" പൊലീസുകാരിൽ അമിത ജോലിഭാരം അടിച്ചേൽപ്പിക്കുന്ന നടപടികൾ ഉണ്ടാകുന്നു"; നിയമസഭയിൽ പ്രതിപക്ഷ വാക്കൌട്ട്

അടിയന്തരപ്രമേയത്തിന് സ്പീക്കർ അവതരണാനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ട് ഇറങ്ങിയത്.
ഔദ്യോഗിക ജീവിതത്തിലെ സമ്മർദ്ദവും ജോലിഭാരവും നിമിത്തം പൊലീസ് ഉദ്യോഗസ്ഥർ ആത്മഹത്യ ചെയ്യുന്ന സാഹചര്യം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പി.സി.വിഷ്ണുനാഥാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.
അമിത ജോലിഭാരം ഉദ്യോഗസ്ഥരിൽ അടിച്ചേൽപ്പിക്കുന്ന നടപടികൾ ഉണ്ടാകുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ഇത് പൊലീസ് ഉദ്യോഗസ്ഥരിൽ കടുത്ത മാനസിക സംഘർഷമാണ് ഉണ്ടാക്കുന്നത്.
കഴിഞ്ഞ 5 വർഷത്തിനിടെ 88 പേരാണ് ആത്മഹത്യ ചെയ്തതെന്നും പി.സി.വിഷ്ണുനാഥ് പറഞ്ഞു.
സേനയിലെ ഒഴിവുകൾ നികത്തുന്നതിന് പി.എസ്.സി.യിൽ റിപ്പോർട്ട് ചെയ്യുന്ന നടപടി ഉണ്ടാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കുറ്റപ്പെടുത്തി.
ജോലി ചെയ്യാൻ സാധിക്കാത്ത അവസ്ഥയിലേക്ക് പോലീസ് സേനയെ തള്ളിവിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസ് ഉദ്യോഗസ്ഥരുടെ മാനസിക സംഘർഷം കുറക്കുന്നതിന് വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.
മാനസിക സംഘർഷം നേരിടുന്നവരെ കണ്ടെത്തി യോഗ ഉൾപ്പെടെയുള്ള പരിശീലന പരിപാടികൾ നടത്തുന്നു.
പോലീസ് ഉദ്യോഗസ്ഥൻ പാറശ്ശാല സ്വദേശി മദന കുമാറിന്റെ ആത്മഹത്യ കുടുംബ പ്രശ്നങ്ങൾ കൊണ്ടാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട സാഹചര്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ മറുപടിയെ തുടർന്ന് സ്പീക്കർ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.
ഇതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയത്.
DD Malayalam News is the News Wing of DD Malayalam.
Broadcasting in regional language.Terrestrial cum satellite News Channel of India's Public Service Broadcaster.
🔴 🔔Subscribe Us On: bit.ly/DDMalayalamNews_Sub
Follow us on:
🔗Twitter: / ddnewsmalayalam
🔗Facebook: / ddmalayalamnews

Пікірлер

    Келесі