ശ്രീനാരായണ ഗുരുദേവനാണോ ദീപം കൊളുത്തി NSS ഉത്‌ഘാടനം ചെയ്തത്? - സ്വാമി ചിദാനന്ദപുരി വിശദീകരിക്കുന്നു

ശ്രീനാരായണ ഗുരുദേവനാണ് ഭദ്രദീപം കൊളുത്തി NSS ഉത്‌ഘാടനം ചെയ്തത് എന്ന തന്റെ പരാമർശത്തെക്കുറിച്ച്‌ സ്വാമി ചിദാനന്ദപുരി വിശദീകരിക്കുന്നു.
(20-Sept-2020)
KZread Channel: / @advaithashramam
Facebook page: / chidanandapuri
Instagram page: / swami.chidanandapuri

Пікірлер: 145

  • @tpramanujannair6667
    @tpramanujannair66673 жыл бұрын

    1914 ഒക്ടോബർ 31 ന് മന്നത്തു ഭവനത്തിന്റെ പൂമുഖത്ത് എന്റെ അമ്മ കത്തിച്ചു വച്ച നിലവിളക്കിനു മുന്നിൽ ഞങ്ങൾ ചങ്ങനാശ്ശേരിയിലും പരിസരങ്ങളില്ലുള്ള 13 നായർ യുവാക്കളും മലബാർ കാരനായ കേളപ്പൻ നായരും ചേർന്ന് പ്രതിജ്ഞ ചെയ്ത് നായർ ഭൃത്യ ജനസംഘം രൂപീകരിച്ചു അന്ന് ഈ സംഘടന ഇതുപോലെ ഒരു വലിയ പ്രസ്ഥാനമാകുമെന്ന് പ്രതീക്ഷി രുന്നില്ല എന്ന് ശ്രീ മന്നം രേഖപ്പെടുത്തിയിരിക്കുന്നു കരുതി കൂട്ടി ഒരു സംഘടനാ സ്ഥാപനമായി അംഗങ്ങൾ പോലും കരുതിയിരുന്നില്ല'ശ്രീ നാരായണ ഗുരുദേവനെ സവർണ്ണ ജാഥയ്ക്കിടയിൽ മന്നം സന്ദർശിച്ചിരുന്നു ഗുരുദേവൻ മന്നത്തിനെ അന്ന് അനുഗ്രഹിക്കയും അഭിനന്ദിക്കയും ചെയ്തിരുന്നു. ശ്രീനാരായണ ഗുരുദേവനെ അവതാര പുരുഷനായി തന്നെ ഞാൻ ഉൾപ്പെടെ നിരവധി നായർ സമുദായാംഗങ്ങൾ ആരാധിക്കുന്നു. ചരിത്രം ചരിത്രമായി അവശേഷിക്കട്ടെ ചിദാനന്ദപുരി സ്വാമിജിയുടെ പാദാരവിന്ദങ്ങളിൽ സാഷ്ടാംഗ പ്രണാമം

  • @tpramanujannair6667

    @tpramanujannair6667

    3 жыл бұрын

    മന്നത്തിന്റെ സമ്പൂർണ്ണ കൃതികൾ 1978 പേജ് 106 മന്നത്താചാര്യനും ശ്രീനാരായണ ഗുരുദേവനും തമ്മിലുള്ള സമാഗമംമന്നത്താചാര്യന്റെ സ്വന്തം വാക്കുകളിൽ എഴുതിയിട്ടുണ്ട് ഇത് വിലയിരുത്തുന്നവർക്ക് ശ്രീനാരായണ ഗുരുദേവനും മന്നത്തു പത്മനാഭനും അവതാര പുരുഷൻമാരാണെന്ന് മനസ്സിലാകും.മന്നത്താചാര്യൻ ചട്ടമ്പിസ്വാമികളെ സന്ദർശിച്ചിട്ടില്ല എന്നതും ഒരു സമസ്യയായി ശേഷിക്കുന്നു

  • @ratheeshvr8794

    @ratheeshvr8794

    3 жыл бұрын

    👍🙏

  • @ratheeshvr8794

    @ratheeshvr8794

    3 жыл бұрын

    സത്യം നമ്മുടെ തലമുറയ്ക്ക് കൈമാറണം അവരാണ് നാളെയുടെ നന്‍മ മരങ്ങൾ ആകേണ്ടതു 🙏🙏🙏🤗🤗

  • @manuprathap3118
    @manuprathap31183 жыл бұрын

    അതേ സ്വാമിജി, അങ്ങേയ്ക്ക് ഈ തെറ്റ് പറ്റിയതിൽ സന്തോഷം തോന്നുന്നു. എൻഎസ്എസ് അല്ലെങ്കിൽ പിതൃ സംഘടനയുടെ ആരംഭത്തിൽ ഭഗവാൻ നാരായണ ഗുരുദേവൻ റെ പൂർണ്ണമായ അനുഗ്രഹം ഉണ്ടായിരുന്നു എന്ന് അറിഞ്ഞതിൽ സന്തോഷത്താൽ കണ്ണു നിറയുന്നു. അങ്ങ് ഈ വിശദീകരണം നൽകാൻ തയ്യാറായത് ഞങ്ങളുടെ ഭാഗ്യം. കൃതജ്ഞത പാദാരവിന്ദത്തിൽ സമർപ്പിക്കുന്നു

  • @csudhakaran4821
    @csudhakaran48213 жыл бұрын

    ഹിന്ദു സമുഹത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന, അവരിൽ അറിവും ആത്മവിശ്വാസവും സദാ പകർന്നു കൊണ്ടിരിക്കുന്ന ചിദാനന്ദപുരി സ്വാമികളെ അവസരം തേടിപ്പിടിച്ചു നിന്ദിക്കാൻ ഹൈന്ദവ ഏകീകരണത്തെ ഭയപ്പെടുന്ന ശക്തികൾ കാത്തിരിക്കുകയാണ്. പക്ഷേ തെറ്റിദ്ധാരണകൾക്ക് അതീതമായിമായി ഇന്ന് ഹിന്ദു സമൂഹം വളർന്നു കഴിഞ്ഞു.

  • @dfgdeesddrgg2600

    @dfgdeesddrgg2600

    3 жыл бұрын

    🙏The truth.

  • @rameshchandran5983
    @rameshchandran59833 жыл бұрын

    സ്വാമിജിക്ക്‌ പ്രണാമം... ശ്രീനാരായണഗുരുവിനെ ശരിയായി മനസ്സിലാക്കാതെയാണ് പല പ്രസ്ഥാനങ്ങളും നേതാക്കളും പറഞ്ഞു നടക്കുന്നത്.... അങ്ങയുടെ വിശദീകരണം വളരെ ഏറെ അറിവ് പകർന്നു തന്നു... SNDP സ്ഥാപിച്ചപ്പോൾ അത് ഒരു ജാതിസംഘടന ആയിരുന്നില്ല... ഒരു വിഭാഗം കൂടുതലായി ഗുരുവിനെ അനുഗമിച്ചു.. ഇപ്പോഴും അനുഗമിക്കുന്നു... ആരാധിക്കുന്നു... പക്ഷേ ഗുരു ഒരിക്കലും ആരോടും വിവേചനം കാണിച്ചിരുന്നില്ല.. പിൻഗാമികളിൽ പലരു ടെയും അമിത ജാതിസ്നേഹവും പക്ഷം ചേരലും ആ മഹാഗുരുവിനെ വേദനിപ്പിച്ചു... ഗുരുമുഖത്തു നിന്ന് അതിനു പ്രതികരണം പലപ്പൊഴും ഉണ്ടായി... ഗുരുസന്നിധിയിൽ പതിവായി സന്ദർശനം നടത്തുകയും മറ്റു ഗുരുഭക്തരെപ്പോലെ അവിടത്തെ ബഹുമാനപൂർവ്വം വണങ്ങുകയും ചെയ്ത സർവശ്രീ മന്നത്തു പദ്മനാഭൻ തന്റെ പിൽക്കാല സാമൂഹ്യപ്രവർത്തനങ്ങളിൽ ആ മഹാഗുരുവിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിരുന്നു... പക്ഷേ സമുദായ സംഘടനകൾ രാഷ്ട്രീയവൽക്കരിക്കപെട്ടപ്പോൾ വന്നുപെട്ട ദുഷ് പ്രവണതകൾ ഗുരുവിനെയും ഗുരുസന്ദേശങ്ങളേയും തമസ്കരിച്ചു.... രാഷ്ട്രീയ പാർട്ടികൾ അവരുടെ നീച ലക്ഷ്യങ്ങൾക്കായി ആ മഹായോഗിയെ വികലമാക്കി ച്ത്രീകരിക്കുന്നു. പുതിയ തലമുറ ഈ പുകമറയിൽ ഗുരുവിനെ അറിയാതെ- അറിഞ്ഞാലും തെറ്റായരീതിയിൽ മാത്രം- തിരസ്കരിക്കുന്നു... ചിതാനന്ദ പുരി സ്വാമികളുടെ വിലപ്പെട്ട മൊഴികൾ ഇതിന് ഒരു പരിധി വരെ പരിഹാരമാകുന്നു... ഒരിക്കൽ കൂടി അങ്ങേക്ക് വിനീത pranam

  • @shibukumark.v7512
    @shibukumark.v75123 жыл бұрын

    മന്നവും ശ്രീ നാരായണ തൃപ്പാദങ്ങളും തമ്മിൽ വളരെ അടുത്ത ബന്ധം ആണ് ഉണ്ടായിരുന്നത്, ഗുരുവിനെ ഭഗവാൻ ശ്രീ നാരായണൻ എന്ന് മന്നം തൃപ്പാദങ്ങളുടെ സാന്നിധ്യത്തിൽ തന്നെ വിശേഷിപ്പിച്ചിട്ടുള്ളതായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. തുപ്പാദങ്ങളുടെ എല്ലാ അനുഗ്രഹാശിസുകളോടും ആണ് NSS രൂപീകൃതം ആയത് എന്നും റിയാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് SNDP ക്കും NSS നും സംഭവിച്ചിട്ടുള്ള ഈ പ്രവർത്തന മുരിടിപ്പ് കാണുമ്പോൾ ഭയങ്കര ദുഖo തോന്നാറുണ്ട്. ഈ രണ്ട് പ്രസ്താനങ്ങൾക്കും ശക്തമായ നല്ല ഒരനേതൃത്വം ഉണ്ടാകും എന്ന് വിശ്വസിക്കാം.

  • @tknprasad
    @tknprasad3 жыл бұрын

    വളരെ നല്ല വിവരണം, കേൾക്കാൻ ആഗ്രഹിച്ചത്. അപ്പോൾ ആദ്യത്തെ സമ്മേളനത്തിൽ ഭദ്ര ദീപം തെളിയിച്ച ഗുരുദേവന്റെ അനുഗ്രഹവും തീർച്ചയായും പിന്നീട് ഉള്ള NSS സ്ഥാപനത്തന് ഗുണം ചെയ്തിട്ടുണ്ട്.

