1580: മരിച്ച യുവതിക്ക് പറയാനുള്ള അനുഭവങ്ങൾ | Experience after death !

Тәжірибелік нұсқаулар және стиль

1580: മരിച്ച യുവതിക്ക് പറയാനുള്ള അനുഭവങ്ങൾ | Experience after death !
24 മിനിറ്റോളം മരിച്ചു എന്നാൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയ യുഎസ് വനിതയുടെ അനുഭവം. ഹൃദയം ഇടിക്കുന്നത് നിൽക്കുമ്പോൾ ഓരോ അവയവങ്ങൾ ആയി നശിക്കും. ഒന്നും ചെയ്തില്ലെങ്കിൽ കുറച്ചു നേരം കഴിഞ്ഞു മരണപെടും. ഈ ഹൃദമിടിപ്പ് നഷ്ടപെട്ട സമയം മുതൽ ഹൃദയമിടിപ്പ് തിരിച്ചു വന്നത് വരെ ഉള്ള സമയം എന്താണ് സംഭവിക്കുന്നത്? എന്താണ് ഇത്തരത്തിൽ ജീവൻ തിരിച്ചു കിട്ടിയവരുടെ അനുഭവങ്ങൾ?
ഹൃദയം നിലച്ച് 24 മിനിറ്റിന് ശേഷമാണ് യുവതി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. എഴുത്തുകാരിയായ ലോറൻ കാനാഡേയാണ് തന്റെ മരണ അനുഭവം പങ്കുവെച്ചത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ വീട്ടിൽനിൽക്കവെ പെട്ടെന്ന് ഹൃദയസ്തംഭനമുണ്ടായി. ഭർത്താവ് 911-ൽ വിളിക്കുകയും വളരെ വേ​ഗത്തിൽ സിപിആർ ആരംഭിക്കുകയും ചെയ്തു. എന്നെ പുനരുജ്ജീവിപ്പിക്കാൻ 24 മിനിറ്റെടുത്തു. 9 ദിവസത്തെ ഐസിയു ജീവിതം കഴിഞ്ഞപ്പോൾ എനിക്ക് ബുദ്ധിപരമായി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. എംആർഐയിലും മറ്റ് പ്രശ്നങ്ങളൊന്നും കണ്ടില്ല. മരണത്തെ മുഖാമുഖം കണ്ട അനുഭവത്തെക്കുറിച്ച് നിരവധി പേർ ചോദ്യങ്ങളുന്നയിച്ചു. ബോധം വന്ന ശേഷം 30 മിനിറ്റിലധികം അപസ്മാരമുണ്ടായെന്നും യുവതി പറഞ്ഞു. മരണത്തിന്റെയും ജീവിതത്തിന്റെയും ഇടയിലുള്ള സമയത്ത് എന്താണ് സംഭവിക്കുന്നത്? എന്താണ് ഇവരുടെ അനുഭവങ്ങൾ?
നിങ്ങൾ ഓർക്കേണ്ട കാര്യം: ഒരാൾ തളർന്നു വീഴാൻ കാരണം പലതാവാം. പക്ഷെ എന്തു തന്നെ ആയാലും അതു കണ്ടുപിടിച്ചു വിദഗ്ധ ചികിത്സ ലഭ്യമാവുന്നത് വരെ ആ വ്യക്തിയുടെ ജീവൻ പിടിച്ചു നിർത്താൻ കഴിയണം. അതിനാൽ CPR കൊടുക്കുക എന്നത് ആശുപത്രിയിൽ ഇരിക്കുന്ന ഡോക്ടർമാരുടെ ചുമതലയല്ല. ദൃക്സാക്ഷിയായ ഓരോ വ്യക്തിയുടെയും ചുമതലയാണ്.
പൊതുസ്ഥലങ്ങളിലും വേദികളിലും മറ്റും കുഴഞ്ഞു വീഴുന്ന ചിലരെയെങ്കിലും ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാൻ കഴിയും.. ഹൃദയം പ്രവർത്തന രഹിതമായ ഒരു വ്യക്തിക്ക് താൽക്കാലികമായി ആ പ്രവർത്തനം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്
Cardiopulmonary Resuscitation.
പേരു സൂചിപ്പിക്കുന്ന പോലെ അത്ര ഭീകരമല്ല CPR. ചെറിയ ട്രെയിനിങ് മതി CPR ചെയ്യാൻ പഠിക്കാൻ. ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക. കുട്ടൻ പിള്ളക്ക് പറ്റിയ അബദ്ധം പറഞ്ഞിട്ടുണ്ട് 😊. മറ്റുള്ളവർക്കായി ഈ വീഡിയോ ഷെയർ ചെയ്യുക.
#drdbetterlife #drdanishsalim #ddbl #danishsalim #cpr #cardio_pulmonary_resuscitation #life_after_death #basic_life_support #സിപിർ #മരണം #മരിച്ചു_ജീവിച്ച
****Dr. Danish Salim****
Dr Danish Salim; currently working as Specialist Emergency Department, Sheikh Khalifa Medical City, Abu Dubai, UAE Health Authority & Managing Director at Dr D Better Life Pvt Ltd. He was the academic director and head of the emergency department at PRS Hospital, Kerala. He has over 10 years of experience in emergency and critical care. He was awarded the SEHA Hero award and is one of the first doctors to receive a Golden Visa from the UAE Government for his contributions to Health Care.
He was active in the field of emergency medicine and have
contributed in bringing in multiple innovations for which Dr
Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the “Best emergency physician of state award".
Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance with KED and a single state wide-app to control and coordinate private and public ambulances under one platform with the help of Indian Medical Association and Kerala Police. This network was appreciated and is successfully running with the support of the government of Kerala currently.
Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
Positions Held
1. Kerala state Secretary: Society for Emergency Medicine India
2. National Innovation Head Society for Emergency Medicine India
3. Vice President Indian Medical Association Kovalam

Пікірлер: 1 600

  • @afsalafsu9660
    @afsalafsu96606 ай бұрын

    എനിക്കും ഉണ്ടാട്ടിട്ടുണ്ട്.... 14 വർഷം മുൻപ്. മെയിൻ സ്വിച്ചിൽ നിന്നും ഷോക്ക് അടിച്ചതാ കൂട്ടുകാർ വന്ന്‌ മെയിൻ ഓഫ് ചെയ്തപ്പോ ശ്വാസം നിലച്ചു വെട്ടിയിട്ടപോലെ നിലത്ത് വീണു, കൂടെയുള്ളവരെല്ലാം ഞാൻ മരിച്ചു എന്ന്‌കരുതി കരയാൻ തുടങ്ങി, ഒരുത്തൻ മാത്രം അപ്പോ പകച്ചു നിൽക്കാതെ cpr തന്നു 5 മിനിറ്റിനു ശേഷം കൃത്രിമ ശ്വാസത്തിന്റെ ബലത്തിൽ ഞാൻ ചുമച്ചു കൊണ്ട് പിടഞ്ഞെഎഴുന്നേറ്റു... ബോധം വരാതെ കൂടെയുള്ളവരൊക്കെ ആരാണെന്നറിയാതെ എല്ലാവരേയും അടിക്കാനും, കുതറി ഓടാനും ശ്രമിച്ചു, എല്ലാവരും ബലമായി പിടിച്ചു കിടത്തി.... ഷോക്ക് ഏൽക്കുന്ന സമയത്തു ഞാൻ മനസ്സിൽ കരുത്തുന്നുണ്ടായിരുന്നു എന്റെ ജീവിതം ഇവിടെ തീരുന്നു ഇനിഞ്ഞാണെന്ന വ്യക്തി ഈ ലോകത്ത് ഇല്ല എന്ന്, പിന്നെ ഒരു പുകമറയാണ് വിശാലമായ ഒരു ലോകം ഒന്നും കാണാൻ വയ്യ ചുറ്റിലും വെളുത്ത പുകപോലെ മാത്രം, ഞാൻ എന്റെ ശരീരം വിട്ട് മേലോട്ട് പറന്നുപോകുന്നു, പിന്നീട് ബോധം വരുമ്പോ പോയതിനെക്കാൾ വേഗത്തിൽ തിരിച്ചു താഴോട്ട് വരുന്നു, എനിക്ക് പരിചയമില്ലാത്തവർ ആരൊക്കെയോ എനിക്ക് ചുറ്റും, എന്റെ കൂട്ടുകാർ എന്നെ രക്ഷിക്കാൻബശ്രമിക്കുന്നതാണെന്നു എനിക്കറിയില്ലല്ലോ, ഞാനാരാണെന്നു പോലും എനിക്ക് അറിയാതൊരാവസ്ഥ.. വല്ലാത്തൊരു അവസ്ഥയാണത്, ഓർമ നഷ്ടപെട്ട രോഗികളുടെ വേദന അന്ന് എനിക്ക് മനസ്സിലായി..... ആ കൂട്ടുകാരൻ അന്ന് ഞങ്ങളുടെ കൂടെ ഇല്ലായിരുന്നെങ്കിൽ ഇന്നിപ്പോ ഇതെഴുതാണ് ഞാൻ ഉണ്ടാവുമായിരുന്നില്ല, ആർക്ക് എന്ത് എന്ന്‌ ഒരാൾക്കും അറിയില്ല. ചില സമയങ്ങളിൽ പകച്ചു നിലക്കാതെ വേണ്ടതുപോലെ അവസരം കൈകാര്യം ചെയ്യാൻ എല്ലാവർക്കും കഴിയട്ടെ.....

