കന്നിവസന്തം കാറ്റില്‍ മൂളും..| Kannivasantham ... | Kuberan | KJ Yesudas | Gireesh Puthenchery |

Музыка

Kannivasantham ...
Movie Kuberan (2002)
Movie Director Sundar Das
Lyrics Gireesh Puthenchery
Music Mohan Sithara
Singers KJ Yesudas
കന്നിവസന്തം കാറ്റില്‍ മൂളും കന്നടരാഗങ്ങള്‍
കുടമണികൊട്ടി താളം തുള്ളും കുടകിലെ മേഘങ്ങൾ
നാട്ടുപാട്ടുണ്ടേ തേന്‍നിലാവുണ്ടേ
നേര്‍ത്ത മഞ്ഞുണ്ടേ നീലമുകിലുണ്ടേ
അമ്പിളി വാനിലുദിച്ചതുപോലൊരു പെണ്‍കൊടി വരണുണ്ടേ
ചെമ്പകമൊട്ട് വിരിഞ്ഞതു പോലൊരു പുഞ്ചിരി തരണുണ്ടേ
മാമലമേലേ പൂക്കണി വെക്കാന്‍ മാര്‍ഗ്ഗഴിയെത്തുമ്പോള്‍
മന്ത്രവിളക്കു കൊളുത്തി മനസ്സില്‍ പൂപ്പട കൂട്ടേണ്ടേ
കുങ്കുമമിട്ടില്ലേ തങ്കമുരുക്കീലേ
പൊന്‍വളയിട്ടില്ലേ കണ്‍മഷികണ്ടില്ലേ
ആവണിമേഘത്തോളിലിലേറി ഈറനണിഞ്ഞില്ലേ
നമ്മളിലേതോ സല്ലാപത്തിനു സംഗമമായില്ലേ
പൂമൈനേ.... ഓ.ഒ ഓ.....
കുന്നിനു മീതേ കുണുങ്ങിപ്പെയ്യാന്‍ മാരി വരുന്നുണ്ടേ
കുറുമൊഴിമൈനപ്പെണ്ണേ നിന്നേ കൂട്ടിലടയ്ക്കും ഞാന്‍
ഇക്കിളികൂട്ടാല്ലോ ഒത്തൊരുമിക്കാല്ലോ
ഒത്തു കൊരുത്താല്ലോ പുത്തരി വെയ്ക്കാല്ലോ
മിന്നിമിനുങ്ങുമൊരോട്ടുവിളക്കിലെ ലാത്തിരിയൂതാല്ലോ
വെള്ളിനിലാവു കുടഞ്ഞു വിരിച്ചൊരു പായിലുറാങ്ങോല്ലോ
കാര്‍ത്തുമ്പീ ഓ..ഒ ഒ ഓ...
(കന്നിവസന്തം കാറ്റില്‍ മൂളും)

Пікірлер

    Келесі