  • @manuprathap3118

    @manuprathap3118

    3 жыл бұрын

    Yes Chattambi Swamikale ശരിയായി മാനിക്കാത്ത നായന്മാരുടെ NSS പച്ച പിടിച്ചത് ഒരു പക്ഷെ അദ്ദേഹത്തിന് വേണ്ടി അല്ലെങ്കിൽ അദ്ദേഹത്തിന്റെ സ്ഥാനത്ത് ഗുരുദേവൻ ആ കാരുണ്യം കാണിച്ചതിനാലാകും

  • @jayancdas1577
    @jayancdas15773 жыл бұрын

    ഈ വിഷയത്തിൽ സ്വാമിജി തന്നെ ഒരു വിശദീകരണം നടത്തിയത് വളരെ നന്നായി ഒരു പാട് കാര്യങ്ങൾ പഠിക്കാൻ പറ്റി അത് പോലെ തെറ്റ് തിരുത്തുവാൻ ഒരാൾ പോലും മടി കാണിക്കരുത് എന്ന വലിയ സന്ദേശവും ഇതിലൂടെ ലഭിച്ചു Adv Jayan C Das Alappuzha

  • @ambikadevi532
    @ambikadevi5323 жыл бұрын

    ശ്രീനാരായണഗുരു ആണ് ഭദ്രദീപം കൊളുത്തി NSS ഉദ്ഘാടനം ചെയ്തത് എന്ന് ആരു പറഞ്ഞാലും അത് വലിയ മഹത്താണ്. കാരണം മഹായോഗീശ്വരനും ആത്മജ്ഞാനിയുമാണല്ലൊ ഗുരുദേവൻ.ശിവപ്രതിഷ്ഠ നടത്താൻ യോഗ്യനായ ഗുരുദേവൻ എത്രയോ ഉയർന്ന തേജസാണ്. ഭഗവാൻ രമണമഹർഷിയെ ദർശിക്കുവാനായി തിരുവണ്ണാമലൈ എത്തിയ ഗുരുദേവനും രമണ ഭഗവാനും ആത്മസംവാദം ഹൃദയംഗമാണ്

  • @sathyanparappil2697

    @sathyanparappil2697

    3 жыл бұрын

    ഭഗവത്പാദങ്ങളിൽ പ്രണാമം ആ കാലഘട്ടത്തിൽ കഴിഞ്ഞ കാര്യം ഇപ്പോൾ ഓർമിപ്പിച്ചത് ഈ കാലഘട്ടത്തിൽ എന്തു കൊണ്ടും അനിവാര്യമാണ് മഹാന്മാരല്ലാം ഹിന്ദു ഏകീകരണം വേണംമെന്നുള്ളവരായിരുന്നു പക്ഷെ അതിനെ തുരങ്കം വെയ്ക്കാൻ രാഷ്ട്രീയക്കാരും ചില മതമൗലികവാദികളും ഹൈന്ദവ ഏകീകരണത്തെ ഭയപ്പെട്ടിരുന്നു കാരണം ഇല് സംഭവിച്ചാൽ മതത്തിന്റെ പേരിൽ കച്ചവടം നടക്കാൻ ബുദ്ധിമുട്ടേണ്ടി വരും അങ്ങനെയാണ് ആകാലഘട്ടത്തിൽ ഹൈന്ദവ ഏകീകരണം നടക്കാതെ പോയി

  • @secularsecular1618
    @secularsecular16183 жыл бұрын

    സ്വാമിജി ഞാൻ ബഹുമാനിക്കുന്നു താങ്കൾ ഒരിക്കലും മറ്റുള്ളവരെ ആക്ഷേപിക്കാറില്ല 🙏

  • @ravick2731
    @ravick27313 жыл бұрын

    nss എങ്ങനെ നിലവിൽ വന്നു, എന്നറിയാൻ ഉതകുന്ന തരത്തിലുള്ള സ്വാമിയുടെ വിശദീകരണം എന്തുകൊണ്ടും വിലപ്പെട്ടത്. 🌷🙏🌻ഇന്ന് മഹാന്മാരുടെ പേരിൽ വിഭാഗിയത ഉണ്ടാക്കുന്നവർ, പലപ്പോഴും ലക്ഷ്യം മറന്നുപോകുന്നു. സംഘടന മാനവ ഉന്നമനത്തിനാകണം 🌷Unity leads to Purity and Divinity 🙏

  • @sumeshsankar9967
    @sumeshsankar99673 жыл бұрын

    പ്രണാമം സ്വാമിജി... അങ്ങ് പകർന്നു തന്ന അറിവുകൾക്ക് നന്ദി... ഏവരും മാതൃകയാക്കേണ്ടതാണ് സ്വാമിജി യുടെ ഈ വിശദീകരണം

  • @latha9605196506
    @latha96051965063 жыл бұрын

    ഒരു വിഷയത്തിന്റെ എല്ലാ വിധ വശങ്ങളും പരിശോധിച്ച ശേഷം മാത്രം മറുപടി പറയുന്ന പതിവ് ശ്രീ.ചിദാനന്ദപുരി സ്വാമികൾ ഇത്തവണയും തെറ്റിച്ചില്ല എന്നു പറയാൻ സന്തോഷമുണ്ട് ... അതു കൊണ്ട് തന്നെ അന്തിമ വിജയം സ്വാമിക്ക് തന്നെ .... (സത്യത്തിന്റെ വിജയം മാത്രമാണ് സ്വാമിജി ആഗ്രഹിക്കുന്നതെങ്കിലും ... ) സ്വാമിജി തരുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ ഒരിക്കലും തള്ളിക്കളയേണ്ടതുമല്ല ...മറിച്ച് ഏറ്റവും ശ്രദ്ധിക്കേണ്ടതാണെന്നു കൂടി പറഞ്ഞുകൊള്ളട്ടെ ...

  • @harilakshmigovind7906
    @harilakshmigovind79063 жыл бұрын

    നമസ്കാരം സ്വാമി: ഇതിൽ നിന്നും നമുക്ക് മനസിലാവും ഇത്തരം സംഘടനകളൊക്കെത്തന്നെ മഹാന്മാർ രൂപീകരിച്ചിട്ടുള്ളത് ഹൈന്ദവ ഏകീകരണത്തിനായിരുന്നു എന്നുള്ളത് പകൽ പോലെ വ്യക്‌തമാണ് എന്നാൽ ഇന്നത് ഓരോ ജാതിയുടെയും പേര് പറഞ്ഞ് സംഘടനാ നേതാക്കന്മാരുടെ കീശവീർപ്പിയ്ക്കാനുള്ള ഒരു സംഘങ്ങളായി മാറുന്നുണ്ടോ എന്നൊരു സംശയം.

  • @sudarsananvk5491
    @sudarsananvk54913 жыл бұрын

    വളരെ ഹൃദൃവും വിശാലവുമായ വിവരണം.ഇന്നത്തെ തലമുറക്ക് ഈ കാരൃങ്ങൾ അനൃമായിരുന്നു. സ്വാമികൾ സതൃങ്ങൾ തെളിവുകൾ സഹിതം പുതുതലമുറക്കു പകർന്നു തന്നത് വളരെ അനുഗ്രഹമായി.പുതുതലമുറയിൽ ജാതിയുടെ പേരിൽ അകലം പാലിക്കുന്ന ചില നേതാക്കൾ ഈ കാരൃങ്ങൾ മനസ്സിലാക്കുന്നത് നന്നായിരിക്കും.ശ്രീ മന്നത്തു പത്മനാഭനും ശ്രീ ശങ്കറും മറ്റും ഹിന്ദു സമൂഹത്തിൻറെ കൂട്ടായ പ്രവർത്തനത്തിനും പുരോഗതിക്കും വേണ്ടി തുടങ്ങിവെച്ച ആ ചിന്താധാരയിൽ നിന്നും അകന്നു പൊയ്കൊണ്ടിരിക്കുന്ന ഒരു കാഴ്ചയാണ് ഇന്നും കാണാന് സാധിക്കുന്നത്. അത് നേതൃനിരയിൽ മാത്രം കാണുന്ന ഒരു കാരൃമാണ്.എന്നാൽ ഹിന്ദു സമൂഹം ഒന്നിച്ചു മുന്നേറാൻ താല്പരൃ കാണിക്കുമ്പോൾ നേതാക്കന്മാരുടെ വിമുഖത ഹിന്ദുക്കളെ മുഴുവന് വ്യാകുലപ്പെടുത്തുന്നുണ്ട്.അഹന്തയുടെ പര്യായമായി മാറിയ നമ്മുടെ നേതാക്കൾ അവരുടെ തെറ്റുകൾ തിരിച്ചറിഞ്ഞു ഐകൃപ്പെടുവാൻ മുന്നോട്ടു വരുമെന്ന് പ്രത്യാശിക്കാം.താനെന്നും തൻറേതെന്നും ഉള്ള അവരുടെ സങ്കുചിത മനോഭാവമാണ് എല്ലാത്തിനും തടസ്സമായി നിൽക്കുന്നത്.നാം ഒന്നിച്ച് നിന്ന് ഒരു വോട്ടു ബാങ്ക് ഉണ്ടാക്കിയെടുത്താൽ മറ്റു മതങ്ങളെ പോലെ നമുക്കും മുന്നേറാൻ കഴിയും.മറ്റുളളവർ ഏതു പാർട്ടി ആയാലും അവരുടെ മതത്തിന് എതിരായി പ്രവർത്തിക്കുകയില്ല.എന്നാൽ നമ്മളുടെ രീതി എന്താണെന്ന് പറയണ്ട കാരൃമില്ല.ഒരുമയുണ്ടെൻകിൽ ഉലക്കമേലും കിടക്കാം.

  • @ratheeshvr8794
    @ratheeshvr87943 жыл бұрын

    സ്വാമിജിയെ എതിര്‍ക്കുന്നവർക്ക് ചില അജണ്ട ഉണ്ട് അത് നമ്മൾ സൂക്ഷ്മമായി പരിശോധിച്ചാല്‍ മനസ്സിലാകും, പ്രണാമം സ്വാമിജി 🙏🙏🙏

  • @ranjiththalikkal4021
    @ranjiththalikkal40213 жыл бұрын

    സ്വാമിജി നമസ്തേ, തെറ്റിദ്ധാരണ മാറ്റികൊടുത്ത തിൽ വളരെ സന്തോഷം തോന്നുന്നു, കാരണം ഹിന്ദുക്കൾ ഐക്യപ്പെടുന്ന സമയം ആണല്ലോ, ചെറിയ തെറ്റിദ്ധാരണ കൊണ്ട് ഐക്യത്തിൽ വിള്ളൽ ഉണ്ടാവാൻ പാടില്ലലോ.

