Shibu Chakravarthy 23 | Charithram Enniloode 1936 | Safari TV

#Charithram_Ennillode #Safari_TV #Shibu_Chakravarthy
Shibu Chakravarthy 23 | Charithram Enniloode 1936 | SafariTV
Stay Tuned: www.safaritvchannel.com
To Watch previous episodes of Charithram Enniloode click here :
www.safaritvchannel.com/buy-videos/episode-view/charitram-enniloode
To Watch Previous Episodes Of Smrithi Please Click Here :
www.safaritvchannel.com/buy-videos/episode-view/smrithi
To Enjoy Older Episodes Of Sancharam Please Click here:
www.safaritvchannel.com/buy-videos/episode-view/sancharam
Enjoy & Stay Connected With Us !!
--------------------------------------------------------
►Facebook : safaritelevision
►Twitter : safaritvchannel
►Instagram : safaritvchannel
|| ANTI-PIRACY WARNING ||
This content is Copyrighted to Safari TV. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same

Пікірлер: 458

  • @SafariTVLive
    @SafariTVLive2 жыл бұрын

    ലേബർ ഇൻഡ്യ ഓൺലൈൻ മാസികയും പ്രിന്റഡ് മാസികയും സബ്സ്ക്രൈബ് ചെയ്യാൻ www.labourindia.com സന്ദർശിക്കുക. അല്ലെങ്കിൽ മൊബൈലിൽ ലേബർ ഇൻഡ്യ ആപ്പ് ഡൗൺലോഡ് ചെയ്യുക.

  • @foodandfun3161
    @foodandfun31612 жыл бұрын

    പിടിച്ചിരുത്തുന്ന അവതരണം .നന്ദി ശ്രീ ഷിബു ചക്രവർത്തി സർ .ഡെന്നിസ് ജോസഫ് സെറിന്റെ കഥകൾ എപ്പോ കേട്ടാലും സഫാരി സ്ഥിരം പ്രേക്ഷകർക്കു ഒരു വിങ്ങലാണ് .

  • @rajithnair4517
    @rajithnair45172 жыл бұрын

    ശെരിക്കും ഡെന്നിസ് സർ പറയാൻ ബാക്കി വച്ച പലതും സർ പറഞ്ഞു മുഴുവിച്ച പോലെ തോന്നി, miss u sir... Thankyoo so much

  • @shijinpp7168
    @shijinpp71682 жыл бұрын

    പലതവണ സ്‌ക്രീനിൽ കണ്ട പേരായിരുന്നു ഷിബു ചക്രവർത്തി പക്ഷെ അദ്ദേഹത്തിന്റെ മുഖം പോലും അറിയുമായിരുന്നില്ല. അദ്ദേഹത്ത കൂടുതൽ അറിയാൻ ഈ പരിപാടി സഹായിച്ചു. ഒപ്പം മലയാള സിനിമയുടെ ഒരു ചരിത്രം തന്നെ അദ്ദേഹത്തിന്റെ വാക്കുകളിലൂടെ മനസിലാക്കാൻ സാധിച്ചു.

  • @harikrishnanpm5834
    @harikrishnanpm58342 жыл бұрын

    ലാസ്റ്റ് എപ്പിസോഡ്. വളറെ മികച്ച അവതരണം ആയിരുന്നു എല്ലാ എപ്പിസോഡിലും ഒത്തിരി സ്നേഹം ബഹുമാനം 🥰

  • @shajin.vnallaveettil3167
    @shajin.vnallaveettil31672 жыл бұрын

    തൽക്കാലത്തേക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.......മരിക്കുവോളം ഹൃദയത്തിലേറ്റാൻ ഡെന്നീസിന്റെയും അശോകിന്റെയും ഷിബുവിന്റെയും ജീവിതത്തിലെ ചരിത്ര സാക്ഷ്യങ്ങൾ...... നന്ദി സഫാരി നന്ദി

  • @PramodPushparaj
    @PramodPushparaj2 жыл бұрын

    കണ്ണ് നിറഞ്ഞു പോയി സാർ. അങ്ങേയ്ക്ക് ജീവിതത്തിൽ എല്ലാ സന്തോഷവും സമാധാനവും ആശംസിക്കുന്നു, ഒപ്പം സഫാരി ടിവി യ്ക്കും നന്ദി അറിയിക്കുന്നു

  • @mathewjjohn5138
    @mathewjjohn51382 жыл бұрын

    നന്ദി ഷിബു ചക്രവർത്തി സാർ.... വാക്കുകൾക്ക്‌ നിറമുള്ള പഴയ ഓർമ്മകൾക്ക്‌ ❤️❤️

  • @AbdulRasheed-fr6dc

    @AbdulRasheed-fr6dc

    2 жыл бұрын

    മീഡിയ വൺ മികച്ച വാർത്താ ചാനൽ💙

  • @AbdulRasheed-fr6dc

    @AbdulRasheed-fr6dc

    2 жыл бұрын

    നല്ല അവതരണം👍

  • @arjunsnair8904
    @arjunsnair89042 жыл бұрын

    Dennis sir❤❤❤❤ ഒരാൾക്ക് ഇതുപോലെ എന്നെയും ചരിത്രം എന്നിലൂടെയുടെ പ്രക്ഷകരെയും സ്വാതീനിക്കാൻ കഴിയുമോ.... അറിയില്ല.. ഡെന്നിസ് സർ...❤❤❤❤

  • @rajeevrajagopal8819

    @rajeevrajagopal8819

    2 жыл бұрын

    Vaasthavam

  • @JijuKarunakaran
    @JijuKarunakaran2 жыл бұрын

    Shibu ഏട്ടാ ഒരു one വീക്കിനുള്ളിൽ 23 episodes ഉം കണ്ടു,,,,, 90 s കുട്ടിക്കാലം ഒരിക്കലും മറക്കാൻ പറ്റാത്തതാണ്... നിങ്ങളെ പോലുള്ള നിരവധി പ്രതിഭകളുടെ സോങ്‌സ് കേട്ടു വളർന്ന കാലം 🙏🙏🙏 thanks ഏട്ടാ ഒരുപാട്....

