കുടജാദ്രി !!! പേടി ഉള്ളവർ ഇവിടെ പോകരുത്.

കുടജാദ്രി !!!
കർണാടകത്തിലെ സഹ്യപർവ്വതനിരകളിലെ 1343 മീറ്റർ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി. കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ് സ്ഥിതിചെയ്യുന്നത്. കുടജാദ്രിയെ പ്രകൃതി പൈതൃക സ്ഥലമായി കർണാടക സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. കർണാടക സംസ്ഥാനത്തെ ഏറ്റവും ഉയർന്ന പതിമൂന്നാമത്തെ കൊടുമുടിയാണിത്. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകൾ എല്ലാ സമയവും മഞ്ഞുമൂടിക്കിടക്കുന്നു. മലകയറുന്ന സാഹസികർക്കായി ഒരു ഉത്തമ സ്ഥലമാണ് കുടജാദ്രി. കുടജാദ്രിയിൽ എത്തിച്ചേരാൻ പ്രധാനമായും രണ്ടു വഴികൾ ഉണ്ട്. ഒന്നു റോഡു മാർഗ്ഗം. ഇതു ഏകദേശം നാല്പതു കിലോമീറ്ററോളം വരും. ജീപ്പ് ആണു പ്രധാന വാഹനം. ജീപ്പുകാർ മുന്നൂറ്റിഅൻപത് രൂപയോളം ഇതിനായി വാങ്ങാറുണ്ട്. രണ്ടാമതായി ഉള്ളത് വനപാതയാണ്‌. സീസണിൽ ഇതു വഴി ധാരാളം കാൽനടയാത്രക്കാരുണ്ടാകും. കൊല്ലൂരിൽ നിന്നും ഷിമോഗക്കുള്ള വഴിയിൽ ഏകദേശം എട്ടു കിലോമീറ്ററോളം ബസിൽ യാത്ര ചെയ്താൽ വനപാതയുടെ തുടക്കമാവും. അവിടെ നിന്നു ഏകദേശം നാലഞ്ചു മണിക്കൂർ കൊണ്ട് കുടജാദ്രിയുടെ നിറുകയിൽ എത്താം. പ്രകൃതി രമണീയമായ അം‌ബാവനം ഏവരെയും ആനന്ദ ഭരിതരാക്കും. കാനന മധ്യത്തിൽ മാറിപ്പാർത്ത മലയാളി കുടുംബങ്ങളുള്ള ചെറിയ ഗ്രാമം ഉണ്ട്, ഇവിടെ വഴിയരികിലെ ഒരേ ഒരു വിശ്രമകേന്ദ്രം ഈ ഗ്രാമത്തിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ ചായക്കടയാണ്. വൈവിധ്യമാർന്ന വൃക്ഷങ്ങളും ചെങ്കുത്തായ മലനിരകളും തികച്ചും നയനാനന്ദകരമാണ്‌. ഹിഡുമനൈ വെള്ളച്ചാട്ടം വഴി കൊടജാദ്രിയിലേക്ക് ഒരു കാനന സാഹസികപാത ഉണ്ട്, ഇവ കുത്തനെയുള്ളതും അപകടം നിറഞ്ഞതുമാണ്.
#kodajadri
#kudajadri
#sarvajnapeedam
#chithramoola
#cave
#karnataka
#kollur
Location - goo.gl/maps/JhHhoH4eJKHNhin16
-------------------------------------------
Music: 'Solcace&Pathfinder Epic Adventure' by Scott Buckley
www.scottbuckley.com.au

Пікірлер: 289

  • @vision-lb3kr
    @vision-lb3kr2 жыл бұрын

    ഭയം വേണ്ട ഏതൊരാൾക്കും പോകാം ദേവിയുണ്ടാവും കൂടെ🙏🤝

  • @sudhishkr7777
    @sudhishkr77772 жыл бұрын

    കൽനടയായി പോകാനുള്ള വഴിയും ഉണ്ട്. നല്ല ഒരുഅനുഭവ മാണ് കുടജാദ്രി യാത്ര 👍

  • @ajithkumargopalakrishnan420
    @ajithkumargopalakrishnan4202 жыл бұрын

    ഒരു കുഴപ്പവുമില്ല. കുറച്ചറെ ജീപ്പിൽ ആടിയുളയുമെന്ന് മാത്രം. ഒരു മണിക്കൂർ കഷ്ടിച്ച്. പിന്നേ മലയിലേക്ക് നടന്നു കയറണം. നല്ലൊരു അനുഭവമാണ്. ഹിന്ദുക്കൾ കൂടാതെ മറ്റു സഹോദരും ഉണ്ടായിരുന്നു മല കയറാൻ. വണ്ടിയിൽ യാത്ര ചെയ്യുമ്പോൾ ഛർദി ഉള്ളവർക്ക് മാത്രം അല്പം പ്രശ്നം ഉണ്ടാകും. ശ്രീ ശങ്കര പീഠം ഒക്കെ കണ്ടു വരാം. ഞങ്ങൾക്ക് നല്ലൊരു അനുഭവമായിരുന്നു.

