Iniyum Kothiyode | Lyrical Video | K J Yesudas | Rajeev Alunkal | M.Jayachandran | Evergreen Hits

Музыка

ഇനിയും കൊതിയോടെ...
Singer : K.J. Yesudas
Lyrics : Rajeev Alunkal
Music :M. Jayachandran
Film : Bharya Onnu Makkal Moonnu
Movie Director : Rajasenan
ഇനിയും കൊതിയോടെ കാത്തിരിയ്ക്കാം ഞാന്‍
ആ മര തണലിലുറങ്ങാന്‍
ഇനിയും കാതോര്‍ത്തു ദൂരെ നില്‍ക്കാം ഞാന്‍
അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍
വൃശ്ചിക കാറ്റു പോല്‍എന്നെ തലോടിയാല്‍
പിച്ചക പൂവായ് ഉണരാം ഞാന്‍
കൊച്ചരിപ്രാവായ് പറക്കാം
ഇനിയും കൊതിയോടെ കാത്തിരിയ്ക്കാം ഞാന്‍
ആ മര തണലിലുറങ്ങാന്‍
അമ്മ നിലാവിന്‍റെ കണ്ണാടി നോക്കി ഞാന്‍
അച്ഛന്‍റെ ഹൃദയം കണ്ടുവെങ്കില്‍
ആ നന്മയാം കടലിന്‍റെ അക്കരെ തെളിയുന്ന
ഉണ്മയാം വെണ്മയെന്നില്‍ തുളുമ്പിയെങ്കില്‍
പുഞ്ചിരി പുലര്‍ വെയില്‍ ചിറകിന്‍റെ ചോട്ടില്‍ ഞാന്‍
സങ്കടം മറന്നൊന്നിരുന്നേനേ
അച്ഛന്‍റെ കുഞ്ഞായ് മയങ്ങിയേനെ
ഇനിയും..ഇനിയും ഇനിയും കാതോര്‍ത്തു
ദൂരെ നില്‍ക്കാം ഞാന്‍ അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍
മഞ്ഞല മറയിട്ട മനസിന്‍റെ മുറ്റത്ത്‌
മുത്തശ്ശി മേഘം പെയ്തുവെങ്കില്‍
എന്‍ അമ്പിളി പെണ്ണിനും താരക തരികള്‍ക്കും
ഇത്തിരി സ്നേഹമുണ്ണാന്‍ കഴിഞ്ഞുവെങ്കില്‍
ചന്ദനത്തിരി പോലെന്‍ നൊമ്പരമെരിയവേ
എങ്ങും സുഗന്ധം പരന്നേനേ
അച്ഛനെന്‍ സ്വന്തമായ് തീര്‍ന്നേനെ
ഇനിയും കൊതിയോടെ കാത്തിരിയ്ക്കാം ഞാന്‍
ആ മര തണലിലുറങ്ങാന്‍
വൃശ്ചിക കാറ്റു പോല്‍ എന്നെ തലോടിയാല്‍
പിച്ചക പൂവായ് ഉണരാം ഞാന്‍
കൊച്ചരിപ്രാവായ് പറക്കാം
ഇനിയും കാതോര്‍ത്തു ദൂരെ നില്‍ക്കാം ഞാന്‍..
അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍
Content Owner : Manorama Music
Website : www.manoramamusic.com
KZread : / manoramamusic
Facebook : / manoramamusic
Twitter : / manorama_music
Parent Website : www.manoramaonline.com
#malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #kjyesudas #mjayachandran #malayalamromanticsongs #malayalamlyricalvideos #malayalamfilmsongs #manoramamusic #lyricalvideo #lyricsvideo #mohanlal #ilayaraja #ilayarajahits #ilayarajasongs #hariharan #sathyananthikad #kjyesudas #sujatha #gireeshputhencherysongs #mjayachandran #malayalamfilmsongs #malayalamlyricalvideos #malayalamromanticsongs #malayalamkaraokesong #karaokesongs #lyricalvideo #lyricsvideo #lyrical #filmsongslyrics #lyricalvideomalayalam #malayalamlyricalvideos