  • @tomperumpally6750
    @tomperumpally67502 жыл бұрын

    '..മൗനം' ഹോട്ടലിനെ പറ്റി പറഞ്ഞത്, നേരിട്ട് മനസ്സിലാക്കിയ സത്യമാണ്.. ഒന്നും മിണ്ടാത്ത രണ്ടു വയോധികർ.., ചൂടുള്ള ചോറ്, നിറമില്ലാത്ത സാമ്പാർ.. താങ്കളുടെ വാക്കുകളിൽ കേൾക്കുമ്പോൾ, അന്നാട്ടുകാരനായ ഈയുള്ളവന്, ഒത്തിരി സന്തോഷം, സ്നേഹം.. നിറഞ്ഞ മനസ്സോടെ, ആദരവ് സർ.. പതീഞ്ഞ ശബ്ദത്തിൽ ഒരു സാഗരമൊളിപ്പിച്ച അവതരണ രീതിക്ക്...❤️💕❤️

  • @anilparackan
    @anilparackan2 жыл бұрын

    രണ്ട് ദിവസം ഒരു വല്ലാത്ത വീർപ്പുമുട്ടലായിരുന്നു. ക്ലോക്കിലെ പതിനൊന്നു മണിയുടെ പരിഹാസം കേട്ട് മടുത്തു. ... ഹൊ ..! ഇപ്പൊഴാ ഒരു റിലാക്സേഷനായത് ... പക് ഷേ ആ റിലാക്സേഷൻ വെറുതെയായല്ലോ ... യാത്രാമൊഴിയുമായിട്ടാണ് അങ്ങ് വന്നത് എന്ന് ഒട്ടും കരുതിയില്ല .... നിറമുള്ള കുറേ സ്വപ്നങ്ങൾ ബാക്കിവെച്ച് താങ്കളും വിടവാങ്ങുകയാണല്ലോ ... !! ജോൺ പോളിനു ശേഷം കുറച്ച് മധുര നിമിഷങ്ങൾ സമ്മാനിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി ... ഈ ശബ്ദവും അതിൻ്റെ താളവും ഒരിക്കലും മറക്കില്ല ..... ഇനിയും പിറക്കട്ടെ അങ്ങയുടെ തൂലികയിൽ നിന്നും അനശ്വര ഗാനങ്ങളുടെ നിറദീപങ്ങൾ ...!! ദൈവം അനുഗ്രഹിക്കട്ടെ ....!!

  • @jalajabhaskar6490

    @jalajabhaskar6490

    2 жыл бұрын

    👍👍

  • @noushadmalannam8395
    @noushadmalannam83952 жыл бұрын

    ഇതിഹാസങ്ങൾ. ഡെന്നിസ്. ഷിബു.... Etc ചാരിത്രത്തിന്റെ താളുകളിൽ ഒരിക്കലും മറക്കാത്ത ഒരുപിടി മധുര ഗാനങ്ങൾ,താങ്കൾ പിടിച്ച പേനയുടെ മഷി പുരണ്ട പേപ്പറിനപ്പുറം ജീവിധമായി ഞങ്ങൾ കണ്ടതും കരഞ്ഞതുമാണ് മലയാളികളുടെ മനസ്സിൽ ഒരു സ്വർണ സിംഹസനമുണ്ട് താങ്കൾക്ക് 😘😘😘 ഒരുപാട് ഇഷ്ടഹത്തോടെ

  • @ulakkamedia8026
    @ulakkamedia80262 жыл бұрын

    ഗായത്രി അശോക്, ഡെന്നീസ് ജോസഫ്, ഷിബു ചക്രവർത്തി... 😍🥰😍🥰😍🥰

  • @yadunandmt1981
    @yadunandmt19812 жыл бұрын

    23 എപ്പിസോഡും കണ്ട ഓരോ പ്രേക്ഷകനും ഈ എപ്പിസോഡിനൊടുവിൽ ഇത്തിരി വൈകാരികമായി കാണും , അദ്ദേഹത്തെ പോലെ തന്നെ നന്ദി *സഫാരി* *SGK* *ചരിത്രം* *എന്നിലൂടെ* *ഷിബു* *ചക്രവർത്തി* ❤️❤️❤️❤️

  • @hamzapoothankodan375

    @hamzapoothankodan375

    2 жыл бұрын

    Salute sir. 🙏🙏

  • @harisvpz8788
    @harisvpz87882 жыл бұрын

    ഇദ്ദേഹം ഒരുപാട് അനുഭവ സമ്പത്തുള്ള വ്യക്തിയാണ്.😍 സംസാരം കേൾക്കാൻ തന്നെ ഒരു സുഖം ആണ്... ലളിതമായ അവതരണം..❤️💜

  • @sansanu3194
    @sansanu31942 жыл бұрын

    ഒരായിരം നന്ദി സർ.... 💗 എപ്പോഴെങ്കിലും എവിടെ വെച്ചെങ്കിലും കാണുമെന്ന പ്രതീക്ഷയോടെ.. ആഗ്രഹത്തോടെ.. 💕💕

  • @ptakhilesh6518
    @ptakhilesh65182 жыл бұрын

    ഇടയ്ക്ക് ചരിത്രം എന്നിലൂടെ കാണാൻ സാധിക്കാറില്ലായിരുന്നു,ഷിബു ചക്രവർത്തി കഥ പറയാൻ തുടങ്ങിയപ്പോ,ചെറുപ്പത്തിൽ കേട്ടു വളർന്ന ചെമ്പരുത്തിപൂവ് പോലുള്ള പാട്ടുകളുടെ പിറവി അറിയാൻ ഇങ്ങോളം നമ്മളെ രസിപ്പിച്ച പാട്ടുകളുടെ കഥകൾ അറിയാൻ എല്ലാ എപ്പിസോഡും കണ്ടു,മുൻപേ തന്നെ ഗായത്രി ഡെന്നിസ് സർ എപ്പിസോഡുകൾ വഴി ചെറിയ ധാരണ ഉണ്ടായിരുന്നത് ഇഷ്ടം കൂട്ടാൻ സഹായിച്ചു,താങ്ക്സ് ഷിബു സർ & സന്തോഷ സർ

  • @shame1713
    @shame17132 жыл бұрын

    ഡെന്നിസ് ചേട്ടൻ, അശോകേട്ടൻ, ഇപ്പൊ ചക്രവർത്തി.. ത്രിമൂർത്തികൾ ഒന്നിനൊന്നു മെച്ചം..

  • @jijomongeorge7

    @jijomongeorge7

    2 жыл бұрын

    അശോകേട്ടൻ ആണ് ഇൻ ബോൺ കലാകാരൻ. മറ്റു രണ്ടു പേരും സ്വന്തം കഴിവ് കഠിനാധ്വാനം കൊണ്ട് ഡെവലപ്പ് ചെയ്ത് എടുത്തതാണ്..

