HARIHAR FORT TREKKING NASHIK MAHARASHTRA(ഹരിഹർ ഫോർട്ട്‌ )

#Harihar#fort#Nashik #ridewithriyas
എണ്‍പത് ഡിഗ്രി ചെരിവുള്ള മലകയറ്റം.
കൈപിടിച്ച് തൂങ്ങിവേണം കയറാന്‍. പിടിവിട്ടാല്‍ താഴെ വീണ്.
മഹാരാഷ്ട്രയിലെ നാസിക്കിന് സമീപം ത്രയമ്പകേശ്വറിന് അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയാണ് ഹരിഹര്‍ ഫോര്‍ട്ട്.
ഭീകരമായ കോട്ടയെന്ന് വിശേഷിപ്പിക്കുന്നതാകും ശരി. ഇതുവരെ കണ്ട ട്രെക്കിങ്ങുകളൊക്കെ ചെറുതാണ്.
ശരിക്കുള്ള സാഹസിക അനുഭവം ലഭിക്കണമെങ്കില്‍ ഹരിഹര്‍ ഫോര്‍ട്ടിലേക്ക് തന്നെ പോണം.
ചങ്കുറപ്പുള്ളവര്‍ മാത്രം പോകുന്നതാണ് നല്ലത്. വലിയ തിരക്കൊന്നുമുള്ള വിനോദ സഞ്ചാര കേന്ദ്രമല്ലെങ്കിലും സാഹസിക യാത്രികരുടെ ഇഷ്ടസ്ഥലമാണ്.
മല കയറ്റത്തില്‍ പ്രാവീണ്യമുള്ളവര്‍ക്ക് മികച്ച അനുഭവമായിരിക്കും ഇവിടെ നിന്ന് ലഭിക്കുക.
ലളിതമായി പറഞ്ഞാല്‍ എണ്‍പതു ഡിഗ്രി ചെരിവുള്ള മല കയറുക എന്നതാണ് ദൗത്യം. മലയില്‍ തൂങ്ങി കയറേണ്ട അവസ്ഥ പല സാഹചര്യങ്ങളിലും ഉണ്ടാകും.
നല്ല കായികബലമില്ലെങ്കില്‍ ഇതിന് ഇറങ്ങിപ്പുറപ്പെടാതിരിക്കുന്നതാണ് നല്ലത്.
അല്‍പ്പം ചരിത്രം
പതിമൂന്നാം നൂറ്റാണ്ടില്‍ സേവുന രാജവംശത്തിന്റെ ഭരണകാലത്താണ് ഹരിഹര്‍ കോട്ടയുടെ നിര്‍മ്മാണം നടക്കുന്നത്.
സമുദ്രനിരപ്പില്‍ നിന്ന് 3676 അടി ഉയരത്തിലാണ് കോട്ട. ശത്രുക്കളുടെ ആക്രമണങ്ങളില്‍ നിന്ന് രക്ഷനേടുക എന്നതായിരുന്നു പ്രധാന ലക്ഷ്യം.
ശത്രു സൈന്യത്തിന് പെട്ടെന്ന് അതിക്രമിച്ച് കടക്കാന്‍ കഴിയാത്ത രീതിയിലുള്ള രൂപകല്‍പ്പനയാണ് നല്‍കിയത്.
ഇവിടത്തെ വീതി കുറഞ്ഞ കുത്തനെയുള്ള പടിക്കെട്ടുകളൊക്കെ കാണുമ്പോള്‍ അത് മനസിലാകും.
1636ല്‍ ഖാന്‍ സമാം എന്ന രാജാവിന് ഈ കോട്ട അടിയറവ് വയ്‌ക്കേണ്ടി വന്നു. ഇതോടൊപ്പം ത്രയമ്പക് കോട്ടയും പൂനെ കോട്ടകളും കൂടി കൊടുക്കേണ്ടു വന്നു.
പിന്നീട് 1818 ല്‍ ക്യാപ്റ്റന്‍ ബ്രിഗ്‌സ് മറ്റ് 17 കോട്ടകള്‍ പിടിച്ചെടുക്കന്നതോടൊപ്പം ഹരിഹര്‍ കോട്ടയും പിടിച്ചെടുത്തു. ഇന്ന് കോട്ടയുടെ ചെറിയ ഒരു ഭാഗം മാത്രമെ നിലനില്‍ക്കുന്നുള്ളു.
ഭയാനകമായ പാത
ഹരിഹര്‍ കോട്ടയിലേക്കുള്ള വഴി തന്നെ ഏറെ ദുര്‍ഘടം പിടിച്ചതാണ്. വിജനമായ ഗ്രാമ വഴികളിലൂടെ നടന്നു വേണം ഇവിടെയെത്താന്‍.
നാസിക്കില്‍ നിന്ന് ത്രയംബകേശ്വറിലേക്കുള്ള റൂട്ടാണ് പിടിക്കേണ്ടത്. ത്രയംബകേശ്വറില്‍ നിന്ന് വീണ്ടും 36 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ലക്ഷ്യത്തിലെത്താം.