  • @sreekumargnair4984
    @sreekumargnair49843 жыл бұрын

    പൂജനീയ സ്വാമിജീ, തെറ്റുകൾ മനുഷ്യസഹജം, അതുതിരുത്തുവാൻ ശ്രമിച്ചതിനു ഒരുകോടിപ്രണാമം, അസാധ്യമായ വിവരണം, നമസ്കാരം.

  • @uniqueurl
    @uniqueurl3 жыл бұрын

    ഹിന്ദുക്കളെ പതിനായിരം ജാതികളായി തിരിക്കുക എന്നത് രാഷ്ട്രീയക്കാരുടെ അജണ്ട ആണ്. എന്നാലേ അവരുടെ തട്ടിപ്പ് നടക്കു

  • @sugathanpg5757
    @sugathanpg57573 жыл бұрын

    സത്യസന്ധമായ അങ്ങയുടെ വിവരണം കേട്ടു. വളരെ സന്തോഷം തോന്നി. അങ്ങേയ്ക്ക് എന്റെ വിനീതമായ നമസ്കാരം.

  • @sanathlalnair7989
    @sanathlalnair79893 жыл бұрын

    നമസ്തെ സ്വാമിജി 🙏

  • @sajipadmanabhanpadmanabhan4280
    @sajipadmanabhanpadmanabhan42803 жыл бұрын

    സാധാരണ ജനങ്ങൾക്ക് മനസ്സിലാകുന്ന രീതിയിൽ വിവരിച്ചു തന്നതിന് അങ്ങേക്ക് പ്രണാമം. എന്നാലും അങേക്കൊണ്ട് മാപ്പു പറയിപ്പിച്ച ജാതി മേൽക്കോയ്മ ഇന്നും നിലനിൽക്കുന്നു, ഇനിയും ഒരുമിച്ചു നിന്നാൽ ഹിന്ദുക്കൾ വലിയ ശക്തിയാണ്, പക്ഷേ കേരള ഹിന്ദുക്കൾ ഒരുമിക്കാൻ ബുദ്ധിമുട്ടാണ്, നടന്നാൽ ഭാഗൃം.

  • @rajendrantk731

    @rajendrantk731

    3 жыл бұрын

    സ്വാമി നമസ്കാരം 🙏🙏🙏👌

  • @sobhanapavithran352
    @sobhanapavithran3523 жыл бұрын

    സംഘടനകൊണ്ട് ശക്തരാകുവിൻ........ എന്ന് ആഹ്വാനം ചെയ്ത ഗുരു ഇത്തരത്തിൽ ഒരു പ്രോത്സാഹനം ചെയ്തില്ലെങ്കിലേ അതിശയിക്കാനുള്ളു.ഇനി വേണ്ടത് ഈ സംഘടനകൾ എല്ലാം ഒത്തു ചേർന്ന് നാടിന്റെ നന്മക്കു വേണ്ടിയും ലോകത്തിന്റെ നിലനില്പിനു വേണ്ടിയും പ്രവർത്തനിക്കുക എന്നതാണ്.

  • @ambikadevi532
    @ambikadevi5323 жыл бұрын

    നായരും ഈഴവനും അല്ല ഗുരുദേവൻ.ജാതിഭേദമാററു പോയ ബ്രഹ്മനിഷ്ഠൻ. ആണ്.നായർ ഒരിക്കലും ഗുരുദേവനെ ഇകഴ്ത്താൻ പാടില്ല.

  • @chitharanjenkg7706

    @chitharanjenkg7706

    3 жыл бұрын

    ഇന്ന് ഗുരുദേവനെ നിന്ദിയ്ക്കുന്നത് പ്രത്യക്ഷമായും പരോക്ഷമായും ആരാണെന്നോർത്താൽ ഇതേ ഗുരുദേവനിന്നും സഹാനുഭൂതികൊണ്ട് വീണ്ടും കണ്ണീർ പൊഴിച്ചേക്കാം. ഗുരുവേ പ്രണാമം.🙏🙏🙏.

  • @aswn396
    @aswn3963 жыл бұрын

    When learned more about Sreenarayana guru ,respect changed to adoration "ശ്രീനാരായണ ഗുരുദേവനാണോ ദീപം കൊളുത്തി NSS ഉത്‌ഘാടനം ചെയ്തത്?" that shouldve been the way and it should be cherished

  • @sreekantannairkg7863
    @sreekantannairkg786311 ай бұрын

    എന്റെ മനസ്സിൽ ഉണ്ടായിരുന്ന സംശയം മാറി... പ്രണാമം സ്വാമിജി..👍

  • @sugandhivasu4303
    @sugandhivasu4303 Жыл бұрын

    വളരെയധികംഅജ്ഞത അകറ്റുന്ന പ്രഭാഷണം . വളരെ നന്ദിയുണ്ട് സ്വാമി

  • @prasadraghavan5286
    @prasadraghavan52863 жыл бұрын

    സ്വാമിയുടെ മുൻ പ്രഭാഷണം ഞാനും കേട്ടിരുന്നു. അപ്പോൾ തന്നെ അതിന്റെ പ്രത്യാഘാതം മനസ്സിൽ കണ്ടിരുന്നു. കാരണം ഇന്നും nss ലെ നല്ലൊരു വിഭാഗം അംഗങ്ങളും ജാതി വ്യവസ്ഥ മുറുകെ പിടിക്കുന്നവരാണ്.ആ വിഭാഗം എപ്പോഴും താഴെയുള്ള വിഭാഗത്തിൽ പെട്ടവരെ അസഹിഷ്ണുതയോമാത്രമേ നോക്കി കണ്ടിട്ടുള്ളൂ.മറ്റുള്ളവരുടെ സാമൂഹിക സാംസ്‌കാരിക സാമ്പത്തിക ഉയർച്ചയിൽ അവർക്ക് വിഷമം ഉണ്ട്. ആ ഒരു വിഭാഗത്തിന്റെ ഈ വിഷമം നിലനിൽക്കുന്ന കാലംവരെ ഹിന്ദു ഏകീകരണം സ്വപ്‌നം മാത്രം. ശ്രീ ഗുരു ദേവൻ എൻ എസ് എസ് സംഘടന ദീപംകൊളുത്തി ഉത്ഘാടനം ചെയ്തു എന്നുപറഞ്ഞാൽ അവർക്ക് നാണക്കേട് അല്ലേ സ്വാമീ. അത് സ്വാമികൾ മുൻകൂട്ടി കാണേണ്ടതായിരുന്നു.ഏതായാലും തടികേടായില്ലല്ലോ.എന്തായാലും Sndp അതിൽ ഹാലിളകി നടക്കില്ല. അവർക്ക് അറിയാം ഗുരുവിനെ ഈ വിഭാഗം ആളുകൾ കാണുന്നത് എങ്ങനെ എന്ന്. ചട്ടമ്പിസ്വാമികളുടെ ശിഷ്യൻ ആയിരുന്നു ഗുരുഎന്ന് ഈ സമുദായത്തിലെ ഒരു അംഗം നേരിട്ട് പറഞ്ഞിരുന്നു. ആ അറിവ് എവിടുന്നു കിട്ടി എന്നകാര്യം പറയേണ്ട കാര്യം ഇല്ലല്ലോ. അഥവാ ഹിന്ദു ഐക്യം പ്രാവർത്തികമായാലും ഇവർ ആപ്പ് വെക്കുംഉറപ്പ്. ഏതായാലും ഗുരുവും മഹാത്മാ അയ്യങ്കാളിയും തമ്മിലുള്ള സ്നേഹത്തിലും ജാതിവ്യവസ്ഥക്ക് എതിരേ ഉണ്ടായിരുന്ന പ്രവർത്തനത്തിലും ശ്രീ നാരായീയർ നന്ദിയോടെ സ്മരിക്കുന്നു.ഏതായാലും മന്ദത്ത് പത്മനാഭൻനായർ ശിവഗിരിയിൽ ഗുരുവിനെ സന്ദർശിച്ചത് അവരെ അവഹേളിക്കുകയായിരുന്നു. ഇന്നായിന്നു എങ്കിൽ പണികിട്ടിയേനേ. ഈ കമന്റ് ആർക്കെങ്കിലും വിഷമം ഉണ്ടാക്കി എങ്കിൽ ഖേദവും അറിയിച്ചു കൊള്ളുന്നു.

  • @sheelams7339

    @sheelams7339

    3 жыл бұрын

    ഇതിൽ നിന്നും മനസ്സിലായത് താങ്കളുടെ മനസ്സിലും അസഹിഷ്ണുത ഉണ്ടെന്നാണല്ലോ.ഇതു തന്നെയാണ് പ്രശ്നം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഈ ഈഗോ നിലനിൽക്കുന്നിടത്തോളം കാലം ഐക്യം എങ്ങനെ ഉണ്ടാകും.

  • @rekhachandran462

    @rekhachandran462

    3 жыл бұрын

    രണ്ടു ജാതി ക്കരും ഈഗോ വന്നവഴി രാഷ്ട്രീയം. അതേ യുഡിഎഫ് ആയ്‌ലും LDF ആയാലും

  • @grajagopalannair7700
    @grajagopalannair7700 Жыл бұрын

    ജാതീയതയും വിഭാഗീയതയുമല്ല, ഹൈന്ദവ ഏകീകരണമാണ് കാലഘട്ടത്തിന്റെ ആവശ്യം. നമ്മുടെ രാജ്യത്തിന്റെ സംസ്‌കൃതിയുടെ നിലനിൽപ്പിനും ഇത് അത്യന്താപേക്ഷികമാണ്. നമുക്ക്‌ മുന്നേ നടന്നുപോയ മഹാരഥന്മാർ വിഭാവനം ചെയ്തതും അതുതന്നെയാണ്. ഇതിനോട് പുറംതിരിഞ്ഞു നിൽക്കുന്നവർക്ക് കാലം മാപ്പുനല്കുകയില്ല. സ്വാമിജിയുടെ വിജ്ഞാനപ്രദമായ ഈ വിവരണം എല്ലാവർക്കും ഒരു മാർഗ്ഗദീപമാകട്ടെ...🙏

  • @vinoder3944
    @vinoder39443 жыл бұрын

    പ്രണാമം സ്വാമിജി 🙏🙏🙏

  • @anithasahu1964
    @anithasahu196411 ай бұрын

    ആത്മപ്രണാമം സ്വാമിജി എല്ലാപ്രഭാഷണങ്ങളും വളരെ ശ്രദ്ധയോടെ കേട്ട് മനസ്സിലാക്കുന്നു. 🙏🙏🙏