  • @libinpg3389

    @libinpg3389

    2 жыл бұрын

    ഏത് അശോകേട്ടൻ 🤔?

  • @shame1713

    @shame1713

    2 жыл бұрын

    @@libinpg3389 ഗായത്രി അശോക്

  • @joyjoseph7027
    @joyjoseph70272 жыл бұрын

    ഷിബു സാർ , ഒത്തിരികഥകളും, ഓർമ്മകളും, അനുഭവങ്ങളും, സന്തോഷങ്ങളും, സങ്കടങ്ങളും പകർന്നു തന്ന് സഫാരിയിൽ നിന്ന് വിട പറഞ്ഞു നന്ദി സാർ ഒത്തിരി നന്ദി. പിന്നെ കോഴിക്കോടിനെപ്പറ്റി പറഞ്ഞതു് നൂറു ശതമാനം ശരിയാണ്, സാർ പറഞ്ഞ മീഡിയ വൺന്റെയും മൗനം ഹോട്ടലിന്റെയും അടുത്തു തന്നെയാണ് എന്റെയും വീട് .

  • @loveanimalsandbirds

    @loveanimalsandbirds

    2 жыл бұрын

    Media one ന്റെ അടുത്ത് എവിടെയാ ആ ഹോട്ടൽ?

  • @Flower.369
    @Flower.3692 жыл бұрын

    Dennis Joseph, Gayatri ashok, Shibu Chakravarty. മൂവരുടേയും കഥ പറച്ചിൽ നന്നായി ആസ്വദിക്കാൻ കഴിഞ്ഞു.

  • @jobyjoseph6419
    @jobyjoseph64192 жыл бұрын

    എത്ര മാത്രം സ്നേഹത്തോടു കൂടിയാണ് അങ്ങ് പ്രേക്ഷകരോടു സംവദിക്കുന്നത്.. വളരെ നല്ല മനസ്സിനുടമയായ അങ്ങയെയും കുടുംബത്തെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ... 🙏🙏🙏

  • @amHarikrishnan
    @amHarikrishnan2 жыл бұрын

    ഇത്രയും കാലം അറിഞ്ഞിരുന്നില്ല ഞാൻ ഇഷ്ടപെട്ട പല പാട്ടുകളും അങ്ങയുടെ തൂലിക തുമ്പിൽ പിറന്നതാണെന്ന്.ഒരുപാട് സന്തോഷം ഷിബു ഏട്ടാ ഓർമ്മകൾ പങ്കുവെച്ചതിനു 🙏ഓർമ്മകൾക്കെന്നും ബാല്യം😊. ഈ പ്രോഗ്രാമിൽ പറഞ്ഞതൊരു പുസ്തക രൂപത്തിലാക്കിയാൽ നന്നായിരുന്നു.

  • @foodideasbynittu

    @foodideasbynittu

    2 жыл бұрын

    Radio kettu valarnnathu kondu Athu ariyam ayirunnu. Pakshay media yil vanna karyam njan ipppzha ariyunnay

  • @ibrahimpattasseri
    @ibrahimpattasseri2 жыл бұрын

    താങ്കൾ പറഞ്ഞ പോലെ തൽകാലം വിട പറയാം. എനിക്ക് 100 ശതമാനം ഉറപ്പുണ്ട്, താങ്കളുടെതു മാത്രമായ ഒരു പ്രോഗ്രാമിനായി സഫാരി ആഗ്രഹിക്കുന്നു... കാത്തിരിക്കുന്നു

  • @afsahhasanvp
    @afsahhasanvp2 жыл бұрын

    മീഡിയ വണ്ണിലെ ഖയാൽ അതുവരെ കണ്ടിട്ടില്ലാത്ത ഒരു മികച്ച പ്രോഗ്രാം ആയിരുന്നു. ഒരു ലൈബ്രറി പോലെ എടുത്തു വെക്കാവുന്ന ഗസലുകൾ. Hats off to all behind the program

  • @suneeshnt1090
    @suneeshnt10902 жыл бұрын

    പ്രിയപ്പെട്ട ചക്രവർത്തീ.... ഇനിയും ഒരുപാട് നല്ല ഗാനങ്ങൾ എഴുതൂ....നമുക്ക് ആഘോഷിക്കാം....🥰🥰🥰 സുന്ദരമായ അനുഭവകഥകൾ...❤️❤️❤️ 🙏 സന്തോഷ് ചേട്ടനും അഭിനന്ദനങ്ങൾ...❤️❤️❤️

  • @michealbond077
    @michealbond0772 жыл бұрын

    ഡെന്നിസ് ജോസഫ് .... ഗായത്രി അശോകൻ...ഷിബു ചക്രവർത്തി ...തൊണ്ണൂറുകളിൽ യൗവനം ആഘോഷിച്ചു കൊണ്ടാടിയ ഒരു സിനിമ പ്രേമിക്കും മറക്കാൻ ആകാത്ത പേരുകൾ സഫാരിക്ക് ഒരുപാട് നന്ദി വീണ്ടും വീണ്ടും കാണാൻആഗ്രഹിക്കുന്ന ഇത്തരം പരിപാടികൾ ഒരുക്കിയതിന്...

  • @helloshiji2077
    @helloshiji20772 жыл бұрын

    ആരെയും കുറ്റം.പറയാതെ ജീവിതാനുഭവങ്ങൾ പങ്കുവച്ച പാട്ടിന്റെ വഴികളിലെ വലിയ വിജയങ്ങളിലും വിനയാന്വിതമായ വ്യക്തിത്വത്തിന്റെ ചക്രവർത്തി... താങ്കൾ അവസാനം പറഞ്ഞത് ഞാൻ പലപ്പോളും ആലോചിച്ചിട്ടുണ്ട്.. നിങ്ങളുടെ ആദ്യകാല സൗഹൃദകൂട്ടം തന്നെ ആണ് ആസ്വാദകന്റെ മനസിനുള്ളിലെ പ്രണയ ഭാവനകൾ പകർന്നെടുക്കാൻ കഴിവുള്ള എഴുത്തുകരനായി താങ്കളെ മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. ഒരിക്കൽ നേരിട്ട് കാണാൻ കഴിയും എന്നു കരുതുന്നു... എല്ലാ ആശംസകളും

