Anil Panachooran Kavithakal :- " Anaathan"

Пікірлер: 273

  • @sijithpankajakshan1757
    @sijithpankajakshan17573 ай бұрын

    2024 ൽ കേൾക്കുന്നവർ ഉണ്ടോ 😊

  • @tdworld4457

    @tdworld4457

    2 ай бұрын

    2024 ലും കേൾക്കുന്നു.. അതാണ് സത്യം 🌹

  • @surajmr1800

    @surajmr1800

    2 ай бұрын

    തീർച്ചയായും 👍 പക്ഷെ കവി 😪😪💔

  • @Ananfraj

    @Ananfraj

    2 ай бұрын

    ഇല്ല 😮

  • @sijithpankajakshan1757

    @sijithpankajakshan1757

    Ай бұрын

    @@Ananfrajകേട്ടിട്ട് പോയാൽ മതീ 😑

  • @ganeshramachandran1560

    @ganeshramachandran1560

    Ай бұрын

    Ithinokke kaalagattam nishchayikkano ee srishtikal ath ekkalavum kelkkanam ellam marannu odunnavark oru baakipathram....

  • @kukkru311
    @kukkru31119 күн бұрын

    2024 ജൂലൈ 20 എന്നെപ്പോലെ.. Nostalgia ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടോ 🤔❤️ ശരിക്കും കണ്ണ് നിറഞ്ഞു പോയി 😢😢

  • @manikandank5463

    @manikandank5463

    13 күн бұрын

    സത്യം

  • @sneha.8ukandam

    @sneha.8ukandam

    4 күн бұрын

    Kannu Niraukkuka alla duty Find out a solution to eliminate what you face 👈👍☺️ 1:39

  • @valsalapatrodam2036
    @valsalapatrodam20363 ай бұрын

    ഈ കവിതയെ വർണ്ണിക്കാൻ പറ്റിയ വാക്കുകളില്ല എത്ര കേട്ടാലും മതിവരുന്നില്ല അനിൽ പനച്ചൂരാൻ് ഹൃദയത്തിൽ - കണ്ണീരിൽ കുതിർന്ന പ്രണാമം

  • @rajanpr4092
    @rajanpr409210 ай бұрын

    എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല ആ പാവന സ്മരണയ്‌ക്കുമുൻപിൽ തൊഴുകൈകളോടെ 🙏🙏🙏

  • @skylabchannel1411
    @skylabchannel14113 ай бұрын

    അനിൽ പനച്ചൂരാനേ താങ്കളുടെ വരികൾക്കു മുമ്പിൽ സ്രാഷ്ട്ര ഗം നമിക്കുന്നു

  • @ajithao1234
    @ajithao1234 Жыл бұрын

    ഒരു കാലത്ത് TKMM കോളേജ് ന്റെ വാനമ്പാടി അന്ന് വിചാരിച്ചില്ല ഇത്ര ഹൃദയസ്പർശിയായ കവിതകൾ രച്ചിക്കുമെന്ന് ഓർമ്മകൾക്കുമുന്നിൽ 🌹🌹🌹ഒരായിരം പ്രണാമം 🌹🌹🌹സോദരാ

  • @user-gb9sv9qr6b
    @user-gb9sv9qr6b9 ай бұрын

    ഹൃദയസ്പർശിയായ കവിതയും അതിലും മധുരതരമായ ആലാപനവും പക്ഷെ അർഹിച്ച അംഗീ കാരം മാത്രം ലഭിച്ചില്ല

  • @user-dt4ez1hp1f
    @user-dt4ez1hp1f8 ай бұрын

    പച്ചയായ ജീവിതത്തിന്റെ തേങ്ങൽ ഹൃദയം നുറു ങ്ങുന്ന വേധ ന .കണ്ണ് നിറയാതെ ഈ കവിത കേൾക്കുവാനാവില്ല❤🙏🙏🙏

  • @nishamathew6787
    @nishamathew6787 Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കവിത... 😥 തീർച്ചയായും ആരും ഇല്ലാതെ അനാഥർ ആകുന്നവരും.... എല്ലാരും ഉണ്ടായിട്ടും അനാഥരാകുന്നവരും ഉണ്ട് ലോകത്തിൽ .. അതാണ് ഏറ്റവും വലിയ വേദന 😊

