പാട്ടഴകിന്റെ ഊർജ്ജപ്രവാഹം | A Tribute to Bichu Thirumala | Sreekumaran Thampi | EP : 26

A walk through the Lyrical world of Bichu Thirumala .

Пікірлер: 375

  • @jomyabraham273
    @jomyabraham2732 жыл бұрын

    മഹാനായ ഗാനരചയിതാവായിരുന്ന ശ്രീ ബിച്ചു തിരുമലയെയും അദ്ദേഹത്തിന്റെ രചനകളെയും ഈ അവസരത്തിൽ ഏറ്റവും അനുയോജ്യമായ രീതിയിൽ അനുസ്മരിക്കുകയും മനോഹരമായി ആസ്വാദകർക്കായി അവതരിപ്പിക്കുകയും ചെയ്ത മഹാനായ ഗാനരചയിതാവായ ശ്രീകുമാരൻ തമ്പി സാറിന് നന്ദിയും ആയുരാരോഗ്യ ആശംസകളും അർപ്പിക്കുന്നു .. 🙏

  • @aravindakshanpk8934

    @aravindakshanpk8934

    2 жыл бұрын

    അങ്ങയുടെ പാദങ്ങൾ തൊട്ട് നമസ്ക്കരിക്കുന്നു.

  • @raninair6065
    @raninair60652 жыл бұрын

    ഒരു ഗാനരചയിതാവ് മറ്റൊരു ഗാനരചയിതാവിനെ ഇത്ര നന്നായി അനുസ്മരിക്കുന്നതിൽ താങ്കൾക്ക് നന്ദി പറയുന്നു. ഒപ്പം ശ്രീ ബിച്ചു തിരുമലക്ക് പ്രണാമം 🙏🏾🙏🏾🙏🏾🙏🏾

  • @giripremanand4543
    @giripremanand45432 жыл бұрын

    അങ്ങയുടെ വിശകലനം അതീവ ഹൃദ്യമായ ഒന്നായിരുന്നു. ഒരു മഹാനായ ഗാനരചയിതാവിനുള്ള ഏറ്റവും വലിയ tribute ആയിരുന്നു തമ്പി സാറിൻ്റെ നാവിൽ നിന്നും കേട്ടത് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @ashaunni8833
    @ashaunni88332 жыл бұрын

    ഇത്രയും നല്ല മനസ്സുള്ള തമ്പിസാർ മലയാളികളുടെ പുണ്യമാണ്...🙏

  • @nalinipu3709
    @nalinipu37092 жыл бұрын

    വളരെ നല്ല അനുസ്മരണം സർ.. സാറിന്റെ പിന്നാലെ വന്നവരെ അംഗീകരിക്കുന്ന ആ മനസ്.. 🙏🙏🙏🙏

  • @rajendranb4448

    @rajendranb4448

    2 жыл бұрын

    🙏🙏🙏

  • @rejigobinath650
    @rejigobinath6502 жыл бұрын

    നന്ദി സർ... ബിച്ചു തിരുമലയെ കുറിച്ചുള്ള സാറിന്റെ അനുസ്മരണം കേട്ടു കഴിഞ്ഞപ്പോൾ സാറിനോടുള്ള ബഹുമാനം പതിന്മടങ്ങായി....

  • @ajaykn4465
    @ajaykn44652 жыл бұрын

    പിൻഗാമികളെ ഇത്രയും ഹൃദയം തുറന്ന് അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും മഹാപ്രതിഭയായ തമ്പി സാറിനേ കഴിയൂ... ഉള്ളിൽത്തട്ടുന്ന ഈ അനുസ്മരണം മത്സരാധിഷ്ഠിതമായ നവലോകത്തിന് ഉദാത്തമാതൃകയാവട്ടെ... 🙏🌹🌹🙏

  • @josphchackochan8588

    @josphchackochan8588

    Жыл бұрын

    Respect.

  • @shamsadkm2709
    @shamsadkm27092 жыл бұрын

    ഇത്രയും കൃത്യമായി ഓർമ്മയിൽ നിന്ന് ഓരോ പാട്ടുകളും, അതിൻ്റെ വരികളും, സംഗീത സംവിധായകൻമാരെയെല്ലാം - കോർത്തിണക്കി -യുള്ള അങ്ങയുടെ വിശദീകരണം ഹൃദ്യം - ഒരായിരം നന്ദി. സ്നേഹം, ബഹുമാനം.

  • @sruthilayanarayan691
    @sruthilayanarayan6912 жыл бұрын

    മററുള്ളവരുടെ കഴിവുകളെ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്ന താങ്കളുടെ ഈ അനുസ്മരണത്തിന് ഒരു പാട് നന്ദി🙏🙏🙏 ബിച്ചു തിരുമലയുടെ വിയോഗം കൈരളിക്ക് നികത്താനാകാത്ത നഷ്ടമാണ് അഞ്ചായിരത്തോളം പാട്ടുകളെഴുതിയിരുന്നെന്ന് അദ്ദേഹം വിട്ടുപിരിഞ്ഞതിനു ശേഷമാണ് അറിയാൻ കഴിഞ്ഞത് പാട്ടുകളെക്കുറിച്ചുള്ള താങ്കളുടെ വിലയിരുത്തലും മികച്ചത്👌💐

  • @vipinkrisnat6205
    @vipinkrisnat62052 жыл бұрын

    ഞാൻ ചെറിയൊരു പാട്ടുകാരനാണ് സാർ.അദ്ദേഹത്തിൻ്റെ കടുത്ത ആരാധകനാണ് ഞാൻ.ഞങ്ങളുടെ വാട്സപ്പ് ഗ്രൂപ്പിൽ അദ്ദേഹത്തിൻ്റെ പാട്ട് പാടാറുണ്ട്.അദ്ദേഹത്തിൻ്റെ വരികൾ എനിക്ക് വളരെ ഇഷ്ടമാണ്. താങ്കൾ ഇത്രയധികം അദ്ദേഹത്തെപ്പറ്റി വിവരിച്ചതിൽ വളരെ സന്തോഷം അദ്ദേഹത്തിന് ആത്മാവിന് നിത്യശാന്തി നേരുന്നു പ്രണാമം നന്ദി സാർ...

  • @kukkumani2776
    @kukkumani27762 жыл бұрын

    പ്രശസ്ത കവിയും ഗാന രചയിതാവുമായിരുന്ന യശഃശരീരനായ ബിച്ചു തിരുമലയെക്കുറിച്ചുള്ള ശ്രീയേട്ടൻ്റെ വികാരനിർഭരമായ അനുസ്മരണം! നമസ്കാരം!!

  • @deepa2758
    @deepa27582 жыл бұрын

    ശ്രീ ബിച്ചു തിരുമല സാറിനു ആദരാഞ്ജലികൾ 🙏🙏... അവസാനമായി അദ്ദേഹത്തിനു അന്ത്യാഞ്ജലി അർപ്പിയ്ക്കുവാൻ പോയിരുന്നു... 😔🙏.. അദ്ദേഹത്തിന്റെ ഗാനങ്ങളിലൂടെ അദ്ദേഹം എന്നും..ജീവിയ്ക്കും..

  • @nandakumarnair6505
    @nandakumarnair65052 жыл бұрын

    തന്റെ സമകാലിന പാട്ട് എഴുത്തുകാരൻ ഏകദേശം ഒരേ പ്രായം എന്തുകൊണ്ടും ശ്രീകുമാരൻ തമ്പി സർ ന്റെ അനുസ്മരണം വളരെ നന്നായി 🙏👏🌹

  • @pikuriakose4615

    @pikuriakose4615

    2 жыл бұрын

    Great description Thami sir...

  • @ajithkumar-wm5xy

    @ajithkumar-wm5xy

    2 жыл бұрын

    തമ്പി സർ എന്തുകൊണ്ടാണ് പുതിയ പാട്ടുകൾ എഴുതാത്തത്

  • @prijukumar34

    @prijukumar34

    2 жыл бұрын

    തമ്പി സാർ പുതിയ പാട്ട് എഴുതില്ല എന്തെന്നാൽ ഭാഷയെസ്നേഹിക്കുന്നത്കൊണ്ട്

  • @padmanabhanp6824
    @padmanabhanp68242 жыл бұрын

    ബിച്ചുതിരുമലയെക്കുറിച്ച് ഇതുപോലെ ഒരു അനുസ്മരണം വേറെ ഇല്ല. സാഹിത്യ വിദ്യാർത്ഥികൾക്കും തലമുറകൾക്കും ഏറ്റവും നല്ല പഠനം.🌷🪔

  • @satheeshankr7823
    @satheeshankr78232 жыл бұрын

    ബിച്ചു തിരുമലയ്ക്ക് ലഭിച്ച ഏറ്റവും വലിയ ആദരവാണ് തമ്പി സാറിന്റെ ഈ അനുസ്മരണം.

  • @rajuraghavan1779
    @rajuraghavan17792 жыл бұрын

    പ്രിയ ബിച്ചു തിരുമല സാറിനെ ക്കുറിച്ച്, ബഹുമാന്യ തമ്പി സാറിന്റ വിവരണം വളരെയധികം നന്നായി . ശ്രീ ബിച്ചുതിരുമല സാറിന് പ്രണാമം🙏.