  • @YouTik
    @YouTik2 жыл бұрын

    തീർന്നോ 😔😔😔 ഓടി വന്ന് കാണുമായിരുന്നു അത്രയ്ക്ക് ഇഷ്ടമായിരുന്നു

  • @VILLAGEVINTAGELIFES

    @VILLAGEVINTAGELIFES

    2 жыл бұрын

    Uwww shibu ithil paranjathu nunaya aanaye pokiya paapan filmne kurychit

  • @a13317

    @a13317

    2 жыл бұрын

    ഷിബു ചക്രവർത്തി ❤️

  • @prajithkarumathil
    @prajithkarumathil2 жыл бұрын

    ഏതെങ്കിലും ഒരു പ്രോഗ്രാമിന് വേണ്ടി ഇങ്ങനെ ഇതിനു മുൻപ് കാത്തിരുന്നുട്ടുണ്ടെങ്കിൽ, അത് ഇതെ ചാനലിൽ ഡെന്നിസ് ജോസഫ് കഥ പറഞ്ഞപ്പോൾ മാത്രമാണ്. പഴയൊരു പാട്ടിലെ.. എന്ന നായർ സാബിലെ പാട്ട്‌ വച്ച് കണ്ണടച്ചാൽ, സർ ആ ഒരു കാലഘട്ടത്തിൽ പറഞ്ഞ എല്ലാ കാര്യങ്ങളും ഒരു സിനിമ പോലെ എനിക്ക് മനസ്സിൽ കാണാം. ഷിബു ചക്രവർത്തി ഒരു പാടിഷ്ടം.

  • @edwinjohnson5504
    @edwinjohnson55042 жыл бұрын

    ശ്രീ,ഷിബു ചക്രവർത്തി sir ന്, ഒരു പ്രേക്ഷൻ യെന്ന് നിലയിൽ വളരെയധികം നന്ദി👍✌️♥️

  • @bibinv.s343
    @bibinv.s3432 жыл бұрын

    ഒരു രക്ഷയുമില്ലാത്ത വിവരണം...രണ്ടോ മൂന്നോ ദിവസങ്ങൾ കൊണ്ട് കണ്ടു തീർത്തതാണ് ഈ ഇരുപത്തിമൂന്ന് എപ്പിസോഡുകളും.. ❤️

  • @shihabsh7772
    @shihabsh77722 жыл бұрын

    മലയാളികളുടെ ഹൃദയത്തിൽ ഉള്ള പാട്ടിന്റെ കഥകളും ഡെന്നിസ് ജോസഫ് സർനെ പോലെ ഉള്ളവരുടെ നിറമുള്ള ഓർമമകളും ഒക്കെ ആയി വന്നതിന് വളരെ സന്തോഷം ❤️❤️❤️

  • @vasudevkomadam
    @vasudevkomadam2 жыл бұрын

    Watched all 23 episodes...Each and every episode was great...

  • @sajnaren3113
    @sajnaren31132 жыл бұрын

    ..സംസാരം കൊണ്ട് ഹൃദയത്തിലേക്ക് ചേർത്തു നിർത്തുന്ന മൂന്നു ജീവിതങ്ങൾ.. വിട്ടുമാറ്റാൻ പറ്റാത്ത ബന്ധങ്ങൾ കൊണ്ട് പരസ്പരം ചുറ്റുന്ന ഗ്രഹങ്ങൾ പോലെ ഡെന്നിസ് ജോസഫ് .. ഗായത്രി അശോകൻ.. ഷിബു ചക്രവർത്തി എന്നിവർ... കേൾവിക്കാരെ addict ആക്കുന്ന മൂന്നു വ്യത്യസ്തമായ സംഭാഷണ ശൈലികൾ .... ഇവരുടെ കഥകൾ കേൾക്കുവാനായ് മാത്രം, സമയം നോക്കാതെ കാറുമെടുത്ത് ലക്ഷ്യമില്ലാതെ എത്രയോ തവണ യാത്ര ചെയ്തിട്ടുണ്ട്.. .. ചക്രവർത്തി എന്ന് ജീവിതത്തിൽ ആദ്യമായി കേട്ടത് ഷിബു എന്ന വാക്കുമായി ചേർത്തായിരുന്നു.ആകാശവാണിയിൽ നിന്നും കേട്ടു പരിചയിച്ച നാമം. സ്കൂൾകാല പ്രണയസ്വപ്നങ്ങളിൽ പശ്ചാത്തലത്തിൽ ഒഴുകിയിരുന്ന ഗാനങ്ങൾ മിക്കവാറും അദ്ദേഹത്തിന്റെതായിരുന്നു. സഫാരി ഷിബു ചക്രവർത്തിയിൽ എത്തുമ്പോൾ ഒരു സങ്കടം ഉണ്ട്.... അദ്ദേഹം പങ്കാളിയായ ഓരോ സിനിമയെ കുറിച്ചും ഒരുപാട് പറയാനുണ്ടാകില്ലേ.....ഓർമിക്കുന്ന സന്ദർഭങ്ങൾ.. ഓരോ ഗാനത്തിന്റെയും പിറവി...അങ്ങനെ എങ്കിൽ ഒരു എപ്പിസോഡ് ഒരു സിനിമക്ക് മാത്രമായി ഒതുക്കിയാൽ നമുക്ക് കുറേ നാൾ അദ്ദേഹത്തിന്റെ കൂടെ ചെലവഴിക്കാമായിരുന്നു.. ജീവിക്കാമായിരുന്നു...അങ്ങനെ ഒരു പരിപാടി വരുമെന്ന് പ്രതീക്ഷിച്ചു കൊണ്ട്.... സഫാരി ചാനലിന് ഒരുപാട് നന്ദി അറിയിക്കുന്നു 🙏🏻

  • @corporatelifestylebyriaz

    @corporatelifestylebyriaz

    2 жыл бұрын

    Me too listen to Shibu Sir while driving

  • @rameshkolkadan3139
    @rameshkolkadan31392 жыл бұрын

    ചിത്ര൦, വന്ദന൦.... അങ്ങനെ ഒട്ടേറെ നല്ല സിനിമകൾക്ക് പാട്ടെഴുതിയ താങ്കളെ 'സഫാരി'യിലൂടെ പരിചയപ്പെടാൻ പറ്റിയതിൽ വളരെ സന്തോഷ൦! ഇന്ന് താൽക്കാലികമായിട്ടാണെങ്കിലു൦ അവസാനിപ്പിച്ചപ്പോൾ സങ്കട൦ തോന്നി. ഇനിയു൦ സിനിമാ മേഖലയിൽ ശോഭിക്കാൻ താങ്കൾക്ക് കഴിയട്ടെ എന്ന് ആശ൦സിക്കുന്നു. സഫാരി ചാനലിന് നന്ദി👏💐💐