  • @user-yn5qz5xc7d

    @user-yn5qz5xc7d

    6 ай бұрын

    ഫോൺ നമ്പർ തരുമോ... ഒരു കാര്യം അറിയാനുണ്ട് പ്ലസ് 😥

  • @vkvk300

    @vkvk300

    4 ай бұрын

    ആക്സിഡണ്ട് കണ്ടു ബോധം പോയി ബോധം തിരിച്ചു കിട്ടിയപ്പോൾ ഞാൻ എങ്ങോട്ടോ പറന്നു പോകുന്നത് പോലെ തോന്നി

  • @timberland2142

    @timberland2142

    4 ай бұрын

    Real life begins after death....

  • @SIGMA77718

    @SIGMA77718

    4 ай бұрын

    🕉️🕉️🕉️🕉️(santhana dharma )🚩Hindism is the oldest religion in the world🔯🚩🚩🚩🚩🚩🚩​@@timberland2142

  • @SubymolThomas-pn6nh

    @SubymolThomas-pn6nh

    3 ай бұрын

  • @november22019
    @november220196 ай бұрын

    CPR എല്ലാരും അറിഞ്ഞിരിക്കണം🥰🥰സ്കൂൾ syllabusil ഉൾപ്പെടുത്തണം 😊😊

  • @LemiParveen

    @LemiParveen

    6 ай бұрын

    Std 7thൽ textbookil und❤

  • @jacobthomas3180

    @jacobthomas3180

    6 ай бұрын

    Enthinu cheyanam.palarum,pokan nokki erikukaya.

  • @Its_my_world2255

    @Its_my_world2255

    6 ай бұрын

    Iam a teacher...und... now its a part of education

  • @shadowmedia7642

    @shadowmedia7642

    6 ай бұрын

    ആരോട് പറയാന്‍ 😂 കാകളിയുടെ ലക്ഷണവും , A+B യുമാണ് പഠിപ്പിക്കുന്നത് 😂😂

  • @ikkupammu2245

    @ikkupammu2245

    6 ай бұрын

    Practical should be there

  • @mohammedjamalkakkeridtrix2215
    @mohammedjamalkakkeridtrix22156 ай бұрын

    എൻ്റെ മകൾക്ക് ഒന്നര വയസ്സായപ്പോൾ cardiac arrest വന്നിട്ട് 24 മിനിട്ടും 22 സെക്കൻ്റ് കഴിഞ്ഞിട്ടാണ് ചെറിയ രൂപത്തിൽ പൾസ് കണ്ടത്, അ അനുഗ്രഹത്തിന് ദൈവത്തോടും അതിനു ശ്രമിച്ച എല്ലാവരോടും നന്ദി കടപ്പാടും വീണ്ടും വീണ്ടും അറിയിക്കുന്നു

  • @user-to3nv9hc9q

    @user-to3nv9hc9q

    6 ай бұрын

    ഡോക്ടർ ചെയ്തത് കൊണ്ട് ജീവൻ തിരിച്ചു കിട്ടി അല്ലാതെ ദൈവത്തിൻ്റെ കഴിവ് അല്ല,ഒരു 100 കൊല്ലം മുൻപ് ആയിരുന്നുവെങ്കിൽ രക്ഷപ്പെടില്ല,ശാസ്ത്രം ആണ് താങ്കളുടെ കുട്ടിയെ രക്ഷപ്പെടുത്തിയത്

  • @Nidhiguruvayoor
    @Nidhiguruvayoor5 ай бұрын

    ഒരു വ്യക്തിയുടെ ഹൃദയത്തിൻ്റെ താളം നിലച്ചാൽ നഷ്ടപ്പെടുന്നത് ഒരു കുടുംബത്തിൻ്റെ മുഴുവൻ ജീവിതത്തിൻ്റെയും താളമാണ്..അതുകൊണ്ട് തന്നെ ആർക്കും CPR കിട്ടാത്തതിൻ്റെ പേരിൽ ജീവൻ നഷ്ടപ്പെടാതിരിക്കട്ടെ..Thank you doctor for sharing this video..❤

  • @RahilShan
    @RahilShan6 ай бұрын

    E video കണ്ട് Doctor കഴുത്തിന് ഭാഗം തൊട്ട് pulse ചക് ചെയ്യുന്ന കാര്യം പറയുമ്പോൾ അ സമയത്ത് കഴുത്തിലെ pulse തൊട്ട് ചക്ക് ചെയ്തവർ ഉണ്ടോ😃👍

  • @sumisasikumar9221

    @sumisasikumar9221

    6 ай бұрын

    Undallo

  • @haseenafemina2527

    @haseenafemina2527

    6 ай бұрын

    ഞാൻ

  • @jacobthomas3180

    @jacobthomas3180

    6 ай бұрын

    Eniku pulse kittiyilla.Njan Pretham Aano?😮

  • @mmthbabu6727

    @mmthbabu6727

    6 ай бұрын

    Yes

  • @sindhur2471

    @sindhur2471

    6 ай бұрын

    Yes

  • @binbinthnadhiyasfamily
    @binbinthnadhiyasfamily6 ай бұрын

    Cardiac Arrest സംഭവിച് 3 മിനിറ്റിനു ശേഷം പുനർജ്ജന്മം തിരികെ കിട്ടിയ ഞാൻ... Respected all Cardiology Doctors 😍

  • @noobkerala

    @noobkerala

    6 ай бұрын

    Experience share cheyyamo ?

  • @Elevated_Mindscape

    @Elevated_Mindscape

    6 ай бұрын

    Outer body experience undayo

  • @lifelong8527

    @lifelong8527

    6 ай бұрын

    Ariyan pattillallo... athonnum maranamallallo...marichavararum thirichuvarillallo..

  • @goodspirit5747

    @goodspirit5747

    6 ай бұрын

    മൂത്രം പോവും

  • @binbinthnadhiyasfamily

    @binbinthnadhiyasfamily

    6 ай бұрын

    @@noobkerala മരിച്ചവർ മിണ്ടൂല മിസ്റ്റർ 😂 എക്സ്പീരിയൻസ് പറയാൻ ജീവൻ ഉണ്ടായിട്ട് വേണ്ടേ 🥰 ഒന്നും അറിഞ്ഞില്ല... ഓർമ്മവന്നപ്പോൾ ധാ...നെഞ്ചത്ത് ഒരു 10 ലക്ഷം രൂപയുടെ മെഷീനും വച്ചു പിടിപ്പിച്ചു തന്നു. ( Brugada Syndrem) - Implantable cardioverter defibrillator (ICD Device ) is a small battery-powered device placed in my chest.

  • @shafe143
    @shafe1436 ай бұрын

    ഈ മനുഷ്യനോട് എനിക്ക് ഒരുപാട് കടപ്പാടുണ്ട്, വാക്കുകൾ കൊണ്ട് പറയാൻ സാധിക്കാത്തത് കൊണ്ട് കുറിക്കുന്നില്ല ❤️

  • @888------

    @888------

    3 ай бұрын

    ഇയാള് തന്നെ വീട് ജപ്തിയിൽ നിന്ന് റക്ഷിച്ചോ??

  • @syampayyoli0077

    @syampayyoli0077

    2 ай бұрын

    😂😂​@@888------

  • @sofiyathomas9889
    @sofiyathomas98896 ай бұрын

    ഈ ഡോക്ടർ നമ്മുടെ ഫാമിലി മെമ്പർ ആണെന്ന് തോന്നുന്നവർ ഉണ്ടോ 😊

  • @anithachandran6713

    @anithachandran6713

    6 ай бұрын

    അതെ.❤❤❤

  • @radhabhanu2155

    @radhabhanu2155

    6 ай бұрын

    Athra bhagyamonnumilla enik

  • @sarithaharish2303

    @sarithaharish2303

    6 ай бұрын

    S

  • @minibaiju9281

    @minibaiju9281

    6 ай бұрын

    Illa

  • @aleenashaji580

    @aleenashaji580

    6 ай бұрын

    Yes 💙

  • @AbdulRahim-ni2ys
    @AbdulRahim-ni2ys6 ай бұрын

    CPR should be included in school syllabus

  • @AbdulRahim-ni2ys

    @AbdulRahim-ni2ys

    6 ай бұрын

    @@alanjeevan1192 yes🙏🙏🙏sorry

  • @ShubhaDoulath

    @ShubhaDoulath

    6 ай бұрын

    Yes agree

  • @sheebarajeshachu153

    @sheebarajeshachu153

    6 ай бұрын

    Exactly

  • @whoami8484

    @whoami8484

    6 ай бұрын

    indeed

  • @rejishanavas5600

    @rejishanavas5600

    6 ай бұрын

    Exactly

  • @rubyraju8359
    @rubyraju83596 ай бұрын

    I had also the same experience with mother in law. One day she became unconscious and revived with my cardiac massage and lived for more than ten years.