Пікірлер: 120

  • @aneeshpranay
    @aneeshpranay12 күн бұрын

    അച്ഛൻ പോയ ആളുകൾക്കു ഫീൽ ആകുന്ന പാട്ട് 😢😢😢

  • @chandrans6245
    @chandrans62457 ай бұрын

    ഇനിയും ഇനിയും കേൾക്കാൻ കൊതിക്കുന്ന മാസ്മരിക ശബ്ദ സുഗന്ധമാണ് ഗന്ധർവ്വ നാദത്തിന്❤❤❤❤❤❤❤

  • @syamalathankappan3023
    @syamalathankappan30233 ай бұрын

    ഈ മാസ്മരിയ ശബ്ദത്തിൻ്റെ ഉടമപിറവിയെടുത്ത് 10 വർഷം കഴിഞ്ഞു ഈ ഭൂമിയിൽ ജനിച്ചു വീണ എനിക്ക് ആദ്യകാലം മുതൽ ഈ ദൈവീക ശബ്ദം കേൾക്കാൻ ഭാഗ്യം ഉണ്ടായി. ഈ ശബ്ദം ഒരിക്കലും നിലയ്ക്കരുതെന്ന പ്രാർത്ഥന മാത്രം .

  • @bijumancode3842
    @bijumancode38425 ай бұрын

    യേശുദാസ് എന്ന അത്ഭുത voice❤❤❤❤❤❤❤

  • @Cinetechs
    @Cinetechs Жыл бұрын

    രാജീവ് ആലുങ്കലിൻ്റെ ഭാവ സുന്ദരമായ വരികൾ ജയചന്ദ്രൻ്റെ ഈണം ഗന്ധർവ്വ ഗീതം

  • @reghudasantr7660
    @reghudasantr76606 ай бұрын

    ശ്രീ രാജീവ്‌, ശ്രീ ജയചന്ദ്രൻ, സ്നേഹം നിറഞ്ഞ ദാസേട്ടാ ❤❤❤❤❤❤❤❤❤❤

  • @rajendraprasadM.R
    @rajendraprasadM.R4 ай бұрын

    പറന്നു പോയ കിളിയുടെ മനസ്സാണ് എനിക്ക്...അച്ഛൻ.. അമ്മ .. സ്നേഹ സമ്മാനം.. ഏതൊരു മനുഷ്യനും കൊതിക്കുന്ന ബാല്യം ഈ പാട്ടിലുണ്ട്.. വേദന വിങ്ങലായ്.... 🙏❤️

  • @sajeevkumar7275
    @sajeevkumar7275Ай бұрын

    അച്ഛനെ കുറിച്ചോർക്കുമ്പോൾ രണ്ടു ഗാനം മനസ്സിൽ വരും. ഒന്നീ പാട്ട്. രണ്ടാമത്തേത് ബാലേട്ടനിലെയും. രണ്ടിന്റെയും സംഗീതം M. ജയചന്ദ്രൻ. സൂപ്പർ 👌👍🥰

  • @AnjalyZz
    @AnjalyZz3 ай бұрын

    എം ജയചന്ദ്രൻ സംഗീതം ചെയ്തത്, മാസ്മരിക ലോകത്തേക്ക് ദാസേട്ടൻ നമ്മെ കൊണ്ട് പോയി ❤️❤️

  • @jayaprakashnarayanan2993
    @jayaprakashnarayanan29933 жыл бұрын

    സ്വർണത്തക്കാൾ സ്വർണ മയമായ ഈ ഗന്ധർവ്വഗാന ആലാപനം ഹൃദ്യം, ദാസേട്ടന് ആയൃരാരോഗൃസൗഖ്യമുണ്ടാവട്ടെ.......!!!!!

