ഇഷ്ടമുടിക്കായൽ || കുരീപ്പുഴ ശ്രീകുമാർ || കവിത || Ishtamudikkayal || Kureeppuzha

Пікірлер: 16

  • @user-hk5we8ph3f
    @user-hk5we8ph3f25 күн бұрын

    പ്രിയ കവി കുരീപ്പുഴ ശ്രീ കുമാറിന് ആയിരം അഭിവാദ്യങ്ങൾ 🚩

  • @abdullavannery3671
    @abdullavannery36714 ай бұрын

    പുഴപോലെ തരളി ത മായ സ്വരവും വരികളും..... കലാതി വർത്തിയായ കവിത.........🎉

  • @yamboorusundari4294
    @yamboorusundari42942 жыл бұрын

    അഷ്ടമുടി കായൽ ഇത്രയും മനോഹരമായി കേൾക്കുവാൻ സാധിക്കുന്നത് എനിക്ക് ഇഷ്ടം കൂടുതൽ ഉള്ള തു കൊണ്ടാണ്.(കല്ലുവാതുക്കൽ വിജയൻ)

  • @rajan.y756
    @rajan.y7569 ай бұрын

    കാതോർത്താൽ.... ഇവരെയൊക്കെ നമുക്ക് കേൾക്കാം....😦🙏🙏🙏

  • @jamesmatthewalphy-gm4pl
    @jamesmatthewalphy-gm4pl3 ай бұрын

    Super Super

  • @sebastiansx2739
    @sebastiansx2739 Жыл бұрын

    പണ്ട്... എപ്പോഴോ....? കടപ്പാക്കയിൽ കുറത്തി.. കേട്ടതുപോലെ യുണ്ട്‌

  • @sunishachari3020
    @sunishachari30202 жыл бұрын

    ശ്രീയേട്ടന്റെ മനോഹര ശബ്ദത്തിൽ ഇഷ്ടമുടിക്കായൽ.. ഒരുപാട് തവണ കേട്ടു

  • @abdullavannery3671
    @abdullavannery3671 Жыл бұрын

    ❤🎉❤🎉❤🎉❤🎉❤

  • @sheebavn3893
    @sheebavn38932 жыл бұрын

    🙏🙏കവിതയ്ക്ക് ഇണങ്ങുന്ന ഈണം

  • @hari27roast
    @hari27roast2 жыл бұрын

    മുടിയെട്ടും കോര്‍ത്ത്‌ കെട്ടി വിരല്‍ നൂറാല്‍ കാറ്റൊതുക്കി വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌ എന്റെ തുഴത്തണ്ടില്‍ താളമിട്ട്‌ തുടിക്കുന്നോള്‌!! കരിങ്കക്കാ മുകില്‍ കൂട്ടം അമരത്തും അണിയത്തും തടം തിങ്ങി മെല്ലെയങ്ങനെ തുഴഞ്ഞ്‌ പോകെ!! എന്റെ ജലക്കൂട്ടെ നിറക്കൂട്ടെ നിറഞ്ഞ്‌ നില്ല്‌! ദൂരെ പകലോന്റെ പള്ളിവേട്ടക്ക്‌ ഒരുങ്ങി നില്ല്‌!! അഴുക്ക തൊണ്ടിന്റെ പോള ഇരിഞ്ഞുവച്ച്‌ റാണി കിലുക്കത്തില്‍ നടകൊള്ളും പൂ നിലാവത്ത്‌! ഉറക്കത്തില്‍ ഉണരുന്നു തിരുനല്ലൂര്‌ നിന്റെ മടിക്കുത്തില്‍ തൊഴില്‍പ്പാട്ടിന്‍ തിരപ്പൂന്ചൂര് മഴക്കോളില്‍ പിറക്കുന്ന നറും കൂഴാലി ജലശീലക്കപ്പുറത്തെ മണല്‍ കണ്ണാടി ഇവ തമ്മില്‍ കൊളുത്തുന്ന നിഴല്‍ കൂമ്പാരം പ്രാച്ചിക്കരഞ്ഞാണം വിളക്കുന്ന വെയില്‍ കണ്ണാടി വീരഭദ്രന്‍ കണ്ടു നില്‍ക്കെ കുളിച്ചു വന്നൂ.. ഉരുക്കള്‍ക്കായി വെറും മണ്ണില്‍ ഉരുണ്ടുരുണ്ട്‌... ഒടുക്കം നില്‍ക്കുവാന്‍ വയ്യാതവരെ വിറ്റ്‌.. കയര്‍ ചുറ്റില്‍ കാലുടക്കീ ദ്രവിച്ചുനിന്ന്‌ ഇറച്ചിക്ക്‌ കള്ളുമായി തിരിക്കും നിന്റെ തെറിച്ച മക്കളോടമ്മേ പൊറുത്തൂ നില്ല്‌!! മുഖം പൊള്ളിച്ചെറിഞ്ഞ പെണ്‍ ശവത്തെ കുത്തി.. മറുതീരത്തണക്കുന്നോരിടവക്കാറ്റേ... മറു തായ്‌ക്ക്‌ പിറന്നോരാ ചെറ്റകള്‍ ശൃംഖരിക്കും തുരുത്തിന്‍മേല്‍ കരുത്തിന്റെ കയ്യൊളിപ്പിക്ക്‌.. ദൂരെ പ്രേത ബാധ ഏറ്റപോലെ രാത്രി വണ്ടി കൂകിടുമ്പോള്‍ പാലവും കേളനും തീരെ കുലുങ്ങുന്നില്ല.!!! പെരുമണ്‍ തേരു കാണാനായി വെള്ളിമണ്‍ കാറ്റ്‌.. പനിക്കുന്ന പ്രാക്കുളത്തെ പ്രാക്കളോടൊത്ത്‌.. നേരം ഉച്ചതിരിഞ്ഞപ്പോള്‍ തിരിക്കുന്നുണ്ടെ!! കൂടെ വണ്ടി മുങ്ങി മരിച്ചോരും പറക്കുന്നുണ്ടെ... നയത്തില്‍ ചങ്ങാടമേറി കടവൂരേക്ക്‌... പകല്‍ തോരും മുന്‍പ്‌ പോകും കോല്‍ കുതിരക്ക്‌... ആളകംമ്പടിയായി നില്‍ക്കും പരുന്തിന്‍ കണ്ണില് ‍നിന്റെ ഓളമല്ലൊ തുളുമ്പുന്നു കറുമ്പിക്കോതെ!! വിങ്ങും താളമായി ചര്‌രോ....പര്‌രോ.... തിളക്കുമ്പോള്‍ വിളിക്കമ്പോള് ‍കാഞ്ഞിരോട്ടും കരിമീന്റെ തൃക്കളിയാട്ടം!!! കരിക്കും വെള്ളക്കയും പെയ്‌തൊഴിഞ്ഞ തെങ്ങില്‍ കരിഞ്ചെല്ലി കാവലേക്കും പാതിരാവത്ത്‌... കടും പാറാന്‍ മധുവൂറ്റി തൊഴിച്ച തൊണ്ണാന്‍.. നെരിപ്പോട്‌ മാടനെയ്‌ത വടിയില്‍ കുത്തീ... കായല്‍ ത്രസിക്കുമ്പോള്‍ ചിങ്ങ രാവേ കതിച്ച്‌ നില്ല്‌... ദുരവസ്ഥ കവിയേ നീ ഒടുക്കം കണ്ടൂ... ഗുരുവിന്റെ അരുള്‍ പൂക്കും വരക്കം കണ്ടൂ.. വയല്‍ പെറ്റ ധന്യമാര്‍ക്ക്‌ ‌ റൗക്കയും സ്‌നേഹവും പേറി വില്ലുവണ്ടി ഓടിയോടി വരുന്ന കണ്ടു.. മണ്ണി‌ല്‍ കുരുത്തോന്‌...നടക്കാനും പഠിക്കാനും ധരിക്കാനുംകുരുത്തോല പന്തലിട്ട നടുക്കം കേട്ടൂ... ഒരിക്കല്‍ സാമ്പ്രാണിക്കോടിക്കടുത്ത്‌ വച്ച്‌.. മടികണ്ടു നടുക്കുഞാനിറങ്ങീ നിന്നൂ.. ആഴമെല്ലാം ഒളിപ്പിച്ച്‌്‌ കൊതിപ്പിച്ചോളെ.. നിന്റെ പൂ വയറ്റില്‍ പിറവികൊണ്ട തൊഴില്‍ തേടി പടക്കെല്ലാം പോര്‍വിളിക്കാന്‍ ഞണ്ടുവേണം കൂന്തലും വേണം!!!!! കണ്ടവര്‍ക്ക്‌ പിറന്നോനെ കാട്ടുമാക്കാന്‍ കടിച്ചോനെ.. കടവില്‍ കല്ല്യാണി നിന്റെ അച്ചിയല്ല്യോടാ.... പാടി തിമിര്‍ത്ത ബാല്യകാലത്തിന്‍ നതോന്നത നനഞ്ഞുപോയി.. കുരിച്ചില്‍ കുത്തിയെന്‍ തൊണ്ട അടഞ്ഞു പോയീ... കരയെല്ലാം കരിയുമ്പോള്‍ കരയുന്നോളേ.. ചീനവലക്കുള്ളില്‍ ചൂടയിട്ട്‌ ചിരിക്കുന്നോളെ.. ജയപാല പണിക്കര്‍ക്ക്‌ ലഹരിക്കായി ഇളം നീല, ചുവപ്പ്‌ പച്ചയും ചാലിച്ചൊരുക്കുന്നോളെ.... ആഴിക്കഴുത്തില്‍ നീ നഖത്തുമ്പാല്‍ തൊടുമ്പോള്‍ ഞാനുമെന്‍ നോവും മഹാലോകം തൊട്ടതായിട്ടറിയുന്നുണ്ടേ... മുടിയെട്ടും കോര്‍ത്ത്‌ കെട്ടി വിരല്‍ നൂറാല്‍ കാറ്റൊതുക്കി വിരിഞ്ഞങ്ങനെ തിരിഞ്ഞങ്ങനെ കിടക്കുന്നോള്‌ എന്റെ തുഴത്തണ്ടില്‍ താളമിട്ട്‌ തുടിക്കുന്നോള്‌!!

  • @RamshadVP

    @RamshadVP

    9 ай бұрын

    ഒരുപാട് നന്ദി....

  • @karuthan

    @karuthan

    8 ай бұрын

    നന്ദി... ❤️

  • @sahadevanv3047

    @sahadevanv3047

    8 ай бұрын

    Manoharamaya alapanam

  • @ashirvadvlogs4494

    @ashirvadvlogs4494

    7 ай бұрын

    നന്നായി 👍

  • @travellingthroughindia7208

    @travellingthroughindia7208

    4 ай бұрын

  • @karuthan
    @karuthan9 ай бұрын

    Magical voice

Келесі