നിറം കറുപ്പായതിന്റെ പേരിൽ ഇനിയൊരു പെൺകുട്ടിയും വേദനിക്കരുത് 🙏

നിറം കറുപ്പായതിന്റെ പേരിൽ ഇനിയൊരു പെൺകുട്ടിയും വേദനിക്കരുത് 🙏

Пікірлер: 552

  • @rosnarose1937
    @rosnarose1937 Жыл бұрын

    ഇത് ഒരിക്കലും മാറാൻ പോകുന്നില്ല. കറുപ്പിനെ ഇപ്പോളും പുച്ഛികുന്നവരാണ് ഈ ലോകത്തിൽ കൂടുതലും ഉള്ളത്

  • @fousiyaanwar5621
    @fousiyaanwar5621 Жыл бұрын

    ഇത് കണ്ടപ്പോൾ പണ്ട് മലയാളം സെക്കൻഡിൽ ദീനാമ്മ എന്നൊരു പാഠം ഉണ്ടായിരുന്നു ,ഏറെ ക്കുറെ ഇതുപോലുള്ള കഥ തന്നെ,മനുഷ്യന്റെ കാഴ്ചപ്പാട് എപ്പോഴും ബാഹ്യ സൗന്ദര്യത്തിലാൻ...

  • @user-fr5tf5gk9x

    @user-fr5tf5gk9x

    Жыл бұрын

    Sathyamm... Enikk aa kadhayanu orma vannathu

  • @AliNazz_555

    @AliNazz_555

    Жыл бұрын

    Satyamm.... Njnum aa story vayichittund.... 🙂

  • @uncorntolearnwithme2493

    @uncorntolearnwithme2493

    Жыл бұрын

    Athe🥰🥰🥰

  • @nishanisha1737

    @nishanisha1737

    11 ай бұрын

    Njsnum

  • @ponnuus189

    @ponnuus189

    11 ай бұрын

    അതെ. Deenamma ഓർമ വന്നു

  • @omanakunjumon6836
    @omanakunjumon6836 Жыл бұрын

    ഞാൻ കറുത്ത നിറത്തിലുള്ള മുത്ത് അണ്്‌😂😂😂😂😂

  • @reshmavijayan5675
    @reshmavijayan5675 Жыл бұрын

    ഇതൊന്നും മാറാൻ പോകുന്നില്ല. ഞാൻ ഇപ്പഴും അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നം ആണ്. എന്നെക്കാൾ കളർ ഉള്ള ഒരാളെ ഇഷ്ട്ടപെട്ടതിന്റെ പേരിൽ പുള്ളിടെ അമ്മയും ചേച്ചിയും കളറിന്റെ പേരിൽ വിവാഹത്തിന് സമ്മതിക്കുന്നില്ല. അവരോടൊപ്പം റിലേറ്റവേസിന്റ ഫങ്ക്ഷന് ഒന്നും കൊണ്ടു പോയി ഏതാണ്. എന്റെ മകന്റെ ഭാര്യ, എന്റെ സഹോദരന്റെ ഭാര്യ എന്നൊന്നും പറയാൻ പറ്റില്ല, അതു അവരുടെ അഭിമാനം പോകുന്ന കാര്യങ്ങൾ എന്നൊക്കെ ആണ് പറയുന്നത്. എപ്പോഴും അവർ എതിർപ്പ് തന്നെയാണ്. കമന്റ്‌ ഇടാൻ എല്ലാർക്കും പറ്റും പക്ഷേ അതു ജീവിതത്തിൽ പ്രാവർത്തികം ആക്കില്ല ആരും.

  • @gamingwithm7579

    @gamingwithm7579

    Жыл бұрын

    ​@@sree4607 എന്നിന് 😏

  • @aami143

    @aami143

    Жыл бұрын

    ​@@sree4607 ബ്രോ കളർ മാറ്റാൻ അല്ല മനുഷ്യരുടെ ചിന്ത മാറ്റാനാണ് മരുന്ന് വേണ്ടത്.

  • @ashiqmuhammed6700

    @ashiqmuhammed6700

    Жыл бұрын

    Superseen❤😊

  • @sree4607

    @sree4607

    Жыл бұрын

    @@aami143 അത് ലോകാവസാനം വരെ മാറില്ല, അത് അനുഭവിക്കുന്നോർക്കേ അറിയൂ, എല്ലാരും വലിയ ആദർശം ഇതുപോലെ പറയും പക്ഷെ പ്രവർത്തിയിൽ അതൊന്നും ഇല്ല,

  • @sree4607

    @sree4607

    Жыл бұрын

    @@gamingwithm7579 എന്തിന് എന്ന് ഒരുപക്ഷെ നിങ്ങൾ മനസിലാക്കണമെന്നില്ല, എന്നാൽ എങ്ങനെ എന്ന് ചിന്തിക്കുന്നോർക്ക് ചെയ്തു നോക്കാം, ഏതായാലും ആർക്കും ഉപദ്രവം ഒന്നും അല്ലല്ലോ ഇത് പിന്നെ എന്ത് പ്രശ്നം, സൗന്ദര്യം ആഗ്രഹിക്കാത്ത ആരും ഇല്ല, ജന്മനാ കിട്ടിയാലേ സൗന്ദര്യം ആകു എന്നത് വെറും തെറ്റായ ധാരണ ആണ്, നമ്മൾ നമ്മളെ നല്ലപോലെ കെയർ ചെയ്താൽ അതി സുന്ദരിയും സുന്ദരനും ആകാൻ അധികം ദിവസമൊന്നും വേണ്ടാ, അതിനുള്ള മനസും സമയവും കണ്ടെത്തിയാൽ മാത്രം മതി, നല്ല പോഷകം അടങ്ങിയ ഫുഡ്‌ അതാണ് ആദ്യം വേണ്ടത്, പിന്നെ ധാരാളം വെള്ളം, വൈറ്റമിൻ അടങ്ങിയ ഇലക്കറികൾ, അത് നമ്മുടെ വീട്ടിലുള്ള ഏത് ഇലയും നല്ലത്, കടയിൽ നിന്നും വാങ്ങുന്ന ഇലകൾ മുഴുവനും വിഷം ആണ് അത് വേണ്ടാ,എന്നും 2മുട്ടയുടെ വെള്ള, മുളപ്പിച്ച പയറു വർഗ്ഗങ്ങൾ, ഇത്രയും ഭക്ഷണത്തിൽ ഉൾപെടുത്തുക, പിന്നെ സ്കിന്നും തലമുടിയും പരിപാലിക്കാവുന്നിടത്തോളം പരിപാലിക്കുക, കെമിക്കലുള്ളതൊന്നും മുടിയിലും മുഖത്തും ദേഹത്തും ഉപയോഗിക്കാതിരിക്കുക, എന്നും അര മുറി ചെറുനാരങ്ങാ നീര് വെള്ളത്തിലൊഴിച്ചോ മറ്റോ കുടിക്കുക, തൈര് നിത്യഹാരമായി കഴിക്കുക, പിന്നെ മുഖം എന്നും എണ്ണ ഉപയോഗിച്ചു മസ്സാജ് ചെയുക അതും 5മിനിറ്റ് മാത്രം പിന്നെ നല്ലപോലെ കഴുകി കളയുക, പറ്റുവെങ്കിൽ മുഖത്തിനു exercises കൊടുത്താൽ നല്ല മുഖ ഷെയപ്പ് കിട്ടും, അതായത് മുഖത്തെ അവിടെ ഇവിടെയൊക്കെ വിങ്ങി ഇരിക്കുന്നത് മാറി കിട്ടും,ആർക്കും ചെയ്തു നോക്കാം,