  • @royjoy6168
    @royjoy61682 жыл бұрын

    എന്താ ശബ്ദമാധുര്യം. ദാസ് സർ 🙏🙏🙏

  • @user-lf6mj7hv5h
    @user-lf6mj7hv5h24 күн бұрын

    നിർവികാരനായി ഞാൻ ♥️ ആ ഓർമകളിൽ രണ്ട് തുള്ളി കണ്ണ് നീർ വാർന്നുപോയി മഴികളിൽ ഒരിക്കലും മനസ്സിൽ നിന്നും മായാത്ത വസന്തങ്ങൾ ♥️♥️

  • @ajithabinduas5800
    @ajithabinduas580027 күн бұрын

    അച്ഛന്റെ ഓർമ്മകൾ 😍പിന്നെ പിള്ളേരുടെ അച്ഛന്റെ ഓർമ്മകൾ 😓 👍👌👌song

  • @prasadprabhakaran4167
    @prasadprabhakaran41673 жыл бұрын

    ഈ ഗാനം മലയാളത്തിനു ഒരു നിധി യാണ്! വരികൾക്ക് ഉള്ള അർദ്ധവും സംഗീതവും ഗന്ധർവ സ്വരവും മികച്ച തായി! പിന്നണിയുള്ള ഏവർക്കും അഭിനന്ദനങ്ങൾ!

  • @sandhyab3657

    @sandhyab3657

    Жыл бұрын

    Q

  • @annievarghese6

    @annievarghese6

    Ай бұрын

    ഗന്ധർവ്വ നാദം അതുമനസ്സിനു സന്തോഷം നൽകുന്നു ദാസേട്ട നമിക്കുന്നു ❤❤❤🎉🎉

  • @sunuaravind366
    @sunuaravind3662 жыл бұрын

    കണ്ണീരോടെ അല്ലാതെ കേൾക്കാൻ കഴിയില്ല ഈ ഗാനം 😭😭😭😭😭😭😭😭

  • @rajendrank8779

    @rajendrank8779

    Жыл бұрын

    🙏🙏🙏🌹

  • @pauljoseph7928

    @pauljoseph7928

    Ай бұрын

    Sathyam

  • @sukumarank8082
    @sukumarank80822 жыл бұрын

    രാജസേനൻ സാറിൻ്റെ മുഖമാണ് ഓർമ്മയിൽ വരുന്നത്. ദാസേട്ടനാണ് ആലപിച്ച തെങ്കിലും, വരികളിലെ ആ ശോകത പ്രകടമാകുന്നത് തികച്ചും കഥാപാത്രത്തിൻ്റേതാണ്. വളരെ നല്ല ജനഹൃദയനാണ് സംവിധായകനെ പണമോഹികളായ കച്ചവട മനോഭാവമുള്ള എല്ലാവരും കെട്ടി

  • @jishajohnson7624
    @jishajohnson7624 Жыл бұрын

    ഹൃദയം തൊടുന്ന വരികളും ആലാപനവും ❤❤❤❤❤❤

  • @sandhyaanil2467
    @sandhyaanil2467 Жыл бұрын

    കണ്ണടച്ച് കെട്ടിരുന്നാൽ അറിയാതെ കണ്ണീരൊഴുകും.... 🙏🏻🙏🏻

  • @sujeeshssujeeshpg3176
    @sujeeshssujeeshpg31766 күн бұрын

    ദാസേട്ട എന്താ പറയാ വാക്കുകൾ ഇല്ല. 🥰🥰🥰🥰🥰

  • @lysoncv9866
    @lysoncv9866 Жыл бұрын

    ജീവിതത്തിന്റെ നല്ല സമയത്തിന് മുൻപ് അച്ഛൻ എന്നെ വിട്ടു പോയി...ഓർമ്മകൾ വല്ലാതെ വിഷമിപ്പിക്കുമ്പോൾ ഞാൻ ഈ പാട്ടു കേൾക്കാൻ വരാറുണ്ട്