  • @coldstart4795

    @coldstart4795

    2 жыл бұрын

    ശ്യാമ നിറക്കൂട്

  • @krishnakumarv7015
    @krishnakumarv70152 жыл бұрын

    വല്ലാതെ ആത്മാവിനുള്ളിലേക്ക് ലയിച്ചുപോയി, കരയിപ്പിച്ചു കുറയേറെ 🙏🙏🙏🙏

  • @manuvlog6835
    @manuvlog68352 жыл бұрын

    എന്തു ഇഷ്ടം ആയിരുന്നു 🥰🥰🥰1എപ്പിസോടും ലാസ്റ്റ് എപ്പിസോടും കണ്ണു നിറച്ചു 😪😪🥰🥰🥰🥰🥰

  • @mohamedshihab5808
    @mohamedshihab58082 жыл бұрын

    ഈ സഫാരിയില്ലായിരുന്നെങ്കിൽ നിങ്ങളെ ഇത്രയും നന്നായി അറിയാൻ പറ്റില്ലായിരുന്നു.. നിങ്ങൾ ഹൃദയത്തിൽ പറ്റിപ്പിടിച്ചു കഴിഞ്ഞിരുന്നു..

  • @anilprasad8801
    @anilprasad88012 жыл бұрын

    വളരെ നല്ല വിവരണം ആയിരുന്നു, താങ്കൾ, ഡെനിസ് ജോസഫ്, ഗായത്രീ അശോകൻ എന്നിവരിലൂടെ മലയാള സിനിമയുടെ ഒരു സുവർണ്ണ ഘട്ടത്തിലെ പല കാര്യങ്ങളും നേരിട്ട് കേട്ടറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം. പേരിലെ 'ചക്രവർത്തി' യെ പറ്റി വിശദീകരിക്കാൻ വിട്ടുപോയോ എന്ന് സംശയിക്കുന്നു.

  • @sudhtcr3831

    @sudhtcr3831

    2 жыл бұрын

    ചക്രവർത്തി എന്നത് ഒരു ഡമ്മി പേരാണ് ❤ കോളേജിലും, വീട്ടിലും കേസ്സറ്റുകൾക്കു വേണ്ടി പാട്ട് എഴുതുന്നത് അറിയാതിരിക്കാനും, പാട്ടെഴുത്തുകാരൻ വലിയ ഒരാൾ ആണ് എന്ന് പബ്ലിക് വിചാരിച്ചോട്ടെ എന്ന് കരുതി അന്നത്തെ ഒരു തമാശക്കിട്ടതാണ് ❤ പിന്നെ ആ പേര് മാറ്റാൻ സാധിക്കാതെ വന്നു ❤❤

  • @shafeekbk
    @shafeekbk2 жыл бұрын

    അവസാന എപ്പിസോഡ് ആയിരിക്കുമെന്ന് കരുതി തന്നെയാണ് കണ്ടത്. പക്ഷേ... നന്ദി സാർ. 🥰❤

  • @TheSugeesh
    @TheSugeesh2 жыл бұрын

    മലയാള സിനിമയുടെ ഒരു കാലഘട്ടത്തിന്റെ ചരിത്രം... കൂട്ടത്തിൽ കേരളത്തിലെകാസറ്റ് കമ്പനികളുടെയും ചരിത്രം... നന്ദി.. ഡെന്നീസ് ജോസഫ്, ജോൺ പോൾ, ഗായത്രി അശോക്, ഷിബു ചക്രവർത്തി.. കൂടെ സഫാരിക്കും സന്തോഷേട്ടനും....

  • @sabukarimbil2576
    @sabukarimbil2576 Жыл бұрын

    അശോകിന്റെയും ഡെന്നീസിന്റേയും താങ്കളുടെയും കഥകൾ മലയാളത്തിലെ ഏതൊരു സിനിമയെക്കാളും ജീവസ്സുറ്റതായി മനസ്സിൽ നിറഞ്ഞു നില്ക്കുന്നു !

  • @jainjoseph1476
    @jainjoseph14762 жыл бұрын

    ഷിബു ചക്രവർത്തി എന്ന പേര് പാട്ടിന്റെ കൂടെ കേൾക്കുമ്പോൾ ഉണ്ടായിരിന്നുന്ന ഒരു ആരാധന. അതിലും ഏറെ ഏറെ ഇഷ്ട്ടപ്പെട്ടു പോകുന്നു മനസ്സിലേക്ക് പിടിച്ചിരുത്തിയ ശബ്ദവും, വാക്കുകളും അവതരണവും വീണ്ടും സഫാരിയിൽ കാണാൻ കാത്തിരിക്കുന്നു

  • @kodinhi.shihasshihas295
    @kodinhi.shihasshihas2952 жыл бұрын

    Dennis sir marichadin shesham charitram enniloode enna program kandu thudangi ini Dennis sir illalloo enn alojikkumbo oru vingal.. thanks Safari... Baaki chavar malayalam channelukalil ninn safariye vethyasthamakunnad itharam valuable aayi ulla programs aan.

  • @ajeeshm2946
    @ajeeshm29462 жыл бұрын

    ഷിബു ചക്രവർത്തിയെ കുറിച്ച് കൂടുതൽ അറിയാൻ അവസരം ഒരുക്കിത്തന്ന സഫാരി ടി വി ക്ക് വളെരെയധികം നന്ദി...

  • @viswanathanmkviswanathamk6430
    @viswanathanmkviswanathamk64302 жыл бұрын

    ഷിബു സാറെ🙏🙏🙏🙏അങ്ങെയെ ഞാൻ വളരെയതികം ഇഷ്ടപ്പെടുന്നു അങ്ങേക്കും കുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു അത് പോലെ ഡെന്നിസ് സാറിന്റെ ഓർത്തു കൊണ്ട് നിർത്തിയതും വളരെ നന്നായി നന്ദി നമസ്‌കാരം🙏🙏🙏

  • @prpkurup2599
    @prpkurup25992 жыл бұрын

    അവസാനം വളരെ ഭംഗി ആയി ഷിബുജി നല്ല അവതരണം നല്ല സംഭാഷണം welldone ഷിബു ജി welldone

  • @anithakumari2836
    @anithakumari28362 жыл бұрын

    അടുക്കളജോലി കഴിഞ്ഞാല്‍ ആദൃം കാണുന്ന programme ഇഷ്ടം

  • @coldstart4795
    @coldstart47952 жыл бұрын

    ഡെന്നിസ് ജോസഫ് എന്ന ഒരൊറ്റ മനുഷ്യൻ കൊണ്ട് മാത്രം കാണാൻ വന്നത്...