  • @sahadevakurup8132
    @sahadevakurup81323 жыл бұрын

    നമസ്തേ സ്വാമിജി

  • @sreelal73
    @sreelal733 жыл бұрын

    ശ്രീനാരായണ ഗുരു SNDP രൂപീകരിച്ചത് സ്വാമി വിവേകാനന്ദൻ ഡോ. പലപ്പുവിനു ഒരു ആത്മീയ ആചര്യനെ കണ്ടെത്തി ആ ആചര്യനിലൂടെ സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കുവാൻ വേണ്ടത് ചെയ്യുക എന്ന ഉപദേശത്തിലൂടെ ആയിരുന്നു. അങ്ങനെ അരുവിപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിച്ച മഹാ ഗുരുവിന്റെ നേതൃത്വം SNDP രൂപീകരണം സാധ്യമാക്കി. പിന്നീട് ഇതിനെ പിന്തുടർന്ന് ആണ് യോഗക്ഷേമ സഭയും, NSS, പിഎംസ് ഒക്കെ രൂപീകരിക്ക പെട്ടത്. ശ്രീനാരായണ ഗുരുവിന്റെ സമകാലികർ ചട്ടമ്പി സ്വാമികൾ, മനത്ത് പത്മനാഭൻ, കുമാരനാശാൻ ഒക്കെ ആയിരുന്നു. പക്ഷെ മന്നം ഒഴിച്ച് മറ്റുള്ളവർ എല്ലാം തന്നെ 1930 മാണ്ടോടെ ഇഹലോകവാസം വെടിഞ്ഞിരുന്നു. പിന്നീടും, സ്വാതന്ത്ര്യനന്തരവും 1970 വരെ മന്നം ജീവിച്ചിരുന്നു പുതിയ ഭാരത ഭരണ സാമൂഹിക വിഷയങ്ങളിൽ ഇടപെടൽ നടത്തി. അതിൽ SNDP യും കൊണ്ഗ്രെസ്സ് നേതാവും ആയ R ശങ്കർ കൂട്ടായിയുള്ള പ്രവർത്തനം നടന്നു ഇടക്ക് ആ ബന്ധം രാഷ്ട്രീയ ഭരണ അധികാര കാരണങ്ങൾ മൂലം ഭിന്നിക്കുവാനും ഇടയായി ഏതായാലും ശ്രീനാരായണ ഗുരുവിന്റെ ഏതാണ്ട് 68 ഓളമുള്ള സാഹിത്യകൃതികൾ പഠിക്കുന്നവർക്ക് ആ മഹാത്മാവ് കേവലം ഒരു നവോത്ഥാന നായകൻ എന്നതിനേക്കാൾ മഹാകവികളെക്കാൾ ദൈവിക ഭാവത്തോടെ വിരാജിച്ച ഒരു മഹാത്മാവ് കൂടി ആയിരുന്നു എന്ന് മനസ്സിലാക്കുവാൻ ഒരു പ്രയാസവും ഇല്ല അത് ആക്കാലത്തു സാഹിത്യ കാവ്യ ആസ്വാദകർ ആയിരുന്ന തിരുവിതാംകൂർ രാജാവിനെയും, ഉള്ളൂർ,കുമാരനാശാൻ ഉൾപ്പാടെയുള്ള മഹാകവികളെ മഹാഗുരുവിന്റെ ഭക്തർ ആക്കിയിരിന്നു എന്നത് ആണ് സത്യം. അത് പൊതു മണ്ഡലത്തിൽ മഹാഗുരുവിനെ ഒരു ദൈവിക പരിവേഷം നൽകി ആരാധിക്കുവാൻ കാരണം ആയിട്ടുണ്ട്. മഹാഗുരുവിന്റ നിശബ്ദവും വിപ്ലവാത്മകവും ആയ പ്രവർത്തശൈലി, മലയാളം, തമിഴ്, സംസ്‌കൃതം, വേദ ഭാഷകളിലെ അപാര അറിവ്, കാവ്യ രചന പാടവം, ആസ്വാധനം, എല്ലാം കൂടി ഒരു മനുഷ്യനിൽ ഒത്തു ചേരുക എന്നത് അസാധ്യം ആണ്. അത് കൊണ്ട് തന്നെ ആരാലും ഒരിക്കലും ചോദ്യം ചെയ്യപ്പെടുവാൻ പറ്റാത്ത ശക്തി ആയി മഹാഗുരു മറ്റുള്ളവരെക്കാൾ അംഗീകരിക്കപ്പെട്ടു. ആത്മോപദേശ ശതകം, കാളീനാടകം, ജനനീ നവരത്ന മഞ്ജരി, ദർശനമാല, അനുകമ്പദശകം etc.തുടങ്ങിയ കൃതികൾ ആസ്വാധകരെ ദൈവിക ആനന്ദത്തിൽ എത്തിക്കുവാൻ പര്യാപ്തമാണ്. NB :- SNDP യിലെ ആദ്യ കാല മെമ്പർഷിപ് മന്നത്ത് പത്മനാഭന് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. അത് കൂടി സ്വാമി വ്യക്തത വരുത്തി രണ്ട് സംഘടനകളും പൊതുനന്മക്ക് വേണ്ടി പ്രവർത്തിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു

  • @sureshbOm
    @sureshbOm3 жыл бұрын

    Accepting his own mistake shows a person's greatness

  • @lakshmiu7052
    @lakshmiu70523 жыл бұрын

    ജാതി പിശാചിനെ ഇല്ലാതാക്കാൻ എല്ലാ ആചാര്യൻ മാരും ശ്രമിച്ചു. എന്നാൽ ആ ജാതി പിശാചുക്കൾ ഇന്ന് തിരിച്ചു വന്നുകൊണ്ടിരിക്കുന്നു.

  • @ambikadevi532

    @ambikadevi532

    3 жыл бұрын

    ജാതിയും മതവും ഒക്കെ എന്ന മുണ്ടാകും. അത് തീരെ വെടിയുന്നത് അതിലും വലിയ വിന. ജാതിയും മതവും ഇല്ലെങ്കിലും വിദേശങ്ങളിലും ഭിന്നിപ്പ് ഇല്ലേ? കറമ്പൻ, വെളുമ്പൻ ഇങ്ങനെ അമേരിക്കയിലുമുണ്ടു്. ജാതിയും മതത്തിലും നമ്മൾ നിന്നാലും ആത്മാവിനെ അറിയാനുള്ള ബ്രഹ്മവിദ്യയാണ് ഗുരുദേവനിൽ നിന്ന് ഈഴവരും നായരും അറിയേണ്ടത്.

  • @omanakuttankuttan1074

    @omanakuttankuttan1074

    3 жыл бұрын

    @@ambikadevi532 ജാതി പൂർണമായി ഉപേക്ഷിക്കാതെ ആത്‌മാവിനെയും ഈശ്വരനെയും അറിയാൻ സാദ്യമല്ല അതുകൊണ്ടാണ് സന്ന്യാസിമാർക്ക് ജാതി ഇല്ലാത്തത് മതം നല്ലതാണ് മനുഷ്യൻ നന്നായി ജീവിക്കാൻ സഹായിക്കും ജാതി ഒരു വ്യതിയാണ്

  • @witnesslee7365

    @witnesslee7365

    3 жыл бұрын

    @@ambikadevi532 ജാതി വ്യത്യാസം അവസാനിപ്പിക്കാതെ ഹിന്ദു ഒരിക്കലും രക്ഷപ്പെടില്ല... ഹിന്ദുവിനെ ഇത്രമേൽ നശിപ്പിച്ചത് ചാതുർവർണ്യമാണ്...

  • @omanakuttankuttan1074

    @omanakuttankuttan1074

    3 жыл бұрын

    @@ambikadevi532 നായരും ഈഴവവനും കളിക്കാതെ ആത്മാവിനെയും പരമാത്മാവിനെയും അറിയാൻ ശ്രമിക്കു

  • @nithinmohan7813

    @nithinmohan7813

    3 жыл бұрын

    പേര് പറഞ്ഞാൽ തന്നെ ജാതി അറിയണം എന്നാണ് ഇന്നത്തെ കാഴ്ചപ്പാട് 🤔

  • @kumarks1562
    @kumarks15623 жыл бұрын

    Hari om swamiji, pranamam. If GURUDEVAN light the BHADRADEEPAM for NSS that's Gurudevan's gretnes. Gurudevan is above all caste& creed.

  • @valsalabhattatiripad8932
    @valsalabhattatiripad893211 ай бұрын

    പ്രണാമം സ്വാമി ജി.

  • @dineshdp5806
    @dineshdp5806 Жыл бұрын

    ശ്രീനാരായണഗുരുദേവൻ ആണ് ചെയ്തത് എങ്കിൽ ഞാൻ അതിൽ അഭിമാനിക്കുന്നു ഗുരു എന്താണെന്ന് അറിയണമെങ്കിൽ ഈ ജന്മം മതിയാവില്ല

  • @sathinair2743
    @sathinair27433 жыл бұрын

    പ്രണാമം സ്വാമിജി 🙏🙏🙏🙏

  • @krishnanv2203
    @krishnanv22033 жыл бұрын

    Namaskaram Swamiji, very good explanation.

  • @saideepak7682
    @saideepak76823 жыл бұрын

    VERY VERY CLEAR SWAMIJI

  • @kbmnair2182
    @kbmnair21823 жыл бұрын

    Prananam Swamiji . So good to learn that Gurudevan had done the lighting of the lamp for formulating the NSS. Painstaking efforts. 🙏

  • @rheshikeshtk8338
    @rheshikeshtk83383 жыл бұрын

    Namaste Gurudeva 🙏

  • @madhuvadama5276
    @madhuvadama52762 жыл бұрын

    നമസ്തേ സ്വാമിജി 🙏🙏🙏

  • @mrchandrasekharanpillai
    @mrchandrasekharanpillai3 жыл бұрын

    According to the information received by me the statement of Swami ji is true to my knowledge. In addition to that the Kesari implemented "samuhika sadya" in NSS during stiff protest among the members of organisation.This was done due to the inspiration from Shri Narayana guru and Sri Ayya ji and others.

