പാലക്കാട് നാടിനെ നടുക്കിയ സംഭവം..! ഇങ്ങനൊരു ദുര്‍ബുദ്ധി നിനക്ക് തോന്നിയല്ലോ മോളെ..

Ойын-сауық

പാലക്കാട് നാടിനെ നടുക്കിയ സംഭവം..! ഇങ്ങനൊരു ദുര്‍ബുദ്ധി നിനക്ക് തോന്നിയല്ലോ മോളെ..

Пікірлер: 104

  • @user-fh6nr1bs7e
    @user-fh6nr1bs7e4 күн бұрын

    എന്റെ ഭർത്താവ് , എനിക്ക് 20 വയസ് ഉള്ളപ്പോ മരിച്ചു അന്ന് 2 പിഞ്ചു മക്കൾ എന്റെ കൈയിൽ ഉണ്ട് മക്കളെ കൊന്ന് മരിച്ചാലോ എന്ന് ചിന്തിച്ചു പിന്നെ തോന്നി എന്റെ ജീവിതം പോയുള്ളു മക്കൾക്ക്‌ ഒരു ജീവിതം ഉണ്ടാവും എന്നാ പിന്നെ അവർക്കു വേണ്ടി എല്ലാം സഹിച്ചു ജീവിക്കാം എന്ന് തീരുമാനിച്ചു ഇന്ന് മകൾക്കു 2 കുട്ടികൾ ആയി മോന് വിവാഹം ആയി ഇന്ന് ഞാൻ ഹാപ്പിയാണ് അവരെ കൊല്ലാതെ ഞാൻ ചാവാതെ ജീവിച്ചത് കൊണ്ട് ഇതൊക്കെ കാണാൻ പറ്റി ദെയിവത്തിനു നന്ദി ഒരായിരം നന്ദി 🙏🏼🙏🏼🙏🏼🙏🏼

  • @smrithik3428
    @smrithik342818 күн бұрын

    2പെൺകുഞ്ഞുങ്ങൾ ആയതു കൊണ്ട് ഞാൻ എന്റെ 26 വയസിൽ മരിച്ചു എങ്കിലും പിന്നെയും ജീവിച്ചു... അവരെ എന്നെ പോലെ ആർക്കും സംരക്ഷിക്കാൻ പറ്റില്ലെന്ന് തോന്നി.. എന്നെ പറ്റി ഞാൻ ചിന്തിച്ചില്ല... ഇപ്പോളും ചിന്തിക്കില്ല... ഒരുപക്ഷെ മരിക്കാൻ തോന്നിയാലോ എന്ന് pedichit... ഈ നശിച്ച ലോകത്തു നമ്മുടെ മക്കളെ തനിച്ചാക്കി ഒരു അമ്മമാരും പോകരുത്.. Pls.. അത് പോലെ അവർക്കു ജന്മം കൊടുത്ത കൈ കൊണ്ട് കൊല്ലരുത് pls... ഇപ്പോൾ ഞാൻ happy ആണ്... എന്റെ മക്കളുടെ epolthe സന്തോഷം കാണുമ്പോൾ അവരുടെ വളർച്ച കാണുമ്പോൾ അന്ന് ഞാൻ മരിച്ചിരുന്നെങ്കിൽ ഇതൊക്കെ അനുഭവിക്കാൻ പറ്റുമോ എന്ന് ചിന്തിക്കും... എല്ലാം മാറാൻ ഒരു സെക്കന്റ്‌ മതി... അത് കൊണ്ട് ഈശ്വരൻ തന്ന ജന്മം നമ്മളായിട്ട് ഇല്ലാതാക്കരുത്.. ഗോഡ് bless us❤️

  • @Anithatp-gn2zi

    @Anithatp-gn2zi

    10 күн бұрын

    Thanku mole❤❤

  • @Chethu-fj4rn
    @Chethu-fj4rn18 күн бұрын

    ഞാൻ എത്ര തവണ മരിച്ച് ജീവിച്ചു.. എല്ലാം സഹിച്ചു..എൻ്റെ മോന് വേണ്ടി... ഇപ്പൊ happy.. ഋതുക്കൽ മാറും പോലെ ജീവിതത്തിൽ ദുഃഖവും സന്തോഷവും വരും. ആത്മഹത്യ ചെയ്യുന്നെൻ്റെ പാതി ധൈര്യം മതി ജീവിച്ചു കാണിക്കാൻ..

  • @user-bp3xz2rp2w

    @user-bp3xz2rp2w

    18 күн бұрын

    Njanum eppzhum anubhavikkunnu Makkalkkuvendi mathram jeevitham munnottu kondupokunnu

  • @Chethu-fj4rn

    @Chethu-fj4rn

    18 күн бұрын

    @@user-bp3xz2rp2w stay strong dear👍

  • @zayan143

    @zayan143

    17 күн бұрын

    💯💯crct aanu എല്ലാവർക്കും angane oru ധൈര്യം ഉണ്ടാവണമെന്നില്ല അതാ ingane okke.....😢

  • @Advikjith

    @Advikjith

    9 күн бұрын

    Sathyam

  • @Hadiziza

    @Hadiziza

    5 күн бұрын

    ഇത് എല്ലാവർക്കും send ചെയ്യ്

  • @georgejohn2627
    @georgejohn262719 күн бұрын

    ആദ്മഹത്യ ഒന്നിനും പരിഹാരമല്ല, പിന്നെ ആകുഞ്ഞുങ്ങളെ കൊല്ലാതിരുന്ന മനസിന്‌ ഒരു ബിഗ് സല്യൂട്ട്