  • @masha_nature
    @masha_nature6 ай бұрын

    16 cycles of CPR ...then a 15 year old girl's heart is revived Unforgattable day in my nursing life. ❤

  • @far_from_weak

    @far_from_weak

    6 ай бұрын

    👏🏿👏🏿

  • @theresawilliam8853

    @theresawilliam8853

    6 ай бұрын

  • @mashakrishnan7390

    @mashakrishnan7390

    6 ай бұрын

    🙏🙏🙏

  • @shijogeorge7915

    @shijogeorge7915

    6 ай бұрын

  • @user-mu7pw1cf8b

    @user-mu7pw1cf8b

    5 ай бұрын

    God bless you sister

  • @abhisworld9559
    @abhisworld95596 ай бұрын

    ഈ Dr എൻ്റെ സഹോദരൻ ആയെങ്കിൽ എന്ന് തോന്നുന്നു. നമ്മുടെ വീട്ടിൽ ഉള്ള ഒരു വ്യക്തിയാണെന്ന് ഒരു തോന്നൽ☺️🤗

  • @safiya7530

    @safiya7530

    6 ай бұрын

    Sathym

  • @888------

    @888------

    3 ай бұрын

    നിനക്ക് ഭ്രാന്ത് ആണ്

  • @888------

    @888------

    3 ай бұрын

    അതിൻ്റെ ആവശ്യം ഉണ്ടോ?? നിങ്ങളുടെ കുടുംബ സ്വത്ത് വീതിച്ചു അയാൾക്ക് ഒരു ഭാഗം കൊടുക്ക്..അപ്പോൽ അയാള് സഹോദരൻ ആകും

  • @abdullaahammed7594

    @abdullaahammed7594

    2 ай бұрын

    All Indians are brothers and sisters.... Don't worry bro.😅

  • @rajeshkumbandamodar3875

    @rajeshkumbandamodar3875

    2 ай бұрын

    😂😂😂😂😂😂😂

  • @gowrikeshav5399
    @gowrikeshav53996 ай бұрын

    എനിക്കും ഇതുപോലെ അനുഭവം ഉണ്ട്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലം എന്ന് കേട്ടിട്ടില്ലേ. Life threatening ആയി വളരെ young age ആണെന്നും പറഞ്ഞ് എമർജൻസി സർജറിക്കു എന്നെ കയറ്റുമ്പോൾ ആർക്കും ഒരു പ്രതീക്ഷയുമില്ലാരുന്നു രക്ഷപ്പെടുമെന്ന്. എനിക്ക് വളരെ ശക്തമായ വേദന അനുഭവപ്പെടുന്നുണ്ട് പക്ഷെ കണ്ണ് തുറക്കാൻ പറ്റുന്നില്ല. ഞാൻ കാണുന്നത് ഞാൻ തവിട്ടു നിറമുള്ള മലകൾക്കിടയിലൂടെ സഞ്ചരിക്കുന്നു. ആരെയും കാണുന്നില്ല. പറന്ന് പോകുന്ന പോലെ. പിന്നീട് ജീവിതത്തിലേക്ക് തിരിച്ചു വന്നപ്പോൾ ഞാൻ ഇതു പലരോടും പറഞ്ഞു. പക്ഷെ എല്ലാവരും എന്നെ കളിയാക്കുവാണ് ചെയ്തത്

  • @adhi_fx_crown

    @adhi_fx_crown

    6 ай бұрын

    Yes enikkum angane undayittund

  • @niya143

    @niya143

    6 ай бұрын

    അനസ്തെഷ്യ ടെ ആണെന്ന് തോനുന്നു... എനിക്കും ട ണൽ കൂടെ പോകുന്നത് പോലെയാ thoneeth

  • @user-mm4sd7es7h

    @user-mm4sd7es7h

    6 ай бұрын

    Yenikku dark tonelilkoodi poyi valiya velicham endil kandu

  • @Vincyav-tp8ct

    @Vincyav-tp8ct

    6 ай бұрын

    No. It really feel. i feel it i fly in white mountain

  • @johnlucas568

    @johnlucas568

    6 ай бұрын

    its effect of anesthesia :- hallucinations

  • @pradeepnairambattu2540
    @pradeepnairambattu25404 ай бұрын

    എനിക്കും മരിച്ച് തിരിച്ചു വന്ന അനുഭവം ഉണ്ടായിട്ടുണ്ട് മരിച്ച് ബോഡിയിൽ നിന്ന് ജീവൻ വേർപെട്ട് ഉയർന്ന് പെങ്ങി ഒരു തുരങ്കത്തിലൂടെ താഴെക്ക് പോയി വലിയ പ്രകാശമുള്ള സ്ഥലത്ത് ചെന്ന് അനേകം ഭീകരമായ കാഴ്ചകൾ കണ്ട് ഭയന്നുപോയതു അനുഭവിച്ചത് ഓർമ്മയിൽ വരുന്നുണ്ട് ജീവൻ തിരിച്ച് കിട്ടിയപ്പോൾ നടുക്കുന്ന സത്യമായി ഇന്നും എൻ്റെ ഓർമ്മയിൽ നിൽക്കുന്നു

  • @happy38375

    @happy38375

    2 ай бұрын

    NDE Experience..Near death experience..

  • @VinJoh-gq7nc

    @VinJoh-gq7nc

    Ай бұрын

    എന്ത് ഭീകരമായ കാഴ്ചകളാണ് കണ്ടത്

  • @madhusoodanan5990

    @madhusoodanan5990

    Ай бұрын

    😄😄😄😄😄😄😄

  • @musthafaedathol5944

    @musthafaedathol5944

    Ай бұрын

    കണ്ട നീ അവിടെ നിൽക്കു. കേട്ട ഞാൻ പറയട്ടെ എന്ന രീതിയിലാണ് ബുദ്ധിമാന്മാരെന്നു സ്വയം വിശ്വസിക്കുന്ന ചിലരുടെയൊക്കെ സംസാരം...!

  • @lndkl8695

    @lndkl8695

    Ай бұрын

    Pinarayi ye kando? Poya vazhikku

  • @aj4315
    @aj43156 ай бұрын

    ഡോക്ടർ, ഇത് ശാസ്ത്ര ലോകത്തിന് ഇനിയും എത്തിപ്പെടാൻ കഴിയാത്ത , ആത്മീയതയും ആയി ബന്ധപ്പെട്ട് കണ്ടും കേട്ടും അനേകർ വിശ്വസിക്കുക കൂടി ചെയ്യുന്ന ഒരു യാഥാർഥ്യം ആണ്. ശരീരം എന്ന കുപ്പായത്തിൽ നിന്ന് പുറത്ത് കടക്കുന്ന ആത്മാവ് പറഞ്ഞറിയിക്കാൻ പററാത്ത ശാന്തതയും ഭാരമില്ലായ്മയും അനുഭവിക്കുന്ന തായി കേട്ടിട്ടുണ്ട്. വൈദ്യശാസ്ത്രത്തിൻ്റെ അതിരുകൾ ക്കപ്പുറത്തെ വിശേഷങ്ങൾ പങ്കു വച്ച ഡോക്ടർക്ക് അഭിനന്ദനവും നന്ദിയും.

  • @keraladays4653

    @keraladays4653

    3 ай бұрын

    സത്യം. ഞാൻ സ്വപ്നത്തിൽ എന്റെ മരണം കണ്ടു. എന്റെ ഡെഡ് ബോഡി നോക്കി ഞാൻ നിൽക്കുന്നു. എനിക്ക് യാതൊരു ഭാരവും ഇല്ല. വളരെ സോഫ്റ്റ്. വല്ലാത്ത ഒരു അനുഭവം

  • @user-rb9ny5gs6b

    @user-rb9ny5gs6b

    3 ай бұрын

    ​@@keraladays4653അതു നിങ്ങൾ ആസ്ട്രൽ പ്രൊജക്ഷൻ ചെയ്തതു ആകാം.

  • @RajeenaRaji-wh5pt

    @RajeenaRaji-wh5pt

    Ай бұрын

    @@keraladays4653 എനിക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്.. ആക്സിഡന്റ് നടന്ന സമയത്ത് ആത്മാവ് വേർപെട്ട് ഉയർന്നു പോയി.... അത് വല്ലാത്തൊരു ആശ്വാസമുള്ള അനുഭവമായിരുന്നു..... വെള്ളത്തിൽ മുങ്ങിതാഴുമ്പോഴും അതെ അനുഭവം 😊ഞാൻ പേടിക്കുകയല്ല ചെയ്തത്.... കുറച്ചു സമയമെങ്കിലും ആസ്വദിക്കുകയായിരുന്നു.... ആ ഫ്രീഡം..... ബോധത്തോടെ ഞാൻ പറയുകയായിരുന്നു മരണം എന്തൊരു സുഖമാണെന്ന് 😜... തെറ്റാണോ ശരിയാണോ എന്ന് അറിയില്ലാ 😔അനുഭവം അതല്ലേ സത്യം..... Pakshe😊എല്ലാവരും അതിന് ശേഷം എന്നെ മാനസിക രോഗി യാക്കി 🥹പുസ്തകങ്ങളിൽ വായിച്ചു മനസ്സിൽ രൂപപെടുത്തി വെച്ചിരിക്കുന്ന(എല്ലാ കാര്യങ്ങളും അല്ല )അബദ്ധങ്ങൾ മാത്രമാണ് സത്യമെന്ന് വിശ്വസിക്കുന്നവരെ എങ്ങനെ പറഞ്ഞു മനസിലാക്കാനാണ് ☹️ആ വരുന്നിടത്തു വെച്ച് കാണാം 😜

  • @aleemaali9454

    @aleemaali9454

    7 күн бұрын

    മരണ സമയത്തനമ്മുടെ ആത്മാ വശരീരത്തിൽ നിന്ന് വേർപെട്ട പറന്നകലും എന്നാണ് പറയുന്നത്. അത് എത്തേണ്ട സ്ഥ ലത്ത എത്തിച്ചേരും മരണസമയത്ത് പലരും പല അദൃശ്യകാര്യങ്ങളും പറയുന്നത് കേൾക്കാറുണ്ട്.