  • @abhilashgerman2636
    @abhilashgerman26369 ай бұрын

    ദാസേട്ടന്റെ ശബ്ദം 👌🙏🏻🙏🏻

  • @santhoshav3707
    @santhoshav3707 Жыл бұрын

    പാട്ട് നന്നായി പഠിച്ചിട്ടും തൊണ്ട ഇടറുന്നതിനാൽ പാടാൻ പറ്റുന്നില്ല അത്ര ഫീൽ ഉള്ള വരികളും സംഗീതവും രാജീവ് സാറേ അങ്ങയുടെ നാട്ടിൽ ജീവിക്കുവാൻ കഴിയുന്നതിൽ ഞാൻ അഭിമാനിക്കുന്നു എന്നെങ്കിലും ഞാനും ഇത് പാടാൻ ശ്രമിക്കും 🙏🙏🙏🙏🥰🥰🥰

  • @pauljoseph7928

    @pauljoseph7928

    Ай бұрын

    A real truth

  • @abhilashgerman2636
    @abhilashgerman2636 Жыл бұрын

    നല്ല വരികൾ നല്ല സംഗീതം m ജയചന്ദ്രൻ,രാജീവ് ആലുങ്കൽ 🙏

  • @nidhinaa633
    @nidhinaa633 Жыл бұрын

    അമ്മ നിലാവിന്റെ കണ്ണാടി നോക്കി ഞാൻ അച്ഛന്റെ ഹൃദയം കണ്ടുവെങ്കിൽ..... ❤️❤️ എന്തൊരു വരികൾ..🙏

  • @bhranthan4580

    @bhranthan4580

    Жыл бұрын

    🤍🤍🤍🤍

  • @KukuMon-kf8lo

    @KukuMon-kf8lo

    Жыл бұрын

    😊😊😊😊

  • @pmpadikkal

    @pmpadikkal

    5 ай бұрын

    രാജീവ് ആലുങ്കൽ

  • @gigyjacob3852

    @gigyjacob3852

    5 ай бұрын

    ⁠@@bhranthan4580pp

  • @sajeevkumar7275

    @sajeevkumar7275

    Ай бұрын

    👌🙏🥰

  • @JamalNizam-ej6cj
    @JamalNizam-ej6cj2 жыл бұрын

    വരികളുടെ അർത്ഥവും കൊടുത്തിരിക്കുന്ന സംഗീതവും ദ്ധസേട്ടന്റെ മാസ്മരിക ശബ്ദവും ചേർന്ന അതിമനോഹരമായ ഒരു അനുഭൂതി സൃഷ്ട്ടിച്ച ഗാനം... നമിക്കുന്നു... 🙏🙏🙏👍👍👍😄😄

  • @cmanilkumar4678

    @cmanilkumar4678

    2 жыл бұрын

    ചേർത്തല താലൂക്ക് കാരൻ രാജീവ് ആലുങ്കൽ വരികൾ ്് അടിപെളി കൂട്ട് കിര

  • @bimalvamadev7977
    @bimalvamadev79773 ай бұрын

    അച്ഛൻ്റെ പിൻ വിളിക്കായി.. കാത്തിരിക്കുന്നു .. രാജീവേട്ടാ.. സൂപ്പർ..

  • @bijukp959
    @bijukp959 Жыл бұрын

    Dasettttttttttaaaaaaaa.....ummmmmmmmmmmaaa

  • @sreehithasebastian9129
    @sreehithasebastian91292 жыл бұрын

    അഛൻ്റെ ഓർമ്മകൾക്ക് മുമ്പിൽ ഒരു നൊമ്പരപൂവായ് സുഗന്ധം പരത്തുന്ന ഗാനം..... അഛൻ എല്ലാമെല്ലാമായിരുന്ന ഒരാൾക്കു മാത്രമേ ഇതെഴുതുവാനും ആവോളം ആസ്വദിക്കുവാനും കഴിയുകയുള്ളു ,ഒരു വ്യക്തിയുടെ മരണം വരെയും മാറ്റുരയ്ക്കാനാവാത്ത ഹൃദയ പരിശ്ചേദമാണ് അഛനും അമ്മയും. ഗാനത്തിൻ്റെ അവസാനം ' അച്ചനെൻ സ്വന്തമായ് തീർന്നേനെ 'എന്നു പറയുമ്പോൾ അതുവരെയും സ്വന്തമല്ലായിരുന്ന ഒരാളെക്കുറിച്ചാണ് വരികൾ എഴുതിയത് എന്നുവരുന്നു.