  • @Diya65228
    @Diya6522817 күн бұрын

    അങ്ങനെ നോക്കുവാണെങ്കിൽ ഞാൻ എന്നേ മരിക്കേണ്ടതാണ്. അവൾക്ക് എന്ത് പ്രശ്നമോ ഉണ്ടായിക്കോട്ടെ പക്ഷെ കുഞ്ഞുങ്ങളെ ഓർക്കണം ആയിരുന്നു. ഞാനും കുഞ്ഞുങ്ങളെ ഓർത്തു തന്നെയാ ജീവിക്കുന്നത് എന്റെ മുന്നിലും ആന്മഹത്യ അല്ലാതെ മറ്റു മാർഗ്ഗമില്ല എന്ന് തോന്നിയ നിമിഷങ്ങൾ ഒരുപാട് ഒണ്ട് ഇപ്പോഴും ഞാൻ ആരോടും പറയാൻ പറ്റാത്ത വേദന ഉള്ളിൽ ഒതുക്കി തന്നെ കഴിയുവാ പക്ഷെ ഞാൻ ശ്രമിച്ചു കൊണ്ടേ ഇരിക്കും വേദന മാറ്റാൻ കാരണം എനിക്കും രണ്ടു പിഞ്ചു കുഞ്ഞുങ്ങൾ ഉണ്ട് 🙏 ഞാൻ മാത്രം അല്ല ഭൂരിഭാഗം പേരും അങ്ങനെ തന്നെ എന്നാണ് എന്റെ വിശ്വാസം. പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ മുന്നോട്ടു ഇനി മറ്റു മാർഗ്ഗമില്ല എന്ന് തോന്നും കാരണം ആ നേരത്തെ ആ വേദന തന്നെയാ. പക്ഷെ മറക്കാൻ പറ്റാത്ത വേദന ആണെങ്കിൽ പോലും അതൊക്കെ ഒരു സൈഡിൽ ഉണ്ടാകും മക്കൾക്ക് വേണ്ടി ജീവിക്കണം എന്ന ആഗ്രഹം സ്വപ്നം ലക്ഷ്യം ഇതൊക്കെ ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യാൻ തോന്നില്ല കാരണം അമ്മക്ക് പകരം അമ്മ മാത്രം അതു ഓർമ്മ വേണം എല്ലാർക്കും 🙏

  • @rosemaryRosemary-xt1jm
    @rosemaryRosemary-xt1jm11 күн бұрын

    Postpartum depression . ഞാൻ ഒരു കൗൺസിലിംഗ് കോഴ്സ് ചെയ്തിരുന്നു ആ ടൈം എനിക്ക് കിട്ടിയ കേസ് ഇങ്ങനെ ആയിരുന്നു 2 കുട്ടികളുടെ അമ്മ ആ ചേച്ചിക്ക് മരിക്കാൻ തോന്നണു. കുട്ടിയെ കൊല്ലാൻ തോന്നണു . ഭർത്താവ് ആയിട്ട് മുമ്പ് പ്രശ്നം ഉണ്ടയിരുന്നു ഇപ്പോൾ ഇല്ല എന്നും പറഞ്ഞു. കൂടുതൽ സംസാരിച്ചപ്പോൾ ആണ് മനസിലായത് ഭർത്താവ് ആളു പ്രെഗ്നന്റ് ആയ ടൈം വേറെ ഒരു റിലേഷൻ ഉണ്ടായിരുന്നു. ചേച്ചി ഇത് അറിഞ്ഞപോൾ ഒരു പാട് ഉപദ്രവിച്ചു. പക്ഷെ ആൾക്ക് ചേച്ചി യോട് നല്ല സ്നേഹം ഉണ്ട് അയാൾ അത് ഒഴിവാക്കി. ഇപ്പോൾ അവരു തമ്മിൽ പ്രശ്നം ഇല്ല പക്ഷെ ഇപ്പോഴാണ് ആ ചേച്ചി ക്ക് സൂയിസൈഡ് ടെൻഡൻസി. ആളുടെ വീട്ടിൽ ഭർത്താവ് മാത്രേ ഉള്ളു അയാൾ ജോബ് കഴിഞു വരുമ്പോൾ നൈറ്റ്‌ ആകും അത് വരെ ചേച്ചി ഒറ്റക്ക് 2 ചെറിയ കുട്ടികളെ നോക്കണം. ഒന്ന് ബാത്‌റൂമിൽ പോകാൻ വരെ പോകാൻ പറ്റാത്ത അവസ്ഥ ആണ് എന്നാണ് പറഞത്. ചേച്ചി യെ ആരും സ്നേഹിക്കുന്നില്ല, എന്നൊരു തോന്നൽ ആണ് ആളുടെ ഉള്ളിൽ. പണ്ടൊക്കെ വീട്ടിൽ ഒരു പാട് ആളുകൾ ഉണ്ടാകും അത് കൊണ്ട് തന്നെ കൊച്ചുങ്ങളെ നോക്കാനും അവർ ഉണ്ടാകും. സ്വന്തം മക്കളെ നോക്കെണ്ട്ത് മാതാപിതാക്കൾ തന്നെ ആണ്. അവിടെ ഒരു ഭാര്യ എന്ന നിലയിൽ വേണ്ടത്രെ പരിഗണന കിട്ടാതെ അവരെ മനസികമായി തളർത്തിയാൽ അവിടെ അവരുടെ മുമ്പിൽ ആൽമഹത്യാ മാത്രേ വരുള്ളൂ. ജീവിക്കാൻ തോന്നില്ല. നമ്മുടെ ചുറ്റുപാടും ഒരുപാട് പേര് ഉണ്ട് ഇത് പോലെ ഇത് പോലെ വാർത്ത വരുമ്പോൾ മാത്രേ നമ്മൾ അറിയുകയുള്ളു. ഒരാളുടെ മനസികാവസ്ഥ അയാൾക്കു മാത്രേ അറിയുള്ളു എല്ലാം മനുഷ്യരും diffrent ആണ് ചിലർ ഇത് പോലുള്ള അവസ്ഥയെ മറികടക്കും ചിലർക്ക് അത് സാധിക്കില്ല. എന്തായാലും ഇത് പോലെ ഒന്നും ഉണ്ടാകാതിരിക്കാൻ നമ്മുക്ക് പ്രാർത്ഥിക്കാം 😊

