീട്ടുകയായ് തില്ലാനകള്‍ പാടുകയായ്
തിങ്കള്‍ത്തൊടുകുറി നിറുകില്‍ ചാര്‍ത്തും
അംഗനമാരുടെ നടനം കാണാന്‍
(മംഗള)
വലംകൈയ്യില്‍ വളചാര്‍ത്തിയും
നീണ്ട വാല്‍ക്കണ്ണില്‍ മഷി ചിന്നിയും
കുനുകൂന്തല്‍ച്ചുരുള്‍ മാടിയും
കുഞ്ഞിക്കുടമുല്ലപ്പൂ ചൂടിയും
വരവായി വരവേണിയായ്
ആമ്പല്‍ത്തളികയുമായ് അതിലീറന്‍കളഭവുമായ്
പീ‍ലിപ്പുടവയുമായ് വെണ്‍കദളീമുകുളവുമായ്
മലര്‍മുറ്റം വലംവച്ചു വരയാമിനീ
ചന്ദനവിരലുകള്‍ തഴുകിമിനുക്കിയ
(മംഗള)
ആകാശം കുടയാവുന്നു
കാലില്‍ അലയാഴി തളയാകുന്നു
മാലേയം മഴയാകുന്നു
മോഹം മയിലായി നടമാടുന്നു
നിറമേഴും സ്വരമാവുന്നു...
സ്നേഹസുഗന്ധവുമായ് കുളിര്‍കാറ്റല തഴുകുകയായ്
കാണാമുറിവുകളില്‍ തേന്‍‌തുള്ളി തലോടുകയായ്
മനസ്സിന്റെ മണ്‍‌വീണ മധുസാന്ദ്രമായ്
മഞ്ഞുനിലാവാലെണ്ണ പകര്‍ന്നൊരു
(മംഗള)

Пікірлер: 1

  • @donjose1218
    @donjose1218Ай бұрын

    😊kaikudanna nilavu

Келесі