കുടിച്ചും മദിച്ചും തീർത്ത സുരാസുവിന്റെ ജീവിതം ...... | Lights Camera Action - Santhivila Dinesh

Ойын-сауық

ബർമ്മയിൽ ജനിച്ച് ചെറുപ്പുളശ്ശേരിയിൽ വളർന്ന് എയർഫോഴ്സ് ഉദ്യോഗസ്ഥനായി ISRO ഉദ്യോഗസ്ഥയെ വിവാഹം കഴിച്ച് രണ്ടു കുട്ടികൾക്ക് ജന്മം നൽകിയ ശേഷം എഴുത്തും വായനയും അഭിനയവും വിപ്ളവവും ലഹരിയും ഒക്കെയായി ജീവിച്ച് അവസാനം കോട്ടയം റെയിൽവേ സ്റ്റേഷൻ പ്ലേറ്റ് ഫോമിൽ മദ്യത്തിൽ വിഷം ചേർത്ത് കഴിച്ച് അനാഥനായി മരിച്ചു കിടന്ന സുരാസുവിന്റെ കഥ.......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 179

  • @BCHANDRAKUMAR
    @BCHANDRAKUMARАй бұрын

    ❤ ചേട്ടാ, ആ ചന്ദ്രകുമാർ ഞാനാണ്. വളരെ നന്നായിട്ടുണ്ട്. Thank you so much.

  • @stalink123

    @stalink123

    Ай бұрын

    Hello! This is Stalin, Surasu's son and I would love to connect with you!

  • @santhiviladinesh6091

    @santhiviladinesh6091

    Ай бұрын

    ഒരുപാട് സന്തോഷം ചന്ദ്രകുമാർ .........

  • @user-tb8yl4fe5z

    @user-tb8yl4fe5z

    Ай бұрын

    💓🙏🏼

  • @user-tb8yl4fe5z

    @user-tb8yl4fe5z

    Ай бұрын

    ഭയങ്കര തമാശ ആയി തോന്നുന്നു വെള്ളം കഞ്ചാവ് ഇങ്ങനെ നടക്കുന്നവർക്കു ഇതു തന്നെ andhyam

  • @ajishajish683

    @ajishajish683

    Ай бұрын

    🤝🤝

  • @ShowkathAAS
    @ShowkathAAS23 күн бұрын

    ഒരു നല്ല കലാകാരൻ അദ്ദേഹത്തിൻ്റെ നല്ലതും പൊട്ടയുമായ ജീവിതവും ദുരന്തമരണവും വല്ലാത്ത ശോകത്തോടെ കേട്ടിരുന്നു പോയി. താങ്കളുടെ പതുക്കെ പതുക്കെയുള്ള ഓർത്തെടുത്ത വിവരണവും നന്നായിട്ടുണ്ട്! ആശംസകൾ......

  • @thulasi-gt5jy
    @thulasi-gt5jyАй бұрын

    തുടക്കം മുതൽ ഒടുക്കം വരെ അറിയാതെ കേട്ടിരുന്നു പോയി,, താങ്ക്യൂ,, ശാന്തിവിള 🌹🙏🏻❤️😊

  • @raveendranedassery4897
    @raveendranedassery48972 күн бұрын

    ഗംഭീരം ആയിട്ടുണ്ട്..സുരാസുവിനെ കുറിച്ചുള്ള താങ്കൾ പങ്ക് വെച്ച അറിവുകൾ..സുരാസുവിൽ തികഞ്ഞ ഒരു കലാകാരൻ ഉണ്ടായിരുന്നു..സൗഹൃദങ്ങൾ,ആരാധകർ ആണ് അദ്ദേഹത്തെ മദ്യം കൊണ്ടും ലഹരി കൊണ്ടും സ്നേഹിച്ചു ഇല്ലാതാക്കിയത്...1980 കളിൽ കോളേജുകളിൽ കൊണ്ടുവരുമായിരുന്ന..ആദ്യമേ തന്നെ ലഹരി ഉറപ്പിക്കും..പരിപാടിക്കിടയിൽ നിന്നും ഇറങ്ങി ഓടും..ഇത്രയും കഴിവുകളുള്ള ഒരു കലാകാരൻ മലയാളത്തിൽ അക്കാലത്തും പിന്നീടും ഉണ്ടായുട്ടുണ്ടോ...കലാ പ്രതിഭ എന്ന് നിസ്സംശയം പറയാം..സുരാസു.. ഓർമ്മിച്ചതിനു നന്ദി..മറ്റാരെയും കണ്ടിട്ടീല്ല...

