No video

എന്താണ് ജപ്തി വിരുദ്ധ ബില്ല്.?

എന്താണ് ജപ്തി വിരുദ്ധ ബില്ല്.? #keralastate #niyamasabha #statelaws #bankingsector #keralanewstoday
ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി : ആയിരങ്ങൾക്ക് ആശ്വാസംമുഖ്യമന്ത്രി പിണറായി വിജയൻ*
"ഭൂമിയും, വീടും ജപ്തി ചെയ്ത് ജനങ്ങളെ തെരുവിൽ തള്ളുന്ന നയം സർക്കാരിനില്ല. സർക്കാർ ജനങ്ങളെ ചേർത്ത് പിടിക്കും."
കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ആശ്വാസം നൽകുന്ന ജപ്തി വിരുദ്ധ ബിൽ കേരള നിയമസഭ പാസ്സാക്കി. 1968 ലെ നിയമം ഭേദഗതി ചെയ്തു കൊണ്ടാണ് 2024 ലെ നികുതി വസൂലാക്കൽ (ഭേദഗതി ) ബിൽ ( The Kerala Taxation Laws (Amendment) Bill - 2024 ) കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്.
ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാവില്ല
കേരളത്തിലെ ഏതൊരു ബാങ്കിനും, ധനകാര്യ സ്ഥാപനത്തിനും, ഇതര വകുപ്പുകൾക്കും വീടും, സ്ഥലവും കെട്ടിടവും , വസ്തുവും ജപ്തി ചെയ്ത് കൊണ്ട് ഒരു കുടുംബത്തെയും തെരുവിൽ തള്ളുന്ന കണ്ണിൽ ചോരയില്ലാത്ത പ്രവർത്തി ഇനി മുതൽ ചെയ്യാൻ കഴിയില്ല.
കേരളത്തിലെ സഹകരണ ബാങ്കുകൾ, ദേശ സാത്കൃത ബാങ്കുകൾ, ഷെഡ്യൂൾഡ് ബാങ്കുകൾ, കൊമേയ്ഷ്യൽ ബാങ്കുകൾ തുടങ്ങിയവയുടെ എല്ലാ തരം ജപ്തി നടപടികളിലും കേരള സർക്കാരിന് ഇടപെടാൻ പൂർണ്ണ അധികാരം നൽകുന്ന ജപ്തി വിരുദ്ധ നിയമമാണ് നിയമസഭ പാസാക്കിയത്. 1968 ലെ 87 സെക്ഷനുകൾ അടങ്ങിയ നിയമമാണ് കേരള നിയമസഭ ഭേദഗതി ചെയ്തത്.
Revenue Recovery Proceedings
എല്ലാ തരം ജപ്തി നടപടികളിലും ഇടപെടാനും, സ്റ്റേ നൽകുവാനും, മൊറട്ടോറിയം പ്രഖ്യാപിക്കാനും സർക്കാരിന് പുതിയ ജപ്തി വിരുദ്ധ ബിൽ അധികാരവും, അവകാശവും നൽകുന്നുണ്ട്.
25000 രൂപ വരെ തഹസിൽദാർ, ഒരു ലക്ഷം രൂപ വരെ ജില്ലാ കളക്ടർ, അഞ്ച് ലക്ഷം രൂപ വരെ റവന്യൂ വകുപ്പ് മന്ത്രി, പത്ത് ലക്ഷം രൂപ വരെ ധന കാര്യ വകുപ്പ് മന്ത്രി, ഇരുപത് ലക്ഷം രൂപ വരെ കേരള മുഖ്യമന്ത്രി, ഇരുപത് ലക്ഷം രൂപക്ക് മുകളിൽ കേരള സർക്കാർ എന്നീ അധികാര കേന്ദ്രങ്ങൾക്ക് ജപ്തി നടപടികൾ തടയുവാനും, ഗഡുക്കൾ നൽകി സാവകാശം അനുവദിച്ചു നൽകാനും, ജപ്തി നടപടികളിൽ മൊറട്ടോറിയം പ്രഖ്യാപിക്കാനും സാധിക്കും.
ജപ്തി വസ്തു ഉടമക്ക് വിൽക്കാം
ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം, വസ്തു ഇനി മുതൽ ഉടമക്ക് വിൽക്കാം, ഉടമ മരിക്കുകയാണെങ്കിൽ അവകാശികൾക്ക് വിൽക്കാം.
ജപ്തി വസ്തുവിൻ്റെ ഉടമയും, വാങ്ങുന്ന ആളും നിശ്ചിത ഫോറത്തിൽ ജില്ലാ കളക്ടർക്ക് അപേക്ഷ നൽകണം. ഈ രീതിയിൽ നൽകുന്ന അപേക്ഷയിൽ ജപ്തി വസ്തു വിൽപന രജിസ്ട്രേഷൻ ജില്ലാ കളക്ടർ ചെയ്ത് നൽകണം. ജപ്തി വിരുദ്ധ ബിൽ വ്യവസ്ഥ ചെയ്യുന്നു.
പലിശ കുറച്ച് നൽകണം
12 ശതമാനം വരുന്ന പലിശ ഒൻപത് ശതമാനമായി കുറച്ച് നൽകാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു.
ജപ്തി ചെയ്ത വീട്, ഭൂമി, കെട്ടിടം , വസ്തു ഉടമക്ക് തിരിച്ച് എടുക്കാം
ജപ്തി ചെയ്യപ്പെട്ട വീട്, ഭൂമി, കെട്ടിടം, വസ്തു ഉടമക്ക്, അവകാശികൾക്ക് തിരിച്ച് എടുക്കാൻ ജപ്തി വിരുദ്ധ ബിൽ വ്യവസ്ഥ ചെയ്യുന്നു. ജപ്തി വസ്തുവിൻ്റെ പണം ഗഡുക്കളായി നൽകി കൊണ്ട് വസ്തു തിരിച്ചെടുക്കാം.
ജപ്തി വസ്തു ഒരു രൂപക്ക് സർക്കാരിന് ഏറ്റെടുത്ത് ഉടമക്ക് തിരിച്ച് നൽകാം
ലേലത്തിൽ പോകാത്ത വീട്, ഭൂമി, കെട്ടിടം, വസ്തു (ബോട്ട് ഇൻ ലാൻ്റ്) ഒരു രൂപ പ്രതിഫലം നൽകി ജപ്തി വസ്തു സർക്കാരിന് ഏറ്റെടുക്കാൻ ജപ്തി വിരുദ്ധ ബിൽ സർക്കാരിന് അധികാരം നൽകുന്നു. ഈ വിധം ഏറ്റെടുക്കുന്ന ജപ്തി വസ്തു ഉടമക്കോ, ഉടമ മരിച്ചാൽ അവകാശികൾക്കോ സർക്കാർ അഞ്ച് വർഷത്തിനുള്ളിൽ തിരിച്ച് നൽകണം. പണം ഗഡുക്കളായി നൽകാൻ സാവകാശം നൽകുകയും വേണം.
അഞ്ച് വർഷത്തിനുള്ളിൽ ഇത്തരം ജപ്തി വസ്തു ഉടമക്ക് അല്ലാതെ മറ്റൊരാൾക്കും സർക്കാർ കൈമാറ്റം ചെയ്യാൻ പാടില്ല. സർക്കാരിൻ്റെ പൊതു ആവശ്യങ്ങൾക്ക് ഈ വസ്തു ഏറ്റെടുക്കാൻ പാടില്ല. ഒരു തരത്തിലുമുള്ള രൂപ മാറ്റവും വസ്തുവിൽ വരുത്താൻ ഒരിക്കലും പാടില്ല. ജപ്തി വിരുദ്ധ നിയമം കർശനമായി അനുശാസിക്കുന്നു.