  • @SureshKumar-fg2if

    @SureshKumar-fg2if

    8 ай бұрын

    🎉🎉

  • @minisoman982

    @minisoman982

    5 ай бұрын

    Mee too ❤❤❤

  • @shijivadakupuram9150

    @shijivadakupuram9150

    5 ай бұрын

    Spr

  • @bijeshpaduva

    @bijeshpaduva

    5 ай бұрын

    Correct 💯

  • @rajeeva4586
    @rajeeva458610 ай бұрын

    ഹൃദയം വേദനിക്കുന്നു..... കണ്ണ് നിറയാതെ ഇത് കേട്ട് മുഴുവനാക്കാൻ പറ്റില്ല..... 😢😢😢

  • @shijivadakupuram9150
    @shijivadakupuram91505 ай бұрын

    എത്ര കേട്ടാലും. മതി വരുന്നില്ല വീണ്ടും കേൾക്കാൻ തോനുന്നു. ❤

  • @user-mp4gd3mj7n
    @user-mp4gd3mj7n5 ай бұрын

    കവിതകൾ എന്റേ weakness കേട്ടു കേട്ട് കിടക്കാൻ ഒരുപാട് ഒരുപാട് ഇഷ്ട്ടം

  • @user-gb9sv9qr6b
    @user-gb9sv9qr6b8 ай бұрын

    ഹൃദയ സ്പർശിയായ വരികളും അതിലും അതിമനോഹരമായ ഹൃദയസ്പർശിയായ ആലാപനവും കൊറോണ എന്ന മഹാമാരി എത്ര പ്രിയപ്പെട്ടവരെയാണ് കൊണ്ടു പോയത്. ബാഷ്പാഞ്ജലികൾ സഹോദരാ .

  • @sreekumarps9794

    @sreekumarps9794

    8 ай бұрын

    Correct 😢

  • @AnilKumar-qx8zb
    @AnilKumar-qx8zb4 ай бұрын

    ഈ കവിതയിലൂടെ നിന്നോർമ്മ എക്കാലവും നിലനിൽക്കും

  • @abhilashkumar3395
    @abhilashkumar33959 ай бұрын

    ഹൃദയ സ്പർശിയായ വരികൾ... ഹൃദയം തുളയ്ക്കു ന്ന ആലാപനം...

  • @geethudeepu5942

    @geethudeepu5942

    2 ай бұрын

    Anil panachuran❤

  • @sheelasanthosh8723

    @sheelasanthosh8723

    Ай бұрын

    ​Evryokke.enthinu.dvm.nerathe.vilimkunnu

  • @ancysebastian9278
    @ancysebastian927810 ай бұрын

    അതിമനോഹരമായ കവിത❤ അർഥപൂർണമായ, ജീവിത സത്യങ്ങൾ പേറുന്ന വരികൾ❤ഉള്ളം നുറുങ്ങുന്ന വേദന.

  • @brookzgaming8086
    @brookzgaming80868 ай бұрын

    എത്ര കേട്ടാലും മതിവരാത്ത കവിത എൻ്റെ ജീവിതത്തിൽ ഇഷ്ടത്തോടെ കേട്ട കവിതകൾ ' അനാധൻ , പ്രേമലേഖനം ' ♥️♥️♥️♥️ ( പനച്ചൂരാൻ sir 🌷🌷🌷🌹

  • @AjayKumar-xe8hz
    @AjayKumar-xe8hz7 ай бұрын

    മനസ്സിന് സുഹമുള്ള നൊമ്പരം വരികളും ആലാപനവും കവിയും

  • @praveengkalavara5624
    @praveengkalavara56245 ай бұрын

    പ്രിയ അനിലേട്ടാ അങ്ങയുടെ കവിതകള്‍ അനശ്വരമാണ്...❤❤❤❤

  • @sreekumarps9794
    @sreekumarps97948 ай бұрын

    Mr Panachooran will never die. He is living in our mind through his beautiful poetry and its singing. If he alive now how many poetries we could have listen😢.pranam brother 😢