  • @monya3695
    @monya369519 күн бұрын

    ജീവിതം എന്ന വാക്കിന് അർത്ഥം കണ്ടെത്താൻ ജീവൻ നൽകിയ അനശ്വര കലാകാരന്റെ കഥ പറഞ്ഞതിൽ അഭിമാനം തോന്നുന്നു അഭിനന്ദനങ്ങൾ👍 💜

  • @mohandastc-xy8gz
    @mohandastc-xy8gz9 күн бұрын

    സുരാസു കലാമണ്ഡലം കല്യാണികുട്ടിയമ്മയുടെ സഹോദരനാണ്. മഹാ പ്രതിഭയാണ്. പട്ടാമ്പിക്കടുത്ത് കരിങ്ങ മണ്ണസ്വദേശി

  • @mohandastc-xy8gz

    @mohandastc-xy8gz

    8 күн бұрын

    കരിങ്ങ മണ്ണകുറുപ്പാണ് സുരാസു

  • @ksabdulla1410
    @ksabdulla1410Ай бұрын

    സുരാസു, കുടിച്ചു തീർന്ന് പോയ ഒരു ജീവിതം. സിനിമ കൊണ്ട് സുരാസുവിന് നേരത്തെ മരിക്കുവാൻ കുറച്ചു മദ്യം കിട്ടി. എഴുത്തിൽ ഉറച്ചു നിന്നെങ്കിൽ മലയാളത്തിന് കുറച്ച ധികം പുസ്തകങ്ങൾ കിട്ടിയേനെ. ഇങ്ങനെ ഒരാൾ ഇവിടെ ജീവിച്ചിരുന്നു എന്ന് ഞങ്ങളെ ഓർമിച്ചതിന് നന്ദി ദിനേശ് സാർ. മരണ ശേഷം സുരാസുവിന് ശബ്ദം കൊടുക്കണമെന്ന് തോന്നിയ താങ്കളുടെ ഹൃദയ വിശാലതക്ക് കൂടി നന്ദി. ശബ്ദം നഷ്ടപ്പെട്ടു പോകുന്നവരുടെ ശംബ്ദമാകുന്ന ഇത് പോലുള്ള എപ്പി സോ ഡുകൾക്ക് എനിയും കാ ത്തിരിക്കുന്നു.

  • @niralanair2023
    @niralanair2023Ай бұрын

    വളരെ മനോഹരമായ അവതരണം താങ്കൾ പറയുന്ന ഓരോ കാര്യവും നേരിൽ കാണുന്നത്പോലെ തോന്നുന്നു., താങ്ക്സ്.

  • @marymarysexactly

    @marymarysexactly

    Ай бұрын

    👍👍

  • @sneharajvp2147
    @sneharajvp2147Ай бұрын

    സുരാസു എന്ന വലിയ കലാകാരനെ അടുത്ത് കാണാൻ സാധിച്ചിട്ടുണ്ട് - അടുത്തറിയുന്നത് ഇപ്പോഴാണ് - വളരെ നല്ല അവതരണം നന്ദി.

  • @ggkrishnan3482
    @ggkrishnan348225 күн бұрын

    ശ്രീ. ശാന്തിവിള ദിനേശ് ചെറിയ സമയത്തിനുള്ളിൽ അധികം ആരും പറയാൻ ശ്രമിക്കാത്ത വിവരണം സാവിസ്ഥരമായിരുന്നു. നട്ടുച്ചക്ക് മങ്ങിയ സൂര്യൻ വരച്ചിട്ട മഴക്കാറുപോലെ 👌🏻

  • @kanakarajvk4088
    @kanakarajvk4088Ай бұрын

    താങ്കളോട് നന്ദിയുണ്ട് ഒരുപാടു അറിയപ്പെടാത്ത കാര്യങ്ങൾ surasu/അമ്മുവൃടത്തി ജീവിതത്തെ കുറിച്ച് പറഞ്ഞു തന്നതിന്

  • @mathdom1146
    @mathdom1146Ай бұрын

    സുരാസ്സു ചേട്ടനെ ആദ്യമായി പരിചയ പെടുന്നത് 1981 ൽ ഞങ്ങളുടെ കോളേജ് ആർട്സ് ഡേ ഉത്ഘാടനം ചെയ്യാൻ വന്നപ്പോഴ് ആണ്. വളരെ ലാളിത്യ മുള്ള മനുഷ്യൻ ഘനഗെഭീരമായ ശബ്ദം...... പിന്നീടു രചന സിനിമ കണ്ടപ്പോൾ ആണ് ശബ്ദത്തിന്റെ ഡെപ്ത്തു മനസിലായത്. നൃത്വവും കഥ കളിയും സമുന്യയിപ്പി ച്ചു ഒരു സൃഷ്ടി അഭിനയിച്ചു കാണിച്ചു. പിന്നീട് ഒരിക്കൽ കൂടി കോഴിക്കോട് മിട്ടായി തെരുവിൽ വെച്ചു കണ്ടു..... അല്പം മദ്യ പിച്ചിരുന്നു.അന്ന് വാസുപ്രദീപ് ചേട്ടന് അവിടെ ഒരു സ്ഥാപനം ഉണ്ടായിരുന്നു...... പിന്നീട് കുറെ നാളുകൾ കഴിഞ്ഞു അദ്ദേഹം മരിച്ച വാർത്ത അരിഞ്ഞു... നേരിൽ കണ്ടിട്ടില്ലലേലും എൽ. പി. ആർ. വർമ സാറിനെയും ഇതെ പോലെ സ്മരിക്കപ്പെടട്ടെ. 🙏🌹

  • @chandrankunnappilly7060
    @chandrankunnappilly7060Ай бұрын

    പ്രിയസർ, ഒരിതിഹാസ ജീവിതത്തെ അതിമനോഹരമായി, ഹൃദയ ഫലകത്തിൽ കൊത്തിവച്ചതുപോലെ അങ്ങ് രേഖപ്പെടുത്തി..അഭിനന്ദനങ്ങൾ.