  • @lightoflifebydarshan1699
    @lightoflifebydarshan16993 жыл бұрын

    *🔱🔥ഒരു യഥാര്‍ത്ഥ ഗുരു യഥാര്‍ത്ഥ വഴി കാട്ടിയാണ്🔥🔱* സാധനകൊണ്ടുമാത്രം ഞാനെന്ന ഭാവം നഷ്ടപ്പെടുത്തുവാന്‍ പ്രയാസമാണ്. അഹംഭാവം നീങ്ങണമെങ്കില്‍ ഉത്തമനായ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം. ഗുരുവിന്റെ മുന്നില്‍ തലകുനിക്കുമ്പോള്‍ നമ്മള്‍ ആ വ്യക്തിയെയല്ല, ആ വ്യക്തിയിലെ ആദര്‍ശത്തെയാണു കാണുന്നത്. ആ ആദര്‍ശത്തെയാണു നമിക്കുന്നത്. നമുക്കും ആ തലത്തിലെത്തുന്നതിനു വേണ്ടിയാണത്. വിനയത്തിലൂടെയേ ഉന്നതി ഉണ്ടാവുകയുള്ളൂ. വിത്തില്‍ വൃക്ഷമുണ്ട്. പക്ഷേ, അതും പറഞ്ഞു പത്തായത്തില്‍ കിടന്നാല്‍ എലിക്കാഹാരമാകും. അതു മണ്ണിന്റെ മുന്നില്‍ തല കുനിക്കുന്നതിലൂടെ അതിന്റെ സ്വരൂപം വെളിയില്‍ വരുന്നു. കുടയുടെ ബട്ടണ്‍ താഴ്ത്തിക്കൊടുക്കുമ്പോള്‍ അതു നിവരുന്നു. മറ്റുള്ളവരെ വെയിലില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കാന്‍ കഴിയുന്നു. മാതാപിതാക്കളെയും അദ്ധ്യാപകരെയും മുതിര്‍ന്നവരെയും അനുസരിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ നമ്മള്‍ വളരുകയായിരുന്നു. അറിവു നേടുകയായിരുന്നു. നല്ല ഗുണങ്ങളും സ്വഭാവങ്ങളും വളര്‍ത്തുകയായിരുന്നു. അതു പോലെ ഗുരുവിന്റെ മുന്നിലെ ശിഷ്യന്റെ അനുസരണമൂലം അവന്‍ വിശാലതയിലേക്കു ഉയരുകയാണു ചെയ്യുന്നത്. നാളെ രാജാധിരാജനാകുന്നതിനു വേണ്ടിയാണത്. മാവിനു വേലി കെട്ടി, വെള്ളവും വളവും നല്കി വളര്‍ത്തുന്നതു മാങ്ങയ്ക്കുവേണ്ടിയാണ്. ഗുരുവിനെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതു് ആ തത്ത്വത്തിലെത്തുന്നതിനുവേണ്ടിയാണ്. ത്യാഗത്തിന്റെ മൂര്‍ത്തരൂപമാണു ഗുരു. സത്യം, ധര്‍മ്മം, ത്യാഗം, പ്രേമം ഇവയൊക്കെ എന്തെന്നു നമുക്കറിയാന്‍ കഴിയുന്നതു ഗുരുക്കന്മാര്‍ അതില്‍ ജീവിക്കുന്നതുകൊണ്ടാണ്. അവയുടെ ജീവന്‍ ഗുരുവാണ്. അവരെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലൂടെ നമ്മിലും ആ ഗുണങ്ങള്‍ വളരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ ബെല്‍റ്റിടാന്‍ പറയും. അതവരുടെ വലുപ്പം കാട്ടുവാനല്ല, നമ്മുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണ്. അതുപോലെ യമനിയമങ്ങളും മറ്റു ചിട്ടകളും പാലിക്കുവാന്‍ ഗുരു ശിഷ്യനെ ഉപദേശിക്കുന്നത്, ശിഷ്യന്റെ ഉയര്‍ച്ചയ്ക്കു വേണ്ടിയാണു്. ശിഷ്യനു സംഭവിക്കാവുന്ന അപകടങ്ങളില്‍നിന്നും അവനെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയാണ്. ഞാനെന്ന ഭാവത്തിലൂടെയുള്ള ശിഷ്യന്റെ കുതിപ്പു്, അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്നു ഗുരുവിനറിയാം. ട്രാഫിക്ക്‌ പോലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടി കൈകള്‍ കാണിക്കുമ്പോള്‍ നമ്മള്‍ അനുസരിക്കുന്നില്ലേ? അതുമൂലം എത്രയോ അപകടങ്ങള്‍ ഒഴിവായിക്കിട്ടുന്നു. ഞാനെന്നും എന്റെതെന്നും ഉള്ള ഭാവംവച്ചു നമ്മള്‍ സ്വയം നശിക്കാന്‍ പോകുന്ന സാഹചര്യങ്ങളില്‍ സദ്ഗുരു നമ്മളെ രക്ഷിക്കുന്നു. ഭാവിയില്‍ ആ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ തക്കവണ്ണം പരിശീലനം നല്കുന്നു. അവരുടെ സാമീപ്യംതന്നെ നമുക്കു ശക്തി പകരുന്നു. ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല. ശിഷ്യന്റെ സുരക്ഷിതത്വം അതുമാത്രമാണവരുടെ ലക്ഷ്യം. യഥാര്‍ത്ഥ വഴി കാട്ടിയാണു ഗുരു. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായി കാണില്ല. ശിഷ്യനോടു നിറഞ്ഞ സ്നേഹം മാത്രമാണവര്‍ക്കുള്ളത്. സ്വയം പരാജയപ്പെട്ടാലും ശിഷ്യന്‍ വിജയിക്കുന്നതു കാണുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ➖➖➖➖➖➖➖

  • @rajinandhakumar7223
    @rajinandhakumar72233 жыл бұрын

    Very good information.

  • @sureshbOm
    @sureshbOm3 жыл бұрын

    Great information not known to many

  • @sindhuckunjumonsindhuckunj235
    @sindhuckunjumonsindhuckunj2353 жыл бұрын

    Ellavarum onnavanam

  • @ambikakumari530
    @ambikakumari5303 жыл бұрын

    Very very informative Swamiji.

  • @user-ru6kd7gz5e
    @user-ru6kd7gz5e3 жыл бұрын

    നമസ്തേ..🙏🙏🙏

  • @sandeepkerala2934
    @sandeepkerala29343 жыл бұрын

    Namaskaram Swamiji. Very good explanations

  • @omanam3799
    @omanam37993 жыл бұрын

    Thank-you so much for this valuable video. Both NSS and SNDP should have good leaders who can guide & unite them with all other Hindus too as one.

  • @user-bz2jo3fq9h
    @user-bz2jo3fq9h3 жыл бұрын

    എന്താ ശ്രീ നാരായണ ഗുരു വിള ക്ക് കത്തിച്ചാൽ കുഴപ്പം.നല്ലതാ.ഐക്യം നിലനിർത്തുക

  • @sajithasatyan3090
    @sajithasatyan30903 жыл бұрын

    Namaste swamiji

  • @bkvijaykumar7015
    @bkvijaykumar7015 Жыл бұрын

    Good.advice.both NSSAndSNDP. Omnama

  • @shijususeelan3603
    @shijususeelan36033 жыл бұрын

    പറ്റുമെങ്കിൽ ഒന്നിക്കു അല്ലെങ്കിൽ നശിക്കു.

  • @vinodkumarpadmanabha8034
    @vinodkumarpadmanabha80343 жыл бұрын

    ചിദാനന്ദപുരി സ്വാമിജിയുടെ പൂർവാശ്രമത്തിലെ പേര് എന്തുമായാലും അതേയാളല്ലെന്നാരെങ്കിലും പറയുമോ? ഗുരുദേവൻ ദീപം കൊളുത്തിയാരംഭിച്ച പ്രസ്ഥാനം അധികം താമസിയാതെ ശരിയായ പേരിലും ദിശയിലുമെത്തിയത് ദേവൻ്റെ അനുഗ്രഹത്താലാണെന്നു കാണാം. പല പേരുകളിലാണെങ്കിലും എല്ലാവരും സംഘടിച്ചു ഇടതുവലതു വിദേശീയരെ തച്ചുടച്ചു തൂത്തെറിയാൻ തയ്യാറാവേണ്ട സമയം ഇപ്പോഴല്ലെങ്കിൽ കുഞ്ഞുങ്ങൾ തന്നെയുണ്ടാവില്ലെന്നു മനസ്സിലാക്കുന്നതു നല്ലത്. ഭാരതീയതയെ ഗാഢമായി പ്രേമിക്കുന്നവർ ഉണരുക, ഓം

  • @tkdivakaran1541

    @tkdivakaran1541

    3 жыл бұрын

    ഗുരു പരമ്പര നാം ഹിന്ദു സംസ്കാരത്തിന്റെ സ്വത്തായി പരിഗണിക്കുമ്പോൾ തൈക്കാട്ട യ്യാവു സ്വാമികളിൽ നിന്നും ഗുരുദേവ നൊപ്പം അവതീർണരായിട്ടുള്ള യോഗീശ്വരൻ മാരാരും ജാതിയെ ഉയർത്തിക്കാണിക്കുന്നില്ല സ്വാമി ചിദാനന്ദ നല്ല ഉദ്ദേശത്തോടെ അരുളിയ മഹാസന്ദേശം ഹൈന്ദവ ഐക്യത്തിനു ഗുണം ചെയ്യും അങ്ങേക്കു നമോവാകം

  • @chitharanjenkg7706

    @chitharanjenkg7706

    3 жыл бұрын

    കാട്ടാളനെയാണോ രാമായണരചയിതാവായ വാത്മീകിയെ ആണോ ആദരിയ്ക്കുക.ശരീരമൊന്നാണെങ്കിലും.(സന്യാസം ഈ അന്തരം അറിഞ്ഞിടത്തോളം ഉള്ളതാണ്,തെറ്റെങ്കിൽ മാപ്പാക്കണം) 🙏🙏🙏.

  • @satheesansivanandan1649
    @satheesansivanandan16493 жыл бұрын

    Praname swami jie .

  • @jayaramsanjeevani9106
    @jayaramsanjeevani91063 жыл бұрын

    മഹാനായ മന്നത്ത് പദ്മനാഭൻ സ്വയം നായർ സ്ഥാനം ഉപയോഗിയ്ക്കാതിരുന്നത് തന്നെ ഭാവിയിലെ ഹിന്ദു ഐക്യത്തെ മുൻനിർത്തിയാണ്. ഒരിയ്ക്കലും ഒരു നായരും ഏതൊരു ഹിന്ദുവിനും ഒരുകാരണവശാലും അഭിമാനക്ഷതമായിക്കൂടാ. തിരിച്ചും ഒരു ഹിന്ദുവും നായർസമുദായത്തിന് ഭാവിയിൽ ഒരു തരത്തിലും മാർഗ്ഗതടസ്സമായിക്കൂടാ എന്നും ഭാരത കേസരിയ്ക്ക് നിർബന്ധമുണ്ടായിരുന്നു.. അവനവന്റെ സമുദായം സംഘടിതമായി ശക്തമാക്കി വെറും നായരീഴവ സഖ്യമല്ല മറിച്ച് സമസ്‌ത ഹൈന്ദവ ഏകീകരണമാണ് മഹാത്മാവായ മന്നവും ഈശ്വര തുല്യനായ ഗുരുദേവനും വിഭാവനം ചെയ്തിരുന്നത്. പക്ഷേ ഹിന്ദു ഐക്യപ്പെട്ടാലുള്ള ഈ വൻ മുന്നേറ്റം ഭയപ്പെട്ടത് മതപരമായി രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്ന അന്ന് മത്സരിച്ച് ശക്തിപ്രാപിച്ചുകൊണ്ടിരുന്ന വിദേശ മതങ്ങളായ ഇസ്ലാം ക്രിസ്ത്യൻ സഭകളായിരുന്നു.തുടക്കത്തിൽ ഇടതുപക്ഷ പ്രസ്ഥാനങ്ങളും പിന്നീട് കോൺഗ്രസ്സും ഈ ഹൈന്ദവ ഐക്യത്തെ ഭയപ്പെട്ട് ശിഥിലീകരണ പ്രക്രിയ വിദേശമതങ്ങളോടൊപ്പം വളരെ ആസൂത്രിതമായി ഉപയോഗോച്ചതിന്റെ ഫലമാണ് ഇതുവരെ ഉണ്ടായിരുന്ന ഹൈന്ദവ അധഃപതനത്തിന്റെയും അനൈക്യത്തിന്റെ ചരിത്രം.