  • @athulyasethu

    @athulyasethu

    5 күн бұрын

    ഇതിന്റെ പേര് പോസ്റ്റുപാർട്ടും deppression എന്നല്ലല്ലോ മോളെ.. ഞാനും ഒരു വൈദ്യൻ ആണ്.. മനസ് ത്വക്ക് സ്ത്രീകളുടെ ആരോഗ്യം ഇതൊക്കെ ട്രീറ്റ്മെന്റ് ചെയ്യാറുണ്ട്... മോൾ ഈ പറഞ്ഞത് പച്ച മലയാളം പറയുക ആണേൽ തന്ത ഇല്ലാ കഴിവേറിയുടെ അവരതം എന്നാണ്.. അതിന് ആ സ്ത്രീക്ക് deppression ആണെന്ന് പറഞ്ഞു തീർക്കല്ലേ.. ചുമ്മാ ഓരോ പാർട്ട്‌ time കോഴ്സ് എടുത്തിട്ട് സൈക്കോളജിസ്റ് ആകാൻ നോക്കല്ലേ. 🙏🏻

  • @rosemaryRosemary-xt1jm

    @rosemaryRosemary-xt1jm

    5 күн бұрын

    ഞാൻ എനിക്ക് പഠിക്കുമ്പോൾ കിട്ടിയ case history ഇവിടെ ഷെയർ ചെയ്തു എന്ന് മാത്രം. Postpartum depression nde ഭാഗം ആയിട്ട് തന്നെ ആണ് ആൾക്ക് അങ്ങനെ ഒരു അവസ്ഥ വന്നത്. എല്ലാം നമ്മുക്ക് ഇവിടെ ഷെയർ ചെയ്യാൻ പറ്റില്ല ലോ. പിന്നെ ഞാൻ ഇപ്പൊ government hospitalil Athulya chechi paraja oru avija course padich wrk cheya. Athond ithiriyoke psychologist kaliknm llo🙏kashttapett MSC Psychology padichth alle😜

  • @Hadiziza

    @Hadiziza

    5 күн бұрын

    ഇങ്ങള് പഠിച്ച് റൂമിലിരുന്നാൽ പോരാ.പുറത്തിറങ്ങി ഇത്തരം മനസീഗവസ്ഥയിൽ പെട്ടവരെ സംരക്ഷിക്കൂ.ഫ്രീ ആയി

  • @athirasreelal6059
    @athirasreelal605915 күн бұрын

    ഡെലിവറി ടൈം ഇൽ ഉള്ള ഡിപ്രേഷൻ ആണ്. പോസ്റ്റുപാർട്ടം ഡിപ്രെഷൻ. ആ ടൈമിൽ മരിക്കാൻ ഒക്കെ തോന്നും.. എല്ലാവർക്കും ഇങ്ങനെ ആണോ എന്ന് എനിക്കറിയില്ല.... എനിക്ക് ഉണ്ടായിരുന്നു... സന്ദോഷത്തോടെ ഇരുന്നിട്ട് പെട്ടന്ന് ആയിരിക്കും നമ്മുടെ mind മാറുന്നത്... ഞാൻ പിന്നെ യോഗയൊക്കെ ചെയുന്നത് കൊണ്ടും mind ന്റെ ക്ലാസ്സ്‌ ഒക്കെ അറ്റൻഡ് ചെയ്തിട്ടുള്ളത് കൊണ്ടും... എനിക്ക്.. പെട്ടന്ന് ഞാൻ റിയാലിറ്റിയിലേക്ക് തിരിച്ചു വന്നു... പക്ഷെ. പെട്ടന്ന് പെട്ടന്ന്.. വിഷമം വന്നു കരയും..... ഒന്ന് ഉറങ്ങാൻ പറ്റാതെ ഞാൻ കുഞ്ഞിനെ ചീത്ത വിളിക്കും കുറച്ചു കഴിഞ്ഞു ചീത്ത വിളിച്ചത് ഓർത്തു കരയും.. പിന്നെ മരിക്കണം എന്ന് കരുതും.... പിന്നെ ചേർത്ത് പിടിക്കാൻ കരങ്ങൾ ഉണ്ടെങ്കിൽ... നമ്മൾക്കു... സന്തോഷത്തോടെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ പറ്റും.😢😢😢😢😢നമ്മുടെ നോർമൽ മൈൻഡിൽ ചിന്തിക്കുന്ന ഒന്നും അല്ല ആ ടൈമിൽ സംഭവിക്കുന്നത്... പ്രവർത്തിക്കുന്നതും ചിന്തിക്കുന്നതും 😢😢😢😢