  • @dineshsoman7737
    @dineshsoman77375 ай бұрын

    ഈ മൂവി... ഇതിലെ ഈ ഗാനം കണ്ണ് നിറയാതെ കാണാൻ കഴിയില്ല കേൾക്കുവാൻ കഴിയില്ല.... നല്ലൊരു മൂവി അതിലെ പാട്ട് 🥰🥰🥰🥰

  • @dasandasan5737
    @dasandasan5737 Жыл бұрын

    ഒരുപാട് ഇഷ്ടമാണ് ഈ ഗാനം കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം

  • @bijukp959
    @bijukp959 Жыл бұрын

    Dasettaaa....gandharvaaa...ithu shabthamano...atho...then.....ano.......namikkunnu...angayeee...njan thottilil urangiya...shabdham...ente mon .kettu valarnna shabdam ini avante kutty... .😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙😙

  • @rvsyamlal3422
    @rvsyamlal3422 Жыл бұрын

    dasettante sabdamaduryavum , instrumentsukalude Bahulyavum illatha nalloru ganam💯💯💯

  • @shajitv6750
    @shajitv67503 ай бұрын

    ഇനിയും കൊതിയോടെ.... എന്നു തുടങ്ങുന്ന ശ്രീ. രാജീവ് ആലുങ്കലിന്റെ ഗാന രചനയും ശ്രീ. എം.ജയചന്ദ്രന്റെ ഈണവും ഗാന ഗന്ധർവ്വന്റെ ഭാവ സാന്ദ്രമായ പകരം വെക്കാനില്ലാത്ത ആലാപനവും ഈ ഗാനത്തിന്റെ സവിശേഷതയാണ്. ഈ അടുത്ത കാലത്തു ഇറങ്ങിയ ഗാനങ്ങളിൽ വളരെ ഹൃദ്യമായി. അഭിനന്ദനങ്ങൾ 👍👍👍.....

  • @kavithasuresh662
    @kavithasuresh6622 жыл бұрын

    Achan innilla ee song kelkumpol ente achane kanan ente manas kothikkunnu

  • @akjoshi5218
    @akjoshi52189 ай бұрын

    കേട്ട് കേട്ട്.... നിറഞ്ഞു കണ്ണുകൾ

  • @boselal8167
    @boselal8167Ай бұрын

    രാജീവും, ജയചന്ദ്രനും, ദാസേട്ടനും കൂടി കരയിപ്പിച്ചു ❤️

  • @lizmenon1539
    @lizmenon15396 ай бұрын

    His voice is what exotic dreams are made of! Only his voice has that magical quality to make one feel that he is singing just for you, caressing all your senses -- I am in tears thinking of my fadther! Birthday wishes with love to Dasettan on this special day,10 January 2024! Excellent words of Rajeev Alunkal and the calming music of M Jayachandran!

  • @PDhakshayaniNair-mb1ws
    @PDhakshayaniNair-mb1ws18 күн бұрын

    Enthoru feelanu eesong ♥️💐

  • @sunilprayaag7401
    @sunilprayaag74012 жыл бұрын

    പുണ്യം ഈ ഗാനം

  • @unnikrishnanancode1573
    @unnikrishnanancode1573 Жыл бұрын

    ഇതാണു പാട്ട്😍😍

  • @jyothysuresh6237
    @jyothysuresh62372 жыл бұрын

    ഇനിയും കൊതിയോടെ കാത്തിരികാം ഞാൻ... ആമരത്തണലിൽ ഉറങ്ങാൻ... ഇനിയുംകാതോർത്തുദൂരെനിൽകാംഞാൻ.. അച്ഛന്റെപിൻവിളികേൾക്കാൻ വൃശ്ചികകാറ്റുപോൽഎന്നെതലോടിൽ പിച്ചക പൂവായി ഉണരാം ഞാൻ.... 👌👌💕💕