  • @akshaya6thanjana4th66
    @akshaya6thanjana4th66 Жыл бұрын

    ഇത് പോലെ ഒരു അമ്മ മതി വേനലും മഴയും വഴി തെറ്റാതെ വരും പിന്നെ കറുപ്പിലും വെളുപ്പിലും കാര്യം ഇല്ല നല്ല സ്വഭാവം നല്ല തലയിൽ എഴുത്തു എല്ലാം നന്നാവണം കറുപ്പിന് 7 അഴകാണ് ❤

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰❤️

  • @redrose4893

    @redrose4893

    Жыл бұрын

    ചുമ്മാ പറയാ കറുത്തതിന്റെ പേരിൽ ഇപ്പോഴും ഇങ്ങനെ നിക്കുന്നു

  • @akshaya6thanjana4th66

    @akshaya6thanjana4th66

    Жыл бұрын

    ഞാൻ എന്റെ വീട്ടിൽ നിന്ന് എങ്ങോട്ട് പോകൻ പിന്നെ ഈ മെസ്സേജ് വായ്ക്കാൻ ഒരു പോസറ്റീവ് മൈൻഡ് വേണം അല്ലാതെ ആരായാണ് ഇന്ന് സങ്കടപ്പെടുത്തണം എന്ന് വിചാരിച്ചു നേരം വെളുപ്പിക്കുന്നവർക്ക് എന്തു പറഞ്ഞാലും നന്മ വരില്ല

  • @akshaya6thanjana4th66

    @akshaya6thanjana4th66

    Жыл бұрын

    സോറി യൊന്നും വേണ്ട എന്നെ കൊണ്ട് ചെയ്യാൻ പറ്റുന്നത് പ്രാർത്ഥിക്കാൻ മാത്രം പിന്നെ ഇങ്ങനെ ഉള്ള മെസ്സേജ് കണ്ട് നല്ലവർ ആവുന്ന ആൽക്കാറുണ്ട് വിഷമിക്കണ്ട ആളുകൾ പരഹസിക്കുന്നുണ്ടങ്കിൽ അതിനു മറുപടി കൊടുക്ക്‌ വേദനിപ്പിക്കാതെ പിന്നെ ശരിക്കും ഭംഗി ഉള്ളവർ ആരുമില്ല എല്ലാവരും മേക്കപ്പ് ആണ് അപ്പോൾ നമുക്ക് തോന്നും നമ്മൾക്ക് ഭംഗി കുറവാണ് എന്ന്

  • @suniv9292
    @suniv9292 Жыл бұрын

    നല്ല msg ആണ് പക്ഷെ ഇതൊക്കെ മാറുവെന്ന് തോന്നുന്നില്ല കാരണം അവഗണന കൊറേ അനുഭവിച്ചത് ആണ് ഇപ്പോഴും അനുഭവിക്കുന്നു. മാളു സൂപ്പർ അഭിനയം ❤❤

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @salmabeevi1118

    @salmabeevi1118

    Жыл бұрын

    Maarum......nte hus valare fair aanu.njn black skin tone um ....njangade mrg kazhinjittu 5 yr aaayi....ithuvare nte nirathine kurichu nte hus paranjittiilllaaa......

  • @neethuanil7627

    @neethuanil7627

    Жыл бұрын

    സത്യമാണ്

  • @theressmanasa3230

    @theressmanasa3230

    Жыл бұрын

    Ellavarkkum angane illa chechii ente chekkan nalla veluthittaannu chechi njan aanel nalla karuthittum enikk first time okke bhayankkara madi aayirunnu adhehathinte koodea evide enkkilum povaan aarenkkilum kaanumbol njan kakkayyea pole um partner nalla white um ippol enikk oru problem um illaa... Kurachu aalkkaaru mathre Angane nokkunnulluuu ennaallum kurachu aalkkaarkk ippozhum verthirivum unddd

  • @fasnasulfikarfasna9669

    @fasnasulfikarfasna9669

    Жыл бұрын

    സത്യം

  • @psasidharan8662
    @psasidharan8662 Жыл бұрын

    കറുപ്പ് നിറത്തിന്റെ പേരിൽ ഉള്ള വേർതിരിവിനെ വിമർശിക്കുന്ന video യിൽ നായിക ആകാൻ പോലും മിക്കവാറും ആരും കറുത്ത പെൺകുട്ടികളെ select ചെയ്യില്ല... സമൂഹം പറയുന്ന വെളുത്ത സുന്ദരിടെ മുഖത്ത് കറുപ്പ് paint തേച്ച് നായികയാക്കും.. അത് കണ്ട് കറുത്തവർ ഞങ്ങളെ സപ്പോർട്ട് ചെയ്തല്ലോ എന്ന് പറഞ്ഞ് സന്തോഷിച്ച് ഗാലറിയിൽ ഇരുന്ന് കയ്യടിക്കും... എന്തോരോ എന്തോ....😢

  • @jollymathew972

    @jollymathew972

    Жыл бұрын

    വളരെ sareyanu. സത്യം 👌

  • @shaheedau521

    @shaheedau521

    11 ай бұрын

    അതു crct

  • @ushas1350

    @ushas1350

    9 ай бұрын

    വളരെ ശരിയാണ്

  • @shabeerd5534
    @shabeerd5534 Жыл бұрын

    ഇത് നല്ല ഒരു മെസ്സേജ് ആണ് നിറവും ജാതിയും മതവും ഒന്നും നോക്കാൻ പാടില്ല ആളുടെ സ്വഭാവം നല്ല്‌താനെന്ന് മാത്രം നോക്കിയാൽ മതി🙏🙏🙏