  • @saraswathipm7063
    @saraswathipm7063 Жыл бұрын

    എൻറെ ഇഷ്ടകവിത.എത്ര സത്യമായ വരികൾ . പ്രിയ കവിക്ക് സ്നേഹപ്രണാമം🙏🙏🌹🌹🙏🙏

  • @hightechinformations8645
    @hightechinformations8645 Жыл бұрын

    എത്ര മനോഹരമായ വരികൾ ❤❤❤😊

  • @AmmuAmmus-tc1sw
    @AmmuAmmus-tc1sw10 ай бұрын

    ഒരുപാടു വട്ടം പാടിയ കവിത സാർ മിസ് you

  • @UshaDevi-cd5ky
    @UshaDevi-cd5ky4 ай бұрын

    എത്ര കേട്ടാലും മതിവരില്ല പനച്ചുരാനെഞാൻ മരിക്കും വരയും മറക്കില്ല

  • @anilaabey9369
    @anilaabey93699 ай бұрын

    വരികൾ മനസ്സിൽ നിന്നും പോകുന്നില്ല...... പച്ചയായ വരികൾ 😢😢

  • @skylabchannel1411
    @skylabchannel1411 Жыл бұрын

    പല നല്ല കവിതകളും ഞാൻ കേട്ടിട്ടുണ്ട് അനിൽ പനച്ചൂരാന്റെ അനാഥൻ എന്ന കവിത വിഹാര നിർഭരമായ ഒരു ആനന്ദത്തിലേക്ക് എന്നെക്കൊണ്ട് എത്തിച്ചു ❤️

  • @kishorkumar2008
    @kishorkumar2008 Жыл бұрын

    മനസിനെ വല്ലാതെ ആട്ടിയുലക്കുന്നു വരികളും ശബ്ദവും... അങ്ങ് ഞങ്ങളുടെയിടയിൽ ഒരുപാട് കാലം ജീവിച്ചിരുന്നെങ്കിൽ ഒരുപാട് നല്ലനല്ല കവിതകൾ ശ്രവിക്കുവാൻ കഴിയുമായിരുന്നു... ഇല്ല അങ്ങ് ഈ കവിതകളിലൂടെ ജീവിക്കുന്നു... 🙏