  • @harinarayananv.a4402
    @harinarayananv.a44022 жыл бұрын

    തമ്പി സാറിനെ പോലുള്ളവർ അങ്ങേയ്ക്ക് ശേഷമെത്തിയ അവരെക്കുറിച്ച് ഇത്രയും വിനയത്തോടെയും ബഹുമാനത്തോടെയും സംസാരിക്കുന്നത് കേൾക്കുമ്പോൾ ബിച്ചു തിരുമല സാറിന് ഒരായിരം അശ്രു പുഷ്പങ്ങൾ

  • @smithakrishnan1882
    @smithakrishnan18822 жыл бұрын

    അവസാനം പറഞ്ഞത് കണ്ണ് നനയിച്ചു.. അങ്ങനെ നിങ്ങൾ എല്ലാരും ഒരുമിക്കുമ്പോ ആ സംഗീത സദസ്സ് കേൾക്കാൻ ഞാനും ഒരിക്കൽ വരും..... 💕💕❤️

  • @shajikn1645
    @shajikn16452 жыл бұрын

    "ഏതോ വസന്തവനിയിൽ കിനാവായി വിരിഞ്ഞു നീ... പനിനീരിൽ എന്റെ ഹൃദയം നിലവായ്‌......" മന്ത്രിക വരികൾ... ഓരോ തവണയും കേൾക്കുമ്പോൾ നെഞ്ച് നീറും 🙏🏼🙏🏼

  • @dtpclakepalace6510

    @dtpclakepalace6510

    Жыл бұрын

    Exactly

  • @JobyJacob1234
    @JobyJacob12342 жыл бұрын

    *സിനിമാ ഗാനങ്ങൾ* 1. ബ്രാഹ്മ മുഹൂർത്തത്തിൽ പ്രാണസഖി-ഭജഗോവിന്ദം (1972) 2. വാകപ്പൂമരം ചൂടും-അനുഭവം (1976) 3. തുഷാര ബിന്ദുക്കളെ-ആലിംഗനം (1976) 4. നക്ഷത്രദീപങ്ങള്‍ തിളങ്ങി-നിറകുടം (1977) 5. ആരാരോ ആരീരാരോ-ആരാധന (1977) 6. നീലജലാശയത്തില്‍ ഹംസങ്ങള്‍-അംഗീകാരം (1977) 7. പ്രണയസസരോവര തീരം-ഇന്നലെ ഇന്ന് (1977) 8. രാഗേന്ദുകിരണങ്ങള്‍ ഒളിവീശീയില്ലാ-അവളുടെ രാവുകൾ (1978) 9. ഉണ്ണി ആരാരിരോ തങ്കമാരാരിരോ-അവളുടെ രാവുകൾ (1978) 10. യാമ ശംഖൊലി വാനിലുയർന്നൂ-ഈ മനോഹരതീരം (1978) 11. ഹൃദയം ദേവാലയം-തെരുവുഗീതം (1977) 12. നിമിഷങ്ങൾ പോലും വാചാലമാകും-മനസ്സാ വാചാ കർമ്മണാ (1979) 13. എന്‍ സ്വരം പൂവിടും ഗാനമേ-അനുപല്ലവി (1979) 14. ഒരേ രാഗപല്ലവി നമ്മള്‍-അനുപല്ലവി (1979) 15. ആയിരം മാതളപ്പൂക്കൾ-അനുപല്ലവി (1979) 16. നിഴലായ്.......ഒഴുകി വരും ഞാൻ-കള്ളിയങ്കാട്ടു നീലി (1979) 17. കുങ്കുമ സന്ധ്യകളോ-സർപ്പം (1979) 18. സ്വര്‍ണ്ണ മീനിന്റെ ചേലൊത്ത കണ്ണാളേ-സർപ്പം (1979) 19. എഴാം മാളിക മേലേ ഏതോ-സർപ്പം (1979) 20. എവിടെയോ. കളഞ്ഞു പോയ-ശക്തി (1980) 21. കുറുമൊഴീ... കൂന്തലിൽ വിടരുമോ-പപ്പു (1980) 22. പാവാട വേണം മേലാട വേണം-അങ്ങാടി (1980) 23. കന്നിപ്പളുങ്കേ പൊന്നുംകിനാവേ-അങ്ങാടി (1980) 24. കണ്ണും കണ്ണും തമ്മില്‍ തമ്മില്‍-അങ്ങാടി (1980) 25. അള്ളാനേ ഉമ്മാ പൊല്ലാപ്പു ബേണ്ട-അങ്ങാടി (1980) 26. നീല നിലാവൊരു തോണി-കടൽക്കാറ്റ് (1980) 27. മഞ്ഞണി കൊമ്പില്‍-മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) 28. മിഴിയോരം നനഞ്ഞൊഴുകും-മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) 29. മഞ്ചാടിക്കുന്നില്‍ മണിമുകിലുകള്‍-മഞ്ഞിൽ വിരിഞ്ഞ പൂക്കൾ (1980) 30. കൊമ്പിൽ കിലുക്കും കെട്ടി-കരിമ്പന (1980) 31. ഒരു മയില്‍പ്പീലിയായ് ഞാന്‍-അണിയാത്ത വളകൾ (1980) 32. ശ്രുതിയില്‍ നിന്നുയരും-തൃഷ്ണ (1981) 33. മൈനാകം കടലിൽ നിന്നുയരുന്നുവോ-തൃഷ്ണ (1981) 34. തേനും വയമ്പും നാവില്‍-തേനും വയമ്പും (1981) 35. മനസ്സൊരു കോവില്‍-തേനും വയമ്പും (1981) 36. ഒറ്റക്കമ്പി നാദം മാത്രം-തേനും വയമ്പും (1981) 37. ഓളങ്ങൾ താളം തല്ലുമ്പോൾ-കടത്ത്‌ (1981) 38. നനഞ്ഞ നേരിയ പട്ടുറുമാല്‍-എന്റെ മോഹങ്ങൾ പൂവണിഞ്ഞു (1982) 39. തംബുരു.... താനെ ശ്രുതി മീട്ടി...-എന്റെ മോഹങ്ങൾ പൂവണിഞ്ഞു (1982) 40. വെള്ളിച്ചില്ലും വിതറി-ഇണ (1982) 41. കാറ്റ് താരാട്ടും കിളിമരത്തോണിയില്‍-അഹിംസ (1982) 42. ജലശംഖുപുഷ്പം ചൂടും-അഹിംസ (1982) 43. ഏഴു സ്വരങ്ങളും തഴുകി-ചിരിയോ ചിരി (1982) 44. സമയ രഥങ്ങളില്‍ ഞങ്ങ-ചിരിയോ ചിരി (1982) 45. ഇതുവരെ ഈ കൊച്ചു-ചിരിയോ ചിരി (1982) 46. കാലം കൈവിരലാല്‍ കളംമെഴുതും-കാലം (1982) 47. ഏതോ ജന്മബന്ധം-അമേരിക്ക അമേരിക്ക (1983) 48. കണ്ണോടു കണ്ണോരം-എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983) 49. തൈമണിക്കുഞ്ഞുതെന്നല്‍-എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983) 50. മൗനങ്ങളേ ചാഞ്ചാടുവാൻ-എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983) 51. ആളൊരുങ്ങി അരങ്ങൊരുങ്ങി-എന്റെ മാമാട്ടിക്കുട്ടിയമ്മക്ക് (1983) 52. പാലാഴിപ്പൂമങ്കേ-പ്രശ്നം ഗുരുതരം (1983) 53. കാളിന്ദീ തീരം തന്നില്‍-April 18 54. ആലിപ്പഴം പെറുക്കാൻ-മൈ ഡിയർ കുട്ടിച്ചാത്തൻ (1983) 55. മിന്നാമിനുങ്ങും മയില്‍ക്കണ്ണിയും-മൈ ഡിയർ കുട്ടിച്ചാത്തൻ (1983) 56. ആന കൊടുത്താലും-ഒരു പൈങ്കിളിക്കഥ (1984) 57. ഇല്ലിയിളംകിളി ചില്ലിമുളം-കാണാമറയത്ത്‌ (1984) 58. ഒരു മധുരക്കിനാവിന്‍-കാണാമറയത്ത്‌ (1984) 59. കസ്തൂരിമാന്‍ കുരുന്നേ-കാണാമറയത്ത്‌ (1984) 60. തൂമഞ്ഞിന്‍ തുള്ളി-അപ്പുണ്ണി (1984) 61. വാലിട്ടെഴുതിയ നീലകടക്കണ്ണില്‍-ഒന്നാണു നമ്മൾ (1984) 62. കല്‍ക്കണ്ടം ചുണ്ടില്‍-ഒന്നാണു നമ്മൾ (1984) 63. സ്വര്‍ഗ്ഗ വാതില്‍ തുറന്നു-മണിച്ചെപ്പു തുറന്നപ്പോൾ (1985) 64. കണ്ണാന്തളിയും കാട്ടു-അനുബന്ധം (1985) 65. ഊടും പാവും നെയ്യും-സമ്മേളനം (1985) 66. പെണ്ണിന്റെ ചെഞ്ചുണ്ടില്‍-ഗുരുജി ഒരു വാക്ക് (1985) 67. വെൺ പകൽ തിറയോ-ഗുരുജി ഒരു വാക്ക് (1985) 68. ആയിരം കണ്ണുമായ്കാത്തിരുന്നൂ-നോക്കെത്താ ദൂരത്തു കണ്ണും നട്ട് (1985) 69. ആരാധന.. നിശാസംഗീത മേള-നോക്കെത്താ ദൂരത്തു കണ്ണും നട്ട് (1985) 70. കിളിയേ കിളിയേ-നോക്കെത്താ ദൂരത്തു കണ്ണും നട്ട് (1985) 71. ഹേയ് കുറുമ്പേ തേന്‍ കുഴമ്പേ-ഗീതം (1986) 72. ആരോമൽ ഹംസമേ-ഗീതം (1986) 73. ചിന്നക്കുട്ടി ചെല്ലക്കുട്ടി തങ്കക്കട്ടി-രേവതിക്കൊരു പാവക്കുട്ടി (1986) 74. വെള്ളാരം കുന്നുമ്മേലേ-രേവതിക്കൊരു പാവക്കുട്ടി (1986) 75. വീണേ നിന്നെ മീട്ടാന്‍-ഭാര്യ ഒരു മന്ത്രി (1986) 76. രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും-അടുക്കാനെന്തെളുപ്പം (1986) 77. ഓര്‍മ്മയിലൊരു ശിശിരം-ഗാന്ധിനഗർ 2nd സ്ട്രീറ് (1986) 78. തുടര്‍ക്കിനാക്കളില്‍-ഗാന്ധിനഗർ 2nd സ്ട്രീറ് (1986) 79. ഇന്നലെകൾ ഇതുവഴിയെ പോയി-വാർത്ത (1986) 80. ആരോ ആരോ ആരാരോ ആരോമല്‍-പൂവിന്നു പുതിയ പൂന്തെന്നൽ (1986) 81. പീലിയേഴും വീശി വാ-പൂവിന്നു പുതിയ പൂന്തെന്നൽ (1986) 82. പൂങ്കാറ്റിനോടും കിളികളോടും-പൂമുഖപ്പടിയിൽ നിന്നെയും കാത്ത് (1986) 83. കൊഞ്ചി, കരയല്ലേ, മിഴികള്‍-പൂമുഖപ്പടിയിൽ നിന്നെയും കാത്ത് (1986)