  • @madhumr1286

    @madhumr1286

    2 жыл бұрын

    so sweet

  • @bijuchembalayat
    @bijuchembalayat6 ай бұрын

    ഇനിയും കൊതിയോടെ കാത്തിരിയ്ക്കാം ഞാന്‍ ആ മര തണലിലുറങ്ങാന്‍ ഇനിയും കാതോര്‍ത്തു ദൂരെ നില്‍ക്കാം ഞാന്‍ അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍ വൃശ്ചിക കാറ്റു പോല്‍എന്നെ തലോടിയാല്‍ പിച്ചക പൂവായ് ഉണരാം.... ഞാന്‍ കൊച്ചരിപ്രാവായ് പറക്കാം ഇനിയും കൊതിയോടെ കാത്തിരിയ്ക്കാം ഞാന്‍ ആ മര തണലിലുറങ്ങാന്‍ അമ്മ നിലാവിന്‍റെ കണ്ണാടി നോക്കി ഞാന്‍ അച്ഛന്‍റെ ഹൃദയം കണ്ടുവെങ്കില്‍ ആ നന്മയാം കടലിന്‍റെ അക്കരെ തെളിയുന്ന ഉണ്മയാം വെണ്മയെന്നില്‍ തുളുമ്പിയെങ്കില്‍ പുഞ്ചിരി പുലര്‍ വെയില്‍ ചിറകിന്‍റെ ചോട്ടില്‍ ഞാന്‍ സങ്കടം മറന്നൊന്നിരുന്നേനേ അച്ഛന്‍റെ കുഞ്ഞായ് മയങ്ങിയേനെ ഇനിയും..ഇനിയും ഇനിയും കാതോര്‍ത്തു ദൂരെ നില്‍ക്കാം ഞാന്‍ അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍ മഞ്ഞല മറയിട്ട മനസിന്‍റെ മുറ്റത്ത്‌ മുത്തശ്ശി മേഘം പെയ്തുവെങ്കില്‍ എന്‍ അമ്പിളി പെണ്ണിനും താരക തരികള്‍ക്കും ഇത്തിരി സ്നേഹമുണ്ണാന്‍ കഴിഞ്ഞുവെങ്കില്‍ ചന്ദനത്തിരി പോലെന്‍ നൊമ്പരമെരിയവേ എങ്ങും സുഗന്ധം പരന്നേനേ അച്ഛനെന്‍ സ്വന്തമായ് തീര്‍ന്നേനെ ഇനിയും കൊതിയോടെ കാത്തിരിയ്ക്കാം ഞാന്‍ ആ മര തണലിലുറങ്ങാന്‍ വൃശ്ചിക കാറ്റു പോല്‍ എന്നെ തലോടിയാല്‍ പിച്ചക പൂവായ് ഉണരാം..... ഞാന്‍ കൊച്ചരിപ്രാവായ് പറക്കാം ഇനിയും കാതോര്‍ത്തു ദൂരെ നില്‍ക്കാം ഞാന്‍.. അച്ഛന്‍റെ പിന്‍വിളി കേള്‍ക്കാന്‍

  • @sasidharanv.n1244
    @sasidharanv.n12446 ай бұрын

    Super M J and Dasettan❤

  • @johnsonpaul8433
    @johnsonpaul84332 жыл бұрын

    Natural voice.. What a feel

  • @martinfrancis9250
    @martinfrancis925020 күн бұрын

    Beautiful song ❣️

  • @madhuks5321
    @madhuks53212 жыл бұрын

    magical and Sweeetest of Dasettan !