  • @angelnivedithamalu6518

    @angelnivedithamalu6518

    Жыл бұрын

    Ennal ippo allarkkum velupp matharam mathii😢😊Manas aarum nokkulla☹️

  • @vilsudask.a.6750
    @vilsudask.a.6750 Жыл бұрын

    ഞാൻ വെളുത്തതാണ്.. കുട്ടിയായിരുന്നപ്പോൾ ഞാൻ കറുത്ത നിറത്തിലുള്ള പലരേയും കളിയാക്കി.. അന്ന് അവരുടെ മന പ്രയാസം ഞാൻ കാണാൻ ശ്രമിച്ചില്ല... പക്ഷേ മുതിർന്നപ്പോൾ എന്നെ പല കുറവുകളുടെ പേരിൽ പലരും കളിയാക്കിയപ്പോൾ എനിക്ക് മനസ്സിലായി ഞാൻ കാരണം എത്ര പേർ വേദനിച്ചു എന്ന്.. അന്ന് ഞാൻ തീരുമാനിച്ചു ഇനി ഒരിക്കലും ഒരു കുറവിന്റ പേരിലും ആരേയും ഞാൻ കളിയാക്കി ല്ല എന്ന്....

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰❤️

  • @Akshaya345

    @Akshaya345

    Жыл бұрын

    🙏🙏

  • @anuantony9656
    @anuantony9656 Жыл бұрын

    ഇതൊക്കെ മാറുന്ന കാലം വരും... ബാഹ്യ സ്വന്ദര്യം നോക്കി ഒന്നിയെയും വിലയിരുത്തരുത് ... മനസ്സ് നന്നായി ഇരിക്കണം... 👍🏾👍🏾👍🏾🙌🏽🤗🤗🤗🤗

  • @jollymathew972

    @jollymathew972

    Жыл бұрын

    Yee manasthedui മാറുന്ന ഒരു kalam orekkalum വരില്ല. അങ്ങനെ ചിന്തിക്കുകയും വേണ്ട. കാരണം മറ്റുള്ളവരെ ഉപദേശിക്കുന്നു. സ്വന്തം കുടുംബത്തിന്റെ കാര്യം വരുമ്പോള്‍ kananam.

  • @anuantony9656

    @anuantony9656

    Жыл бұрын

    Im also black.. Athukond baviyil ithil ninnum maattam varanamennu agrahikkunnu...aareyum ubadeshikkn alla..

  • @noufiyan7447

    @noufiyan7447

    Жыл бұрын

    Maaran pokunnilla ini orikalum karanm ippm alllaavraum velukaanulla cream oke vaarithechu nadakuvalle purame angana paryaamenkilum oraalde identity thanna parayunnath karutha pennu veluthapennannanu Pakshe ithilonnum valiya karyamillannu aaarum manasilakunnilla

  • @jollymathew972

    @jollymathew972

    Жыл бұрын

    @@noufiyan7447 ഒന്ന് prasavichathanengilum സൌന്ദര്യം ഉള്ള പെണ്ണിനെ, tholivalutha പെണ്ണിനെ ആണ് yellavarkkum പ്രിയം. ഒരിക്കലും yethu marukilla.അതാണ് ലോകം

  • @anusree12239

    @anusree12239

    10 ай бұрын

    100℅

  • @arathysujal4367
    @arathysujal436711 ай бұрын

    ഇതുപോലെ ഞാൻ കുറെ അനുഭവിച്ചിട്ടുള്ളതാണ് പഠിച്ചുകൊണ്ടിരുന്നപ്പോൾ കൂട്ടുകാരുടെ കളിയാക്കൽ ജോലിക്ക് പോയപ്പോൾ അവിടെയുള്ള എല്ലാവരുടെയും കളിയാക്കാൻ അപ്പോൾ എനിക്ക് വാശിയായി ഒരു വെളുത്ത ആളെ കെട്ടണമെന്ന് വെളുത്ത ഒരു ചെറുക്കനെ കല്യാണം കഴിച്ചപ്പോൾ പിന്നെ എല്ലാവരുടെയും ചോദ്യം നിന്നെ അവൻ എങ്ങനെ ഇഷ്ടപ്പെട്ടു എന്ന് പക്ഷേ ഹസ്ബൻഡ്ഇന്നേ വരെ എന്നെ നിറത്തിന്റെ പേരിൽ ഒരു വാക്കു പോലു പറഞ്ഞിട്ട് ഇല്ല എനിക്ക് സുഖ ജീവിതം ആണ്

  • @sreelakshmis8682
    @sreelakshmis8682 Жыл бұрын

    Njaanum karuppanu .. I think, Knowledge is my beauty.... Njan oru Chartered Accountant(CA) student aanu .... Really my knowledge and education is my beauty ...

  • @thalapathykotta6893

    @thalapathykotta6893

    Жыл бұрын

    കറുപ്പ് പൊളി ആന്നോ

  • @Ajith-bz9zb

    @Ajith-bz9zb

    Жыл бұрын

    Ninne NJAN VIVAHAM KAZHIKKAM

  • @uncorntolearnwithme2493

    @uncorntolearnwithme2493

    Жыл бұрын

    Love your physical appearance and appreciate it, if you cannot do it who can do this.... Both white and black are beautiful only our mindset is ugly You're beautiful sis😍

  • @sreelakshmis8682

    @sreelakshmis8682

    Жыл бұрын

    @@uncorntolearnwithme2493 🤗🤗

  • @sarayuk1781

    @sarayuk1781

    Жыл бұрын

    ❤❤

  • @ramlathm6014
    @ramlathm6014 Жыл бұрын

    വളരെ ശരിയാണ് പറഞ്ഞത്. പക്ഷേ ഏട്ടന് സുന്ദരിക്കുട്ടിയെയാണ് കിട്ടിയത് കേട്ടോ😊❤❤❤

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 🥰

  • @KeiraBrunette17
    @KeiraBrunette17 Жыл бұрын

    തൊലി കറുപ്പാണെങ്കിലും മനസ്സ് വെളുപ്പാണ് എന്നാ സന്ദേശം നിങ്ങൾ കൊടുക്കല്ലേ, കറുത്ത തൊലിക്കും ഉണ്ട് ചോക്ലേറ്റ് ന്റെ പോലെ ഉള്ള മനോഹാര്യത... അല്ലെങ്കിൽ കാർമേഘത്തിന്റെ പോലെ മൃദുലമായ ഒരു ശോഭ....ഇവിടത്തെ ആൾകാരുടെ തലച്ചോറിന് വളർച്ച ഇല്ലാത്തതിന് എന്ത് ചെയ്യാൻ പറ്റും അങ്ങനെ ഉള്ള ആളുകൾക്ക് നല്ലത് പറഞ്ഞു കൊടുക്കാൻ നോക്ക് എല്ലാവരും!!!നിങ്ങളെ ആരെങ്കിലും കറുപ്പിനെ ചൊല്ലി കളിയാക്കാൻ വരുമ്പോൾ ചങ്കൂറപ്പോടെ തിരിച്ചു പറയു "അതെ എനിക്ക് ചോക്ലേറ്റിന്റെ നിറം എനിക്ക് എന്റെ നിറം വളരെ ഇഷ്ടമാണ്, എനിക്ക് ഭദ്രകാളിയുടെയും കൃഷ്ണന്റെയും നിറം ആണ് എനിക്ക് എന്റെ skin ഇഷ്ടമാണ് എന്ന് പറയു, സത്യത്തിൽ നിങ്ങൾ അവര് തിരുത്താത്തത് കൊണ്ടാണ് ലോകം ഇങ്ങനെ വഷളാവുന്നത്, സ്വയം സ്നേഹിക്കു!!!🤎🖤