  • @sree3113
    @sree31136 ай бұрын

    മുഴുവൻ ഒറ്റ ഇരുപ്പിൽ കേട്ടിരുന്നു പോകും അത്രയ്ക്ക് മനോഹരമായ അവതരണം 😍ഇങ്ങേരു ജിന്ന് ആണ് 💥💥💥

  • @techbrocck1634

    @techbrocck1634

    6 ай бұрын

    🔥 alien annu 🔥

  • @shaharban9731
    @shaharban97316 ай бұрын

    Thank you Dr..കുറേ ചരിത്രം പഠിപ്പിക്കു ന്നതിനേക്കാൾ നല്ലത് കുട്ടികളെ യൊക്കെ സ്കൂളിൽ ഇതല്ലേ പഠിപ്പിച്ചു കൊടുക്കേണ്ടത് ..!

  • @liyajoji93

    @liyajoji93

    6 ай бұрын

    Yes..ath vendenn parayunnillaaa...but ethoke aanu important

  • @pp-od2ht

    @pp-od2ht

    6 ай бұрын

    Histories r fakes written by selfish people's But science is science It's clear

  • @jery3110

    @jery3110

    6 ай бұрын

    അമേരിക്കൻ വിപ്ലവവും ഫ്രഞ്ച് വിപ്ലവും കലക്കി കുടിച്ചു ബിരുദമെടുത്ത എന്നെ പോലുള്ളവരെ കളിയാക്കരുത്😅

  • @shaharban9731

    @shaharban9731

    6 ай бұрын

    @@jery3110😂

  • @suchithraharidas311

    @suchithraharidas311

    6 ай бұрын

    Sure

  • @jaisonthomas8975
    @jaisonthomas89756 ай бұрын

    എത്ര കാലം ജീവിച്ചാലും ഒരിക്കൽ മരണമെന്ന യാഥാർത്ഥ്യവും അതിനപ്പുറമുള്ള ജീവിതവും മനുഷ്യർ മനസ്സിലാക്കും.. യുക്തിവാദികളുടെ ഭോഷത്വത്തിൻ്റെ ആഴവും.. "ഒരിക്കൽ മരിക്കയും പിന്നെ ന്യായവിധിയും ദൈവം മനുഷ്യർക്ക് നിയമിച്ചിരിക്കുന്നു" എന്ന് ദൈവ വചനം പറയുന്നു.. ക്രിസ്തുവിനാൽ യഥാർത്ഥ പാപ ക്ഷമ പ്രാപിച്ചവർ ആരും ആ dark ടണലിൽ കൂടി പോകേണ്ടി വരില്ല.. അവരെ കൂട്ടിക്കൊണ്ട് പോകാൻ ദൈവദൂതന്മാർ വരും.. അതിനാണ് അല്പം നിന്ദ അനുഭവിച്ചാലും ഇന്ന് ജനത്തോട് സത്യ സുവിശേഷം അറിയിക്കുന്നത്.... മരണം പോലെ ഒരു സത്യമാണ് മരണാനന്തര ജീവിതവും.. അതിനു വേണ്ടി ഒരുങ്ങാനുള്ള ചെറിയ ഒരു പിരീഡ് ആണ് ദൈവം ഈ ഭൂമിയിൽ തന്നിരിക്കുന്നത്. അല്ലാതെ കുറെ പണം മാത്രം ഉണ്ടാക്കി, സുഖിച്ച് ജീവിച്ച് നരകത്തിലേക്ക് പോകാനല്ല.. ഈ സത്യത്തെ പരിഹസിക്കുന്നവർ മരണ ദിവസം ശരിക്കും ഞെട്ടും.. അന്ന് അവരെ രക്ഷിക്കാൻ യുക്തിവാദികൾ വരില്ല.. സത്യം മാത്രം ജാഗ്രതയോടെ അന്വേഷിക്കുന്ന എല്ലാവർക്കും ദൈവം സത്യം വെളിപ്പെടുത്തിക്കൊടുക്കും.. അവർ നിത്യജീവൻ്റെ ഉറവയായ യേശുക്രിസ്തുവിൽ അവസാനം എത്തിച്ചേരുകയും ചെയ്യും..

  • @leo-messi61

    @leo-messi61

    4 ай бұрын

    അയ്യോ അപ്പൊ ക്രിസ്ത്യനികൾ അല്ലാത്തവർ മരിച്ച എന്ത് ചെയ്യും 😢

  • @jaisonthomas8975

    @jaisonthomas8975

    4 ай бұрын

    @@leo-messi61 എല്ലാവരേയും രക്ഷിക്കാൻ ആർക്കും സാധിക്കില്ല. കാരണം എല്ലാവരും വിശ്വസിക്കില്ല. ദൈവത്തിൻ്റെ ശക്തിയും കൃപയും ഒഴുകുന്നത് വിശ്വാസം എന്ന ചാലകത്തിലൂടെ മാത്രമാണ്. ദൈവവചനം വായിക്കുകയും അത് വിശ്വസിക്കുകയും ചെയ്താൽ ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ ദൈവത്തോട് കൂടെ ജീവിക്കാനും നമുക്ക് കഴിയും. വിശ്വാസമില്ലാത്തവർ പറയുന്നത് കേട്ട് നമ്മുടെ നിത്യജീവൻ നഷ്ടപ്പെടുത്താതിരിക്കുക. ഒരു മതവും നമ്മെ രക്ഷിക്കില്ല. ക്രിസ്തുമതത്തിൻ്റെ ഭാഗമായാൽ നാം രക്ഷപ്പെടത്തില്ല., but ഉയിർത്തെഴുന്നേറ്റ ജീവനുള്ള യേശുവുമായി വ്യക്തിപരമായ ബന്ധമാണ് ഒരുവന് വേണ്ടത്. ദൈവവുമായുള്ള ആ ബന്ധവും സമാധാനവും ഉറപ്പും ഒരിക്കൽ ലഭിച്ചവനെ പിന്നെ ഇളക്കാൻ ഒരു ശക്തിക്കും കഴിയുകയില്ല. അവന്ന് മരണം ലാഭമാണ്. അവൻ ദൈവസന്നിധിയിലേക്കാണ് പോകുന്നതെന്ന് ഇപ്പോഴേ അവന് നല്ല ഉറപ്പുണ്ടായിരിക്കും. മറ്റെല്ലാവർക്കും മരണം നഷ്ടം മാത്രമാണ്.. ദൈവിക നിയമങ്ങൾക്ക് ഒരിക്കലും മാറ്റമില്ല.. ക്രിസ്തുവിനോട് നമ്മുടെ പാപങ്ങൾ ഏറ്റു പറഞ്ഞ് പ്രാർത്ഥിച്ച് അവന് ഹൃദയം കൊടുത്താൽ അവൻ നമ്മുടെ പാപങ്ങളെ ക്ഷമിച്ച് തൻ്റെ ദിവ്യസമാധാനത്താൽ നമ്മെ നിറയ്ക്കുകയും തൻ്റെ പരിശുദ്ധാത്മാവിനെ നമുക്ക് തരികയും ചെയ്യും. ദൈവത്തിൻ്റെ പരിശുദ്ധാത്മാവ് ഹൃദയത്തിൽ ഉള്ളവൻ മാത്രമേ മരണസമയത്ത് പ്രത്യാശയോടെ ഈ ലോകത്തോട് വിട പറയൂ.. അല്ലാത്തവന് എല്ലാം മരണം തീരാവേദനയാകും..