  • @rajeshr7724

    @rajeshr7724

    Жыл бұрын

    പ്രീയകവി ❤❤😒

  • @lakshmananabhimanyu3750

    @lakshmananabhimanyu3750

    Жыл бұрын

    വളരെ ഇഷ്ടം ഉള്ള കവിത സാർ........ 🙏🙏🙏

  • @praveengkalavara5624
    @praveengkalavara56245 ай бұрын

    എഴുതിയ കവിതകളെല്ലാം ഗംഭീരം

  • @aneeshrajan7691
    @aneeshrajan769110 ай бұрын

    ഹൃദയസ്പർശിയായ വരികൾ വളരെ മനോഹരം ♥♥♥♥♥

  • @user-qf1zs6bl4j
    @user-qf1zs6bl4j7 сағат бұрын

    2024 ആഗസ്റ്റ്‌ 8 ഇന്നു ഇതു കേൾക്കുന്ന ആരേലും ഉണ്ടോ

  • @bincyshaji2625
    @bincyshaji262510 ай бұрын

    ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു ഇടവമാസപ്പെരുംമഴപെയ്ത രാവതില്‍ കുളിരിന്നു കൂട്ടായി ഞാന്‍ നടന്നു ഇരവിന്‍റെ നൊമ്പരംപോലൊരു കുഞ്ഞിന്‍റെ തേങ്ങലെന്‍ കാതില്‍‌പ്പതിഞ്ഞു തെരുവിന്‍റെ കോണിലാ പീടികത്തിണ്ണയില്‍ ഒരു കൊച്ചുകുഞ്ഞിന്‍ കരച്ചില്‍ ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ- ളിടനെഞ്ചറിയാതെ തേങ്ങി… ഇരുളും തുരന്നു ഞാനവിടെയ്ക്കു ചെല്ലുമ്പൊ- ളിടനെഞ്ചറിയാതെ തേങ്ങി… നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടു നഗരത്തിലൊക്കെ അലയുന്ന ഭ്രാന്തിയെ പീടികത്തിണ്ണയില്‍ കണ്ടു നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു ചോരപ്പുതപ്പിട്ട കുഞ്ഞും നഗ്നയാമവളുടെ തുടചേര്‍ന്നു പിടയുന്നു ചോരപ്പുതപ്പിട്ട കുഞ്ഞും അരികത്തടുത്തിതാ ചാവാലിനായ്ക്കളും ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും അരികത്തടുത്തിതാ ചാവാലിനായ്ക്കളും ഒരു ദൃഷ്ടിസാക്ഷിയായ് ഞാനും അമ്മയുടെ നോവാറായില്ല - ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി അമ്മയുടെ നോവാറായില്ല - ആ ഭ്രാന്തി കണ്ണടച്ചെന്നേയ്ക്കുമായി ആലംബമില്ലാതെ കരയുന്ന കുഞ്ഞിന് പാലില്ല പാല്‍‌നിലാവില്ല ആലംബമില്ലാതെ കരയുന്ന കുഞ്ഞിന് പാലില്ല പാല്‍‌നിലാവില്ല ഈ തെരുവിന്നൊരനാഥനെ തന്നിട്ടു- തെറിവാക്ക് പറയുന്ന ഭ്രാന്തി ഈ തെരുവിന്നൊരനാഥനെ തന്നിട്ടു- തെറിവാക്ക് പറയുന്ന ഭ്രാന്തി രാത്രിയുടെ ലാളനയ്ക്കായ് തുണതേടി- ആരൊക്കെയോ വന്നു പോയി രാത്രിയുടെ ലാളനയ്ക്കായ് തുണതേടി- ആരൊക്കെയോ വന്നു പോയി കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക് ഉദരത്തിലൊരു തുള്ളി ബീജം കൂട്ടത്തിലാരോ കൊടുത്തു ആ ഭ്രാന്തിക്ക് ഉദരത്തിലൊരു തുള്ളി ബീജം ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ ഉദരത്തിലെ രാസമാറ്റം ഇങ്ക്വിലാബിന്‍ മക്കളാരുമറിഞ്ഞില്ലീ ഉദരത്തിലെ രാസമാറ്റം ഉലകത്തിലെവിടെയും തകിടം‌മറിയുന്ന ഭരണത്തിലല്ലയോ നോട്ടം ഉലകത്തിലെവിടെയും തകിടം‌മറിയുന്ന ഭരണത്തിലല്ലയോ നോട്ടം ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന രാവുകളെത്രയോ മാഞ്ഞു ഭ്രാന്തിതന്‍ പ്രജ്ഞയില്‍ പേവിഷം കുത്തുന്ന രാവുകളെത്രയോ മാഞ്ഞു മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍ തെളിവായി ഭ്രൂണം വളര്‍ന്നു മാഞ്ഞില്ല മാനുഷാ നീ ചെയ്തനീതിതന്‍ തെളിവായി ഭ്രൂണം വളര്‍ന്നു ഉടുതുണിയ്ക്കില്ലാത്ത മറുതുണികൊണ്ടവള്‍ ഗര്‍ഭം പുതച്ചു നടന്നു അവളറിയാതവള്‍ യജ്ഞത്തിലെ പാപഭുക്കായി ദുഷ്‌കീര്‍ത്തി നേടി ഈ തെരുവിലവളെ കല്ലെറിഞ്ഞു ഈ തെരുവിലവളെ കല്ലെറിഞ്ഞു കിരാതരാം പകല്‍മാന്യമാര്‍ജ്ജാരവര്‍ഗ്ഗം ഈ തെരുവിന്നൊരനാഥനെ തന്നിട്ടു- പോയവള്‍ തെറിവാക്ക് പറയുന്ന ഭ്രാന്തി.. ഒരു ജഡവും തുടിയ്ക്കുന്ന ജീവനും ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍ കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍ നിന്ദിച്ചുകൊണ്ടേ അകന്നു ഒരു ജഡവും തുടിയ്ക്കുന്ന ജീവനും ഈ കടത്തിണ്ണയില്‍ ബന്ധമറ്റപ്പോള്‍ കണ്ടവര്‍ കണ്ടില്ലയെന്നു നടിപ്പവര്‍ നിന്ദിച്ചുകൊണ്ടേ അകന്നു ഞാനിനി എന്തെന്നറിയാതെ നില്‍ക്കവെ എന്‍ കണ്ണിലൊരു തുള്ളി ബാഷ്പം ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ ഈ കവിതയും ദുഃഖവും മാത്രം ഈ തെരുവില്‍ പിറക്കുന്ന തെണ്ടിയ്ക്കുവേണ്ടീ ഈ കവിതയും ദുഃഖവും മാത്രം

  • @mahithamanikuttan3823

    @mahithamanikuttan3823

    9 ай бұрын

    Thank u so much ..... For the lyrics❤❤❤❤❤❤❤

  • @sukesan2919

    @sukesan2919

    5 ай бұрын

    Polichu dear

  • @syamaps8279

    @syamaps8279

    5 ай бұрын

  • @antodavispullan

    @antodavispullan

    3 ай бұрын

    Thanks for the lyrics…

  • @vijeshmk2006

    @vijeshmk2006

    3 ай бұрын

    തന്നിട്ട് (പോയവൾ) തെറി വാക്ക് പറയുന്ന ഭ്രാന്തി.....

