ലോക്സഭയിൽ രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചർച്ച

ലോക്സഭയിൽ നടപടികൾ പുരോഗമിക്കുകയാണ്.
രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചർച്ചയാണ് ഇപ്പോൾ ലോക്സഭയിൽ നടക്കുന്നത്.
ബി.ജെ.പി എം.പി അനുരാഗ് സിങ്ങ് ഠാക്കൂറാണ് ചർച്ചയ്ക്ക് തുടക്കം കുറിച്ചത്.
പാർലമെന്റിലെ നടപടിക്രമങ്ങൾ ചട്ടങ്ങൾക്ക് അനുസരിച്ചാണ് ക്രമപ്പെടുത്തിയിട്ടുള്ളതെന്നും രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ച പൂർത്തിയായതിനുശേഷം ചർച്ചകൾക്ക് അവസരമുണ്ടെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങ് സഭയിൽ പറഞ്ഞു.
പ്രതിപക്ഷം ഇതിനോട് സഹകരിക്കണമെന്നും രാജ്നാഥ് സിങ്ങ് പറഞ്ഞു.
നേരത്തെ ട്വന്റി -20 ലോകകപ്പ് നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സഭ അഭിനന്ദിച്ചു.
ഇന്ത്യൻ ടീമിന്റെ നേട്ടത്തിൽ രാജ്യം അഭിമാനിക്കുന്നതായി സ്പീക്കർ ഓം ബിർല പറഞ്ഞു.
അതിനിടെ, വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ അംഗങ്ങൾ നൽകിയ നോട്ടീസിന് സ്പീക്കർ അനുമതി നൽകാത്തതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
Follow us on:
🔗Twitter: / ddnewsmalayalam
🔗Facebook: / ddmalayalamnews

Пікірлер

    Келесі