  • @chaplin1669

    @chaplin1669

    Жыл бұрын

    കൃഷ്ണൻ , ഭദ്ര,eee samooham thanne alle blue ആക്കിയതും😢😢

  • @KeiraBrunette17

    @KeiraBrunette17

    Жыл бұрын

    @@chaplin1669 നമ്മുടെ സ്വയം പ്രഖ്യാപിത ദൈവവിശ്വാസികളുടെ കഴിവല്ലേ അത്, തന്റെ ഇഷ്ടത്തിന് ഭഗവാന്റെ നിറം തന്നെ മാറ്റിക്കളഞ്ഞു 🙂നാളെ അവർ ആരാധിക്കുന്ന ദൈവത്തെയും മാറ്റും, പക്ഷെ സഹോദര ഒന്ന് ഓർത്താൽ മതീ ഭദ്രകാലിയുടെ വിഗ്രഹം എത്ര നീല നിറം അടിച്ചാലും നീല അടിച്ചവൻ പോലും വിളിക്കുന്നത് കാലിയമ്മേ എന്നാണ് കാളി എന്ന് ഹിന്ദി ഭാഷയിൽ അർത്ഥമാവുന്നത് കറുത്താ നിറം ഉള്ളവൾ എന്നാണ് അതുപോലെ ഇടുങ്ങിയ സമൂഹം വിചാരിച്ചാൽ കറുത്ത തൊലിയുള്ളവരെ അടിച്ചതാഴ്ത്താൻ സാധികില്ല അതിനു ഇടക്കൊടുക്കരുത്:)

  • @ananthuraveendran370
    @ananthuraveendran37011 ай бұрын

    വളരെ ശരിയാണ്. ഞാനും ഒരു തെറ്റ് ചെയ്തിട്ടുണ്ട്. കാണാൻ കുറച്ച് ഭംഗി കുറവും സ്വല്പം തടി കൂടുതലും ഉണ്ടെന്ന് പറഞ്ഞ് എന്നെ വളരെ ഇഷ്ടപെട്ട ഒരു പെൺകുട്ടിയുടെ ആലോചന ഞാൻ വേണ്ടന്ന് വെച്ചിരുന്നു. കൂടെ ഉണ്ടാരുന്നവർ പറഞ്ഞു അത് വേണ്ടടാ നിനക്ക് ചേരില്ല ആ കുട്ടി... എന്നൊക്കെ പക്ഷെ വേണ്ടാന്ന് വെച്ച് തീരുമാനം എടുത്ത സമയത്തും എന്നോട് മിണ്ടാനും സ്നേഹം കാട്ടാനും ആ പെൺകുട്ടി ശ്രമിച്ചിരുന്നു പക്ഷെ എന്തോ എന്റെ മനസ് അന്ന് പറഞ്ഞു വേണ്ട എന്ന്. ഇന്ന് അത് വലിയ ഒരു തെറ്റായി എനിക്ക് തോന്നുന്നു.

  • @anujasr1759
    @anujasr1759 Жыл бұрын

    ഞാനും കറുപ്പ് ആണ്.... അതിന്റെ പേരിൽ ഒരുപാട് അനുഭവിച്ചു ഇതിനേക്കാൾ... കല്യാണം വരെ.. M

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    ❤️❤️❤️

  • @shynineenu3278

    @shynineenu3278

    Жыл бұрын

    Athe njanum

  • @amosvlogs6723

    @amosvlogs6723

    Жыл бұрын

    എനിക്കും ഇങ്ങനൊരു കാലമുണ്ടാരുന്നു mariaje വരെ.. ഇപ്പോഴും അതിനൊരു ചെറിയമാറ്റം വന്നു അതേയുളൂ 🙏🏽

  • @sannuschannel8662
    @sannuschannel8662 Жыл бұрын

    മനസ് മനസിൽ ആക്കി യവന് മാത്രമേ മനസാക്ഷി എന്നത് ഉണ്ടാകുള്ളൂ ട്ടോഅതു കൊണ്ട് ഒരു ജീവിതം ഉയർത്തി കൊണ്ട് വരാൻ പറ്റി 👌👍❤️🥰

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @preethidileep668
    @preethidileep668 Жыл бұрын

    അയ്യോ മാളു ആയിരുന്നോ 🥰🥰🥰ആദ്യം മനസിലായില്ല 😜നല്ല വീഡിയോ ❤️

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @jamsheenank4226
    @jamsheenank4226 Жыл бұрын