  • @akosan1

    @akosan1

    2 жыл бұрын

    Thanks for the effort. All beautiful songs!

  • @georgenj1489

    @georgenj1489

    2 жыл бұрын

    പ്രണയസരോവരതീരം, എന്നുതുടങ്ങുന്ന ഒരു ഗാനമുണ്ട് സൂപ്പർ ആണ്.

  • @rathnakumari-el7et

    @rathnakumari-el7et

    2 жыл бұрын

    Thanks 🙏🙏

  • @anoopgnair1176
    @anoopgnair11762 жыл бұрын

    നമസ്തേ .. തമ്പി സർ സാറിൽ നിന്ന് .. കേൾക്കുന്ന ഏത് കാര്യവും ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകളാണന്ന്.. മനസ്സിലാകും..🙏❤️ സാറിന് ഓർമ്മ കാണുമോ എന്നറിയില്ല. സാറിൻ്റെ സീരിയലുകളിൽ മിക്കവാറും ഉണ്ടായിരുന്ന പേയാട് കുരിശുമുട്ടം തറവാട് വീട് എൻ്റെ വീടായിരുന്നു. നന്ദി ,🙏

  • @ourawesometraditions4764
    @ourawesometraditions47642 жыл бұрын

    😪😪😪🙏🙏🙏കണ്ണീർ പ്രണാമം.. വലിയ അംഗീകാരങ്ങൾ തേടിയെത്താത്ത അതുല്യ കലാകാരൻ 🙏🙏🙏.. അങ്ങയുടെ വിലയേറിയ വാക്കുകൾക്ക് നന്ദി 🙏സാർ 😍😍😍😍

  • @harisvpz8788
    @harisvpz87882 жыл бұрын

    ബന്ധുക്കൾ ശത്രുക്കൾ എന്ന സിനിമയിൽ താങ്കൾ എഴുതിയ എല്ലാ പാട്ടുകളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്..💞💞💞💞💞💞💞💞💞💞

  • @sivadasanpn299
    @sivadasanpn2992 жыл бұрын

    മഹാനായ ശ്രീകുമാരൻ തമ്പി സർ മലയാളത്തിന്റെ ഹിറ്റ് ഗാന രചയിതാവായ ബിച്ചു തിരുമലയെ പുകഴ്ത്തി നടത്തിയ ഈ അവലോകനം വലിയ അന്തസ്സുള്ളതാണ് . നന്മയാണ്. ബിച്ചുവിനെ സ്മരിക്കുന്നു

  • @arunm.s3010

    @arunm.s3010

    2 жыл бұрын

    Pukathiyatalla sathyama

  • @raveendranp.k487
    @raveendranp.k4872 жыл бұрын

    ശ്രീ ബിച്ചു തിരുമല യെ കുറിച്ച് സാർ വളരെ വളരെ വളരെ നന്നായി സംസാരിചിരിക്കുന്നു. ഒരുപാട് നമസ്കാരം.🙏 🙏 🙏.

  • @santhakumarkrishnan3960
    @santhakumarkrishnan39602 жыл бұрын

    മാമാങ്കം പലകുറി കൊണ്ടാടി എന്ന ഗാനം മലയാളികൾ എങ്ങിനെ മറക്കും.

  • @krishnadasc4647
    @krishnadasc46472 жыл бұрын

    Thampi sir..big salute for giving a beautiful narration about Bichu sir....a great poet in mal cinema everseen...🎆🙏🙏🎆🙏🙏🎆🎆🙏🙏🎆🎆🙏🎆🙏🎆🎆

  • @vsn2024
    @vsn20242 жыл бұрын

    മഹാനായ കവിക്ക് എക്കാലത്തെയും മികച്ച സകലകലാവല്ലഭന്റെ കല്മഷമില്ലാത്ത ഉപഹാരം. ഹൃദ്യമായ ,പലപ്പോഴും വീണ്ടും വീണ്ടും കേൾക്കാനാഗ്രഹിക്കുന്ന പല പാട്ടുകളും ബിച്ചു തിരുമലയുടെ രചനയാണ് എന്ന് തമ്പി സാർ പറഞ്ഞപ്പോഴാണ് അറിയുന്നത്. പലപ്പോഴും ആദ്യം പാട്ടുകാരനെയും പിന്നെ ചിലപ്പോൾ മാത്രം സംഗീതം നൽകിയ വ്യക്തിയെയും തിരയുമെങ്കിലും വരികൾ എഴുതിയത് ആരെന്ന് തിരയുന്നത് അപൂർവ്വം. യശശ്ശരീരനായ ബിച്ചു തിരുമലയെ കൂടുതൽ പരിചയപ്പെടുത്തിയ മഹാത്മാവേ നന്ദി. Another great man's tribute to the great poet. Such words sow the seeds of goodness and love in the hearts of the hearers.'' We will probably meet again in a serene atmosphere and there will be peace and tranquility everywhere". May your heartfelt words be meaningful.

  • @sureshpalan6519
    @sureshpalan65192 жыл бұрын

    ബിച്ചു സാറിന്റെ ആത്മാവിനു നിത്യ ശാന്തിക്കായി പ്രാർത്ഥിക്കുന്ന തോടൊപ്പം അങ്ങേക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു . 🙏🙏🙏

  • @anwarshafianwar787
    @anwarshafianwar7872 жыл бұрын

    ഇപ്പോ സാറ് പറഞ്ഞപ്പൊ സത്യം എത്ര എത്ര പാട്ടുകൾ ബിച്ചു സാർ നമുക്ക് സമ്മാനിച്ചത്

  • @rageshm8854
    @rageshm88542 жыл бұрын

    തമ്പി സർ അങ്ങ് മഹാനാണ് . ബിച്ചുസാറിനെ കുറിച്ചുള്ള അനുസ്മരണം ഹൃദയസ്പർശിയായിരുന്നു . മലയാളഗാനങ്ങളെ ആരാധിക്കുന്ന, ചില ഗാനങ്ങൾ ജീവിതത്തിന്റെ ഒരു ഉണർവിന്റെ ഭാഗമായി കൊണ്ടു നടക്കുന്ന എന്നെപ്പോലുള്ളവർക്ക്‌ മരണം വരെ ഓർക്കാവുന്ന ഗാനങ്ങൾ തന്ന ഒരു കവി മറ്റൊരു കവിയെ അനുസ്മരിച്ചതു മനസ് നിറച്ചു . നിങ്ങളെല്ലാവരും തമ്മിൽ ഒരിക്കലും കണ്ടില്ലെങ്കിലും ഞങ്ങളുടെ ആരൊക്കെയോ ആണ് .

  • @witelines1501
    @witelines15012 жыл бұрын

    ബിച്ചുവിന്റെ ഗാനങ്ങളിലൂടെ യാത്രചെയ്ത ഒരാൾ എന്നനിലയിൽ വിലയിരുത്തുമ്പോൾ തമ്പി സാറിന്റെ ഉന്നതി ഹിമശ്രങ്ങ്ഗ സാമാനം 🙏

  • @sobanjames2663
    @sobanjames26632 жыл бұрын

    മറ്റുള്ളവരെ അംഗീകരിക്കുക അതുപോലെ തന്നെ പ്രതിഭാധനരാൽ അംഗീകരിക്കപ്പെടുക ഇതിനപ്പുറം ജീവിതത്തിൽ മറ്റൊരു കർമ്മമില്ല!

  • @prasanthk.g7561
    @prasanthk.g75612 жыл бұрын

    വളരെ നല്ല അനുസ്മരണം സർ. ബിച്ചു സാറിന് അർഹിച്ച അംഗീകാരം ലഭിച്ചോ എന്നു സംശയം. ഇത് കണ്ടപ്പോഴാണ് അദ്ദേഹത്തിൻ്റെ വലിപ്പം മനസിലായത്. നന്ദി !