Пікірлер: 56

  • @babythomas942
    @babythomas94226 күн бұрын

    വളരെ നല്ല ഒരു നിയമം സർക്കാരിന് അഭിനന്ദനങ്ങൾ 👍👍

  • @jomonjohn975
    @jomonjohn97526 күн бұрын

    ഇനി കടം എടുക്കാൻ ബാങ്കിൽ ചെന്നാൽ കാശ് കിട്ടില്ല എന്ന് സാരം. പാടം ജപ്തി ചെയ്യാൻ പറ്റില്ല എന്ന് നിയമം വന്നതുകൊണ്ട് പണ്ട് പാടം നികത്തി നിലം ആക്കിയവർക്ക് നാഷണലൈസ് ബാങ്കിൽ നിന്നും ലോൺ കിട്ടുന്നില്ല അതുപോലെ ആകും ഇതും

  • @maheenrex

    @maheenrex

    26 күн бұрын

    @@jomonjohn975 എന്ത് തന്നെയാണ് എങ്കിലും കണ്ട് തന്നെ അറിയണം

  • @gafoorna2552
    @gafoorna255227 күн бұрын

    Sarfas നിയമം ഉള്ളയിടത്തോളം ഈ നിയമം കൊണ്ട് ഒരു കാര്യവുമില്ല... ചേട്ടൻ സഹകരണ നിയമത്തിൽ പുതിയ സർക്കുലർ വന്നിട്ടുണ്ട് അതൊന്നു വായിച്ചു നോക്കുന്നത് നല്ലതാണ്

  • @maheenrex

    @maheenrex

    27 күн бұрын

    ഇതിന്റെ നിയമാവശങ്ങൾ ഞാൻ നോക്കുന്നുണ്ട് സഹോദര 🙏🏻

  • @musthafaMMD
    @musthafaMMD27 күн бұрын

    എപ്പോഴും കടമെടുക്കുന്ന കേരളത്തിന് ഇത് വളരെ ഗുണകരമാണ് ...