  • @raghunair7402
    @raghunair740211 ай бұрын

    അതിമനോഹരം ഇതാണ് കവിത

  • @najmathkk6516
    @najmathkk6516 Жыл бұрын

    ഇങ്ങനെ യുള്ള എത്രയോ സൃഷ്ടി കൾ ഉണ്ടാകുമായിരുന്നല്ലോ.. ഇന്ന് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ 😔😔

  • @shilpav8538
    @shilpav8538 Жыл бұрын

    ഹൃദയ സ്പർശിയായ വരികൾ ❤️❤️❤️❤️

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam51906 ай бұрын

    ഹൃദയ സ്പർശിയായ കവിത പ്രണാമം,പ്രിയ,കവി❤❤❤

  • @ramesanm2246
    @ramesanm2246 Жыл бұрын

    എത്ര സൂക്ഷ്മതയുള്ള വരികൾ. എന്താ പറയുക.....

  • @UshaUsha-tg1hr
    @UshaUsha-tg1hr9 ай бұрын

    ഉള്ളൂ വേദനിക്കാതെ ഈ കവിത കേട്ട് മുഴുവനക്കാൻ കഴിയില്ല

  • @vanajavanaja2744
    @vanajavanaja27443 ай бұрын

    എന്റെ ഇഷ്ട കവിത e

  • @user-ye5rc5wb5e
    @user-ye5rc5wb5e11 ай бұрын

    അങ്ങയുടെ കവിതകളും അങ്ങേയും ഒരിക്കലും മറക്കില്ല

  • @BomaAccessAccess
    @BomaAccessAccess26 күн бұрын

    Miss you my friend last met in Bahrain done shopping in lulu mall.

  • @induvijayanaaain6931
    @induvijayanaaain6931 Жыл бұрын

    ഏറ്റവും ഇഷ്ടവും ഒരുപാട് പ്രൈസ് വാങ്ങിയിട്ടുണ്ട് ഞാൻ ഈ കവിതയ്ക്കു

  • @rajeshp9804

    @rajeshp9804

    11 ай бұрын

    Eee kavithaykku Ente monum orupadu prize vangiyitundu 3rd standard padikkunnu...

  • @childhood1245
    @childhood12456 күн бұрын

    What a feel...... No words❤️❤️

  • @sunithasree7652
    @sunithasree7652 Жыл бұрын

    എന്തു നല്ല ശബ്‌ദം 🙏

  • @shajixavier5904
    @shajixavier59049 ай бұрын

    ഹൃദയസ്പർശിയായ വരികൾ❤❤❤

  • @Mallikashibu691
    @Mallikashibu6916 ай бұрын

    Mounamayi Pokunnu Njan.Sri.Anil Panachuran. Thangal Evide ?.❤ Swargathil, Enikkurappu. Thanks ❤.

  • @josesimon23
    @josesimon23 Жыл бұрын

    ഇതാണ് കവിത 🌹🌹

  • @prasadnair-gp8pc
    @prasadnair-gp8pc Жыл бұрын

    എന്റെ പനച്ചൂരാൻ നിങ്ങൾ എങ്ങനെ വിട്ടു പോയി ഞങ്ങളെ 😢❤

  • @deepthimuraleedharan7028
    @deepthimuraleedharan7028 Жыл бұрын

    ഇപ്പോഴും അങ്ങയുടെ തറവാടിനടുത്തുകൂടി പോകുമ്പോൾ, അങ്ങ് അവിടെ ഉണ്ടെന്ന് തോന്നിപ്പോകുന്നു.. ഒന്ന് കാണാൻ തോന്നുന്നു 😢

  • @user-wb3qr5tt3u
    @user-wb3qr5tt3u11 ай бұрын

    I always like to him. And also very hurt teching to all pome especially like to this poem 😍😍😍