  • @ajaathansadanandan7091
    @ajaathansadanandan7091Ай бұрын

    സുരാസുവിനേക്കുറിച്ചോർക്കുമ്പോഴൊക്കെ പിന്നെ എന്തായിരുന്നു, എങ്ങനെയായിരുന്നു ആ ജീവിതം എന്ന് പലപ്പോഴും വിചാരിച്ചിട്ടുണ്ട്. ആയതിൻ്റെ പരിസമാപ്തിയാണ് താങ്കളുടെ ഈ എപ്പിസോഡ് : നന്ദി

  • @safuwankkassim9748
    @safuwankkassim9748Ай бұрын

    അവതരണം ഒരു രക്ഷയുമില്ല ഇതുപോലുള്ള സ്റ്റോറി കൂടുതൽ ചെയ്യണം

  • @premarajanp6605
    @premarajanp66057 күн бұрын

    നന്ദി തുളസി സുരസുവിനെ അറിയുന്ന എനിക്ക് ഒരുപാട് പുതിയ അറിവുകൾ ഈ എപ്പിസ്സോഡിലൂടെ കിട്ടി പ്രേമരാജൻ പേരലാൽ കോളേജ്

  • @prassannavijayan284
    @prassannavijayan284Ай бұрын

    ഞാൻ ആദ്യമായ് കേൾക്കുന്നു ഇഷ്ടം ആയി സർ ഇനിയും വേണം ഇതുപോലെ ഉള്ള കഥകൾ

  • @kareemp7962
    @kareemp7962Ай бұрын

    എന്റെ ഹൈസ്കൂൾ പഠനകാലത്താണ് മുക്കം ആലിൻ ചുവട്ടിൽ 10 രാഷ്ട്രീയ തടവുകാരെ വിട്ടയക്കുക എന്ന ബോർഡും എഴുതിവെച്ച് സ്വയം ബന്ധസ്ഥനായി നിൽക്കുന്ന സുരാസുവിനെ കണ്ടത്. സുരായണം മരണം വരെ.

  • @abdulgafoor8519
    @abdulgafoor8519Ай бұрын

    വിശദമായി എല്ലാം പ്രതിപാദിച്ചു. നാടകത്തിനു പുറമെ കഥകളും ലേഖനങ്ങളും അദ്ദേഹം എഴുതീട്ടുണ്ട്.. നന്ദി.

  • @user-sd6uo2ik6j
    @user-sd6uo2ik6jАй бұрын

    നന്ദി. സരാസുവിനെ ഓർത്തതിന്, ഓർമിപ്പിച്ചതിന്.ഇപ്പോൾ ഇതിനൊക്കെ മാറ്റാർക്ക് നേരം. ഒന്നുംകിട്ടപ്പോരില്ലല്ലോ ഒരിക്കൽക്കൂടി ആ നല്ലമനസ്സിന് നന്ദി.

  • @KumarPariyacheri-zm7ot
    @KumarPariyacheri-zm7ot25 күн бұрын

    അന്നൂരിൽ വിശ്വരൂപം നാടകം സംവിധാനം ചെയ്യുമ്പോൾ കണ്ടിട്ടുണ്ട്. അതിലെ അവസാന ഭാഗം അഭിനയിച്ചു കാണിക്കുന്നത് കണ്ടിട്ടുണ്ട്. Really great... 🙏🙏

  • @pratheepkumar1216
    @pratheepkumar1216Ай бұрын

    ...വിശ്വരൂപം "....സുരാസുവിന്റെ പ്രശസ്തമായ നാടകത്തിന്റെ പേരാണ്....മൂന്നാംപക്കം സിനിമയിലെ ഡോക്ടർ ആണ് അവസാനം ചെയ്തത്

  • @user-kq9tp9nr8s
    @user-kq9tp9nr8sАй бұрын

    ശ്രീകുമാർ വൈരെലിൽ : അടുത്ത കാലത്ത് ഞാൻ കേട്ട ഏറ്റവും ഹൃദയസ്പർശിയായ വിഡിയോ. സുരസു എന്ന പ്രഗത്ഭവ്യക്തിയേ മലയാളികളിൽ ഇന്ന് എത്ര പേർക്കറിയാം. കാക്കൊത്തിക്കാ വിലെ അപ്പുപ്പൻ താടികളിലെ ഉടുക്കു കൊട്ടുന്ന ആ കിളവൻ കാക്കാലനെ ആ പടം കണ്ട ആർക്കും മറക്കാൻ കഴിയില്ല.