  • @krainawilson4147

    @krainawilson4147

    4 ай бұрын

    ​@@leo-messi61യേശുവിനെ ദൈവം എന്ന് വിശ്വസിക്കാത്തവരെല്ലാം നരകത്തിൽ പോകും സ്വർഗ്ഗവും നരകവും യാഥാർഥ്യം ആണ്

  • @abdhlhakeemhakeem2574

    @abdhlhakeemhakeem2574

    4 ай бұрын

    ഈ പറഞ്ഞത് മുഴുവൻ സത്യം ആണൂ but ഒരു തിരുത്ത് ഉണ്ട് യേശു എന്ന ദൈവ ദൂതനെ പടച്ച അല്ലാഹുവിനെ അറിയുവാൻ ശ്രമിക്കുക സഹോദര ഇല്ലെങ്കില് നരകം ഉറപ്പാണ് 100%

  • @jaisonthomas8975

    @jaisonthomas8975

    4 ай бұрын

    ​@@abdhlhakeemhakeem2574 സഹോദരാ.. ജീവിക്കുന്ന ദൈവപുത്രനായ ക്രിസ്തു വ്യക്തമായി ഇന്നും അനേകർക്ക് വെളിപ്പെടുന്നു. ആരും സുവിശേഷം പറയാനില്ലാത്ത ഇടത്ത് സത്യാന്വേഷികൾക്ക് യേശു തന്നെ ഇന്നും വെളിപ്പെട്ടുകൊണ്ടിരിക്കുന്നു. അനേകരുടെ അനുഭവങ്ങൾ ഈ യൂട്യൂബിൽ തന്നെ ലഭ്യമാണ്. എന്നാൽ അള്ളാഹു ദർശനത്തിൽ വ്യക്തമായി വെളിപ്പെട്ടുവെന്ന് സത്യമായി പറയുന്ന ജീവിച്ചിരിക്കുന്ന ആരെയെങ്കിലും താങ്കൾക്കറിയുമോ? ജീവനുള്ള ദൈവം ജീവനുള്ളവരോട് ഇടപെടും.. മറ്റു മനുഷ്യരുടെ സ്വാധീനം കൊണ്ടല്ല, ക്രിസ്തുവിൻ്റെ ശക്തി അനുഭവിച്ചവർ മാത്രമാണ് ക്രിസ്തു ആരെന്ന് തിരിച്ചറിയൂ.. അല്ലാത്തവർക്ക് ക്രിസ്തു ഒരു നല്ല മനുഷ്യനോ, പ്രവാചകനോ, ദൂതനോ, ഒക്കെ മാത്രം.. താങ്കൾ ദൈവശക്തിയെ അനുഭവിച്ചറിയാൻ ഇടയാകട്ടെ. അത് കേവലം പുണ്യസ്ഥലങ്ങളിൽ പോകുമ്പോൾ തോന്നുന്ന അനുഭൂതിയല്ല, അത് ആത്മാവിൽ അനുഭവിച്ചവർക്ക് പിന്നെ ആരുടെയും ഉപദേശം ആത്മിക കാര്യത്തിൽ ആവശ്യമില്ല.. ക്രിസ്തു നൽകുന്ന ദൈവാത്മാവാണ് അവരെ നടത്തുന്നത്.. അവർ സ്വർഗത്തിൽ തന്നെയാണ് പോകുന്നതെന്ന ബോധ്യം അവർക്ക് ദൈവാത്മാവ് കൊടുത്തിട്ടുണ്ട്. പിന്നെ മറ്റു മനുഷ്യനെയോ, മത ഉപദേശങ്ങളെയോ ഭയപ്പെടേണ്ട കാര്യമില്ലല്ലോ..

  • @hajara_haju6644
    @hajara_haju66446 ай бұрын

    ഒരാൾ, മരണത്തിൽനിന്ന് 'മുക്തി 'നേടി എന്ന് പറയുന്നത്, അയാൾ മരിച്ചിട്ടില്ല എന്ന് തന്നെയാണ് വെളിവാക്കുന്നത്

  • @arshadpc7691

    @arshadpc7691

    6 ай бұрын

    അതെ, തികച്ചും

  • @MohammedAli-um4fg

    @MohammedAli-um4fg

    6 ай бұрын

    Athanu sathyam

  • @InfiniteF712

    @InfiniteF712

    6 ай бұрын

    Athey

  • @atheistgk7713

    @atheistgk7713

    6 ай бұрын

    Tanalinde എടേലൂടെ പോയെന്നു 😂😂😂അന്ത വിശ്വാസം ഇച്ചിരി കൂടുന്നുണ്ട്

  • @midhunm9099

    @midhunm9099

    5 ай бұрын

    Correct 💯💯💯

  • @chinnupriya4626
    @chinnupriya46266 ай бұрын

    വെളിച്ചം മഹാദേവൻ കൈലാസനാഥൻ.. ആ രൂപം ഓർമ്മ വന്നു ദൈവം ഇല്ല എന്ന് പറയുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല.. ഡോക്ടറുടെ വാക്കുകൾ ദൈവത്തിന്റെ അടുത്ത് എത്തിച്ചു.. പഠിച്ച അറിവ് ജനങ്ങൾക്ക് പറഞ്ഞു തന്നതിന് നന്ദി.. നമ്മൾ ഹോസ്പിറ്റലിൽ പോകുന്നു ഡോക്ടർ മരുന്ന് തരുന്നു അതും കൊണ്ട് വീട്ടിൽ വരുന്നു അതിനു മപ്പുറം ഒരു ഡോക്ടർ മാരുമ് വിശതികരിക്കാൻ ഇല്ല.. ഒരു കാര്യവും കൂടാ അറിഞ്ഞാൽ കൊള്ളാം.. ഈ തൂങ്ങി മരണം അതിൽ നിന്നും ഒരാളെ എങ്ങനാ രക്ഷിക്കും.. ഒരു പാട് മരണം കേട്ടിട്ടുണ്ട് അറുത്തിട്ടപ്പോൾ ജീവൻ ഉണ്ടാർന്നു ഹോസ്പിറ്റലിൽ കൊണ്ട് പോയപ്പോൾ മരിച്ചു പോയി... അല്ലെങ്കിൽ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ വണ്ടി കിട്ടിയില്ല.. ഹോസ്പിറ്റലിൽ എത്താൻ വൈകി.. ഡോക്ടർ മാർ പറയും കുറച്ചു നേരെത്തെ ആരുന്നേൽ രക്ഷിക്കരുന്നു...നമ്മൾ എങ്ങനെ ആണു ഒരു ജീവൻ രക്ഷിക്കുന്നത് ദയവായി പറഞ്ഞു തരു

  • @VimalVijayan-og9gw

    @VimalVijayan-og9gw

    2 ай бұрын

  • @user-mm9gx4ov8w

    @user-mm9gx4ov8w

    Ай бұрын

    Engane aayalum1) death confirm cheyyan carotid pulse check cheyyuka 2) nalla high soundil patientine vilikuka.. no responce aanel Nere tholil nallapole thatttuka tap cheyuka... If No response means immediately start the CPR and call somebody for help... Dnt waste the time may be we can create a second chance for their life❤

  • @hinascraftsworld3218
    @hinascraftsworld32186 ай бұрын

    Thank Dr.for exploring such a unique and compelling topic. This fresh perspective on near-death experiences and recovery is both fascinating and thought provoking. Well done!

  • @nivininniyayt9533
    @nivininniyayt95336 ай бұрын

    ഈ അവസ്ഥ സിസറിയാൻ ചെയ്യുന്നവർക്ക് ഉണ്ടാകും. സ്പെയിനാൽ കോഡിൽ ഇൻജെക്ഷൻ കഴിയുമ്പോൾ, നമ്മളുടെ ബോധം മറയും അപ്പോൾ ഒരു ഭാരം ഇല്ലാതെ ഒരു tunnel കൂടി പോകുന്നത് പോലെ തോന്നുന്നു. പിന്നെ സൈഡിൽ ഒക്കെ പല കളർ ബലൂൺ പോലെ എന്തൊക്കയോ തോന്നും. എത്ര പേർക്ക് ഇങ്ങനെ തോന്നി. ഒന്ന് ലൈക് അടുക്കണേ. എനിക്ക് മാത്രം ഉള്ളോ എന്ന് അറിയാൻ 😅

  • @NiSha-nisha581

    @NiSha-nisha581

    6 ай бұрын

    Spinal cordil anesthesia തരുമ്പോൾ എങ്ങനെയാണു ബോധം പോകുന്നത്.അരക്കു കീഴ്പോട്ട് ഒന്നും അറിയില്ല.തൊട്ടാൽ പോലും.മേലോട്ട് എല്ലാം അറിയാം.കുട്ടിയുടെ കരച്ചിൽ വരെ കേൾക്കാം.cloroform ആണെങ്കിൽ ഒന്നും അറിയില്ല.പിറ്റേന്ന് ബോധം വരുള്ളൂ.25 kollam മുൻപ് ഇതും രണ്ടും ഞാൻ അനുഭവിച്ചതാണ്.ഇപ്പോൾ ഇങ്ങനെയാണോ..

  • @Sheethal-r2d

    @Sheethal-r2d

    6 ай бұрын

    എന്റെ first cs ന് എനിക്ക് മരിച്ചു കിടക്കണ പോലെയൊക്കെ തോന്നിയിരുന്നു... എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു അവസ്ഥ.... രണ്ടാമത്തേതിന് അരക്ക് കീയപ്പോട്ട് മാത്രം തളർന്ന പോലെ ഒരുഅവസ്ഥയും ആയിരുന്നു...

