No video

പരിപാഹി മാം - ദുര്യോധനവധം Duryodhanavadham - paripaahi maam harE..

ദുര്യോധനവധം കഥകളിയിലെ പരിപാഹി മാം.. എന്ന പ്രസിദ്ധമായ പദം. പാഞ്ചാലി - കോട്ടക്കല്‍ ശിവരാമന്‍. കളി നടന്നത് കുമരമ്പുത്തൂര്‍ - 2006. കൃഷ്ണന്‍ - കോട്ടക്കല്‍ കേശവന്‍ കുണ്ഡലായര്‍. പാടുന്നത്-മോഹനകൃഷ്ണന്‍ & അത്തിപ്പറ്റ രവി
www.kathakali.i...

Пікірлер: 39

  • @abdulsalam56
    @abdulsalam564 жыл бұрын

    ക്ഷോണീപതേസ്സസഹജസ്യ മതം തദേവ- മേണീദൃശാം മണിരപി പ്രണിശമ്യ ഖിന്നാ വേണീം വിരോധിനികൃതാകുലിതാം വഹന്തീ വാണീമിതി ദ്രുപദജാവദദാര്‍ത്തബന്ധും പരിപാഹി മാം ഹരേ! പത്മാലയാപതേ! പരിപാഹി പരിപാഹി പാഹി മാം കൃഷ്ണാ പരിതാപമകലുവാന്‍ പരമപുരുഷ തവ പദകമലം വന്ദേ മംഗളമൂര്‍ത്തേ പരനോടു പറഞ്ഞീടാന്‍ പതികളുടെ വാക്യവും പരിചിനൊടു കേട്ടുടന്‍ പ്രസ്ഥാനമായിതോ പരിതാപമോടു ഞാന്‍ പറയുന്നതും ഹൃദി പരമകൃപയോടുനീ പരപുരുഷ കേള്‍ക്കേണം പൂര്‍വ്വമുരുപുരുഷപൂര്‍ണ്ണസഭയില്പരം ദുര്‍വ്വാക്യവാദിയാം ദുശ്ശാസനന്‍ തന്റെ ദുര്‍വൃത്തികൊണ്ടു ഞാന്‍ ദു:ഖിച്ച നേരവും സര്‍വ്വജ്ഞ! നീതന്നെ സാദരം രക്ഷിച്ചു ക്ലേശഹര! ഹേ ഹൃഷികേശ! ലോകേശ! ശൃണു ആശയമതില്‍ കൃപാലേശമില്ലാത്തൊരു ആശരസമാരിയാല്‍ അപകൃതനിബന്ധനം കേശമിതു കണ്ടു നീ കേശവ ഗമിക്കേണം അർത്ഥം: ശ്ലോകം:- അപ്പോള്‍ സഹജന്മാരോടുകൂടിയ രാജാവിന്റെ ഇപ്രകാരമുള്ള മതത്തെ കേട്ടിട്ട് മറിമാന്‍‌കണ്ണിമാരില്‍ രത്നമായ ദ്രുപദരാജപുത്രി ഖേദിച്ച് ശത്രുവിന്റെ അപമാനത്താല്‍ കെട്ടഴിഞ്ഞ തലമുടിയും വഹിച്ചുകൊണ്ട് വന്ന് ആര്‍ത്തബന്ധുവായ ശ്രീകൃഷ്ണനോട് ഇങ്ങിനെ പറഞ്ഞു. പദം:-പത്മാലയാപതേ, ഹരേ, എന്നെ കാത്തുരക്ഷിച്ചാലും. കൃഷ്ണാ, കാത്തുരക്ഷിച്ചാലും, കാത്തുരക്ഷിച്ചാലും, എന്നെ രക്ഷിച്ചാലും. മംഗളമൂര്‍ത്തേ, പരമപുരുഷാ, പരിതാപം അകലുവാനായി അങ്ങയുടെ പദകമലം വന്ദിക്കുന്നേന്‍. അന്യനോട് പറഞ്ഞീടാന്‍ പതികളുടെ വാക്ക്യങ്ങള്‍ വഴിപോലെ കേട്ടിട്ട് ഉടനെ പുറപ്പെടുകയായോ? പരിതാപത്തോടെ ഞാന്‍ പറയുന്നതും ഹൃദയത്തില്‍ ഏറ്റവും കൃപയോടുകൂടി പരമപുരുഷനായ അവിടുന്ന് കേള്‍ക്കണം. മുന്‍പ് പുരുഷന്മാര്‍ നിറഞ്ഞ പൂര്‍ണ്ണസഭയില്‍ ഏറ്റവും ദുര്‍വ്വാക്യവാദിയായ ദുശ്ശാസനന്റെ ദുര്‍വൃത്തികൊണ്ട് ഞാന്‍ ദു:ഖിച്ച നേരത്തും സര്‍വ്വജ്ഞനായ നീ തന്നെ സാദരം രക്ഷിച്ചു. ക്ലേശത്തെ നശിപ്പിക്കുന്നവനേ, ഹേ ഹൃഷികേശാ, കേട്ടാലും. മനസ്സില്‍ ലേശവും കൃപയില്ലാത്തൊരു അസുരസമാനനായ ശത്രുവിനാല്‍ കെട്ടഴിക്കപ്പെട്ട ഈ കേശം കണ്ടിട്ട് അങ്ങ് ഗമിച്ചാലും കേശവാ. അരങ്ങുസവിശേഷതകൾ: ശ്ലോകാരംഭത്തോടെ ഇടത്തുഭാഗത്തുകൂടി ദു:ഖിതയായി പ്രവേശിക്കുന്ന പാഞ്ചാലി ‘ദൂതിനായി ഗമിക്കുന്ന ഭഗവാനോട് എന്റെ മതം കൂടി ധരിപ്പിക്കാം’ എന്നുകാട്ടി മുന്നോട്ടുവന്ന്, ശ്ലോകാവസാനത്തോടെ ശ്രീകൃഷ്ണസമീപം എത്തി നമിക്കുന്നു. ശ്രീകൃഷ്ണന്‍ അനുഗ്രഹിക്കുന്നു. പാഞ്ചാലി പദാഭിനയം ആരംഭിക്കുന്നു