  • @muralykrishna8809
    @muralykrishna88092 жыл бұрын

    താങ്കളുടെ അവസാന വാക്കുകള്‍ കണ്ണുകളെ ഈറനണിയിച്ചു തമ്പി സര്‍; സ്നേഹത്തോടെ സന്തോസഹത്തോടെ നന്ദി , നമസ്കാരം

  • @ajaysinfiniteworld5672
    @ajaysinfiniteworld56722 жыл бұрын

    ബിച്ചുതിരുമലസാറിനെക്കുറിച്ചുള്ള അങ്ങയുടെ അനുസ്മരണ അവിസ്മരണീയം !!❤ ശ്രീകുമാരൻ തമ്പിസാറിനോട് സ്നേഹവും ബഹുമാനവും❤ ബിച്ചുതിരുമല ഇത്രയും അർത്ഥവത്തായ, ആശയമുൾക്കൊള്ളുന്ന വരികൾക്ക് ഉടമയെങ്കിലും മാധ്യങ്ങളും നിരൂപകരും വേണ്ടത്ര പ്രാധാന്യം നൽകാതെപോയ കവിയാണ് ബിച്ചുതിരുമലയെന്നു പറയേണ്ടിവരും! "നക്ഷത്ര ദീപങ്ങൾ തിളങ്ങി ... നവരാത്രി മണ്ഡപമൊരുങ്ങി ... " ഈ ഗാനംമാത്രം മതി അദ്ദേഹത്തിൻ്റെ ഭാവന;പ്രതിഭ വെളിപെടുത്താൻ!! അദ്ദേഹത്തിൻ്റെ പലഗാനങ്ങളും കഥ പറയുമ്പോലെയാണ്; ഒരു സിനിമയുടെ മുഴുവൻ സംഗ്രഹവും ഒറ്റപാട്ടിൽ തന്നെയുണ്ടാകും; അത് വല്ലാത്തൊരു കഴിവുതന്നെയാണ്!ഉദാഹരണം: "ഉണ്ണികളെ ഒരു കഥ പറയാം..... "എന്നു തുടങ്ങുന്ന ഗാനം! "കുളത്തൂപ്പുഴയിലെ ബാലകനെ അച്ഛൻ കോവിലിൽ ആണ്ടവനെ.... "എനിയ്ക്ക് ഏറ്റവുംപ്രിയപ്പെട്ട ഏറ്റവും അർത്ഥവത്തായഭക്തിഗാനം!! ബിച്ചുതിരുമല എഴുതി അദ്ദേഹം തന്നെ സംഗീതം പകർന്നഗാനം പ്രിയ ഗായകൻ ജയചന്ദ്രൻ്റെ ശബ്ദം!! ബാല്യ, കൗമാരകാലങ്ങളെ തൊട്ടുണർത്തുന്ന ഗാനം!! മലയാളികളോർക്കുന്ന കവിത തുളുമ്പുന്ന, എത്രയെത്ര " ശ്രുതിയിൽ നിന്നുണരുന്ന നാദശലഭങ്ങൾ "!! "ഹൃദയം ദേവാലയം മാനവഹൃദയം " ദേവാലയമാക്കിയ കവി!!❤ മഞ്ഞിൽ വിരിഞ്ഞ പൂവുകളാണ് അദ്ദേഹത്തിൻ്റെ വരികളെല്ലാം!!❤ അർഹമായ സ്ഥാനം ലഭിക്കാതെപോയ കവി!! ചുരുങ്ങിയപക്ഷം മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ജെ.സി .ഡാനിയൽ പുരസ്ക്കാരം സംസ്ഥാന സർക്കാർ നൽകേണ്ടതാണ്!! "മാമാങ്കം പലകുറികൊണ്ടാടി... നിളയുടെ തീരങ്ങൾ എന്നെഴുതിയ; ആ ഒറ്റകമ്പി...നാദത്തിന് ജീവിത ത്തിൽ പൂർണ്ണവിരാമം!! ബിച്ചുതിരുമലസാറിന് ഹൃദയാഞ്ജലി!!❤🌹🙏

  • @sivarajans9406
    @sivarajans94062 жыл бұрын

    തീർച്ചയായും താങ്കളുടെ അനുസ്മരണം ഗ്രേറ്റ് 🙏ജീവിച്ചിരിക്കുന്ന പ്രതിഭയും.... അന്തരിച്ച പ്രതിഭയും എന്റെ ആരാധനാപാത്രങ്ങൾ 🙏🌹🌹🌹🌹

  • @sathishkumar2390
    @sathishkumar23902 жыл бұрын

    മലയാളത്തിന്റെ - ഒരു മഹത് വ്യക്തി - ബിച്ചു തിരുമല സാറിന് - ആദാരാജ്ഞലി അർപ്പിക്കുന്നു.

  • @swaminathan1372
    @swaminathan13722 жыл бұрын

    ബിച്ചുതിരുമല എന്ന പ്രതിഭയെക്കുറിച്ചുള്ള അങ്ങയുടെ ഈ പ്രഭാഷണം വളരെ നന്നായിരിക്കുന്നു...👌👌👌 ഒറ്റക്കമ്പിനാദവും.., പടകാളിയും ഒരേ വിരൽ തുമ്പിലൂടെയാണ് പിറന്നത് എന്നലോചിക്കുമ്പോഴാണ് അദ്ദേഹത്തിൻ്റെ കഴിവിനെ നമിച്ചു പോകുന്നത്...🙏🙏🙏 പ്രണാമം..🌹🌹🌹

  • @rajanvelayudhan7570
    @rajanvelayudhan75702 жыл бұрын

    അങ്ങയെപോലെതന്നെ നല്ല വരികൾ മലയാളത്തിന് നൽകിയ ആൾ തന്നെ ശ്രീ.ബിച്ചു. അങ്ങയുടെ ഗാനങ്ങളും ഇങ്ങനെതന്നെയാണ്.അർത്ഥവത്തായതും ഇമ്പവുമാർന്ന വരികളുടെ ശിൽപികൾ. അങ്ങേക്ക്അഭിനന്ദനങ്ങൾ.ബിച്ചു തിരുമല എന്ന ഗാനരചയിതാവിനെ മലയാളിക്ക് വ്യക്തമായി പൂർണമായിമനസ്സിലാക്കി തന്നതിന്.

  • @ratnakaranmkratnakaranmk1440
    @ratnakaranmkratnakaranmk14402 жыл бұрын

    🌹🌹 ബിച്ചു തിരുമല എന്ന വലിയ കലാകാരന് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനോടൊപ്പം, തൻ്റെ സമകാലികരായി വന്ന കഴിവുറ്റ പാട്ടെഴുത്തുകാരെയൊക്കെ സുമനസ്സാലെ സ്വീകരിക്കാനും അംഗീകരിക്കാനുമുള്ള തമ്പി സാറിൻ്റെ വലിയ മനസ്സിനു മുന്നിൽ സാഷ്ടാംഗ പ്രണാമം. Receptive mind ഉള്ള ശ്രീകുമാരൻ തമ്പി സാർ മലയാളിയുടെ അഭിമാനമാണ്, സ്വകാര്യ അഹങ്കാരമാണ്.തമ്പി സാർ എഴുതിയ ഗാനങ്ങൾ ശ്രദ്ധിച്ചാൽ തന്നെ ഒരാൾക്ക് ജീവിക്കാൻ വേണ്ടുന്ന ഊർജ്ജം ലഭിയ്ക്കും

  • @sivarajans9406

    @sivarajans9406

    2 жыл бұрын

    Exactly 👍👍👍🙏🌹

  • @madhurammalayalam4104
    @madhurammalayalam41042 жыл бұрын

    തമ്പിസാറിന്റെ ബിച്ചൂതിരുമല സാറിനെക്കുറിച്ചുള്ള സമയോചിതമായ അനുസ്മരണം. താരംഗിണിക്കായി അദ്ദേഹം രവീന്ദ്രൻ മാസ്റ്ററുമായി ചേർന്ന് ഒരുക്കിയിട്ടുള്ള "മാമാങ്കം പലകുറി"(വസന്ത ഗീതങ്ങൾ album )എന്നതടക്കമുള്ള എത്രയോ ക്ലാസ്സിക്‌ ലളിതഗാനങ്ങൾ മലയാളത്തിനു സമ്മാനിച്ചിട്ടുണ്ട്... തമ്പിസാറിന്റെ നാവിൽ നിന്നും കേൾക്കാൻ കൊതിച്ചിരുന്ന വാക്കുകൾ... 🌹🙏

  • @ramanthara
    @ramanthara7 ай бұрын

    അനർഗ്ഗള നിർഗളം പ്രവഹിക്കുന്ന വരികളുടെ ഉറവിടം ആയിരുന്നു ബിച്ചു തിരുമല. എ spiritual റൈറ്റർ.

  • @sebastianc4776
    @sebastianc47762 жыл бұрын

    ബിച്ചു തിരുമലയെ അനുസ്മരിച്ചു തമ്പി സാറിന്റെ വാക്കുകൾ എത്ര മനോഹരം ഓരോ ഗാനങ്ങളും എടുത്തു പറഞ്ഞു തന്റെ പിൻഗാമിക്ക് അർഹമായ സ്ഥാനം കൊടുത്തു തമ്പി സാർ അങ്ങേക്ക് ഹൃദയം നിറഞ്ഞ നന്ദി

  • @santhakumarkallambalam1309
    @santhakumarkallambalam1309 Жыл бұрын

    എല്ലാ വർഷവും തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ കവിത ചൊല്ലാറുള്ള അപൂർവം പ്രസിദ്ധരായ കവികളിൽ പ്രധാനിയാണ് ശ്രീ ബിച്ചു തിരുമല .....