  • @user-wd8eq3dx1w
    @user-wd8eq3dx1w2 ай бұрын

    🌹അച്ഛന്റെ മനസ്സിൽ തോ ന്നി യ വികാരം ❤️❤️❤️❤️❤️❤️

  • @aromaldevaraj8585
    @aromaldevaraj85853 жыл бұрын

    SIR NAMIKKUNNU VARIKALKK VENDA FEEL NAMIKKUNNU 🙏🙏🙏

  • @salutekumarkt5055
    @salutekumarkt5055 Жыл бұрын

    അച്ഛന്റ് പിൻ വിളികേൾക്കാൻ ♥️♥️👌👌

  • @ayushkol9663
    @ayushkol96638 ай бұрын

    രാജീവ്‌ ആലുങ്കൽ സർ... നന്ദി... നല്ല വരികൾ സമ്മാനിച്ചതിനു

  • @royjoy6168
    @royjoy61682 жыл бұрын

    എത്ര മനോഹരമായ ഗാനം👍🙏

  • @DMSA516
    @DMSA5163 ай бұрын

    അച്ഛൻ്റെ ഓർമ്മകൾ എന്നെ കരയിപ്പിച്ചു❤❤

  • @madhuks5321
    @madhuks5321 Жыл бұрын

    എന്തൊരു പാട്ടാ...''

  • @martinfrancis9250
    @martinfrancis925017 күн бұрын

    Super song

  • @user-wd8eq3dx1w
    @user-wd8eq3dx1w2 ай бұрын

    ❤️❤️എന്റെ മനസ്സിന്റെ നോമ്പ രം ❤️❤️🌹🌹🌹

  • @AhalyaUnni-cq2pk
    @AhalyaUnni-cq2pk4 ай бұрын

    രാജസേനന്റെ നിഷ്ക്ക ളങ്ക ചിരിയും പിന്നെ ദാസേട്ടന്റെ ആലാപനവും എന്തിന് പറയുന്നു കണ്ണ് നിറയാതെ ആ സിനിമ കണ്ടിറങ്ങില്ല നല്ല സിനിമ

  • @user-pk4fs6fv7l
    @user-pk4fs6fv7l7 ай бұрын

    Excellent song and super singinig

  • @Freecountry352
    @Freecountry352 Жыл бұрын

    Enthoru lyrics ..Rajiv sir you are really great

  • @babuen1110
    @babuen1110 Жыл бұрын

    🙏veri. Fentastic. Adheham. Chundanakiyal. Mathram. Madi. Veri. Feel. Song

  • @anilkumarvk5832
    @anilkumarvk5832 Жыл бұрын

    Dasettaaa🥰

  • @sathyan5385
    @sathyan53852 жыл бұрын

    മനോഹരം 🌹

  • @reghudasantr7660
    @reghudasantr76606 ай бұрын

    ശ്രീ രാജീവ്‌ ആലുങ്കൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Swaralayam-tc9lo
    @Swaralayam-tc9lo11 ай бұрын

    അതി മനോഹര ഗാനം പറയാൻ വാക്കുകൾ ഇല്ല ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ravindranathvasupilla23
    @ravindranathvasupilla238 ай бұрын

    ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ട ഗാനം

  • @sathyadevan4689
    @sathyadevan4689 Жыл бұрын

    ഇതെന്ത് വരികളാ....സോദരാ..... 🙏🏻

  • @user-ed7zg4yp6c
    @user-ed7zg4yp6c4 ай бұрын

    Thottu thazhuki thaloodiya varikal..❤

  • @vijayanuppalakkal6429
    @vijayanuppalakkal64295 ай бұрын

    Thanks in giving heart felted song for which I am thankful to you....VIJAYAN.....KOZHIKODE

  • @geethakrishnakumar7727
    @geethakrishnakumar77274 ай бұрын

    അച്ഛനേയും അമ്മയേയും ഓർത്തു പോകുന്നു.. 😢😢

  • @mohanraj-qg7nr
    @mohanraj-qg7nr Жыл бұрын

    Perfect singer 60 years of singing

  • @baijunarayanan4057
    @baijunarayanan4057Ай бұрын

  • @premchandbalakrishnan8269
    @premchandbalakrishnan82692 жыл бұрын

    Great lines by Rajeev.

  • @rsjoshyjoshy5107
    @rsjoshyjoshy51072 жыл бұрын

    Melodious song

  • @beenagopakumar1188
    @beenagopakumar11882 жыл бұрын

    Acha......manasu vingunnu....aa orma Ee ganam lyrics ...um eenavum.. Nammalude...nenjinullil..