  • @ajeshsrambal8258
    @ajeshsrambal82582 жыл бұрын

    O. N. V യെപോലുള്ള പ്രതിഭാധനനെ അഥർവ്വം എന്ന ചിത്രത്തിലെ ഗാനരചന നിർവഹിക്കാൻ ക്ഷീണിച്ചതിലൂടെ താങ്കൾ ഒരുപാടു വലുതാവുകയാണ്.

  • @jijijayan4912
    @jijijayan4912 Жыл бұрын

    സാർ.. താങ്കളുടെ ജീവിതം ധന്യമാണ്.. എഴുതിയ ഓരോ പാട്ടും ഞാൻ എന്റെ ഹൃദയത്തിലാണ് കൊണ്ട് നടക്കുന്നത്.. എന്നെ പോലെ എത്രയോ പേരുണ്ടാവും... പൊയ്പോയ ബാല്യത്തിന്റെ എന്ന വരികൾ കേൾക്കുമ്പോൾ കണ്ണ് നിറയുന്നു ഈ 43മത്തെ വയസ്സിലും... പിന്നെ പ്രണയവും സങ്കടവും സന്തോഷവും നിറഞ്ഞ പാട്ടുകൾ... എത്രയോ... ആദ്യായിട്ടാണ് സഫാരിയിൽ ഒരു ആളുടെ ചരിത്രം ഇത്ര ആകാംഷയോടെ കേട്ടത്... നന്ദി പോസ്റ്റുകൾക്ക്‌.. കഥകൾക്ക്... ഇനിയും പാട്ടുകൾ എഴുതണം ഈ കെട്ട കാലത്ത് ഒരിത്തിരി ആശ്വാസം നൽകാൻ താങ്കളുടെ പാട്ടുകൾക്കാകും നന്ദി

  • @vishnuprasad9804
    @vishnuprasad9804 Жыл бұрын

    Today when i see it i wish I could have met Dennis Joseph sir atleast once in life. Last part was truly touching. Thank you safari tv for bringing these gems before us.

  • @DilipKumar-lf1vu
    @DilipKumar-lf1vu2 жыл бұрын

    ഷിബു സാർ നിങ്ങളുടെ അവതരണം കലക്കൻ തന്നെ എന്നാൽ ഡെന്നിസ് സാർ ന്റെ ഓരോ എപ്പിസോഡും ഇപ്പോളും daily ഒന്നോ രണ്ടോ കാണും ::::ഡെന്നിസ് സാർ പ്രണാമം

  • @isunilsuryaactor6854
    @isunilsuryaactor68542 жыл бұрын

    സാറിനെ ഇത്തവണ iffk യിൽ കാണാൻ സാധിച്ചതും ഒരുപാട് നേരം സംസാരിക്കാൻ കഴിഞ്ഞതിലുള്ള അതിയായ സന്തോഷം പങ്കുവെയ്ക്കുന്നു ❤

  • @mujeebbavauk171
    @mujeebbavauk1712 жыл бұрын

    ഡെന്നീസ് ജോസഫിന്റെ എപ്പിസോഡ് എന്നും ഓരോന്ന് ഇപ്പോഴും കാണുന്നു.. വല്ലാത്തൊരു feel ആണ് അത് കാണുമ്പോൾ 😔😔😔😔 RIP ഡെന്നീസ്🌹🌹🌹🙏🙏🙏 😔😔😔 14/4/2022

  • @pakruprajeesh4573
    @pakruprajeesh457311 ай бұрын

    കേൾക്കാൻ നല്ല രസമുള്ള അവതരണം പഴയ കഥകൾ. കേൾക്കാൻ അറിയാൻ പറ്റി

  • @shyambabuvelikoth954
    @shyambabuvelikoth9542 жыл бұрын

    ഈ മനുഷ്യനോട് അദ്ദേഹത്തിൻ്റെ രചനകളോട് എന്തോ ഒരിഷ്ടം

  • @anandhurajeev8476
    @anandhurajeev84762 жыл бұрын

    23 എപ്പിസോടുകളും കാത്തിരുന്നു ആകാംഷയോടെ കണ്ടു ❤തീരല്ലേ എന്നു ആഗ്രഹിച്ചു പോയി...

  • @sajimonks656
    @sajimonks6562 жыл бұрын

    ഓരോ ദിവസവും കാത്തിരിക്കുമായിരുന്നു ഇതു കാണുവാൻ. അത് തീർന്നു. കുറച്ചു എപ്പിസോഡ് കൂടി പറയാമായിരുന്നു. കേട്ട് മതിയായില്ല...

  • @sonyjoseph485
    @sonyjoseph4852 жыл бұрын

    സഫാരി ചാനലിലൂടെയാണ് ഡെന്നീസ് ജോസഫ് ❤️🙏എന്ന തിരക്കഥാകൃത്തിനെ അടുത്ത് അറിയാൻ കഴിഞ്ഞത്..ഇപ്പോൾ അതുപോലെ തന്നെ ഷിബുചക്രവർത്തിയും❤️..ഓരോ എപ്പിസോഡും ഭംഗിയായി ആസ്വദിച്ചു..❤️ഒരുപാട് ഹിറ്റ് ഗാനങ്ങൾ എഴുതിയ ആളാണ് എന്ന് ഇപ്പോഴാണ് മനസ്സിലായത്.. സന്തോഷം.❤️.ഇഷ്ടം..❤️ഇനിയും നല്ല നല്ല ഗാനങ്ങൾ എഴുതാൻ കഴിയട്ടെ..പ്രാർത്ഥന🙏"മഴ പെയ്തു മാനം തെളിഞ്ഞ നേരം" .. എപ്പോഴും കേള്‍ക്കുന്ന പാട്ട് ആണ് 👌👌👌

  • @munnamatt
    @munnamatt2 жыл бұрын

    I m in tears … want more episodes from these legends , we will miss you sir

  • @naveenk8098
    @naveenk80982 жыл бұрын

    മികച്ച voice modulation 🙏

  • @abamedia173
    @abamedia1732 жыл бұрын

    ചരിത്രം എന്നിലൂടെയിലെ മൂന്ന് എപ്പിസോഡ് ആണ് ഏറ്റവും വിഷമിപ്പിച്ചത് ഒന്ന് ഡെന്നീസ് ജോസഫിന്റെ അവസാനത്തെ എപ്പിസോഡ്, രണ്ട് അശോകൻ ഗായത്രിയുടെ അവസാന എപ്പിസോഡ്. മൂന്നാമത് ഈ എപ്പിസോഡ്.