  • @smiletheworldofpositivity3023
    @smiletheworldofpositivity30234 ай бұрын

    വായനയ്ക്കിരുന്നാലും ചിമ്മിനി വെട്ടത്തിന്റെ ഇത്തിരി നാളങ്ങൾ കാറ്റത്താടുന്നതും നോക്കിയിരിക്കും കാലം കടന്നുപോകുന്നതറിയാതെ... ചുക്കിച്ചുളിഞ്ഞ കോട്ടന്റെ പാവാടയും ബ്ലൗസും ചോറ്റുപാത്രത്തിൽ ചൂടുചോറു നിറച്ച് തേച്ചൊരുക്കിയെടുത്തണിഞ്ഞതും നെഞ്ചത്തടുക്കിപ്പിടിച്ച ഒരു പിടി പുസ്തകങ്ങളുമായി കാതങ്ങൾ താണ്ടി നടന്നതും ഓർമ്മ മരച്ചില്ലയിൽ വിരിഞ്ഞ ഇത്തിരി പൂക്കൾ മാത്രം... ചോറ്റുപാത്രം തുറക്കാൻ മടിച്ച് വിശപ്പില്ലെന്ന കള്ളം പറഞ്ഞതും ഉള്ളിലെ ദാരിദ്രം മറയ്ക്കാൻ ശ്രമിച്ചതും, നടന്നു പോകുന്നതാണിഷ്ടം എന്ന കള്ളമെത്രയോ വട്ടം പൊട്ടിപ്പൊളിഞ്ഞതും യാത്രാക്കൂലി കയ്യിലില്ലെന്ന സത്യമനാവൃതമായതു മോർമയിലുണ്ട് ... കള്ളം പറയുന്നതിന്റെ നാണക്കേടറിയാത്തതല്ല, ദുരഭിമാനത്തിന്റെ മുന്നിൽ നാണക്കേടിനും നാണമായിക്കാണും... എത്രയെന്നുവച്ചാ! പൊട്ടിയ വള്ളികൾ കൂട്ടിക്കെട്ടിയ പാദുകങ്ങളിലെ വള്ളികൾ മാറി, കൂട്ടികെട്ടിയ നൂലുകൾ മാത്രമായി.. നവീനാശയമെന്ന് ഞാൻ, നന്നായെന്ന് കൂട്ടുകാർ... എതെങ്കിലുമൊരിടത്ത് അഴിച്ചിടുന്ന പാദുകങ്ങളെ മറിച്ചിട്ട് അഭംഗിയൊളിപ്പിക്കുന്ന വിദ്യയും എന്റെ സ്വന്തം കണ്ടുപിടുത്തം തന്നെ... പക്ഷേ, മൂക്കു തേഞ്ഞ പാദുകമെങ്കിൽ എന്റെ നവീനാശയം ലക്ഷ്യം കാണാതെ മരിക്കും... മറ്റൊരു നൂതനാശയമന്വേഷിച്ചലയും. അപ്പോഴും തളരാത്തൊരു പോരാളിയായി ഞാനുണ്ടാകും, തേഞ്ഞു തീരാത്ത എന്റെ ദുരഭിമാനത്തെയും ഉയർത്തിപ്പിടിച്ച്... പലരുടെ പഠനത്തിന് സാക്ഷ്യം വഹിച്ചതിനാൽ തളർന്നിളകി വീഴുന്ന ദ്രവിച്ച താളുകളെ ബഹുമാനത്തോടെ ചേർത്തു വയ്ക്കുമ്പോൾ കാലപ്പഴക്കം എന്നെ നോക്കി നിലവിളിക്കും... ഇനിയെനിക്കാവില്ല... ക്ഷമിക്കൂ... കാലം കഴിഞ്ഞു... ഇന്നതല്ലാം കണ്ണീർ കഥകൾ മാത്രമാകുമ്പോൾ എന്റെ ഓർമ്മമരത്തണലിൽ ഞാനെത്തി.... ഇല പൊഴിച്ചും പൂത്തും കായ്ച്ചും പിന്നെയും തളിർത്തും നിറഞ്ഞു നിൽക്കുന്നതു കാണാൻ... ആ തണലിൽ ഒന്നിരിക്കാൻ ... ഇതെൻ്റെ വരികൾ🙏🙏

  • @sajeevks4488

    @sajeevks4488

    Ай бұрын

  • @user-hv6bf5fz8e
    @user-hv6bf5fz8e3 ай бұрын

    എന്തിനാ നീ ഞങ്ങളെ വിട്ട് പോയത് ❤️

  • @nazeemajalal8088
    @nazeemajalal80889 ай бұрын

    എത്രയോ നല്ല കവിതകൾ ഇനിയം കേൾക്കാൻ ഉള്ളതു ആഇരുന്നു ഈശരൻ നേരുത്തേ വിളിച്ചു 😢😢😢

  • @ajeshva8662
    @ajeshva8662 Жыл бұрын

    സൂപ്പർ കവിത

  • @thilakadasps9743
    @thilakadasps9743Ай бұрын

    വളരെ അർത്ഥവും ഈണവും മനോഹരവും ആയ കവിത

  • @AswathiUnni-f9b
    @AswathiUnni-f9b12 күн бұрын

    ഹൃദയം വേദനിക്കുന്ന വരികൾ.