പ്രശസ്തമായ ത്രയംബകേശ്വര്‍ ക്ഷേത്രത്തിന്റെ പേരിലാണ് ത്രയംബകേശ്വര്‍ അറിയപ്പെടുന്നത്. പരമശിവന്റെ ജ്യോതിര്‍ലിംഗ പ്രതിഷ്ഠയാണ് പ്രസിദ്ധം.
ഇവിടെ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള ഹര്‍ഷെവാടി എന്ന ഗ്രാമത്തിലാണ് ആദ്യം എത്തിച്ചേരേണ്ടത്.
ഗോത്രവിഭാഗക്കാര്‍ വസിക്കുന്ന ഒരു വിജനമായ ഗ്രാമമാണിത്. അങ്ങിങ്ങ് ചെറിയ കുടിലുകള്‍ കാണാമെന്നല്ലാതെ ഒരു ചെറിയ തട്ടുകട പോലും കാണാന്‍ സാധിക്കില്ല.
വഴിയില്‍ വല്ലപ്പോഴുമൊക്കെ ആള്‍ക്കാരെ കണ്ടാലായി. വഴി ചോദിക്കാന്‍ പോലും ആരുമുണ്ടാവില്ല.
ത്രയംബകേശ്വറില്‍ നിന്ന് ഇങ്ങോട്ടേക്ക് റിക്ഷ കിട്ടും അതില്‍ പോകുന്നതായിരിക്കും നല്ലത്.
പൊട്ടിപ്പൊളിഞ്ഞ റോഡുകളാണ് അങ്ങോട്ടേക്കുള്ളത്. കയറ്റവും ഇറക്കവുമൊക്കെ ധാരാളമുണ്ട്.
ഹരിഹര്‍ ഫോര്‍ട്ടിലേക്ക് പോകുന്ന വഴിവരെയെ റിക്ഷ എത്തുകയുള്ളു. അവിടെ നിന്ന് പിന്നീടങ്ങട്ട് നടക്കണം.
അതും വജനായ വഴിയാണ്. ഗോത്രവര്‍ഗ്ഗക്കാര്‍ വസിക്കുന്ന ഗ്രാമത്തിലൂടെ ഹരിഹര്‍ കോട്ട ലക്ഷ്യമാക്കി നടക്കണം.
നടക്കുന്ന വഴിയില്‍ ഭാഗ്യമുണ്ടെങ്കില്‍ കുടിക്കാനോ കഴിക്കാനോ എന്തെങ്കിലും ലഭിക്കും. കുടിലുകള്‍ക്ക് മുന്നില്‍ തന്നെ സാധനങ്ങള്‍ വില്‍ക്കുന്നവരെ കാണാനാകും.
നാരങ്ങാ വെള്ളവും ബിസ്‌ക്കറ്റുമൊക്കെ ഇവിടെ നിന്ന് വാങ്ങാം. ഗ്രാമീണരുടെ ഒരു വരുമാനമാര്‍ഗം കൂടിയാണിത്. കോട്ടയിലേക്ക് കയറി തുടങ്ങുമ്പോള്‍ ആദ്യം വലിയ അത്ഭുതം തോന്നില്ല.
സാധാരണ ഒരു മലകയറ്റം മാത്രമാണിതെന്ന് തെറ്റിദ്ധരിക്കും. പിന്നീട് കയറ്റം കുത്തനെയുള്ളതാകും. ഒപ്പം പടിക്കെട്ടുകളുടെ വീതിയും കുറയുന്നു.
പടികള്‍ കയറി ചെല്ലുമ്പോള്‍ കോട്ടയുടെ കവാടത്തിലെത്തും. മിനാരത്തിന്റെ ആകൃതിയിലാണ് ഇത് പണികഴിപ്പിച്ചിട്ടുള്ളത്.
ഇനിയാണ് ശരിക്കുള്ള ത്രില്‍. പാറ തുരന്ന് നിര്‍മ്മിച്ച ഒരു തുരങ്കത്തിനുള്ളിലൂടെ വേണം ഇനി നടക്കാന്‍.
നിവര്‍ന്ന് നടക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കേണ്ട. നടുവളച്ചു വേണം ഇതിലൂടെ നടന്നു പോകാന്‍.
ഇവിടെ നിന്ന് മുകളിലേക്ക് ഇനി കുത്തനെയുള്ള ഗോവണിയെ അനുസ്മരിപ്പിക്കുന്ന രീതിയിലുള്ള പടിക്കെട്ടുകള്‍ കാണാം.
വളഞ്ഞു പുളഞ്ഞു കിടക്കുന്ന പടിക്കെട്ടുകള്‍ ചവിട്ടി വീണ്ടും മുകളിലേക്ക്. നല്ല ചെരിവുള്ളതിനാല്‍ സൂക്ഷിച്ച് കയറണം.
പടികള്‍ കയറി ചെല്ലുന്നത് കോട്ടയുടെ സമതലമായ പ്രദേശത്താണ്. അവിടെ ചതുരാകൃതിയിലുള്ള ഒരു ജലസംഭരണി കാണാം. ശുദ്ധജലം സംഭരിക്കാന്‍ നിര്‍മ്മിച്ചതാണ് ഇത്.