  • @balakrishnankc2559
    @balakrishnankc255926 күн бұрын

    വളരെ സത്യസന്ധമായ വിവരണം. 1974 ലോ 75 ലോ എന്ന് ഓർമ്മയില്ല. ഞാൻ bangalore ജലഹല്ലിയിൽ airforce ൽ ഉണ്ടായിരുന്ന സമയത്ത് ഇദ്ദേഹത്തിന്റെ നാടകം വിശ്വരൂപം അവതരിപ്പിക്കാൻ തീരുമാനിച്ചു. സിനിമ സീരിയൽ നാടനായ ശ്രീ v p രാമചന്ദ്രൻ അന്ന് അവിടെ താമസിച്ചിരുന്നു. അദ്ദേഹം മുഖേന സുരാസു സാർ അവിടെ എത്തി. എന്റെ കൂടെ ആണ് താമസിച്ചത്. ആദ്യ ഭാര്യയുടെ വീട് എന്റെ നാടായ കൊടുങ്ങല്ലൂരിൽ ആയിരുന്നു എന്ന് പുള്ളി പറഞ്ഞിട്ടുണ്ട്. Airforce ൽ armourer ആയിരുന്നു. ഇദ്ദേഹത്തിന്റെ നാടകം വിശ്വരൂപത്തിൽ അവസാനം മരിക്കുന്ന നായകൻ കാണികളുടെ മുഖത്തേക്ക് ചോര തുപ്പുന്ന scene ഉണ്ട്. അതാണ് നിർമ്മാല്യത്തിൽ എടുത്തത് എന്ന് പറയപ്പെടുന്നു. നന്ദി ശ്രീ ദിനേശ്. 🙏🏼

  • @kmmohanan

    @kmmohanan

    10 күн бұрын

    പൂനെ എയർ ഫോർസ് സ്റ്റേഷനിലെ ആർമറിയിൽ വച്ച് തലയ്ക്ക് സ്വയം വെടിവെച്ച് ആത്മഹത്യക്ക് ശ്രമിച്ചതായി വായിച്ചിട്ടുണ്ട്. അനാർക്കിസവും കലയും സാഹിത്യവും മനുഷ്യത്വവും ചേർന്ന സുരാസുവിൻ്റെ ജീവിതം ഒരു ഭയങ്കര കൊളാഷുപോലെ രൂപപ്പെട്ടതാവാം.

  • @MrShajujohn
    @MrShajujohnАй бұрын

    സുരാസുവിനെ ഒന്ന് കൂടി (ആഴത്തിൽ )ഓര്മപ്പെടുത്തിയതിനു നന്ദി. പച്ചയായ മനുഷ്യരുടെ വംശനാശം സംഭവിക്കുന്നു ചുവപ്പിന് നിറം മങ്ങും പോലെ.

  • @abdulvahab3722
    @abdulvahab3722Ай бұрын

    കാകൊത്തി കാവിലെ അപ്പുപ്പൻ താടികൾ എന്ന സിനിമയിലെ അഭിനയം. മികച്ച പ്രകടനം 🙏🌹

  • @varghesevs7532

    @varghesevs7532

    13 күн бұрын

    Njaan aa film kandu ,tvm thu,annu film kaanaan suraasu undaarnu

  • @raveendrank3995
    @raveendrank3995Ай бұрын

    വേദനിപ്പിച്ച 'ചിരിപ്പിച്ച ഒരെപ്പിസോഡ് - ശ്രീ ശാന്തിവിള ദിനേശിന് അഭിനന്ദനങ്ങൾ

  • @ramesankn64
    @ramesankn6422 күн бұрын

    ശ്രീ. ദിനേശ്,താങ്കളുടെ അവതരണം ഗംഭീരം.അഭിനന്ദനങ്ങൾ

  • @shyam7535
    @shyam7535Ай бұрын

    ഒരു കാവി ഒറ്റമുണ്ടുമുടുത്ത് ഇടയ്ക്ക് തോളിൽ ഒരു ഭാണ്ഡവുമായി വല്ലപ്പോഴുംസ്കൂൾ ഓഫ് ഡ്രാമയിൽ വരും. അതിൻ്റെ പരിസരവാസിയായ ഞാൻ ഇദ്ദേഹത്തെ കണ്ടാൽ അടുത്തേക്കെത്തും. അപ്പോൾ ആദ്യം പറയുക "ഒരു ഗ്ലാസ് സംഘടിപ്പിക്ക് " എന്നാവും.അന്ന് അവിടെ ചിലയിടങ്ങളിൽ വാറ്റുണ്ടായിരുന്നു. അവിടെ കൊണ്ടുപോയി എനിക്കാവും പോലെ ഞാൻ അതു വാങ്ങി കൊടുക്കും. വല്ലാത്ത ചില ഓർമ്മകളാണത്.