  • @varshabhargavan9413
    @varshabhargavan94135 ай бұрын

    എന്നെന്നും എന്റെ പ്രിയപ്പെട്ട കവി❤

  • @ramakrishnanrashmisadanam5190
    @ramakrishnanrashmisadanam51906 ай бұрын

    Hrudaya,sparsiyaya,Kavitha Pranamam,Priya,kavi❤❤❤

  • @topgamer-tn7hj
    @topgamer-tn7hj Жыл бұрын

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള കവി ❤

  • @BhargaviCv
    @BhargaviCvАй бұрын

    ഹൃദയം വേദനിക്കുന്ന ആലാപനം നന്നായിട്ടുണ്ട്

  • @anittageorge2187
    @anittageorge2187 Жыл бұрын

    നല്ല കവിത

  • @shijuvikas7069
    @shijuvikas7069 Жыл бұрын

    ഒരിക്കൽ കൂടി നിന്നെ എനിക്ക് കിട്ടിയിരുങ്കിൽ നിനക്ക് ഞാൻ കൊടുത്തേനെ എന്റെ ഒരു ആയുസ്സ്

  • @shibusn6405
    @shibusn640510 ай бұрын

    അകാലത്തിൽ അകന്നു പോയ അനിൽ പനച്ചൂരാൻ.. എത്ര എത്ര അർത്ഥ തലങ്ങൾ... ശരിയാണ് അവൾക്ക് മാത്രം എന്നും കല്ലേറ്. താങ്കൾ എന്തു കൊണ്ടു് ഇത്ര നേരത്തെ കടന്നു പോയി..... സംശയം തോന്നുന്നു..by chandrika mallika.

  • @shijuvikas7069
    @shijuvikas7069 Жыл бұрын

    എന്റെ പനച്ചൂരാനെ നിന്നെ അറിഞ്ഞില്ലല്ലോ ഞാൻ. ഇപ്പോൾ നിന്റെ ആത്മാവിന് ശാന്തി കിട്ടാൻ പ്രാർഥിക്കുന്നു ഞാൻ... നിന്റെ പുണ്യം ചെയ്ത ഭാര്യയും aa മക്കളും നിന്റെ പേരിൽ അഭിമാനത്തോടെ ഒരു ജന്മം മുഴുവൻ ജീവിക്കട്ടെ

  • @AmalRKrishna-mc4hl

    @AmalRKrishna-mc4hl

    Жыл бұрын

  • @lalithaa2320

    @lalithaa2320

    10 ай бұрын

    ഒരു നല്ല കവിതയുടെ ഉടമ .. ഇദ്ദേഹത്തെ അത്രക്കിഷ്ട്ടമായിരുന്നു.

  • @ashishraghav9656

    @ashishraghav9656

    10 ай бұрын

  • @KelappankcKelappankc

    @KelappankcKelappankc

    10 ай бұрын

    ​@@lalithaa2320a👍🏾😅

  • @jayanpbjayan717

    @jayanpbjayan717

    9 ай бұрын

    ​@@AmalRKrishna-mc4hlcCcccc

  • @user-hn6qv2gc6b
    @user-hn6qv2gc6b7 ай бұрын

    ഇതാണ് ചിന്തകൾ

  • @joshycherian5434
    @joshycherian54346 ай бұрын

    അകാലത്തിൽ ഞെട്ടറ്റു വീണല്ലോ രക്ത പുഷ്പമേ നീ..😢

  • @AswathiUnni-f9b
    @AswathiUnni-f9b12 күн бұрын

    ഹൃദയം വേദനിക്കുന്നു

  • @rajani_sivasiva9519
    @rajani_sivasiva95199 ай бұрын

    Legend ❤❤❤

  • @user-kj3bm5bz9s
    @user-kj3bm5bz9s Жыл бұрын

    വളരെ നല്ല കവിത

  • @aravindakshanpillai-ut6vu
    @aravindakshanpillai-ut6vu Жыл бұрын

    Angek ennum pranamam🙏❤🙏

  • @KTLF-dr4se
    @KTLF-dr4se8 ай бұрын

    ഉള്ളു പിടയും വരികൾ 👍👍🌹🌹🌹

  • @damodarannairrv7898
    @damodarannairrv7898 Жыл бұрын

    എന്റെ പനച്ചൂരാണ്ട് എങ്ങോ അതായത് 10 70 വർഷം മുമ്പ് പഠിക്കുന്ന കാലത്ത് കേട്ടിട്ടുണ്ട് കവിത എന്താണെന്ന് ഇപ്പോൾ മാത്രമാണ്