    സൂപ്പർ ♥️♥️ഈ ഫാമിലി ഇഷ്ടം ഉള്ളവർ

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 🥰

  • @naseerakk9735

    @naseerakk9735

    Жыл бұрын

    അസ്സലാമുഅലൈക്കും

  • @shahinashahina9337
    @shahinashahina9337 Жыл бұрын

    Okke ശരി തന്നെ. ഞാൻ വെളുത്തിട്ടായിരുന്നു. അതുകൊണ്ട് തന്നെ 18 age ആകും മുൻപ് തന്നെ എനിക്ക് ആലോചനകളും വന്നിരുന്നു. അങ്ങനെ 2nd ആയി എന്നെ കാണാൻ വന്നിരുന്നത് കറുത്ത നിറമുള്ള വ്യക്ടിയായിരുന്നു. സംസാരിച്ചപ്പോ എനിക്ക് ഒത്തിരി ഇഷ്ടമാഴി ആരേതിർത്തിട്ടും എനിക്ക് അവനെ മതിയെന്ന് ഞാൻ വാശി പിടിച്ചു. അവനും അതുപോലെ എന്നെ മതിയെന്ന് പറഞ്ഞു. പെട്ടന്നു നിക്കാഹ് കഴിച്ചു. കുടുംവക്കാർക്കൊന്നും ഇഷ്ടമില്ലായിരുന്നു ഈ ബന്ധം. അങ്ങനെ ഒരു വർഷം ഫോൺ വിളി okke ഉണ്ടായിരുന്നു. Marraige date fix ചെയ്തു. പെട്ടന്നു എനിക്ക് ഒരു waigt കളർ വന്ന്. അത് അവനോട് പറഞ്ഞു. അവൻ prblm ഇല്ലെന്നു പറഞ്ഞു. Avade വീട്ടുകാരോട് അവൻ ഇത് പറഞ്ഞു. അവർക്ക് ഈ ബന്ധം തന്നെ വേണ്ടെന്നു പറഞ്ഞു. പേരിനു ഒന്നു കൊണ്ട് പോയി കാണിച്ചു. ഞാൻ ഒരുപാട് കണ്ണീരു കുടിച്ചു. ഞാൻ avande മനസ്സ് മാത്രമേ അന്ന് നോക്കിയിരുന്നുള്ളു. അവരുടെ വാക്ക് കേട്ട് അവൻ എന്നെ വേണ്ടെന്നു പറഞ്ഞു. ഇന്നും അതെല്ലാം മനസ്സിൽ ഉണങ്ങാത്ത മുറിവാണ്. അന്ന് ഒന്നു മനസ്സിലായി മനസ്സ് നന്നായെങ്കിൽ മാത്രമേ കാര്യമുള്ളൂ. നിറം ഏതായാലും മനസ്സ് നന്നായാൽ എല്ലാം നന്നാകും.

  • @chaplin1669

    @chaplin1669

    Жыл бұрын

    Thangalkke enth പറ്റി എന്ന പറഞ്ഞത്

  • @shahinashahina9337

    @shahinashahina9337

    Жыл бұрын

    @@chaplin1669 oru white colour vannu athode enne vendennu paranju

  • @nishanair5515
    @nishanair5515 Жыл бұрын

    ഇന്നലെയും ഇന്നും നാളെയും ഇത് തന്നെ തുടരും ഒരു മാറ്റവും ഉണ്ടാവാൻ പോകുന്നില്ല........ ഞാനും കറത്തിട്ടാണ്...... 🥰🥰🥰

  • @bincysherinsherin729

    @bincysherinsherin729

    11 ай бұрын

    ഞാനും 🥰🥰🥰 Bt, ഒരു കാര്യം നമുക്ക് ചെയ്യാം, നമുക്ക് നമ്മളെ തന്നെ കൂടുതൽ ആയി അങ്ങ് ഇഷ്ടം ആകാം.🥰🤪

  • @nishanair5515

    @nishanair5515

    11 ай бұрын

    @@bincysherinsherin729 😂😂😂😂🤭🤭👍

  • @adithya5645
    @adithya5645 Жыл бұрын

    Enne poleyulla karutha pennunghal ivda comeon

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    ❤️❤️❤️

  • @chaplin1669

    @chaplin1669

    Жыл бұрын

    Ath entha appol...boys ellam veluthavar ano

  • @sanjaysanjusanju726
    @sanjaysanjusanju726 Жыл бұрын

    Adipoli msg 😍😍😍❤️❤️😊Super Aayi cheta ....yi ..👍👍

  • @aryazz6444
    @aryazz6444 Жыл бұрын

    Njn athimayett ahnu ee channel kanunnth 🥰 orupadu isttapettu nalla msg ❤ nerathintayum madhathintayum perilull vivejanam manushante ullil nenn orekkalum marilla🙏

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    ❤️❤️❤️

  • @jessyjose7240
    @jessyjose7240 Жыл бұрын

    കറുപ്പ് നല്ലത് തന്നെ ❤

  • @shradha8509
    @shradha8509 Жыл бұрын

    Actually ee manass veluthathaan karuthathaan enn parayumbol thanne athil karupp mosham enum velupp nallathanennum ulla oru msg kodkunnund. Ath ok akanam tto🤟🙃

  • @kidsarea2980
    @kidsarea2980 Жыл бұрын

    ഞാനും ഇത് ഒരുപാട് അനുഭവിച്ചിട്ടുണ്ട്.... അങ്ങനെ ഒരു ദിവസം എന്നെ കാണാൻ ഒരാൾ വന്നു.എൻ്റെ ഇക്ക.... എന്നെ ponnu പോലെ നോക്കുന്നു....ഇപ്പൊ ഞാനും മോനും ikkantay കുടെ സൗദിയിൽ happy ayi ജീവിക്കുന്നു.....ഇപ്പൊ ഞാൻ വെളുത്തു ട്ടോ😂

  • @jeeshafashion5331

    @jeeshafashion5331

    Жыл бұрын

    എങ്ങനെ വെളുത്തത്

  • @kidsarea2980

    @kidsarea2980

    Жыл бұрын

    ഗൗരി thechu 😂....

  • @kidsarea2980

    @kidsarea2980

    Жыл бұрын

    നന്നായി veluthittund

  • @jasiraseesjasirasees4146

    @jasiraseesjasirasees4146

    Жыл бұрын

    @@kidsarea2980 ഗ്ലോറി ആണോ അതോ ഗൗരി aano🤔

  • @opinion...7713

    @opinion...7713

    Жыл бұрын

    @@kidsarea2980 athendha gawri ?

  • @geethap6241
    @geethap6241 Жыл бұрын

    Ella Videoyilum Nalla Messages Undu. Ee Vishayanghal Thiranjedukkunnathil Ninghal Vijayikkunnu. Ennum Ee Vijayan Undakename Ennu Eeswaranodu Prarthikkunnu

  • @sinchuanoop
    @sinchuanoop Жыл бұрын

    വീഡീയോ സൂപ്പർ❤️🥰🥰🥰 all the best

  • @riswanasinaj1997
    @riswanasinaj1997 Жыл бұрын

    വയറും വണ്ണവും കുറയാനുള്ള നല്ലൊരു product ഉണ്ട്. 💯 റിസൾട്ട്‌ കിട്ടുന്ന തികച്ചും ഓർഗാനിക് ആയ product ആണ്.... നാച്ചുറൽ incredients മാത്രം ഉള്ള യാതൊരു side effect ഇല്ലാത്ത നല്ലൊരു product..... ഒരു box 1month use ചെയാം...