  • @raghunathankolathur3191
    @raghunathankolathur31913 жыл бұрын

    പ്രണാമം....

  • @saralasajeevkumar867
    @saralasajeevkumar867 Жыл бұрын

    Pranamam Swamiji,

  • @hamsagayathrichannel8981
    @hamsagayathrichannel89813 жыл бұрын

    സ്വാമിജി പറഞ്ഞത് ശരിയാണ്....nss ennu പേര് പിന്നീട് നൽകി എന്നല്ലേ ഉള്ളു.... കോട്ടയത്തുള്ള ആ മീറ്റിംഗ്ക് അന്ന് എല്ലാം ആരംഭിച്ചത്.... അങ്ങയുടെ ആദ്യ പ്രഭാഷണം തെറ്റല്ല........ കൂടുതൽ തെളിവുകൾ കിട്ടുമോ എന്ന് നോക്കട്ടെ..... വാട്സ്ആപ്പ് ചെയ്തു തരാം..... നമസ്തേ Adv. Dipu sadanandan

  • @raveendranpk8658
    @raveendranpk8658 Жыл бұрын

    ഉദ്ഘാടനം ചെയ്തത് ഗുരുദേവൻ - സംഘടന പുതിയ പേര് സ്വീകരിച്ചു - ലക്ഷ്യത്തിൽ വ്യതിയാനം വരുത്തിയിട്ടില്ലല്ലൊ എന്നും ചിന്തിയ്ക്കാമല്ലൊ.

  • @saraswatishaji8819
    @saraswatishaji88193 жыл бұрын

    🙏🙏🙏🙏🕉🌹

  • @sreekumarm5862
    @sreekumarm58623 жыл бұрын

    🙏🙏🙏

  • @jayeshshankar
    @jayeshshankar3 жыл бұрын

    🙏

  • @madhusudhananmadhu9493
    @madhusudhananmadhu94932 жыл бұрын

    🙏🏻🙏🏻

  • @rajankrishnan6205
    @rajankrishnan62053 жыл бұрын

    🙏🙏🙏🙏🙏

  • @ravinair1736
    @ravinair17363 жыл бұрын

    എല്ലാം പല പലരുടെയും കൂട്ടായിമയിൽ നിന്നാണ് എന്ന് ആ രും മറക്കരുതു

  • @ravinair1736
    @ravinair17363 жыл бұрын

    മതം ഏട്ടതായാലും ഹിന്ദുക്കൾ ഏകികരിയ്ക്കെ പെടണം

  • @sreekumarkidangil9189
    @sreekumarkidangil9189Ай бұрын

    🙏🏻🙏🏻🙏🏻

  • @PRADEEPKUMAR-uc1gu
    @PRADEEPKUMAR-uc1gu3 жыл бұрын

    🙏🙏🙏🙏

  • @makothakr9107
    @makothakr91073 жыл бұрын

    🙏🙏🙏🙏🙏🙏

  • @asokanpalayullaparambth9094
    @asokanpalayullaparambth90943 жыл бұрын

    ,🌷

  • @drjayan8825
    @drjayan88253 жыл бұрын

    🙏🙏🙏🙏💚💛🧡💜💙🧡👍

  • @rajeshshaji7666
    @rajeshshaji76663 жыл бұрын

    The great mannath Padmanbahan.said that"' we are not nairs,nadars,pulayas,ezhavas, only Sreenarayaneer, mean s humanist.Mannath padamanabhan was member of Gurudeva.movemnt till 1914 by great historian by jose.so we want not debate but truth earning

  • @ambikadevi532

    @ambikadevi532

    3 жыл бұрын

    Correct

  • @VenuGopal-wu6uv
    @VenuGopal-wu6uv3 жыл бұрын

    As an organization NSS started registering their karayogams at Thatta Bhagavati Temple situated in Pathanamthitta district,taluk Adoor.karayogam no.1,and 2 are still their.so please do some more research in this matter.

  • @harichandanamharekrishna2179
    @harichandanamharekrishna21793 жыл бұрын

    സ്വമിജി ക്ഷമിക്കുക. പരസ്പരം തമ്മിലടിക്കുന്ന ഹിന്ദുവിന് ഒരു വിഷയവും കൂടികിട്ടി. പിണറായിയും ഉമ്മൻ‌ചാണ്ടിയും പോലും കെട്ടിപിടിക്കുന്നു

  • @RadhaKrishnan-gl5po
    @RadhaKrishnan-gl5po3 жыл бұрын

    Oru jaathi oru matham only, please remember

  • @devasikhamanir458
    @devasikhamanir4583 жыл бұрын

    Mahanmar kaanichu koduthu ini nammalum onnanennu manassilakki orimichu nilkanam

  • @prejithvinayakp
    @prejithvinayakp3 жыл бұрын

    What is the real problem behind it?

  • @padminiachuthan7073

    @padminiachuthan7073

    3 жыл бұрын

    ഹിന്ദുക്കൾ ഒന്നിക്കരുത് അത് തന്നെ. മുട്ടനാടിന്റെ ചോര കുടിക്കാൻ കാത്തുനിൽക്കുന്ന കുറുക്കന്റെ കുത്തിത്തിരിപ്പ്

  • @duragaprasadnv2528
    @duragaprasadnv25283 жыл бұрын

    New mode of delineation

  • @prasadacharya7604
    @prasadacharya76043 жыл бұрын

    ചരിത്രം പറഞ്ഞു തന്നതിനു നമസ്ക്കാരം - ഏതോ നാരായണൻ നമ്പൂതിരിയാണ് ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു എന്നായിരുന്നു എൻ്റെ അറിവു് -

  • @ambikadevi532
    @ambikadevi5323 жыл бұрын

    ശക്തസംഘടന

  • @kbkrishnakumar6028
    @kbkrishnakumar60283 жыл бұрын

    ഗ്രന്ഥരചന നടത്തുമ്പോൾ ചിലർ സ്വന്തം പേര് മറച്ച് മറ്റൊരു പേര് സ്വീകരിക്കുന്നത് പോലെ ചിദാനന്ദപുരി എന്ന പേര് സ്വീകരിച്ചു മറ്റൊരു തരത്തിലുള്ള ജീവിതം നയിക്കുന്ന ഇദ്ദേഹം നടത്തിയ തെറ്റായ പരാമർശത്തിൽ പൂർണ്ണമായും തെറ്റ് സമ്മതിക്കുന്ന തിനുപകരം അവിടെ ചില കാരണം മറിക്കൽ നടത്തുവാൻ ശ്രമിക്കുന്നത് ഈ കാവ്യ വസ്ത്രധാരികൾ സ്വീകരിക്കുന്ന ചില നയങ്ങൾക്ക് എതിരാണ് കാരണം അദ്ദേഹം പറഞ്ഞത് തെറ്റാണ് എന്ന് പറയുന്നു എങ്കിലും ഒപ്പം അത് പൂർണ്ണമായും തെറ്റല്ല കാരണം എൻഎസ്എസ് എന്ന് പറയുന്നത് 1914 ല് അല്ല 15നാണ് എന്ന് സമർത്ഥിക്കുവാൻ ശ്രമിക്കുന്നത് ഞാൻ പറഞ്ഞതിനെ പൂർണ്ണമായും തെറ്റാണെന്ന് അംഗീകരിക്കുവാൻ തയ്യാറല്ല എന്നുള്ളതിന് തെളിവാണ്. നായർ ഭൃത്യജനസംഘം എൻഎസ്എസ് എല്ലാം തന്നെ ഒരേ വ്യക്തികളുടെ ശ്രമങ്ങളാണ് എന്നിരിക്കെ അതിന് മുൻപ് തന്നെ ഇത്തരം ശ്രമങ്ങൾ തുടങ്ങി എന്ന് പറയുമ്പോൾ അതിൻറെ തുടർച്ചയാണ് എൻഎസ്എസ് എന്നു പറയുന്നതിൽ അർത്ഥമില്ല കാരണം രണ്ടിനെയും വക്താക്കൾ രണ്ടാണ്. നയങ്ങൾ രണ്ടാണ്. എല്ലാം ഒരുപക്ഷേ നായർ സമുദായത്തിലുള്ളവർ ആയിരുന്നിരിക്കാം. മന്നത്ത് പത്മനാഭൻ എൻഎസ്എസ് രൂപീകരിക്കുമ്പോൾ തന്നെ അദ്ദേഹത്തിൻറെ നയങ്ങളെ എതിർക്കുവാൻ നായൻമാർ തന്നെ രംഗത്തുണ്ടായിരുന്നു എന്ന് മനസ്സിലാക്കുമ്പോൾ മുൻപുണ്ടായ വ എല്ലാം തന്നെ ഒരേ ലക്ഷ്യം ഉള്ളവയായിരുന്നു എന്നു പറയുവാൻ കഴിയില്ല. അതല്ലെങ്കിൽ എൻഎസ്എസിനെ തുടക്കമായിരുന്നു അവയെന്നും പറയുവാൻ കഴിയില്ല. എന്തായാലും ശ്രീമാൻ ചിദാനന്ദപുരി അവർകൾ അദ്ദേഹത്തിനെ വിമർശിച്ചവർക്ക് മറുപടി നൽകുവാനായി ഗ്രന്ഥ ശേഖരണത്തിൽ അന്വേഷണം നടത്തിയിട്ടുണ്ട് എന്നുള്ളത് നല്ല കാര്യം തന്നെ. വിമർശിച്ചവർ കാര്യങ്ങൾ മനസ്സിലാക്കിയിട്ട് ആയിരുന്നു എന്നുള്ളതും ഇത്തരുണത്തിൽ ഓർമ്മിക്കുന്നു.

  • @happy2video
    @happy2video3 жыл бұрын

    Athilentha thettu.. Nayanmar swayam mansilakkanam.

