ഒരുമയുടെ വിജയം

ഒരുമയുടെ വിജയം
#shortstories #stories #kids
/ @shortstories2246
Script:
സുന്ദർവനത്തിലെ കളിക്കൂട്ടുകാരായിരുന്നു ചന്തു ആമയും കറുമ്പി കാക്കയും ചുണ്ടൻ എലിയും . ഉറ്റ 'ചങ്ങാതിമാരായിരുന്ന അവർ പരസ്പരം സഹായിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പുഴക്കരയിൽ ഒത്തുചേരുന്നത് അവർക്ക് പതിവായിരുന്നു.ഒരിക്കൽ പുഴക്കരയിൽ സംസാരിച്ചിരിക്കേ അവരുടെ അടുത്തേക്ക് അതാ ഒരു മാൻ നടന്നു വരുന്നു. ....
ആമ :നീ ആരാണ് ? നിന്നെ ഇതിനുമുൻപ് ഇവിടെ കണ്ടിട്ടില്ലല്ലോ ?
മാൻ : ഞാൻ മണിക്കുട്ടൻ. ഞാൻ ഈ വനത്തിൽ ആദ്യമായാണ് എത്തുന്നത് .ജംഗിൾ പുരിവനത്തിലായിരുന്നു എൻറെ താമസം. അവിടെ എനിക്ക് കൂട്ടുകാർ ആരും ഇല്ലാത്തതിനാൽ ഞാൻ അവിടം വിട്ട് പോന്നതാണ്.
ആമ: ഓ നിനക്ക് കൂട്ടുകാരെ ആവശ്യമുണ്ട് അല്ലേ ?
മൻ: എന്നെക്കൂടി നിങ്ങളുടെ കൂടെ കൂട്ടാമോ?
ആമ : അതിനെന്താ .... ഇന്ന് മുതൽ നാമെല്ലാവരും ഉറ്റ ചങ്ങാതിമാർ ആയിരിക്കും.
അങ്ങനെ മണിക്കുട്ടനും അവരുടെ ചങ്ങാതി കൂട്ടത്തിൽ ഒരു അംഗമായി മാറി.
പകൽ മുഴുവൻ ഭക്ഷണം അന്വേഷിച്ച് നടന്നതിനു ശേഷം അവർ നാലുപേരും വൈകുന്നേരങ്ങളിൽ പുഴക്കരയിൽ ഒത്തുകൂടുമായിരുന്നു.
എന്നാൽ ഒരു വൈകുന്നേരം മണിക്കുട്ടൻ മാത്രം പുഴക്കരയിൽ എത്തിയില്ല.
ആമ :സൂര്യൻ അസ്തമിക്കാറായല്ലോ മണിക്കുട്ടൻ എന്താണ് എത്താത്തത് ?
കാക്ക :അതെ അതെ .....അവൻ എത്തേണ്ട സമയം കഴിഞ്ഞു.
എലി:അവൻ ഒരിക്കലും ഇത്രയധികം താമസിച്ചിട്ടില്ല.......
ആമ :നമുക്ക് പോയി, അവൻ എവിടെയാണെന്ന് ഒന്ന് അന്വേഷിക്കാം ?
എലി : അതെ അതെ .......
കാക്ക :അല്ല .നിങ്ങൾ രണ്ടുപേരും വരേണ്ട . ഞാൻ തനിയെ പോയി അന്വേഷിച്ചു വരാം. എനിക്ക് പറക്കാമല്ലോ ? അതിനാൽ എനിക്ക് അവനെ പെട്ടെന്ന് കണ്ടെത്താം.
കറുമ്പി ഞൊടിയിടയിൽ മണിക്കുട്ടനെയും അന്വേഷിച്ചു യാത്രയായി .
അല്പ്പസമയത്തെ അന്വേഷണത്തിനു ശേഷം, അവൾ അവന്റെ ശബ്ദം തിരിച്ചറിഞ്ഞു.
രക്ഷിക്കണേ. ആരെങ്കിലും എന്നെ രക്ഷിക്കണേ.....
മണിക്കുട്ടന്നുണ്ടായ അപകടം തിരിച്ചറിഞ്ഞ കറുമ്പി വേഗത്തിൽ അവന്റെയടുത്തെത്തി.
കറുമ്പി --- എന്നെ എങ്ങനെയെങ്കിലുമൊന്നു രക്ഷിക്കണേ
കറുമ്പി:നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട, ഞാൻ ഉടനെ മടങ്ങിയെത്താം. .........