  • @SP-fn3ho
    @SP-fn3hoАй бұрын

    എത്ര ഭംഗിയായിട്ടാണു സാർ ഓരോ വിഷയവും അവതരിപ്പിക്കുന്നത് 😍

  • @arayathujose
    @arayathujose9 күн бұрын

    ഒരു ശോക കഥപോലെ വേദന തോന്നുന്ന വിവരണം

  • @jayakumarannairs3480
    @jayakumarannairs3480Ай бұрын

    ബുദ്ധി കൂടിയാലും കുറഞ്ഞാലും കുഴപ്പം തന്നെ ആണ്, രാജ ശിൽപ്പി ദേവ ലോക ശിൽപ്പി ആണെങ്കിലും ശരി. 😮

  • @ashokkumar-wk2tf
    @ashokkumar-wk2tf29 күн бұрын

    Aah ജീവിത കഥ, നർമ്മരസം തുളുമ്പുന്ന ഒരു സാഹിത്യ സൃഷ്ടി പോലെ.......congragulation

  • @chakkare100
    @chakkare1007 күн бұрын

    Santhivila Dinesh, നിങ്ങളുടെ വിവരണം അടിപൊളി. സുരസുവിനെ പല സിനിമ യിലും കണ്ടിട്ടുണ്ട്. പക്ഷെ, ഇത് പോലെ ജീവിതം നശിപ്പിച്ച വരുടെ കഥകൾ ഒട്ടും കേൾക്കാൻ ഇഷ്ടം ഇല്ലായിട്ടും, മുഴുവനും കേട്ടു. HATS OFF TO YOU. 🙏🌹🙏

  • @user-vq8qt4pg7w
    @user-vq8qt4pg7w28 күн бұрын

    വളരെ നന്നായിരിക്കുന്നു. ധാരാളം പുതിയ അറിവുകൾ പകർന്ന താങ്ങൾക്ക് നന്ദി. അഭിനന്ദനങ്ങൾ

  • @radheeshsathyan9563
    @radheeshsathyan9563Ай бұрын

    ആ കാലഘട്ടത്തിൽ ഇദ്ദേഹത്തെപോലെ ഇങ്ങനെ കുറച്ചുപേർ ജീവിച്ചിരുന്നു എന്നുള്ളത് ഒരു സത്യം....ജീവിതകഥ മൊത്തം കേട്ടപ്പോൾ സമൂഹത്തിന് വേണ്ടി ഒരുപാടൊക്കെ ചെയ്യേണ്ടിയിരുന്ന ആളായിരുന്നു എന്ന് തോന്നി,..

  • @thiruvallarajasekharan626
    @thiruvallarajasekharan62616 күн бұрын

    മനസിൽ തങ്ങി നിലക്കുന്ന അവതരണം . ബിഗ് സല്യൂട്ട് .

  • @cartoonlokam
    @cartoonlokamАй бұрын

    മരിക്കുന്നതിനുമുമ്പ് കുറച്ചു കാലം ഗുരുവായൂരിൽ ഉണ്ടായിരുന്നു. അന്ന് MLA ആയിരുന്ന പത്രപ്രവർത്തകനും കലാകാരനുമായ അബ്ദുൽ ഖാദറിൻ്റെ സഹായത്തിൽ കുറച്ചു കാലം കഴിഞ്ഞു.

  • @prabudhanpk2942

    @prabudhanpk2942

    Ай бұрын

    I😮 1 😮 I 'l II ii 18:56 '. : 1 19:14 IIIIII iiiiiiiii😊😊 | ii I😊i ഞാൻ എന്റെ ജീവിതത്തിൽ പ .ഒരു തവണ I😊i I II '

  • @rameshrairoth2518
    @rameshrairoth2518Ай бұрын

    കകൊതിക്കാവില്ലേ അപ്പൂപ്പൻതാടികൾ ❤️👍🙏

  • @raveendranrr5760
    @raveendranrr5760Ай бұрын

    🌹♥️കല യുടെ 🙏👍 നടനം 👏👌.

  • @jayaramng8279
    @jayaramng827927 күн бұрын

    ഗംഭീരമായ episode...നമസ്കാരം...🙏🙏🙏ആത്മാർത്ഥമായ വികാരവായ്‌പോടെ അവതരിപ്പിച്ചതിന്❤❤❤

  • @Rose-zv5qz
    @Rose-zv5qz6 күн бұрын

    മടുപ്പ് തോന്നാതെ മുഴുവൻ കേട്ടിരുന്നു. നല്ല വിവരണം 😮

  • @krishnakumarambramoli9188
    @krishnakumarambramoli918818 күн бұрын

    നന്തി സുരേഷ്ബാബുവിൻ്റെ കലാക്ഷേത്ര വാർഷിക ഉൽഘാടനത്തിന് രാവിലെ തന്നെ എത്തിയ സുരാസു ദാറുസ്സലാം പള്ളിയുടെ ഗേറ്റിൽ കയറി നിന്ന് ബാങ്ക് വിളിച്ചത് ഇന്നും ചെവിയിൽ മുഴങ്ങുന്നുണ്ട്. ആളുകൾ കൂടിയപ്പോൾ ഏതവനാ ഇവിടെ നിന്ന് ബാങ്ക് വിളിച്ചത് ചൂയിംഗം വായിലിട്ട് ആണോ ബാങ്ക് വിളിക്കുക എന്ന് പറഞ്ഞു നല്ല ശുദ്ധമായി ബാങ്ക് വിളിച്ചു കൊടുത്തത് ഒരു നല്ല ഓർമ്മമായി ഇന്നും മനസ്സിലുണ്ട്. - kk അമ്പ്രമോ ളി