  • @badrinathr2047
    @badrinathr20474 сағат бұрын

    Mind blowing

  • @priyapbettumanoor3309
    @priyapbettumanoor3309 Жыл бұрын

    We miss u

  • @sindhusunilkumar8751
    @sindhusunilkumar8751 Жыл бұрын

    മനോഹരം

  • @susacleetus8797
    @susacleetus8797 Жыл бұрын

    Heart touch poem

  • @Achu4514
    @Achu4514 Жыл бұрын

    Fantastic !! God bless youh❤

  • @darasworld8071
    @darasworld807110 ай бұрын

    മറക്കില്ല 🙏

  • @LINESTELECOMCORDEDTELEPHONES
    @LINESTELECOMCORDEDTELEPHONES Жыл бұрын

    കുഞ്ഞിനെയും അമ്മയെയുമോർത്ത് ഉള്ളൊന്നു പിടഞ്ഞു🙏

  • @sujisown
    @sujisown10 ай бұрын

    സമാനതകളില്ലാത്ത രചന....പ്രണാമം🙏🏻🙏🏻🙏🏻

  • @vidhud5733

    @vidhud5733

    10 ай бұрын

    ❤❤

  • @jacobampakad
    @jacobampakad Жыл бұрын

    Please upload the Poems which is not available in the youtube.

  • @sasikp1959

    @sasikp1959

    Жыл бұрын

    L .pml

  • @finemusicalworld
    @finemusicalworldКүн бұрын

    Super ❤

  • @remyasajikumar6847
    @remyasajikumar6847 Жыл бұрын

    Super.kavitha.pranamam.sir

  • @bindusanthoshmumbai519
    @bindusanthoshmumbai519 Жыл бұрын

    സൂപ്പർ 🙏🙏

  • @sundaransundaran.p7755
    @sundaransundaran.p7755 Жыл бұрын

    ❤️❤️❤️

  • @MaheswaryPg
    @MaheswaryPg29 күн бұрын

    ❤😢

  • @user-pc3ob2tn8d
    @user-pc3ob2tn8d9 ай бұрын

    ❤️❤️❤️🙏🏽🙏🏽🙏🏽

  • @alitnr1952
    @alitnr19528 ай бұрын

    Lal.salam sagaave ❤❤❤😭😭😭😭

  • @rageshk417
    @rageshk417 Жыл бұрын

    😍😍😍😍😘😘😘😘

  • @archanas5775
    @archanas577516 күн бұрын

    എന്നും കേൾക്കും

  • @BomaAccessAccess
    @BomaAccessAccess26 күн бұрын

    Comedy I remember is that he asked me question mark reverse girls in Bahrain. That is Kenyan girls.

  • @sunilkumarp140
    @sunilkumarp14011 күн бұрын

    Super❤❤❤❤❤❤❤❤❤

  • @sindhuudayakumar4856
    @sindhuudayakumar4856 Жыл бұрын

    🙏😭❤️

  • @meghaa8835
    @meghaa88355 ай бұрын

    ❤❤❤❤❤❤❤❤❤❤

  • @ambilyjose9764
    @ambilyjose9764 Жыл бұрын

    😢❤

  • @shibinkdavid2475
    @shibinkdavid24756 ай бұрын

    🥺❤

  • @faisalgurukkal8833
    @faisalgurukkal8833 Жыл бұрын

    Amazing

  • @Mallikashibu691
    @Mallikashibu6916 ай бұрын

    Pennay Pirannaval Mannay Theeruvolavum Kanneril ❤

  • @aneeshdeesas6949
    @aneeshdeesas694911 ай бұрын

    ഇനി ഒരു ജന്മം ഇല്ലെന്നാണ് എന്റെ വിശ്വാസം. ഒരു പക്ഷെ അങ്ങനെ ഒന്നുണ്ടെങ്കിൽ പ്രിയപ്പെട്ട അനിൽ പനച്ചൂരാന്റെ ശിഷ്യനായി തീരണം. ജീവിതത്തിൽ ഏറ്റവും കൂടുതൽ കേട്ട കവിത. പ്രണാമം.. ❤️❤️

  • @user-cp1dm3ki4b
    @user-cp1dm3ki4b6 ай бұрын

    ഹൃദയത്തിന്റ ഒരു ഭാഗത്തു എന്നും കവിക്ക് ഒരിടം ഉണ്ട് ഓർമകളിൽ എന്നും🌹🌹🌹🌹🌹🌹❤️❤️🌹

  • @priyankasaju1366
    @priyankasaju13666 ай бұрын

    ❤🙏

Келесі