ആത്മോപദേശശതകം ശ്ലോകം 64 I ഷൗക്കത്ത് I Athmopadesa Sathakam Slokam 64 I Shoukath

#ആത്മോപദേശശതകം #Athmopadesasathakam #atmopadesasatakam #shoukath #ശ്രീനാരായണഗുരു #നാരായണഗുരു #narayanaguru #sreenarayanaguru #ഷൗക്കത്ത് #ആത്മീയ #spirituality #spiritual #ഗുരു #ഗുരുദേവന്‍
നൂറു ശ്ലോകം മാത്രമുള്ള ആത്മോപദേശശതകം കേവലമൊരു അറിവിനെ മാത്രം പ്രതിപാദിക്കുന്ന പുസ്തകമല്ല ഇത്. പ്രാപഞ്ചികമായ അറിവിന്റെ ഉണർവ്വ് തരുന്ന അവബോധത്തെയും സാമൂഹികജീവിതത്തെയും എങ്ങനെയാണ് നോക്കിക്കാണേണ്ടതെന്നും അത് വ്യക്തിജീവിതത്തിൽ ഏങ്ങനെ പ്രായോഗികമാക്കാമെന്നും ഗുരു ഇതില്‍ വ്യക്തമാക്കുന്നുണ്ട്. അത് പ്രാപഞ്ചികമായ അറിവിനെ തൊടുന്നുണ്ട്. അത് സാമൂഹികമായ ലോകത്തെ സ്പർശിക്കുന്നതോടൊപ്പം തന്നെ വ്യക്തിപരമായ ജീവിതത്തിലേക്ക് വെളിച്ചം വീശുകയും ചെയ്യുന്നുണ്ട്. നമ്മുടെയെല്ലാം ദർശനങ്ങൾ പരിശോധിച്ചാൽ, ഉപനിഷത്ത് എടുത്തു പരിശോധിച്ചാല്‍ അത് പ്രാപഞ്ചികമായിട്ടുള്ള സത്യത്തെ ആഴത്തിലും പരപ്പിലും അവതരിപ്പിക്കുമ്പോഴും സാമൂഹികജീവിതത്തെയും വ്യക്തിജീവിതത്തെയും പലപ്പോഴും സ്പർശിക്കാതെ പോകുന്നു എന്നുള്ളതാണ് സത്യം. സാമൂഹികശാസ്ത്രസംബന്ധിയായ ഒരു ദർശനം പരിശോധിച്ചാല്‍ അത് സാമൂഹികതയ്ക്ക് മാത്രം പ്രാധാന്യം കൊടുക്കുന്നു.
സോപാധികമായ അറിവ്, നിരുപാധികമായ അരറിവ് അങ്ങനെ രണ്ട് തരത്തിലാണ് അറിവുള്ളത്. നമ്മുടെ ഇന്ദ്രിയങ്ങൾ കൊണ്ടും മനസ്സുകൊണ്ടും ബുദ്ധികൊണ്ടും ലോകത്തെ അറിയുന്ന അറിവിനെയാണ് സോപാധികമായ അറിവ് എന്നുപറയുന്നത്. യാതൊരു ഉപാധിയുമില്ലാതെ സ്വയം പ്രകാശമായിരിക്കുന്ന അറിവിനെയാണു നിരുപാധികമായ അറിവ് എന്നു പറയുന്നത്. ആ അറിവിനെ അറിയുക. ആനുഭൂതികമായി അറിയുക എന്നു പറയുന്ന ഒരറിവാണത്. ആ അറിവിനെയാണ് അറിവിലുമേറിയ അറിവായിട്ട് പറയുന്നത്‌.
അറിവിലുമേറിയറിഞ്ഞിടുന്നവൻ ത-
ന്നുരുവിലുമൊത്തു പുറത്തു - ഈ ശ്ലോകത്തിന് രണ്ടുതരത്തിൽ അർത്ഥം പറയാറുണ്ട്. അറിവിലും ഏറി അതായത് സാധാരണയായി അറിയുന്ന അറിവിൽ നിന്നും കവിഞ്ഞ ഒരറിവുണ്ട് എന്ന്. ആരാണോ അറിയുന്നവനായിരിക്കുന്നത്, എന്താണോ അറിയപ്പെടുന്നതായിരിക്കുന്നത് ഇതിൽ രണ്ടിലും നിറഞ്ഞിരിക്കുന്ന അറിവിലും ഏറിയ അറിവ്. അതിന് കരുവിന് കണ്ണുകളഞ്ചുമുള്ളടക്കി തെരുതെരെ വിണുവണങ്ങി ഓതിടേണം എന്നുപറയുന്ന തലത്തിൽ ഈ ശ്ലോകത്തിന് ഒരർത്ഥം പറയാറുണ്ട്.