  • @veluthedan
    @veluthedanАй бұрын

    അദ്ദേഹം, സഖാവ് ഫൈസലിന് ഒരു ഗസൽ എന്നെഴുതി കയ്യൊപ്പിട്ടു തന്ന സുരായണം. ആയിരം പടക്കപ്പലുകൾ കടലിലറിക്കിയ പിടക്കൊക്കിൻ്റെ ചേക്കലിപ്പാണല്ലോ കൊട്ടാരം പൂവൻമാർ എക്കാലവും കൂവി വെളുപ്പിച്ചത് എന്നാണ് ക്ലിയോപാട്രയെ പരാമർശിക്കുന്നത്. ഇത്രയധികം മദ്യം കഴിച്ചിട്ടും കുഞ്ഞുങ്ങളെ പോലെ നിഷ്കളങ്കമായ മുഖം, ചിരി ,തീക്ഷണമായ നോട്ടം. മറക്കില്ലൊരിക്കലും. ഇങ്ങിനെയൊരു വിഷയം അവതരിപ്പിച്ചതിന് നന്ദി.

  • @krishnantampi5665
    @krishnantampi5665Ай бұрын

    Very informative video chat❤

  • @stalink123
    @stalink123Ай бұрын

    Interesting episode. Apologies for not writing this in Malayalam (Since I grew up in Gujarat I don't know how to write in Malayalam). I learned some interesting things about my father watching this. However, some of the facts mentioned that involve my mother (Padma Menon) and my sister Smruti and myself are incorrect. I am happy to share the right version if I can connect with you somehow. In harmony, Stalin K.

  • @sunnyvarghese9652

    @sunnyvarghese9652

    Ай бұрын

    Stalin please add your comments

  • @daisyjacquiline2579

    @daisyjacquiline2579

    Ай бұрын

    I too saw your father one or two times 😢

  • @DavinsBins

    @DavinsBins

    Ай бұрын

    Kavanad cheppalli mukkil Kure kalam undayirunnu

  • @jojothomas5610

    @jojothomas5610

    28 күн бұрын

    Excellent, touching presentation. Thank you.

  • @binojacob8685

    @binojacob8685

    17 күн бұрын

    Your father was a great artist Stalin.

  • @johnsonp4572
    @johnsonp457221 күн бұрын

    ഇത്രയും കഴിവുകൾ തനിക്കുണ്ടെന്നറിഞ്ഞ് കൊണ്ട് തന്നെ അതെല്ലാം ഉള്ളിലൊതുക്കിക്കൊണ്ടുള്ള എയർഫോഴ്സിലെ പട്ടാള ജീവിതം കൊണ്ടുവന്ന ക്യാരക്ടറൈസേഷൻ്റെ ഫലമായിട്ട് ഇതിനെ കാണാം എന്ന് തോന്നുന്നു. അങ്ങിനെയാണെങ്കിൽ കൂടി ഇതിൽ പറയുന്ന ചിലർ കൂടി പട്ടാള ജീവിതം നയിച്ചവരാണെന്ന് മറക്കുന്നില്ല.

  • @user-jo4cd5ps9w
    @user-jo4cd5ps9wАй бұрын

    In early ninetees Surasu sir worked as professor at SOUTHERN FILM INSTITUTE thiruvallam for almost two years owing to the respectfull insistance of institute director sri. Prabhakaran Muthana. Institute provided a house for both surasu and Ammuvedathy at karinkadamugal near C-Dit. His classes and interactions were marvellous. 🌹🌹🌹🌹

  • @jeksonpjoseph1498
    @jeksonpjoseph14982 күн бұрын

    താങ്ക്സ് അസുരനും ദേവനും ആയ സുരാസു ആരെന്ന് പുതു തലമുറക്ക്മനസിലാക്കനായി

  • @ansyphilip
    @ansyphilip13 күн бұрын

    സൂപ്പർ 👍🏻

  • @unnikrishnan4165
    @unnikrishnan416522 күн бұрын

    ഇടക്ക് സുരസു ഫോട്ടോ കാണിച്ചത് കൊട്ടാരക്കര യുടെ ത് പോലെ തോന്നി....

  • @user-mw3py1rk6j
    @user-mw3py1rk6j21 күн бұрын

    സുരാസു എന്ന വാക്കിൻ്റെ അർത്ഥം മദ്യപാനിയെന്നാണ് '

  • @JACOBG-hd2yc
    @JACOBG-hd2ycАй бұрын

    p J ആന്റണിയുടെ കണ്ണുകളെക്കാളും തീഷ്ണതയുള്ള ജ്വലിക്കുന്ന കണ്ണുകളായിരുന്നു സുരാസുവിന്റേതു്. ജോൺ എബ്രഹാം കാക്കനാടൻ, പി ജെ ആന്റണി കവി അയ്യപ്പൻ തുടങ്ങിയ .പ്രതിഭാശാലികളും അരാജകവാദികളുമായ കലാകാരന്മാരിൽ സുരാസുവും ജോൺ എബ്രഹാമും സ്വയം നാശത്തെ പ്രേമിച്ചവരായിരുന്നു.