  • @fidhafathima8358
    @fidhafathima8358 Жыл бұрын

    True story ❤ippoyum und ithokke ee commentil pooribakavum karuppu anankkil entha manas nallathayal pore ennu parayunnavar okkeyum swandham karyam varumbam veluppine snehikkunnavarayirikkum😊njammalokke ith etra kandathum anubavichathan

  • @user-ry3ie1gf8c
    @user-ry3ie1gf8c10 ай бұрын

    എനിക്കു ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്. എൻ്റ മനസ്സിൽ തങ്ങി നിൽക്കുന്ന വീഡിയോ നാൻ കൂടുതൽ പ്രാവിശ്യം കാണുന്ന വീഡിയോ ഇതാണ് love you നന്ദുസ് ഫാമിലി

  • @susanalex7373
    @susanalex7373 Жыл бұрын

    Excellent msg.Outward beauty is just Serpentine beauty only ..Inside full of heavy ,strong poison. Black has it's own beauty.

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    ❤️❤️❤️

  • @binubindumon
    @binubindumon Жыл бұрын

    അടിപൊളി... സബ്സ്ക്രൈബ് ചെയ്തു 🙏

  • @spv11883
    @spv11883 Жыл бұрын

    തൊലി കറുത്ത പെണ്ണ് ഇന്റർവ്യൂ പോകുന്നു reject ചെയ്യുന്നു, പിറ്റേന്ന് lux സോപ്പ് തേച്ചു വെളുത്തു വീണ്ടും ഇന്റർവ്യൂ പോകുന്നു ജോലി കിട്ടുന്നു, ഇമ്മാതിരി പരസ്യം ആദ്യം നിരോധിക്കണം

  • @aami543
    @aami543 Жыл бұрын

    ഇതൊന്നും കണ്ടതുകൊണ്ട് മാത്രം ആൾക്കാരുടെ കാഴ്ചപ്പാടുകൾ മാറുന്നില്ല കറുത്ത വരെ എല്ലാവർക്കും എന്നും പുച്ഛമാണ് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നതാണ് നിറം എല്ലാത്തിന്റെ പേരിൽ എല്ലായിടത്തും നിന്നും പിന്തളപ്പെടുന്ന ഒരാളാണ് ഞാൻ വിവാഹത്തിന് പോലും ഭർത്താവിന്റെ വീട്ടുകാർക്ക് എന്നെ തീരെ ഇഷ്ടമില്ലായിരുന്നു കറുത്ത നിറമാണെന്നും പറഞ്ഞു ചെറുപ്പം മുതലേ ഒരുപാട് പരിഹാസം അനുഭവിച്ചുകൊണ്ടിരിക്കുന്നു അതുമാത്രമല്ല കുറച്ചു വണ്ണം കൂടെയുണ്ട് രണ്ടും കൂടെ ആവുമ്പോൾ ഒരിക്കൽ പോലും സന്തോഷം എന്ന് അറിഞ്ഞിട്ടില്ല എന്നും ഞാൻ ദൈവത്തോട് കരഞ്ഞു പ്രാർത്ഥിക്കുന്നത് എനിക്കൊരു ഇത്തിരി കളർ എങ്കിലും തന്നു കൂടായിരുന്നോ എന്നായിരുന്നു കാരണം അത്രയും മനപ്രയാസം അനുഭവിച്ചിട്ടുണ്ട് സ്വന്തം ബ്രദറിന് പോലും എന്നെ ഇഷ്ടമല്ലായിരുന്നു ഞാൻ അനിയത്തി എന്ന് പറയാൻ പോലും മടിയായിരുന്നു എന്നോട് ഒന്നും സംസാരിക്കുക പോലും ഇല്ലായിരുന്നു സ്വന്തം അമ്മ പോലും കറുത്തിരുന്നതിന്റെ പേരിൽ എന്നെ ഒരുപാട് പരിഹസിച്ചിട്ടുണ്ട്

  • @nidhinair7085

    @nidhinair7085

    Жыл бұрын

    Ayyo ethrayalum oramma angne pryuvo daa?

  • @manjubhavan1630
    @manjubhavan1630 Жыл бұрын

    Super video ❤❤good message ❤❤good family ❤❤😄😄😄😄😄😄😄

  • @reshmapratheesh6221
    @reshmapratheesh6221 Жыл бұрын

    എനിക്ക് ഒരുപാട് ഇഷ്ട്ടായീട്ടോ അടിപൊളി ❤❤❤

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @tenynazareth2492
    @tenynazareth2492 Жыл бұрын

    Super last paranjathu correct point big salute chetta

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @ambadythamburu8726
    @ambadythamburu8726 Жыл бұрын

    എന്റെ കണ്ണ് നിറഞ്ഞു പോയി

  • @ashibahamza6759
    @ashibahamza6759 Жыл бұрын

    ഞാനിപ്പോൾ അനുഭവിച്ചോണ്ടിരിക്കുന്നു ....😢

  • @uncorntolearnwithme2493

    @uncorntolearnwithme2493

    Жыл бұрын

    Never mind Believe in yourself And appreciate and love your colour

  • @sreedhrannambiar8384
    @sreedhrannambiar8384 Жыл бұрын

    Super love you Sruthi from dubai hailing from kannur at thillenkeri

  • @radamani8892
    @radamani8892 Жыл бұрын

    വാച്ഛമ്മ മാളു സൂപ്പർ നല്ല മെസേജ് 🙏🏻🙏🏻🙏🏻🙏🏻കലക്കി മാളു എനിക്ക് ഇവരെ വലിയ ഇഷ്ടം ആണ്

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @jaleel285
    @jaleel285 Жыл бұрын

    😢school padikkubbam orupad feelings undayitt und 😢orukkalum manass vedhanippikkarudh athre ollu

  • @nandanamaluz3969
    @nandanamaluz3969 Жыл бұрын

    Maalu echi💋🥰🥺 Ellavarum super acting🥰 Nattil nadakkunna sambavm

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @saranya9381
    @saranya9381 Жыл бұрын

    Thanku so much ❤️

  • @rajisajan
    @rajisajan Жыл бұрын

    Good work 🥰🥰🥰 great ❤️❤️ പറയാൻ വാക്കുകൾ ഇല്ല ❤️❤️🥰🥰🥰👍👍

  • @jlsgaming1581
    @jlsgaming1581 Жыл бұрын

    Eppozum nammude samoohathil enganeyokke paraunnavar und vachammaum maluvum 👍👍👌👌 njanum marriage nu munp prarthichirunnath eruniram ulla ale kittanamennanu❤ daivam aa aaghraham sadich thannu ❤❤

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    🥰❤️❤️❤️

  • @ashmikuriakose1349
    @ashmikuriakose1349 Жыл бұрын

    Ente jeevithathil ninn njan padicha oru karyam karuppilum veluppilum onnum aala karyam.veluthirikkunnath kond orupad anubhavikkunna oral aan njan .Enikke acne rosacea enna oru condition und . Fair skin aayittulla aalukalil aan ith varunnath. pedikkumbol,excited aavumbol even chirikkumbol vare mugham chuvann varum. Allenkil pink aakum .Ente friends ,teacher ellarum enikk pedi aanenn parann kaliyaakkum.Njan enthoram vedhanna anubhavikkunundenn avarkk ariyillayirikkum.Three month oolam antibiotic kazhichu.kazhichu kazhinjappol veedum vannu.Ishtammulla food kazhikkan pattilla , veetinte purath iraghan thanne madi aayirunnu .....Ippo daivathinte anugraham kond kure okke maari. Aalukalude chinthakathi aan maarede ...nirammalla.Everyone is beautiful in their own way.