  • @rajendrank8779

    @rajendrank8779

    Жыл бұрын

    😭🤔

  • @abhaydev.r6915
    @abhaydev.r69153 жыл бұрын

    Super

  • @sareeshkizhakkayil8644
    @sareeshkizhakkayil86442 жыл бұрын

    Love ❤️ the song

  • @ramananpg4924
    @ramananpg49243 жыл бұрын

    🙏🙏🙏♥️♥️👍🌹super

  • @disusachacko3314
    @disusachacko33143 ай бұрын

    Super ❤

  • @vinodnarayanan831
    @vinodnarayanan8315 ай бұрын

    super

  • @onamolkunjumon6315
    @onamolkunjumon63155 ай бұрын

    🥰❤️❤️

  • @LathaLatha-yl5vh
    @LathaLatha-yl5vh Жыл бұрын

    Ente achane orkkunnu njan

  • @ayushkol9663
    @ayushkol96632 жыл бұрын

    ഹിന്ദുസ്ഥാനി, സംഗീതം....

  • @SureshBabu-ul7gb
    @SureshBabu-ul7gb4 ай бұрын

    👌👍❤️❤️🥰

  • @arjunasok9947
    @arjunasok99473 жыл бұрын

    👌👌👌👌👌👌👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @prakashveetil3448
    @prakashveetil34485 ай бұрын

    ❤❤❤❤❤Dasetan❤❤❤❤

  • @vinithas9131
    @vinithas91317 ай бұрын

    ❤❤❤❤❤❤

  • @lovelyseban3813
    @lovelyseban3813 Жыл бұрын

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @rajeeshnarayanan2081
    @rajeeshnarayanan2081 Жыл бұрын

    M j music cheytha oru song indalloo rajivgkkk oru super hit , iniyum kothiyode 🙂

  • @jayanthigopinath7361
    @jayanthigopinath73612 ай бұрын

    79

  • @vyshaksukumaran
    @vyshaksukumaran3 жыл бұрын

    😍

  • @pushpabalakrishnan7336
    @pushpabalakrishnan73362 жыл бұрын

    😭😭😭

  • @jayanthigopinath7361
    @jayanthigopinath73612 ай бұрын

    47

  • @kbsavithry3718
    @kbsavithry3718 Жыл бұрын

    work thudangyo ennal pinne varam

  • @jayanthigopinath7361
    @jayanthigopinath73613 ай бұрын

    4

  • @jayanthigopinath7361
    @jayanthigopinath73612 ай бұрын

    39

  • @jayanthigopinath7361
    @jayanthigopinath73612 ай бұрын

    492

  • @ajithc4934
    @ajithc493411 ай бұрын

    Aa

  • @voyabeemedia4615
    @voyabeemedia46152 жыл бұрын

    Quality audio ... kzread.info/dash/bejne/nWx8xLOdcda6dNo.html

  • @cmanilkumar4678

    @cmanilkumar4678

    2 жыл бұрын

    RajeevAlungal. Varikal gambeeram polichu

  • @sutheeshs3242

    @sutheeshs3242

    Жыл бұрын

    മലയാളത്തിനു ഒരു മുതൽക്കൂട്ട് ആണ് ഈ ഗാനം രചയിതാവ് രാജീവ്‌ആലുങ്ങലിനും സംഗീതം നൽകിയ m ജയചന്ദ്രൻ പാടിയ യേശുദാസ് എല്ലാവരും ഒന്നിനൊന്നു മത്സരിച്ചു

  • @reghudasantr7660
    @reghudasantr76606 ай бұрын

    ശ്രീ രാജീവ്‌ ആലുങ്കൽ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @vinodnarayanan831
    @vinodnarayanan8315 ай бұрын

    Dasettttttttttaaaaaaaa.....ummmmmmmmmmmaaa

  • @jayanthigopinath7361
    @jayanthigopinath73613 ай бұрын

    42

  • @annievarghese6

    @annievarghese6

    2 ай бұрын

    ദാസേട്ടൻ എന്താ ആലാപനം ശ്രൂതിമധുരം നമിക്കുന്നു എംജയചന്ദ്രൻ രാജീവ് ആലുങ്കൽ നമസ്കാരം ❤❤❤🎉🎉🎉

Келесі