  • @krishnannambeesan3330
    @krishnannambeesan33306 күн бұрын

    ചരിത്രം ആലേഖനം ചെയ്യാൻ, ഇതുപോലെ മറ്റൊരാളില്ല. ❤

  • @darishmadhavan1034
    @darishmadhavan1034Ай бұрын

    Spl thanks to jhons paul sir & safari channel athum koodi venam dinesh chetta

  • @nandakumarc2033
    @nandakumarc2033Ай бұрын

    സുരാസു ചേട്ടന്റെ ജീവിതം ആരെങ്കിലു ഒരു സിനിമ എടുത്തെങ്കിൽ എന്ന് ആശിച്ചു പോകുന്നു

  • @user-xr8hd8xv7d
    @user-xr8hd8xv7d24 күн бұрын

    സുരാസൂ എഴുതി , " തിരിയുടെ ധർമം എരി ഞ്ഞ് തീരലാണ് ."

  • @prinscharles4817
    @prinscharles4817Ай бұрын

    Txs😊

  • @shakeelpkm
    @shakeelpkm7 күн бұрын

    സുരാസുവിന്റെ ചെറുകഥ സമാഹാരത്തിന്റെ ബുക്ക് പണ്ട് വായിച്ചിരുന്നു.

  • @user-cm4vj2zm1u
    @user-cm4vj2zm1uАй бұрын

    Loved the part where Ambujam nourished hemp thinking it was spinnach.😊😊😊😊😊

  • @sunusree3689
    @sunusree3689Ай бұрын

    അവതരണം super 👌🏼

  • @user-sl9re3im8z
    @user-sl9re3im8zАй бұрын

    Dineshettaa villanmmaroke kurich oru video cheyyane

  • @npchacko9327
    @npchacko932723 күн бұрын

    ❤Very Nice & Good Presentation❤

  • @Username-mh6bi
    @Username-mh6biАй бұрын

    ദിനേശേട്ടാ, Google ലും you tube ലും അദ്ദേഹം 1995 ൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ മരണപ്പെട്ട നിലയിൽ കണ്ടതായി പറയുന്നു.

  • @santhiviladinesh6091

    @santhiviladinesh6091

    Ай бұрын

    1997

  • @siddickmusliyarath7918
    @siddickmusliyarath7918Ай бұрын

    Surasu was my best friend

  • @sukumaranvazhakodan805
    @sukumaranvazhakodan805Ай бұрын

    Strange character, Surasu, interesting presentation and narration by Santikulam Dinesh.

  • @narayanandv8968
    @narayanandv8968Ай бұрын

    Great presentation

  • @AbrahamMani-sy7lx
    @AbrahamMani-sy7lxАй бұрын

    When you telling a story , i feel i saw a cenima , you are a real storey teller

  • @Z12360a
    @Z12360aАй бұрын

    എന്റെ നാട്ടിൽ ഒരു തികഞ്ഞ നാടകപ്രവർത്തകനെ കാണാൻ ശ്രീ സുരാസു പതിവായി നടന്നു വരുമായിരുന്നു ഒരിക്കൽ ഒരു പാടവരമ്പത് വച്ച് മുഖത്തോട് മുഖം കാണാനും പരസ്പരം പുഞ്ചിരിക്കാനും ഭാഗ്യം ഉണ്ടായി 🙏🏻🌹

  • @carzzup7357
    @carzzup735727 күн бұрын

    Very good real life story making this type of story best wishes joy jose Jacob

  • @rajannairg1975
    @rajannairg1975Ай бұрын

    നന്ദി ദിനേശ് സർ..👍🏻🙏

  • @premlalmk8629
    @premlalmk8629Ай бұрын

    നല്ല മനസ്സിന് നമസ്കാരം !