  • @adamtechyvlogs

    @adamtechyvlogs

    6 ай бұрын

    എനിക്കും എന്റെ രണ്ടാമത്തെ സിസേറിയനിൽ ഇതേ അവസ്ഥയായിരുന്നു. ഞാൻ എവിടെയോ ഒഴുകി പോകുന്ന പോലെ. ചുറ്റുവട്ടമുള്ള സംസാരങ്ങൾ എന്തൊക്കെയോ ശബ്ദങ്ങൾ പോലെ തോന്നി.

  • @creativestyle7358

    @creativestyle7358

    6 ай бұрын

    general anesthasia ആണ് അങ്ങനെ thonnunnathu.spinal ആണെങ്കിൽ ബോധം പോവില്ലല്ലോ

  • @ShadhinMirfa

    @ShadhinMirfa

    6 ай бұрын

    എനിക്കും ആദ്യത്തെ സിസേറിയൻ ഇങ്ങനെ ആയിരുന്നു ഞാൻ ഭാരമില്ലതെ എങ്ങോട്ടോ ഒഴികുന്ന പോലെ പിന്നെ എൻ്റെ കഴിഞ്ഞു പോയ ഏതോ സന്ദർഭങ്ങൾ പലരുടെയും മുഖങ്ങൾ എനിക്കറിയാവുന്ന മുഖങ്ങൾ മിന്നിമായുന്ന പോലെ ഞാൻ ആരാണ് എന്ന് പോലും അറിയാത്ത അവസ്ഥ.but രണ്ടാമത്തെ സിസേറിയൻ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിരുന്നില്ല

  • @kunhimohammed2359
    @kunhimohammed23596 ай бұрын

    താങ്കൾക്ക് അല്ലാഹു ദീർഘായുസ്സും ഹിദായത്തും ആഫിയത്തും നൽകി അനുഗ്രഹിക്കുമാറാവട്ടെ .

  • @hareek3745

    @hareek3745

    6 ай бұрын

    ഈ ദൈവത്തിന് ഒക്കെ വല്ല ഗുണവും ഉണ്ടായിരുന്നെങ്കിൽ ഡോക്ടർമാർ തന്നെ ഉണ്ടാവില്ലാരുന്നു.. എല്ലപിന്നെ.. 😵‍💫

  • @happiestteam

    @happiestteam

    6 ай бұрын

    ആമീൻ

  • @riyaz1830

    @riyaz1830

    6 ай бұрын

    ​@@hareek3745അപ്പോ ഈ ഡോക്ടർമാർ വിചാരിച്ചു ഈ മരണം ഒന്ന് ഒഴിവാക്കാൻ പറ്റില്ലേ സേട്ടാ 😂

  • @sunithaca2705

    @sunithaca2705

    6 ай бұрын

    ആമീൻ 🤲

  • @shemeera7838

    @shemeera7838

    6 ай бұрын

    Ameen

  • @marythomas8193
    @marythomas81936 ай бұрын

    Daivathinu Mahathvam undakatte Thank you Doctor ❤ God bless Every important vedio

  • @A63191
    @A631916 ай бұрын

    Very useful topic thank u Dr 🙏

  • @SunilSunil-yf1qf
    @SunilSunil-yf1qf6 ай бұрын

    Very valuable information.. Thank you doctor 🙏🙏🙏

  • @rathis8446
    @rathis84466 ай бұрын

    Very informative doctor. Thank you so much for the details.

  • @SV-vm1rm
    @SV-vm1rm6 ай бұрын

    Similar experience enikkum undayi... A week after my c-section... Iruttilude pass cheythu oru velichathil poy cheerunathu swapnam kandu... Around 2-3am ayrunnu, pinne nhetti enittu, bayangara headache ayrunnu uncontrollable.... Hospital poy check cheythapool high BP ayrunnu... They gave injections and medications too... I was again admitted in hospital for a week... Doctors couldn't understand the cause of it.. I recovered soon within a day or two...There was no previous history of BP increase before or after this experience...Thank god 🙏

  • @kizhakkethankachan6843
    @kizhakkethankachan68436 ай бұрын

    I had heart failure while driving on a main state highway. A lady who drove behind is a Cardiac ICC Nurse who broke the car windows gave CPR and saved my life. Thank God and other Good Samaritans. Please watch that video captured by the Police bodycam.

  • @raveendran_e_

    @raveendran_e_

    6 ай бұрын

    You are lucky that God was driving His car behind you. Thank God

  • @elzybenjamin4008
    @elzybenjamin40086 ай бұрын

    Thanks Dr. Good Explanation👍👍

  • @vish8193
    @vish81936 ай бұрын

    Well explained. Thank you for sharing these informative videos ... 🙏

  • @bismillah8584
    @bismillah85846 ай бұрын

    Thank you sir good explanation 👍💝

  • @starseed8885
    @starseed88856 ай бұрын

    Good information 👍 very useful...thank you doctor 🎉

  • @rosegeorge1264
    @rosegeorge12646 ай бұрын

    Very good information.God bless you Dr.

  • @rukmanikarthykeyan8848
    @rukmanikarthykeyan88486 ай бұрын

    Thank you Doctor🙏 The way you are explaining, we are feeling it.

  • @Kawaii_X_chan
    @Kawaii_X_chan6 ай бұрын

    Anaesthesia ( GA/ Short GA )യ്ക്കു വിധേയമാവുന്നവർക്കു ഇങ്ങിനെ ഉണ്ടാവുന്നതായി അറിയാം .. അനുഭവസ്ഥരാണ് നമ്മൾ ... അതുപോലെ തന്നെ CPR വഴി രക്ഷപെട്ടവരെയും നമുക്കു അറിയാം Dr 👍👍👍🙏🏻🙏🏻🙏🏻

  • @gomz8450

    @gomz8450

    6 ай бұрын

    വളരെ ശരിയാണ്. എനിക്കുണ്ടായിരുന്നു.

  • @sudhasubramanian7818
    @sudhasubramanian78186 ай бұрын

    Your explanations are very useful.

  • @rajeevanunni429
    @rajeevanunni4292 ай бұрын

    Very well explained. Simple language any common man can understand without difficulty. Thanks a lot Dr.

  • @drdbetterlife
    @drdbetterlife6 ай бұрын

    ‎Follow the Dr Danish Salim’s Dr D Better Life channel on WhatsApp: whatsapp.com/channel/0029Va94tTk0bIdsmbBBaC0P

  • @miniwilsonmini4813
    @miniwilsonmini48136 ай бұрын

    ഡോക്ടർ ഒരുപാട് താങ്ക്സ്... Swandham ഡോക്ടറെ പോലെ sneham

  • @lucyphilip4881
    @lucyphilip48816 ай бұрын

    God bless you. Thank you Dr. Very good advice

  • @sidhiqau2757
    @sidhiqau27576 ай бұрын

    Nalla avatharanam. Ozhuvakkan pattatha informations. Njaanum ente familyum penne oru 28 pere kondu subscriber cheyyippichittundu. Ethehathinte video oru health insuransine pole gunamullathanu.

  • @user-dy7ep6xf9g
    @user-dy7ep6xf9g6 ай бұрын

    💯 സത്യം ഇതിൽ പറഞ്ഞ അനുഭവം എനിക്കുംണ്ടായിട്ടുണ്ട്. സമാദാനമായ അന്ദരീക്ഷത്തിലായിരുന്നു ഞാൻ ഉണ്ടായത്.

  • @Crazyinlove_sunny
    @Crazyinlove_sunny6 ай бұрын

    I respect your suggestions. During covid period I was watching all your videos. Lot of informations and suggestions. That was the only relief at that time. Never forget you. It's unable to express my sincere gratitude o

  • @shamnaa.shamna

    @shamnaa.shamna

    6 ай бұрын

    Mee tooo…. Doctors were scared and lockdown was hard .. and this man made me a doctor for that instance for me and my baby….. ❣️❣️❣️ Really he was the light in those darkness…. Hatsofff

  • @Girilalgangadharan
    @Girilalgangadharan5 ай бұрын

    വളരെ വിലയേറിയ അറിവ് 👌ഇതു നമുക്ക് പറഞ്ഞു തന്ന Dr. ക്കു ആയിരമായിരം നമസ്കാരം 🙏

  • @laijuthomas7841
    @laijuthomas78416 ай бұрын

    very very relevant message Thank you Dear ....

  • @user-ug5jb2yg1t
    @user-ug5jb2yg1t6 ай бұрын

    Plz make a video about apple cider vinegar effervescent tablet weight loss

  • @SanaV.21_sanu
    @SanaV.21_sanu6 ай бұрын

    Hi sir kindly do a cpr demo video for public awareness

  • @renjumol415
    @renjumol4156 ай бұрын

    God bless you doctor. Oru manushanu 45mint CPR kodukkan kanicha manasinu.