  • @vinodchamblon8327
    @vinodchamblon83272 жыл бұрын

    താങ്കളെക്കാൾ ജൂനിയറായ ശ്രീ ബിച്ചുതിരുമല എ കുറിച്ച് വളരെ ആദരവോടും അദ്ദേഹത്തിൻറെ ഗാനങ്ങളെ സൂക്ഷ്മമായി വിലയിരുത്തിയും താങ്കൾ അവതരിപ്പിച്ച ഈ പരിപാടി താങ്കളുടെ ഹൃദയവിശാലത ഏആണ് വെളിവാക്കുന്നത്

  • @vkthambi
    @vkthambi2 жыл бұрын

    ബിച്ചു തിരുമല അനുസ്മരണം വളരെ നന്നായിരിക്കുന്നു. നന്ദി തമ്പി സാർ.

  • @Mrlaijumathew
    @Mrlaijumathew2 жыл бұрын

    ചരിത്രം ഞങ്ങൾക്ക് പറഞ്ഞു തന്നതിന് നന്ദി. ഇനിയും ധാരാളം ചരിത്രങ്ങൾ പറയണം'

  • @sreesankaran7694
    @sreesankaran76942 жыл бұрын

    Such a wonderful tribute.. we are fortunate to live in these times where these great masters did so much to enrich our lives.

  • @rahimkvayath
    @rahimkvayath Жыл бұрын

    അർഹമായ അംഗീകാരം കേരള ജനത കൊടുത്തിട്ടില്ല എന്ന് എനിക്ക് തോന്നിയ ഗാനരചയിതാക്കൾ ആണ് ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പി , ശ്രീ ബിച്ചുതിരുമല , ശ്രീ യൂസഫലി കേച്ചേരി ,ശ്രീ പൂവച്ചൽ ഖാദർ തുടങ്ങിയ പ്രഗൽഭർ - എന്നാൽ ചില കോക്കസുകൾ അവരുടെ താല്പര്യത്തിന് വേണ്ടി തുള്ളുന്ന ചിലർക്ക് ആവശ്യത്തിലധികം അനർഹമായ പുകഴ്ത്തലുകൾ ചൊരിഞ്ഞ് മേൽപ്പറഞ്ഞ ഗാന രചയിതാക്കളുടെ അതിവിശിഷ്ടമായ സൃഷ്ടികൾ പോലും. മറ്റുള്ളവരുടെത് എന്ന് തോന്നിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കിയെടുത്തു.

  • @s.kishorkishor9668
    @s.kishorkishor96682 жыл бұрын

    ക ബൂളിവാലയിൽ ഒരു Philosophical song ഉണ്ട് അതെഴുതിയത് ONV ആണെന്നാണ് എന്റെ ഒരു സുഹൃത്ത് വിശ്വസിക്കുന്നതു് ബിച്ചു വാണന്ന് എത്ര പറഞ്ഞാലും വിശ്വസിയ്ക്കില്ല അതിണ് അദ്ദേഹത്തിന്റെ ചിലപാട്ടുകളുടെ മഹത്ത്വം

  • @JobyJacob1234
    @JobyJacob12342 жыл бұрын

    84. ഉണ്ണികളേ ഒരു കഥപറയാം-ഉണ്ണികളേ ഒരു കഥപറയാം (1987) 85. വാഴപ്പൂങ്കിളികൾ ഒരുപിടിനാരു-ഉണ്ണികളേ ഒരു കഥപറയാം (1987) 86. പുഞ്ചിരിയുടെ പൂവിളികളിലുണ്ടൊരു-ഉണ്ണികളേ ഒരു കഥപറയാം (1987) 87. സുരഭീയാമങ്ങളേ-ശ്രീധരന്റെ ഒന്നാം തിരുമുറിവു (1987) 88. കണ്ണാന്തുമ്പീ പോരാമോ-കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ (1987) 89. കാക്കോത്തിയമ്മയ്ക്കു തിരുഗുരുതി-കാക്കോത്തി ക്കാവിലെ അപ്പൂപ്പൻതാടികൾ (1987) 90. നന്നങ്ങാടികൾ ഞങ്ങൾ-കാക്കോത്തിക്കാവിലെ അപ്പൂപ്പൻതാടികൾ (1987) 91. പൂവിനും പൂങ്കുരുന്നാം-Witness (1988) 92. തുമ്പമെല്ലാം പമ്പകടന്നു-Witness (1988) 93. മഞ്ഞിന്‍ ചിറകുള്ള വെള്ളരി-സ്വാഗതം (1989) 94. അക്കരെ നിന്നൊരു കൊട്ടാരം -സ്വാഗതം (1989) 95. അനന്തമാം അഗാധമാം സജീവസാഗരം-നഗരങ്ങളിൽ ചെന്നു രാപ്പാർക്കാം (1989) 96. അവനവൻ കുരുക്കുന്ന-രാംജി റാവ് സ്പീകിംഗ് (1989) 97. കളിക്കളം ഇതു കളിക്കളം-രാംജി റാവ് സ്പീകിംഗ് (1989) 98. കണ്ണീര്‍ക്കായലിലേതോ കടലാസിന്‍റെ-രാംജി റാവ് സ്പീകിംഗ് (1989) 99. ഒരായിരം കിനാക്കളാല്‍-രാംജി റാവ് സ്പീകിംഗ് (1989) 100. സുന്ദരീ സുന്ദരീ ഒന്നൊരുങ്ങി വാ-ഏയ്‌ ഓട്ടോ (1990) 101. ഉന്നം മറന്നു തെന്നിപ്പറന്ന-ഇൻ ഹരിഹർ നഗർ (1990) 102. ഏകാന്തചന്ദ്രികേ തേടുന്നതെന്തിനോ-ഇൻ ഹരിഹർ നഗർ (1990) 103. പൂക്കാലം വന്നു പൂക്കാലം-ഗോഡ്ഫാദർ (1991) 104. നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ-ഗോഡ്ഫാദർ (1991) 105. മന്ത്രിക്കൊച്ചമ്മ വരുന്നുണ്ടേ-ഗോഡ്ഫാദർ (1991) 106. ശാരോണിൽ വിരിയും ശോശന്നപ്പൂവേ-കൂടിക്കാഴ്ച (1991) 107. പച്ചക്കറിക്കായത്തട്ടില്‍-കിലുക്കാംപെട്ടി (1991) 108. ആലാപനം തേടും തായ്‌മനം-എന്റെ സൂര്യപുത്രിക്ക് (1991) 109. രാപ്പാടീ പക്ഷിക്കൂട്ടം ചേക്കേറാ-എന്റെ സൂര്യപുത്രിക്ക് (1991) 110. ചെല്ലക്കാറ്റില്‍ പള്ളിത്തേരില്‍-മിമിക്സ് പരേഡ് (1991) 111. എങ്ങോ പൈങ്കിളി ഏതോ കാകളി-അതിരഥൻ (1991) 112. ആട്ടവും പാട്ടുമുള്ള നന്നാട്-ഇന്നത്തെ പ്രോഗ്രാം (1991) 113. കിലുകില്‍ പമ്പരം തിരിയും-കിലുക്കം (1991) 114. മീനവേനലിൽ ആ.ആ..-കിലുക്കം (1991) 115. ഊട്ടി പട്ടണം പൂട്ടി കെട്ടണം-കിലുക്കം (1991) 116. മനസ്സില്‍ നിന്നും മനസ്സിലേക്കൊരു-കടിഞ്ഞൂൽ കല്യാണം (1991) 117. പുലരി വിരിയും മുന്‍പേ-കടിഞ്ഞൂൽ കല്യാണം (1991) 118. ചെപ്പടിക്കാരനല്ല അല്ലല്ല ഇന്ദ്രജാലങ്ങളില്ല-മൈ ഡിയർ മുത്തച്ഛൻ (1992) 119. ഊരുവലം വരും വരും പടയുടെ-വിയറ്റ്‌നാം കോളനി (1992) 120. പവനരച്ചെഴുതുന്നു കോലങ്ങള്‍ എന്നും-വിയറ്റ്‌നാം കോളനി (1992) 121. പാതിരാവായി നേരം-വിയറ്റ്‌നാം കോളനി (1992) 122. ലല്ലലം ചൊല്ലുന്ന ചെല്ലക്കിളികളെ-വിയറ്റ്‌നാം കോളനി (1992) 123. കൊഞ്ചും കുയിലേ അഴകഞ്ചും മയിലേ-ചെപ്പടി വിദ്യ (1993) 124. രാവു പാതി പോയ് മകനേ ഉറങ്ങൂ നീ-ചെപ്പടി വിദ്യ (1993) 125. എന്‍ പൂവേ പൊന്‍‌പൂവേ-പപ്പയുടെ സ്വന്തം അപ്പൂസ് (1992) 126. സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍-പപ്പയുടെ സ്വന്തം അപ്പൂസ് (1992) 127. മഞ്ഞു പെയ്യും രാവില്‍ ഈ മനസ്സുറങ്ങി-പപ്പയുടെ സ്വന്തം അപ്പൂസ് (1992) 128. കാക്കാ പൂച്ചാ കൊക്കരക്കോഴി വാ-പപ്പയുടെ സ്വന്തം അപ്പൂസ് (1992) 129. ഓലത്തുമ്പത്തിരുന്നൂയലാടും-പപ്പയുടെ സ്വന്തം അപ്പൂസ് (1992) 130. അഞ്ചിക്കൊഞ്ചും വെള്ളിച്ചിലങ്കേ-ഡാഡി (1992) 131. എട്ടപ്പം ചുടണം ചുട്ടപ്പം വരണം-ഡാഡി (1992)

  • @jishaprabhakaran5427
    @jishaprabhakaran54272 жыл бұрын

    കഴിഞ്ഞു പോയ ഒരു കാലഘട്ടത്തിൻ്റെ കമനിയമായ ഓർമ്മകൾ 🙏

  • @courses145
    @courses1452 жыл бұрын

    ഒരു എഴുത്തുകാരൻ മറ്റൊരാളെ ആത്മാർത്ഥമായി അംഗീകരിക്കുക അപൂർവം. അങ്ങ് ആദരണീയൻ.