  • @sobhakrish5511
    @sobhakrish551118 күн бұрын

    പെൺകുഞ്ഞുങ്ങൾക്ക് അത്യാവശ്യം വിദ്യാഭ്യാസം ജോലി സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തി ആയിട്ട് കല്യാണം ഇതാണ് 24 വയസ്സ് രണ്ടു മക്കൾ ഏതു പ്രായത്തിൽ അതിനെ കല്യാണം കഴിപ്പിച്ചു ഇതെല്ലാം മാതാപിതാക്കന്മാരെ വരുത്തിവെക്കുന്ന വിനയാണ് ജോലിയും സ്വന്തം പ്രാപ്തിയാക്കി കൊടുത്താൽ ഉള്ള വീടും സ്ഥലവും കൊടുത്തു പെൺമക്കളെ സ്ത്രീധനം കൊടുത്ത് കെട്ടിച്ചു ഒരു

  • @asnashirin9144
    @asnashirin914419 күн бұрын

    ഇന്നത്തെ കാലത്ത് എന്തെങ്കിലും പണി എടുത്ത് ജീവിച്ചു കൂടെ എന്തിനെ കടും കൈ ചെയ്ത് മക്കൾ അനാഥ യാവാൻ

  • @JeevajyothishJyothish
    @JeevajyothishJyothish16 күн бұрын

    Problems സ്വാഭാവികം ആണ്.. പക്ഷെ ആത്മഹത്യ ചെയ്യരുത്.. നമ്മളെ കഷ്ടപ്പെടുത്തിയവരുടെ മുമ്പിൽ അന്തസായി ജീവിക്കണം...നമ്മുടെ സന്തോഷം അതായിരിക്കണം നമ്മുടെ പ്രതികാരവും... Nthoke വന്നാലും നമ്മളും കുട്ടിയും happy ayy ഇരിക്കുന്നത് കണ്ട് അവരുടെ നെഞ്ച് pedayanam.. അതാണ് അവര്ക് oke കൊടുക്കേണ്ട ശിക്ഷ...plzz be happy with our child... Avark vendy ജീവിക്കണം.. ❤️

  • @azlan-zayd
    @azlan-zayd19 күн бұрын

    ദയവു ചെയ്ത് ഭാര്യയും ഭർത്താവും സ്നേഹത്തിൽ അല്ലങ്കിൽ കുഞ്ഞുങ്ങളെ ഉണ്ടാക്കി വെക്കരുത്. Pinkchu kunjungalk അവരുടെ അമ്മയെ നഷ്ടം ആയി. ഭർത്താവിൻ്റെ മാനസിക പീഡനം കാരണം aa കുട്ടിക്ക് ഡിപ്രഷൻ ആയിട്ടുണ്ടാവും. ഉണ്ടാക്കുന്ന കുഞ്ഞുങ്ങളെ നോക്കാൻ അച്ചന്മാരും ബാധ്യസ്ഥരാണ്.... അയാള് നോക്കട്ടെ aa makkele. Avark ചിലവിനുള്ളത് ayaal കൊടുക്കണം.

  • @user-rg1yh5ts5w

    @user-rg1yh5ts5w

    18 күн бұрын

    Njanum bharthavinal nirandharam manasika peedanam neridunna alanu but kunjine orthanu avalude nalloru bhavi orthanu pidichu nikkunnathu

  • @muhammedihsan452

    @muhammedihsan452

    18 күн бұрын

    @@user-rg1yh5ts5w jeevichu vijayichu kattikodukkanam avarkku.all the best

  • @bushraasmallyoutuber

    @bushraasmallyoutuber

    16 күн бұрын

    ഇങ്ങനെ വിഡ്ഢിത്തം പറയുമ്പോൾ ഓർക്കേണ്ട ഒന്നുണ്ട് കുഞ്ഞുങ്ങളെയും ബാക്കി വെച്ച് നല്ല സ്നേഹമുള്ള മാതാപിതാക്കൾ മരണപ്പെട്ടു പോകുന്നുണ്ടല്ലോ.അപ്പോൾ കുഞ്ഞുങ്ങൾ ഉണ്ടാവുന്നില്ലേ 🤔പിന്നെ വിവാഹം കഴിഞ്ഞാൽ എല്ലാവരും ആഗ്രഹിക്കുന്ന ഒന്നാണ് മക്കൾ വേണം എന്നുള്ളത്..... മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ മറ്റൊരാളെ വേദനിപ്പിച്ചാൽ എല്ലാവർക്കും ഒരുപോലെ സഹിക്കാൻ പറ്റി എന്ന് വരില്ല. സഹിക്കാൻ പറ്റുന്നവർ മക്കളെ നോക്കി മക്കൾക്ക് വേണ്ടി ജീവിക്കും......

  • @user-mi4vg4yl9y
    @user-mi4vg4yl9y19 күн бұрын

    അടീസ്ഥാന കാരണം സാബത്തികം തന്നെ ആയിരിക്കാം

  • @ebinastibin3753

    @ebinastibin3753

    5 күн бұрын

    o

  • @raaasraaas4861
    @raaasraaas486119 күн бұрын

    Postpartum depression aayirikkum😢

  • @fathima_rahim3274

    @fathima_rahim3274

    18 күн бұрын

    Ys

  • @rasiya765
    @rasiya76519 күн бұрын

    പാവം നല്ല ചന്തം ഉള്ള മോൾ ആ കുട്ടികൾ അനാഥ രായി എനിക്ക് അറിയാം ഈ കുട്ടിയെ നോക്കാൻ പെറ്റില്ലെങ്കിൽ പിന്നെ കല്യാണം കഴിക്കരുത്