രണ്ടാമതായി; അറിവിലും ഏറി- അറിവായും, അറിഞ്ഞിടുന്നവൻ തന്നുരുവിലും- അറിയപ്പെടുന്നവനായും, ഒത്തു പുറത്തും- അറിയപ്പെടുന്നതായും, ഉജ്ജ്വലിക്കും കരുവിന്- പ്രകാശിക്കുന്ന കരുവിന് കണ്ണുകൾ അഞ്ചും ഉള്ളടക്കി തെരുതെരെ വിണു വണങ്ങി ഓതിടേണം എന്നാണ് ഗുരു പറയുന്നത്. സാധാരണ നമ്മള്‍ കണ്ണുകൾ അഞ്ചും ഉള്ളടക്കി തെരുതെരെ വീണുവണങ്ങുന്നത് കരുവിനെയല്ല. ഇന്ദ്രിയ വിഷയങ്ങളായിരിക്കുന്ന, മനസ്സുകൊണ്ട് മനസ്റ്റിലാക്കിയിട്ടുള്ളതിനെ, ബുദ്ധികൊണ്ട് മനസ്സിലാക്കിയിട്ടുള്ളതിനെ തുടങ്ങി നമ്മുടെ ധാരണയിലും മാനസികവ്യാപരത്തിലും വിരിഞ്ഞിട്ടുള്ള പലതരം സങ്കല്പങ്ങളെ ആരാധിക്കുകയും പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പക്ഷെ ഗുരു പറയുന്നത്, ധ്യാനിക്കേണ്ടതും പ്രാർത്ഥിക്കേണ്ടതും നമസ്കരിക്കേണ്ടതും കരുവിനെയാണ് എന്നാണ്.
ആത്മോപദേശശതകം - നാരായണഗുരു
61
വെളിവിഷയം വിലസുന്നു വേറുവേറാ-
യളവിടുമിന്ദ്രിയമാര്‍ന്നു തന്റെ ധര്‍മ്മം
ജളതയതിങ്ങു ദിഗംബരാദി നാമാ-
വലിയൊടുയര്‍ന്നറിവായി മാറിടുന്നു.
62
പരവശനായ് പരതത്ത്വമെന്റെതെന്നോര്‍-
ക്കരുതരുതെന്നു കഥിപ്പതൊന്നിനാലേ
വരുമറിവേതു, വരാ കഥിപ്പതാലേ
പരമപദം പരിചിന്ത ചെയ്തിടേണം.
63
അറിവിലിരുന്നപരത്വമാര്‍ന്നിടാതീ-
യറിവിനെയിങ്ങറിയുന്നതെന്നിയേ താന്‍
പരവശനായറിവീല പണ്ഡിതന്‍ തന്‍-
പരമരഹസ്യമിതാരു പാര്‍ത്തിടുന്നു!
64
പ്രതിവിഷയം പ്രതിബന്ധമേറി മേവു-
ന്നിതിനെ നിജസ്മൃതിയേ നിരാകരിക്കൂ;
അതിവിശദസ്മൃതിയാലതീതവിദ്യാ-
നിധി തെളിയുന്നിതിനില്ല നീതിഹാനി.
65
ഒരു കുറി നാമറിയാത്തതൊന്നുമിങ്ങി-
ല്ലുരുമറവാലറിവീലുണര്‍ന്നിതെല്ലാം
അറിവവരില്ലതിരറ്റതാകയാലീ-
യരുമയെയാരറിയുന്നഹോ വിചിത്രം!
66
ഇര മുതലായവയെന്നുമിപ്രകാരം
വരുമിനിയും; വരവറ്റു നില്‌പതേകം;
അറിവതു നാമതു തന്നെ മറ്റുമെല്ലാ-
വരുമതുതന്‍ വടിവാര്‍ന്നു നിന്നിടുന്നു.

Пікірлер: 3

  • @santhu9968
    @santhu99682 ай бұрын

    ഓം ശ്രീനാരായണ പരമഗുരുവേ നമഃ പ്രിയ ഷൌക്കത്ത്, അങ്ങേയ്ക്ക് നന്ദി 🙏🏼🙏🏼

  • @kworld-ku3ut
    @kworld-ku3ut2 ай бұрын

    ❤❤❤

  • @kings6365
    @kings63652 ай бұрын

    நமஸ்தே🙏🙏

Келесі