  • @riyanasamad6740
    @riyanasamad674011 ай бұрын

    The god will send a right person when it's the time to fulfill your life...😊❤ Just wait for that day...😌♥️✨

  • @lathadas2163
    @lathadas2163 Жыл бұрын

    ഞാനും കറുപ്പാണ് പക്ഷെ ആരും എന്നെ കറുമ്പിയെന്നു വിളിച്ചു കളിയാക്കിട്ടില്ല,💞💞💞

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    ❤️❤️❤️

  • @rajammack5753
    @rajammack57535 ай бұрын

    ഞാനും കറുത്തതാണ്, ഒരുപാട് മാനസിക ബുദ്ധിമുട്ട് ഉണ്ട്, ഒറ്റപ്പെടുത്തൽ....... പക്ഷേ എന്റെ കറുപ്പ് നിറം ഇഷ്ടപ്പെടുന്നവരും ഉണ്ട് ❤

  • @AkhildevarajanAkhil
    @AkhildevarajanAkhil10 ай бұрын

    സൗന്ദര്യം പറഞ്ഞു നമ്മുടെ മനസ്സാണ് സൗന്ദര്യം ❤️

  • @geetha.n3628
    @geetha.n3628 Жыл бұрын

    Super video ❤good message ❤ family super ❤🥰

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @anjupillai1342
    @anjupillai1342 Жыл бұрын

    Super and nice message to all nice video 👌🙏❤

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @reshmacr6470
    @reshmacr6470 Жыл бұрын

    Super msg aaa njanum ethu pole anubhavi hatha 😊

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    😔❤️

  • @Spu_kkd_Knr
    @Spu_kkd_Knr7 ай бұрын

    ഒരു മാറ്റവും വരാൻ പോകുന്നില്ല... ജനിച്ച അന്ന് മുതൽ കേൾക്കാൻ തുടങ്ങുന്നു കറുപ്പിന്റെ പേരിൽ... ഒരു കുഞ്ഞു ജനിച്ചാൽ അപ്പൊ ചോദ്യം വരും... "" കുഞ്ഞിന് നല്ല നിറം ഉണ്ടോ ന്ന് ""😌

  • @ancyberlan4436
    @ancyberlan4436 Жыл бұрын

    Super God bless you all

  • @abdullatp286
    @abdullatp286 Жыл бұрын

    Lovable fam🔥🔥🌟

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    ❤️❤️❤️

  • @sinyds592
    @sinyds592 Жыл бұрын

    Marriage praposal varumbol 99%mans white colour ulla girls ne mathi.appol black colour ullavarude mind arum nokarila.7beauty black undagil baki 93 white thanne.

  • @pandikkadvlog.3785
    @pandikkadvlog.3785 Жыл бұрын

    അടിപൊളി സ്റ്റോറി 👏👏👏👏

  • @noorudheenshamla1075
    @noorudheenshamla107511 ай бұрын

    അഹങ്കരിക്കണ്ട . പലർക്കും ദൈവം തിരിച്ചടി നൽകീടുണ്ട്

  • @rathiamaloor5124
    @rathiamaloor5124 Жыл бұрын

    Nhan orupadu anubhavuchittundu cheruppsthil nhan orupadu karathittalla but nhangade veetil allarum kanan bhangiya nhan mathram athra bhangi illa orupadu kaliyakkalukal sahichittundu ante sahodharangalil ninnu thanne😊

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @ArunArun-li6yx
    @ArunArun-li6yx Жыл бұрын

    ഞാൻ കല്യാണം കഴിച്ചത് കറുത്ത പെൺകുട്ടിയേയാണ് . ഞങ്ങൾക്ക് രണ്ട് കുട്ടികളും ആയി . പുറമേ കരിക്കലം ആണെങ്കിലും അകമേ നിറഞ്ഞു തുളുമ്പുന്ന പാലാണ് . സ്നേഹമുളള കുട്ടിയാണ് . കറുപ്പ് നിറം ഉള്ളത് ആരുടേയും കുറ്റമല്ല .

  • @sunandasibin3826

    @sunandasibin3826

    Жыл бұрын

    karikkalam? enthu vaakkanu bro? njanum karuthittanu ente husband ingane ene viseshippichal enikathu sahikan pattilla.

  • @janu....6617
    @janu....6617 Жыл бұрын

    ഞാന്‍ കൊറേ അനുഭവിച്ചു..ഒടുക്കം കല്യാണം തന്നെ വേണ്ടന്ന് വച്ചു...!സിംഗിള്‍ ലൈഫ് അടിച്ച് പൊളിക്കുന്നു...!

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    😔😔😔

  • @chaplin1669

    @chaplin1669

    Жыл бұрын

    Nalla mans ulla ale തങ്ങൾക്കയി daivam കരുതി വെച്ചിട്ടുണ്ട്...ഉറപ്പായും വരും❤❤

  • @nidhinair7085

    @nidhinair7085

    Жыл бұрын

    Me too dear 😁

  • @chaplin1669

    @chaplin1669

    Жыл бұрын

    @@nidhinair7085 വരും

  • @fousiyakoottamanna1125
    @fousiyakoottamanna1125 Жыл бұрын

    ഫസ്റ്റ് വെയിറ്റ് ആയിരുന്നു ഇങ്ങളെ വീഡിയോ കാണാന് ❤😂👍🏻😭😭

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 🥰

  • @aryaarya1531
    @aryaarya1531 Жыл бұрын

    Malu chechi supper ane karup anakillum adi polli ane

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @minhafathima2597
    @minhafathima2597 Жыл бұрын

    Black beauty ath poliyaa😍😍😍😍

  • @amrutha8735
    @amrutha8735 Жыл бұрын

    Ohho ithile dialogue Super Valiya padippu undayittum job undayittum onnum karyam llla Pennayal kaanan bhangi venam ennu Enna pinne nigal jenicha udane Soudharya malsarathinu poyi koodayirunno Ee karupp Avar undakkunnathalle jenmanal kittunnatha Pinne Ee message onnum good Alla purathekku bad Aanu Ith kandu kazhiyumbol Aalukal pinnem Avakanikka pedum Ath ortha mathi