  • @user-bc4qr6gd4u
    @user-bc4qr6gd4u16 күн бұрын

    ആത്മഹത്യ ചൈതൽ എല്ലാവരും ചോദിക്കും എന്തായിരുന്നു പ്രോബ്ലം, അയാൾ ജീവിച്ചിരിക്കുമ്പോൾ aa ചോദ്യം ആരെങ്കിലും ചോദിച്ചിരുന്നെങ്കിൽ അയാൾ ആത്മഹത്യ ചെയ്യില്ലായിരുന്നു

  • @MAYA-is7zk
    @MAYA-is7zk19 күн бұрын

    രണ്ടു പിഞ്ചുകുഞ്ഞുങ്ങളെ ഓർത്തില്ലലോ

  • @sunithac1541
    @sunithac154119 күн бұрын

    പാവം കുഞ്ഞുങ്ങൾ 😭

  • @pscguru5236
    @pscguru523619 күн бұрын

    പാവം രണ്ടു കുഞ്ഞുങ്ങൾ, വാടക വീട് 🥲🥲..... മക്കളെ എങ്ങനെ വളർത്തും എന്ന് ഓർത്തിട്ടാവും കഷ്ടം.. 🥲🥲🥲🥲

  • @happiestteam

    @happiestteam

    19 күн бұрын

    മക്കൾക്ക്‌ ആരും ഇല്ലാതായില്ലേ 😢

  • @KrishnaChandran-vu3ps

    @KrishnaChandran-vu3ps

    17 күн бұрын

    അതിന് ആ കുഞ്ഞുങ്ങളെ ഒറ്റയ്ക്ക് ആക്കിയിട്ടു ആത്മഹത്യ ചെയ്യുകയാണോ വേണ്ടത്

  • @PoppyBinu

    @PoppyBinu

    9 күн бұрын

    ഉണ്ടാക്കുമ്പോൾ ദുഖമില്ല

  • @amruthasatheesan3956

    @amruthasatheesan3956

    6 күн бұрын

    അപ്പൊ അവരെ ഇനി ആരു നോക്കും 😔😔😔

  • @susanpalathra7646
    @susanpalathra764619 күн бұрын

    ആ പെണ്ണിന് സ്വന്തം അമ്മയ്ക്കു കൊടുക്കാവുന്ന ഏറ്റവും വലിയ ഗിഫ്റ്റ് അവൾ കൊടുത്തു, എന്തിൻ്റെ പേരിലായാലും, പാവം ആ മുത്തശ്ശി ഇനി ---

  • @valsalakc5799
    @valsalakc579917 күн бұрын

    കല്ലൃ ണംകഴിഞ്ഞ മൂന്നാംമാസംതാലിചരട് വരെപൊട്ടിച്ച് കുടിച്ചു കല്ലൃ ണകച്ചവടത്തിൽ എനിക്ക് രണ്ട് പെൺകുട്ടികളെ കിട്ടി അയാൾക്ക്അതിനേ കഴിയുമായിരുന്നോളുമക്കളേയുംവളർത്തി നാട്ടുകാരുടെയും വീട്ടുകാരുടെയുംം കുത്തുവാക്കുകൾ കേട്ട് ജീവിച്ച മോളേഇവൻ മാർക്ക്ഒക്കെ വേണ്ടിഏന്തിന് നമ്മുടെജീവൻകളയണം

  • @Shabnathings
    @Shabnathings19 күн бұрын

    ഞങ്ങടെ അവിടെ ആണ് ❤️

  • @pramodp2011
    @pramodp201119 күн бұрын

    Athrayku sahikan pattatha enthenkilum vazhak undayi kanum

  • @muhammadarshadchulliyode7959
    @muhammadarshadchulliyode795919 күн бұрын

    Feel very sad

  • @Bindhuqueen
    @Bindhuqueen19 күн бұрын

    😔😢😢🙏

  • @rubysaji2046
    @rubysaji204619 күн бұрын

    ദൈവമേ എന്തൊരു വിധിയാണ് ആ കുഞ്ഞുങ്ങളുടെ 😭😭ഈ കുട്ടിയ്ക്ക് കുഞ്ഞുങ്ങളുമായി സ്വന്തം വീട്ടിൽ പോയി നിന്നാൽ പോരായിരുന്നോ. ഇങ്ങനെ ഒരു കടും കൈ ചെയ്യുന്നതിലും നല്ലത് അതായിരുന്നു

  • @SanthoshVP-jx8cw

    @SanthoshVP-jx8cw

    18 күн бұрын

    Swontham veettilthanne aayirunnu

  • @ushakumariv5799
    @ushakumariv579919 күн бұрын

    Pavam sahayican arum kanilla

  • @fathimahaleel4993
    @fathimahaleel499319 күн бұрын

    ആരോടെങ്കിലും സഹായം ചോദിച്ചൂടെ പൊന്നു മക്കൾ അമ്മയില്ലാതെ ജീവിക്കണ്ടേ

  • @PREETHA.M-dc7gc

    @PREETHA.M-dc7gc

    19 күн бұрын

    ചോദിക്കേണ്ട താമസമേ ഉള്ളു എല്ലാവരും വാരിക്കോരി കൊടുക്കും ഉപദേശം. അതിന് വലിയ ചെലവ് ഇല്ല.