  • @RameshBabu-lk3qn
    @RameshBabu-lk3qn6 ай бұрын

    Mone.ninakkujanmam.thannaparantsinum.esawaranum.thanks.eniyum.uyarangalil.etatte

  • @SaiCreationMalayalam
    @SaiCreationMalayalam5 ай бұрын

    ഉപകാരപ്രദം.. വിജ്ഞാനപ്രദം.. നന്ദി 🙏🏻

  • @jainjohn6361
    @jainjohn63616 ай бұрын

    CPR ഒന്ന് പ്രാക്ടിക്കലി ചെയ്തു കാണിക്കാമോ ഡോക്ടർ? ?❤️

  • @sree2679
    @sree26796 ай бұрын

    Ee അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് ആരോ വലിച്ചു കൊണ്ട് പോവുന്നത് പോലെ എഴുന്നേൽക്കാൻ പറ്റാത്ത അവസ്ഥ അമ്മയെ വിളിക്കുന്നുണ്ട് പക്ഷെ അമ്മ വിളി കേൾക്കുന്നില്ല അവസാനം കണ്ണ് തുറന്നപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു... സത്യം എന്തന്നാൽ നമ്മൾ ഇത് ഫാമിലിയോടും ഫ്രണ്ട്സിനോടും അനുഭവം പറയുമ്പോൾ അവർ ഒരു പട്ടാളക്കാരൻ അയാളെ ജോലി അനുഭവം നാട്ടിൽ വന്നു പറയുമ്പോൾ കൊടുക്കുന്ന ഒരു പുച്ഛ ഭാവം ഇല്ലേ ഒരറ്റ തള്ളാ പഹയൻ എന്നൊരു ചിന്ത വെറും തള്ള്... ഇത് ചിലർക്കു ഓർമ കാണും ചിലർക്കു ഒന്നും ഓർമ കാണില്ല അങ്ങനെ ഒരു അവസ്ഥയാണ് സെക്കന്റ്‌ life എനിക്ക് കിട്ടി എനിക്ക് അതുകൊണ്ട് ഇതുപോലെ ഒരു story ഉണ്ട് ആരും വിശ്വാസിക്കില്ല അറിയാം its ok 🚶🏻ഇപ്പൊ മദാമ അമ്മച്ചി book എഴുതി എല്ലാരും അറിഞ്ഞപ്പോൾ അത് വിശ്വസിക്കാൻ ആളുണ്ട് ഇത്രേ ഉള്ളൂ 🥲സത്യങ്ങൾ അത് ചില സമയം കോമാളിയാണ് ചിലപ്പോൾ വികൃതവും

  • @user-yn5qz5xc7d

    @user-yn5qz5xc7d

    6 ай бұрын

    സത്യം

  • @revathys2346

    @revathys2346

    3 ай бұрын

    Correct.😢😢

  • @jesti988

    @jesti988

    13 күн бұрын

    It's true ,if you see horror things . you're going to hell, if your hand is hold by a man with blue and red mix long dress ,you're going to heaven! 2nd thing I felt This 2 Things happened in a tunnel

  • @sree2679

    @sree2679

    13 күн бұрын

    @@jesti988 🤝true broh

  • @naslusameer2857
    @naslusameer28576 ай бұрын

    Very informative topic doctor

  • @vinodhinisasi306
    @vinodhinisasi3066 ай бұрын

    Thank you doctor valuable information

  • @sweetymypet3
    @sweetymypet36 ай бұрын

    Thank you sir for your valuable information ❤❤

  • @sureshtb7388
    @sureshtb73886 ай бұрын

    2017 May..17 ന് തൃശൂർ Dhaya Hospital -ൽ ഇതുപോലെ ഒരു case വന്നു. ഏകദേശം 30 മിനുട്ട് കഴിഞ്ഞതിന് ശേഷം ജീവൻ തിരിച്ചു കിട്ടി.. അഞ്ചു ദിവസം Coma യിൽ ആയിരുന്നു. ഇപ്പോൾ സുഖമായിരിക്കുന്നു.

  • @indian1848
    @indian18486 ай бұрын

    Dr Danish മറ്റുള്ള Docter മാർക്ക് ഒരു മാതൃക യാണ് Super

  • @sreemeshn6869
    @sreemeshn68696 ай бұрын

    Thankz dr valuable information ✌️🙏

  • @jibinkp9452
    @jibinkp94526 ай бұрын

    Doctorude Food kazhikkumbol choking ne pattiyulla video kandath kond ente ammayude jeevan enikku rakshikkan kazhinhu. Chumach chumach swasam kittathe aya samayath video il paranhath pole cheythu. 2 mani chor vayilekk vannirunnu ennu amma kure samayam kazhinja sesham paranhu.. Thanks a lot sir..

  • @ponnembalam
    @ponnembalam6 ай бұрын

    This is exactly narrated in all Scriptures about the life after the death.... Those who experience in dark way is evil makers... Bright side implies is good doers!!!

  • @2066cj

    @2066cj

    6 ай бұрын

    Which scriptures? Show verses

  • @salilaradhakrishnan4469
    @salilaradhakrishnan44696 ай бұрын

    Thanks for the nice msg sir.

  • @sonialaji8342
    @sonialaji83426 ай бұрын

    God bless you abundantly. Respect you so much for your wise words 🙏

  • @sdeva7836
    @sdeva78366 ай бұрын

    Thank you so much doctor

  • @minimadhavan9204
    @minimadhavan92046 ай бұрын

    ആത്മാവിന്റെ സഞ്ചാരപഥമാണ് ആ ഇരുണ്ട ടണൽ. പ്രപഞ്ചത്തിൽ നാമറിയാത്ത എന്തെല്ലാം രഹസ്യങ്ങൾ

  • @jj.IND.007

    @jj.IND.007

    6 ай бұрын

    😂..

  • @theschoolofconsciousness

    @theschoolofconsciousness

    6 ай бұрын

    kzread.info/dash/bejne/dqqdkrR-YZisodY.htmlsi=TRHPPhnZv-9WwcvI

  • @YTZ_xylophonez

    @YTZ_xylophonez

    6 ай бұрын

    Barinil blood kurayumbol ulla thonnal

  • @najmianaju9505

    @najmianaju9505

    6 ай бұрын

    ​@@YTZ_xylophonez thonnal mathrem alla deep ayt mental healthine Patti padikumbol namuk ath manasilakum . Manushante arivinum chindakkum appurath orupad karyngl und

  • @nicknik7202

    @nicknik7202

    6 ай бұрын

    Tunnel oke physical aan

  • @freethinker3323
    @freethinker33236 ай бұрын

    Thanks for the video

  • @YadhuKrishna-ei4ug
    @YadhuKrishna-ei4ug6 ай бұрын

    Good awareness sir to the world 🙏🙏🙏🙏🙏🙏

  • @binshidham.v6192
    @binshidham.v61926 ай бұрын

    Danish salim Rajesh kumar Our daily docters

  • @thulasidasu5521
    @thulasidasu55216 ай бұрын

    ഞങ്ങളുടെ സ്വന്തം ഡോക്ടർ.. ഡോക്ടർ പറയുന്നത് നന്നായി ഉപകാരപ്പെടുന്നുണ്ട്....superb ❤❤❤❤❤❤

  • @Mount_zion
    @Mount_zion6 ай бұрын

    very Good information.. God Bless You.. dr..❤

  • @nithinpavatta
    @nithinpavatta6 ай бұрын

    Good i information Sir. Vey useful for all🙏

  • @238gshivamnair7
    @238gshivamnair75 ай бұрын

    Thank you Dr. I always wanted to know how to do it properly. I actually wanted to know which place exactly we should press. Thanks to you that I understood that it is the middle of the chest..Please do continue to give us such knowledge. God bless you. -- Preethi

  • @entertainmentvznu345
    @entertainmentvznu3456 ай бұрын

    ഈ വാരിയെല്ലിന്റെ കാര്യത്തിൽ ഇത്രയും നാൾ ഒരു സംശയം ഉണ്ടായിരിന്നു.. ഇപ്പോ അത് ക്ലിയർ ആയി.. ഇനിമുതൽ പേടി ഇല്ലാതെ cpr കൊടുക്കാം

  • @gansha100
    @gansha1006 ай бұрын

    Dr CPR kodukkunnathine kurichulla video cheyyamo

  • @sheejaaneyiype9136
    @sheejaaneyiype91366 ай бұрын

    Thank you doctor.God bless you abundantly.🙏❤️

  • @ann77
    @ann77Ай бұрын

    An Interesting Topic shared by you Dr🙂👍👍👍

  • @shameenanoushad5232
    @shameenanoushad52326 ай бұрын

    എൻ്റെ ഉമ്മ മരണപ്പെട്ടത് ഇങ്ങനെ ആണ്... valuable video👍

  • @SruthiSoosa-mb2gv
    @SruthiSoosa-mb2gv6 ай бұрын

    എനിക്കും ഇത് പോലെ സംഭവിച്ചു ഞാൻ ഇരുട്ടിലേക്ക് പോകുന്ന പോലെ തോന്നി പക്ഷെ കുറച്ചു വെളിച്ചം ഉണ്ടായിരുന്നു...... ചിന്തിച്ചു നോക്കും ഇടക്ക് അന്ന് എന്താ സംഭവിച്ചതെന്ന്... 😴😴Dr CPR തന്നു ബോധം വന്നു ❤

  • @emil8239

    @emil8239

    6 ай бұрын

    Age എത്ര ഉണ്ട്

  • @Sreelekha-1248

    @Sreelekha-1248

    6 ай бұрын

    Chechi please reply

  • @theschoolofconsciousness

    @theschoolofconsciousness

    6 ай бұрын

    kzread.info/dash/bejne/dqqdkrR-YZisodY.htmlsi=TRHPPhnZv-9WwcvI

  • @sreemathypazoor4015
    @sreemathypazoor401527 күн бұрын

    Very good information Dr... Thank u

  • @muhamedali7868
    @muhamedali78686 ай бұрын

    Superb. Cpr nte detailed video chyyamo. For adults and childrens

  • @user-eh9ye9pb7n
    @user-eh9ye9pb7n6 ай бұрын

    ഡോക്ടർക്ക് big salute

  • @tomsherts
    @tomsherts6 ай бұрын

    Unconscious stagel എനിക്കും feel ചെയ്തു.... 👍.. മരണത്തിനു അപ്പുറം ഒരു ആത്മാവ് ഉണ്ട്.... സത്യം

  • @alwinkc2197

    @alwinkc2197

    6 ай бұрын

    Unda

  • @lambdaplex

    @lambdaplex

    6 ай бұрын

    its just brains play..