  • @pradeepanthulaseedalam1568
    @pradeepanthulaseedalam1568 Жыл бұрын

    ബിച്ചുവിന്റെ പാട്ടുകളെ താങ്കൾ ശരിക്കും പഠിച്ചു വിലയിരുത്തി. അങ്ങയുടെ വലിയ മനസ്സിന്നു കല കേരളം ശിരസ്സു നമിക്കുന്നു!.

  • @Mondalsakimmondalgmailcom.
    @Mondalsakimmondalgmailcom.2 жыл бұрын

    Very Nice description. Bichu Thirumala sir. Great lyricist Hundreds of PRANAMAM Thanks Thampi Sir. Super. 🌹🌹❤❤🌹🌹

  • @SD-fd3ow
    @SD-fd3ow2 жыл бұрын

    മനോഹരങ്ങളായ പാട്ടുക്കൾ മലയാളത്തിനു തന്ന് മണ്മറഞ്ഞ ബിച്ചു സാറിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

  • @RManoj-gk7ji
    @RManoj-gk7ji2 жыл бұрын

    ഒരിക്കിലും വിസ്മരിക്കില്ല... ബിച്ചു സാറിനെ.. ആ തൂലികയിൽ പിറന്ന "സമയരഥങ്ങളിൽ ഞങ്ങൾ എന്ന ഗാനം ദിവസം ഒരു നേരമെങ്കിലും കേൾക്കാറുണ്ട്.. അത്രയേറേ പ്രിയപ്പെട്ട.. പ്രാർത്ഥനാ ഗാനം

  • @drminicv3226
    @drminicv32262 жыл бұрын

    വളരെ യധികം ഹൃദയസ്പർശി യായ അവതരണം... ബിച്ചു തിരുമല എന്ന അനശ്വര കലാകാരനെ ആദ്യമായി മനസ്സിലാക്കാൻ തമ്പി സാർ ന്റെ ഈ പരിപാടി വളരെ സഹായിച്ചു..

  • @subrahmanianbabu5832
    @subrahmanianbabu58322 жыл бұрын

    ശ്രീതമ്പി സാറിന്റെ പാട്ടുകൾ ധരാളം ഉണ്ടവിടെ എന്നിട്ടും മറ്റൊരാളുടെ പാട്ടിനെ അഭികീർത്തിച്ചു പറയുന്ന എമനോഭാവത്തിന് എന്റെ ആയിരം ആയിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു വിച്ചൂതുരുമല സാറിന്റെ വിയോഗത്തിന് ആസ്പതമാക്കി അവതരിപ്പിച്ച ഈസൗ ഗൃതം ആർക്കും ഒരിക്കലും മാർക്കൻകഴില്ല ഒരു ഈഗോയും കൂടാതെ നിർമല ഭാവത്തോടെഅവധരിപ്പിച്ചു ഇങ്ങനെ ആയിരിക്കണം ഓരോ കലാകാരന്മാരും

  • @s.kishorkishor9668
    @s.kishorkishor96682 жыл бұрын

    തമ്പി സർ അനപത്യദുഃഖ oഅനുഭവിക്കുന്ന നായികയ്ക്ക് ബിച്ച ഉഐഴുതിയ പാട്ട് വാടക വീടൊഴിഞ്ഞു എന്ന പാട്ടിൽ കന്നിനിലാവിന്റെ കുഞ്ഞുങ്ങളോടി വന്നൊപ്പം കിടന്നി രുന്നു ബിച്ച ഉ ഇവിന്റെ മനോഹരമായ ഭാവന

  • @jayakumarkumar8031
    @jayakumarkumar80312 жыл бұрын

    സാറിൻ്റെ പിൻഗാമിയായ ബിച്ചു തിരുമല സാറിൻ്റെ അനുസ്മരണ൦ വളരെ ഹൃദയസ്പർശിയായിരുന്നു. അതിലുമുപരി സ൦ഗീതാസ്വാദകർക്ക് ധാരാള൦ അറിവുകളു൦ സാർ ഇതിലൂടെ പകർന്നുതന്നു. സാറിനു൦ കുടു൦ബത്തിനു൦ ആയുരാരോഗ്യസൌഖ്യ൦ നേരുന്നു; ബിച്ചു സാറിന് ആദരാഞ്ജലികൾ നേരുന്നു. 🙏🙏🙏 ചിത്ര ജയകുമാർ

  • @devnair2967

    @devnair2967

    2 жыл бұрын

    P

  • @devnair2967

    @devnair2967

    2 жыл бұрын

    Jospeh. R

  • @shajanshaju1247
    @shajanshaju12472 жыл бұрын

    അഹംങ്കാരം തൊട്ട് തീണ്ടാത്ത ഞാനെന്ന ഭാവമില്ലാത്ത നല്ലൊരു ഗാന രചയിതാവായിരുന്നു ശ്രീ.ബിച്ചു തിരുമല.മലയാള സിനിമയെ മനോഹര ഗാനങ്ങൾ നല്കി സമ്പന്നമാക്കി എന്നും മനസ്സിൽ തങ്ങി നില്ക്കുന്ന പാട്ടുകൾ ശ്രീബിച്ചു തിരുമല രചിച്ചു

  • @karunakarannair2234

    @karunakarannair2234

    2 жыл бұрын

    Dear thampisir you are great by telling truth.

  • @s.kishorkishor9668
    @s.kishorkishor96682 жыл бұрын

    ശ്രീരാമചന്ദ്രന്റെയരികിൽ സുമന്ദ്രർ തെളിക്കുന്ന . താളം താളത്തിൽ താ ഇവിടും കണ്ണും കണ്ണും തിരമാല തേടുന്നു തീരങ്ങളെ തുഷാര ബിന്ദുക്കളെ എത്ര മറക്കാൻ കഴിയാത്ത ഗാനങ്ങൾ

  • @AnilKumar-bk7zf
    @AnilKumar-bk7zf2 жыл бұрын

    ഒരേ ഫീൽഡിൽ വർക്ക്‌ ചെയ്യുന്നവരായിട്ടും എത്ര പുകഴ്ത്തിയാണ് തമ്പി സാർ ബിച്ചു വിനെ കുറിച്ച് പറയുന്നത്! അതാണ് ഹൃദയ വിശാലത. ഒര് പ്രഗത്ഭ ഗാന രചയിതാവ് ആയിട്ട് പോലും അദ്ദേഹം മറ്റ് പാട്ട് എഴുത്ത് കാരെ ഒട്ടും കുറച്ച് കാണുന്നില്ല. നമിക്കുന്നു സാർ 🙏

  • @silviyamadari4552
    @silviyamadari45522 жыл бұрын

    നിങ്ങളെല്ലാം ഒരുമിക്കുന്ന ആ വേളയിലും ആസ്വാദകനായി അവിടെയുണ്ടാവാൻ ഈ എളിയവനും ആഗ്രഹിക്കുന്നു സാർ. സർവ്വ ശക്തൻ അതിനു അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ

  • @chandranpillai2940
    @chandranpillai29402 жыл бұрын

    തരംഗിണിയുടെ വസന്ത ഗീതങ്ങൾ എന്ന കാസറ്റിലെ എല്ലാ പാട്ടുകളും അതി മനോഹരവും നിത്യഹരിതങ്ങളുമാണ് മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങൾ നാവായിൽ "...

  • @p.k.rajagopalnair2125
    @p.k.rajagopalnair21252 жыл бұрын

    Lyricist Shri. Bichu Thirumala is no more. Malayalam Film Industry has lost a pioneer song writer who was the chief contributor to many of the hit songs that took birth in the past . Mr. Srikumaran Thampi fondly paying homage to the great lyricist of our times Shri. Bichu Thirumala , by reciting many of the lines as written by the late poet , by giving lot of respect and acceptance , and it was nice to watch Mr. Thampi praising the contributions as made by Bichu Thirumala , which indeed touched the hearts of listeners. Mr. Thampi was seen lavishing praise on late lyricist's fine contributions by highlighting his imaginative skills. A fitting tribute to the late poet by one of the greatest and all time iconic personality of the Malayalam Film- Industry.

  • @s.kishorkishor9668
    @s.kishorkishor96682 жыл бұрын

    ബീച്ച ഉവിന്റെ Super hit പാട്ടായ അവളുടെ രാവുകൾ ബിച്ചു പിന്നെ Break ആയ സിനിമ സംഗീത സംവിധായകൻ എടി ഉമ്മർ

  • @rameshraghavan9515
    @rameshraghavan95159 ай бұрын

    ഒട്ടും അസൂയ ഇല്ലാതെ സഹ പ്രവർത്തകനെ അംഗീകരിച്ചസാറിന് അഭിനന്ദനങ്ങൾ..

