PADMANABHAPURAM PALACE || പത്മനാഭപുരം കൊട്ടാരം ||

തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം-കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് പത്മനാഭപുരം കൊട്ടാരം. പത്മനാഭപുരം കൊട്ടാരസമുച്ചയത്തിലെ ഏറ്റവും പഴക്കം ചെന്ന കൊട്ടാരമാണ്‌ ദർഭക്കുളങ്ങര കൊട്ടാരം എന്നുകൂടി പേരുള്ള തായ്‌കൊട്ടാരം. എ. ഡി. 1592 മുതൽ എ. ഡി. 1610 വരെ വേണാട് ഭരണാധികാരിയായിരുന്ന രവിവർമ്മ കുലശേഖരപ്പെരുമാളിന്റെ കാലത്താണ് ഈ കൊട്ടാരം പണികഴിപ്പിച്ചത്. നാലുകെട്ട് മാതൃകയിൽ പണികഴിപ്പിച്ച ഈ കൊട്ടാരത്തിലെ ഏകാന്തമണ്ഡപത്തിന്‌ നിരവധി സവിശേഷതകളുണ്ട്. മനോഹരമായ കൊത്തുപണികളോടെ, വരിക്കപ്ലാവിൽ തടിയിൽ നിർമ്മിച്ച കന്നിത്തൂൺ ഇവിടെ കാണാം. ഒറ്റത്തടിയിൽ കൊത്തിയിരിക്കുന്ന ശില്പ്പങ്ങളും, തൊങ്ങലുകളും, വളയങ്ങളും കേരളീയ ദാരുശില്പ വൈഭവം വിളിച്ചോതുന്നു. ഏഴു കഷ്ണം കരിങ്കല്ലുകൊണ്ടു നിർമ്മിച്ച കട്ടിലും, ചീനക്കാർ മഹാരാജാവിന് സമ്മാനിച്ച ചീനകസേരയും. കൊട്ടാരത്തിലെത്തുന്ന അതിഥികളെ മഹാരാജാവ് സ്വീകരിച്ചിരുന്ന സ്ഥലമാണ് പൂമുഖം.
മണിച്ചിത്രത്താഴ് എന്ന ചിത്രത്തിൽ ശോഭന അവതരിപ്പിക്കുന്ന നൃത്തങ്ങൾ ഇവിടെ വച്ചാണ് ചിത്രീകരിച്ചത്.
Padmanabhapuram Palace, also known as Kalkulam Palace, is a Travancore-era palace located in Padmanabhapuram in the Kanyakumari district of the Indian state of Tamil Nadu

Пікірлер: 11

  • @yesworld7
    @yesworld73 ай бұрын

    സൂപ്പർ വിവരണം 👍🏻

  • @Appz234
    @Appz2342 ай бұрын

    Good presentation❤

  • @AjithKumar-ps6mp
    @AjithKumar-ps6mp3 ай бұрын

    👏👏👏👏

  • @tmsajin
    @tmsajin3 ай бұрын

    നല്ല അവതരണം

  • @geethageethasasidharan4089
    @geethageethasasidharan408913 күн бұрын

    കഴിഞ്ഞ വർഷം ഈ കൊട്ടാരം കാണാൻ ഭാഗ്യമുണ്ടായി

  • @tmsajin
    @tmsajin3 ай бұрын

    Music pora

  • @mytraveldreams3623

    @mytraveldreams3623

    3 ай бұрын

    അടുത്ത വിഡിയോ യിൽ ശ്രദ്ധിക്കാം

  • @achuscoolcity7178
    @achuscoolcity71783 ай бұрын

    ഷൂട്ടിംഗ് അനുവദിക്കുമോ

  • @achuscoolcity7178

    @achuscoolcity7178

    3 ай бұрын

    കൊട്ടാരത്തിൽ പോയിട്ടുണ്ട് കുളം ഉണ്ടെന്ന് ഇപ്പോഴാണ് അറിഞ്ഞത് അങ്ങോട്ട് പോയതേ ഇല്ല

  • @yesworld7

    @yesworld7

    3 ай бұрын

    ഷുട്ടിങ് ₹2100 കൊടുക്കണം

  • @mytraveldreams3623

    @mytraveldreams3623

    3 ай бұрын

    2100 രുപ കൊടുക്കണം

Келесі