പഴക്കരയിൽ തിരിച്ചെത്തിയ കറുമ്പി ചന്തുവിനെയും ചുണ്ടനെയും കാര്യങ്ങളെല്ലാം ധരിപ്പിച്ചു.
ആമ :സുന്ദർ വനത്തിലും ആ വേടൻ എത്തിയോ ?കാക്ക : പറഞ്ഞു നിൽക്കാൻ സമയമില്ല ........ എത്രയും വേഗം അവനെ രക്ഷിക്കണം. നിമിഷങ്ങൾക്കുള്ളിൽ ചുണ്ടനും കറുമ്പിയും മണിക്കുട്ടന്റെ അടുത്തെത്തി. ചുണ്ടൻ വല മുറിച്ച സമയംകൊണ്ട് ചന്തുവും അവിടെയെത്തി.
ആമ: നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ മണിക്കുട്ടാ?
മാൻ : എനിക്ക് ഒന്നും സംഭവിച്ചില്ല. നിങ്ങളെപ്പോലെയുള്ള നല്ല കൂട്ടുകാർ ഉള്ളതുകൊണ്ട് ഞാൻ രക്ഷപ്പെട്ടു.
ഇതേസമയം തൻറെ വലയിൽ കുടുങ്ങിയ മൃഗത്തെ പിടിക്കാൻ വന്ന വേടൻ വല മുറിഞ്ഞു കിടക്കുന്നത് കണ്ടു ഞെട്ടി പോയി.എലി :ഇതാ വേടൻ വരുന്നേ ഓടിക്കോ ......ഓടിക്കോ ..iiiകറുമ്പി വേഗം പറന്നുപൊങ്ങി.ചുണ്ടൻ തൊട്ടടുത്ത മാളത്തിലൊളിച്ചു. മണിക്കുട്ടൻ കുറ്റിക്കാടുകൾക്കിടയിൽ മറഞ്ഞു.ഇഴഞ്ഞു നീങ്ങിയ ചന്തുവിന് മാത്രം രക്ഷപ്പെടാനായില്ല.......മാൻ :പാവം ചന്തുവിന് രക്ഷപ്പെടാനായില്ലല്ലോ ....... എന്നെ രക്ഷിക്കാൻ വന്ന അവന് ജീവൻ നഷ്ടമാകുമല്ലോ ......കാക്ക :വിഷമിക്കേണ്ട അവനെ രക്ഷിക്കാൻ ഞാൻ ഒരു ഉപായം പറയാം ....കറുമ്പിയുടെ ബുദ്ധി മറ്റു രണ്ടു പേർക്കും ഇഷ്ടപ്പെട്ടു.മാൻ :അതുകൊള്ളാം നമുക്ക് വേഗം പോകാം ......... മടക്കയാത്രയിൽ വേടൻ കണ്ടത് വഴിയിൽ ചത്തുകിടക്കുന്ന മാനിനേയും അതിൻറെ കണ്ണുകളിൽ കൊത്തിപ്പറിക്കുന്ന കാക്കയേയും ആണ് .ഹായ് ഇന്നത്തെ കാര്യം കുശാലായി ......സന്തോഷാധിക്യത്താൽ വേടൻ ആമയെ വഴിയിൽ വച്ച് മാനിൻറെ അടുത്തേക്ക് ഓടി .തന്റെ ഊഴം കാത്തിരുന്ന ചുണ്ടൻ വേഗം ചാക്കിന് അടുത്തെത്തി .വേടൻ തങ്ങളുടെ അടുത്തെത്തിയപ്പോൾ കറുമ്പി പറന്നകന്നു.
ഇത് വേടൻ തങ്ങളെ സമീപിച്ചതിൻറെ സൂചനയായി തിരിച്ചറിഞ്ഞ അപ്പു ഉടനെ ഓടി കുറ്റിക്കാടുകളിൽ ഒളിച്ചു.സംഭവിച്ചത് എന്ത് എന്ന് മനസ്സിലാക്കാൻ വൈകി വേടൻ തിരിച്ച് ചാക്കിനടുത്ത് എത്തിയപ്പോൾ കണ്ട കാഴ്ച നിരാശാജനകമായിരുന്നു.അത്യാഗ്രഹം വരുത്തിയ ആപത്ത് തിരിച്ചറിഞ്ഞ അയാൾ നിരാശനായി വീട്ടിലേക്ക് മടങ്ങി.അതേസമയം സുഹൃത്തുക്കൾ നാലുപേരും താങ്കളുടെ പുഴക്കരയിൽ പതിവുപോലെ ഒരുമിച്ചുകൂടി.ആപത്ത് കാലത്ത് നമ്മോടൊപ്പം ഉള്ളവരാണ് നമ്മുടെ യഥാർത്ഥ സുഹൃത്തുക്കൾ. തന്നയുമല്ല നല്ല സുഹൃത്തുക്കൾ ഒരുമിച്ച് നിന്നാൽ അസാധ്യമായി ഒന്നുമില്ല.