Пікірлер: 56

  • @jafarp2017
    @jafarp20172 жыл бұрын

    ജീവനോടെ വന്നത് ഭാഗ്യം അൽഹംദുലില്ലാഹ് 🙄

  • @safvanhere5715

    @safvanhere5715

    2 жыл бұрын

    🤣

  • @SureshKumar-dl7to
    @SureshKumar-dl7to2 жыл бұрын

    Riyas bhai ,super,

  • @muhammadshaji6448
    @muhammadshaji6448 Жыл бұрын

    മച്ചാനെ പൊളിച്ചു

  • @MYIDEATIPSMP7Manoj
    @MYIDEATIPSMP7Manoj2 жыл бұрын

    Yende mone..Kollaaam to

  • @miltontvp889
    @miltontvp8892 жыл бұрын

    Usthad poliyanallo

  • @kadeejakadeeja2658
    @kadeejakadeeja26582 жыл бұрын

    Vere levalanutto

  • @ansilmassvlog6373
    @ansilmassvlog63732 жыл бұрын

    വേറെ ലെവൽ

  • @penguinefxtutorial2953
    @penguinefxtutorial29532 жыл бұрын

    Polli ikka....💕

  • @saniyasworld1625
    @saniyasworld16252 жыл бұрын

    എന്റെ പൊന്നേ വേറെ ലവലാ

  • @TravestVlog
    @TravestVlog2 жыл бұрын

    👏🏼

  • @safvanhere5715
    @safvanhere57152 жыл бұрын

    അവതരണം 😘

  • @snshvlogs3139
    @snshvlogs31392 жыл бұрын

    👍 ❤climate adipoli

  • @ridewithriyas8281

    @ridewithriyas8281

    2 жыл бұрын

    🤝

  • @beautylandscape8464
    @beautylandscape84642 жыл бұрын

    Good job bro

  • @ridewithriyas8281

    @ridewithriyas8281

    2 жыл бұрын

    🤝

  • @ashique_bzq
    @ashique_bzq2 жыл бұрын

    Oree pwoli ⚡️🔥

  • @sadikashkartp8615
    @sadikashkartp86152 жыл бұрын

    Highlight.... Adventure 👍

  • @Fasalurahman-qd1fz
    @Fasalurahman-qd1fz2 жыл бұрын

    വേറെ ലെവൽ 👌

  • @shabeercp2194
    @shabeercp21942 жыл бұрын

    ❤️❤️❤️❤️❤️

  • @devanandanen9642
    @devanandanen96422 жыл бұрын

    റിയാസ് ഭായ്... സൂപ്പർ.. 👍👍👌👌

  • @naziulameen8458
    @naziulameen84582 жыл бұрын

    ✌🏻

  • @fasilfasi1217
    @fasilfasi12172 жыл бұрын

    Wow adipoli

  • @shabeercp2194
    @shabeercp21942 жыл бұрын

    Kollaamm pwoli saaanammm 😍

  • @kenztharakkal9238
    @kenztharakkal92382 жыл бұрын

    Adipoli oru raksheelllaaaaa😳👌👌

  • @ARFishingTricks
    @ARFishingTricks2 жыл бұрын

    എന്റെ അമ്മോ തകർത്തു വീഡിയോ 🥰🥰🥰🥰

  • @miltontvp889
    @miltontvp8892 жыл бұрын

    Ente ponne nigale sammadichu

  • @sadikashkartp8615
    @sadikashkartp86152 жыл бұрын

    👍👍👍👍👍

  • @vishnuv4491