  • @ravinair1736
    @ravinair17363 жыл бұрын

    ഒരു വെയ്ക്തിയിൽ മാത്രം ഒന്നും ഇവിടെ സംഭിച്ചിട്ടില്ല

  • @srinivasanpadinjaremattath8928
    @srinivasanpadinjaremattath89283 жыл бұрын

    അവര്‍ണ സവര്‍ണതയുടെ ചരിത്രം പരിശോധിച്ചാല്‍ ഇന്നും പ്രശ്നമായി സമൂഹത്തില്‍ നിലനില്കുന്ന ജാതി വ്യത്യാസം വ്യക്തമാകും. ഗുരുദേവന്‍ ഈഴവഗുരുവായതും ചട്ടംബിസ്വാമിതിരുവടികള്‍ നായര്‍ ഗുരുവായതും ഈ പശ്ചാത്തലത്തിലാണ്. കൂടാതെ ഇന്ന് സംഘടനകളില്‍ രാഷ്ട്രീയ താല്പര്യങ്ങളുടെ പ്രഭാവം ഉണ്ടായതുമെല്ലാം ഹൈന്ദവതയുടെ ക്ഷീണത്തിന് കാരണമായി പറയാം. ' ' 'ലോകാസമസ്ഥാ സുഖിനോ ഭവന്തു' പറയുന്ന സംസ്കാരത്തിന് എങ്ങനെ ജാതിപറയാനാകും? മതം പറയാനാകും?

  • @vsyamarajan6577
    @vsyamarajan65773 жыл бұрын

    ഇപ്പോൾ ഇതിനും ഒന്നുമല്ല പ്രധാനം ഹൈന്ദവ എകീകരണം അത് സംഭവിക്കണം ദുഷ്ടന്മാർ ഹൈന്ദവ സമൂഹത്തെ ഉന്മൂലനം ചെയ്യാൻ കാത്തിരിക്കുന്നു ഹിന്ദുക്കൾ ഒറ്റകെട്ടാണ് നമ്മുടെ ഋഷിമാർ പറഞ്ഞ കാര്യങ്ങൾ നമ്മൾ ഒരു പോലെ പഠിക്കുന്നു നിസാരകാര്യങ്ങൾ ഊതിവീർപ്പിക്കരുത്

  • @kbkrishnakumar6028
    @kbkrishnakumar60283 жыл бұрын

    കേരളത്തിൽ സ്വാമിമാർ എന്ന് പ്രത്യേക വിഭാഗത്തിൽ ഒട്ടനവധി ആൾക്കാർ ഉണ്ടായിട്ടുണ്ട് എങ്കിലും എല്ലാവരും ഹിന്ദുക്കളിൽ പ്രവർത്തനം വ്യാപിപ്പിക്കുന്ന വരായിരുന്നു. എന്നാൽ ഹിന്ദുക്കളിൽ എന്തെങ്കിലും മാറ്റം വരുത്തുവാൻ കഴിഞ്ഞിട്ടില്ല എന്നുള്ളത് ഖേദകരമാണ്. എന്തെങ്കിലും മാറ്റം വന്നിട്ടുള്ളത് രാഷ്ട്രീയപരമായ തീരുമാനങ്ങളിൽ ഉണ്ടായ മാറ്റങ്ങൾ മൂലമാണ്. അതായത് സംവരണം പോലെയുള്ള കാര്യങ്ങൾ വഴി ബ്രാഹ്മണനും ഏറ്റവും താഴ്ന്ന വരും തമ്മിലുള്ള അന്തരം ഇല്ലാതെ ആക്കി. ബ്രാഹ്മണനായ പിയൂൺ ഹരിജൻ ആയ ഓഫീസറുടെ ആജ്ഞകൾ അനുസരിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ എത്തിയപ്പോൾ അങ്ങനെ ജാതിപരമായ ഒരു ഉച്ചനീചത്വങ്ങൾ കുറഞ്ഞു. മുൻ സൂചിപ്പിച്ചപോലെ സ്വാമി സമൂഹം ഇവിടെ അത്തരത്തിൽ ഒരു മാറ്റം വരുത്തുവാൻ സാധിച്ചിട്ടുമില്ല. ശ്രീനാരായണഗുരു ഒരു ജാതി ഒരു മതം ഒരു ദൈവം എന്നൊക്കെ പറഞ്ഞുവെങ്കിലും അത് ഫലത്തിൽ അങ്ങനെ ഒരു വികാരം ഉണ്ടാക്കുവാൻ എവിടെയും സാധിച്ചിരുന്നില്ല. അതായത് ഇ കെ നായനാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ അരുവിപ്പുറത്ത് ഒരു യോഗത്തിൽ അദ്ദേഹം പറഞ്ഞത് ബ്രാഹ്മണാദി കൾ അവർക്ക് കീഴിലുള്ള അവർക്ക് 50 വാര അകലം പ്രഖ്യാപിച്ചിരുന്നു എങ്കിൽ ഈഴവ രാതികൾ അവർക്ക് താഴെയുള്ളവർക്ക് 100 വാര യാണ് അകലം പ്രഖ്യാപിച്ചിരുന്നത് എന്നാണ്. അപ്പോൾ ശ്രീനാരായണ ഗുരു ഒരു മതത്തിൻറെ വക്താവ് അല്ലായിരുന്നു എങ്കിലും പിൽക്കാലത്ത് അങ്ങനെ ആക്കപ്പെട്ടു എങ്കിലും അദ്ദേഹത്തിൻറെ ഉദ്ബോധനം കൊണ്ട് ഹിന്ദുസമൂഹത്തിൽ കാര്യമായ മാറ്റമുണ്ടായില്ല. എന്നാൽ ഇന്നും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഹിന്ദു സമൂഹത്തിൽ ഒരു ഐക്യം എന്നുള്ളത് ഉണ്ടാക്കുവാൻ കഴിയുന്നില്ല. നിലവിലുള്ള സ്വാമി മാർക്കും അതിന് കഴിയുന്നില്ല എന്നുള്ളതുകൊണ്ട് സ്വാമിമാർ മുഴുവനായി അതിനുവേണ്ടി ഒന്നിച്ച് ഒരു യജ്ഞം നടത്തിയിരുന്നുവെങ്കിൽ അതായിരുന്നു ഭാരതത്തിൻറെ ഇന്നത്തെ ആവശ്യം!!!.

  • @Ramesh-tr2ih
    @Ramesh-tr2ih3 жыл бұрын

    മൂലൂർ പത്മനാഭ പണിക്കർ

  • @lekshmanantr7460
    @lekshmanantr74603 жыл бұрын

    അങ്ങയെ കൊണ്ട് പോലു० മാപ്പ് പറയിപ്പിച്ച ക്ഷമാപണ० നടത്തിച്ച ഇൗ ജാതി മേല്കോയ്മ ഒരിക്കലു० ഹിന്ദു സമൂഹത്തെ ഒരിമിപ്പിക്കുവാൻ അനുവദിക്കുകയില്ല വാരിയാങ്കുന്നൻ 1921--ൽ ചെയ്തത് ഇവർക്കൊന്നു० അറിയില്ല

  • @padminiachuthan7073

    @padminiachuthan7073

    3 жыл бұрын

    ഇത് ജാതി മേൽക്കോയ്മയേക്കാൾ രാഷ്ട്രീയമാകാനാണ് സാധ്യത.

  • @shibutr1734

    @shibutr1734

    3 жыл бұрын

    : ഹിന്ദുക്കളെ തമ്മിൽ അടിപ്പിച്ച് ചോര കുടിക്കുന്ന അസുരൻമ്മാരെ നമ്മൾ തിരിച്ചറിയണം

  • @omanam3799

    @omanam3799

    3 жыл бұрын

    @@padminiachuthan7073 There is still superior inferior attitude among Hindus. And this is what politicians taking advantage of.

  • @Ahimsa123
    @Ahimsa1233 жыл бұрын

    NSS പോലുള്ള വലിയ ശക്തമായ സംഘടനായെ അവഹേളിക്കുന്ന തരത്തിലുള്ള വ്യാഖ്യാനം ഏതാനും ചിലരുടെ താത്പര്യം സംരക്ഷിക്കാനുള്ള മാർഗ്ഗം ആവരുത്. ഒരു ജാതിയുടെ സ്ഥാപകനും ഗുരുവുമായ അവരുടെ ദൈവവും കേരളത്തിലെ മഹാപുരുഷനുമായ അദ്ദേഹത്തെ NSS ലെക്ക് വലിച്ചിഴച്ച് മഹത്തായ NSSനെയും അദ്ദേഹത്തെയും നശിപ്പിക്കരുത്. പിന്നെ ഈഴവരെയും അവരുടെ ദൈവത്തെയും കൊണ്ട് നടന്ന തിയ്യരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്.??. ഇത്തരം ഒരുപാട് പേരുടെ അനുഭവം നമ്മുടെ നാട്ടിലുള്ളതാണ്. ആയതുകൊണ്ട് തന്നെ മഹത്തായ ശക്തമായ ഒരു പ്രസ്ഥാനത്തിന്റെ ആദ്യകാല ചരിത്രം വികലമാക്കി അവതരിപ്പിക്കരുത് ഒരു അപേക്ഷയാണ് നമസ്കാരം