Пікірлер: 123

  • @sanjusebastian5576
    @sanjusebastian55762 жыл бұрын

    കുട്ടികൾക്ക് കണ്ടിരിക്കാനും കെട്ടിരിക്കാനും ഇഷ്ടപെടുന്ന നല്ല കഥ വോയിസ്‌ സൂപ്പർ എഡിറ്റിങ് അടിപൊളി

  • @jollymathewk8077
    @jollymathewk80773 жыл бұрын

    Polichu tto

  • @yummyfoodrj2056
    @yummyfoodrj20563 жыл бұрын

    Nice story

  • @johnjessy4759
    @johnjessy47593 жыл бұрын

    ❤️❤️

  • @jvvlog2346
    @jvvlog23462 жыл бұрын

    വളരെ നന്നായിട്ടുണ്ട്

  • @padmajackck7001
    @padmajackck70012 жыл бұрын

    Very simple story.good presentation

  • @tech6473
    @tech64732 жыл бұрын

    Valare നന്നായിട്ടുണ്ട്

  • @sunithadominic5072
    @sunithadominic50723 жыл бұрын

    Super

  • @mine6365
    @mine63652 жыл бұрын

    Nice story Useful to kids

  • @maritcthankachan8089
    @maritcthankachan80893 жыл бұрын

    👍🏻👍🏻

  • @rosily89
    @rosily892 жыл бұрын

    Good story, ഗുണപാഠവും അവതരണവും super

  • @rifafathima4919
    @rifafathima49192 жыл бұрын

    കൊള്ളാം നല്ലൊരു കഥയായിരുന്നു നന്നായി അവതരിപ്പിച്ചിട്ടുണ്ട്

  • @aziyasworld2182
    @aziyasworld21823 жыл бұрын

    👍👌

  • @fastsub3904
    @fastsub39042 жыл бұрын

    നല്ല രസമുണ്ട് കഥ കേൾക്കാൻ👍

  • @starstar-yz7gu
    @starstar-yz7gu2 жыл бұрын

    അടിപൊളി കഥ ആണെല്ലോ ..നന്നായി അവതരിപ്പിച്ചു ..👍👍

  • @shibialloos8559
    @shibialloos85592 жыл бұрын

    Adipoli story valare nalla reethiyil avatharippichu.

  • @maars0013
    @maars00132 жыл бұрын

    കുട്ടികൾക്ക് ഇങ്ങനെയുള്ള കഥകൾ ഒരുപാട് ഇഷ്ടംആകും......

  • @feiona4328
    @feiona43283 жыл бұрын

    👍👍

  • @KrishnaKrish-gc1yx
    @KrishnaKrish-gc1yx2 жыл бұрын

    വളരെ നന്നായിട്ട് അവതരിപ്പിച്ചു ..നല്ല ഗുണപാഠം ...best of luck

  • @komban247
    @komban2473 жыл бұрын

    👍👍👍👍

Келесі