  • @SruthySandeep-wx6wi
    @SruthySandeep-wx6wi2 ай бұрын

    ❤ super chechi bro act poli

  • @minukarunakaran7894
    @minukarunakaran78946 ай бұрын

    എല്ലാവരും ജനിച്ചു, എല്ലാവരും മരിക്യും, അതിൽ ആർക്കും ഒരു മാറ്റവും ഇല്ലാ എളവും കിട്ടുന്നതല്ലേ.എന്നാലും ഇന്നത്തെ കാലമാണ് നേരം പോക്കിന് വേണ്ടിയും പെൺകുട്ടികൾ നല്ലവാക്കിൽ വീണുപോകുന്നുണ്ട്. നമ്മൾ നമ്മളെ എന്നും കൂട്ടിന് സത്യമായി ഒള്ളു എന്ന് മനസിലാക്കി ഹാപ്പി ആയിട്ട് ഇരിക്യുക.കാരണം നല്ലതാണ് ആത്യം ആവിശ്യത്തിന് ഉപയോഗിച്ച് വലിച്ചെറിയ പെടുന്നത്. 🕉️🔱❤️🙏

  • @dhanyadhanya3662
    @dhanyadhanya3662 Жыл бұрын

    സൂപ്പറായിട്ടുണ്ട് 😍😍😍

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @sreedhrannambiar8384
    @sreedhrannambiar8384 Жыл бұрын

    Super ❤❤❤❤❤❤ Sruthi from dubai hailing from kannur at thillenkeri

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @sheba00
    @sheba00 Жыл бұрын

    Nyz concept ❤

  • @sulaikhaashraf9639
    @sulaikhaashraf9639 Жыл бұрын

    Mallu chechi super ❤

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 🥰

  • @allinallsistersbrothers5493
    @allinallsistersbrothers5493 Жыл бұрын

    ഞാൻ കൂറേ അനുഭവുച്ചത് ആണ് .. ഇപ്പോഴും അനുഭവിക്കുന്നു

  • @mizriyamichu
    @mizriyamichu Жыл бұрын

    Ee lokam orikallum nanavilla 10 am classil padikuna enik pollum kaliyakalukal neridendi vanitund 😢

  • @chaplin1669

    @chaplin1669

    Жыл бұрын

    ഇതിനും change undakum...ithupole orupad അനാചാരങ്ങൾ നമ്മുടെ സമൂഹത്തിൽ നിന്ന് maariyittille...അതുപോലെ ഇതും change akum orunal ...vishamikkanda❤❤❤❤❤

  • @MeMyself-su5rn
    @MeMyself-su5rn Жыл бұрын

    Good acting everyone😍😍😍

  • @ammukukkuz1336
    @ammukukkuz1336 Жыл бұрын

    Good massage for society ❤

  • @angithaks6478
    @angithaks6478 Жыл бұрын

    Hlo chechi super video thaillruchu oru hii tharanam pls

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 🥰

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Hi ❤️🥰

  • @safreenaajmal5684
    @safreenaajmal56847 ай бұрын

    Shariyaan... But nmde samoohathil le aalukalk ee chinthagathi enna vara aviooii... Etra lokam munpot poyaallum aalukalde attitude il no change... They are always the same......

  • @sheejasheeja954
    @sheejasheeja954 Жыл бұрын

    Adipoli good message for everyone I love this message super ❤️❤️❤️❤️🔥🔥🔥🔥🔥

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @minukarunakaran7894
    @minukarunakaran78946 ай бұрын

    എന്റെ ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഇന്നേവരെ ആരെയും ഞാൻ കളയാകാൻ പോയിട്ടില്ല.കാരണം,, നാളെ എനിക്ക് എന്തു സംഭവിക്കും എന്ന് എന്റെ ഭാഗവാന് മാത്രമേ അറിയൂ🙏🙏🙏 🕉️🔱❤️🙏

  • @athulathul3039
    @athulathul3039 Жыл бұрын

    Super video good message 🥰🥰

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @shruthicena1459
    @shruthicena1459 Жыл бұрын

    Great msg❤

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @rasheeda4401
    @rasheeda4401 Жыл бұрын

    Niram black ayathinte peril kashtapedunnorekkalum kooduthal thadi ulloraan kashtapedunnathaan njn ippol anubavikkunnund 😞😔

  • @amananshif1913
    @amananshif1913 Жыл бұрын

    ദീനാമ്മ & സാറാമ്മ

  • @sumisasikumar9221

    @sumisasikumar9221

    Жыл бұрын

    Pazhaya 9th std, Malayalam 2nd il pand oru chapter undaayirunnu. " Deenamma" athaano ????

  • @neethusyam91
    @neethusyam91 Жыл бұрын

    Valare nannayitundu ❤

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @joicyrajesh3510
    @joicyrajesh3510 Жыл бұрын

    ❤️you malu🌹 nandu chetta❤️

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thanks dear 🥰

  • @hamdafathima7504
    @hamdafathima7504 Жыл бұрын

    സൂപ്പർ vidiyo. 👌👌👍👍

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @RadhikaRadhika-ml2uy
    @RadhikaRadhika-ml2uy Жыл бұрын

    സൂപ്പർ 👏👏👏👌👌👍👍🥰🥰🥰

  • @jameelahussain4890
    @jameelahussain4890 Жыл бұрын

    Good message 💕💓💓🙏🙏👋😍😍💗💗

  • @Nandhusfamily555

    @Nandhusfamily555

    Жыл бұрын

    Thank you 🥰

  • @reshmaarun9841
    @reshmaarun9841 Жыл бұрын

    Nalla message ulla anu

  • @damayats7635
    @damayats7635 Жыл бұрын

    Nalla msg🥰

  • @Akhilakalathilnanbiath9355
    @Akhilakalathilnanbiath9355 Жыл бұрын

    Good message ❤❤

  • @noranoruuu4854
    @noranoruuu4854 Жыл бұрын

    😢😢njn anubhavichondirikunn body shaming 😅 paranju snehichavan polum ettit poyi 😊

  • @shahinashahina9337
    @shahinashahina9337 Жыл бұрын

    I love this vedio ❤️

  • @user-im9ps1yr7g
    @user-im9ps1yr7g Жыл бұрын

    സത്യം 👌😘

  • @zimbazimba584
    @zimbazimba584 Жыл бұрын

    കൊള്ളാം 💕🙏

  • @saibath8850
    @saibath885011 ай бұрын

    എനിക്ക് ഒരുപാട് ഇഷ്ടമാണ് കറുത്ത വരെ കറുപ്പ് തരുന്നത് ന മ്മളെ പടച്ച റബ്ബ് ആണ്

Келесі