  • @santhakumart.v181
    @santhakumart.v1812 жыл бұрын

    പല വ്ലോഗേറ്മാരും സ്വന്തം തല മാത്രം കാണിച്ച് ദൃശ്യങ്ങൾ ഒഴിവാക്കുമ്പോൾ താങ്കൾ തല ഒഴിവാക്കി ദൃശ്യങ്ങൾ കാണിക്കുന്നു. Very good video.

  • @ramachandranabhirami6135
    @ramachandranabhirami61352 жыл бұрын

    ദേവിയുടെ അനുഗ്രഹം കൊണ്ട് ഒരു ദിവസം ഞാനും പോകും

  • @devincarlos637
    @devincarlos6372 жыл бұрын

    Bro great work 😻..

  • @ajithkumarp2986
    @ajithkumarp2986 Жыл бұрын

    ക്ഷേത്രത്ത്തിന്റെ പടിഞ്ഞാർ ഭാഗത്ത് നിന്ന് കുടജാദ്രിയിലേക്ക് രാവിലെ 6 am മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് Jeep service ഉള്ളത്.

  • @travelclubstudio4653
    @travelclubstudio46532 жыл бұрын

    കുടജാദ്രി മനോഹരം... കഴിയുമെങ്കിൽ വനത്തിൽ കൂടിയുള്ള ട്രെക്കിങ്ങ്. വനത്തിൻ്റെ നടുക്കുള്ള ഹോട്ടലിൽ നിന്ന് ഒരു ചായ ' ... എങ്കിൽ അടിപൊളി

  • @dhiyamittoosworld8862
    @dhiyamittoosworld8862 Жыл бұрын

    ഹോ 🔥ഡ്രൈവർ ചേട്ടന്മാർ പൊളി..... 🔥🔥🔥🔥ധൈര്യം....

  • @anchalriyas
    @anchalriyas2 жыл бұрын

    MIND-BLOWING VIDEO ......NO WORDS TO DESCRIBE IT.....WHAT A BEAUTIFUL NATURE ...LOVE IT...LIKE TO GO THERE SOON ....WANNA SEE AND FEEL THE "SARVANJAPEEDAM"

  • @hridyaajith2157
    @hridyaajith21572 жыл бұрын

    Kripakari devi..... Kazhinju poya 10 months nte ormakal thirichu kittiyapole. Beautiful!

  • @truthseekerp9227
    @truthseekerp9227 Жыл бұрын

    15 വർഷം മുമ്ബ് പോയപ്പോയും റോഡ് ഇതേ പോലെ തന്നെ ആയിരുന്നു .ഓഫ് റോഡ് ആയത്‌ കൊണ്ട് ആണ് ഈ യാത്ര അടിപൊളി യാവുന്നത്

  • @lakshmip3484
    @lakshmip3484 Жыл бұрын

    Adipoli experience aanu vere lvl aanu trecking ishtamullavark pattiya exp aanu agee ulla karyam kurach risky aanu ennullathu matre ullu

  • @rajanedathil8643
    @rajanedathil86432 жыл бұрын

    1995ൽ ഇവിടെ സന്ദർശിച്ചിട്ടുണ്ട് അന്ന് നടന്നാണ് പോയത്.അന്ന് ചിത്രമൂലയിൽ ആയിരുന്നു താമസിച്ചത്.പത്ത് ദിവസം അവിടെ ഉണ്ടായിരുന്നു അഗസ്ത്യ തീർത്ഥവും ഗണപതി ഗുഹയും ചിത്രമൂലയും സർവ്വജ്ഞപീഠവും എല്ലാം മനസ്സിൽ ഇപ്പോഴും ഉണ്ട്

  • @A.K.K-aneesh.kannur3950
    @A.K.K-aneesh.kannur39502 жыл бұрын

    ഞാൻ മൂന്നു തവണ പോയിട്ടുണ്ട് കാണാത്തവർ തീർച്ചയായും കാണേണ്ട ഒരു സ്ഥലം. ഏറ്റവും നല്ല എക്സ്പീരിയൻസ് ആയി തോന്നിയത് ജീപ്പിൽ സാഹസീകമായ യാത്ര ന്റെ പോന്നു......🤦🏻‍♂️🤦🏻‍♂️🤦🏻‍♂️🥰🥰🥰

  • @Music.rootofficial
    @Music.rootofficial2 жыл бұрын

    ഇടുക്കിയുടെ മലമുകളിലുടെ വണ്ടി ഓടിക്കുന്ന ഞങ്ങളുടെ

  • @forframes
    @forframes Жыл бұрын

    Bro super, bro ഉപയോഗിക്കുന്ന camera details onnu parayao😊

  • @kumarvzm8838
    @kumarvzm88382 жыл бұрын

    athi manohara Maya kazhcha thanks chetta

  • @sharins7858
    @sharins78582 жыл бұрын

    ഒരിക്കൽ പോയി . വീണ്ടും പോകാൻ വേണ്ടി കൊതിക്കുന്നു. അത്രയ്ക്കു മറക്കാൻ പറ്റാത്ത യാത്രയാണ്

  • @manojck4401
    @manojck44012 жыл бұрын

    Super ...Mukambika Dhevi koode Undaavum....Bhayappadenda....

Келесі