  • @fathimahaleel4993

    @fathimahaleel4993

    19 күн бұрын

    @@PREETHA.M-dc7gc അതുശേരിയ പക്ഷെ ചെറിയകുട്ടിയല്ലേ പാൽ കൊടുക്കുന്ന കൂട്ടി

  • @sabnamahesh4337

    @sabnamahesh4337

    15 күн бұрын

    ​@@fathimahaleel4993ഡെലിവറി കഴിഞ്ഞിട്ട് ഒരുപ്പാട് നാൾ ആയില്ല... ഈ ടൈമിൽ പ്രസവം കഴിഞ്ഞ സ്ത്രീകളിൽ പല മാറ്റങ്ങൾ വരും..നമ്മളെ കൊണ്ട് സ്വയം നിയന്ത്രിക്കാൻ പോലും പറ്റില്ല.. കൂടെ നിൽക്കാൻ ആരുമില്ലേൽ പിന്നെ പറയുകയും വേണ്ടാ... ആ അവസ്ഥയിൽ മരിച്ചാൽ മതിയെന്ന് തോന്നും

  • @sandhyaotp2
    @sandhyaotp216 күн бұрын

    Delivary koodi kazhijath ale.. Mind control cheyan pati kanila..

  • @saranyageorge519
    @saranyageorge51919 күн бұрын

    😢😢

  • @Nachoos1234
    @Nachoos123419 күн бұрын

    Post portom dipression avum 🥹

  • @SaranyaKS_Vlogs
    @SaranyaKS_Vlogs14 күн бұрын

    🥺😥

  • @alfamathew4385
    @alfamathew43858 күн бұрын

    😢

  • @DollyBinu
    @DollyBinu19 күн бұрын

    Pavam🙏🙏🙏

  • @VijishaDinesh
    @VijishaDinesh17 күн бұрын

    Delivarikazhinjjaal chila aallkaarku dispersion uddaavum postpattam dipershion.😢 aa stejiloodea kadannupoyavala njaan carcttiminu treetment aduthathukoddu njaan athilninnu rakshapettu..paavam😢😢

  • @sunithao573
    @sunithao57318 күн бұрын

    Ella kuttikaludeyum maranam enn parayunnth panam an kalyanam kazhij kurachu nal kazhiyumpo payyante veettikar parayum kurachu pisa veettukarod chodikkan penkutty swantham veettle chellumpole avide kanunnath thanne kettichayakkan edtha loan adakkan padupedunna achaneyum ammayeyu sahodaraneyim pinne a molk enth cheyyan kazhiyum thirichu chennannal kittunna peedanathekkal nallath maranaman enn

  • @reality1756
    @reality175618 күн бұрын

    ഭർത്താവ് പോയി പണി നോക്കാൻ പറഞ്ഞിട്ട് വല്ല ഹോസ്റ്റലിലും പോയി നിന്ന് ഒരു ജോലിയ്ക്കു ശ്രെമിക്കുക, അമ്മ കൂടെ ഉണ്ടല്ലോ

  • @PrabhaChullikara
    @PrabhaChullikara6 күн бұрын

    2 pinju kunjugale nokkan avarude veettukar sahikkunna kashtappadu orthal Ee sahithari marikkillarunnu 🙏🥺🌹

  • @abinarb1401
    @abinarb14015 күн бұрын

    Post partum Depression ആണോ

  • @PBS488
    @PBS48819 күн бұрын

    ഇവളോട് ദൈവം പോലും പൊറുക്കില്ല ,suicide is not solution for escape your life

  • @vidya.B5997

    @vidya.B5997

    19 күн бұрын

    വേദന വന്നാൽ ഏതു മനുഷ്യനും ആലോചിക്കുന്ന കാര്യമാണ് സൂയിസൈഡ്. അതിന് അവളോട് ദൈവം പോലും പൊറുക്കില്ല എന്ന് പറഞ്ഞാൽ ഭൂമിയിലിരിക്കുമ്പോൾ മറ്റുള്ളവർ മാനസികമായി അവർ അവളെ തളർത്തിയത് പോലെ മരിച്ചപ്പോൾ നമ്മൾ തളർത്തുന്ന ഒരു കമന്റ് അതുപോലെ തോന്നി എനിക്ക്. ദൈവം പൊറുക്കാതിരിക്കാൻ വേണ്ടി മറ്റുള്ളവരെ ഉപദ്രവിക്കുകയൊന്നും അല്ലല്ലോ ചെയ്തത്. എനിക്ക് പലപ്പോഴും ഇക്കാര്യം തോന്നിയിട്ടുണ്ട്

  • @PREETHA.M-dc7gc

    @PREETHA.M-dc7gc

    19 күн бұрын

    അവർകുട്ടിയെ കൊന്നില്ല, അവർക്ക് വേറെ വഴിയുണ്ടാകില്ല അതുകൊണ്ട്സ്വന്തം ജീവിതം അവസാനിപ്പിച്ചു.

  • @Lathalatha-lm3ux
    @Lathalatha-lm3ux17 күн бұрын

    Delivery kazhiyumbol 90 % ladies num depression undaakum enikkum undaayirunnu . Urakka kuravu hormones change . Veettile mattullavarude idapedal okke kaaranam aakum