  • @eross1684
    @eross16842 жыл бұрын

    ആദിയം അയ്യിട്ട ഒരു പ്രോഗ്രാം ഇങ്ങനെ ഇരുന്നു കാണുന്നത്... Sir u r great.... God bless

  • @indiraep6618
    @indiraep66182 жыл бұрын

    Media one ഞാൻ കണ്ട ഒരേ ഒരു പരിപാടി ആയിരുന്നു ഗസൽ.m 80 മൂസ ഒരു ദിവസം കണ്ടിരുന്നു.

  • @amalapowercenter3484
    @amalapowercenter34842 жыл бұрын

    കുട്ടികാലം മുതൽ കാണാൻ ആഗ്രഹിച്ച ആൾ,,,, കുട്ടിക്കാലത്തു മിഥുൻ ചക്രവർത്തി എന്നുമാത്രം കേട്ടിരുന്ന എനിക്ക് ഷിബു ചക്രവർത്തി എന്നപേർ അതിശയം ആയിരുന്നു,,,,,, പാട്ടുകളും,,,,, സർ ന്റെ എല്ലാ എപ്പിസോടും കണ്ടു,,,,❤️❤️❤️❤️

  • @anigeorge6752
    @anigeorge67522 жыл бұрын

    പാട്ടിലെ വരികളിലൂടെ... ❤️ ഇപ്പൊ മനസിലെ ആർദ്രമായ സ്നേഹം കൊണ്ടും ഇഷ്ടം സ്‌നേഹം ബഹുമാനം ഒത്തിരി ഒത്തിരി

  • @darkmoon7616
    @darkmoon76162 жыл бұрын

    എത്ര ഉയരത്തിൽ നിൽക്കുമ്പോഴും സംസാരത്തിൽ എന്ത് വിനയമാണ് ഇദ്ദേഹത്തിന് 💝

  • @shinevk5961
    @shinevk59612 жыл бұрын

    കോഴിക്കോട്.. ആ നാടിനെ കുറിച്ച് എത്ര പറഞ്ഞാലും ആർക്കും മുഴുവൻ ആയി പറയാൻ കഴിയില്ല.. അത്ര മനോഹരം ആണ് കോഴിക്കോട്... അത് അറിയാത്തവർക്ക് അത് വെറും Calicut..

  • @shinevk5961

    @shinevk5961

    2 жыл бұрын

    @renjith nduനിങ്ങൾ കോഴിക്കോട് എവിടെ ആണ് താമസം?... എല്ലാ നഗരത്തിനും ഒരു അഴുക്ക് ചാൽ ഉണ്ടാകും അത് നോക്കി അല്ലാ നാടിനെ അടയാളപ്പെടുത്തുന്നത്..!!എത്ര ആൺ പിള്ളേരെ എന്നിട്ട് കോഴിക്കോട് നിന്ന് കൊണ്ടുപോയി രാത്രികളിൽ..??

  • @peekeys
    @peekeys2 жыл бұрын

    മീഡിയ വണിൽ നിങ്ങൾ ഇണ്ടായിരുന്നു എന്നു ഇപ്പോഴാണ് അറിയുന്നത്.. khayal പ്രോഗ്രാം വളരെ മികച്ചതായിരുന്നു...മഞ്ജരി തകർത്തിരുന്നു...മലയാളികളെക്കാൾ ഉത്തരേന്ത്യാക്കാരും പാകിസ്താനികളും ഒക്കെ ഇന്നും അതിന്റെ viewers ആയിട്ടുണ്ട് എന്നു അതിലെ comments കാണുമ്പോ മനസ്സിലാവും.. class program.. kudos shibu sir

  • @ajinpaul9453
    @ajinpaul94532 жыл бұрын

    എത്രയോ മനോഹരമായ അനുഭവ വിവരണങ്ങൾ ..... തീർച്ചയായും തലമുറകൾക്ക് ചരിത്രം വായിച്ചറിയാൻ കഴിയും

  • @swaminathan1372
    @swaminathan13722 жыл бұрын

    ഒരുപാട് നന്ദി സാർ...🙏🙏🙏 ഇനിയും വരണം ഇപ്പോ പറയാൻ വിട്ടു പോയതും ഇനി പറയാനുള്ളതുമായ കഥകളുമായി...🤗🤗🤗

  • @baijumullikkadu8400
    @baijumullikkadu84008 ай бұрын

    മുഴുവൻ episode കളും ഒരുമിച്ചു കണ്ടു. വിവരണം അറിയാതെ കേട്ടിരുന്ന് പോയി Thank u sir u are great

  • @sabukarimbil2576
    @sabukarimbil2576 Жыл бұрын

    പ്രിയപെട്ട കഥാകാരാ അതിലുപരി മരിക്കാത്ത ഗാനങ്ങളുടെ സിംഹാസനമൊരുക്കിയ പ്രിയ സ്നേഹമേ... എത്രയോ വട്ടം അങ്ങയുടെ എപ്പിസോഡുകൾ ആവർത്തിച്ച് ആവർത്തിച്ച് കാണുകയാണ് ഞാനിന്ന്

  • @resmiann6937
    @resmiann69372 жыл бұрын

    വളരെ നന്നായിരുന്നു ഒരോ എപ്പിസോഡുകളും... വളരെ പരിചിതമായ പേര് ആയിരുന്നെങ്കിലും മുഖം അറിയുമായിരുന്നില്ല. ഗംഭീര അവതരണം!നന്ദി ... സഫാരിക്കും ഷിബു സാറിനും.