  • @eswaramangalamsreeraj4465

    @eswaramangalamsreeraj4465

    4 жыл бұрын

    🙏🙏🙏🙏🙌

  • @maabharati3835

    @maabharati3835

    2 жыл бұрын

    Are you a kathakali singer ?.

  • @abdulsalam56

    @abdulsalam56

    2 жыл бұрын

    @@maabharati3835 no, എനിക്കിഷ്ടമുള്ള പദ്ധങ്ങളിൽ ഒന്നാണ് ദൂത്, ഹൃദസ്ഥ്യം ആണ് ശ്ലോകം

  • @PradeepKumar-gd2uv

    @PradeepKumar-gd2uv

    2 жыл бұрын

    അബ്ദുൽ സലാം യു ആർ ഗ്രേറ്റ്‌ partially like ഹൈദരലി 👌👌👌❤️

  • @abdulsalam56

    @abdulsalam56

    2 жыл бұрын

    @@PradeepKumar-gd2uv ഇല്ല ചേട്ടാ, ഞാനൊരു വെറും ഒരു എളിയ കഥകളി ആസ്വാധകൻ, ഹൈദാറലി ലെജൻഡ് അല്ലേ

  • @muthukurussi
    @muthukurussi7 ай бұрын

    കണ്ടാലും കേട്ടാലും മതി വരില്ലാ !

  • @chinnam100
    @chinnam1005 ай бұрын

    This is the best Panchali I have seen - the sophistication of the mudras and expressions are perfect. Mohan Krishnan's singing is the ideal accompaniment. Thank you for uploading this.

  • @rasmiem7598
    @rasmiem75987 ай бұрын

    ഹരേ കൃഷ്ണാ..............

  • @satheeshkcs
    @satheeshkcs12 жыл бұрын

    .....ഈ വീഡിയോ അപ്‌ലോഡ്‌ ചെയ്തതിനു നന്ദി. സ്ത്രീ വേഷത്തില്‍ എന്നും തിളങ്ങി നിന്നിരുന്ന ആശാന്‍റെ വേറെ അരങ്ങുകളുടെ വീഡിയോ ക്ലിപ്പ് കൂടി അപ്‌ലോഡ്‌ ചെയ്യണമെന്നു അഭ്യര്‍ഥിക്കുന്നു. ഓഡിയോ & വീഡിയോ ഇത്രയും വ്യക്തമായുള്ളത് U tube ല്‍ കാണുന്നത് വിരളമാണ്. സ്നേഹാദരങ്ങളോടെ ..!