  • @kunjachanmecherilouseph9047
    @kunjachanmecherilouseph90472 жыл бұрын

    ആദരണീയനായ ശ്രീകുമാരൻ തമ്പി സാർ, യശശ്ശരീരനായ ശ്രീ ബിച്ചു തിരുമലയെ കുറിച്ചുള്ള ഈ സംസാരം രണ്ടു പേരോടുമുള്ള എൻ്റെ സ്നേഹവും ബഹുമാനവും വർദ്ധിപ്പിച്ചിരിക്കുന്നു. സത്യത്തിൽ ബിച്ചു എഴുതിയ പല പാട്ടുകളും അങ്ങയുടേതോ ഓ എൻ വിയുടേതോ എന്നു ഞാൻ ധരിച്ചിരുന്നു. അദ്ദേഹത്തിൻ്റെ മരണശേഷമാണ് ഇത്തരം ഓർമ്മക്കുറിപ്പുകളിലൂടെ ആ പാട്ടുകളുടെ യഥാർത്ഥ മേൽവിലാസം അറിഞ്ഞതു തന്നെ. അങ്ങു പറഞ്ഞതുപോലെ ബിച്ചു വിൻ്റെ പല പാട്ടുകളും ഒന്നാന്തരം കവിത തന്നെയാണ്. കടലാസിൽ ഉറങ്ങേണ്ടവയല്ല ചൊല്ലിക്കേൾക്കേണ്ടവയാണ് കവിതയും. ബിച്ചുവിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

  • @unnikrishnanmuthukulam7204
    @unnikrishnanmuthukulam7204 Жыл бұрын

    സർ, എത്ര മനോഹരമായ വാക്കുകൾ - പിന്നാലെ വരുന്ന കലാകാരന്മാരെയും അംഗീകരിക്കുന്ന നല്ല മനസ്സിൻ്റെ ഉടമ ' ഉണ്ണിക്കൃഷ്ണൻ മുതുകുളം -🙏🙏

  • @s.kishorkishor9668
    @s.kishorkishor96682 жыл бұрын

    മനസിന്റെ ഭാരം പങ്കു വെക്ക വാനും കൂടെയില്ലൊരാളുംകൂട്ടിന്നു വേറേ രണ്ടു പ്രാവശ്യം state award ലഭിച്ചിട്ടുണ്ട്

  • @narayanank2026
    @narayanank20262 жыл бұрын

    ബിച്ചൂതിരുമല സാറിനെകുറിച്ച് കൂടുതൽ അറിയുവാൻ കഴിഞ്ഞതിൽ അങ്ങയെ നമിയ്ക്കുന്നു 🙏🙏🌹

  • @vyshakham2992
    @vyshakham29922 жыл бұрын

    തൻ്റെ സഹ പ്രവർത്തകരെ കുറിച്ച് ഇത്രയധികം വാചാലനാകുന്ന അങ്ങേക്ക് നമസ്കാരം. ഒപ്പം യശ ശരീരനായ ബിച്ചു തിരുമലക്കും.

  • @jayannair
    @jayannair2 жыл бұрын

    തമ്പി സാർ വളരെ നന്ദി. ബിച്ചു തിരുമലയൂടെ നിര്യാണത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു. അദേഹതതിൻ്റെ എനിക്ക് ഏറ്റവും ഇഷടപ്പെട്ട ഒരു ഗാനമാണ് ഈ മനോഹരതീരം സിനിമയിലെ യാമ ശംഖൊലി വനിൽ ഉയർന്നു എന്ന ഗാനം. അതിലെ ദേവാലയം പോലും ധ്യാനിച്ച് നിന്നു എന്ന പ്രയോഗം. 🙏🙏🙏🙏

  • @nsasidharanpillai905

    @nsasidharanpillai905

    2 жыл бұрын

    അങ്ങയുടെ വാക്കുകളെ ഒതുക്കി ഒഴുക്കിയതുപോലെ എനിക്കു തോന്നി. പറയാതെ ചിലതു പറഞ്ഞതുപോലെ. കയ്യിൽ ഏല്പിക്കുന്ന പൂക്കൾ കൊണ്ട് പൂച്ചെണ്ട് ഉണ്ടാക്കുന്നതും തൻ്റെ ഭാവനയ്ക്ക് ആനുസരിച്ച് പൂക്കളെ ആവാഹിച്ച് പൂച്ചെണ്ട് ഉണ്ടാക്കുന്നതും തമ്മിലുള്ള വ്യത്യാസം വിങ്ങലുണ്ടാക്കിയെങ്കിലും ആ മഹാപ്രതിഭയുടെ വാക് വിലാസ ചാരുതയും സംഗീതമെയ് വഴക്കവും അംഗീകരിക്കാതെ വയ്യ എന്നു പറഞ്ഞുവൊ.ആ കുരുത്തക്കേട് സിനിമാഗാനങ്ങളുടെ വഴി തിരിച്ചുവിട്ടില്ലെ.

  • @mohanant8440
    @mohanant84402 жыл бұрын

    ഒരു പ്രതിഭ മറ്റൊരു പ്രതിഭക്കു നൽകുന്ന ആദരം thsnk u thsmbi sir

  • @nmmadhu6379
    @nmmadhu63792 жыл бұрын

    താങ്കളുടെയും ബിച്ചു തിരുമലയുടെയും പാട്ടുകൾ മലയാളി മൂളിയിരുന്നത് അതിന്റെ യഥാർത്ഥ രചയിതാവ് ആരെന്ന് അന്വേഷിക്കാതെയായിരുന്നു. ബിച്ചു തിരുമല നമ്മെ വിട്ടു പോയതിനു ശേഷമാണ് ഇത്രയും ഹിറ്റുകൾ എഴുതിയത് അദ്ദേഹമായിരുന്നു എന്ന് പലരും തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. ഇത്രയും മനോഹരമായ ഒരു അനുസ്മരണത്തിന് നന്ദി. തനിക്കു താഴയുള്ള വരെ തനിക്കൊപ്പം കാണാനുള്ള ആ വലിയ മനസ്സിന് നമസ്കാരം. 🙏

  • @sivarajans9406

    @sivarajans9406

    2 жыл бұрын

    തീർച്ചയായും 👍👍👍👍

  • @rockrock5100

    @rockrock5100

    2 жыл бұрын

    Varikalil thampisirnakal mukalilan bichu thirumala sir,400 lathikam film lyric ezhthiyitund

  • @kkmenon1598
    @kkmenon15982 жыл бұрын

    വളരെ വിജ്ഞാനപ്രദവും രസകരവുമായ വിവരണം. ബിച്ചുവുന്റെ പാട്ടുകളെ കുറിച്ചുള്ള വിശദമായ അവലോകനം ആ മഹാപ്രതിഭയുടെ അനന്യമായ കഴിവുകൾ മനസ്സിലാക്കാൻ സഹായിച്ചു.

  • @rajeshkj1183
    @rajeshkj11832 жыл бұрын

    അങ്ങയുടെ സമകാലീനരായ ബിച്ചു തിരുമലയേ എത്ര മനോഹരമായി അങ്ങ് അനുസരിച്ചു.. അദ്ദേഹത്തിന്റെ വിവിധ രീതിയിലുള്ള ഗാനങ്ങളിലൂടെ അങ്ങ് വിശദമായി യാത്ര ചെയ്തു..എത്ര കഴിവുള്ള മഹാ പ്രതിഭയാണ് ബിച്ചു..ആ ധിഷണാശാലിക്ക് പ്രണാമം 🙏🙏🙏🌹🌹🌹❤️❤️❤️👍👍👍👏👏👏

  • @bijusppaulpaul4394
    @bijusppaulpaul43942 жыл бұрын

    മണിച്ചിത്രതാഴ് എന്ന് വാക്ക് ഫാസിലിന് കിട്ടിയത് ബിച്ചു തിരുമല യുടെ ലിറിക്സിൽ നിന്നും ആണ്....സിനിമക്ക് പേര് കിട്ടാതെ വിഷമിച്ച് ഇരുന്നപ്പോൾ ആണ് ഈ ലിറിക്സ് ഫാസിൽ ശ്രദ്ധിച്ചത്..... ആ സിനിമക്ക് പറ്റിയ പേര് തന്നെ ആയിരുന്നു...അസാമാന്യ മിടുക്കാണ് ബിച്ചു തിരുമല സാറിന്.. 👍🎵🎶🎶🎶🎶🎶💕👍

  • @dayanandpb8511
    @dayanandpb85112 жыл бұрын

    പൂക്കാലം വന്നു 💕പൂക്കാലം.... തേനുണ്ടോ ... തുള്ളി തേനുണ്ടോ പൂത്തുമ്പീ... ചെല്ല പൂത്തുമ്പീ... ചൂടുണ്ടോ ... നെഞ്ചിൽ ചൂടുണ്ടോ ... പ്രണയവും . സന്തോഷവും . സങ്കടവും എല്ലാം ഒന്നിച്ച് കോർത്തിണക്കിയ പാട്ട് എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഗാനം

  • @santhoshkumarsanthosh8347
    @santhoshkumarsanthosh83472 жыл бұрын

    ശ്രീകുമാരൻ തമ്പി, ബിച്ചു തിരുമല ശരിയ്ക്കും പ്രതിഭകൾ🙏🌹

  • @tkgwireless
    @tkgwireless2 жыл бұрын

    പല്ലനയാറ്റിൻ നിന്ന് ഇന്നുമുയരുമാ പല്ലവി കേട്ടുവോ ന്വായസനങ്ങളെ . മാറ്റുവിൻ ചട്ടങ്ങളെ എന്ന വാക്കിൽ നിന്നും ഒരു മനോഹര പാട്ട് നിർമ്മിച്ചു ബിച്ചു എന്ന തിരുമല യുടെ അഭിമാനം. കുളത്തൂപ്പുഴയിലെ ബാലകനെ ഹാ... മനോഹരം!