  • @sudheertruelies998
    @sudheertruelies9982 жыл бұрын

    ഈ എപ്പിസോഡിന് വേണ്ടി കാത്തിരിക്കുന്നവര്‍ ആരെല്ലാം

  • @sreekuttan2004
    @sreekuttan20042 жыл бұрын

    Enjoyed every episode.. Thanks Shibu sir ..Didn't know that the lyrics of many of my favourite songs came from your pen ...My newly born daughter sleeps only when I sing Manasin madiyile manthaliril for her... Such a lovely song and many more 😍 Dennis Joseph, Lal Jose, Gayathri Ashok, John Paul and now Shibu Chakravarty ..My favourite program..Charithram Enniloode...It takes me to a whole new world ..😍😍

  • @prahladvarkkalaa243
    @prahladvarkkalaa2432 жыл бұрын

    സഫാരി.. ഷിബു ചേട്ടന്റെ ജീവ ചരിത്രം ഞങ്ങക്ക് തന്ന സഫാരിക്കും, സന്തോഷ്‌ ചേട്ടനും 🙏

  • @jerinkottayam3223
    @jerinkottayam32232 жыл бұрын

    അങ്ങേയ്ക്ക് ജീവിതത്തിൽ എല്ലാ സന്തോഷവും സമാധാനവും ആശംസിക്കുന്നു, ഒപ്പം സഫാരി ടിവി യ്ക്കും നന്ദി

  • @raniPriya2008
    @raniPriya20082 жыл бұрын

    Watched all episodes. My salute ! Thank you ! God bless you & your family.!

  • @FirozKhan-qu6sy
    @FirozKhan-qu6sy2 жыл бұрын

    കണ്ണീരോടെ ഈ എപ്പിസോഡ് അവസാനിച്ചു! എന്നെങ്കിലും നേരിട്ട് കാണാൻ ആഗ്രഹത്തോടെ --------😥

  • @jaibinbaby8074
    @jaibinbaby80742 жыл бұрын

    ❤️❤️❤️❤️❤️ തീരരുതെന്നാഗ്രഹിച്ചു പോയി ... അത്രമേൽ ആസ്വദിച്ച് കേട്ടിരുന്ന വാക്കുകൾ... അനുഭവങ്ങൾ....❤️🙏

  • @krobin00
    @krobin002 жыл бұрын

    സ്ക്രിപ്റ്റ് എഴുതിയ"സാമ്രാജ്യം" സിനിമയെക്കുറിച്ച് പാരമർശിച്ച് കണ്ടില്ലല്ലോ

  • @ashaletha6140
    @ashaletha61402 жыл бұрын

    Beautiful Episodes ... Always heard your name ...but never knew , you were my contemporary at Maharajas . Your experience is the same to us also . Can understand how You miss Dennis Sir as We too terribly feel sad at his demise even though have never known him before Charitram Enniloode. You all are the real heroes behind a movie . Wishing You n family all the best .Thank you so much for Safari channel for bringing unknown heroes . 🙏

  • @rajeelabdul6455
    @rajeelabdul64552 жыл бұрын

    സാറിന്റെ കൂടെ ഉളള നിമിഷങ്ങളെ ഞാൻ അഭിമാനിക്കുന്നു ❤️

  • @manojthomas9359
    @manojthomas9359 Жыл бұрын

    Thank you Sir ..We loved each and every episode of yours. Your narration was excellent. Cannot believe you are 60 years. Still look very young. We will miss you ...

  • @basherkk
    @basherkk2 жыл бұрын

    താങ്കളിൽ നിന്ന് ഒഴുകിവന്നതത്രയും തെളിനീർ ജലം ആയിരുന്നു നേരിൽ കണ്ടു സംസാരിക്കണമെന്ന് വലിയൊരു ആഗ്രഹം ❤

  • @binibiniviju6899
    @binibiniviju68992 жыл бұрын

    ഷിബു ചക്രവർത്തി എന്ന പേര് എപ്പോഴും കേൾക്കാറുണ്ട്. പക്ഷെ നേരിട്ട് കണ്ടു, കേട്ട്, അറിഞ്ഞു ഇപ്പോൾ. നന്ദി sir. നന്ദി സഫാരി. നന്ദി SGK ♥️

  • @faisaltharayaparabil6266
    @faisaltharayaparabil62662 жыл бұрын

    വിടപറഞ്ഞു പോകുമ്പോൾ ഉള്ളിലൊരു പിടച്ചിൽ

  • @LifestyleMalayalam
    @LifestyleMalayalam2 жыл бұрын

    വീണ്ടും വരും എന്ന വിശ്വാസത്തോടെ❤️

  • @vijayanpillai80
    @vijayanpillai802 жыл бұрын

    "അഷിഡെ " അശോക്, ഷിബു, ഡെന്നിസ് ത്രയങ്ങൾ, ഒരു കാലഘട്ടം മലയാളം സിനിമയെ താങ്ങി നിർത്തിയ അത്ഭുത പ്രതിഭകൾ. നമസ്കാരം.

  • @rashadrabwa5582
    @rashadrabwa55822 жыл бұрын

    😘😍Gonna Miss You Sir...ഓരോ എപ്പിസോഡിനും വേണ്ടി കാത്തിരുന്നു... ആവേശത്തോടെ കണ്ടു... അവസാനിക്കുമ്പോൾ ഒത്തിരി സങ്കടം 😞 Hope can see you again soon😍Miss you

  • @jibintv
    @jibintv2 жыл бұрын

    ഒരെപ്പിസോഡുപോലും വിട്ടുപോകാതെ കണ്ട മൂന്നുപേർ ഗായത്രി അശോക്, ഡെന്നിസ് ജോസഫ്,ഷിബു ചക്രവർത്തി

  • @jayadevavarma
    @jayadevavarma2 жыл бұрын

    നല്ല അവതരണം. നന്ദി സാർ. ഇത്രയും കാര്യങ്ങൾ പറഞ്ഞു തന്നതിന്. ഇതിന് അവസരം ഒരുക്കി തന്ന സഫാരിക്കും.

  • @vidhyat3829
    @vidhyat38292 жыл бұрын

    Thank you sir ❤🤗

  • @rajvaru
    @rajvaru2 жыл бұрын

    Ayyo last episode aano … Athi manoharamaya avatharanam… veendum varika ..waiting 😍

  • @bhb661
    @bhb6612 жыл бұрын

    Thank you very much dear Shibu Chetta for sharing the wonderful moments and memories. It was a pleasure to watch all your episodes. Stay blessed 🙏❤

  • @nikhilbalakrishnan6618
    @nikhilbalakrishnan66182 жыл бұрын

    watched all episodes ..really loved it..

  • @kpmajeed1593
    @kpmajeed15932 жыл бұрын

    We are waiting,..... 👍