പായുന്ന യാഗാശ്വം ഞാന്‍..| Paayunna yagaashwam ...| Indrajaalam (1990) | MG Sreekumar | SP Venkitesh

Музыка

Paayunna yagaashwam ...
Movie Indrajaalam (1990)
Movie Director Thampi Kannanthanam
Lyrics ONV Kurup
Music SP Venkitesh
Singers MG Sreekumar
പായുന്ന യാഗാശ്വം ഞാന്‍
പായുന്ന യാഗാശ്വമീ ഞാന്‍
കാലമെന്‍ കാല്‌ക്കല്‍ വീഴുന്നൂ
കോരിത്തരിക്കുന്നു ഭൂമി
താളത്തില്‍ തകതകതാളത്തില്‍
താഴത്തെ തരിമണല്‍ പാടുന്നൂ
അനുപദമനുപദമണയുക വിജയപഥം
(പായുന്ന യാഗാശ്വം)
ചക്രവാളമിനിയെന്‍ ജയ-
ദുര്‍ഗ്ഗമാകുമൊരുനാള്‍
ഒരു നദിയായൊഴുകി വരും
ഒരുമയൊടെന്‍ പടയണികള്‍
ഏഴുമാമലകള്‍ കാവല്‍ നില്‌ക്കുമൊരു
പുരിയിലണയുമെന്നെ
ഇരവുകള്‍ പകലുകളഴകൊടു തൊഴുതുവരും
(പായുന്ന യാഗാശ്വം)
ധിക്കരിക്കുമവര്‍‌തന്‍ ചുടു-
രക്തധാരയൊഴുകും
ഉലകമിതെന്‍ തളികയിലെ
ചെറുകനിയായ് വരുമൊരുനാള്‍
ദേവനര്‍ത്തകികള്‍ തേടിയെത്തുമെന്‍
തിരുവരങ്ങിലാടാന്‍
ഒരു മദലഹരിയിലനുപദമവരണയും
(പായുന്ന യാഗാശ്വം)

Пікірлер: 1

  • @ShalishP-zq9qj
    @ShalishP-zq9qj15 күн бұрын

Келесі