  • @lightoflifebydarshan1699
    @lightoflifebydarshan16993 жыл бұрын

    *🔱🔥ഒരു യഥാര്‍ത്ഥ ഗുരു യഥാര്‍ത്ഥ വഴി കാട്ടിയാണ്🔥🔱* സാധനകൊണ്ടുമാത്രം ഞാനെന്ന ഭാവം നഷ്ടപ്പെടുത്തുവാന്‍ പ്രയാസമാണ്. അഹംഭാവം നീങ്ങണമെങ്കില്‍ ഉത്തമനായ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം. ഗുരുവിന്റെ മുന്നില്‍ തലകുനിക്കുമ്പോള്‍ നമ്മള്‍ ആ വ്യക്തിയെയല്ല, ആ വ്യക്തിയിലെ ആദര്‍ശത്തെയാണു കാണുന്നത്. ആ ആദര്‍ശത്തെയാണു നമിക്കുന്നത്. നമുക്കും ആ തലത്തിലെത്തുന്നതിനു വേണ്ടിയാണത്. വിനയത്തിലൂടെയേ ഉന്നതി ഉണ്ടാവുകയുള്ളൂ. വിത്തില്‍ വൃക്ഷമുണ്ട്. പക്ഷേ, അതും പറഞ്ഞു പത്തായത്തില്‍ കിടന്നാല്‍ എലിക്കാഹാരമാകും. അതു മണ്ണിന്റെ മുന്നില്‍ തല കുനിക്കുന്നതിലൂടെ അതിന്റെ സ്വരൂപം വെളിയില്‍ വരുന്നു. കുടയുടെ ബട്ടണ്‍ താഴ്ത്തിക്കൊടുക്കുമ്പോള്‍ അതു നിവരുന്നു. മറ്റുള്ളവരെ വെയിലില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കാന്‍ കഴിയുന്നു. മാതാപിതാക്കളെയും അദ്ധ്യാപകരെയും മുതിര്‍ന്നവരെയും അനുസരിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ നമ്മള്‍ വളരുകയായിരുന്നു. അറിവു നേടുകയായിരുന്നു. നല്ല ഗുണങ്ങളും സ്വഭാവങ്ങളും വളര്‍ത്തുകയായിരുന്നു. അതു പോലെ ഗുരുവിന്റെ മുന്നിലെ ശിഷ്യന്റെ അനുസരണമൂലം അവന്‍ വിശാലതയിലേക്കു ഉയരുകയാണു ചെയ്യുന്നത്. നാളെ രാജാധിരാജനാകുന്നതിനു വേണ്ടിയാണത്. മാവിനു വേലി കെട്ടി, വെള്ളവും വളവും നല്കി വളര്‍ത്തുന്നതു മാങ്ങയ്ക്കുവേണ്ടിയാണ്. ഗുരുവിനെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതു് ആ തത്ത്വത്തിലെത്തുന്നതിനുവേണ്ടിയാണ്. ത്യാഗത്തിന്റെ മൂര്‍ത്തരൂപമാണു ഗുരു. സത്യം, ധര്‍മ്മം, ത്യാഗം, പ്രേമം ഇവയൊക്കെ എന്തെന്നു നമുക്കറിയാന്‍ കഴിയുന്നതു ഗുരുക്കന്മാര്‍ അതില്‍ ജീവിക്കുന്നതുകൊണ്ടാണ്. അവയുടെ ജീവന്‍ ഗുരുവാണ്. അവരെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലൂടെ നമ്മിലും ആ ഗുണങ്ങള്‍ വളരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ ബെല്‍റ്റിടാന്‍ പറയും. അതവരുടെ വലുപ്പം കാട്ടുവാനല്ല, നമ്മുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണ്. അതുപോലെ യമനിയമങ്ങളും മറ്റു ചിട്ടകളും പാലിക്കുവാന്‍ ഗുരു ശിഷ്യനെ ഉപദേശിക്കുന്നത്, ശിഷ്യന്റെ ഉയര്‍ച്ചയ്ക്കു വേണ്ടിയാണു്. ശിഷ്യനു സംഭവിക്കാവുന്ന അപകടങ്ങളില്‍നിന്നും അവനെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയാണ്. ഞാനെന്ന ഭാവത്തിലൂടെയുള്ള ശിഷ്യന്റെ കുതിപ്പു്, അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്നു ഗുരുവിനറിയാം. ട്രാഫിക്ക്‌ പോലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടി കൈകള്‍ കാണിക്കുമ്പോള്‍ നമ്മള്‍ അനുസരിക്കുന്നില്ലേ? അതുമൂലം എത്രയോ അപകടങ്ങള്‍ ഒഴിവായിക്കിട്ടുന്നു. ഞാനെന്നും എന്റെതെന്നും ഉള്ള ഭാവംവച്ചു നമ്മള്‍ സ്വയം നശിക്കാന്‍ പോകുന്ന സാഹചര്യങ്ങളില്‍ സദ്ഗുരു നമ്മളെ രക്ഷിക്കുന്നു. ഭാവിയില്‍ ആ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ തക്കവണ്ണം പരിശീലനം നല്കുന്നു. അവരുടെ സാമീപ്യംതന്നെ നമുക്കു ശക്തി പകരുന്നു. ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല. ശിഷ്യന്റെ സുരക്ഷിതത്വം അതുമാത്രമാണവരുടെ ലക്ഷ്യം. യഥാര്‍ത്ഥ വഴി കാട്ടിയാണു ഗുരു. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായി കാണില്ല. ശിഷ്യനോടു നിറഞ്ഞ സ്നേഹം മാത്രമാണവര്‍ക്കുള്ളത്. സ്വയം പരാജയപ്പെട്ടാലും ശിഷ്യന്‍ വിജയിക്കുന്നതു കാണുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ➖➖➖➖➖➖➖

  • @sunithakumari5831
    @sunithakumari5831 Жыл бұрын

    🙏🙏🙏

  • @ambikakumari530
    @ambikakumari5303 жыл бұрын

    🙏🙏

  • @vadasseriillom8641
    @vadasseriillom86413 жыл бұрын

    🙏🙏🙏

  • @pramodmadhavan476
    @pramodmadhavan4763 жыл бұрын

    🙏🙏🙏

  • @lightoflifebydarshan1699
    @lightoflifebydarshan16993 жыл бұрын

    *🔱🔥ഒരു യഥാര്‍ത്ഥ ഗുരു യഥാര്‍ത്ഥ വഴി കാട്ടിയാണ്🔥🔱* സാധനകൊണ്ടുമാത്രം ഞാനെന്ന ഭാവം നഷ്ടപ്പെടുത്തുവാന്‍ പ്രയാസമാണ്. അഹംഭാവം നീങ്ങണമെങ്കില്‍ ഉത്തമനായ ഗുരുവിന്റെ നിര്‍ദ്ദേശാനുസരണം അഭ്യാസം ചെയ്യുകതന്നെ വേണം. ഗുരുവിന്റെ മുന്നില്‍ തലകുനിക്കുമ്പോള്‍ നമ്മള്‍ ആ വ്യക്തിയെയല്ല, ആ വ്യക്തിയിലെ ആദര്‍ശത്തെയാണു കാണുന്നത്. ആ ആദര്‍ശത്തെയാണു നമിക്കുന്നത്. നമുക്കും ആ തലത്തിലെത്തുന്നതിനു വേണ്ടിയാണത്. വിനയത്തിലൂടെയേ ഉന്നതി ഉണ്ടാവുകയുള്ളൂ. വിത്തില്‍ വൃക്ഷമുണ്ട്. പക്ഷേ, അതും പറഞ്ഞു പത്തായത്തില്‍ കിടന്നാല്‍ എലിക്കാഹാരമാകും. അതു മണ്ണിന്റെ മുന്നില്‍ തല കുനിക്കുന്നതിലൂടെ അതിന്റെ സ്വരൂപം വെളിയില്‍ വരുന്നു. കുടയുടെ ബട്ടണ്‍ താഴ്ത്തിക്കൊടുക്കുമ്പോള്‍ അതു നിവരുന്നു. മറ്റുള്ളവരെ വെയിലില്‍നിന്നും മഴയില്‍നിന്നും സംരക്ഷിക്കാന്‍ കഴിയുന്നു. മാതാപിതാക്കളെയും അദ്ധ്യാപകരെയും മുതിര്‍ന്നവരെയും അനുസരിക്കുകയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതിലൂടെ നമ്മള്‍ വളരുകയായിരുന്നു. അറിവു നേടുകയായിരുന്നു. നല്ല ഗുണങ്ങളും സ്വഭാവങ്ങളും വളര്‍ത്തുകയായിരുന്നു. അതു പോലെ ഗുരുവിന്റെ മുന്നിലെ ശിഷ്യന്റെ അനുസരണമൂലം അവന്‍ വിശാലതയിലേക്കു ഉയരുകയാണു ചെയ്യുന്നത്. നാളെ രാജാധിരാജനാകുന്നതിനു വേണ്ടിയാണത്. മാവിനു വേലി കെട്ടി, വെള്ളവും വളവും നല്കി വളര്‍ത്തുന്നതു മാങ്ങയ്ക്കുവേണ്ടിയാണ്. ഗുരുവിനെ അനുസരിക്കുകയും ആദരിക്കുകയും ചെയ്യുന്നതു് ആ തത്ത്വത്തിലെത്തുന്നതിനുവേണ്ടിയാണ്. ത്യാഗത്തിന്റെ മൂര്‍ത്തരൂപമാണു ഗുരു. സത്യം, ധര്‍മ്മം, ത്യാഗം, പ്രേമം ഇവയൊക്കെ എന്തെന്നു നമുക്കറിയാന്‍ കഴിയുന്നതു ഗുരുക്കന്മാര്‍ അതില്‍ ജീവിക്കുന്നതുകൊണ്ടാണ്. അവയുടെ ജീവന്‍ ഗുരുവാണ്. അവരെ അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുന്നതിലൂടെ നമ്മിലും ആ ഗുണങ്ങള്‍ വളരുന്നു. വിമാനത്തില്‍ കയറുമ്പോള്‍ ബെല്‍റ്റിടാന്‍ പറയും. അതവരുടെ വലുപ്പം കാട്ടുവാനല്ല, നമ്മുടെ സുരക്ഷിതത്വത്തിനുവേണ്ടിയാണ്. അതുപോലെ യമനിയമങ്ങളും മറ്റു ചിട്ടകളും പാലിക്കുവാന്‍ ഗുരു ശിഷ്യനെ ഉപദേശിക്കുന്നത്, ശിഷ്യന്റെ ഉയര്‍ച്ചയ്ക്കു വേണ്ടിയാണു്. ശിഷ്യനു സംഭവിക്കാവുന്ന അപകടങ്ങളില്‍നിന്നും അവനെ രക്ഷപ്പെടുത്തുന്നതിനുവേണ്ടിയാണ്. ഞാനെന്ന ഭാവത്തിലൂടെയുള്ള ശിഷ്യന്റെ കുതിപ്പു്, അവനെ മാത്രമല്ല മറ്റുള്ളവരെയും അപകടത്തിലാക്കുമെന്നു ഗുരുവിനറിയാം. ട്രാഫിക്ക്‌ പോലീസ് ഗതാഗതം നിയന്ത്രിക്കുന്നതിനുവേണ്ടി കൈകള്‍ കാണിക്കുമ്പോള്‍ നമ്മള്‍ അനുസരിക്കുന്നില്ലേ? അതുമൂലം എത്രയോ അപകടങ്ങള്‍ ഒഴിവായിക്കിട്ടുന്നു. ഞാനെന്നും എന്റെതെന്നും ഉള്ള ഭാവംവച്ചു നമ്മള്‍ സ്വയം നശിക്കാന്‍ പോകുന്ന സാഹചര്യങ്ങളില്‍ സദ്ഗുരു നമ്മളെ രക്ഷിക്കുന്നു. ഭാവിയില്‍ ആ സാഹചര്യങ്ങളെ ഒഴിവാക്കുവാന്‍ തക്കവണ്ണം പരിശീലനം നല്കുന്നു. അവരുടെ സാമീപ്യംതന്നെ നമുക്കു ശക്തി പകരുന്നു. ഗുരുവിന്റെ മുന്നിലെ അനുസരണ അടിമത്തമല്ല. ശിഷ്യന്റെ സുരക്ഷിതത്വം അതുമാത്രമാണവരുടെ ലക്ഷ്യം. യഥാര്‍ത്ഥ വഴി കാട്ടിയാണു ഗുരു. ശരിയായ ഗുരു ശിഷ്യനെ ഒരിക്കലും അടിമയായി കാണില്ല. ശിഷ്യനോടു നിറഞ്ഞ സ്നേഹം മാത്രമാണവര്‍ക്കുള്ളത്. സ്വയം പരാജയപ്പെട്ടാലും ശിഷ്യന്‍ വിജയിക്കുന്നതു കാണുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ➖➖➖➖➖➖➖

Келесі