  • @josekthomas3387
    @josekthomas33872 жыл бұрын

    മഞ്ഞിൽ വിരിഞ്ഞ പൂക്കൾ അസാധാരണ മാർക്കറ്റിങ് തന്ത്രത്തിലൂടെ വിജയിച്ച ചിത്രമാണ്... റിലീസ് കഴിഞ്ഞ് ഒരു ചലനവും സൃഷ്ടിക്കാതിരിക്കുമ്പോൾ, കേരളത്തിന്റെ തെക്കേയറ്റം മുതൽ വടക്കേയറ്റം വരെയുള്ള മൈക് സെറ്റുകാർക്ക് സൗജന്യമായി പാട്ടുകളുടെ ഓഡിയോ കസെറ്റ് വിതരണം ചെയ്തു...! എൺപതുകളിൽ ഫ്രീ ആയി കസെറ്റ് ലഭിക്കുന്നുവെന്നത് അത്ര നിസ്സാരമല്ല....! അങ്ങനെ 'മിഴിയോരവും മഞ്ഞണിക്കൊമ്പിലും മഞ്ചാടിക്കുന്നുമൊക്കെ' കേരളം മുഴുവൻ തരംഗമായി മാറി...! പാട്ട് 'കാണാൻ' വേണ്ടി ആളുകൾ തിയറ്ററുകളിൽ എത്താൻ തുടങ്ങി...! ബാക്കി ചരിത്രം... ജോസ്...

  • @sadanandanvs7299
    @sadanandanvs72992 жыл бұрын

    തമ്പി സാർ, വളരെ മനോഹരമായി അങ്ങ് വിവരിക്കുന്നു , നല്ല എഴുത്തുകാരനെ അതിനു കഴിയൂ. അങ്ങയ്ക്ക് ആയുരാരോഗ്യം നേരുന്നു !

  • @ravimohankr1537
    @ravimohankr15372 жыл бұрын

    തമ്പി സാറേ, ഈ പ്രൊഫഷണൽ ജലസി (അസൂയ) എല്ലാ രംഗത്തും കാണാം. ഞാൻ അങ്ങയുടെ ഈ ചാനലിൽ വരുന്നതും ഇതിനു മുൻപ് വന്നിരുന്നതുമായ നിരവധി എപിസോഡുകൾ ഇതിനകം കാണുകയും, ബാക്കിയുള്ളവ കണ്ടുകൊണ്ടിരിക്കുകയുമാണ്. എന്നാൽ ഒന്നിൽപോലും ഈ കുശുമ്പ് കാണാൻ കഴിഞ്ഞിട്ടില്ല. അങ്ങ് ഈ രേഖത്തുള്ള എല്ലാവരോടും ബഹുമാനവും സ്നേഹവും നൽകി എല്ലാവരെയും പ്രോത്സാഹിപ്പിക്കുകയും അവരെക്കുറിച്ച് പറയുകയും ചെയ്തുകാണുന്നതിൽ സന്തോഷം സാർ ❤️

  • @jyothysuresh6237
    @jyothysuresh62372 жыл бұрын

    മത്സരധിഷ്ഠിത ലോകത്തിൽ ആരെയും അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനുംവിമുഖതകാണിക്കുന്ന ഇകാലത്ത് തമ്പി സാർ ഹൃദയം തുറന്ന്മനസ്സിൽതട്ടിതന്റെസഹയാത്രികനായ പ്രശസ്ത ഗാനരചിയിതാവ് ബിച്ചുതിരുമല സാറിനെ പറ്റിയുള്ള അനുസ്മരണ പ്രഭാഷണം അവസരോചിതമായി... നന്ദി സർ.. 🙏 പ്രിയ കവിക്ക് പ്രണാമം.. 🙏🙏🌹🌹

  • @shankarts9994
    @shankarts99942 жыл бұрын

    ഞാൻ പറയാൻ കരുതിവച്ച അതെ വാക്കുകൾ...സർ പറഞ്ഞു...പ്രിയദർശിനി ഹാളിൽ ഒരു സംഗീത നിശയിൽ ബിച്ചു സർ നെ ഞാൻ നേരിട്ടു കണ്ടു.. സംസാരിക്കാൻ കഴിഞ്ഞു...മഹാ ഭാഗ്യം...ബിച്ചു സർ നു എങ്ങനെ സാധിച്ചു ഇങ്ങനെ യൊക്കെ പാട്ടുകൾ എഴുതാൻ എന്ന് ഞാൻ പലപ്പോഴും ആലോചിട്ടുണ്ട്... വയലാർ award പോലെ ഒരു award ബിച്ചു സർ ന്റെ പേരിലും വരണം....വരുമെന്ന് ആശിക്കാം...."എവിടെ യോ കളഞ്ഞു പോയ കൗമാരം.... ഇന്നെന്റെ ഓർമയിൽ തിരയുന്നു "..എന്റെ കണ്ണു നീരിൽ കുതിർന്ന ആദരാഞ്ജലികൾ...

  • @pkjayakumari9190

    @pkjayakumari9190

    2 жыл бұрын

    Very beautiful tribute.

  • @vijayangopalan3911
    @vijayangopalan39112 жыл бұрын

    ബിച്ചു തിരുമലയെക്കുറിച്ചുള്ള തമ്പിസാറിൻ്റെ ഈ അനുസ്മരണം വളരെ നന്നായി.

  • @ambikakumari530
    @ambikakumari5302 жыл бұрын

    One of the most successful Malayalam lyricists who wrote songs for notable music directors. We got a number of sweet melodies when he teamed up with music director A.T.Ummer in 1970s.A great loss.

  • @sujapillai2029
    @sujapillai20292 жыл бұрын

    Very touching episode. Once I had a chance to see Bichu sir, in person. Yes, Bichu sir was a timeless writer & you are a role model for your generation as well as younger ones! Salute to you sir.

  • @remaprem2178
    @remaprem21782 жыл бұрын

    നമസ്ക്കാരം സാർ മറ്റുള്ളവരെ അംഗീകരിക്കാനുള്ള വലിയ മനസ്സിനു നന്ദി

  • @kochattan2000
    @kochattan20002 жыл бұрын

    ശ്രീകുമാരൻ തമ്പി സാർ, താങ്കൾ എത്ര സ്നേഹസമ്പന്നനും വിശാല ഹൃദയനുമാണ്. നമസ്കാരം സാർ.

  • @rammohanbalagopal1180
    @rammohanbalagopal11802 жыл бұрын

    Excellent tribute to a gem of a lyricist called Bichu Thirumala from a poet Thampi sir himself. In 1982 the enviable duo of Bichu Thirumala and Ravindran brought out one of the best devotional albums of the year Makara Deepam, a devotional album on Lord Ayyappaswamy. This album proved to be a super duper hits. Incredibly all the songs of the album were extremely well received and meaningful ones too. Ravindran brought out the best in Jayachandran's moving rendition. Even today that opening song Uchiyil Irumudi Kettumayi Varunnu Njan Achankovil Ayyappa Raksha Yeku is still fresh in memory, it created a strange devotional feel everytime it was played early in the mornings through the Public Address Systems of temples. Another song which had unbelievable depth meaning wise expressed in simple malayalam was Manasinae Mamsathilninnu Uyarthenamae, in fact all the songs of this album one vying with the other were super hits. It still is even today. Another album which Bichu / Jaya Vijaya combination brought out in 1986,if my memory is right titled Poojamalar or Poojapushpam, I dont quite remember the name, sung by Jayachandran 'Munjama Sukritham Allae Enn Nenjil Ma Manikantan allae, aa malar thiruvadiyil veezhum enn paoavum punyavumai, njan enna thulsai dalam, which too is my personal favourite so rich in meaning and simple in composition.

  • @venugopalknair

    @venugopalknair

    2 жыл бұрын

    What an excellent tribute from a great lyricist and poet .enjoyed every word of his talk .I also strongly believe that Bichu Thirumala was a greater poet than a lyricist .I am also his cousin though no way connected to the film world but watched with awe his talents from my childhood .I now have greater regard for Thampi sir when says he was like a brother to the aspiring youngsters and the reminiscences of his early struggles .🖋🖌

  • @bennyjacobadv9012
    @bennyjacobadv90122 жыл бұрын

    സ്വർഗ്ഗമന്ദിരം പണിഞ്ഞു സ്വപ്നഭൂമിയിൽ........... കാലമെന്റെ കൈകളിൽ വിലങ്ങിടുമ്പോഴും................. (ബിച്ചു തിരുമല )

  • @sarath707
    @sarath7072 жыл бұрын

    വളരെ നല്ലൊരു episode... മഹാനായ കവിയെ പറ്റി..👌🏻

  • @pauloseputhenpurackal3135
    @pauloseputhenpurackal31352 жыл бұрын

    A lyrics parayumbol thanne paatukal orma varum

  • @sajifrancis4604
    @sajifrancis46042 жыл бұрын

    തമ്പി സാറിനെ എന്നും ആദരവോട് കൂടി കാണുന്ന ഒരു വ്യക്തിയാണ് ഞാൻ. മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ സാർ എഴുതിയ ജീവിതമൊരു പെൻഡുലം അങ്ങയെ കൂടുതൽ അടുത്തറിയാൻ സാധിച്ചു. ഇപ്പോൾ യാദൃശ്ചികമായിട്ടാണ് അങ്ങയുടെ യു ട്യൂബ് ചാനൽ കാണാൻ ഇടയായത്. ഓരോ അവതരണവും വളരെ ഗംഭീര മായിരിക്കുന്നു

  • @ravanraja8079
    @ravanraja80792 жыл бұрын

    തമ്പി സർ, അങ്ങയുടെ അനുസ്മരണം ഹൃദ്യം. യശശരീരനായ ശ്രീ ബിച്ചു തിരുമലയ്ക്കും അങ്ങേയ്ക്കും പ്രണാമം. 🙏🙏🙏🙏🙏🙏🙏

Келесі