  • @MajeedAbdul-fc3qt
    @MajeedAbdul-fc3qt27 күн бұрын

    Verygood🌹

  • @valsanpk4611
    @valsanpk461127 күн бұрын

    നന്നായി അവധരിപ്പച്ചു

  • @a.p.philip8643
    @a.p.philip8643Ай бұрын

    Good congratulations

  • @sreekumarvu6934
    @sreekumarvu6934Ай бұрын

    M.T യുടെ അസുരവിത്ത് കാണുമ്പോൾ, "ഒരു ബീഡി തരോ ' എന്ന് ചോദിച്ച് ഇടക്ക് ഇടക്ക് വരുന്ന ഭ്രാന്തൻ ആരാണ് എന്ന് കൗതുകത്തോടെ അന്വേഷിച്ചു കണ്ടെത്തി: തീഷ്ണമായ കണ്ണുകളും, നിസ്സംഗത നിറഞ്ഞ മുഖഭാവവും,ഉറച്ച ശ ബ്ദവുമുള്ള അയ്യാൾ " സുരാസു" എന്ന കോഴിക്കോടിൻ്റെ നാടക കലാകാരൻ ആണ് എന്ന് മനസ്സിലാക്കി. പിന്നീട് പല ശ്രദ്ധേയമായ ചെറു വേഷങ്ങളിൽ കണ്ട സുരാസൂ എന്ന അൽഭുതം ഇന്നും, 56 വർഷങ്ങൾക്കു ശേഷവും,എൻ്റെ ഓർമകളിൽ തെളിഞ്ഞു നിൽക്കുന്നു. അദ്ദേഹത്തെ പറ്റി കൂടുതൽ അറിയാൻ സഹായിച്ച ദിനേശിന് നന്ദി,🙏

  • @user-dk8nu1mb9v
    @user-dk8nu1mb9vАй бұрын

    സാർ കവി അയ്യപ്പ നെ കുറിച്ച് ഒരു സ്റ്റോറി ചെയ്യണം

  • @binuchandran9411
    @binuchandran9411Ай бұрын

    Good mornig❤

  • @varghesev7605
    @varghesev7605Ай бұрын

    പരേതനായ ശ്രീ കലാശാല ബാബുവുമായുള്ള ബന്ധംകൂടി പറയേണ്ടിയിരുന്നു.

  • @santhiviladinesh6091

    @santhiviladinesh6091

    Ай бұрын

    ഉടനേ അതു പറയും

  • @manojthomas5367
    @manojthomas5367Ай бұрын

    Excellent

  • @ajaichandran4711
    @ajaichandran4711Ай бұрын

    🌹

  • @umeshpk-kw2cc
    @umeshpk-kw2ccАй бұрын

    ❤ ആശംസകൾ 💕

  • @Pankumon803
    @Pankumon803Ай бұрын

    👍👍👍

  • @habeebhabi7439
    @habeebhabi7439Ай бұрын

    1973ൽ p. N. മേനോൻ സംവിധാനം ചെയ്ത ദർശനo സുരസു വിന്റെ ആദ്യ സിനിമ. അതിൽ അദ്ദേഹം നായകൻ ആയിരുന്നു എന്നാ നു എന്റെ ഓർമ്മ. തെറ്റ് ആണെങ്കിൽ ഷെമിക്കുക

  • @balakrishnankc2559

    @balakrishnankc2559

    26 күн бұрын

    ശരിയാണ്.

  • @sumeshleethasumeshleetha1051
    @sumeshleethasumeshleetha1051Ай бұрын

    kakkothikkavile appoppan thadi kandal aarum marakkilla...

  • @varghesethattil9340
    @varghesethattil93406 күн бұрын

    കലൂർ മാതൃഭൂമി ഓഫീസിനടുത്തെ ഒരു ഹോട്ടലി ൽ കണ്ടു ട്ടോ 1978ൽ

  • @marymarysexactly
    @marymarysexactlyАй бұрын

    👍👍

  • @sindusanthosh5984
    @sindusanthosh5984Ай бұрын

    👌👌👌🙏

  • @galaxy2game631
    @galaxy2game63122 күн бұрын

    Anna super

  • @RazakTk-gr9pm
    @RazakTk-gr9pmАй бұрын

    Jhon ebrahamine kurichoru episodu cheyumo

  • @user-lu8du5ql9k
    @user-lu8du5ql9kКүн бұрын

    Epic episode 🎉

  • @rajendranponnu4162
    @rajendranponnu416220 күн бұрын

    Super👍👍👍👍👍👍🙏

  • @rameshkumar.gkumar9933
    @rameshkumar.gkumar9933Ай бұрын

    Arachaka vadi.ha kashttam.

  • @hmraudio3413
    @hmraudio34139 күн бұрын

    സുരാസു എന്ന വാക്കിന്റെ അർത്ഥം തന്നെ മദ്യപാനി എന്നാണ്

  • @pratheeshlp6185
    @pratheeshlp6185Ай бұрын

    ❤❤❤❤❤❤

  • @ranjeevanramesan796
    @ranjeevanramesan79629 күн бұрын

    eathoru .... veasyayum .... vayasaam kalathu ... pathivrethayaakum .... surasu . ennodu aadhya ... samaagamathil ... paranja vaakkukal ... innum manasil .. maayaathe nilkkunnu.(madhya paana kshanam nirasichu njaan athu niruthi ennu paranjappol undaaya prathikarana maayirunnu aa vaakkukal)

  • @ramprasadnaduvath
    @ramprasadnaduvathАй бұрын

    👏👏👏👏💐💐💐💐

  • @junaidcm4483
    @junaidcm4483Ай бұрын

    👍👍👍👍🌹🌹🌹

  • @ajayvm4965
    @ajayvm4965Ай бұрын

    👌👌❤

  • @chandrankondotty4095
    @chandrankondotty409512 күн бұрын

    I have seen him in Kozhikkode sweet mart with his real style.

Келесі