  • @athulyasethu
    @athulyasethu5 күн бұрын

    കുറേ മയിരുകൾ കാരണം ഞാൻ ചവാൻ നിന്നതാ.. ഇപ്പോളും അവസ്ഥക്ക് മാറ്റം ഒന്നുമില്ല..അത്രക്ക് ഗതികെട്ട പണ്ടാരം അടങ്ങി നിക്കുക ആണ്.. Hus കഞ്ചാവ് യൂസ് ചെയ്യുന്നു.. ഇപ്പോ ഒന്നിനും ഗതി ഇല്ലാ.. പക്ഷേ എനിക്ക് ചാവാൻ തോന്നിയില്ല.. ഇമ്മാതിരി മയിരുകളെ എന്റെ കൊച്ചിനെ കൊടുത്തിട്ട് എങ്ങനെ ഞാൻ പോകും.. അതിലും നല്ലത് ഞങ്ങൾ രണ്ടും ഒന്നിച്ചു പോകുന്നത്.. അങ്ങനെ തെറ്റ് ഒന്നും ചെയ്യാത്ത ഞാനും എന്റെ കൊച്ചും പോയിട്ട് ഒരു മയിരുകളും സുഖിക്കണ്ട എന്നെ അങ്ങട് തീരുമാനിക്കണം.. എന്നിട്ടും ചത്തെ പറ്റുള്ളൂ എന്നാണേൽ കൂടെ കൊച്ചിനേം കൊണ്ട് പോണം നിങ്ങളെ ആ അവസ്ഥ ആക്കിയ ആളുകളെ ഉറപ്പായും കൊണ്ട് പോണം.. എന്തായാലും ചത്തു കഴിഞ്ഞ് പോലീസ് പിടിക്കില്ല.. എന്നാക്കെ പറഞ്ഞാലും പിടിച്ചു നിക്കണം.. എന്തായാലും സപ്പോർട്ട് ചെയ്യാൻ പറ്റും ഉള്ളവർ എന്റെ യൂട്യൂബ് ചാനൽ ഒന്ന് സപ്പോർട്ട് ചെയ്യണം.. അത് എങ്കിലും ഒന്ന് ഗതി പിടിച്ചാൽ ഞാനും എന്റെ മോൾക്കും സമാധാനം ആയിട്ട് കിടന്ന് ഉറങ്ങാൻ ഒരു വീട് വെക്കണം എന്നൊക്കെ ഉണ്ട്.. ആർടേം ആട്ടും തുപ്പും കേട്ട് കിടക്കാൻ വയ്യ.. 😞

  • @girijaramachandran1527
    @girijaramachandran152718 күн бұрын

    Husband evida

  • @SusammaMol
    @SusammaMol19 күн бұрын

    ഇപ്പോഴെങ്ങനെ ഭാര്യയും ഭർത്താവും വഴക്കിട്ട ഉടനെ ആത്മഹത്യ ചെയ്തു കളയും മക്കളെ ഒന്ന് ഓർക്കില്ല അവര് വിചാരിക്കും അവര് ജയിച്ചെന്ന് പക്ഷേ ജയിച്ചില്ല തോറ്റത് യുള്ളൂ ആത്മാവ് അലയുകയും ഉള്ളൂ ഇപ്പോഴാണ് ആത്മഹത്യ ചെയ്ത മകൾ കരയുന്നത് കഷ്ടപ്പാടുകളും ഇപ്പോഴാണ് പാവം

  • @SojiSojimol
    @SojiSojimol3 күн бұрын

    വിഷാദ രോഗം ആയിരിക്കും

  • @fida_5480
    @fida_548018 күн бұрын

    Prasava samayathulla depressionayrikum

  • @paarupaaru3871
    @paarupaaru387118 күн бұрын

    Ark poy avanavanu ayyal vere ketti sugam ayit kazhiyum thalla illathaaa aaa kunjungal kashtapett valarum athra thanne 😢

  • @ksthampatty3105
    @ksthampatty310517 күн бұрын

    Very sad.

  • @user-fo5pc8ui4d
    @user-fo5pc8ui4d17 күн бұрын

    മാനസികമായ പക്വത ആവുന്നതിനു മുമ്പ് പെൺകുട്ടികളെ പിടിച്ചു കല്യാണം കഴിക്കും ജീവിതത്തിന്റെ പക്വതയോ മറ്റു പ്രോബ്ലംസ് പരിഹരിക്കാൻ കഴിയാതെ എന്നും വിഷയങ്ങളുമയി അവരുടെ 😅😅കുടുംബജീവിതം പോകും അവസാനം പക്വതയില്ലാതെ മനസുകളും ആത്മഹത്യ ചെറിയ പ്രശ്നങ്ങൾ പോലും പരിഹരിക്കാൻ ആവാതെ അവരെ ആത്മഹത്യ ചെയ്യുന്നു അല്ലാത്ത കഷ്ടം തന്നെ

  • @shinithapshinithap3232
    @shinithapshinithap32329 күн бұрын

    കാരണവുമില്ലാതെ തന്നെ മനുഷ്യര് മരിക്കുന്നു എന്തിന് കുട്ടി നീ ആ കുട്ടികളുടെ മുഖം ഒന്നോർക്കാൻ മേലായിരുന്നോ😢😢

  • @ManiAmmal-ec2bi
    @ManiAmmal-ec2bi18 күн бұрын

    Ingane ullavalumaarude aalmaavinu polum gethi kittaruthu iniaa pinchu paythaline engane valarthum deivame ellaam neeye

  • @janejose5368
    @janejose536819 күн бұрын

    Pavam

  • @rose-zm9zb
    @rose-zm9zb19 күн бұрын

    Engne ula bharthakan mar undegil ithu thnny avastha....

  • @lachutti3648
    @lachutti364817 күн бұрын

    Postpartum depression.... Oru reason aanu

  • @user-dk4dn7yq6o
    @user-dk4dn7yq6o19 күн бұрын

    Kashttum enick kittiyarunnel njan nockiyenum Nerathe family problem aarum arinjille

  • @nishraghav
    @nishraghav10 күн бұрын

    അമ്മ നഷ്ടപെട്ട 2 കുഞ്ഞുങ്ങൾ 😢😢

  • @ShabnamJabbar-wy5pd
    @ShabnamJabbar-wy5pd18 күн бұрын

    Jeevich kaanikanam marikaruthu....