  • @chinnam100
    @chinnam1005 ай бұрын

    But then - Sivaraman has so much talent, it is not surprising. God Bless Him.

  • @muthukurussi

    @muthukurussi

    5 ай бұрын

    More Sivaraman available in my channel. Please check for poothanamoksham :)

  • @PradeepKumar-gd2uv
    @PradeepKumar-gd2uv Жыл бұрын

    ഈശ്വരനേകൻ നിത്യൻ !!!

  • @kalamandalamsreekala994
    @kalamandalamsreekala9944 жыл бұрын

    മകൾ കളിച്ചു കാണാൻ ആഗ്രഹിച്ചു നിരാശപ്പെടുത്തി ഈശ്വര നിശ്ചിതം

  • @user-sb2no6se4w
    @user-sb2no6se4w3 жыл бұрын

    നിറഞ്ഞ ശ്രീകൃഷ്ണ ഭക്തിയിൽ

  • @chinnam100
    @chinnam1005 ай бұрын

    Thank you - shall do do.

  • @maabharati3835
    @maabharati38352 жыл бұрын

    Excellent singer's. Each words are so clear.

  • @chinnamgopinath5064
    @chinnamgopinath50645 ай бұрын

    Shall do so - thank you.

  • @unnikrishnanmenon4178
    @unnikrishnanmenon41783 жыл бұрын

    Ever green Param.....HAREKRISHNA!!!!

  • @unnikrishnanmenon4178

    @unnikrishnanmenon4178

    3 жыл бұрын

    Read padam

  • @balakrishnankirshnan4089
    @balakrishnankirshnan4089 Жыл бұрын

    Better than the best performance.

  • @ann97mx
    @ann97mx11 жыл бұрын

    Sublime, me encanta Kathakali

  • @geethamadhavasseril9990
    @geethamadhavasseril9990 Жыл бұрын

    👍👍👍

  • @kongoorpally
    @kongoorpally13 жыл бұрын

    Thanks for posting this clip......however, unbearable the rendition stands. May Lord bless all.

  • @TheNampoothiri
    @TheNampoothiri12 жыл бұрын

    very fine

  • @balaganeshpillai1569
    @balaganeshpillai15695 жыл бұрын

    Kathakali is malayalis favorite art

  • @balakrishnanmk3942

    @balakrishnanmk3942

    3 жыл бұрын

    See the difference and superiority in every segment of the scene .

  • @balaganeshpillai1569
    @balaganeshpillai15695 жыл бұрын

    Its my weakness

  • @sharmishthabasu3955
    @sharmishthabasu39555 жыл бұрын

    english subtitles would have been so nice.

  • @muthukurussi

    @muthukurussi

    4 жыл бұрын

    Shall try. Please check kathakali.info/en

  • @pinakkamittamvijayan
    @pinakkamittamvijayan12 жыл бұрын

    super but who are krishan vaikkam asanano

  • @muthukurussi
    @muthukurussi12 жыл бұрын

    Please visit the page mentioned in the description

  • @RaviVarma-cf7zp
    @RaviVarma-cf7zp Жыл бұрын

    Can You Give me or us a psychological opinion reg Panchalis prathinja

  • @muthukurussi

    @muthukurussi

    Жыл бұрын

    സത്യത്തിൽ ഇത്തരം അനാലിസിസ് ഒക്കെ പുരാണങ്ങൾക്ക് വേണം. എന്നെക്കൊണ്ട് കഴിയില്ല. കെ സി നാരായണൻ മഹാഭാരതത്തിലെ ശപഥങ്ങളെ പറ്റി എഴുതിയിട്ടുണ്ട്. ഒരു സ്വതന്ത്രസോഫ്റ്റ്വേയർ ആണ് മഹാഭാരതം അദ്ദേഹത്തിന് :) ഇങ്ങനെ അവനോനു പറ്റുന്ന പോലെ വ്യാഖ്യാനിക്കാം ഓരോ സന്ദർഭങ്ങളും എന്നേ എനിക്ക് പറയാവൂ

  • @ningster83
    @ningster8312 жыл бұрын

    Can anyone explain whatt he finger extensions mean?

  • @shershah8055
    @shershah805511 жыл бұрын

    Who is* ..not are!

Келесі