  • @maheenrex

    @maheenrex

    27 күн бұрын

    @@musthafaMMD അത് പറഞ്ഞതൊരു പോയിന്റ് ആണ് 😂

  • @AbdulJabbar-os7cs
    @AbdulJabbar-os7cs23 күн бұрын

    ജപ്തി ചെയ്ത് ബാങ്കിൻ്റെറ പേരിൽ ലേലം ഉറപ്പിച്ച് ബാങ്ക് കൈവശപ്പെടുത്തിയതുമായ എന്നാൽ വീട് ഒഴിപ്പിക്കാതെ ജപ്തി ചെയ്ത വിവരത്തിന് ബോഡ് വെച്ചതുമായ സ്ഥലത്തിന്മേൽ എന്തു നിലപാടാണ് ഗവണ്മെൻ്റിന് സ്വീകരിക്കൻ പററുക?

  • @maheenrex

    @maheenrex

    23 күн бұрын

    @@AbdulJabbar-os7cs അതിനെ പറ്റി പരിശോധിച്ച് കൃത്യമായ മറുപടി ഞാൻ താങ്കൾക്ക് തരുന്നതാണ് 👍🏻

  • @So_fy_ah_
    @So_fy_ah_15 күн бұрын

    ഞങ്ങളുടെ വീട് പാലക്കാട്‌ ആണ്..4 സെന്റ് സ്ഥലവും വീടും ലോൺ ആണ്.5 വർഷം ആയി. ഇപ്പൊ പലിശ അടക്കം. 5 എടുത്തത്,8 ലക്ഷം ആയി. ബാങ്കിൽ നിന്ന് last നോട്ടീസും വന്നു.. വില്കുവാൻ nokitt, വില ആകുന്നില്ല. Aake വിഷമത്തിൽ ആണ്. എന്താണ് ചെയ്യണ്ടത്. ഒന്ന് പറഞ് തരാമോ. Aake വിഷമത്തിൽ ആണ്..

  • @UllaskumarUllaskumar-pm1ct
    @UllaskumarUllaskumar-pm1ct13 күн бұрын

    Ksfe പറയുന്നു ഇതു അവർക്കു ബാധകമല്ല എന്ന്

  • @maheenrex

    @maheenrex

    13 күн бұрын

    അത് പിന്നെ കേരള ഗവണ്മെന്റ് സ്വന്തം ആൾക്കാർ അല്ലെ അവര് 😂😂

  • @vinunair8437
    @vinunair843717 күн бұрын

    അപ്പൊ loan എടുത്താൽ തിരിച്ചടക്കേണ്ട. രക്ഷപെട്ടു 😂😂

  • @maheenrex

    @maheenrex

    17 күн бұрын

    എന്ന് എവിടേം പറഞ്ഞിട്ടില്ലല്ലോ 😂

  • @MohammedAli-rf3cv
    @MohammedAli-rf3cv16 күн бұрын

    ജപ്തി ചെയ്ത വീട് പലിശ മുഴുവനായും കുറച്ചു തരുമോ അങ്ങനെയുള്ള വല്ല വ്യവസ്ഥയും ഉണ്ടോ

  • @maheenrex

    @maheenrex

    15 күн бұрын

    പലിശ യിൽ ഇളവുകൾ ഉണ്ടാകാം...

  • @babythomas942
    @babythomas94226 күн бұрын

    എന്നുമുതൽ പ്രാബല്ല്യത്തിൽ വരും എന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു 🙏

  • @maheenrex

    @maheenrex

    26 күн бұрын

    @@babythomas942 അത് കൃത്യമായി പറഞ്ഞിട്ടില്ല. ഇവിടെ ഇങ്ങനെ ഒരു നിയമം കൊണ്ട് വരാൻ സാധിക്കില്ല എന്നൊരു സംസാരം ഉണ്ട്.

  • @Amar-ez9de.

    @Amar-ez9de.

    22 күн бұрын

    ​@@maheenrexഇത് കണ്ണിൽ പൊടി യിടൽ ആണ്. ...സർഫാസി നിയമം കേന്ദ്ര goverment ന്റെ നില നിക്കുന്നിടത്തോളം കാലം ഇവർക്ക് ഒന്നും ചെയ്യാൻ കഴിയില്ല....പിന്നെ ബാങ്കുകൾ nationalised ആണ്. ..കേന്ദ്ര നിയമത്തിന് എതിരായി ഒരു ബില്ല പാസാക്കിയാലും നിയമ സാധുത എത്ര മാത്രം ഉണ്ട് എന്ന് കണ്ടറിയാം....