    @vishnuv44912 жыл бұрын

    Ooohhh orreee polii

  • @hyderhyderp8631
    @hyderhyderp86312 жыл бұрын

    SUPER 👍

  • @safvanhere5715
    @safvanhere57152 жыл бұрын

    Kidiloski ... poliyoski ... Vere leveloski 👌🏼

  • @Shabeeralitkr
    @Shabeeralitkr2 жыл бұрын

    Risky task, But it was a nice experience with him👍👍

  • @ramadevi1711
    @ramadevi17112 жыл бұрын

    Risky.... but Amazing & wonderfull experience.......... well done... Riyas...

  • @minzafarook3537
    @minzafarook35372 жыл бұрын

    Pwolii ...🤙🏻😻

  • @muhamedayaazt7238
    @muhamedayaazt72382 жыл бұрын

    💪💪👍👍

  • @shafeeque93arimbra
    @shafeeque93arimbra2 жыл бұрын

    👍

  • @hakeemanodiyil3424
    @hakeemanodiyil34242 жыл бұрын

    Nice presentation Proud to be a part of amazing trekking ❤️

  • @ARFishingTricks
    @ARFishingTricks2 жыл бұрын

    പൊളി 🥰🥰🥰

  • @zurbit5837
    @zurbit58372 жыл бұрын

    Masha allah…….

  • @sreejithtimeline8995
    @sreejithtimeline89952 жыл бұрын

    Superb😍😍

  • @TravestVlog
    @TravestVlog2 жыл бұрын

    എന്റമ്മോ ഇങ്ങളെ സമ്മതിക്കണം

  • @hameedc8950
    @hameedc89502 жыл бұрын

    സൂപ്പർ

  • @shihabpower9599
    @shihabpower95992 жыл бұрын

    Poli 👍👍👍👍

  • @athulek8374
    @athulek83742 жыл бұрын

    ❤️❤️

  • @rafeeqpt8979
    @rafeeqpt89792 жыл бұрын

    തിരിച്ചു​പോന്നാ

  • @ridewithriyas8281

    @ridewithriyas8281

    2 жыл бұрын

    പോന്നു

  • @mohammedanas3943
    @mohammedanas39432 жыл бұрын

    💥

  • @fathimafidakp2975
    @fathimafidakp29752 жыл бұрын

    الحَمْدُ ِلله

  • @arishasvlogg7176
    @arishasvlogg71762 жыл бұрын

    🧐😱😱😱😳

  • @renjithk515
    @renjithk5152 жыл бұрын

    പേടിച്ചു പോയി

  • @jafarp2017

    @jafarp2017

    2 жыл бұрын

    🤣🤣🤣😀

  • @safvanhere5715

    @safvanhere5715

    2 жыл бұрын

    അങ്ങനെ വരാൻ വഴിയില്ലല്ലോ ... 😀

  • @maimick3776
    @maimick37762 жыл бұрын

    Oru.freek.jinnu.undallo.koode

  • @shajipp4372
    @shajipp43722 жыл бұрын

    Soopar

  • @GMRCTEC
    @GMRCTEC2 жыл бұрын

    ചരിത്രം ഉൾപ്പെടുത്താമായിരുന്നു.. എന്തൊക്കെയോ പറഞ്ഞു പോയി 🤣🤣🤣

  • @saniyasworld1625
    @saniyasworld16252 жыл бұрын

    Riyaska ethu onnumpararayanilla vereleval

Келесі