  • @ADRIDWORLD
    @ADRIDWORLD3 күн бұрын

    എന്നാലും കുഞ്ഞിനെ കൊന്നില്ലല്ലോ..ഭാഗ്യം. പാവം depression ആയിരിക്കും... ഓരോ അവളുമാർ കുഞ്ഞിനെ കൊന്നിട്ടാണ് depression കാണിക്കുന്നത്.. പാവം ഇവരെ support ചെയ്യാൻ ആരും ഇല്ലാതായി പോയി.. ഉണ്ടായിരുന്നു എങ്കി ആ കുട്ടികൾക്ക് അമ്മ നഷ്ടം ആവില്ലായിരുന്നു

  • @akhilaappusathi3280
    @akhilaappusathi328010 күн бұрын

    Marichu jeebikado eppalum, ente makkakku bendi, avarithiri parakamuttanam, ennit chathu maravichu kidakanam orunal chettakalku munnil..... 😢

  • @rayanrashirashi4676
    @rayanrashirashi467618 күн бұрын

    കുഞ്ഞിനെ കൊന്നില്ലല്ലോ.സമാദാനം

  • @sainusainutk5289
    @sainusainutk528918 күн бұрын

    😒😒pavampinjumakkal

  • @aswathiashokan4811
    @aswathiashokan48116 күн бұрын

    Dhushta

  • @italkhappiness
    @italkhappiness11 сағат бұрын

    Ethonnum viral aavilla.. ഇവിടെ മരിച്ചത് ഒരു ആനായിരുന്നെങ്കിൽ എത്ര reach ഉണ്ടവുമായിരുന്നു. കമൻ്റിൽ ഭാര്യയെ നാല് തെറിയും പറയുമായിരുന്നു. ഇത് എപ്പോൾ കമൻ്റ് ബോക്സിൽ പെണ്ണുങ്ങൾ കുഞ്ഞിനെ ആലോചിച്ചു അലമുറയിട്ടു കരയുന്നതും അവർ സഹിച്ച കാര്യങ്ങളും മാത്രമാണ് പറയുന്നത്.

  • @sabirakt2077
    @sabirakt207717 күн бұрын

    അതൊന്നുമല്ല.. കുഞ്ഞ് കരഞ്ഞപ്പോൾ അവളെക് ദേശ്യം വന്നതായിരിക്കും... നാശങ്ങൾ ഒന്ന് ഉറങ്ങാനും സമ്മതിക്കില്ല..., അങ്ങെനെ ചിന്തിച്ചു....

  • @sujaraju2843
    @sujaraju28439 күн бұрын

    😂

  • @beenakbbeena4529
    @beenakbbeena452917 күн бұрын

    മനോബലമില്ലാത്ത പെൺകുട്ടികളെ ഒന്നും പെട്ടെന്ന് വിവാഹം കഴിപ്പിച്ചു കൊടുക്കരുത്

  • @alicemathew3731
    @alicemathew373115 күн бұрын

    You there is something called Postpartum depression, stop blaming others and get help. There is nothing wrong with getting help, go talk to your gynecologist, so they could guide you to the right doctor. PLEASE GET AWARENESS FOR MENTAL HEALTH. How many of our children, mothers, siblings have to die before we take this seriously. Talk to someone, ask for help and we need to start lessoning. Get Help.

  • @aswathiashokan4811
    @aswathiashokan48116 күн бұрын

    ആ കുഞ്ഞുങ്ങളെ ആര് നോക്കും

  • @babumathai4132
    @babumathai413218 күн бұрын

    ഭർത്താവുമായി പ്രശ്ന മാണെങ്കിൽ എങ്ങിനെ കുട്ടി undayi

  • @ajitham2108
    @ajitham210819 күн бұрын

    24 വയസ്സ് 2 മക്കൾ എന്തിനാ കല്യാണം കഴിച്ചത് പാവം കുട്ടികൾ

  • @tinythoughts6939
    @tinythoughts693919 күн бұрын

    Postt

  • @valsalakc5799
    @valsalakc579917 күн бұрын

    ഏൻറ മോളേ ഈ ആൺവർഗം കൂടെ ഉണ്ടെൻകിലാണോ ജിവീക്കാൻ കഴിയൂ

  • @chandhni84
    @chandhni845 күн бұрын

    ഭർത്താവുമായുള്ള പ്രശ്നം മാത്രം ആകില്ല... Post partem depression കൂടെ കാണും

  • @rajuviswanadh5102
    @rajuviswanadh510218 күн бұрын

    വെള്ളം വച്ചു എന്ന് പറഞ്ഞു ഉടനെ കല്യാണം കഴിപ്പിച്ചു വിടുകയല്ല വേണ്ടത് ഇത്തിരി ജീവിതം കൂടാ പറഞ്ഞു മനസിലാക്കി കൊടുക്കണം ഇനിയുള്ള അമ്മമാർ പെൺകുട്ടികൾക്കു

  • @VijishaDinesh
    @VijishaDinesh17 күн бұрын

    Delivarikazhinjjaal chila aallkaarku dispersion uddaavum postpattam dipershion.😢 aa stejiloodea kadannupoyavala njaan carcttiminu treetment aduthathukoddu njaan athilninnu rakshapettu..paavam😢😢

  • @sreejasunil46
    @sreejasunil4619 күн бұрын

    Pavam

  • @vijica3267

    @vijica3267

    18 күн бұрын

    ഇപ്പോഴേത്തെ കുട്ടികൾക്ക് ആരോടും സ്നേഹം ഇല്ല അതാണ് സത്യം പണ്ടത്തെ അമ്മ മാർ എന്തെല്ലാം സഹിച്ചു ജീവിച്ചവരാണ് അവരെ തൊഴണ൦

Келесі