  • @maheenrex

    @maheenrex

    22 күн бұрын

    @@Amar-ez9de. താങ്കൾ പറഞ്ഞ കാര്യം ശെരിയാണ്. ഇതൊക്കെ വെറുതെ ആളുകളുടെ കണ്ണിൽ പൊടി ഇടനാകും. But ഇത് നടപ്പിലായാൽ അത് വളരെ ഏറെ ഉപകാരം പാവങ്ങൾക്ക് ഉണ്ടാകും 👍🏻

  • @UllaskumarUllaskumar-pm1ct
    @UllaskumarUllaskumar-pm1ct13 күн бұрын

    ക്സ്ഫെ പറയുന്നു നമുക്കു ഇതു ബാധകമല്ല

  • @MaggieMaggievilson
    @MaggieMaggievilsonАй бұрын

    ഇതു എന്ന് മുതൽ പ്രാബല്യത്തിൽ വരും

  • @maheenrex

    @maheenrex

    Ай бұрын

    എപ്പോൾ മുതലാണ് എന്നത് പറഞ്ഞിട്ടില്ല. ഉടനെ തന്നെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

  • @JohnsonPiloth-mf8cn
    @JohnsonPiloth-mf8cn27 күн бұрын

    ചത്തവൻ്റെ പേരിൽ എടുത്തതും

  • @maheenrex

    @maheenrex

    27 күн бұрын

    അത് എനിക്ക് വെക്തമായി അറിയില്ല 😂

  • @sobhanamurali6712
    @sobhanamurali671228 күн бұрын

    Ennumuthala ee niyamam varunnath

  • @maheenrex

    @maheenrex

    28 күн бұрын

    ബില്ല് പാസ്സ് ആക്കിയതേയുള്ളു നിയമം ആയി എപ്പോൾ വരും എന്നത് ഇതുവരെ പുറത്ത് വന്നിട്ടില്ല

  • @AbdulNazar-mt1hi
    @AbdulNazar-mt1hiАй бұрын

    Apo loan kodukkan kazhiyo

  • @maheenrex

    @maheenrex

    Ай бұрын

    @@AbdulNazar-mt1hi ജപ്തി നടപടികൾ ഉണ്ടാവില്ല.. സാവകാശം കിട്ടും ലോൺ തിരിച്ചടക്കാൻ. ഇനി ഉടമസ്ഥൻ തന്നെ അയാളുടെ പ്രോപ്പർട്ടി വിറ്റ് ബാങ്ക് ന്റെ കടം തീർത്തു ബാക്കി ഉള്ള പൈസ കയ്യിൽ കിട്ടും. മുൻപ് ജപ്തി ചെയ്ത് ബാങ്ക് തന്നെയല്ലേ ഇതൊക്കെ ചെയ്യുന്നത് അതിൽ ഒരുപാട് തട്ടിപ്പ് നടന്നിരുന്നു.

  • @maheenrex

    @maheenrex

    Ай бұрын

    @@AbdulNazar-mt1hi നിലവിൽ ജപ്തിയുടെ വക്കിൽ നിൽക്കുന്നവർക്ക് ഇതൊരു ആശ്വാസം ആണ്.

  • @nattravel

    @nattravel

    Ай бұрын

    എല്ലാം ശരി തന്നെ പക്ഷേ ബാങ്കുകൾ ഇനി ലോൺ തരാൻ തയ്യാറാകുമോ എന്നതാണ് യഥാർത്ഥ പ്രശ്നമായി വരാൻ പോകുന്നത്. കേൾക്കുമ്പോൾ രസമുള്ളതിന് മറ്റൊരു വശം കൂടി ഉണ്ട്.

  • @maheenrex

    @maheenrex

    Ай бұрын

    @@nattravel loan കിട്ടും അതിന് കുറച്ച് tricks ഉപയോഗിച്ചാൽ മതി. ആദ്യം നിങ്ങളുടെ cibil ട്രാക്ക് change ചെയ്യണം. അതിന് കുറച്ച് tricks ഉപയോഗിച്ചാൽ ഈസി ആയിട്ട് അത് മാറ്റിയെടുക്കാം 👍🏻

  • @nattravel

    @nattravel

    Ай бұрын

    @@maheenrex ഈ നിയമം വന്നാൽ cibil ഉണ്ടെങ്കിൽ ചിലപ്പോൾ Gold loan തരുമായിരിക്കും കാത്തിരുന്നു കാണാം. ബാങ്കുകൾ മോക്ഷം കിട്ടാനല്ല നടത്തുന്നത് റിക്കവറി നഷ്ടകച്ചവടമാകുമ്പോൾ സാധാരണക്കാരന് ലോൺ നിഷേധിക്കാൻ മാത്രമേ അവർക്ക് സാധിക്കുകയുള്ളു.

Келесі