  • @alwinkc2197

    @alwinkc2197

    6 ай бұрын

    @@lambdaplex exactly

  • @allen4751

    @allen4751

    6 ай бұрын

    😂

  • @nicknik7202

    @nicknik7202

    6 ай бұрын

    ​@@alwinkc2197 you are soul

  • @maryjose4424
    @maryjose44246 ай бұрын

    Very fine doctor, thank you

  • @bharathm-vg5ed
    @bharathm-vg5ed2 ай бұрын

    Good one. Thank you.

  • @ShubhaDoulath
    @ShubhaDoulath6 ай бұрын

    Thank you doctor for the valuable information !

  • @najmaalikka4307
    @najmaalikka43076 ай бұрын

    First of thank u Dr. Danish salleem ഞാൻ ഒരു നേഴ്സ് ആണ്, വർക്ക്‌ ചെയ്യുന്നത് കാർഡിയോളജി icu ലും എത്രയോ patients നെ ഞാൻ കണ്ടിട്ടുണ്ട് ഇതേപോലെ ജീവിതത്തിലോട്ടു തിരിച്ചു വന്നത്, longdays ventilator ൽ ആയിരുന്നവർ ഇടക്ക് ഇടക്ക് കാർഡിയക് അറസ്റ്റ് ആവുന്നവരൊക്കെ ഒത്തിരിപേര് രക്ഷപെട്ടിട്ടുണ്ട്, അന്നൊക്കെ എനിക്ക് നല്ല curiosity ആയിരുന്നു, cardiac arrest ആയ time അവരുടെ experience എന്താണെന്ന് അറിയാൻ, ബട്ട്‌ അവർ better ayi കഴിയുമ്പോൾ എന്തോ അവരോടു അതിനെക്കുറിച്ചു ചോദിക്കാൻ മനസ് സമ്മതിക്കാറില്ല,അന്നേ കുറെയൊക്കെ search ചെയ്തെങ്കിലും Doctor ന്റെ ഈ വീഡിയോയിലൂടെ അത് മനസിലാക്കാൻ പറ്റി 😊

  • @user-th2qj9dj7p
    @user-th2qj9dj7p5 ай бұрын

    Sir Very good information thank you

  • @user-hx3sz1yk1g
    @user-hx3sz1yk1g6 ай бұрын

    Valuable information dr❤❤

  • @Melomerry
    @Melomerry6 ай бұрын

    കൈ കുഴ തെറ്റിയ എനിക്ക് അനസ്‌തേഷ്യ നല്കിയിട്ടാണ് കൈ കുഴ ശരിയാക്കിയത്. ശേഷം എനിക്ക് കുറേശ്ശെ ബോധം വരുമ്പോൾ ഞാൻ ഒരു ടണലിലൂടെ അതി ഭയങ്കര വേഗത്തിൽ പോകുന്നത് പോലെ തോന്നി. അതു വളരെ പ്രകാശമുള്ള ഒരു ടണൽ ആയിരുന്നു. വേഗം കുറഞ്ഞു കുറഞ്ഞു വന്നു അവസാനം നിന്നു ആ സമയത്ത് എനിക്കു പൂർണ ബോധം വന്നു. എന്നാൽ ഇങ്ങനെ ടണലിൽ കൂടെ പോകുന്ന അനുഭവത്തെ കുറിച്ചു ഞാൻ മുന്നേ കേട്ടിട്ടുണ്ട്, പക്ഷെ തീർത്തും അബോധാവസ്ഥയിൽ നിന്നും ബോധത്തിലേക്കു വരുമ്പോൾ മുമ്പ് അറിവുള്ളത് കൊണ്ടു എനിക്ക് തോന്നിയതാണോ എന്നറിയില്ല.

  • @sreejac7700

    @sreejac7700

    2 ай бұрын

    എനിക്കും

  • @AS-AS4me

    @AS-AS4me

    Ай бұрын

    Enikum​@@sreejac7700

  • @truevision75
    @truevision756 ай бұрын

    യഥാർത്ഥ മരണം ഇവരൊന്നും നേരിട്ടിട്ടില്ല എന്നാണ് മനസിലാക്കേണ്ടത്. ഈ സമയം ബ്രെയിൻ death സംഭവിച്ചിട്ടുണ്ടായിരുന്നില്ല എന്നൊക്ക വാദിച്ചേക്കാം. മരണ ശേഷം യഥാർത്ഥ ജീവിതം തുടങ്ങുന്നു എന്നുള്ളത് തീർച്ചയാണ്.

  • @rameshkr6057

    @rameshkr6057

    6 ай бұрын

    Amen

  • @jj.IND.007

    @jj.IND.007

    6 ай бұрын

    Onnu podo .. Marana sesham marichu pinne onnum illa

  • @manojr7995

    @manojr7995

    6 ай бұрын

    എങ്കിൽ പോയി ചത്തു കൂടെ?,യഥാർത്ഥ ജീവിതം തുടങ്ങാൻ

  • @dianafrancisspencer

    @dianafrancisspencer

    6 ай бұрын

    😂😂​@@manojr7995

  • @prasanthkumar2403

    @prasanthkumar2403

    6 ай бұрын

    ​@@manojr7995😂😂😂

  • @darwish50373
    @darwish503736 ай бұрын

    Well explained !!

  • @ushakumari-xs8mz
    @ushakumari-xs8mz4 ай бұрын

    A good doctor with great values thanks sir

  • @Wexyz-ze2tv
    @Wexyz-ze2tv6 ай бұрын

    ഇത്രയും വിശദമായി പറഞ്ഞു തന്ന dr ദൈവ തുല്യം...❤❤thanku dr

  • @jaleelmfd

    @jaleelmfd

    4 ай бұрын

    ദൈവതുല്യം ദൈവം മാത്രം

  • @anishhariharan4135
    @anishhariharan41356 ай бұрын

    7 മാസം മുന്നേ എന്റെ അമ്മ എന്റെ മുന്നിൽ വീണു കിടന്നപ്പോ CPR എന്നാ കാര്യം പോലും മനസ്സിൽ വന്നില്ല... തല ഉയർത്തിപിടിച്ചും നെഞ്ചിൽ തടവിയും ഒക്കെ വിളിച്ചു നോക്കി... 10 -15 മിനുട്ട് കൊണ്ടു ഹോസ്പിറ്റൽ എത്തിച്ചു... അവർ പറഞ്ഞു അറ്റാക്ക് ആയിരുന്നു , പോയെന്ന്... ഇപ്പോ എനിക്ക് മനസിലായി CPR കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെ നമ്മൾ ഓരോരുത്തരും പഠിച്ചിരിക്കേണ്ട കാര്യമാണെന്ന്... CPR മാത്രമല്ല അത്യാവശ്യം ഏതൊരു FIRST AID ഉം എല്ലാവരും നിർബന്ധമായും അറിഞ്ഞിരിക്കണം...

  • @swapnamanojsoppu4406
    @swapnamanojsoppu44066 ай бұрын

    Thank you Dr.. 🙏❤

  • @tresajames1666
    @tresajames166614 күн бұрын

    Thankyou very much doctor for the valuable information.

  • @sanus7071
    @sanus70716 ай бұрын

    While performing CPR, its important to press hard enough to compress the chest at least 2 inches, but not more than 2.4 inches. The recommend rate for chest compressions is 100 to 120 per minute. Cpr for new born and elderly people are risk, need to follow some guidelines for that. Doctor tried to convey good experience in a small fraction of time, along with humor also😊😊 and would love to hear more on this topic.

  • @jasminneil8186
    @jasminneil81866 ай бұрын

    We are very lucky because. Dr. Danish salim's informative videos.love you doctor.😊

  • @keynoter
    @keynoter6 ай бұрын

    Valuable information 😍

  • @aijinmohan
    @aijinmohan5 ай бұрын

    You are really sharing your knowledge even to the common man which is really difficult to deliver.i am also trying to teach CPR to everyone I know but it's really difficult to explain it several times to different individuals,thanking you so much for using this platform for the wellbeing of humanity.❤🙏🙏.Hats off to your hardwork.... wishing you all the best.....

Келесі